രചന – കാന്താരി
രണ്ടാളും കൂടി ചിരിച്ചു കൊണ്ട് പുറത്തേക്കു പോകാനായി തിരിഞ്ഞതും മുന്നിൽ പത്രവും പിടിച്ചു കൊണ്ട് കേറി വരുന്ന സിദ്ധുവിനെ കണ്ടു രണ്ടാളും ഒന്ന് തിരിഞ്ഞു മുകളില്ലേക്കും പിന്നെ സിദ്ധുവിനെയും ഒന്ന് നോക്കി നിന്നു. “എന്താ രണ്ടെണ്ണവും വെടിക്കൊണ്ട പോലെ നിൽകുന്നെ ” “ഹേയ്… ഒന്നുല ഞങ്ങൾ വെറുതെ ” എന്ന് ദേവു പറഞ്ഞതും പോയ പോലെ ആർദ്ര മുറിയിൽ നിന്നും തിരിച്ചു വന്നു. “അല്ല ഏട്ടൻ ഇവിടെ നിൽക്കുവായിരുന്നോ… ഞാൻ മുറിയിൽ ചെന്നപ്പോൾ കണ്ടില്ല. ദാ ചായ ” “അയ്യോ മോളെ എനിക്കിപ്പോ ചായ വേണ്ട. ഞാൻ കുടിച്ചിട്ട പോയത്, ഇതിപ്പോ ഏട്ടന്റെ കുട്ടി തന്നെ കുടിച്ചോട്ടോ ” ആർദ്ര ചായ നീട്ടി കൊണ്ട് പറഞ്ഞതും അത് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് സിദ്ധു മുറിയിലെക്ക് പോയി.
“സാരമില്ലടാ… ചായ നമുക്ക് പിന്നെ കൊടുക്കാം നീ അകത്തു പോയി ഈ വേഷമൊക്കെ മാറി വാ… ” “ചായ വേണ്ടെന്നു പറഞ്ഞതിൽ എനിക്ക് സങ്കടമില്ല ചേച്ചി… പക്ഷെ ഏട്ടന്റെ സംസാരത്തിൽ ഒരു പെങ്ങൾ സ്നേഹമാണോ എന്നോടെന്ന് ഒരു സംശയം ” ആർദ്രയുടെ അടുത്തേക്ക് ചെന്നു അവളെ തലോടി കൊണ്ട് ദേവു പറഞ്ഞതും തിരിച്ചു ദേവുനെ നോക്കി കൊണ്ട് ആർദ്ര ചോദിച്ചു. “അത് സംശയമൊന്നുമല്ല ഏട്ടന് നീ പെങ്ങളെ പോലെ തന്നെയാ… ” “അതൊന്നും ഞാൻ സമ്മതിച്ചു തരില്ല. ഞാൻ ഏട്ടന്റെ മുറപെണ്ണല്ലേ എന്നെ അങ്ങനെ കണ്ടാൽ മതി ഈ പെങ്ങൾ സ്ഥാനം അതെനിക്ക് വേണ്ട. ഇനി ഏട്ടന്റെ മനസ്സിൽ അങ്ങനെ ആണെങ്കിൽ അത് ഞാൻ മാറ്റി എടുക്കും ചേച്ചി നോക്കിക്കോ ” എന്ന് പറഞ്ഞു കൊണ്ട് ആർദ്ര മുറിയിലെക്ക് നടന്നു. “അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ” അവൾ പോകുന്നത് നോക്കി കൊണ്ട് ദേവു പറഞ്ഞു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
കുറച്ചു സമയം കഴിഞ്ഞപ്പോൾ സിദ്ധു ഓഫീസില്ലേക്ക് പോയതും മോഹൻ സൈറ്റ് നോക്കാൻ ഉണ്ടെന്നു പറഞ്ഞു ഇറങ്ങി. അതിന് ശേഷം യശോദ വീട്ടില്ലേക്ക് സാധനങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞതും അമ്മായിമാർ യശോദയുടെ കൂടെ സഹായത്തിനായി പോയി. അങ്ങനെ വീട്ടിൽ പടകളും ദേവുവും ഐശുവും മാത്രമായി. കുറച്ചു നേരം എല്ലാവരും ഫോണിൽ നോക്കിയും ടീവി കണ്ടും നേരം കളഞ്ഞോണ്ടിരുന്നപ്പോൾ ആർദ്ര മാത്രം സിദ്ധുവിന്റെ മൈൻഡ് എങ്ങനെ മാറ്റാമെന്ന ആലോചനയിൽ വട്ടായി നടന്നു കൊണ്ടിരുന്നു. സമയം ഒച്ച് ഇഴയുന്നത് പോലെ പോയിക്കൊണ്ടിരുന്നു. അത് കണ്ടപ്പോൾ എല്ലാവരും ഒന്നിച്ചിരുന്നു കുട്ടി കാലത്തെ കഥകൾ പറയാൻ തുടങ്ങി അതിലെ മെയിൻ വിഷയം സിദ്ധു ആയത് കൊണ്ട് അവസാനം പറഞ്ഞു പറഞ്ഞു അങ്ങനെ ഒന്നും ഒന്നും രണ്ടായി രണ്ടും രണ്ടും നാലായി ഒടുവിൽ അടിയുടെ വക്കിൽ എത്തി നാലും നാലും എട്ട് ആവാൻ നിന്നതും എല്ലാവരുടെയും ഭാഗ്യം കൊണ്ട് അമ്മായിമാരും യശോദയും വീട്ടിൽ തിരിച്ചെത്തി.
“എന്തോന്നാ പിള്ളേരെ ഇത്. എന്തൊരു ബഹളവാ… അങ്ങ് കവല വരെ കേൾക്കാം എല്ലാത്തിന്റെയും ഒച്ച പാട് ” “അത് പിന്നെ ഈ ചേച്ചിമാരാണ് വെറുതെ ബഹളം വെക്കുന്നത് ഞാൻ ഒന്നും ബഹളം വെച്ചിട്ടില്ല ” ജയന്തി അമ്മായി ദേഷ്യത്തിൽ ചോദിച്ചതും ആർദ്ര അവളുടെ ഭാഗം വ്യക്തമാക്കി കൊണ്ട് പറഞ്ഞു. “ഓ… ബഹളം വെക്കാത്ത ഒരാള്. എല്ലാം എഴുനേറ്റു പോയി വല്ല പണിയും നോക്ക് വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാൻ ” അവസാനമായി അമ്മായി പറഞ്ഞതും തല്ലും പിടി സഭ പിരിച്ചു വിട്ട് എല്ലാം ഓരോരോ വഴിക്ക് പോയി. വൈകുന്നേരം സിദ്ധുവിന്റെ കൂടെ ഓഫീസിൽ നിന്നും ആദിയും വീട്ടില്ലേക്ക് വന്നു. “ചേട്ടാ…. ” ആദിയെ കണ്ടതും ഐശു വിളിച്ചു കൊണ്ട് ഓടി വന്നു. “മോളെ…. ” “ഇതെന്തോന്നാ… അണ്ണാതെ സിനിമയുടെ സെക്കന്റ് പാർട്ടോ ” പരസ്പരം വിളിച്ചു കൊണ്ട് ആദിയും ഐശുവും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി നിന്നു ശേഷം സ്നേഹപൂർവ്വം കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടു അവരുടെ അടുത്തേക്ക് ചെന്ന് സിദ്ധു ചോദിച്ചു. “നീ പോടാ സ്നേഹമില്ലാത്തവനെ… എന്റെ കുട്ടി ഈ ഏട്ടനെ കാണാഞ്ഞിട്ട് ഒന്നും മര്യാദക്ക് കഴിക്കുന്നി ല്ലേ.നിയാക്കെ ക്ഷീണിച്ചു ” “പിന്നെ… ഈ തടിച്ചി മെലിഞ്ഞുന്നോ. എവിടെ ആണാവോ ഇവളുടെ തീറ്റ കാരണം ആദ്യായിട്ട് ഈ വീട്ടില്ലേ പട്ടിക്ക് പോലും ഒന്നും കിട്ടിയിട്ടില്ല പാവം… അതിന്റെ പങ്കു വരെ ഇവള് തിന്നു ” ഐശുനെ കളിയാക്കി സിദ്ധു പറഞ്ഞതും ഐശുന് ചൊറിഞ്ഞു കേറാൻ തുടങ്ങി.
“ഓ… സോറി ഞാൻ കാരണം താനിന്നിന് പട്ടിണി ആയിരുന്നോ സാരമില്ല ഞാൻ ഇനി മുതൽ തനിക്കുള്ളത് മാറ്റി വെച്ചിട്ട് ബാക്കി കഴിച്ചോളാട്ടോ… ” “ഡീ… നീ എന്താ പറഞ്ഞത് ഞാൻ പട്ടി ആണെന്നോ ” “ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല നിങ്ങള് തന്നെയാണിപ്പോ പറഞ്ഞത് ഞാൻ കാരണം നിങ്ങള് പട്ടിണിയാണെന്ന് ” പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ഐശു കൈ കെട്ടി നിന്നു. “ഡീ… പുന്നാര മോളെ നീ എന്റെ കയ്യിന്ന് മേടിക്കും ” “പിന്നെ… ഞാനിപ്പോ താൻ തരുന്നതൊക്കെ വാങ്ങിക്കാൻ നിൽക്കുവല്ലേ ഒന്ന് പോടോ ഹേ…” “ഒന്ന് നിർത്തിക്കെ രണ്ടും. എപ്പോ നോക്കിയാലും കീരിയും പാമ്പും പോലെയാ… ഐശു… നീ അകത്തു പോ. സിദ്ധു… നീ വന്നേ… ” വീണ്ടും സിദ്ധു പറയാൻ നിന്നതും ആദി ഇടയിൽ കേറി പറഞ്ഞതു കേട്ടു ഐശു സിദ്ധുവിനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കേറി പോയി. “നോക്കുന്നത് കണ്ടില്ലേ ഉണ്ടക്കണ്ണി ” “നീ വന്നേ… ” ഐശു പോകുന്നത് നോക്കി കൊണ്ട് സിദ്ധു പറഞ്ഞതും ആദി അവനെയും കൊണ്ട് പുറത്തേക്കു നടന്നു. “നീ എന്താടാ ഇങ്ങനെ ഒന്ന് മയത്തിൽ ഒക്കെ നിന്നുടെ, ഇങ്ങനെ പോയാൽ ഇത്ര കാലം പുറകെ നടന്നതൊക്കെ മറന്നു അവൾ നിന്നെ ഇട്ടിട്ട് പോകും. പറഞ്ഞേക്കാം ”
“ഹ ഹ ഹ… ഞാനിനി അവളുടെ തന്തക് പറഞ്ഞാലും അവള് എന്നെ ഇട്ടിട്ട് പോവില്ലടാ… പകരം എന്റെ തന്തക് വിളിച്ചിട്ട് അവളെനിക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ വരെ തരും. അതാണ് ഐശു ” ആദി ഒരു താകീതായി പറഞ്ഞതും അത് കേട്ടു ചിരിച്ചു കൊണ്ട് സിദ്ധു പറഞ്ഞു. “ചക്കിക്കൊത്ത ചങ്കരൻ. അന്ന് മാളിൽ വെച്ചുള്ള പ്രകടനം കണ്ടപ്പോൾ ഞാൻ കരുതി എല്ലാം സോൾവ് ആയി രണ്ടും സെറ്റ് ആയെന്ന്. എവിടെ… ഇപ്പോഴും ചങ്കരൻ തേങ്ങെ തന്നെ ഇതിനി എവിടെ ചെന്ന് അവസാനിക്കുമോ എന്തോ… ” “ഹാ… അവസാനിപ്പിക്കാണമെന്നൊക്കെ എനിക്കഗ്രഹമുണ്ട്. പക്ഷെ… നിന്റെ പെങ്ങളെ കാണുമ്പോൾ ഒന്ന് ചൊറിഞ്ഞില്ലേങ്കിൽ എനിക്കൊരു സമാധാനമില്ലന്നെ ” “അവസാനം അവള് കേറി മന്താതെ നോക്കിക്കോ. എന്റെ പെങ്ങളായത് കൊണ്ട് പറയുവാ… എന്തെങ്കിലും ഇഷ്യൂ വന്നു അവളുടെ മനസ്സിൽ നിന്നോടൊരു വെറുപ് വന്നാൽ… പിന്നെ അത് ദൈവം തമ്പുരാൻ വന്നു പറഞ്ഞാൽ പോലും അവള് മറക്കില്ല. അത് കൊണ്ട് കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം. വിട്ട് പോയാൽ പോയതാ…. ” എന്ന് പറഞ്ഞു കൊണ്ട് ആദി പോകുമ്പോൾ സിദ്ധു ഒരു വല്ലായ്മയോടെ അവൻ പോകുന്നത് നോക്കി നിന്നു. എന്നാൽ ഇവരുടെ സംസാരം ഒളിഞ്ഞു നിന്നു കേട്ട കാവ്യ അപ്പോൾ അവരെ പിരിക്കാനുള്ള വഴികൾ തിരയുകയായിരുന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 ”
മതി മോളെ… ബാക്കി ഒക്കെ രാവിലെ നോക്കാം പോയി കിടന്നോ ” രാത്രി ഭക്ഷണം കഴിച്ചു എല്ലാവരും കിടന്നതും അടുക്കളയിൽ യശോദയെ സഹായിക്കാനായി ഐശു പാത്രങ്ങൾ കഴുകി വെക്കുന്നത് കണ്ടു യശോദ പറഞ്ഞു. “എല്ലാത്തിനും തിന്നാൻ മാത്രം അറിയാം… ഒരു കൈ സഹായം ചെയ്യാൻ മാത്രം അറിയില്ല. ഗസ്റ്റ് ആണെങ്കിലും ഇത് അവരുടെ വീട് പോലെ അല്ലെ അതൊന്ന് ചിന്തിച്ചാൽ എന്താ… ” “നീയൊന്നു മിണ്ടാതെ പോയെ ദേവു… അവരെങ്ങാനും കേട്ടാൽ… അത് മതി പിന്നെ ” ദേഷ്യത്തിൽ ദേവു പറഞ്ഞതും യശോദ ദേവുനെ ശാസിച്ചു കൊണ്ട് പറഞ്ഞു. “കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ അങ്ങനെ എങ്കിലും കുറച്ചു ഉള്ളുപ്പ് വരട്ടെ ”
“മതി. നിർത്തിക്കോ വെറുതെ എന്റെ കയ്യിന്നു മേടിക്കണ്ട. ദാ… ഇത് കൊണ്ട് പോയി സിദ്ധുന്റെ മുറിയിൽ കൊണ്ട് പോയി വെയ്ക് അവനു രാത്രി കുടിക്കാൻ വേണ്ടി വരും ” വീണ്ടും ദേവുനോട് പറഞ്ഞു കൊണ്ട് യശോദ ഒരു ജഗ്ഗു വെള്ളം എടുത്തു ദേവുന് നേരെ നീട്ടി. “എനിക്കൊന്നും വയ്യ. അമ്മ തന്നെ കൊണ്ട് വെയ്ക് ഞാൻ ഉറങ്ങാൻ പോവാ ” എന്നും പറഞ്ഞു ദേവു ചവിട്ടി തുള്ളി മുറിയിലെക്ക് പോയി. “മോളെ… ഒന്നിതോന്നു സിദ്ധുന്റെ മുറിയിൽ വെയ്ക്കുമോ.എനിക്കിനി സ്റ്റെപ് കേറാൻ വയ്യാതോണ്ടാ… ” “ഇത് പറയാൻ ഇങ്ങനെ കെഞ്ചണോ എന്റെ യശോദമ്മേ… അമ്മേനെ സഹായിക്കാനല്ലെ ഞാനിവിടെ ഉള്ളത് ഇങ്ങ് താ… ഞാൻ കൊണ്ട് വെക്കാം…
അമ്മ പോയി കിടന്നോ ” യശോദ പറഞ്ഞതും അവർക്കൊരു ഉമ്മയും കൊടുത്തു പറഞ്ഞു വിട്ട് കൊണ്ട് ഐശു വെള്ളവുമായി സിദ്ധു വിന്റെ മുറിയിലെക്ക് നടന്നു. വാതിൽ തുറന്നതും കട്ടിലിൽ ചാരി ഇരുന്നു ലാപ്ടോപ്ൽ വർക്ക് ചെയുന്ന സിദ്ധുവിനെ കണ്ടെങ്കിലും അവനെ മൈൻഡ് ചെയ്യാതെ ബെഡ് ലാംപ്പിന്റെ അടുത്തായി ഐശു ജഗ്ഗു വെച്ച് പോകാനായി തിരിഞ്ഞതും പെട്ടന്ന് സിദ്ധു അവളുടെ കയ്യിൽ കേറി പിടിച്ചു. (തുടരും )

by