രചന – ആതിര
ശങ്കരമംഗലത്തേക്ക് ഇന്നാണ് കാവ്യയും വിവേകും വിരുന്നിനെത്തുന്നത്..രാവിലെ സുമിത്രയുടെ കൂടെ ഗീതുവും അടുക്കളയിൽ സഹായിക്കാൻ കയറി.. ഉച്ചയോടടുത്തപ്പോഴാണ് കാവ്യയും വിവേകും എത്തിയത്..അവർ വരുന്നതിനാൽ പ്രസാദും കടയിൽ നിന്ന് നേരത്തെ എത്തിയിരുന്നു.. എല്ലാവർക്കും ഡ്രെസ്സ് കൊണ്ടുവന്നിരുന്നു..കൂടപ്പിറപ്പുകൾ ഇല്ലാത്ത വിവേകിന് ഗീതു സ്വന്തം കൂടാപ്പിറപ്പായി..ഗീതുവിനും അങ്ങനെ തന്നെ… വിഭവ സമൃദ്ധമായ സദ്യയാണ് സുമിത്ര അവർക്ക് വേണ്ടിയൊരുക്കിയത്.. സദ്യ കഴിഞ്ഞതും അവർ ശ്രീനിലയത്തേക്ക് പോകാനൊരുങ്ങി ഗീതുവിനെ ആവുന്ന കൂടെ ചെല്ലാൻ വിളിച്ചിട്ടും അവൾ ചെന്നില്ല..എല്ലാ ഓർമ്മകളുടെയും ഉറവിടത്തേക്ക് വീണ്ടും ചെല്ലാൻ അവൾക്ക് ത്രാണി പോരായിരുന്നു..അവൾ വരുന്നില്ലന്ന് കണ്ടതും കാവ്യയും വിവേകും ശ്രീനിലയത്തേക്ക് തിരിച്ചു.. “ചിറ്റേ..ഞാൻ നാളെ അങ്ങ് പോകും..ചേച്ചിയും വിവേകേട്ടനും നാളെ കഴിഞ്ഞല്ലേ പോകുന്നേ.. എല്ലാരും കൂടി ഒന്നിച്ചിറങ്ങണ്ടല്ലോ…”
“പോകാൻ തന്നെ തീരുമാനിച്ചോ. പോകുന്നതിന് മുൻപ് നിനക്ക് ശ്രീനിലയത്തേക്ക് ഒന്ന് പോകണ്ടേ..?” “വേണ്ട ചിറ്റേ..അവിടിപ്പോ എനിക്കാരുമില്ല..എല്ലാരും എന്നേ മറന്നുകഴിഞ്ഞു.ദേവിയപ്പച്ചിപോലും. അതിനെനിക്ക് പരിഭവം ഒന്നും ഇല്ല..ഇനി ഞാൻ അങ്ങോട്ട് കേറി ചെന്നാൽ..വേണ്ട..വെറുതെ പോലും ഇനി എന്റെ പേരിൽ വൈഗേച്ചിക്ക് ഒരു മുഷിച്ചിലുണ്ടാകണ്ട..” “നിനക്ക് സിദ്ധുവിനോട് എന്തെങ്കിലും ഒന്ന് മിണ്ടാമായിരുന്നില്ലേ..?” “എന്താ ചിറ്റേ ഞാൻ മിണ്ടേണ്ടത്..പുതിയ ഭാര്യ എങ്ങനെയുണ്ടെന്നോ.. അതോ ജനിക്കാനിരിക്കുന്ന കുട്ടികളെ കുറിച്ചോ..അവസാനം എനിക്ക് നേരെ നീളുന്ന ഒരു ചോദ്യം കാണും..*ഗീതുവിന് ഒരു കൂട്ട് വേണ്ടേന്ന്?*അതൊന്നും സഹിക്കാനുള്ള ചങ്കുറപ്പില്ലെനിക്ക്..” “എത്ര നാളെന്നവെച്ചാ മോളേ..നിന്നെയോർത്ത് മരണം വരെ സമാധാനം കിട്ടുവോ..” “ഇനി ന്റെ കഴുത്തിൽ ആരേലും താലി കെട്ടാൻ,എന്നേ മറ്റൊരാളെ വിവാഹം ചെയ്യാൻ നിർബന്ധിച്ചാൽ ഗീതു പിന്നെ ജീവിച്ചിരിക്കില്ല..”
“മോളേ….!!!” “എനിക്ക് മേല ചിറ്റേ..ഒരാളെ മാത്രേ ഗീതു സ്നേഹിച്ചുള്ളൂ..ജീവൻ പോകുന്ന കാലത്തോളം സ്നേഹിക്കയുമുള്ളൂ..സ്വയം നഷ്ടപ്പെടുത്തിയതാണ്..അർഹതയില്ലാത്തത് മോഹിക്കരുതെന്ന് ന്റെ ചിറ്റയല്ലേ പഠിപ്പിച്ചത്..അത് മറന്ന് പോയതാ ഞാൻ ചെയ്ത തെറ്റ്.. ഇപ്പൊ അത് തിരുത്തി..ഞങ്ങടെ അടുത്തുള്ള ഓറഫനേജിൽ ഒരുപാട് അനാഥ കുട്ടികൾ ഉണ്ട്..മക്കൾ ഉപേക്ഷിച്ച അമ്മമാരുണ്ട്..ആരും ഇല്ലാത വരുന്ന കാലത്ത് ഞാൻ അവിടെ പോകും.. അവരിലൊരാളായി ജീവിക്കും..” സുമിത്രയ്ക്ക് കേട്ട് നിൽക്കാനായില്ല..ഗീതുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.. അമ്മക്കോഴിയുടെ ചിറകെന്നപോലെ അവളെ പൊതിഞ്ഞു പിടിച്ചു..
ശ്രീനിലയത്തേക്ക് പോയ കാവ്യയും വിവേകും അവിടിന്നു കാവ്യയുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി..വൈകിട്ട് അവിടുന്നാണ് അത്താഴം എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചാണ് ദേവി അവരെ വിട്ടത്..തിരിച്ച് വരാമെന്ന് അവരും ഉറപ്പ് കൊടുത്തിട്ടാണ് മടങ്ങിയത്.. വൈകുന്നേരത്തോടെ ദേവി ശങ്കരമംഗലത്തേക്ക് വന്നു.. ഗീതുവിനെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോകാനാണ് അവർ വന്നത്.. അവൾ പലതും പറഞ്ഞുനോക്കിയിട്ടും അവൾ വന്നേപറ്റൂ എന്ന നിലപാടിലാണ് ദേവി..അവസാനം ദേവിയുടെ കണ്ണീരിനു മുന്നിൽ ഗീതു തോൽവി സമ്മതിച്ചു..കാവ്യയും വിവേകും തിരിച്ചുപോരുമ്പോൾ കൂടെപോകും എന്ന വാക്കിൽ ദേവിയും സമ്മതിച്ചു.. അവളെ പിടിച്ച പിടിയാലെദേവി കൊണ്ടുപോയി..അങ്ങോട്ട് നടക്കുന്ന ഓരോ ചുവടിലും ഗീതുവിന്റെ കാലടികൾ തളർന്നിരുന്നു..ഒരിക്കലും മടങ്ങി ചെല്ലരുതെന്ന് ആഗ്രഹിച്ചടിത്തേക്കാണ് വിധി വീണ്ടും തന്നേ എത്തിക്കാൻ പോകുന്നത്..അവൾക്ക് ചങ്ക് പിടയുണ്ടായിരുന്നു..ആ മണ്ണിൽ കാലുകുത്തിയപ്പോഴേ കഴിഞ്ഞകാലം ഒരു സിനിമ പോലെ മനസ്സിന്റെ തിരശീലയിൽ മിന്നിത്തതെളിഞ്ഞു..
ആ വീട്ടിലേക്ക് വീണ്ടും കാലെടുത്തു വെച്ചപ്പോൾ കല്യാണം കഴിഞ്ഞ് താൻ വലതുകാൽ വെച്ച് കയറിയതാണ് ഗീതുവിന് ഓർമ്മ വന്നത്..ഓർമകളുടെ കുത്തൊഴുക്കിൽ ഗീതു സൈഡിലേക്ക് വേച്ചു പോയി.. “മോളേ..സൂക്ഷിച്ച്..,” അവളെ താങ്ങി ദേവി പറഞ്ഞു.. അവൾ പേടിച്ചപോലെ ഹാളിൽ വൈഗയോ സിദ്ധുവോ ഉണ്ടായിരുന്നില്ല..അവൾക്ക് തെല്ലൊരാശ്വാസം തോന്നി.. “മോളിവിടെയിരിക്ക് ..” ഒരിക്കൽ സ്വന്തം വീടായിരുന്നിടത്ത് ഇന്ന് വെറുമൊരു വിരുന്നുകാരിയായി മാറിയവൾ.. എന്തൊരു വിരോധാഭാസം..!!!! ഞാൻ പോയി വൈഗയെ വിളിച്ചിട്ട് വരാം..” “വേണ്ടപ്പച്ചി..അവർ വരുമ്പോൾ വരട്ടെ..” “എങ്കിൽ ഞാൻ പോയി കഴിക്കാൻ ഉള്ളതൊക്കെ ഒരുക്കാം.. കാവ്യാമോളും മോനും വരുമ്പോൾ അത്താഴം കൊടുക്കേണ്ടേ?” “ഞാനും വരാം..” ഇവിടിരുന്നാൽ സിദ്ധൂനെ കാണേണ്ടി വരുമോ എന്ന പേടിയായിരുന്നു ഗീതുവിന്… “വാ…” അവൾ അടുക്കളയിൽ തന്നെ നിന്നു..ഇടയ്ക്ക് വൈഗ വന്നപ്പോഴും പ്രാർത്ഥിച്ചത് സിദ്ധു വരരുതെന്നായിരുന്നു..വൈഗയുടെ സാന്നിധ്യത്തിൽ ശ്രീനിലയത്തിൽ നിൽക്കുന്നത് അവൾക്ക് അസഹ്യമായി തോന്നി..
കുറച്ച് നേരം കഴിഞ്ഞപ്പോൾ കാവ്യയും വിവേകും വന്നു..കാവ്യ അടുക്കളയിലേക്ക് വന്നു..കാവ്യ വന്നത് ഗീതുവിനാശ്വാമായി.. “ഗീതു ..നീ എപ്പഴാ ഇങ്ങോട്ട് വന്നത്..ഞങ്ങൾ ഒത്തിരി വിളിച്ചതാ അപ്പച്ചി ഇവൾ വരുന്നില്ലന്ന് പറഞ്ഞു..”(കാവ്യ) “ഞാനാ പോയി പിടിച്ചപിടിയാലെ കൊണ്ടുവന്നത്..നാളെ പോകുവാന്ന് സുമിത്ര പറഞ്ഞു..ഇത്രേം നാള് കൂടി വന്നിട്ട് ഇങ്ങോട്ട് വന്നില്ലെങ്കിൽ എനിക്ക് സങ്കടാവും..അതോണ്ട് ഞാൻ പോയി കൂട്ടിക്കൊണ്ട് വന്നു.. വരില്ലന്നൊക്കെ വാശിയാരുന്നു..” (ദേവി) ഹാളിലെ വർത്തതാനത്തിൽ നിന്ന് അത് വിവേകും സിദ്ധുവുമാണെന്ന് ഗീതുവിന് മനസ്സിലായി.. “അമ്മേ കഴിക്കാൻ എടുത്തോ..” ഹാളിൽ നിന്ന് സിദ്ധു വിളിച്ചു പറഞ്ഞു.. “മോളേ നീയിങ്ങനെ നിൽക്കാതെ ചെന്നാ കസേരയിൽ ഇരിക്ക്..അമ്മ ഇതൊക്കെ ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വയ്ക്കട്ടെ..” വൈഗയെ പറഞ്ഞു വിട്ടുകൊണ്ട് ദേവി ഓരോ കറികളും ചോറും അവിടെക്കൊണ്ട് വെച്ചു..ഗീതു അവരെ സഹായിക്കാൻ കൂടിയില്ല..സിദ്ധു ഡൈനിങ്ങ് ടേബിളിൽ ഉണ്ടാകുമെന്നവൾക്ക് ഉറപ്പായിരുന്നു..കാവ്യയും ഹാളിലേക്ക് പോയി ഡൈനിങ്ങ് ടേബിലിന് അരികെ വിവേകിനാടുത്തിരുന്നു..
എല്ലാവരും ഇരുന്നിട്ടും അവൾ അടുക്കളയിൽ തന്നെ നിന്നു..ദേവി ഗീതുവിനെ അങ്ങോട്ട് കൂട്ടിക്കൊണ്ട് ചെന്ന് കസേരയിൽ ഇരുത്തി..തന്റെ നേരെ എതിർവശത്ത് സിദ്ധു ഇരിക്കുന്നത് ഗീതുവിന് മനസ്സിലായി..ഹൃദയം ഉച്ചത്തിൽ മടിക്കുന്നത് ആരെങ്കിലും കേൾക്കുമെന്നവൾ ഭയന്നു..ദേവി വിളമ്പിയ ചോറും കറികളും അതുപോലെ തന്നെ അവളുടെ പ്ലേറ്റിൽ ഇരുന്നു..അടുത്തിരിക്കുന്ന വൈഗയ്ക്ക് വീണ്ടും ചോറും കറികളും വിളമ്പി കൊടുക്കുവാണ് സിദ്ധു..ഗീതുവാണെങ്കിൽ തലയും കുനിച്ചിരിക്കുന്നു..ഒഴുകിയിറങ്ങിയ കണ്ണീർ ആരും കാണാതവൾ തുടച്ചു നീക്കി..ഇതുവരെ ചോറിൽ അവൾ കൈയിട്ടതാല്ലാതെ ഒരുരുള പോലും വായിലേക്ക് നീണ്ടില്ല..എങ്ങനെ കഴിക്കാനാകും.. “അയ്യോ ഗീതു മോളെന്താ കഴിക്കാത്തേ..ഒന്നും ഇഷ്ടായില്ലേ..?” എല്ലാവരുടെയും നോട്ടം തന്റെ നേർക്കാണെന്ന് മനസ്സിലായതും ഗീതുവിന് വല്ലായ്മ തോന്നി.. “വിശക്കുന്നില്ലപ്പച്ചി ..എനിക്ക് വേണ്ട..”
“അതിനൊന്നും കഴിച്ചില്ലല്ലോ.. എന്തായാലും കഴിക്കാതെ ഞാൻ സമ്മതിക്കില്ല..”(ദേവി) “ഞാൻ അടുക്കളയിൽ പോയി കഴിച്ചോളാം..ഇവിടിരുന്ന് പണ്ടും ഞാൻ കഴിക്കാറിലായിരുന്നല്ലോ..?” (ഗീതു) അതും പറഞ്ഞ് ഗീതു അടുക്കളയിലേക്ക് പോയെങ്കിലും അവൾക്ക് ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല..നെഞ്ചിൽ കല്ലുകയറ്റി വെച്ചപോലെ..വല്ലാത്ത ഭാരം…അവൾ ആ ചോറും കറിയും മൂടി വെച്ചു…എല്ലാരും കഴിച്ചു കഴിഞ്ഞ പാത്രമൊക്കെ ദേവി കൊണ്ടുവന്നതും അവൾ അതൊക്കെ എടുത്ത് കഴുകാൻ തുടങ്ങി..വേണ്ടന്ന് പറഞ്ഞട്ടും അവൾ കേട്ടില്ല..അവൾക്ക് എത്രയും പെട്ടന്ന് പോയമതിയെന്നായി.. “ചേച്ചി..പോകാം നമുക്ക്..?” “കുറച്ച് കഴിയട്ടെ ഗീതു..” “ചേച്ചി..എങ്കിൽ ഞാൻ പൊയ്ക്കോട്ടെ..നിങ്ങൾ പിന്നെ വന്നാൽ മതി..” “ഈ രാത്രയിൽ നീ ഒറ്റയ്ക്ക് പോകണ്ട ഗീതു..നിക്ക് ഞാൻ പോയി വിവിയെ നോക്കട്ടെ..” ഹാളിൽ ആരും ഇല്ലന്ന് കണ്ടതും ഗീതു അങ്ങോട്ട് നടന്നു.. “മോളേ ഈ വെള്ളം മോളിലേക്ക് ഒന്നു കൊടുക്കുവോ.വൈഗയ്ക്കാ..” “അപ്പച്ചി..ഞാൻ..” “മോൾക്ക് ബുദ്ധിമുട്ടാണേൽ ഞാൻ കൊടുത്തോളാം..പണ്ടത്തെപ്പോലെ സ്റ്റെപ്പ് കയാറാനൊന്നും വയ്യ മോളേ..അതാ ഇങ്ങ് തന്നേക്ക്..”
“ഞാൻ കോടുത്തോളം അപ്പച്ചി..” അവൾ വെള്ളവുമായി മുകളിലേക്ക് കയറി..സിദ്ധു മുറിയിൽ കാണരുതെന്ന പ്രാർത്ഥന യോടെ.. സിദ്ധുവിന്റെ മുറിയിലേക്ക് നടന്നതും എതിരെ വന്ന വൈഗ വെള്ളം മുറിയിലേക്ക് വെയ്ക്കാമോ എന്നു ചോദിച്ചു..വെള്ളവുമായി ഗീതു മുറിയിലേക്ക് നടന്നു..മുറിയിലേക്ക് കയറാൻ അവൾക്ക് കഴിയുമായിരുന്നില്ല..ഒരിക്കൽ തനിക്ക് മാത്രം അവകാശപ്പെട്ട മുറിയാണ്..ഇന്നത് മറ്റൊരു പെണ്ണിന്റെ മണത്തെ.. ശ്വാസനിശ്വാസങ്ങളേ..അവരുടെ മാത്രം സ്വകാര്യ നിമിഷങ്ങളെയൊക്കെ പേറുന്ന മുറിയാണ്.. കണ്ണുകൾ നിറഞ്ഞു..ഭിത്തിയിൽ തൂക്കിയിരുന്ന വിവാഹ ഫോട്ടോയിലേക്ക് കണ്ണുകൾ നീണ്ടു..കണ്ണ് നിറഞ്ഞതിനാൽ കാണാൻ കഴിഞ്ഞില്ല..ഒരിക്കൽ പോലും തങ്ങളുടെ വിവാഹഫോട്ടോ സിദ്ധു മുറിയിൽ തൂക്കാൻ സമ്മതിച്ചിരുന്നില്ല..അത് അപ്പച്ചിയുടെ മുറിയിൽ കണ്ട് തന്നോട് ചോദിച്ചതും വൈഗേച്ചിയാണ്..ആ വൈഗേച്ചി ഇപ്പോൾ ഈ മുറിയുടെ അവകാശിയും താനൊരു അന്യയുമായി മാറി കഴിഞ്ഞത് എത്രവേഗമാണ്…(ഗീതു ആത്മ) അവൾ വെള്ളം കൊണ്ട് വെച്ച് തിരിഞ്ഞതും സിദ്ധു മുന്നിൽ..
അവൾ മുഖമുയർത്തി നോക്കിയില്ല..ഹൃദയം ഇണയെ അറിഞ്ഞതാവാം പുറത്തേക്ക് ചാടുമ്പോലെ ഉച്ചത്തിൽ മടിക്കുന്നു..ശരീരം വിറക്കുന്നു.. അവനെ എങ്ങനെയൊക്കെയോ കടന്ന് രണ്ട് ചുവട് വെച്ചു.. “ഗീതു…….!!!!” കേൾക്കാൻ കൊതിച്ച തന്റെ പ്രാണന്റെ ശബ്ദം കേട്ടതും കാലുകൾ നിലത്തുറച്ചു..ഹൃദയം മിടിക്കാൻ പോലും മറന്നു.. “ഗീതു..” വീണ്ടുമാ ശബ്ദം കേട്ടതും അവൾ തിരിഞ്ഞ് തന്നെ നിന്നു.. സിദ്ധു അവൾക്ക് മുന്നിലായി വന്ന്നിന്നു..അവളപ്പോഴും താഴേക്ക് നോക്കി നിൽപ്പാണ്.. “എന്നേ ഒന്ന് കാണാൻ പോലും നിനക്ക് തോന്നിയില്ലാല്ലോ ഗീതു.. എന്നോട് ഇപ്പോഴും വെറുപ്പാണല്ലേ.. നിന്നോട് ചെയ്തതിനൊക്കെ കാലുപിടിച്ച് മാപ്പ് പറഞ്ഞിലായിരുന്നോ..നിന്റെ മനസ്സിന്റെ ഒരു കോണിൽപോലും ഞാനില്ലേ ഗീതു…ഒന്ന് കാണാൻ വരാൻ പോലും തോന്നിയില്ലാല്ലോ.. നിന്റെടുക്കേ വരുമ്പോഴൊക്കെ എന്നിൽ നിന്ന് ഓടിപോകുവായിരുന്നില്ലേ.. നിന്റെ മനസ്സിൽ ഞാൻ മരിച്ചുപോയോ ഗീതു..” കുനിഞ്ഞുനിന്ന് അവളുടെ മുഖം കൈകളാൽ അവനു നേരെ പിടിച്ചുയർത്തി..അവന്റെ കണ്ണുകളിലേക്ക് അവൾ ഇറങ്ങി ചെന്നു..അവളുടെ കണ്ണുകൾ നിറയുകയും ചുണ്ടുകൾ വിതുമ്പാനും തുടങ്ങി..
അവനെപോലും അതിശയിപ്പിച്ചുകൊണ്ട് അവനെ ഗീതു ഇറുകെ പുണർന്നു..അവന്റെ നെഞ്ചൊപ്പം വരെയുള്ളു അവൾ.. ആ നെഞ്ചിൽ മുഖമമർത്തി ഇതുവരെ കടിച്ചുപിടിച്ചു നിന്നതൊക്കെ തുറന്ന് വിട്ടു..കണ്ണീർ നെഞ്ചിൽ നനവ് പടർത്തി.. അവന്റെ കൈകളും അവളെ തിരികെപുല്കി.. “സിദ്ധുവേട്ടാ..ഇനിയും സംസാരിച്ചാൽ ഈ സാമിപ്യം തോന്നിയാലൊക്കെ ചിലപ്പോൾ ഞാൻ വീണ്ടും ആഗ്രഹിച്ചുപോകും.. മോഹിച്ചു പോകും.. ഗീതുവിന് സിദ്ധുവേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല.ഈ ജന്മത്തിൽ വൈഗേച്ചിയെടുത്തോട്ടെ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്റെ മാത്രമായിട്ട് വേണം..സിദ്ധുവേട്ടൻ ആഗ്രഹിക്കുന്നപോലെയൊരു ഭാര്യയാവാണം.. സിദ്ധുവേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം.. സിദ്ധുവേട്ടന്റെ മാത്രം പ്രണയമാകണം..അല്ലെങ്കിൽ ഇനിയൊരു മനുഷ്യ ജന്മം ഉണ്ടാകാതിരിക്കട്ടെ..മേലാ ഇങ്ങനെ നീറി നീറി ചാവാൻ..” അവന്റെ മേലുള്ള അവളുടെ കൈകളുടെ മുറുക്കം കൂടിവന്നു..
അവളുടെ മുഖം കൈകുമ്പിളിൽ കോരിയവൻ അവന്റെ മുഖം താഴ്ത്തവേ..ഗീതു കണ്ണുകൾ അടച്ചു.. ***പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടുമുട്ടാതെയിരുന്നെങ്കിൽ💔💔*** (വൈലോപ്പിള്ളി) “സിദ്ധൂ…..!!!!!!” ശബ്ദം കേട്ട് ഇരുവരും ഞെട്ടി.. വാതിൽക്കൽ നിൽക്കുന്ന വൈഗയെ കണ്ടതും ഗീതു ഭയന്നുപോയി..താൻ ഇപ്പോഴും ആ കരവലയത്തിലാണെന്ന് കണ്ടതും ഗീതു സിദ്ധുവിനെ പുറകോട്ട് തള്ളി.. എന്താണ് ചെയ്തെന്ന ബോദ്ധ്യം വന്നപ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി..സ്വന്തം ഭർത്താവിനെ ഒരന്യ സ്ത്രീ പുണർന്നു നിൽക്കുന്നത് ആർക്കാണ് സഹിക്കുക..അവൾ കുറ്റഭാരത്താൽ തല കുനിച്ചു… “എന്നേ പറ്റിക്കുവായിരുന്നില്ലേ സിദ്ധു ..ഇപ്പോഴും ഗീതുവല്ലേ നിന്റെ മനസ്സിൽ..”വയറും താങ്ങി വൈഗ ചോദിച്ചു.. “ചേച്ചിയെന്നോട് പൊറുക്കണം. അറിയാതെ സംഭവിച്ചു പോയതാണ്..സിദ്ധുവേട്ടനെ മറന്നോളാം..ഇനി വരില്ല.. പൊയ്ക്കോളാം ഞാൻ..” അതും പറഞ്ഞ് ഗീതു മുന്നോട്ട് നടന്നെങ്കിലും അവളുടെ കൈയ്യിൽ പിടിച്ച് സിദ്ധു നിർത്തി..അവന്റെ മുഖത്തേക്കും പിടിച്ചിരിക്കുന്ന കൈകളിലേക്കും മാറി മാറി നോക്കി..അപേക്ഷാ ഭാവം നിറഞ്ഞു..
“ന്റെ ഭാര്യേ മതിയെടി നിന്റെ അഭിനയം..ആ കൊച്ചിനെ ഇനിയും കരയിപ്പിക്കാതെ..” വൈഗയെ നെഞ്ചോടടക്കി പിടിച്ച് പറയുന്ന ആ വ്യക്തിയെ കണ്ട് ഗീതു അതിശയതത്തോടെ നോക്കി.. അതേ കഴിഞ്ഞ ദിവസം വന്ന് പരിയച്ചപ്പെട്ട വ്യക്തിയാണെന്ന് അവൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി..അയാളെയും അയാളോട് ഒട്ടി നിൽക്കുന്ന വൈഗയെയും ഗീതു മാറിമാറി നോക്കി.. “എന്റെ പൊന്നുപെങ്ങളെ ,ദേ ഈ പ്രൊഡക്ടിന്റെ പ്രൊഡ്യൂസർ പെങ്ങള് കരുതും പോലെ സിദ്ധുവല്ല ഞാനാണേ..” വൈഗയുടെ വയറും തടവി പറയുന്നവന്റെ വാക്കുകൾ ഗീതുവിന് വിശ്വസിക്കാനായില്ല.. “ഞാൻ സിറിൾ..ഇവടെ കെട്ടിയോനാ..അന്ന് ഗീതു വൈഗയെ വിളിച്ച് സിദ്ധുവിനെ സ്വീകരിക്കണമെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിരുന്നു..ഞാനും അവളും ഇവനുമൊക്കെ ഒന്നിച്ച് പഠിച്ചതാ.. അന്നൊക്കെ ഞാൻ പുറകെ നടന്നെങ്കിലും ഇവളുടെ മനസ്സിൽ സിദ്ധുവല്ലാരുന്നോ..ഇവിടെ വന്ന് ഗീതുനെക്കണ്ട് കഴിഞ്ഞതും സിദ്ധൂനെ മനസ്സിൽ നിന്ന് മായ്ച്ച് കളഞ്ഞു..ആ ഗ്യാപ്പിൽ ഞാൻ പഴയ ആഗ്രഹം പൊടിതട്ടിയെടുത്തപ്പോൾ ആശാട്ടി പച്ചക്കൊടി വീശി..
അമ്മയും പപ്പയും ഇന്റർക്കാസ്റ്റ് മാരേജ് ആയതിന്റെ ചെറിയൊരു പ്രശ്നം ഉണ്ടായെങ്കിലും അതൊക്കെ മാറി മിന്ന് കെട്ടി..ആ സമായത്താണ് ഗീതു ഇവിടുന്ന് പോയതും മറ്റും..സിദ്ധുവും നിന്റെ അമ്മുവും ആനന്ദും കാവ്യയും വിവേകും എന്നുവേണ്ട എല്ലാരും അറിഞ്ഞു തന്നാ ഈ നാടകം.. ബാക്കിയൊക്കെ കെട്ടിയോനോട് ചോദിക്ക്..വാ പെണ്ണേ ..ഇനി അവര് ഭാര്യേം ഭർത്താവിൻറേം ഇടേൽ നമ്മളെന്തൊത്തിനാ?ഞാനെ എന്റെ പിള്ളേരോട് മിണ്ടിയിട്ട് കുറെ ദിവസവായി..” വൈഗയെയും കൊണ്ട് സിറിൾ പോയതും അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു സിദ്ധു നെഞ്ചോട് ചേർത്തിരുന്നു..ഗീതുവിന്റെ മുഖം കോരിയെടുത്ത് ചുണ്ട് ചേർക്കാനൊരുങ്ങാവേ ആ നിശ്വാസത്തിൽ പൊള്ളിപ്പിടഞ്ഞവൾ ആ വിരിമാറിലേക്ക് മുഖം ഒളിപ്പിച്ചു.. ഒരല്പം നാണത്തോടെ.. “നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം..കുറച്ച് നേരം ഇങ്ങനെ നിക്കാം ഗീതു..എന്നിട്ടെല്ലാം ഞാൻ പറഞ്ഞുതരാം.” അവന്റെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു..ഗീതുവിന്റെ ചൊടികളിലും നാണത്താൽ കുതിർന്നൊരു ചിരിവിരിഞ്ഞു .. ഒരിക്കലും സ്വബോധത്തോടെ തന്നെ പുണരില്ലെന്ന് വിചാരിച്ചവനാൽ തന്നെ മാറോട് ചേർക്കപ്പെട്ടിരിക്കുന്നു..ആ പ്രണയച്ചൂടിൽ തരളിതയാകുന്നപോലെ..സ്വയം അലിഞ്ഞുപോകുന്നപോലെ..
ഇരുകൈകളും പരസ്പരം ഇരുമേനിയിൽ മുറുകി..ഒരിക്കലും ഇനി നഷ്ടപ്പെടുത്തില്ലന്ന വാശിയോടെ..നഷ്ടപ്പെട്ടുപോയെന്ന് കരുതിയ പ്രാണന്റെ ഗന്ധം ആ പെണ്ണ് ആവോളം തന്നിലേക്ക് നിറച്ചു…വരാനിരിക്കുന്ന വസന്തത്തിനു മുന്നോടിയായി… (തുടരും) എല്ലാർക്കും സന്തോഷമായോ..❤️❤️പറഞ്ഞപോലെ രണ്ടിനെയും ചേർത്തു വെച്ചിട്ടുണ്ട്..മറ്റൊരുവന്റെ കുഞ്ഞിനെയാണ് ചുമ്മക്കുന്നന്ന് വരെ അധിക്ഷേപിച്ചിട്ടുണ്ട്..പക്ഷേ അവനെ അതിൽ തീർത്തും തെറ്റ്കാരനെന്ന് പറയാൻ പറ്റുവോ..2 മാസത്തോളം ഗർഭം ഒളിച്ചു വെച്ചില്ലേ..അവനങ്ങനൊരു കാര്യം നടന്നതെ ഓർമ്മയില്ല..ചോദിക്കുമ്പോഴൊക്കെ കരഞ്ഞ് നിൽകുക മാത്രമല്ലേ ഗീതു ചെയ്തത്..ന്റെ സിദ്ധു ഒരാഭാസനോ അന്യപെണ്ണുങ്ങളെ തേടി പോകുകയോ ചെയ്തിട്ടില്ല..എല്ലാ തെറ്റും അംഗീകരിച്ച് അവളളോട് മാപ്പ് ചോദിച്ചില്ലേ..പൂർണമായും സിദ്ധുവിനെ തള്ളിക്കകയാൻ ആവില്ലെനിക്ക്..ന്റെ ചിന്തകൾ തെറ്റാവാം സരിയാവാം..ഞാനെന്ന പെണ്ണ് സിദ്ധുവിന് മാപ്പ് നൽകാൻ ആഗ്രഹിക്കുന്നു.. പ്രണയം അതൊരു വല്ലാത്ത വികാരമല്ലേ..എത്ര നീന്തിത്തുടിച്ചാലും മതിയാകാത്ത സാഗരം..പിണക്കമോ പരിഭവമോ അലിഞ്ഞില്ലാതാകുന്ന മാസ്മരഭാവം..മായികലോകം..❤️❤️❤️❤️

by