16/04/2026

നിനക്കായി മാത്രം : ഭാഗം 06

രചന – റോസാ തോമസ്

ഇതുവരെ നമ്മൾ നേരിട്ട് കണ്ട് ആയിരുന്നു സംസാരിച്ചിരുന്നത്… പക്ഷേ ഇപ്പോൾ നേരിട്ട് മീറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്…ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ അതാണ്. ആനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അതു കുഴപ്പമില്ല… നീ പറഞ്ഞോ ആനി… ബിസിനസ് മാഗ്നറ്റ് ആനികുട്ടി ആരെയാണ് ഈ ഭയക്കുന്നത് … ഭദ്രനെ ഇനി ഭയക്കേണ്ട…. പിന്നെ ടോമിച്ചൻ.. അയാളോട് പോകാൻ പറ.. അന്നാ ഇപ്പോൾ ഇത്രയും വലിയ കുട്ടി ആയില്ലേ… ഇനി ഇപ്പോൾ അവിടെ വന്നു ആരു കണ്ടാലും പരസ്യമായി അയാൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല… എല്ലാവർക്കും കാര്യങ്ങളൊക്കെ അറിയാമല്ലോ .. അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും അയാൾക്കെതിരെ തിരികെ ഉള്ളൂ… പിന്നെ അന്നയെ പാട്ടിലാക്കാന് അയാൾക്ക് ഉദ്ദേശം ഉണ്ടെങ്കിൽ അതും നടക്കില്ല….അവൾക്ക് എല്ലാ കാര്യങ്ങളും നമ്മൾ പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ…

അതൊക്കെ ശരിയാണ് ഷീല…എന്നാലും റിസ്ക് എടുക്കാൻ വയ്യ… അതുകൊണ്ട് തൽക്കാലം അവൾ ആരാണെന്ന് അറിയണ്ടേ…. അവൾ ഗൈനക് അല്ലേ എടുത്തിരിക്കുന്നത്… ഗൈനക്കോളജിഇൽ ഇപ്പോൾ രണ്ടു ഡോക്ടർസ് ഉണ്ട്… എന്നാലും കുഴപ്പമില്ല… കാരണം ഒരാൾ മൂന്ന് മാസം കഴിയുമ്പോൾ റിസൈൻ ചെയ്തു പോകും… അപ്പോൾ അവൾ വന്നാലും മൂന്നു മാസം കഴിയുമ്പോൾ വേക്കൻസി ഫിൽ ആയിക്കോളും… അവൾ നേരത്തെ വന്നാൽ വേക്കൻസി കയ്യീന്ന് പോവുകയുമില്ല.

ഓക്കേ..നിന്റെ ഇഷ്ടം പോലെ നടക്കട്ടെ.. നിലവിൽ രണ്ടു പേർ ഉള്ളപ്പോൾ ഒരാൾ കൂടി വരാൻ അവർ സമ്മതിക്കുമോ.. എബിൻ.. ടോമിച്ചൻ ഒക്കെ.. ഷീല സംശയിച്ചു. അത് ഒട്ടും പേടിക്കണ്ട…ആനീയുടെ റിക്കമ്മെന്റ്റേഷനിൽ അതൊക്കെ നടക്കും.. പിന്നെ ഒരു കാര്യം ഉള്ളത് സർട്ടിഫിക്കറ്റിൽ പേരൻസ്ന്റെ പേര് കാണുമ്പോൾ എബിന് മനസ്സിലാകും. എബിൻ കണ്ടാലും കുഴപ്പമൊന്നുമില്ലല്ലോ… ഷീല ചാടി കേറി ചോദിച്ചു.

എബി നമ്മുക്ക് എതിരല്ല.. അവൻ എപ്പോഴും ന്യായത്തിൻറെ ഭാഗത്ത് നിൽക്കൂ… അതൊന്നുമല്ല ഷില…ഇപ്പോൾ തൽക്കാലം ആരും അറിയണ്ട… അതാണ് നല്ലത്. അപ്പോൾ സർട്ടിഫിക്കറ്റ് കാണുമ്പോൾ അവനെ മനസ്സിലാവില്ലെ… ഷീല ചോദിച്ചു. മനസ്സിലാവും…. ഉറപ്പായിട്ടും മനസ്സിലാവും… അവനെ അങ്ങനെയൊന്നും കബളിപ്പിക്കാൻ പറ്റില്ല… അതാണ് പ്രശ്നം… അതുകൊണ്ട് ആദ്യം അവളോട് അവിടുന്ന് റിസൈൻ ലെറ്റർ കൊടുക്കാൻ പറ…ഒരു മാസം എടുക്കും അല്ലോ റിസൈൻ ചെയ്യാൻ…..എന്നിട്ട് ഇങ്ങോട്ട് ഒരു ജോബ് ആപ്ലിക്കേഷൻ അയക്കാൻ പറ ഗൈനക്കോളജിസ്റ്റ്ന്റെ.. ഞാൻ ഇവിടെ റിക്കമ്മെന്റെഷൻ ആയിട്ട് എബിനോട് പറഞ്ഞു കൊള്ളാം. എന്നിട്ട് എബിൻ ലീവ് ഉള്ള ഏതെങ്കിലും ഒരു ദിവസം നോക്കിയിരുന്നിട്ട് അന്ന് അവളോട് ജോയിൻ ചെയ്യാൻ പറയാം … അവൻ ലീവിൽ ഉള്ള ദിവസം വരികയാണെങ്കിൽ സർട്ടിഫിക്കറ്റ് ഞാൻ എടുത്തു വെച്ചോളാം.. ഫയലിൽ..

അപ്പോൾ ലീവ് കഴിഞ്ഞു വരുമ്പോൾ അവൻ ചെക്ക് ചെയ്യുകയില്ലേ… ചെക്ക് ചെയ്യേണ്ടതാണ് സാധാരണ… ഇതിപ്പോ ഞാൻ ചെക്ക് ചെയ്തിട്ട് എടുത്തു വച്ചു എന്നോ എന്തെങ്കിലും പറയാം… പിന്നെ അവൻ അവളെ ഇന്റർവ്യൂ ചെയ്യുമായിരിക്കും… എന്നാലും കുഴപ്പമില്ല…ഇന്റർവ്യൂ ചെയ്താലും പേര് ജസ്റ്റ് ചോദിക്കല്ലേ ഉള്ളൂ… അങ്ങനെ ചെയ്യാം ബാക്കി ഒക്കെ വരുന്ന വഴി.

അതൊക്കെ ശരി.. പക്ഷെ നീ എന്ത് പറഞ്ഞു റെക്കമെന്റ് ചെയ്യും… ഷീല സംശയിച്ചു. എന്റെ ഏറ്റവും പ്രിയ സുഹൃത്ത് ഷീലയുടെ മകൾ അന്ന എന്ന് പറയും… പിന്നെ നിന്റെ കെട്ടിയോന്റെ പേര് തോമാച്ചായൻ എന്നല്ലേ… എന്തെങ്കിലും സംശയം വരുമ്പോൾ തോമാച്ചായൻറെ പേര് വളച്ചൊടിച്ച് ചിലപ്പോൾ ടോമച്ചായൻ ആക്കും… ആനി ചിരിച്ചു. എടീ കുലദ്രോഹി.. നീയെന്നെ വഴിയാധാരം ആക്കുമോ.. ഷീല ചിരിച്ചു.

ഒന്നും പറയാൻ പറ്റില്ലന്റെ മോളെ…ആനി പറഞ്ഞു. അപ്പൊ ശരി…പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്…. എന്റെ മകളെ ഞാൻ തന്നെ അവിടെ കൊണ്ടാക്കും… അങ്ങനെ ആവുമ്പോൾ എനിക്ക് അവിടെ എല്ലാം ഒന്ന് കാണാമല്ലോ നിന്നെയും…. ഷീല ചോദിച്ചു. ഓക്കേ ഡി.. അപ്പോ നീ എല്ലാ കാര്യങ്ങളും അന്നയോട് വിളിച്ചു പറ.. എബിൻ ലീവ് എടുക്കുമ്പോൾ അത് എന്നാണെന്ന് പറയാൻ മാത്രമേ ഞാൻ ഇനി വിളിക്കൂ….. ബാക്കിയെല്ലാം നീ ഡീൽ ചെയ്യണം.. എന്നാ ശരി വെക്കുവാ കേട്ടോ എന്ന് പറഞ്ഞു ആനി കോൾ കട്ട് ചെയ്തു.

നീ ഇങ്ങനെ വിഷമിക്കാതെ…എന്നായാലും പോണ്ടത് അല്ലേ…നീ ഒരുപാട് കൊതിച്ച തല്ലേ അമ്മയുടെ അടുത്ത് പോകാൻ… എന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്.. അന്നയെ ആശ്വസിപ്പിക്കുകയാണ് മൂവരും കൂടി. അങ്ങനൊന്നുമില്ല… ഞാൻ ഓക്കേ ആണ്…. ഒരുപാട് സന്തോഷം തരുന്ന കാര്യം തന്നെയാണ് അങ്ങോട്ട് പോകുന്നത്. അമ്മയുടെ മകളാണെന്ന കാര്യം മറച്ചുവെച്ച് ആണേലും സാരമില്ല അമ്മയെ കാണാമല്ലോ……അതു മതി ഞാൻ ഒക്കെയാണ്.. പക്ഷേ നിങ്ങളെ എല്ലാവരെയും വിട്ടു പോകണം എന്ന് പറയുമ്പോൾ……. എനിക്ക്….സഹിക്കാൻ പറ്റുന്നില്ല. അന്നയുടെ സ്വരം ഇടറി.

എന്റെ പൊന്നു അന്നേ…….. ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ… നമുക്കെന്നും ഫോൺ വിളിക്കാം… അതൊന്നും നീ ഓർക്കേണ്ട.. ഇപ്പൊ സന്തോഷത്തോടെ പോകാൻ നോക്ക്.. ശ്രുതി പറഞ്ഞു. അങ്ങനെയല്ല.. ഞാൻ എല്ലാവരെയും പോലെ അല്ലല്ലോ… എനിക്ക് ഇത്രയും നാൾ നിങ്ങൾ മാത്രമല്ലേ ഉണ്ടായിരുന്നത്… എന്റെ ലൈഫി ൽ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..ഇത്രയും നാൾ …..നിങ്ങൾ ആയിരുന്നു എനിക്കെല്ലാം.. നിങ്ങളൊക്കെ തന്ന സപ്പോർട്ട് ആണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്….. അന്ന കരയാൻ തുടങ്ങി.

എന്നാ പിന്നെ നീ നിന്റെ അമ്മയുടെ അടുത്ത് പോകേണ്ട… ഇവിടെ നിന്നോ… ജീന കലിപ്പിലാണ്. അല്ലെങ്കിൽ നീ പൊക്കോടീ…കൂത്താട്ടുകുളത്ത് അല്ലേ നീ പോകുന്നത്… അവിടെയാണ് നമ്മുടെ മഞ്ഞുമല….നീ പോകുന്ന എവിടെയെങ്കിലും ആയിരിക്കും അവനും.. സന്ധ്യ പറഞ്ഞു. ഏഹ്..നേരാണോ….ജീന

ഒന്നു പൊക്കോണം കേട്ടോ…അവളുടെ ഒരു മഞ്ഞുമല…..ഇവിടെ ഒരുത്തി കരയുവാ അപ്പോഴാണ്… ശ്രുതിക് ദേഷ്യം വന്നു. അല്ലടി….ഞാൻ ഇവളെ ആശ്വസിപ്പിക്കാൻ…. സന്ധ്യ. അതൊക്കെ പോട്ടെ…. ചിത്രമാം എന്തു പറഞ്ഞു… അവരുടെ ചെല്ല കുട്ടിയല്ലേ നീ…മാം സമ്മതിച്ചോ…ജീന ചോദിച്ചു. ചിത്രമാമിന് നല്ല സങ്കടം ആയിരുന്നു…. മാമിനോട് എങ്ങനെ പറയും എന്നായിരുന്നു എന്റെ ടെൻഷൻ… അന്ന വിഷമത്തോടെ പറഞ്ഞു. ഇത്രയും നല്ല ഒരു ശിഷ്യയെ മാമിന് നന്നായിട്ട് മിസ്സ് ചെയ്യും. ജീന പറഞ്ഞു.

ലാസ്റ്റ് ഡേ മാമിന്റെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്… വൈകിട്ട് വരാം ഞാൻ നിങ്ങളും കൂടെ വരും എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങളും കൂടെ വന്നാൽ മാമിന് ബുദ്ധിമുട്ടാവില്ലേ… സന്ധ്യ ചോദിച്ചു. ഇല്ല… തനിച്ചു പോകാൻ അമ്മയുടെ അനുവാദം കിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാലോ… മാമിനും അതൊക്കെ അറിയാം. അന്ന പറഞ്ഞു. എന്തായാലും മാമിന്റെ വക ഒരു പാർട്ടി കാണും.. നമുക്ക് ഇവിടെ ഒരു പാർട്ടി വെക്കാം. ശ്രുതി പറഞ്ഞു.

പോ ഒന്നു..അതൊന്നും വേണ്ട.. അന്ന പറഞ്ഞു. അതൊന്നും പറ്റില്ല.. പിന്നെ നിനക്ക് സന്തോഷമുള്ള ഒരു കാര്യം ഉണ്ട്.. പാർട്ടിയുടെ അന്നത്തെ ഫുഡ് ആരാ ഉണ്ടാക്കുന്നത് എന്ന് അറിയുമോ… ജീന ചോദിച്ചു. അതാരാ… അന്ന ചോദിച്ചു. എന്റെ അമ്മച്ചി വരുടി… ജീന തുടർന്നു.. എന്റെ അമ്മച്ചിയുടെ കൈകൾ കൊണ്ടുണ്ടാക്കിയ ബീഫ് ഉലർത്തിയതും ചോറും കഴിച്ചിട്ട് നീ ഇവിടെ നിന്ന് പോകു.. ഇത് എന്റെ വാക്കല്ല… അമ്മച്ചിയുടെയാ..

യ്യോ.. അത് വേണ്ട …അമ്മച്ചിക്ക് വെറുതെ ബുദ്ധിമുട്ടാവില്ലേ… അന്ന പറഞ്ഞു..  ഒന്ന് പോയെ അന്ന… അമ്മച്ചി രണ്ടു ദിവസം വന്നു നിൽക്കും എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ നാളായി… അത് ഇപ്പോള നടന്നത് എന്നേയുള്ളൂ.. ജീന പറഞ്ഞു.. എന്നാണ് അവർ വിളിക്കുക എന്നറിയില്ലല്ലോ.. പാർട്ടിയും പരിപാടിയും ഒക്കെ നമുക്ക് നടത്തിയേക്കാം… പിന്നെ അവർ എപ്പോൾ വേണമെങ്കിലും വിളിച്ചാൽ പോകാല്ലോ… ശ്രുതി ആലോചിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ കേക്ക് നീ ഉണ്ടാക്കി തരണം അതിന് യാതൊരു കോംപ്രമൈസും ഇല്ല. ഫുഡ് ഉണ്ടാക്കാൻ അറിയില്ലെങ്കിലും കേക്കിൽ നീ മാസ്റ്റർ ആണല്ലോ.. സന്ധ്യ പറഞ്ഞു. അതാണ് എനിക്ക് അതിശയം…വേറെ ഒന്നും ഉണ്ടാക്കാൻ നന്നായിട്ട് അറിയില്ല..കേക്ക് മാത്രം..ഇതൊക്കെ എന്ത് മായം ആണോ.. ശ്രുതി ചോദിച്ചു. അത് കേക്ക് ഉണ്ടാക്കാൻ ഉള്ള ഒരു ആകാംക്ഷയിൽ ഉണ്ടാക്കി തുടങ്ങിയതാ.. അന്ന പറഞ്ഞു. അതും കൂടി പറഞ്ഞിട്ടാണ് അമ്മച്ചിയെ കൊതിപ്പിച്ചു ഞാൻ കൊണ്ടുവരുന്നത്… ജീന പറഞ്ഞു..

അത്രയ്ക്ക് വേണ്ട ജീനേ… അമ്മച്ചി എന്നെ കാണാൻ വരുന്ന ആണെന്ന് എനിക്ക് അറിയാം..അന്ന പറഞ്ഞു . അല്ല.. അത് പിന്നെ.. നീ എങ്ങാനും കേക്ക് ഉണ്ടാക്കി തന്നില്ലെങ്കിലോ എന്ന് വിചാരിച്ച് ഒരു ഓളത്തിന് പറഞ്ഞതാ കേട്ടോ…അമ്മച്ചിയോട് ഇതൊന്നും പറഞ്ഞേക്കല്ലേ…ജീന ഓടി.

അന്നക്ക് ഒരു സന്തോഷം തോന്നി…തന്നെ സ്നേഹിക്കുന്നവരും ഉണ്ടല്ലോ… തനിക്ക് അതുമതി… ഇവരെയെല്ലാം പിരിഞ്ഞു പോകുന്നതാണ് ഒരു വിഷമം… പിന്നെ ചിത്രമാം.. അവർ തനിക്ക് അമ്മയെ പോലെ തന്നെയാണ്… ഒരു ഡോക്ടർ എന്ന നിലയിൽ തന്നെ ഇത്രയൊക്കെ ആക്കി എടുത്തത് തന്നെ ചിത്രമാമാണ് …. ചിത്ര മാമി നെ പിരിയുന്നത് തന്നെ ഭയങ്കര വിഷമമാണ്… അതുകൊണ്ടാണ് ഡിഎൻ ബി കഴിഞ്ഞിട്ടും ഇവിടെത്തന്നെ പ്രാക്ടീസ് ചെയ്യാം എന്ന് വിചാരിച്ചത് ..ചിത്ര മാം തനിക്ക് അമ്മയെപ്പോലെ തന്നെയാണ്… മാമിന്ന് തിരിച്ചും..

ഷിലാന്റി പറഞ്ഞതെല്ലാം ഓർമ്മയുണ്ട്…റിസൈൻ ലെറ്റർ കൊടുത്തു.. ഇനി എപ്പോൾ വേണമെങ്കിലും വിളി വരാം… എംഡിക്ക്, തന്നെ മനസ്സിലാവാതിരിക്കാൻ എംഡി ലീവ് ആകുമ്പോൾ വിളിക്കാം, എന്നാണ് പറഞ്ഞത്. അമ്മ എനിക്കുവേണ്ടി എന്തൊരം ബുദ്ധിമുട്ടുന്നു എന്നോർത്തപ്പോൾ അവൾക്ക് വിഷമം തോന്നി… എന്നാലും അമ്മയെ കാണാൻ പറ്റുമോ എന്ന് ഓർത്തപ്പോൾ ആ സങ്കടങ്ങളെല്ലാം മാറി സന്തോഷം വരുന്നത് അവൾ അറിഞ്ഞു. അങ്ങനെ ഒരു ദിവസം മാമിന്റെ പാർട്ടി കഴിഞ്ഞു… അന്നയുടെ മനസ്സ് അറിഞ്ഞത് പോലെ തന്നെ അവൾക്ക് ഇഷ്ടമുള്ള കുറച്ച് ബുക്സ് ആണ് മാം ഗിഫ്റ്റ് ആയിട്ട് നൽകിയത്. പിന്നെ ഒരു സാരിയും. അത് അവർക്ക് ഏറെ ഇഷ്ടമായി.

അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ജീനയുടെ അമ്മച്ചി വന്നു… പിന്നെ അവിടെ ഒരു മേളമായിരുന്നു… ജീനയുടെ അമ്മയ്ക്ക് അന്നയെ തീറ്റിപ്പോറ്റാൻ മാത്രമേ നേരം ഉണ്ടായിരുന്നുള്ളൂ….മറ്റുള്ളവർക്ക് കുശുമ്പ് പോലും തോന്നി…വൈകിട്ട് കിടക്കാൻ നേരം അവർ അവളുടെ മുടി പൊക്കി കെട്ടി കൊടുത്തു…പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം രാത്രി കിടക്കാൻ…അല്ലെങ്കിൽ മുടി പോകും.. ഇങ്ങനെയാണ് മുടി സൂക്ഷിക്കേണ്ടത് എന്നെല്ലാം പറഞ്ഞു അന്ന് രാത്രി അവളെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ അവളുടെ ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു… കണ്ണുകളും..

ഒരു മാസമായപ്പോഴേക്കും ഷീലയുടെ വിളിവന്നു..റെഡിയായി നിന്നോളാൻ.