21/04/2026

നില : ഭാഗം 35

രചന – അഹാനിക അനു

ജിതിൻ….

പിറകിൽ നിന്ന് ഒച്ച കേട്ട് രണ്ട് പേരും ഞെട്ടി തിരിഞ്ഞു നോക്കി…….

“” സരതങ്കിൽ……. “”

പാറു താഴേക്ക് ഇറങ്ങി ശരത്തിന്റെ കാലിൽ ചുറ്റി പിടിച്ചു……..

“” പാപ്പൻ കല്ലം പരയല്ലേ…… അങ്കിൾ പരഞ്ഞിറ്റല്ലേ പാരു കത്തിച്ചത്…… വരും എന്ന് പരഞ്ഞതല്ലേ….. പാരുവിന് വാവ ഇല്ലല്ലോ…… പാപ്പൻ കല്ലം പരയല്ലേ….. “”

പാറുവിന്റെ കരച്ചിൽ കേൾക്കെ ശരത്തിന് ദേഷ്യം ഇരച്ചു കയറി……

“” നിനക്ക് എന്താണ് ജിതിൻ….. ഇന്നലെ മുതൽ കാണുന്നു…… ബാക്കി ഉള്ളവർ പൊട്ടന്മാർ ആണെന്ന് വിചാരിക്കരുത്…….. നിന്റെ പ്രശ്നം എന്താണ്….. ഒന്നില്ലേലും ഈ കുട്ടിക്ക് നഷ്ട്ട…… “”

ബാക്കി പറയാതെ ശരത് തല താഴ്ത്തി പാറുവിനെ നോക്കി…. ഇപ്പോളും അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്…… അവനൊന്നു തല കുടഞ്ഞു….. ശരത്തിന്റെ ശബ്ദം കേട്ട് നിലയും രേവതിയും ബാക്കി ഉള്ളവരും പുറത്തേക്ക് വന്ന്……….. നില പേടിയോടെ പാറുവിനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു നിക്കുന്നത് കണ്ട് ജിതിനെ ശ്രദ്ധിച്ചു…….. പുച്ഛം നിറഞ്ഞ മുഖം…….. ശരത് മറ്റെന്തോ പറയാൻ വരുന്നതിന് മുന്നേ ജിതിൻ കൈ കൊണ്ട് തടഞ്ഞു………..

“” എന്റെ വീട്ടിൽ വന്ന് എന്നേ ഭരിക്കാൻ നിങ്ങളാരാ……. “”

“” ജിതിൻ…… “”

“” അച്ഛൻ മിണ്ടാതെ നിൽക്കുന്നതാവും നല്ലത്…. മൂത്തവൻ ഇല്ല ഇനി ഞാൻ പറയുന്നത് കേൾക്കാം………പോവേണ്ടവർ പോയി ബോഡി കത്തിച്ചു ചാരമാക്കി…….. ഇനി അത് ഓർത്തു സങ്കടപെട്ടിട്ട് കാര്യമില്ല……….. ഇന്നലെ തന്നെ എല്ലാം തീർത്തതാണ്……… ഇനിയും എന്തിനാ ഇവരൊക്കെ ഇവിടെ പറ്റി നിൽക്കുന്നത്…നമ്മൾക്കാർക്കും ബന്ധുകളില്ല പിന്നെ എന്തിനാ ഇത് വരെ ഇല്ലാത്ത ഇല്ലാത്ത പുതിയ ബന്ധങ്ങളളോക്കേ………. എല്ലാവരും ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങണം………എന്റെ വീട്ടിൽ ആരോട് സംസാരിക്കണം എന്ത് സംസാരിക്കണം എന്നുള്ളത് എന്റെ ഇഷ്ട്ടം……… നന്ദു അവനുള്ളത് ഞാൻ കൊടുക്കും….. എന്റെ കയ്യിൽ കിട്ടും……. വച്ചേക്കില്ല ഞാൻ……. “”

“” എന്നാൽ നീ വന്ന് ഉണ്ടാക്കട….. “”

മുണ്ട് മടക്കി കുത്തി ഓടി കയറി വന്ന നന്ദുവിന്റെ മുന്നിൽ ശരത് കയറി നിന്നു…..

“” നന്ദു നീ എങ്ങോട്ടാ കയറി പോവുന്നത്…… അവനോ വിവരമില്ല…… നീ കൂടി ഇങ്ങനെ അവല്ല….. “”

“” അവൻ പറയുന്നത് കേട്ടിട്ടും മിണ്ടാതെ നിൽക്കെ……..””

“” നന്ദു നീ വീട്ടിലേക്ക് പോ…….. ഞാൻ ആണ് പറയുന്നത്……. വീട്ടിലേക്ക് പോവാൻ…. “”

നന്ദുവിനെ പുറത്തേക്ക് ഉന്തി ശരത് തിരിഞ്ഞു നിലയെ നോക്കി….. വേദനയോടെ തന്നെ അവൾ അവന്റെ എടുത്തേക്ക് നടന്നു……രേവതിയും ശ്രുതിയും മുറ്റത്തേക്ക് ഇറങ്ങി ദേവൂട്ടിയേ നിലയുടെ കയ്യിൽ കൊടുത്തു രാജേഷിനോട് പോവാം എന്ന് പറഞ്ഞു….. ശരത്തിന്റെ ശ്രദ്ധ മുഴുവൻ നിവിന്റെ അച്ഛനിൽ ആയിരുന്നു…. തല താഴ്ത്തി ഒന്നും മിണ്ടാതെ നിൽക്കുകയാണ്….. പക്ഷെ ആ കണ്ണുകൾ നിറയുന്നുണ്ട്..

“” വാ നില പോവാം…… “”

ശരത് പുറത്തേക്ക് ഇറങ്ങി…..

“” ശരത്തെട്ടാ പാറു……. “”

പാറുവിന്റെ എടുത്തേക്ക് വന്ന നിലയുടെ മുന്നിൽ ജിതിൻ കയറി നിന്നു…..

“” നിലയ്ക്ക് പോവാം……
ഇവളെ നോക്കാം അച്ഛനുണ്ട്… അമ്മയുണ്ട്…. ഞാൻ ഉണ്ട്……..സഹതാപം ഇവൾക്ക് ആവശ്യമില്ല……ഇവളോട് ഇഷ്ട്ടമുണ്ടെൽ ഇനി ഇങ്ങോട്ട് വരാതെ നിൽക്കുക…… “”

“”” നിലയോട് വരാൻ ആണ് പറഞ്ഞത്…. കുട്ടി അവരുടേതാണ്…… അവർക്കില്ലാത്ത ദുഃഖമെന്തിനാണ് നിനക്ക്……..ഇന്നലെ കണ്ടിരുന്നില്ല ആരെയും … അവളെ ഒന്ന് ചേർത്ത് പിടിക്കാൻ…..ഒന്ന് സമാധാനിപ്പിക്കാൻ . “”

നിലയോട് ആണ് പറയുന്നതെങ്കിലും അവന്റെ നോട്ടം മുഴുവൻ നിവിന്റെ അച്ഛനിലായിരുന്നു ……….
അത് മനസിലായിട്ടാവും അയാളുടെ തല താഴ്ന്നു തന്നെ ഇരുന്നു……..

“” നിലാന്റി പോവല്ല നിലാന്റി….. പാരുവിനെ ശോന്തമാക്കി പോവല്ല നിലാന്റി………. പോമിസ് ചെയ്തതല്ലേ പപ്പയും അമ്മയും വരുന്ന വരെ പാറുവിനെ ശോന്തമാക്കി പോവില്ല എന്ന്….””

പുറത്തേക്ക് ഇറങ്ങിയ നിലയുടെ കൂടെ ഓടാൻ നിന്ന പാറുവിന്റെ കൈ ജിതിൻ പിടിച്ചു വച്ചു…..

“” വിറ്റ്….. കൈ വിറ്റ്…. നാൻ നിലാന്റിയുടെ കൂടെ പോവാ….. നിക്ക് ഈസ്‌റ്റമില്ല ഇവിറ്റേ…… “”

പാറുവിന്റെ ഒച്ചത്തിലുള്ള കരച്ചിൽ കേൾക്കെ നില ശരത്തിന്റെ കൈ കൂട്ടി പിടിച്ചു….

“” നമുക്ക് കൊണ്ട് പോവാം ശരത്തെട്ടാ അവളെ…. ഇങ്ങനെ കരഞ്ഞു വല്ലതും വരുത്തി വയ്ക്കും…””

“” അവളെ കൊണ്ട് പോവാൻ നമ്മളാരാ….. ആരുമല്ല…. നമ്മക്കക്കാൾ അവകാശം അവർക്കുണ്ട്…….ബാക്കി ഉള്ളവരെ കൊണ്ട് പറയിപ്പിക്കരുത് നില…… “”

നിലയുടെ കൈ പിടിച്ചു ശരത് നടന്നു ജിതിനെ നോക്കി നിൽക്കുന്ന നന്ദുവിന്റെ പുറത്ത് തട്ടി നടക്കാൻ പറഞ്ഞു…..

“” വിക്രമ…. നാൻ വരുന്നു…. എന്നേ കോൻറ്റ് പോ……നിലാന്റി… പാരുവിനോട്‌ കല്ലം പഞ്ഞറ്റാണ് ലേ….. ദേവൂട്ടിയുടെ കൂടെ നാനും വര…… നിലാന്റി….. “”

കൂട്ടി പിടിച്ച ജിതിന്റെ കയ്യിൽ അമർത്തി കടിച്ചു പാറു മുറ്റത്തേക്ക് ഓടി…… പിറകിൽ നിന്ന് അച്ഛൻ വന്ന് അവളുടെ വയറിൽ കൂട്ടി പിടിച്ചു ഉള്ളിലേക്ക് കയറി………
പാറുവിന്റെ കരച്ചിൽ കൂടി വരുന്നത് കേട്ട് നിൽക്കാൻ കഴിയാതെ അവൾ വേഗം വീട്ടിലേക്ക് ഓടി………രാജേഷിന്റെ കാർ അകന്നു പോവുന്നത് ശരത് കണ്ടു……….

“”””””””””””””””””””””””””””””””

“” ഞാൻ പറഞ്ഞതല്ലേ ഇന്ന് ആ കുടുംബവുമായുള്ള ബന്ധം നമുക്ക് കുറയ്ക്കാം എന്ന്….. കേട്ടോ നീ……. ”

കലി പിടിച്ചു ഹാളിൽ നിന്ന് നന്ദുവിനോട് സംസാരിക്കുന്ന കിച്ചുവിനെ എല്ലാവരും നോക്കി …

“” നീ എന്ത് കൊണ്ടാ മോനേ ഇങ്ങനെ പറയുന്നത്…… നമുക്ക് അത്ര പെട്ടെന്ന് ഒഴിവാക്കാൻ പറ്റോ….. “””

“” അവര് മറന്നിലേ അച്ഛാ…. പിന്നെ എന്ത് കൊണ്ട് നമുക്ക് കഴിഞ്ഞു കൂടാ……. “”

“” ആ ജിതിൻ….. അവനിൽ എന്തൊക്കയോ മാറ്റാം വന്ന പോലെ…….. “”

“” അതിന് നിനക്കവനെ തികച്ചറിയോ നന്ദു….. നീ അവനോട് സംസാരിച്ചിട്ടുണ്ടോ……. ആ വീട്ടിൽ എങ്ങനെയാ അവൻ നിൽക്കുന്നത് എന്ന് നിനക്കറിയോ……നമുക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിക്ക് മാറ്റങ്ങൾ വന്നാൽ തിരിച്ചറിയാൻ കഴിയും…… അവനുമായി ഒരു ബന്ധവുമില്ലാത്ത നിനക്ക് എന്ത് മാറ്റമാണ് അവനിൽ കാണാൻ കഴിഞ്ഞത്……. “”

കിച്ചുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല….. അവനിങ്ങനെ സംസാരിക്കാറേ ഇല്ല…..ആരെന്ത് പറഞ്ഞാലും ദേഷ്യം വരുന്നത് വളരെ വിരളമാണ്……ഇവനിങ്ങനെ ദേഷ്യം പിടിക്കൻ എന്താണ് കാരണം എന്നാണ് ശരത്തിന്റെ മനസ്സിൽ…… ഒന്നും മിണ്ടിയില്ല പകരം കിച്ചുവിനെ നോക്കി കാണുകയായിരുന്നു……….

“” എന്തായാലും അവൻ ഇപ്പോൾ ബീഹെവ് ചെയ്യുന്നത് എനിക്ക് ഇഷ്ട്ടലെടുന്നില്ല…ആ പാറു അത്ര ഒച്ചത്തിൽ കരഞ്ഞിട്ട് പോലും അവന്റെ മനസ് മാറിയില്ല…. നിവിനേട്ടന്റെ അച്ഛനും……….””

“” അവർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ…. നമ്മളിനി ഇടലെടില്ല…. അതാവും എല്ലാർക്കും നല്ലത്……… “”

“” അത് നീയല്ല കിച്ചു പറയെണ്ടത്……… എനിക്ക് അവളെ കണ്ടില്ലെന്ന് വയ്ക്കാൻ കഴിയില്ല……ആ കൈ അത്ര പെട്ടെന്ന് വിട്ട് കളയാൻ കഴിയില്ല…….ഞാൻ ജന്മം നൽകിയില്ല എന്നേ ഉള്ളു….. തൃത്തേച്ചിയെക്കാൻ എന്റെ എടുത്ത കൂടുതൽ നിന്നത്….എന്തിനും ആദ്യം ഓടി വരുക ഇവിടെക്കാണ്……. ഒരായിരം വട്ടം നിലാന്റി എന്ന് വിളിക്കുമ്പോൾ അമ്മ എന്നേ ഞാൻ കേട്ടിട്ടുള്ളു….. അല്ലേൽ അങ്ങനെ കേൾക്കാനേ ആഗ്രഹിച്ചിട്ടുള്ളു……… ദേവൂട്ടിയെക്കാൾ കൂടുതൽ ഇഷ്ട്ടമാണ് എനിക്കവളെ……..അവിടെ ഉള്ളവർക്ക് എല്ലാം മറക്കാൻ കഴിയും……… എനിക്ക് അങ്ങനെ അല്ല…… അവൾക്ക് ഇങ്ങോട്ട് വരണം എന്നാണേൽ ഞാൻ കൊണ്ട് വരും……. എന്റെ മകളായി നോക്കും…അതിന് ഞാൻ ഏതറ്റം വരെ പോവും……… അതിനെനിക്ക് ആരുടെയും അനുവാദം വേണ്ട……..””

ഹാളിൽ ഉയർന്നു കിച്ചുവിന്റെ സംസാരം ഇഷ്ട്ടപ്പെടാതെ റൂമിൽ നിന്ന് പുറത്തേക്ക് വന്ന് നില കിച്ചുവിനോടായി പറഞ്ഞു ഡോർ ശക്തിയിൽ അടച്ചു……

“” ഏട്ടത്തി പലതും പറയും ഏട്ടാ…… അതിന് കൂട്ട് നിൽക്കരുത്………നമ്മളെക്കാൾ എന്ത് കൊണ്ടും അവളിൽ അധികാരം ഉള്ളത് അവർക്കാൻ…. എന്ത് ചെയ്താലും നമ്മൾ തോറ്റു പോവും……… “”

സോഫയിൽ ഇരിക്കുന്ന ശരത്തിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കിച്ചു വേദനയോടെ പറഞ്ഞു…. അത് കാര്യമാക്കാതെ ശരത് എഴുനേറ്റു പുറത്തേക്ക് നടന്നു…. നന്ദു അവനെ ശ്രദ്ധിക്കത്തെ റൂമിലേക്കു കടന്നു ……… അച്ഛനെ നോക്കിയപ്പോൾ കണ്ണ് കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു ….

“”””””””””””””””””””””””””

“”കൈ വിറ്റ് വേതന ആവുന്നു…..അച്ഛച്ച പരയി…. പാരുവിന് വേതന ആവുന്നു…….””

സോഫയിൽ പാറുവിനെ ഇരുത്തി കൈ വേദന ആവുന്ന വിധം കൂട്ടി പിടിച്ചു ജിതിന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു……

“” നീ ഇനി നിലയെ തേടി പോവോ….. “”

“” നാൻ പോവും…….. പാരുവിന് നിലാന്റിയെ ആണ് ഈസ്‌റ്റം…… “”

“” അപ്പോൾ ഇവിടെ ഉള്ളവർ നിന്റെ ആരാ….. “”

“” കൈ വേതന ആവുന്നു….. വിറ്റ്…… ആ….. “”

“” പറ ഇവിടെ ഉള്ളവർ ആരാ…… “”

“” പാരുവിന് ആരുമില്ല….. “”

തൊണ്ട വരണ്ട് ശബ്ദം ചിലമ്പിച്ചിട്ടും അവനൊരു ദയയും തോന്നിയില്ല………

“” അച്ഛമ്മേ……….. “”

പാറുവിന്റെ വിളിയിൽ റൂമിൽ നിന്ന് ശ്യാമ ഞെട്ടി എഴുനേറ്റു ഹാളിലേക്ക് വന്നു

“” ജിതിൻ….. വിടെടാ എന്റെ കുട്ടിയെ……. “”

സോഫയുടെ താഴെ ഇരുന്ന ജിതിനെ ഉന്തി ശ്യാമ പാറുവിനെ ചേർത്ത് പിടിച്ചു…….

“” നിനക്ക് എന്താണ് ഭ്രാന്തായോ…….എന്തൊക്കെ തോന്നിവാസമാണ് ചെയ്തു കൂട്ടുന്നത്….. “”

“” ഇവൾ…. ഇവളിനി നിലയുടെ വീട്ടിലേക്കോ അവളെ കാണുകയോ…. സംസാരിക്കുകയോ ചെയ്യരുത്……… “”

“” അതിന് നിനക്കെന്താ…… “”

“” എനിക്ക് ഇഷ്ട്ടമല്ല…….. “”

“” അത് നീയാണോ തീരുമാനികുന്നത്….. “”

ശ്യാമയുടെ കവിളുകൾ വിറച്ചു……

“” ഇനി ഞാൻ തീരുമാനിച്ചാൽ മതി…….””

ടേബിൾ ഉള്ള ഗ്ലാസ്‌ നിലത്തേക്ക് തട്ടി തെറിപ്പിച്ചു അവൻ മുകളിലേക്ക് കയറി….. ശ്യാമ ചുറ്റും ഒന്ന് നോക്കി….. വീട്ടിൽ ആരുമില്ല…….. നില പോലും…..ചുമരിൽ ചാരി ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുന്ന നിവിന്റെ അച്ഛനെ കാണെ അവർക്ക് ഭയം തോന്നി……..

“” എന്തൊക്കെയാണ് ഏട്ടാ ഇവിടെ നടക്കുന്നത്….. എന്റെ കുട്ടിയെ വേദനിപ്പിക്കുന്നു………മറ്റെന്ത്‌ സഹിച്ചാലും മോള് കരയുന്നത് മാത്രം അവന് ഇഷ്ട്ടമില്ല………. അതിന് ഈ വീട്ടിൽ നിന്നല്ല മറ്റാരെയും സമ്മതിച്ചിരുന്നില്ല……….പക്ഷെ ഇന്ന്….. എനിക്ക് ഒന്നും മനസിലാവുന്നില്ല………. “”

കരഞ്ഞു കൊണ്ടവർ പാറുവിന്റെ മൂർത്താവിൽ ചുംബിച്ചു……….

“” അച്ഛമ്മേ പാരുവിന് ആരുമില്ല…… നിലാന്റി പോയി…. പാരുവിനെ കൂറ്റാതെ പോയി….. “”

പാറുവിനെ നോക്കാൻ കഴിയാതെ അച്ഛൻ റൂമിലേക്ക് കയറി

🌻🌻🌻🌻🌻

“” എന്തായി അന്വേഷിച്ചോ….. “”

വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് പുറത്തേക്ക് നോക്കി സുധിയോട് നിരഞ്ജൻ ചോദിച്ചു…..

“” മ്മ്…. അവൻ വന്നിട്ട് കുറച്ചായി…. പക്ഷെ എന്തിന് വന്നു എന്ന് ഒരു പിടിയും ഇല്ല……. രേവതി ഉണ്ട് കൂടെ അതറിയാമല്ലോ…….. ഒരു മകൾ മാത്രം പേര് ശ്രുതി………. അവൻ അത്ര പെട്ടന്നൊന്നും ഇവിടെ നിന്ന് പോവുമെന്ന് തോന്നുന്നില്ല…… “”

“” അതെന്താ അങ്ങനെ പറയാൻ….. “”

“” മോളെ ഇവിടത്തെ കോളേജിൽ ചേർത്തിയിട്ടുണ്ട്……. ഒന്നും കാണാതെ അവൻ അങ്ങനെ ചെയ്യില്ലല്ലോ……. ഇവിടെ നിന്ന് അവൻ ജോലിക്ക് പോവുന്നില്ല……. “”

“” എന്തിന് പോണം…… സ്വന്തം പോയി നല്ലവണ്ണം അധ്വാനിച്ചു ഉണ്ടാക്കിയിട്ടുണ്ടല്ലോ…. ബാങ്ക് ബാലൻസ് കാണും….. “”

നിരഞ്ജൻ ഒന്ന് ചിരിച്ചു ചെയറിൽ ഇരുന്നു…..

“” ഉണ്ടാവുമായിരിക്കും….. പക്ഷെ എന്നും ജോലിക്കെന്ന് പറഞ്ഞു രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാറുണ്ട്..എങ്ങോട്ടാണെന്ന് അറിയില്ല…… രേവതിയ്ക്ക് ശ്രുതിക്കും അറിയില്ല എന്ന് തോന്നുന്നു……. “”

“” ഇത്ര ഉറപ്പിച്ചു പറയാൻ കാരണം….. “”

“” അവരുടെ വീടിന്റെ അടുത്തുള്ളവർ പറഞ്ഞതാണ്…… രേവതി അവരോടൊക്കെ ഇവിടത്തെ ജോലിയുടെ കാര്യം എല്ലാം പറഞ്ഞിട്ടുണ്ടെന്ന്….. “”

“” നീ അന്വേഷിച്ചിലേ എന്നിട്ട്…. അവൻ എങ്ങോട്ട് പോവുന്നു എന്ന്……. “”

“” ഇന്നാ വീട് അടച്ചിട്ടിരിക്കുകയായിരുന്നു …..ഉച്ച വരെ ഞാൻ കാത്തു…. ആരുമില്ലായിരുന്നു….. പിന്നെ ഏട്ടൻ രാവിലെ പറഞ്ഞത് പുതിയ ബന്ധങ്ങൾ….. അതിനെ കുറിച്ച് പ്രത്യേകിച്ചു ഒന്നും ഞാൻ അറിഞ്ഞിട്ടില്ല…….. ഇനി അവന്റെ പഴയ ഫ്രണ്ട്സ് എങ്ങാനും ആവോ….. “”

“” ഏയ് അങ്ങനെ വരാൻ ചാൻസ് വളരെ കുറവാണ്……എന്തായാലും നോക്കാം ഇന്ദ്രനെ ഒന്ന് കാണണം……. അവന്റെ അഭിപ്രായവും അറിയണമല്ലോ……. എന്തായാലും നീ ചെല്ല് മക്കളും അവളും കാത്തു നിൽക്കുന്നുണ്ടാവും…… ഞാൻ വിളിക്കണ്ടു….. ”

സുധി എഴുനേറ്റു താഴേക്ക് ഇറങ്ങി……. നിരഞ്ജന്റെ മനസ്സിൽ പലതും തെളിഞ്ഞു വന്നു…….. ഇന്ദ്രൻ…. എത്രയും പെട്ടെന്ന് കാണണം….

🦋തിരികെ വരും 🦋