രചന – നന്ദിത ദാസ്
കയറിചെന്നപ്പോൾ തന്നെ ഡെല്ല എനിക്കെതിരായി വരുന്നത് കണ്ടു..
“ഗുഡ് മോർണിംഗ് ദിൽന…. ”
“ഗുഡ് മോർണിംഗ്… ”
“സോറി ഡാ… ഇന്നലെ എന്നെക്കൊണ്ട് ഹെൽപ് ചെയ്യാൻ പറ്റിയില്ലലോ.. ”
“അത് സാരമില്ല… തക്ക സമയത്ത് കർത്താവ് ഒരാളെ കൊണ്ട് തന്നു… എന്റെ നാട്ടുകാരനാ.. ഇപ്പോൾ ഹാപ്പി ആണ്.. താൻ വിഷമിക്കണ്ട… ”
“മ്മ് ഒക്കെ.. ടേക്ക് കെയർ… തന്റെ ക്യാബിൻ ഞാൻ കാണിച്ചു തരാം.. വന്നോളൂ.. ”
ഞാൻ ഡെല്ലയുടെ കൂടെ ചെന്നു
“ബോസ് വന്നില്ലേ…? ”
“ഇല്ല… കുറച്ചൂടി കഴിയും… വരുമ്പോൾ തന്നെ വിളിപ്പിക്കുമായിരിക്കും… ഓവർ അറ്റാച്ചിനു ഇട കൊടുക്കണ്ട… ”
“മ്മ് ”
“ആ മൂളലിന് അത്ര ശബ്ദം പോരല്ലോ… പേടിയുണ്ടോ തനിക്കു…? പേടിക്കൊന്നും വേണ്ടാട്ടോ… താൻ നല്ല ബോൾഡ് അല്ലേ.. നോ പ്രോബ്ലം… ”
ഒരു പോസിറ്റീവ് എനർജി എന്നിൽ നിറക്കാൻ അവളുടെ വാക്കുകൾക്ക് കഴിഞ്ഞു..
“ദാ ഇതാണ് തന്റെ ക്യാബിൻ… ഇതിനുള്ളിൽ ഒരേ ഇരുപ്പ് ഒന്നും വേണ്ടാട്ടോ.. റിലാക്സ് ചെയ്യാൻ ടൈം ഉണ്ട്.. ക്യാബിനിന്റെ ന്റെ സൈഡിൽ ക്യാമറ കണ്ടല്ലോ.. പുതിയതായിട്ട് വന്നതായതു കൊണ്ട് തന്റെ മേൽ ബോസിന്റേയും എന്റെയും കണ്ണുണ്ടായിരിക്കും കേട്ടോ.. ബി കെയർ ഫുൾ.. ”
“ഹും.. എന്തോന്നോക്കെയാ ഇത്.. ഞാൻ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞില്ലാലോ… ”
“ദാ ആ ടേബിളിന്റെ പുറത്ത് ഒരു ഫയൽ ഇരിപ്പുണ്ട്… അതിൽ കുറേ മിസ്റ്റേക്ക്സ് മാർക്ക് ചെയ്തിട്ടുണ്ട്.. അതെല്ലാം ക്ലിയർ ആക്കണം… ഡേറ്റാസ് സിസ്റ്റത്തിൽ കിടപ്പുണ്ട്..
യൂസർ നെയിം ഉം പാസ്സ്‌വേർഡ് ഉം ഞാൻ പറഞ്ഞു തരാം.. ഒക്കെ.. ക്ലിയർ ആയോ…? ”
“മ്മ് ആയി… ”
“എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ അടുത്തിരിക്കുന്ന ഫോൺ എടുത്തു “4” ഡയല് ചെയ്താൽ മതി.. ഞാൻ വരാം.. ”
“ഒക്കെ.. ”
“ഒക്കെ അപ്പോൾ ഓൾ ദി ബെസ്റ്റ്… ”
“താങ്ക്സ് ”
ഡെല്ല പോയി കഴിഞ്ഞു ഞാൻ ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ തുടങ്ങി… ഇടക്കു ക്യാമറ ഓർമ വരും… ഒരു പ്രൈവസി കുറവ് പോലെ അത് എന്നെ പലതും ഓർമ്മിപ്പിക്കും… തന്ന ജോലി കൃത്യമായിട്ട് തന്നെ ചെയ്തു .. ഇടക്കിടെ ഡെല്ല വരുന്നത് ഒരു ആശ്വാസം ആയി..
ചെയ്ത വർക്കിന്റെ പെർഫെക്ഷൻ എത്രത്തോളം ഉണ്ടെന്നു ബോസിനെ കാണിക്കാനായി അയാളുടെ റൂമിലേക്ക് ഡെല്ല പോയപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു എനിക്കുള്ള വിളി ഉടൻ വരുമെന്നു…
പ്രതീക്ഷിച്ചപോലെ വിളി വന്നു
“ദിൽന.. കം ടു മൈ ക്യാബിൻ ”
“യെസ് സർ ”
മടിച്ചു മടിച്ചാണെങ്കിലും അവിടേക്കു ഞാൻ ചെന്നു…
“മേം കമിങ് സർ ”
“യെസ് ”
ഞാൻ കയറി ചെല്ലുമ്പോൾ അയാൾ താടിക്ക് കയ്യും കൊടുത്തു എന്റെ വരവും നോക്കി ഇരിക്കുന്നു…
“സർ ”
“യെസ്.. ഇരിക്കു… വർക്കിൽ പെർഫെക്ട് തന്നെയാണ് താൻ.. നല്ല സ്പീഡും ഉണ്ട്.. അതുകൊണ്ട് തന്നെ കുറച്ചു കൂടി ഉത്തരവാദിത്തം ഉള്ള ജോലി അങ്ങോട്ട് ഏല്പിക്കുവാണ്… ”
അയാൾ കുറെ അധികം ഡോക്യുമെന്റ്സ് എന്റെ കൈയിൽ തന്നു..
“അതൊക്കെ ഒന്നു മറിച്ചു നോക്കിക്കോളൂ… ”
“ഒക്കെ സർ ”
ഓരോ പേജും മറിച്ചു നോക്കുംതോറും എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഡെയിലി കോടിക്കണക്കിന് രൂപയുടെ ട്രാൻസാക്ഷൻ ആണ് ഇവിടെ നടക്കുന്നത്.. ഞാൻ വിചാരിച്ചതിനേക്കാൾ ഒരുപാട് ഒരുപാട് മുകളിൽ ആണ് ജെ കെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പൊസിഷൻ…
“മാർച്ച് വരെ ഉള്ള ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ആണ് അതിൽ ഉള്ളത്.. ഓഡിറ്റിംഗ് തുടങ്ങിയിട്ടില്ല… ചെക് ചെയ്യണം… ഫോൾട് കണ്ടെത്തി റീസൺ എക്സ്പ്ലെയിൻ ചെയ്യണം.. വിത് ഇൻ 10 ഡേയ്‌സ്… ”
“ശ്രമിക്കാം സർ… ”
“ഒക്കെ… എനിക്ക് കുറച്ചു പേഴ്‌സണൽ മാറ്റേഴ്സ് തന്നോട് സംസാരിക്കാനുണ്ട്… ”
ഓഹ് പെട്ടു….
“എന്താ സർ ”
“ഒരു സെൽഫ് ഇൻട്രൊഡ്യൂഷൻ തന്നിൽ നിന്നും കിട്ടിയിട്ടില്ല.. എന്റെ സ്റ്റാഫ് ആകുമ്പോൾ എല്ലാം അറിഞ്ഞിരിക്കേണ്ടതല്ലേ… പറയൂ ”
ഫുൾ ഡീറ്റെയിൽസ് അയാളോട് പറയേണ്ടി വന്നു…
“ഓഫീസിന്റെ ഹോസ്റ്റലിൽ നിന്നും എന്താണ് മാറിയത്? വേറെ എവിടെ ആണ് ഇപ്പോൾ?? ”
“എന്റെ ഒരു റിലേറ്റീവ് ഉണ്ട് ആളുടെ കൂടെയാ… ”
അങ്ങനെ പറയാൻ ആണ് തോന്നിയത്.. ഭാഗ്യത്തിന് അതിനെ പറ്റി അയാൾ കൂടുതൽ ഒന്നും ചോദിച്ചില്ല.. ഉടനെ വന്നു അടുത്ത ചോദ്യം.. ഞാൻ പ്രതീക്ഷിച്ചത് തന്നെ..
“ഇത്രയും age ആയിട്ടെന്താ വിവാഹത്തെപ്പറ്റി ചിന്തിക്കാഞ്ഞത്? ”
“ഇനി ചിന്തിക്കുന്നുണ്ട് സർ… ഞാൻ പൊയ്ക്കോട്ടേ… ”
“എന്തിനാ ഇത്ര ദൃതി… പിന്നെ തനിക്കു എന്ത് ഹെൽപ് വേണമെങ്കിലും എന്നോട് ചോദിക്കാം.. എന്തും… കേട്ടോ ”
അത് അയാൾ എന്തോ അർത്ഥം വെച്ച് പറഞ്ഞതുപോലെ എനിക്കു തോന്നി…
“ശരി സർ ”
“അപ്പോൾ ശരി..ഓൾ ദി ബെസ്റ്റ് ”
അയാൾ എഴുന്നേറ്റു കൈ എന്റെ നേരെ നീട്ടി.. മടിച്ചു മടിച്ചു ഞാനും കൈ കൊടുത്തു..
“താങ്ക് യൂ സർ ”
ആ സ്പർശനം അയാൾ നന്നായി ആസ്വദിച്ചു.. തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി എനിക്കു.. പെട്ടെന്ന് കൈ പിൻ വലിച്ചു ഞാൻ പുറത്തേക്കു നടന്നു..
വൈകിട്ടു ഇറങ്ങാൻ നേരം എബിയെ വിളിച്ചു… 5 മിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞു.. പിന്നെ ഞങ്ങൾ ഒരുമിച്ചു ഫ്ലാറ്റിലേക്ക് വേണ്ട ചില അത്യാവിശ സാധനങ്ങൾ വാങ്ങി അവിടേക്ക് തിരിച്ചു… പോകുന്ന വഴിയിൽ ഓഫിസിലെ കാര്യങ്ങളൊക്കെ എബി തിരക്കുന്നുണ്ടായിരുന്നു.. റൂമിലെത്തി ഫ്രഷ് ആയിട്ട് നേരെ കിച്ചണിലോട്ടു കയറി…
“ചപ്പാത്തി ഉണ്ടാക്കിയാൽ മതി കേട്ടോ.. എനിക്കു അതാ ഇഷ്ടം ”
“അയ്യടാ… ഞാനാരാ വേലക്കാരിയോ… ചപ്പാത്തി വേണമെങ്കിൽ വന്നു ഹെൽപ് ചെയ്യൂ… ”
“ഓഹ്… ദാ ഞാൻ ഹാജർ… എന്ത് ഹെൽപ് ആണ് വേണ്ടത്? ”
“നല്ല വൃത്തിയായി പരത്തി തരാൻ പറ്റുവോ? ”
“ബെസ്റ്റ് ഞാൻ പരത്തിയാൽ ഷേപ്പ് ലോകഭൂപടം പോലെ വല്ലതും ആയി പോകും… ”
“അതിന് വഴിയുണ്ട്.. ദാ ഇതു പിടിക്ക്… ”
“ഇതെന്താ തട്ടപ്പാത്രം… ഇതു വെച്ച് എന്ത് ചെയ്യാനാ..? ”
“ചപ്പാത്തി പരത്തിയിട്ട് അതിന്റെ മുകളിൽ ഇതുവെച്ചു പ്രെസ്സ് ചെയ്താൽ മതി.. നല്ല ഷേപ്പിൽ കിട്ടും.. ”
“താൻ കൊള്ളാല്ലോ.. ഇങ്ങനെ ആണോ തന്റെ പണി..? ”
“ആഹ് പണ്ട് ചെയ്തിട്ടുണ്ട് കറക്റ്റ് സർക്കിൾ ഷേപ്പ് കിട്ടാനായിട്ട്… ഇപ്പോൾ നന്നായി അറിയാം കേട്ടോ… അപ്പോൾ നോക്കി നില്കാതെ മോൻ തുടങ്ങിക്കോ… ഞാൻ വെജിറ്റബിൾ കുറുമ ഉണ്ടാകുന്നതെങ്ങനെന്നു അമ്മയെ വിളിച്ചു ചോദിക്കട്ടെ… ”
“അപ്പോൾ സത്യം പറഞ്ഞാൽ ഒന്നും അറിയില്ല അല്ലേ… ബെസ്റ്റ് കക്ഷിയാണല്ലോ… ”
“അങ്ങനെ ഒന്നും അറിയാതൊന്നും ഇല്ല… പഠിച്ചു വരുന്നു… ”
“മ്മ് ”
എന്തായാലും 8.30 ആയപ്പോളേക്കും ഞങ്ങളുടെ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും റെഡി… സ്വന്തം പ്രീപറേഷൻ ആയതുകൊണ്ട് രണ്ടാളും ആസ്വദിച്ചു കഴിച്ചു…
കിടക്കാൻ നേരം എബി കുറേ വാശി പിടിച്ചു എന്നെ ഹാളിൽ കിടത്താതിരിക്കാൻ.. ഞാനും വിട്ടു കൊടുത്തില്ല.. ഒടുവിൽ തോറ്റു തുന്നം പാടി പാവം സ്ഥലം വിട്ടു…
ദിവസങ്ങൾ പോയതേ അറിഞ്ഞില്ല.. ഓഫിസുമായി പെട്ടെന്ന് തന്നെ പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞു… ബോസിന്റെ ചില സമയത്തെ നോട്ടവും സംസാര രീതികളും വല്ലാതെ ഡിസ്റ്റാർബൻസ് ഉണ്ടാക്കുന്നുണ്ടായിരുന്നു… എന്തിനും ഏതിനും കയ്യെത്തും ദൂരത്തു എബി ഉള്ളത് വലിയ ആശ്വാസം ആയിരുന്നു…
നവീനെ പൂർണമായി മറക്കാൻ ആയില്ലെങ്കിലും ഓർമകൾ എവിടെയോ കുഴിച്ചുമൂടപ്പെട്ട അവസ്ഥയിൽ എത്തിയിരുന്നു….
(തുടരും )

by