17/04/2026

വിവാഹമോചനം : ഭാഗം 29 & 30

  രചന – സുധീ  മുട്ടം

ആരവ് …ആന്റി…

സന്തോഷത്താലവൾക്ക് വാക്കുകൾ കിട്ടാതെ വന്നു…ശ്വാസം എടുക്കുവാൻ പോലും ഒരു നിമിഷം മറന്നു പോയി..

” ലവ് യൂ ആരവ്…

ആരവിന്റെ കഴുത്തിലൂടെ കയ്യിട്ട് കവിളുകൾ അമർത്തി ചുംബിച്ചു സന്തോഷം പ്രകടിപ്പിച്ചു..

“ഞാൻ അങ്കിളിനെ വിവരമറിയിക്കട്ടെ ആരവ്..പാവം എന്തോരം സങ്കടപ്പെടുന്നുണ്ട്”

നന്ദിനിക്കുട്ടി തുള്ളിച്ചാടി ആനന്ദന്റെ അരികിലേക്ക് ഓടി ചെന്നു..ബാലനും ഉമയും അയാളും കൂടി അവളുടെ ഭാവി കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു..

അങ്കിൾ… അങ്കിൾ…

ഓടിക്കിതച്ചു വന്ന അണപ്പിൽ വല്ലാതെ കിതച്ചു പോയി..

“മോളേ വയ്യാതിരിക്കുവല്ലേ എന്തിനാ ഓടുന്നത്…

സ്നേഹത്തോടെ അവർ ശ്വാസിച്ചു…

” അങ്കിളേ ഞാനൊന്ന് പറയട്ടേ….

കിതപ്പടക്കി നന്ദിനിക്കുട്ടി പറയാൻ ശ്രമിച്ചു..ആരവിനെ കണ്ടതു മുതൽ തുളസിൽ വന്ന മാറ്റങ്ങൾ വിശദീകരിച്ചു..

“എന്റെ ഭഗവതി.. ഒടുവിൽ നീയെന്റെ പ്രാർത്ഥന കേട്ടുവല്ലോ”

ഒലിച്ചിറങ്ങിയ മിഴിനീരു തുടച്ചു സന്തോഷത്തോടെ ഭഗവതി നടയിലേക്ക് കൈകൾ കൂപ്പി…അവരെല്ലാം കൂടി തുളസിയുടെ മുറിയിലേക്ക് ചെന്നു..

ആരവിനെ നോക്കി കിടക്കുന്ന തുളസിയെ കണ്ടു….

“തുളസീ….

ആനന്ദൻ ഓടിച്ചെന്നു അവരെ വാരിയെടുത്തു.. വിളി കേട്ടില്ലെങ്കിലും എടുത്തയാളെ നോക്കി..മെല്ലെ മിഴിനീർകണങ്ങൾ ചാലിട്ടൊഴുകി തുടങ്ങി..

” വാടാ ബാലാ..കാറെടുക്ക്…ഉടനെ പോകാം…

കൂട്ടുകാരനുമായി വേഗം താഴേക്കിറങ്ങി…ബാലൻ വേഗം കാറ് തിരിച്ചിട്ടതും ആനന്ദൻ തുളസിയുമായി കാറിന്റെ പിൻ സീറ്റിൽ കയറി… കാറ് വേഗത്തിൽ മുമ്പോട്ടു നീങ്ങി..

“മോനേ….

ഉമ ആരവിനു അരികിലെത്തി സന്തോഷത്തോടെ വിളിച്ചു..

” എങ്ങനാ നന്ദി പറയേണ്ടതെന്ന് അറിയില്ല..എന്റെ മകളേയും കൂട്ടുകാരിയേയും ജീവിതത്തിലേക്ക് തിരിച്ച് തന്നില്ലേ…

അവനൊന്ന് പുഞ്ചിരിച്ചു… ആ ചിരിക്ക് അനേകായിരം നക്ഷത്ര ശോഭയേറിയിരുന്നു..നന്ദിനിക്കുട്ടി അവന്റെ മനോഹരമായ പുഞ്ചിരി പ്രണയത്തോടെ നോക്കി നിന്നു..

“ഞാനല്ല അമ്മേ എല്ലാം ദൈവമാണ് നടത്തി തരുന്നത്…പിന്നെ തുളസി ആന്റിയുടെ കാര്യത്തിൽ നന്ദിനിക്കുട്ടിക്കാ ക്രഡിറ്റ്…

” എനിക്കല്ല എന്റെ ആരവിനാ…

അവളുടെ മനസ് മന്ത്രിച്ചു…

💜💜💜💜💜💜💜💜💜💜💜💜💜💜💜

“മതിയെടോ ഇത്രയും മതി ബാക്കി ഞാനേറ്റു…

തുളസിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ശേഷം ഡോക്ടറുമായി ആനന്ദനും ബാലനും സംസാരിച്ചു… അയാളുടെ മിഴികളിൽ അശ്രുകണങ്ങൾ തെളിഞ്ഞു..

” ആരവിനും നന്ദിനിക്കുട്ടിക്കും കഴിയുമെങ്കിൽ കുറച്ചു ദിവസം തുളസിയുടെ കൂടെ നിൽക്കാൻ കഴിഞ്ഞാൽ നമുക്ക് തുളസിയെ പെട്ടെന്ന് സുഖപ്പെടുത്താം..

“ഡോക്ടർ നന്ദിനിമോളുടെ കാര്യം ഉറപ്പ് പറയാം ‌.ഞങ്ങളുടെ മോളാണ്..ബാക്കി ആരവിനോടു കൂടിയൊന്നു സംസാരിക്കട്ടെ..

” നടക്കും ആനന്ദ്..തന്റെ മനസ്സ് നല്ലതാടോ…

ഡോക്ടർ അയാളെ ആശ്വസിപ്പിച്ചു…ക്യാബിനിൽ നിന്നും ആനന്ദനും ബാലനും പുറത്തേക്കിറങ്ങി..

“ബാലാ താൻ വീട്ടിലേക്ക് പൊയ്ക്കോളൂ… ആരവുമായി ഒന്നു സംസാരിക്കൂ..ഞാനിവിടെ സ്റ്റേ ചെയ്യുവാ…

ആരവ് സമ്മതിക്കുമോന്നൊരു ഉത്കണ്ഠ ആനന്ദനിൽ ഉണ്ട്..

” നീ വിഷമിക്കാതെ.. ഇത്രയും അനുഭവം വെച്ചു നോക്കുമ്പോൾ നല്ലൊരു ചെറുപ്പക്കാരനും അലിവുളളവനുമാണു ആരവ്…

ബാലന് ആരവിനെ നന്നേ ഇഷ്ടപ്പെട്ടിരുന്നു…എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും സൗമ്യമായ സംസാരവും വിനയപൂർവ്വമുളള പെരുമാറ്റവും… എന്നാലും അവന്റെയുള്ളിൽ കോപാകുലനായൊരു ചെറുപ്പക്കാരൻ ഉണ്ടെന്ന് കൂടി അയാൾ മനസ്സിലാക്കിയിരുന്നു.. എങ്കിൽ കൂടിയും ഒരിക്കലും അപകടകാരിയും അഹങ്കാരിയുമല്ല…

ആനന്ദനോട് യാത്ര പറഞ്ഞു ബാലൻ വീട്ടിലേക്ക് പോയി….

💜💜💜💜💜💜💜💜💜💜💜💜💜💜💜

നന്ദിനിക്കുട്ടിയുടെ മുറിയിൽ ആയിരുന്നു ആരവ് അവൾ കുളി കഴിഞ്ഞു ചുരീദാറു ധരിച്ച്  ബാത് റൂമിൽ നിന്നും  വന്നു..മുടി ഒന്നുകൂടി തോർത്തിയിട്ട് കിച്ചണിലേക്ക് ചെന്നു..ആരതിക്കുട്ടി അമ്മയോടൊപ്പം ഒട്ടി നിൽക്കുന്നത് കണ്ടു..

“അമ്മേ ഫുഡ് റെഡിയായോ..

” നീ മോനോട് ഫ്രഷാകാൻ പറയ്..അപ്പോഴേക്കും എല്ലാം ശരിയാകും…

“ശരിയമ്മേ…

മോളെ വാരിയെടുത്തു ഉമ്മ വെച്ച ശേഷം തിരികെ മുറിയിലെത്തി…

“ആരവ് ഫ്രഷായിട്ട് വാ ഒരുമിച്ച് ഇരുന്നു ഊണു കഴിക്കാമെന്ന് അമ്മ പറഞ്ഞു…

ആരവ് എഴുന്നേറ്റതും തലയിൽ കെട്ടി വെച്ചിരുന്ന ടർക്കി അഴിച്ചു എടുത്തു തലമുടിയൊന്നു കുടഞ്ഞു…അവന്റെ മുഖത്തേക്ക് ജലകണങ്ങൾ തെറുപ്പിച്ചു അവളുടെ കാർകൂന്തൽ ഒട്ടിപ്പിടിച്ചു…കയ്യെത്തി നന്ദിനിക്കുട്ടിയെ വലിച്ചു നെഞ്ചിലേക്ക് ചായിച്ചു നിർത്തി…അവളവനോട് കൂടുതലൊട്ടി കഴുത്തിലൂടെ കയ്യിട്ട് മിഴികളിൽ പ്രണയം നിറച്ച് നോക്കി…

” ആരവ്….

പ്രണയാതുരയായി വിളിച്ചു…. അതവന്റെ കാതിലൂടെ ഒഴുകി ഹൃദയത്തിലേക്കിറങ്ങി…

“എന്തോ…

അവളോടുളള പ്രണയത്തിന്റെ ഒഴുക്കോടെ വിളിച്ചതും നന്ദിനിക്കുട്ടിയുടെ കണ്ണുകളിൽ അരുളിപ്പൂക്കൾ വിരിഞ്ഞു…

ആരവിനെ പതിയെ കിടക്കയിലേക്ക് ചായിച്ചു അവനു മുകളിലേയ്ക്ക് അവൾ കയറി കിടന്നു മിഴികളിലേക്ക് ഉറ്റു നോക്കി..ചുവന്ന അവന്റെ അധരങ്ങൾ വിറയ്ക്കുന്നത് കണ്ടു ചുണ്ടുകൾ അമർത്തി ചുംബിച്ചു… പതിയെ കീഴ്ച്ചുണ്ട് മേൽച്ചുണ്ടിനെ കവർന്നതും ആരവ് അവളെ മുറുക്കി വരിഞ്ഞു..

” ഒന്നു പതുക്കെ കെട്ടിപ്പിടിക്ക്…വാരിയെല്ല് പൊടിഞ്ഞു പോകും…

അധരങ്ങൾ വേർപ്പെടുത്തി മൊഴിഞ്ഞതും അവളുടെ കീഴ്ച്ചുണ്ടിനെ അവന്റെ മേൽച്ചുണ്ട് കീഴടക്കി.. പതിയെ അവളുടെ മിഴികൾ താമരമൊട്ടായി കൂമ്പിയടഞ്ഞു…

തുടരും…

ഭാഗം 30

ആരവ് കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോഴും അവൻ നൽകിയ ചുംബന ലഹരിയുടെ ആലസ്യത്തിൽ മിഴികളടച്ചു കിടക്കുകയായിരുന്നു നന്ദിനിക്കുട്ടി… ആരവ് വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല..സ്വയം തീർത്ത സ്വപ്നലോകത്തിൽ പ്രണയാതുരയായി പാറി  നടക്കുകയായിരുന്നു…

ആരവ് നന്ദിക്കുട്ടിക്ക് സമീപം വന്നു…മാറി കിടക്കുന്ന സാരിത്തലിപ്പിലൂടെ നിറമാറുന്ന വയറിന്റെയൊരു ഭാഗം തെളിഞ്ഞു കണ്ടു.ചെറിയൊരു കുസൃതി തോന്നിയപ്പോൾ,,മെല്ലെ കുനിഞ്ഞ് സാരിത്തലപ്പ് കുറച്ചു കൂടി നോക്കി മൃദുവായി ചുംബിച്ചതും ആലസ്യത്തിൽ നിന്നവൾ മിഴികൾ തുറന്നു..

“ആരവ്….

വിറയലോടെ വിളിച്ചു കൊണ്ട് അവന്റെ തലമുടിയിലൂടെ വിരലുകളോടിച്ചു…ശരീരമാകെയൊരു തണുപ്പുയർന്ന് മുകളിലേയ്ക്ക് അരിച്ചു കയറിയതറിഞ്ഞു..കൈകൾ തലക്ക് അമർത്തി അവന്റെ മുഖം വയറിലേക്ക് കൂടുതൽ അമർത്തിപ്പിടിച്ചു. ചുണ്ടുകൾ വയറിലൂടെ ചിത്രങ്ങൾ രചിച്ച് മാറിടവും കടന്നു മുഖമാകെ ഇഴഞ്ഞു നടന്നു ചുണ്ടുകളിൽ സ്ഥാനം ഉറപ്പിച്ചതും നന്ദിനിക്കുട്ടി കിടന്നു പുളഞ്ഞു.

” വിടൂ ആരവ്…മോൾ ചിലപ്പോൾ വന്നേക്കും…

അധരങ്ങൾ വേർപ്പെട്ട നിമിഷങ്ങളിൽ ചുണ്ടുകൾ വിറച്ചു വിറയാർന്ന സ്വരം പുറത്തേക്കൊഴുകി..അപ്പോഴും അവളുടെ മാറിടം ശ്വാസഗതി വർദ്ധിച്ചതോടെ ഉയർന്നു പൊങ്ങി…

ആരവൊരു പുഞ്ചിരിയോടെ നന്ദനിക്കുട്ടിയിൽ നിന്നും അകന്നുമാറി കിടന്നു അവളെ വാരിയെടുത്തു നെഞ്ചിലക്ക് കിടത്തി ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ചുംബനലഹരി ശരീരത്തെ കീഴ്പ്പെടുത്തും മുമ്പേ വിവേകത്തോടെ അവനവളുടെ അധരങ്ങളെ മോചിപ്പിച്ചു.. അപ്പോഴും അവളുടെ ചുണ്ടുകളിൽ നനവ് ഞെളിഞ്ഞിരുന്നു…

ആരവിന്റെ ഓരോ പ്രവൃത്തികളും നന്ദിനിക്കുട്ടിക്ക് പുതിയ അനുഭവങ്ങളായിരുന്നു…പ്രണയത്തിന്റെ,, അവളറിയാത്ത ഭാവങ്ങൾ അവനവൾക്ക് പകർന്നു നൽകി…

ഉണ്ണിയോടൊപ്പമുളള നിമിഷങ്ങളേക്കാൾ എത്ര മനോഹരമാണ് ആരവിനൊപ്പം പങ്കിടുന്ന സമയങ്ങളെന്ന് നന്ദിനിക്കുട്ടി ഓർത്തു കൊണ്ട് ആരവിനെ പുണർന്നാ നെഞ്ചിൽ തല ചായിച്ചു കിടന്നു…

നിമിഷങ്ങൾ ഇതളടർന്നു വീണെങ്കിലും എഴുന്നേൽക്കാൻ തോന്നാതെ പറ്റിച്ചേർന്നു കിടന്നു…

“അമ്മേ…

ചാരിയ വാതിൽ പാതി തുറന്നു ആരതിക്കുട്ടി തല അകത്തേക്കിട്ടു..

” അമ്മേടെ മുത്തുമണി വാ…

ആരവിൽ നിന്നും അകന്നു മാറാതെ കൈകൾ നീട്ടിയതും കാത്തിരുന്ന പോലെ മോളോടി വന്നു അവൾക്കൊപ്പം പറ്റിച്ചേർന്നു കിടന്നു….നന്ദിനിയുടെ കരുതലും സ്നേഹവും കണ്ടപ്പോൾ അവളാണു ശരിക്കും ആരതിയുടെ അമ്മയെന്ന് തോന്നിപ്പോയി…

“മോൾക്ക് വിശക്കുന്നു അമ്മേ…

കൊഞ്ചിയുളള മോളുടെ സംസാരം കേട്ടു നന്ദിനിക്കുട്ടി പിടഞ്ഞ് എഴുന്നേറ്റു…

” ആരവ് എഴുന്നേറ്റു വാ…

ആരതിയുമായി അവളാദ്യം എഴുന്നേറ്റു.. അവനും കൂടെ എഴുന്നേറ്റു വന്നതോടെ ഇണപ്രാവുകളായി തൊട്ടുരുമ്മി നടന്നു…

മൂന്ന് പേരും ഒരുമിച്ച് വരുന്നത് കണ്ടു ഉമ കുറച്ചു സമയം അങ്ങനെ നോക്കി നിന്നു പോയി…ആരവിനൊപ്പം നന്ദുനിക്കുട്ടിയും മോളും ചേർന്നതോടെ അവളുടെ അച്ഛനും അമ്മയും ആണെന്നേ അറിയാത്തവർ കരുതൂ..ഉണ്ണിയേക്കാൾ നന്ദിനിക്കുട്ടിക്ക് നല്ല ചേർച്ചയാണ് ആരവെന്ന് മനസ്സിലായി..

മൂന്നു പേർക്കും ഊണു വിളമ്പി അവർക്കൊപ്പം കഴിച്ചപ്പോൾ മനസ്സിലൊരു സംതൃപ്തി വന്നു നിറഞ്ഞത് ഉമ അറിഞ്ഞു…

ഊണു കഴിച്ചു വീണ്ടും ആരവും നന്ദിനിക്കുട്ടിയും മുറിയിലേക്ക് പോയി..ആരതിക്കുട്ടി ഉമകൊപ്പം കൂടി.. അവൾക്ക് കഥകൾ പറഞ്ഞു കൊടുത്തു രണ്ടു പേരും കൂടി ഉറങ്ങിപ്പോയി…

💜💜💜💜💜💜💜💜💜💜💜💜💜💜💜

“ആരവ് …നമുക്കു വെറുതെ നടക്കാൻ പോകാം….

വൈകുന്നേരം ആയതോടെ ചായ കുടിയും കഴിഞ്ഞു നന്ദിനിക്കുട്ടി ആരവിനോട് ചോദിച്ചു…

” പോകാം നന്ദിനി…

അവൾക്ക് സന്തോഷമായി… മോളെ വിളിച്ചെങ്കിലും അവൾ മുത്തശ്ശിക്കൊപ്പം കൂടി…

ആരവിന്റെ വിരലിൽ കോർത്തു പിടിച്ചു അവനൊപ്പം മുട്ടിയുരുമ്മിയാണ് നടന്നത്.. മുണ്ടും ഷർട്ടും ആയിരുന്നു അവന്റെ വേഷം..നന്ദിനിക്കുട്ടി സെറ്റു സാരിയും ധരിച്ചു…ആ വേഷത്തിലവൾ ഒന്നുകൂടി സുന്ദരിയായി..തനി നാടൻ ഗ്രാമീണ പെൺകുട്ടി…

ആരവിനെ അറിയാവുന്നവരൊക്കെ അവനോട് സംസാരിക്കുകയും നന്ദിനിക്കുട്ടിയെ ഒന്നു ശ്രദ്ധിച്ചു നോക്കുകയും ചെയ്തു..

“എല്ലാവരും സാധുക്കളാ നന്ദിനി… സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ…

” എനിക്കറിയാം ആരവ്…എനിക്കീ നാടും ആൾക്കാരെയും എനിക്ക് ഒരുപാട് ഇഷ്ടമായി.. ഏറ്റവും കൂടുതൽ ഇഷ്ടം എനിക്ക് മോളേയും ആരവിനേയുമാണ്…

നുണക്കുഴി തെളിയുന്ന കവിളുകളുമായി അവളൊന്ന് പുഞ്ചിരിച്ചു…

നടന്നവർ സ്കൂളിലേക്കുളള വഴിക്ക് തിരിഞ്ഞു… വനദുർഗ്ഗ ദേവീ ക്ഷേത്രത്തിനു അടുത്തായപ്പോൾ ആരവുമായി അവിടേക്ക് കയറി… അവനോട് ചേർന്നു നിന്നു മോൾക്കും ആരവിനും ആന്റിക്കും അച്ഛനും അമ്മക്കുമായി മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു…

“ഇവിടെ അമ്മയുടെ മുമ്പിൽ താലി കെട്ടിയാൽ ആ ബന്ധം കൂടുതൽ കാലം നില നിൽക്കുമെന്നാ വിശ്വാസം.. അമ്മുവിന്റെയും ആഗ്രഹം ആയിരുന്നു. പക്ഷേ ആ സമയത്ത് അതിനു കഴിഞ്ഞില്ല..

വിഷാദത്തോടെ ആയിരുന്നു ആരവിന്റെ സംസാരം…അതുകേട്ടതും നന്ദിനിക്കുട്ടിയുടെ മിഴികൾ വിടർന്നു വലുതായി..

” എങ്കിൽ എന്റെ കഴുത്തിലൊരു താലി ഇവിടെ വെച്ചു കെട്ടാമോ???..

“അതിനു സമയം ആകട്ടേ കൊച്ചേ…

അവൾക്ക് പക്ഷേ ഇപ്പോഴെ വേണമെന്നൊരു ആഗ്രഹം മനസ്സിൽ ഉടലെടുത്തു.. ആശയോടെ ചുറ്റിനും എന്തോ തിരഞ്ഞു..ഒടുവിലാ നോട്ടം ആരവിന്റെ ഇടം കയ്യിൽ കെട്ടിയിരിക്കുന്ന ചുവന്ന ചരടിലെത്തി നിന്നു..

” ഞാനൊരു കൂട്ടം പറഞ്ഞാൽ എന്നെ വഴക്ക് പറയോ?…

നിഷ്കളങ്ക ഭാവം മുഖത്ത് പരന്നു…അതു കണ്ടതും ആരവിനു അവളോട് വല്ലാത്തൊരിഷ്ടം തോന്നി…

“പറഞ്ഞാലല്ലേ തീരുമാനിക്കുന്നത്…

” എന്നെ വഴക്ക് പറയില്ലെന്ന് വാക്ക് താ…

ഒടുവിൽ അവളുടെ ആഗ്രഹത്തിനു വഴങ്ങി..

“ആ ചുവന്ന ചരടഴിച്ചു അമ്മക്ക് മുമ്പിലായി എന്റെ കഴുത്തിൽ കെട്ടാവോ…

” നീയെന്ത് ഭ്രാന്താ നന്ദിനിക്കുട്ടി പറയുന്നത്… ഇതാണോ ഇതിനൊരു വിലയുമില്ല….കഴുത്തിൽ കെട്ടിയാൽ.വിവാഹം വീട്ടുകാർ തീരുമാനിക്കട്ടെ…എന്നിട്ടാകാം..

“പ്ലീസ് ആരവ്….

നന്ദിനിക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…അവനതു കണ്ടു സങ്കടമായി..

” ആരവ് പ്ലീസ്….എന്തായാലും അതിന്റെ അർത്ഥവും വ്യാപ്തിയും അറിഞ്ഞ് ചെയ്യുമ്പോഴാകും അതിനൊരു വിലയുണ്ടാവുക…താലി ആയാലും ചരടായാലും….

പിന്നെ എതിരൊന്നും പറയാൻ കഴിഞ്ഞില്ല… കയ്യിൽ കിടന്ന ചുവന്ന ചരടഴിച്ചു ദേവീ നടക്ക് മുമ്പിലായി തല കുനിച്ചു നിന്നവളുടെ കഴുത്തിലായി കെട്ടി…സന്തോഷത്താൽ പിന്നെയും മിഴികൾ നിറഞ്ഞു തുളുമ്പി…

“എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും പൊള്ളുന്ന ചില കനലുകൾ ഇടക്കിടെ നെഞ്ചിനെ പൊള്ളിക്കുന്നുണ്ട് ആരവ്…അതൊക്കെ മറക്കാനായി എനിക്കിതു കൂടിയേ തീരൂ…അതുകൊണ്ടാ ഞാനിങ്ങനെ…

” ഹേയ് സാരമില്ല നന്ദിനിക്കുട്ടി… നിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമുക്കിടയിൽ പ്രണയമില്ല..

നിറഞ്ഞ മനസ്സോടെ അവൾ അവനിലേക്ക് ചാഞ്ഞതും ചേർത്തു പിടിച്ചു നെറ്റിയിൽ പ്രണയപൂർവ്വം ചുംബിച്ചു…

തുടരും..