രചന – ആതിര
വൈഗയുടെ മുന്നിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറാൻ ഗീതു ശ്രമിച്ചുകൊണ്ടേയിരുന്നു..കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് രാവിലെ തന്നെ തിരിച്ചുപോകാണമെന്നവൾ കണക്കുകൂട്ടി..
രണ്ട് ദിവസം എങ്ങനയേലും ഈ ഒളിച്ചുകളി തുടർന്നേ മതിയാവൂ..
ഇതുവരെ സിദ്ധുവേട്ടനെ അഭിമുഖീകരിക്കേണ്ടി വന്നില്ല..
പക്ഷേ ഏത് നിമിഷവും അത് സംഭവിക്കാം..നാളെ കല്യാണത്തലേന്ന് എന്തായാലും സിദ്ധുവേട്ടൻ വരാതിരിക്കില്ല..നാളെ മുതൽ ബന്ധുക്കൾ വന്ന് തുടങ്ങും..
സിദ്ധുവേട്ടന്റെ പുതിയ ജീവിതവും താൻ ഇങ്ങനെ തുടരുന്നതും ചർച്ചാ വിഷയമാകും..എന്ത് മറുപടി കൊടുക്കും..വേണ്ടായിരുന്നു..
ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല..വീണ്ടും തോറ്റുപോകുമോന്ന് പേടിയാകുന്നു..
(ഗീതു ആത്മ)
വൈകുന്നേരം സുമിത്ര ലതയ്ക്കുള്ള ആഹാരം കൊടുക്കാൻ പോകാനിറങ്ങി..
“ചിറ്റേ.. ഞാനും വരുന്നുണ്ട് ലതാപ്പാച്ചിയെ കാണാൻ..പാവം വയ്യാതെ കിടക്കുവല്ലേ..”
“വാ..ലത നിന്നെ എപ്പോഴും തിരക്കും..”
സുമിത്രയും ഗീതുവും കൂടി ലതയുടെ വീട്ടിലേക്ക് പോയി..മുറ്റം മുഴുവൻ കരിയില മൂടിക്കിടക്കുന്നു..രാജീവ് വീടിനു വെളിയിലെ ഇളംതിണ്ണയിൽ ഇരിപ്പുണ്ട്..അവരെ കണ്ടതും അവൻ ചിരിച്ചു..ഇന്നെന്തോ ആള് പച്ചക്ക് നിക്കുവാണ്..ഇല്ലേൽ ഈ സമയം ഒരു കുപ്പി തീർത്തേനേ..
“അഹ്..ഗീതു..നീ എപ്പോ വന്നേടി…??”
“ഇന്ന് ഉച്ചക്ക് വന്നു..രാജീവേട്ടൻ ആകെ ക്ഷീണിച്ചല്ലോ..എന്ത് കോലവാ ഇത്..?
അതിനവൻ തല ചൊറിഞ്ഞ് വേളുക്കാനെയൊന്നു ചിരിച്ചു..
“ലതാപ്പച്ചി..!!”
അകത്ത് കട്ടിലിൽ കിടക്കുന്ന ലതയെ ഗീതു വിളിച്ചു..അവളുടെ സ്വരം കേട്ടതും തിരിഞ്ഞു കിടന്നു നോക്കി..ഗീതുവാണെന്ന് മനസ്സിലായതും ലത തേങ്ങി കരഞ്ഞു..ഗീതു കട്ടിലിന്റെ ഒരറ്റത്തിരുന്ന് അവരുടെ കണ്ണുകൾ തുടച്ചു..
“മോളോട് ചെയ്ത പാപത്തിന്റെ ഫലമാ ഞാൻ ഈ അനുഭവിച്ചുകൊണ്ടിരിക്കുന്നത്..
അപ്പച്ചിയോട് ക്ഷമിക്കാൻ കഴിയുവോ..എല്ലാ മോഹോം തീർന്നുമോളെ..അങ്ങ് വിളിച്ചാൽ മതി..രാജീവിന് പോലും ഞാനൊരു ബാധ്യതയായി..”
“എനിക്ക് അപ്പച്ചിയോട് ഒരു ദേഷ്യോം ഇല്ല.. അതൊക്കെ ന്റെ വിധിയായിരുന്നു..അപ്പച്ചി അതിന്റെ ഭാഗമായെന്നെയുള്ളൂ..അതോർത്ത് വിഷമിക്കണ്ട..”
“എനിക്ക് സന്തോഷമായി മോളേ..എന്നേ കാണാൻ നീ വന്നല്ലോ..ഇനി മരിച്ചാലും വേണ്ടില്ല..”
“അങ്ങനെയൊന്നും പറയല്ലേ..ഇപ്പൊ എവിടാ അപ്പച്ചി ചികിത്സ..രാഘവൻ വൈദ്യന്റെ അടുത്താണോ..?”
“ഇപ്പൊ ചികിത്സയൊന്നും ഇല്ല.. ഇതിനൊക്കെ പൈസാ ചിലവുള്ളതല്ലേ..മുടങ്ങാതെ മരുന്ന് കഴിച്ചാൽ രോഗം മാറ്റിതരാന്നാ വൈദ്യർ പറഞ്ഞേ..അതൊന്നും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല..രാജീവന് ചിലവിനുള്ളത് പോലും ന്റെ പെൻഷൻ കാശ് കൊണ്ട് തികയില്ല..എത്രയെന്ന് പറഞ്ഞാ പ്രസാദിനെ ബുദ്ധിമുട്ടിക്കുന്നത്..”
“അപ്പച്ചി കാശിന്റെ കാര്യമോർത്ത് വിഷമിക്കണ്ട..ഞാൻ വൈദ്യരെ പോയി കാണട്ടെ..വേണ്ടത് ചെയ്യാം..”
“വേണ്ട മോളേ..”
“സാരമില്ലപ്പച്ചി.. കുട്ടീം കുടുംബവുമൊക്കെ ഇല്ലാത്ത കൊണ്ട് എനിക്കങ്ങനെ ചിലവുകൾ ഇല്ല..കൊച്ഛച്ചന് ഒട്ട് പൈസ കൊടുത്താൽ വാങ്ങിക്കാത്തും ഇല്ല..”
അവൾ കൊണ്ടുവന്ന കഞ്ഞി അവർക്ക് സ്പൂൺ കൊണ്ട് കോരി കൊടുത്തു..രാജീവിനെ കണ്ട് കാര്യമായി സംസാരിച്ചിട്ടാണ് ഗീതു മടങ്ങിയത്..
കല്യാണം കഴിഞ്ഞു മാത്രേ ദേവിയും വൈഗയും തിരിച്ചുപോകുന്നുള്ളത് കൊണ്ടുതന്നെ തിരിച്ച് ചെന്നപ്പോഴും വൈഗയും ദേവിയും അവിടെത്തന്നെ ഉണ്ടായിരുന്നു..ഒപ്പം പ്രസാദും..അവൾ പ്രസാദിനടുത്തതിരുന്നു..
“കൊച്ചച്ഛാ..എന്റെ സ്കൂളിൽ ടീച്ചറിന്റെ വേക്കൻസി വന്നിട്ടുണ്ട്..govt. സ്കൂൾ അല്ലെങ്കിലും എയ്ഡഡ് സ്കൂൾ ആണ്..20 ലക്ഷ്മാ ചോദിക്കുന്നെ..
എനിക്ക് തരാന്ന് പറഞ്ഞു..എന്റെ അമ്മേടെ സ്വർണം ഉണ്ടല്ലോ 10 പവനോളം..അത് വിൽക്കാം..
ബാക്കി അച്ഛനും അമ്മേം അക്സിഡന്റിൽ മരിച്ചത് കൊണ്ട് ബോംബെലെ അച്ഛൻ ജോലി ചെയ്തിരുന്ന ഇൻഷുറൻസ് കമ്പനിയിൽ നിന്ന് എന്റെ പേരിൽ കുറച്ച് അമൗണ്ട് പാസായിട്ടുണ്ട്..
പിന്നെ ന്റെ പേരിലുള്ള അച്ഛമ്മ എഴുതിവേച്ച 5 ഏക്കർ വയലിൽ ഒരേക്കർ വിറ്റ് പൈസ വാങ്ങണം..
അതൊക്കെ ചേർത്താൽ എനിക്ക് ജോലിക്കുള്ള പൈസ ശരിയാകും..”
“പൈസയുടെ കാര്യം അവിടെ നിക്കട്ടെ..നിനിക്ക് ടെസ്റ്റ് എഴുതി എടുത്താൽ പോരെ..കാശ് കൊടുത്ത് വാങ്ങണോ..?”
“വേണം കൊച്ചച്ഛാ..ടെസ്റ്റ് ഒക്കെ എഴുതി എത്രകാലം നോക്കിയിരിക്കണം..എന്നെ പിരിച്ചുവിട്ടാൽ പെട്ടന്ന് ജോലി കിട്ടാൻ പ്രയാസമാകും..
ഒറ്റക്കല്ലേ..ഒരു സ്ഥിര വരുമാനമുണ്ടെങ്കിൽ ജീവിക്കാൻ ഒരു പ്രയാസോം ഉണ്ടാകില്ല..
തരക്കേടില്ലാകാത്ത സാലറിം കിട്ടും.. മിച്ചം പിടിക്കാനും പറ്റും..
ആരേം ആശ്രയിക്കാതെ പട്ടിണിയില്ലാതെ സുഖമായി ജീവിക്കാലോ..”
“എന്താ മോളേ..ഞങ്ങളൊക്കെ പിന്നെ നിന്റെ ആരാ..??”
“അതല്ല ചിറ്റേ..എനികീ ജോലി വേണം..”
“ശരി.. പൈസയോർത്ത് നീ വിഷമിക്കണ്ട..സത്യം പറഞ്ഞാൽ ഇതിന്റെയൊക്കെ അവകാശി നീയാ..ആ സ്റ്റേഷറനറി കടപോലും അശോകേട്ടന്റെ അദ്ധ്വാനമാ..പിന്നെ വയലും..10 ഏക്കറിൽ പാതി നിനക്കാവകാശപ്പെട്ടതാ.. വാടകയ്ക്ക് കൊടുത്തിരിക്കുന്ന തറവാട് അമ്മ നിന്റെ പേരിലാ എഴുതി വെച്ചിരിക്കുന്നെ..”
“എനിക്കൊന്നും വേണ്ട കൊച്ചച്ഛാ..തറവാട് മാത്രം മതി..വയ്യാണ്ടാകുന്ന കാലത്ത് കേറി കിടക്കാൻ ഒരു വീട് വേണം ..അത് കൊണ്ട്മാത്രം..എന്റെ പേരിലുള്ള വയലിൽ 2 ഏക്കർ വിറ്റിട്ട് ബാക്കി കാവ്യ ചേച്ചിക്ക് കൊടുക്കാൻ ഞാൻ തീരുമാനിച്ചു..സ്റ്റോർ ഇത്രയും നാൾ നോക്കി നടത്തിയത് കൊച്ചച്ഛൻ അല്ലേ.. എനിക്ക് ഒരവകാശോം വേണ്ട..”
“നിന്റെ സ്വത്തുക്കൾ ഒന്നും എനിക്ക് വേണ്ട മോളേ..”
“വേണം ചേച്ചി.. ഞാൻ പിന്നെ ആർക്ക് കൊടുക്കാനാ..ഇത്രേം നാൾ എന്നെ പൊന്ന് പോലെ നോക്കുയതല്ലേ…ഉടനെ തന്നെ രെജിസ്റ്റർ ചെയ്യണം ചിറ്റേ..എല്ലാം തീർത്തിട്ട് വേണം എനിക്ക് പോകാൻ..”
“അപ്പൊ ഇവിടുന്ന് എല്ലാ ബന്ധവും പറിച്ചെറിഞ്ഞിട്ട് പോകാൻ നിൽക്കുവാണോ നീ..നിനക്ക് ഞങ്ങളേം വേണ്ടാതായോ..”
“ഒരു മാറ്റം വേണം ചിറ്റേ..ഈ നാട്ടിൽ എനിക്കത് കിട്ടില്ല..എനിക്ക് ചിറ്റേം കൊച്ചച്ചനും അല്ലാതെ വേറെ ആരാ സ്വന്തമെന്ന് പറയാൻ..ആരും ഇല്ല..
കാവ്യചേച്ചിപോലും നാളെ വിവേകേട്ടന് സ്വന്തമാകാൻ പോകുവല്ലേ..നിങ്ങളൾ മാത്രേ ഇപ്പൊ ഗീതുനുള്ളൂ.എനിയങ്ങോട്ടും..
വല്ലപ്പോഴും ഇറക്കി വിടില്ലെന്ന് ഉറപ്പോടെ വന്ന് കേറാൻ ഈ വീടല്ലേ എനിക്കുള്ളൂ..”
തല താഴ്ത്തി പറഞ്ഞു ഗീതു..
അവളുടെ വാക്കുകൾ എല്ലാവരെയും വിഷമിപ്പിച്ചു..സുമിത്ര തേങ്ങലൊതുക്കി.. ദേവിയ്ക്ക് അവളെ നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല..കാവ്യ ഒരുകയ്യാലെ അവളെ തോളോട് ചേർത്ത് പിടിച്ചു..
അകാരണമായി ഹൃദയം പിടയ്ക്കുന്നതറിഞ്ഞ് ഗീതു മുന്നോട്ട് നോക്കി..ഇത്രയും നേരം പേടിച്ചതെന്തിനോ അത് സംഭവിച്ചിരിക്കുന്നു..അവൾ പറഞ്ഞതൊക്കെയും കേട്ടുകൊണ്ട് സിദ്ധു വാതിലിൽ ചാരി നിൽക്കുന്നു.
പറഞ്ഞതത്രയും കേട്ടന്നുറപ്പ്..
അവന്റെ കണ്ണുകളുമായി കോർത്ത നിമിഷം ഗീതു പകപ്പോടെ കണ്ണുകൾ പിൻവലിച്ചു.. കൈയ്യും കാലും വിറക്കുന്നു..ഇനിയും അവിടെയിരിക്കാൻ അവൾക്ക് ശക്തിയില്ലാത്ത പോലെ..
പതിയെയവൾ എഴുനേറ്റ് മുറിയിലേക്ക് നടന്നു..ഹൃദയം അത്യുച്ചതത്തിൽ മടിക്കുന്നു.. ഹൃദയത്തിന്റെ അവകാശിയെ തിരിച്ചറിഞ്ഞതിനാലാകാം..കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നു..
കാണരുതെന്ന് കൊതിച്ചപ്പോഴും കണ്ണുനിറച്ച് ദൂരെ നിന്നെങ്കിലും കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു..
“നീ എന്താ പെട്ടന്ന് ഇങ്ങ് പോന്നത്..എല്ലാരും അവിടെ ഉണ്ടായിരുന്നില്ലേ..?”
റൂമിലേക്ക് വന്ന വൈഗ അവളോട് ചോദിച്ചു..
“ഒന്നൂല്ല ചേച്ചീ.. ഒരു തല വേദന പോലെ..”
വൈഗയുടെ കൈയിലിരുന്ന മാഗസിൻ താഴേക്ക് വീണു..
വയറുള്ളതിനാൽ അവർക്കത് കുനിഞ്ഞെടുക്കാൻ പ്രയാസമാണ് ..
അത് മനസ്സിലാക്കിയതും ഗീതു കുനിഞ്ഞ് ആ മാഗസിൻ എടുത്തു കൊടുത്തു..കുനിഞ്ഞ് നിവർന്നതും അവളുടെ താലിമാല ടോപ്പിന് മുകളിലേക്ക് വന്നു വീണു..
“നീ ഇപ്പോഴും ഇതും കഴുത്തിലിട്ടോണ്ട് നടക്കുവാണോ..
ഈ താലിയിൽ സിദ്ധുന്റെ പേരല്ലേ..നിന്റെ മനസ്സിൽ നിന്നും സിദ്ധു പോയിട്ടില്ല..അവനെ ഓർത്തോണ്ട് കഴിയുവാല്ലേ..”
ഗീതു വിളറി വെളുത്തു..ഇന്ന് അവൾക്ക് സിദ്ധുവിന്റെ മേൽ ഒരധികാരോം ഇല്ല.. വൈഗയുടെ വയറ്റിൽ വളരുന്ന കുഞ്ഞുങ്ങടെ അച്ഛനാണ് സിദ്ധു..അവളുടെ ഭർത്തതാവാണ്..ആദ്യ ഭാര്യയാണെങ്കിലും ശരി സ്വന്തം ഭർത്തതാവിനെ മറ്റൊരു പെണ്ണ് മനസ്സിൽ കൊണ്ട് നടക്കുന്നത് ക്ഷമിക്കാൻ കഴിയില്ല..ഗീതുവിന് സ്വയം പുച്ഛം തോന്നി..
“ഇല്ല വൈഗേച്ചി..ചേച്ചീടെ കഴുത്തിൽ താലി വീണപ്പഴേ സിദ്ധുവേട്ടനെ ഞാൻ മറന്നു..
ചേച്ചിക്ക് മാത്രേ ഇനി സിദ്ധുവേട്ടനിൽ അധികാരം ഉളളൂ..എന്റെ മനസ്സിൽ ഇപ്പൊ ഒരുസ്ഥാനോം ഇല്ല.. പിന്നെ ഈ താലി ,, ഇനിയും മുന്നോട്ട് ജീവിതം കിടക്കുവല്ലേ..ഒരു പെണ്ണ് ഒറ്റയ്ക്കാന്നറിഞ്ഞാൽ കൂടെ ചേരാൻ ഒരുപാട് പേര് കാണും.
അതൊന്നും നല്ല ഉദ്ദേശ്യത്തോടെ ആയിരിക്കില്ല..അതുകൊണ്ട് ഈ താലി എനിക്ക് വേണം..
അതുകൊണ്ട് മാത്രം..”
“അപ്പൊ ഈ നെറുകിൽ ഒളിച്ച് തൊട്ടിരിക്കുന്ന കുങ്കുമവോ..?
സിദ്ധുനെ നീ മറന്നന്ന് എന്നോട് കള്ളം പറഞ്ഞതാണോ..?”
“സിദ്ധുവേട്ടനെ മറക്കാൻ ശ്രമിച്ച് തോറ്റുപോകുവാ ഞാൻ..എങ്കിലും ചേച്ചിയെ താലികെട്ടിയ സിദ്ധുവേട്ടനെ ഞാൻ ഓർമിക്കില്ല..
പക്ഷേ അതിന് തൊട്ട് മുൻപുള്ള നിമിഷം വരെയുള്ള സിദ്ധുവേട്ടൻ എന്റെ മാത്രമല്ലാരുന്നോ..അത് മറക്കാൻ പറ്റുന്നില്ല..ചേച്ചി പേടിക്കണ്ട..നിങ്ങളുടെ ഇടയിൽ ഒരു കരടായി പോലും ഞാൻ വരില്ല.. ഒന്നിന്റെ പേരിലും ..കല്യാണം കഴിഞ്ഞാൽ ഞാൻ പിറ്റേന്ന് തന്നെ മടങ്ങും..പിന്നെ ഈ നാട്ടിലേക്ക് വരില്ല..അല്ല ന്റെ അമ്മൂനേം ആനന്ദിനേം കുഞ്ഞിനേം കാണാൻ മാത്രേ വരൂ..ശ്രീ നിലയത്തിലേക്ക് ഞാൻ ഒരിക്കലും വരില്ല..
സിദ്ധുവേട്ടന്റെ മുന്നിലേക്കും.
ശരിക്കും മറന്നോളാം..മനസ്സിന്റെ കോണിൽ പോലും വരാതെ..”
“വൈഗാ..”
സിദ്ധുവിന്റെ ശബ്ദമാണ് ഗീതുവിന്റെ സംസാരത്തിന് തടയിട്ടത്..അവൻ റൂമിന്റെ വാതിൽക്കൽ നിൽക്കുന്നു..
പറഞ്ഞതൊക്കെയും കേട്ട് കാണണം..
“വൈഗാ..”
“ആ സിദ്ധു..”
“നീ മെഡിസിൻ കഴിച്ചല്ലല്ലോ..വാ ..”
ഗീതുവിനെ ഒന്നു നോക്കുകപോലും ചെയ്യാതെ വൈഗയെ മാത്രം നോക്കിയവൻ പറഞ്ഞു..
“ഞാൻ മറന്നു..”
വൈഗ സിദ്ധുവിനൊപ്പം നടന്നു..
ഒരുവേള അവൻ തിരിഞ്ഞു നോക്കുമെന്ന് ആശിച്ചെങ്കിലും അതുണ്ടായില്ല..ഹാളിൽ ഇരിക്കുന്ന വൈഗയെ മരുന്ന് കഴിപ്പിക്കുന്നതും കുറുമ്പോടെ തലയിൽ തട്ടുന്നതുമൊക്കെ അവൾ നോക്കിനിന്നു..
“ഹൃദയമേ..കണ്ട്കൊള്ളൂ..ഇനിയും നിനക്കവകാശമില്ലാത്തയൊന്നിന് വേണ്ടി വാശി പിടിക്കാതിരിക്കുക..
മുന്നിൽ കാണുന്ന സത്യത്തെ ഉൾക്കൊള്ളുക..”
വാശിയോടെ ഗീതു കണ്ണ് തുടച്ചു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിറ്റേന്ന് ഗീതു മുറിയിൽ തന്നെ കഴിച്ചുകൂട്ടി..രാവിലത്തെ ആഹാരം പോലും എല്ലാരുടെയും കൂടിയിരിക്കാതെ എല്ലാരും കഴിച്ച് കഴിഞ്ഞ് അടുക്കളയിൽ ഇരുന്ന് കഴിച്ചു..
സേറയും നീനയും ഒക്കെ വന്നു..ഗീതുനെ കണ്ട് അവർക്കും സന്തോഷമായി..
മുറിയിൽ നിന്ന് നോക്കിയാൽ കലവറ കാണാം..അവിടെ നിൽക്കുന്ന സിദ്ധുവിനെ അവൾ കണ്ടു..അവൾ നോക്കുന്നത് അവന് കാണാൻ കഴിയില്ല..അവൾ അവനെ നോക്കിക്കാണുവായിരുന്നു..
കുറച്ച് തടിച്ചിട്ടുണ്ടന്നല്ലാതെ വേറെ മാറ്റം ഒന്നും ഇല്ല..
പണ്ടതെപോലെതന്നെ..അവന്റെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടവും കണ്ണുകളും മൂക്കും വെട്ടിയൊതുക്കിയ മീശയും താടിയും ഇടയ്ക്ക് ഒതുക്കി വെയ്ക്കുന്ന മുടിയും..സംസാരത്തിനിടയിലെ ചിരിയുമെല്ലാം ഗീതു ഒപ്പുയെടുത്തു..
ഇനിയും നോക്കിനിന്നാൽ മനസ്സ് കൈവിട്ട് പോകുമെന്ന് തോന്നിയതും അവൾ ജനലടച്ചു..
മുറിയിലേക്ക് ആരോ വരുന്നത്പോലെ ഗീതുവിന് തോന്നി ..മുറിയിലേക്ക് വന്ന പരിചയമില്ലാത്ത പുരുഷമുഖം കണ്ട് ഗീതു കട്ടിലിൽ നിന്നും എഴുനേറ്റു.
അയാൾ ഗീതുവിനെ നോക്കി പുഞ്ചിരിച്ചു..
ഗീതുവിന് മനസ്സിലാകാത്തകൊണ്ട് അവൾ ചിരിക്കണോ വേണ്ടയോ എന്നവസ്ഥായിൽ ആയിരുന്നു..
“ഹെലോ..ഗീതു..ഇങ്ങനെ നോക്കണ്ട..താൻ ആദ്യമായി കാണുവാണ് എന്നേ.. പക്ഷേ എനിക്കറിയാം കെട്ടോ..ഒരുപാട്..”
ഗീതു സംശയത്തോടെ തന്റെ നേരെ നീട്ടിയിരിക്കുന്ന കൈകളിൽ നോക്കി..ഗീതുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലാതായപ്പോൾ അയാൾ കൈകൾ പിൻവലിച്ചു..
“ഈ മുഖം ഓർത്ത് വെച്ചോ..
ഭാവിയിൽ ഉപകാരപ്പെടും..
അതൊക്കെ തനിക്ക് ഉടനെ മനസ്സിലാകും..തന്നെക്കുറിച്ച് കേട്ടപ്പോൾ മുതലേ ഈ ക്യാരക്ടർ എനിക്ക് ഇഷ്ടായി..
ഗീതുനേം..
അപ്പൊ ശരി.. ഞാൻ അവിടൊക്കെ തന്നേയുണ്ട്..പിന്നെ വിശദമായി പരിചയപ്പെടാം..പെടണമല്ലോ..”
തനിക്ക് നേരെ കണ്ണുചിമ്മി പറഞ്ഞു പോകുന്നയാളെ ഗീതു സംശയത്തോടെ നോക്കി..എന്താണ് അയാൾ പറഞ്ഞതിന്റെയൊക്കെ അർത്ഥം..ഗീതുവിന്റെ മനസ്സിൽ ആശങ്കകൾ നിഴലിച്ചു..ഗീതു റൂമിന് വെളിയിലേക്ക് വന്നു..അയാളോട് സുമിത്രയും പ്രസാദും ദേവിയും കാവ്യയും എന്നുവേണ്ട എല്ലാരും വളരെ കാര്യത്തിൽ സ്നേഹത്തോടെയാണ് സംസാരിക്കുന്നത്..
അവൾക്കെന്തോ വല്ലാത്ത അസ്വസ്ഥത തോന്നി..കാവ്യയോടും സുമിത്രയോടും പറഞ്ഞ് അവൾ സാവിത്രിയുടെ വീട്ടിലേക്ക് പോയി..ആദ്യം സമ്മതിച്ചില്ലെങ്കിലും അവൾ പെട്ടെന്ന് വരാമെന്ന് പറഞ്ഞു സമ്മതിപ്പിച്ചു..
സാവിത്രിയുടെ അടുക്കൽ ചെന്ന് പഴയപോലെ കെട്ടിപ്പിടിച്ച് സങ്കടങ്ങൾ പെയ്ത് തീർത്തപ്പോൾ അവൾക്ക് ആശ്വാസം തോന്നി..കാരണമെന്തെന്ന് ചോദിക്കാതെ അവൾ അവളുടെ തലയിൽ തൊടിക്കൊണ്ടേയിരുന്നു..
വിദു മോനേയും അമ്മുവിനെയും ആനന്ദിന്റെയും ഒക്കെ കണ്ട്
അല്പസമയത്തിന് ശേഷമാണ് ഗീതു മടങ്ങിയത്..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഇന്നാണ് കല്യാണം.രാവിലെ തന്നെ കാവ്യയ്ക്കൊപ്പം ഗീതുവും എഴുനേറ്റു..ഒരുങ്ങിക്കഴിഞ്ഞ കാവ്യയെ കണ്ണ് നിറച്ച് ഗീതു നോക്കി നിന്നു..
“ന്റെ ചേച്ചിക്ക് ആരുടേം കണ്ണ് തട്ടാതെ ഇരിക്കട്ടെ..”
അവൾ കാവ്യയുടെ കൈകളിലേക്ക് അവൾക്കായി വാങ്ങിച്ച വളയിട്ട് കൊടുത്തു..
“എതിനാ ഗീതു ഇത്..??”
“ന്റെ ചേച്ചിക്കാല്ലാതെ ആർക്കാ പിന്നിതൊക്കെ..”
ഗീതുവിനും കാവ്യായായിരുന്നു സാരി സെലക്ട് ചെയ്ത വെച്ചിരുന്നത്..
നീല കാഞ്ചീപുരം പട്ട്..ഉടുക്കാൻ പാടായതിനാൽ കാവ്യയെ ഒരുക്കിയ ബ്യൂട്ടിഷൻ ഗീതുവിനെയും നല്ല ഭംഗിയിൽ സാരി ഉടുപ്പിച്ച് കൊടുത്തു.
മേക്കപ്പ് ചെയ്യാൻ കാവ്യ നിർബന്ധിച്ചെങ്കിലും ഗീതു സമ്മതിച്ചില്ല.അവസാനം മുടിമാത്രം അവർ ഭംഗിയിൽ കെട്ടിക്കൊടുക്കാൻ ഗീതു നിന്നു കൊടുത്തു..നെറ്റിയിൽ ഒരു കുഞ്ഞ് കറുത്തപൊട്ടും നെറുകിൽ നേർമ്മയിൽ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത തരത്തിൽ കുങ്കുമവും തൊട്ട് ഗീതു റെഡി ആയി..ഒരിക്കൽ പോലും ആ കുങ്കുമം അവൾക്ക് തൊടാതിരിക്കാൻ കഴിയുമായിരുന്നില്ല..
താലിമാല അബദ്ധവശാൽ പോലും പുറത്തേക്ക് വരാതിരിക്കാൻ അവൾ സാരിക്കുള്ളിൽ പിൻചെയ്ത് വെച്ചു..
അതികം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഗീതു സമ്മതിച്ചില്ല..
ദക്ഷിണ കൊടുത്തവർ അമ്പലത്തിലേക്ക് തിരിച്ചു.വിവേകും കൂട്ടരും എത്തിയിരുന്നു..സിദ്ധുവാണ് വിവേകിനെ സ്വീകരിച്ചത്..ദേവിയുടെ കൂടെ ഒരിടത്ത് അടങ്ങിയിരിക്കുകയാണ് വൈഗ..
താലപ്പൊലിയുടെ അകമ്പടിയോടെ കാവ്യ വിവേകിനൊപ്പം മണ്ഡപത്തിലിരുന്നു..പൂജാരി നൽകിയ താലിച്ചാർത്തിയവളെ അവൻ പാതിയാക്കി..
കുങ്കുമത്തതാൽ സീമന്തരേഖ ചുവപ്പിച്ചു..പ്രസാദ് കാവ്യയുടെ കൈപിടിച്ചു വിവേകിനെ ഏൽപ്പിച്ചു..
വിവേകിന്റെ അമ്മയ്ക്ക് ഗീതുവിനെ അവൻ പറഞ്ഞറിയാമായിരുന്നതിനാൽ അവളെ വലിയ കാര്യമായിരുന്നു..
ഇന്നലെ കണ്ട ആ വ്യക്തി ഗീതുവിനെ കാണുമ്പൊഴൊക്കെ ചിരിച്ചു കാണിച്ചിരുന്നു . അയാളെ ഗീതുവിനത്രയ്ക്ക് ഇഷ്ടമായില്ല..
അമ്മുവും ആനന്ദും സാവിത്രിയുമൊക്കെ വന്നിരുന്നു..
വിദുമോൻ ഗീതുവിനെ കണ്ടതിൽ പിന്നെ അവളുടെ കയ്യിൽ നിന്നും മാറിയില്ല..കുഞ്ഞിനെ കളിപ്പിച്ച് നിൽക്കുന്ന ഗീതുവിനെ കണ്ടതും ഒരു മുത്തശ്ശി അടുത്തു വന്നു..
“ഗീതുവേ ..നിനക്കെന്നേ മനസ്സിലായോ..?നിങ്ങളുടെ കല്യാത്തിന് വന്നതാ..നിങ്ങൾക്ക് കുട്ടിയുണ്ടായതോന്നും ദേവി എന്നോട് പറഞ്ഞില്ല..അല്ല നിന്റെ കെട്ടിയോനെന്തിയെ..സിദ്ധു..?”
“അഹ് മോനെ..നിന്റെ ഭാര്യ കുഞ്ഞിനേം കൊണ്ട് കഷ്ടപ്പെടുവാ..അവളെ നോക്കി നിൽക്കാതേ ഒന്നെടുക്കേടാ കുഞ്ഞിനെ..”
തന്റെ പുറകിൽ സിദ്ധു ഉണ്ടന്ന് മനസ്സിലായതും അവരോട് എന്തോ പടഞ്ഞൊപ്പിച്ച് ഗീതു അവിടെനിന്നും വേഗം അമ്മുവിന്റെ അടുത്തേക്ക് പോയി..
വിവേകിന്റെ അച്ഛന്റെ തറവാട്ടിലേക്കാണ് കല്യാണം കഴിഞ്ഞാൽ പോകുന്നത്..2 മണിക്കൂർ യാത്രയുണ്ട്..പോകാൻ നേരം കാവ്യയും ഗീതുവും കെട്ടിപ്പിടിച്ച് കരഞ്ഞു..വിവേകിന്റെ കാറിലേക്ക് അവളെ കയറ്റിയിരുത്തി ഉമ്മകൊടുത്തു ഗീതു..ഒപ്പം വിവേകിനെയും നോക്കി..ആ നോട്ടത്തിന്റെ അർത്ഥം വിവേകിന് മനസ്സിലായതും കാവ്യയെ നെഞ്ചോട് ചേർത്തവളെ കണ്ണ്ചിമ്മികാണിച്ചു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വീട്ടിൽ എത്തിയതും ഗീതുവിന് ആകെ ഒറ്റപ്പെടൽ തോന്നി..നാളെ തിരിച്ചുപോകുമെന്ന് പറഞ്ഞെങ്കിലും അവർ വിരുന്നിന് വന്നിട്ട് പോയാൽ മതിയെന്ന് സുമിത്രയുടെ നിർബന്ധം മൂലം അവൾ സമ്മതിച്ചു..ദേവിയും വൈഗയും സിദ്ധുവും ശ്രീനിലയത്തിലേക്ക് തിരിച്ചു പോയി..സിദ്ധു ഒരിക്കൽ പോലും തന്നെ ശ്രദ്ധിച്ചിരുന്നിലെന്നത് അവൾക്ക് ആശ്വാസമാണോ സങ്കടമാണോ നല്കിയതെന്ന് അവൾക്ക് അറിയിലായിരുന്നു..
എങ്കിലും നാട്ടിൽ നിന്നും തിരികെ പോകാൻ അവൾ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു..
തിരിച്ചുപോയാൽ ഇനിയൊരു മടങ്ങി വരവില്ലായെന്നുറപ്പിച്ച് ഉറപ്പിച്ചുകൊണ്ട് തന്നെ…(തുടരും)

by