രചന – രുദ്രാ ലക്ഷ്മി
സമയം വൈകുന്നേരം 5 മണിയോടടുക്കുന്നു… അർപ്പിത ജവഹർ പാർക്കിൽ എത്തിയിട്ട് ഏകദേശം അരമണിക്കൂറോളം ആയി…കുറച്ച് മാറി മറ്റുകുട്ടികളുമായി കളിക്കുന്ന ഋഷിക്കുട്ടനിൽ മിഴിയൂന്നി ഇരിപ്പാണ് അവൾ…ഇടക്കിടെ ഇടങ്കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കുന്നുമുണ്ട്….
സമയംകൂടി പറയേണ്ടതായിരുന്നു താൻ.. ഇതിപോൾ ഡോക്ടർ എപ്പോൾ വരുമെന്ന് അറിയില്ലലോ…അവൾ മനസ്സിൽ കരുതി….
കുറച്ച് സമയം കൂടി കടന്ന് പോയി…
ഇടക്കൊന്നു തിരിഞ്ഞ് പാർക്കിംഗ് ഏരിയയിലേക് നോക്കിയപ്പോൾ കണ്ടത് ഒരു ചിരിയോടെ അവളുടെ അടുക്കലേക്ക് നടന്നടുക്കുന്ന നിരഞ്ജനെ ആണ്.
ലൈറ്റ് ബ്ലൂ ഷർട്ടും ബ്ലാക് പാന്റ്സും ആണ് അവൻ ധരിച്ചിരിക്കുന്നത്… ഷർട്ട് ടക് ഇൻ ചെയ്തിട്ടുണ്ട്… വീശിയടിക്കുന്ന കാറ്റിനോപ്പം മുന്നോട്ടു വീഴുന്ന ഇടതൂർന്ന മുടിയിഴകൾ പുറകിലേക്ക് കയികൾക്കൊണ്ട് ഇടയ്ക്കിടെ വകഞ്ഞു മാറ്റുന്നുണ്ട്… ഡ്രിം ചെയ്ത താടി…ഒറ്റനോട്ടത്തിൽ ഒരു സുമുഖനായ ചെറുപ്പക്കാരൻ…
ഇയാൾ എന്തിനാണ് തന്നെപോലൊരു പെണ്ണിനെ വിവാഹം കഴിക്കാൻ വേണ്ടി….. അവൾക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല…
അവൻ മുന്നിൽ വന്ന് നിന്നിട്ടും അവൾ ആലോചനയിൽ തന്നെയാണ്… അതുകൊണ്ട് തന്നെ നിരഞ്ജൻ വന്നതവൾ അറിഞ്ഞിട്ടില്ല.
ഹലോ അർപ്പിത… താനെന്താടോ ഇങ്ങിനെ അന്തംവിട്ട് നോക്കുന്നത്???? താൻ ഇവിടൊന്നുമല്ലന്ന് തോന്നുന്നല്ലോ?? അവളുടെ മുഖത്തിന് കുറുകെ കൈകൾ ചലിപ്പിച്ചുകൊണ്ട് ചോദിച്ചു.
അപ്പോളാണ് അവൾ അവൻ മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടത്…അവൾ വേഗം ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു.
ശെ… ഡോക്ടർ എന്ത് കരുതിക്കാണും… അയാളുടെ മുഖത്തുനോക്കിയല്ലേ തനിത്രയും നേരം ചിന്തിച്ചിരുന്നത്… മോശമായിപോയി… അവൾക് തെല്ലൊരു ജാള്യത തോന്നി..
സോറി ഡോ… താൻ എത്തിയിട്ട് ഒത്തിരി നേരമായോ???
ഞാൻ ഇറങ്ങാൻ നിന്നപ്പോളാ അര്ജന്റ് ആയിട്ടു ഒരു കേസ് വന്നത്… പിന്നെ അതൊക്കെ ഒന്ന് സെറ്റിൽ ചെയ്തുവന്നപോലേക്കും ലേറ്റ് ആയി.
അത് സാരമില്ല ഡോക്ടർ… ഞങ്ങളും ഇപ്പോൾ വന്നതേ ഉള്ളു…. അവൾക്കപ്പോൾ അങ്ങിനെ പറയാനാണ് തോന്നിയത്
എന്നാൽ അവൻ മനസിലാക്കാതെ പോലെ പുരികം ഒന്ന് ചുളിച് അവളെ നോക്കി.
അതിന്മറുപടിയായി അവൾ തന്റെ കണ്ണുകൾ ഋഷിക്കുട്ടൻ കളിക്കുന്നിടത്തേക്ക് ചലിപ്പിച്ചു.
ആഹാ…. ഋഷികുട്ടനും വന്നിട്ടുണ്ടോ.. ഞാൻ കരുതി താൻ ഒറ്റക്കാണെന്നു… അതാ പെട്ടെന്ന് ഞങ്ങൾ എന്നുപറഞ്ഞപ്പോൾ…മനയിലാകത്തിരുന്നത്.
അവൻ വേഗം ഋഷിക്കുട്ടനടുത്തേക്ക് പോകാനായി തിരിഞ്ഞു.. എന്നാൽ അപ്പോളേക്കും അർപ്പിത നിരഞ്ജനെ തടഞ്ഞു
ഡോക്ടർ….. വേണ്ട… അവൻ കളിക്കട്ടെ… എനിക്ക് ഡോക്ടറിനോട് സംസാരിക്കാനുണ്ട്. ഋഷി… അവൻ കേൾക്കണ്ട.
നിരഞ്ജൻ ഒന്നാലോചിച്ചിച്ച ശേഷം തിരികെ അർപ്പിതയുടെ അടുത്തായി വന്നിരുന്നു. അവളും ഒരു സൈഡിലായി ഇരുന്നു.
ഓക്കേ… അർപ്പിത പറയു.
എന്താ തനിക്കെന്നോട് സംസാരിക്കാനുള്ളത്… എന്താണേലും താൻ പറഞ്ഞോളൂ.
ഡോക്ടർ… ഞാൻ പറയാൻപോകുന്നത് എന്തിനെക്കുറിച്ചാണെന്ന് ഡോക്ടർക്കു അറിയാമെന്നാണ് ഞാൻ കരുതുന്നത്… അവൾ ദൂരേക്കു മിഴികൾ പായിച്ചു…
നിറഞ്ജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഡോക്ടർ…. രാധമ്മ എന്നോട് ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു… പക്ഷെ എനിക്ക്…
എന്നാൽ അവളെ പറഞ്ഞ് മുഴുവപ്പിക്കും മുന്നേ നിരഞ്ജൻ തടഞ്ഞു…
സീ അർപ്പിത… എനിക്ക് തന്നെ ഇഷ്ടമാണ്… അത് താൻ കരുത്തുമ്പോലെ കേവലം സഹതാപത്തിന്റെയോ അനുകമ്പയുടെയോ പുറത്തുള്ള ഒരിഷ്ടമല്ല….
തന്നെ ആദ്യമായി കണ്ട നാൾമുതൽ മനസ്സിൽ സൂക്ഷിക്കുന്നതാണ് ഈ മുഖം…
ഒരിക്കൽ എനിക്ക് നഷ്ടമായെന്ന് ഉറച് വിശ്വസിച്ചതാണ് ഞാൻ….. ഒരു വിവാഹത്തെപ്പറ്റി അമ്മ പറയുമ്പോളൊക്കെ എന്റെ മനസിലേക്ക് കടന്ന് വന്നിരുന്നത് തന്റെ മുഖമാണെടോ… എന്റേതല്ല എന്നൊക്കെ ഒരുപാട്‌ന്റെ മനസിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചതാ… പക്ഷെ… അപ്പോളും എന്റെ മനസിൽ തന്റെ മുഖം മായാതെ നിൽക്കുവാന് ചെയ്തത്..
ഇപ്പോൾ ദൈവമാണ് തന്നെ വീണ്ടും എന്റെ മുന്നിൽ എത്തിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്… സൊ… തനിക്കു വന്നൂടെ എന്റെ ലൈഫിലേക്ക്… ഋഷിമോനെ എനിക്ക് തന്നുകൂടെ അർപ്പിത…. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
അവൻ പറഞ്ഞതൊക്കെ കേട്ട് തറഞ്ഞു ഇരിക്കുകയാണവൾ… ഡോക്ടർക് എന്നെ മുന്നേ ഇഷ്ടമായിരുന്നോ???? അവൾക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഡോക്ടർ… ഡോക്ടർ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല… അവൾ ആസ്വസ്ഥതയോടെ തല ചലിപ്പിച്ചു
അതെ അർപ്പിത.. അന്ന് മെഡിക്കൽ കോളേജിൽ വച് തന്നെ കണ്ടപ്പോൾമുതൽ മനസ്സിൽ സൂക്ഷിക്കുന്നതാടോ ഞാൻ ഈ മുഖം… പക്ഷേ അന്ന് നാട്ടിൽ പോയി മടങ്ങിവന്നശേഷം തന്നെ കാണാനായി വന്ന ഞാൻ അറിയുന്നത് തന്നെ വേറെ ഹോസ്പിറ്റലിലേക് മായ്റ്റിയെന്ന കാര്യമാ…എന്നൊക്കൊണ്ട് പറ്റുന്നപോലൊക്കെ ഞാൻ ശ്രമിച്ചേടോ തന്റെ എന്തെങ്കിലും ഒരു വിവരത്തിനായി…. പക്ഷെ തന്റെ പേരൊഴികെ വേറൊരു ഡീറ്റൈൽസും ഹോസ്പിറ്റൽ റെക്കോർഡ്സിൽ പോലും ഇല്ലായിരുന്നു.
ഒരുപാട് വിഷമിച്ചെടോ അർപ്പിത അന്നൊക്കെ ഞാൻ… അതൊന്നും ഇനി തന്നോട് ഞാൻ പറയുന്നില്ല…. പക്ഷെ
അന്ന് ഡെലിവറിക്കായി എന്റെ മുന്നിൽ താനെത്തിയപ്പോളും താൻ അനുഭവിക്കുന്ന വേദനകളൊന്നും ഞാൻ അറിഞ്ഞില്ലെടോ…. അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ തന്നെ ചേർത്ത് നിർത്തിയേനെ….
അർപ്പിത അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു…. അവന്റെ ഹൃദയത്തിൽ നിന്നുമാണ് ആ വാക്കുകൾ വന്നതെന്ന് ആ നിറഞ്ഞകണ്ണുകളിൽ നിന്നും അവൾക് മനസിലായി…. പക്ഷെ…. എനിക്ക് കഴിയില്ല ഡോക്ടർ…. എന്റെ ജീവിതത്തിലേക്കു വന്ന് ഡോക്ടർ അബദ്ധം കാണിക്കരുത്…. എനിക്കെന്നും നഷ്ടങ്ങളെ ഉള്ളു….. ഇനി അതിന്റെ ആക്കം കൂട്ടാനായി ഡോക്ടറെ കൂടി എന്റെ ജീവിതത്തിലേക്ക്… ഇല്ല എനിക്ക് കഴിയില്ല. അവൾ മനസ്സിൽ പറഞ്ഞു.
എന്താടോ താൻ ഒന്നും പറയാതെ????
പ്ലീസ് ഡോക്ടർ എന്നെ നിർബന്ധിക്കരുത്… എനിക്ക് കഴിയില്ല…
അവന്റെ മുഖം കുനിച്ചു കൊണ്ട് കണ്ണുകലടച്ചു…. പിന്നെ ഒരു ദീർഘശ്വാസം എടുത്തുവിട്ടു
ഓക്കേ അർപ്പിത … ബട്ട്.. എന്താണ് റീസൻ അതെനിക്കറിയണം … പിന്നെ താൻ ഒരിക്കൽ വിവാഹം കഴിച്ചതാണെന്നും കുറെ പിശാച്ക്കൾ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും… തനിക്കൊരു കുട്ടി ഉണ്ടെന്നും… പിന്നെ ഞാൻ അവിവാഹിതൻ ആണെന്നതും ഒഴിച് തനിക്കെന്തും പറയാം
അവൻ ഉറച്ച സ്വരത്തോടെ പറഞ്ഞു
ഒരുനിമിഷം അവളൊന്നും മിണ്ടിയില്ല…
നിരഞ്ജൻ ഒരു ശാന്തമായ പുഞ്ചിരിയോടെ അർപ്പിതയുടെ മുഖത്തേക്ക് തന്നെ നോക്കി….
അവളും അവന്റെ കണ്ണുകളിലേക് തന്നെ നോക്കി….ശേഷം ഉറച്ച സ്വരത്തോടെ തന്നെ പറഞ്ഞു തുടങ്ങി…
ഡോക്ടർ ഈ പറഞ്ഞതൊക്കെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ചിലപ്പോൾ ഒഴിഞ്ഞുമാറാനുള്ള കാരണങ്ങൾതന്നെ ആവാം…. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം…. ഒരു പെണ്ണിന്റെ പരിശുദ്ധി അവളിലെ മനസിലാണ് എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്… ഒരു പെൺകുട്ടിയുടെ സമ്മതമില്ലാതെ അവളെ കുറേപേർച്ചേർന്നു ആക്രമിച്ചാൽ അതിൽ അവളെങ്ങിനെയാണ് തെറ്റുകാരിയാകുന്നത്????അതല്ലേ എനിക്ക് സംഭവിച്ചത്???ആരാണ് പറഞ്ഞത് അവളുടെ പരിശുദ്ധി പോയെന്ന്??? പരിശുദ്ധി കേവലം ശരീരത്തിനാണോ??? ഇല്ല ഡോക്ടർ… ഒരിക്കലും ഞാൻ അങ്ങിനെ ചിന്തിക്കില്ല…
പിന്നെ ഋഷിമോൻ… അവനെ ഡോക്ടർനും ദേവകിയമ്മക്കും ഇഷ്ടമാണെന്ന് എനിക്കറിയാം….പിന്നെ ഡോക്ടർ എന്നെ വിവാഹം കഴിച്ചാൽ സമൂഹത്തിന്റെ മുന്നിൽ ഡോക്ടർ അപഹാസ്യനായേക്കാം ഒരു രണ്ടാംകെട്ടുകാരിയെ കല്യാണം കഴിച്ചതിന്റെ പേരിൽ… എത്രയൊക്കെ ആയാലും അത് കേൾക്കേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ല ഡോക്ടർ…
നിരഞ്ജൻ അവളെത്തന്നെ ഇമചിമ്മാതെ നോക്കിയിരിക്കുകയാണ്…. താൻ മനസിലാക്കിയതിൽ നിന്നും ഒക്കെ ഒരുപാട് വ്യത്യസ്തയാണ് അവൾ എന്നചിന്ത അവന്റെ മനസ്സിൽ വന്നു
എന്താ ഡോക്ടർ ഒന്നും മിണ്ടാത്തത്????
ഞാൻ പറഞ്ഞല്ലോ അർപ്പിത ആ മൂന്ന് കാര്യങ്ങളല്ലാതെ താൻ വാലിട് ആയിട്ടുള്ള ഒരു റിസൺ പറയാൻ.. ബട്ട് താൻ പറഞ്ഞില്ലാലോ അവൻ ചുണ്ടിലൊളുപ്പിച്ച കുസൃതി ചിരിയോടെ പറഞ്ഞു.
അവളുടെ മനസിലൂടെ പല ചിന്തകളും കടന്ന് വന്നു…
സീ ഡോക്ടർ… എനിക്ക് ഒരുപാട് പ്രോബ്ലംസ് ഉണ്ട്… അതിലേക്കു ഡോക്ടർനെക്കൂടി വലിച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. സൊ പ്ലീസ്
എടൊ… തന്റെ പ്രോബ്ലംസ് ഒക്കെ എന്നോട് പറഞ്ഞിട്ടുള്ളതല്ലേ…. അതൊന്നും എനിക്കൊരു പ്രശ്നമല്ല…. നാളെ അതൊന്നും നമുക്കിടയിൽ ഒരു പ്രശ്നമാവതും ഇല്ല… അതോർത്തു താൻ പേടിക്കണ്ട.
അതുകൂടി കേട്ടതും അവളുടടെ നിയന്ത്രണം വിട്ടു..
പ്ലീസ് ഡോക്ടർ… പറയുന്നത് മനസിലാക്കു…
ദയവുചെയ്ത് എന്റെ പുറകെ വന്ന് സ്വയം അപകടം വരുത്തി വായിക്കരുത്…..ഓരോ നിമിഷവും ഭയനാണ് ജീവിക്കുന്നത്….സ്നേഹിച്ച എല്ലാപേരും നഷ്ടപ്പെട്ടിട്ടെ ഉള്ളു…. ഇനിയൊരു നഷ്ടം സഹിക്കാൻ എനിക്ക് വയ്യ…. ഞാനും എന്റെ മോനും എങ്ങനേലും ജീവിച്ചോട്ടെ… പ്ലീസ്…
ഇനി ദേവകിയമ്മയുടെ കണ്ണുനീരിന്റെ ശാപംകൂടി ഏതുവാങ്ങാൻ എനിക്ക് കഴിയില്ല….. അവൾ കിതച്ചു കൊണ്ട് പറഞ്ഞു.
എന്നാൽ നിരഞ്ജൻ അതെല്ലാം തന്നെ ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു…. അവൾ എന്തിനെയോ ഭയക്കുന്നു… അതാണ് ഈ ഒഴിഞ്ഞുമാറ്റം അവൻ മനസ്സിൽ കണക്ക് കൂട്ടി.
കുറച്ച് നേരം ഇരുവരും മൗനം പൂണ്ടു…
കുറച്ചക്കലെ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഒരു കറുപ്പ് വസ്ത്രധാരി ഉള്ളത് അവർ അറിഞ്ഞില്ല..
ഡോക്ടർ… മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ തന്നെ വിളിച്ചു.
പറയു അർപ്പിത…. ശാന്തമായ സ്വരം
അവൾ മുഖമുയർത്തി നിരഞ്ജന്റെ മുഖത്തേക്ക് നോക്കി….
സമയം ഒരുപാടായി… രാധമ്മ കാത്തിരിക്കും.. ഞങ്ങൾ പോകുവാണ്.. അവൾ ബാഗ് തോളിലേക്ക് ഇട്ടുകൊണ്ട് പതിയെ എഴുനേറ്റു…
അവൻ ബെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്നു രണ്ടുകയികളും കുറുകെ പിണച്ചുകെട്ടി അർപ്പിതയുടെ മുഖത്തേക്ക് തന്നെ നോക്കി.
ഒരുവേള അവന്റെ നോട്ടത്തിൽ താൻ പതറിപോകുമോ എന്നവൾക്കു തോന്നി… അവൾ വേഗം തിരിഞ്ഞു നടന്നു… രണ്ടു ചുവട് വച്ചിട്ട് അവൾ തിരിഞ്ഞു നോക്കി…
ഡോക്ടർ…. എല്ലാം മനസിൽനിന്നും കളഞ്ഞേക്കു…. ദേവകിയമ്മ ഡോക്ടർനു മറ്റൊരു പെൺകുട്ടിയെ കണ്ടെത്തും. അപ്പോൾ ആയമ്മയെ വിഷമിപ്പിക്കാതെ സമ്മതം പറഞ്ഞാൽ മതി..
എന്നാൽ അവൻ ഒരു കുസൃതി ചിരിയോടെ തല സമ്മതമല്ലന്നോണം ചലിപ്പിച്ചു.
അവൾ ആകെ വല്ലാതായി… വേഗം തന്നെ തിരിഞ്ഞ് ഋഷിക്കുട്ടൻ കളിച്ചുകൊണ്ട് നിന്ന സ്ഥലത്തേക്ക് നടക്കാനാഞ്ഞു….
ഒരുവേള അവളവിടെ തറഞ്ഞു നിന്നുപോയി അവളുടെ കണ്ണുകൾ ചുറ്റും പരതി…. ഇല്ല ഋഷിമോൻ ആ കൂട്ടത്തിൽ ഇല്ല… അവൾ വെപ്രാളത്തോടെ ചുറ്റുംനോക്കി … അവിടവിടായി നിന്നു കളിക്കുന്ന കുട്ടികളുടെ കൂട്ടത്തിലൊന്നും ഋഷിമോനെ കാണാനില്ല… അവളുടെ കണ്ണുകളിലേക്ക് ഇരുട്ട് കയറുമ്പോലെ തോന്നി…. ഇല്ല… തന്റെ മോൻ…. അവൾ മുന്നോട്ട് നടന്നു..
അവളെ തന്നെ നോക്കിയിരുന്ന നിരഞ്ജന് അവളിലെ വെപ്രാളം പെട്ടന്ന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞു…. അവൻ വേഗം തന്നെ എഴുനേറ്റ് അവൾക്കടുക്കലേക്കു ചെന്നു.
അർപ്പിത എന്തുപറ്റി…???
ഡോക്ടർ… എന്റെ മോൻ… മോനെ ഇവിടൊന്നും കാണുന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
(തുടരും )

by