രചന – അർച്ചന
എ… എന്താ ചോദിച്ചേ….സാക്ഷി വിക്കി വിക്കി ചോദിച്ചതും…
ഏയ്… ചുമ്മ…കൈ ചുവന്നു കിടക്കുന്ന കണ്ടു…അതാ…(അലോക്
അത്…കൈ വാഷ് റൂമിന്റെ ഡോറിൽ ചെന്നു അടിച്ചു അങ്ങനെ പറ്റിയതാ..സാക്ഷി അവന്റെ മുഗത്തേയ്ക്ക് നോക്കാതെ പറഞ്ഞതും…
അതു കേട്ടു അവൻ ഒന്നു അമർത്തി മൂളി…
അപ്പോഴേയ്ക്കും അവരുടെ വീട്ടുകാരും അങ്ങോട്ടേയ്ക്ക് വന്നു.
അവരെ കണ്ടതും രണ്ടും ഇരുന്നിടത്തു നിന്നും അങ് എണീറ്റു…
നിങ്ങളെന്തു പൊക്കാടാ പോയെ….ഞങ്ങളും ഇങ്ങോട്ടു തന്നെ ഉള്ളവർ ആയിരുന്നു..വണ്ടിയിൽ നിന്നും ഇറങ്ങി…അലോകിന്റെ അച്ഛൻ ചോദിച്ചു…
അത്….പിന്നെ വന്നിട്ടു ഒരു അത്യാവശ്യം ഉണ്ടായിരുന്നു….ഇവിടെ വന്നപ്പോഴാ താക്കോൽ ഇല്ലെന്നു അറിഞ്ഞത്…എന്നും പറഞ്ഞും കൊണ്ട് അലോക് കാറിൽ നിന്നും കവറുകൾ എടുത്തു….
വണ്ടി പറഞ്ഞു വിട്ടതിനു ശേഷം എല്ലാരും കവറുകളും എടുത്തു…അകത്തേയ്ക്ക് കയറി…
അപ്പോഴേയ്ക്കും ശോഭന വാതിൽ തുറന്നിരുന്നു..
അമ്മേ വിശക്കുന്നു…. ആവണിയും സാക്ഷിയും സിദ്ധുവും കൂടി ഒരുമിച്ചു പറഞ്ഞു….
വന്നു കയറിയില്ല….അതിനു മുന്നേ തുടങ്ങി…..എന്നും പറഞ്ഞു…ശോഭനയും രാധയും കഴിയ്ക്കാൻ എടുത്തു വെച്ചു…
ആഹാരം ഒക്കെ കഴിച്ചു കുറച്ചു നേരം വീട്ടുകാർ എല്ലാം കൂടി നാളത്തെ കാര്യം സംസാരിച്ചു കൊണ്ടിരുന്നു…. ആവണിയും സാക്ഷിയും സിദ്ധുവും ആവണിയുടെ മുറിയിലും അലോക് അവന്റെ മുറിയിലും….
ടി….നിന്റെ ചേട്ടന് ഇന്ന് എന്റെ കൈക്ക് എന്തു പറ്റി എന്നു ചോദിച്ചുടി….(സാക്ഷി
ആവണിയും സിദ്ധുവും അവള് പറയുന്നത് കേട്ട് പരസ്പരം നോക്കി…
ടി..ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യ പെടരുത്….(സിദ്ധു…
നി കാര്യം പണ…..(സാക്ഷി
അതേ….നിന്നെ പിടിച്ചവനെ ആരോ എടുത്തു പഞ്ഞിയ്ക്ക് ഇട്ടു അയ്യോ പോത്തോ എന്നും പറഞ്ഞു ഞൊണ്ടി ഞൊണ്ടി പോയില്ലായിരുന്നോ….(ആവണി
ഓ….
ആരോ അയാളെ അടിച്ചു എന്നത് അയാളുടെ കോലം കണ്ടാൽ അറിയില്ലായിരുന്നോ….(സാക്ഷി
ആ കോലത്തിൽ ആ പരാട്ടയെ ആക്കിയത് ആരാണെന്നു അറിയോ…..(സിദ്ധു
ആരാ….(സാക്ഷി
നിന്റെ കെട്ടിയോൻ…. ആവണി പറഞ്ഞതും…
എന്താ…..?😨(സാക്ഷി
സത്യം….ഞാൻ കൂടെ ഉണ്ടായിരുന്നു….
അളിയൻ അയാളെ തല്ലുമ്പോൾ….
നിന്റെ കയ്യിൽ കയറി പിടിയ്ക്കുന്നതും അയാൾ നിന്നെ കുറിച്ചു പറയുന്നതും അയാളുടെ മൂക്കിനിട്ടു നി പൊട്ടിയ്ക്കുന്നതും എല്ലാം അളിയൻ വ്യക്തം ആയി കണ്ടു…സിദ്ധു പറഞ്ഞു…
എന്നിട്ടു….(സാക്ഷി
അവനോട് ചേട്ടൻ.എല്ലാ കാര്യവും വിശദം ആയി തന്നെ തിരക്കി…
ഇവൻ ആണെങ്കിൽ അടി പേടിച്ചു നമ്മൾ ഓടിയതും നി ഓടിച്ചെന്നു അവനെ ചെന്നു ഇടിച്ചു ഇട്ടതും…അവൻ വേണ്ടതീനം പറഞ്ഞതും എല്ലാം അവൻ ചേട്ടനോട് വെടിപ്പായി പറഞ്ഞു കൊടുത്തു….ആവണി പറഞ്ഞു കഴിഞ്ഞതും…
സാമദ്രോഹി വെറുതെ അല്ല…
വേറി പിടിച്ച കാളയെ പോലെ എന്നെയും കൊണ്ടിങ് പോന്നത്…. സാക്ഷി സിദ്ധുവിനെ നോക്കി പറഞ്ഞു…
എന്തായാലും അളിയൻ പൊളിയാടി….
അങ്ങേരെ വായുവിൽ നിർത്തി അടി ആയിരുന്നു….
എവിടെയൊക്കെ ചവിട്ടി കൂട്ടി എന്നു കണ്ടു നിന്ന എനിയ്ക്ക് പോലും പിടിയില്ല…
അതിനേക്കാൾ രസം അങ്ങേരെ വായിന്നു ഒരു തുള്ളി സൗണ്ട് പോലും വന്നതും ഇല്ല…ആരും തല്ലു കണ്ടതും ഇല്ല…..(സിദ്ധു…
എന്തയാലും ചേട്ടന് നിന്നോട് സ്നേഹം ഒക്കെ ഉണ്ട്..അതുകൊണ്ട് അല്ലെ അയാളെ ഇഞ്ച പരിവം ആക്കിയത്…..(ആവണി
എന്തോ……
എന്നിട്ടു അങ്ങനെ ഒരു എസ്പ്രെഷനും അങ്ങേരുടെ മുഗത്തു ഞാൻ കണ്ടില്ലല്ലോ….
അതെന്താ കാണാത്തത് എന്നു നി അളിയനോട് പോയി ചോദിയ്ക്ക് അളിയൻ പറഞ്ഞു തരും അല്ല…പിന്നെ…(സിദ്ധു
വോ.വേണ്ട.എന്നിട്ടു വേണം ഇത്രയും നടന്നിട്ട് ഒന്നും പണഞ്ഞില്ല എന്നും പറഞ്ഞു എനിയ്ക്കിട്ടു കൊള്ളാൻ…എന്തായാലും…എനിയ്ക്ക് നല്ല ഉറക്കം വരുന്നുണ്ട്…അപ്പൊ ഗുഡ് night.. എന്നും പറഞ്ഞു..സാക്ഷി ഇരുന്ന ഇരുപ്പിൽ പിറകിലേക്ക് മറിഞ്ഞു….
അതുകണ്ടതും…ബാക്കിരണ്ടും എന്ത് പൂരം കാണാൻ ഇരിയ്ക്കുവ..എന്നും പറഞ്ഞു അവൾക്ക് പിറകെ ബാക്കി രണ്ടും കട്ടിലിലേയ്ക്ക് ചരിഞ്ഞു…
വീട്ടുകാര് 3 ന്റെയും അനക്കം കേൾക്കാഞ്ഞു വന്നു നോക്കുമ്പോൾ കണ്ടു സുഖമായി ഉറങ്ങുന്ന 3 എണ്ണത്തിനെയും…..
ശങ്കർ…വന്നു ഉറങ്ങി കിടക്കുന്ന സിദ്ധുവിനെ കയ്യിൽ എടുത്തു…..സാക്ഷിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൂട്ടത്തിൽ ആവണിയുടെ തലയിൽ ഒന്നു തലോടി..
അപ്പൊ ഞങ്ങളും ഇറങ്ങുവാണെ… ശോഭനെ.(രാധ
അപ്പൊ ശെരി പോണേ….എന്നും പറഞ്ഞു…ശങ്കറും രാധയും അവിടെ നിന്നും ഇറങ്ങി…
മുറിയും അടച്ചു…അവരെ രണ്ടുപേരെയും ഒന്ന് നോക്കി രണ്ടുപേരെയും നല്ലതുപോലെ പുതച്ചു കൊടുത്തു….ശോഭനയും…രാദേവും മുറിയിൽ നിന്നും പോയി….
രാത്രിയിൽ നല്ല ഉറക്കത്തിൽ സ്വപ്നത്തിൽ എന്ന പോലെ ആരോ അവളെ കയ്യിൽ എടുക്കുന്നതും….എവിടെയോ കൊണ്ടു കിടത്തുന്നതും….കയ്യിൽ എന്തോ തണുപ്പുള്ള എന്തോ കൊണ്ട് ഉഴിയുന്നതും….സാക്ഷി മയക്കത്തിക്കും അറിയുന്നുണ്ടായിരുന്നു….കൂട്ടത്തിൽ ചുണ്ടുകളിൽ നനുത്ത ഒരു തണുപ്പും….അതു അറിഞ്ഞതും സാക്ഷി ഒരു പുഞ്ചിരിയോടെ അയാളോട് ചേർന്നു കിടന്നു…..അയാൾ ഒരു ചിരിയോട് കൂടി അവളെ തന്നോട് ചേർത്തും….
*****
പിറ്റേന്ന് പതിവ് പോലെ തന്നെ എല്ലാരും സമയത്തു തന്നെ എണീറ്റു….
സാക്ഷി കണ്ണു ചിമ്മി തുറക്കുമ്പോൾ കാണുന്നത്…വായും പൊളിച്ചു കിടന്നു ഉറങ്ങുന്ന ആവണിയെ ആണ്….കണ്മുന്നിൽ പെട്ടന്ന് ആ കാഴ്ച കണ്ടതും സക്ഷി ഒന്നു ഞെട്ടി…
പുല്ല്…മനുഷ്യനെ പേടിപ്പിയ്ക്കാൻ…വായും തുറന്നു കിടന്നു ഉറങ്ങിക്കോളും….എന്നും പറഞ്ഞു സാക്ഷി ബെഡിൽ നിന്നും എണീറ്റിരുന്നു..നീണ്ടു നിവർന്നിരുന്നു ഒരു കോട്ടുവായും ഇട്ടു…കണ്ണും തിരുമി ബാത്റൂമിൽ കയറി…..ഉറക്കം തെളിയാൻ മുഗത്തു വെള്ളം എടുത്തു ഒഴിച്ചു മുഗം കഴുകി …തിരികെ വരുമ്പോഴും… ആവണി ഉറക്കം തന്നെ…പിന്നെ ഒന്നും നോക്കിയില്ല..നേരെ ചെന്നു അവളുടെ മൂട് നോക്കി തന്നെ ഒന്നു കൊടുത്തു…ഒരു ചവിട്ടു…..കിട്ടിയ ചവിട്ടിന്റെ എഫക്ടിൽ മൂട്ടിലെ പൊടി ഒന്നു തട്ടി കളഞ്ഞു ആവണി തിരിഞ്ഞങ് കിടന്നു…
Best…. ഉറക്ക പ്രാന്തി എന്നും പറഞ്ഞു…സാക്ഷി അവളുടെ ഫോൺ എടുത്തു ഇഷാനയെ വിളിച്ചു ഇന്നത്തെ പരിപാടിയുടെ കാര്യം ഒന്നു കൂടി സൂചിപ്പിച്ചു… കുറച്ചു നേരം അവളോടും വാറ്റി അടിച്ചു…ഉറങ്ങി കിടന്ന ആവണിയെയും കുത്തി പൊക്കി ഫ്രഷ് ആയി ഹാളിലേക്ക് വിട്ടു…
നോക്കുമ്പോൾ എല്ലാരും ഹാജർ ഉണ്ട്….
ആഹാ..വന്നല്ലോ…..(ശോഭന..രണ്ടിനെയും നോക്കി ആക്കിക്കൊണ്ട് പറഞ്ഞു…
രണ്ടും വൃത്തിയായി ഒന്നു ഇളിച്ചു കാട്ടി…
കഥ നായകനും അടുത്തു തന്നെ കസേര ഇട്ടു ഇരിപ്പുണ്ട്…അതാണെങ്കിൽ സാക്ഷിയുടെ ഭാഗത്തേയ്ക്കെ നോക്കുന്നില്ല.. പേപ്പറും കയ്യിൽ പിടിച്ചു അതിൽ കുമ്പിട്ടു കിടപ്പുണ്ട്…
ആ..അലോക് നിന്റെ ഫ്രണ്ടസ് ഉണ്ടെങ്കിൽ അവരെയും അറിയിക്കണം….(രാധേവ്
അതൊക്കെ ഇന്നലെയെ പറഞ്ഞു…എന്നും പറഞ്ഞു അലോക് പത്രം വായന തുടർന്ന്….
ഞാൻ നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഇരിയ്ക്കുവായിരുന്നു…അലോകിനെ നോക്കി ശോഭന ചോദിച്ചു…
എന്താ…(അലോക്
നിനക്ക് രാത്രിയിൽ ഇറങ്ങി നടക്കുന്ന അസുഖം വല്ലതും ഉണ്ടോ….(അമ്മ
ഏ.. ഏയ്..ഇല്ല..എന്താ….അലോക് നിന്നു വിക്കി..
അല്ല….നി രാത്രിയും….വെളുപ്പാൻ രാവിലെ ഒരു 5 മണി സമയത്തും ഇറങ്ങി നടക്കുന്നത് കണ്ടു അതുകൊണ്ട് ചോദിച്ചതാ…..(ശോഭന
ഓ…അതാണോ…
അത് ഞാൻ വെള്ളം കുടിയ്ക്കാൻ…(അലോക്
ഉം…ഒരുപാട് അങ് വെള്ളം കുടിയ്ക്കല്ലേ മോനെ… രാധേവ് ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞതും…അലോക് ചമ്മി തലയാട്ടി….കൊണ്ട് ഒരു അത്യാവശ്യം ഉണ്ട് എന്നും പറഞ്ഞു നൈസ് ആയിട്ടു പുറത്തേയ്ക്ക് അങ് മുങ്ങി
ആവണി യും സാക്ഷിയും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി….പിന്നെ അക്കാര്യം വിട്ടു നേരെ കഴിയ്ക്കാൻ ഇരുന്നു…
ചെ….അച്ഛൻ എന്താ അങ്ങനെ പറഞ്ഞത്…
ഇനി അമ്മയും അച്ഛനും വല്ലതും കണ്ടു കാണുവോ…ആവോ…
ഏയ്…….ഞാൻ എല്ലാരേയും നോക്കിയിട്ടണല്ലോ ആവണിയുടെ മുറിയിൽ നിന്നും അവളെ എന്റെ മുറിയിലേയ്ക്ക് കൊണ്ടു വന്നത്….
എല്ലാരും എണീയ്ക്കുന്നതിനു മുന്നേ തന്നെ അവളെ അവിടെ കൊണ്ടു ചെന്നു കിടത്തുകയും ചെയ്തു….പിന്നെ എങ്ങനെ…..
ദൈവമേ…..അവളെയും പൊക്കി പിടിച്ചു നടന്നത് മാത്രം ആരും കാണാത്തത് നന്നായി…ഇല്ലെങ്കിൽ എന്റെ അവസ്ഥ…നാറിയേനെ… അലോക് സ്വയം തലയ്ക്ക് തട്ടിക്കൊണ്ടു പറഞ്ഞു…
കുറച്ചുനേരം…അലോക് അവിടെയും ഇവിടെയും ആയി കുറച്ചു നേരം കറങ്ങി നടന്നിട്ടു പയ്യെ അകത്തേയ്ക്ക് വലിഞ്ഞു…
വൈകിട്ട്….ഓടെ എല്ലാം കൃത്യം ആയി റെഡിയാക്കി…
മകന്റെയും മകളുടെയും കല്യാണം പറയാത്തത്തിൽ രണ്ടുകൂട്ടരുടെയും പരിചയക്കാർ പരാതി പറഞ്ഞു….എങ്കിലും രാധെവും ശങ്കറും…ഒരു വിധം അവരുടെ പരാതി പരിഹരിച്ചു….
അദികം താമസിയാതെ ഇഷാനയും അവളുടെ ഫാമിലിയും വന്നു….
ഇഷാനയും ആവണിയും കൂടി ആണ് സാക്ഷിയെ ഒരുക്കിയത്….
സാക്ഷിയും ആവണിയും പറഞ്ഞത് അനുസരിച്ചു…ഇഷാനയും വെള്ള ദാവണി ഉടുത്തു വന്നു….
സിദ്ധു അലോകിന്റെ കൂടെയും….നിന്നു…
അവസാനം രണ്ടുപേരെയും…ഒരുക്കികൊണ്ട് നിർത്തി….
പലരും വന്നു കണ്ടിട്ട്…പ്രേമം ആയിരുന്നു അല്ലെ എന്നൊക്കെ രണ്ടിനോടും ചെന്നു ചോദിയ്ക്കുന്നുണ്ടായിരുന്നു… രണ്ടും അതു കേട്ടു വൃത്തിയായി ഒന്നു ഇളിച്ചു കാട്ടി…കൂട്ടത്തിൽ വീട്ടുകാരെ നോക്കി ദഹിപ്പിയ്ക്കലും…
അലോക് പറഞ്ഞത് അനുസരിച്ചു കുറച്ചു താമസിച്ചു ആണെങ്കിലും. ഇമ്രാനും വന്നു….
വന്നു ആദ്യം തന്നെ അവന്റെ കണ്ണുടക്കിയത്…അവന്റെ പ്രോപ്പർട്ടിയിൽ ആയിരുന്നു…
ഇഷാന അതു കണ്ടെങ്കിലും ആ ഭാഗത്തേയ്ക്കേ നോക്കിയില്ല….അവള് നോക്കിയില്ല എങ്കിലും..ഇമ്രാൻ അവളെയും വായി നോക്കി അവളുടെ വീട്ടുകാരെ ആദ്യമേ കയറി അങ് പരിചയപ്പെട്ടു…..അതു വഴി എങ്കിലും വല്ലതും നടന്നാലോ എന്നു കരുതി പാവം…
അവസാനം….എല്ലാം കഴിഞ്ഞതും എല്ലാരും പിരിഞ്ഞു പോയി..ഇഷാനയും…ഇമ്രാനും കുറച്ചു നേരം കൂടി ഇരുന്നിട്ടാണ് പോകാനായി ഇറങ്ങിയത്…
നിന്നെ പടിപ്പിയ്ക്കുന്ന സർ ആയിരുന്നു അല്ലെ…ഇമ്രാൻ..അവളുടെ ഉപ്പ ചോദിച്ചു…
ഉം..ഇഷാന ഒന്നു മൂളി…
നല്ല മോനാ…ഞങ്ങളോട് ഭയങ്കര കാര്യം ആയിരുന്നു…. അവളുടെ ഉമ്മ പറഞ്ഞു…
പിന്നെ നല്ല മോനാ….പരട്ട തെണ്ടി…അവൾ അവര് കേൾക്കാതെ പറഞ്ഞു….അവിടെ നിന്നും യാത്ര ആയി….
അവസാനം എല്ലാം കഴിഞ്ഞു…അരങ്ങൊഴിഞ്ഞു എല്ലാം സെറ്റിൽ ആക്കി അലോക് വന്നപ്പോഴേയ്ക്കും….സമയം 1 മണി കഴിഞ്ഞു….
അപ്പോഴേയ്ക്കും സാക്ഷിയും ആവണിയും സിദ്ധുവും ഒരു ഉറക്കം കഴിഞ്ഞിരുന്നു…
ക്ഷീണം കാരണം എല്ലാരും അന്ന് അവിടെ തന്നെ നിന്നു…
അവസാനം…തന്റെ മുറി…അമ്മവനും അമ്മയിക്കും കൊടുത്തു അലോക്…നേരെ ആവണിയുടെ മുറിയിലേയ്ക്ക് വിട്ടു….
നോക്കുമ്പോൾ 3ഉം കെട്ടി പിടിച്ചു ഇട്ടിരുന്ന വേഷത്തിൽ തന്നെ തെക്കു വടക്കനാ എന്നും പറഞ്ഞു കിടക്കുന്നുണ്ട്….
ദൈവമേ ഇവിടെ ഞാൻ ഇത് എങ്ങനെ കിടക്കാനാ…..പുല്ല് എന്നും പറഞ്ഞു…ആലോചിച്ചു നിൽക്കുമ്പോഴാണ്….സിദ്ധു ഒരു വശത്തേയ്ക്ക് ചരിഞ്ഞു കിടന്നത്….
അതുകണ്ടതും…അവനെ എടുത്തു ആവണിയ്ക്കും സാക്ഷിയ്ക്കും ഇടയിൽ കിടത്തി…സാക്ഷിയുടെ അടുത്തു കയറി കിടന്നു…
സിദ്ധു അപ്പോഴേയ്ക്കും ആവണിയെയും കെട്ടിപ്പിടിച്ചു അവളുടെ മുകളിൽ കാലും വെച്ചു കിടന്നു ഉറക്കം ആയി….
അലോക് അവരെ ഒന്നു നോക്കി….സാക്ഷിയുടെ നേരെ തിരിഞ്ഞു കിടന്നതും…ആദ്യം അവന്റെ കണ്ണു ഉടക്കിയത്…..അവളുടെ മാറിൽ നിന്നും മാറി കിടക്കുന്ന അവളുടെ ദാവണിയിൽ ആയിരുന്നു…
ഈ പെണ്ണ് എന്നെ പാഴികളയാൻ ആയിട്ടു…എന്നും പറഞ്ഞു…ദാവണി ഷാൾ പിടിച്ചു നേരെ ഇട്ടതും…അതു ഉതിർന്നു കയ്യിൽ വന്നതും ഒത്തയിരുന്നു….
ഈശോ..മറിയം ഔസേപ്പേ….എന്നൊരു വിളി ആയിരുന്നു അലോക് മനസിൽ…
സൗണ്ട് പുറത്തേയ്ക്ക് വന്നാൽ..തീർന്നു…അവൻ അവന്റെ കയ്യിൽ ഇരിയ്ക്കുന്ന ഷാളിലേയ്ക്കും ബോധം കെട്ടു ഉറങ്ങുന്ന സാക്ഷിയിലേയ്ക്കും മാറി മാറി നോക്കി.. ഇടയ്ക്ക് നോട്ടം…അവളുടെ നഗ്നമായ വയറിലേയ്ക്കും അതിലെ രോമ ഭാജികളിലേയ്ക്കും കൂടെ അവ ചെന്നു ചേരുന്ന പൊക്കിൾ ചുഴിലേയ്ക്കും അവന്റെ നോട്ടം എത്തിയതും….അത്രയും നേരം അവന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ എല്ലാം അങ് മാഞ്ഞു….
അവന്റെ കൈ അവളുടെ അണി വയറിലേയ്ക്ക് നീങ്ങിയതും…അവൾ തിരിഞ്ഞു കിടന്നതും ഒത്തു….
അപ്പോഴാണ് അലോകിനു താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന ബോധം ഉണ്ടായത്…
അപ്പൊ തന്നെ അവൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി…കയ്യിൽ ഇരുന്ന ദാവണി ഷാൾ അവളെ അങ് പുതച്ചു കൊടുത്തു….അവളെയും പുറകിൽ കൂടി ചേർത്തു പിടിച്ചു…അലോക് കണ്ണടച്ചു…..
രാവിലെ ആദ്യം കണ്ണുതുറന്നത് സാക്ഷി ആയിരുന്നു….
ഉറക്കത്തിൽ നിന്നും ബോധം തെളിഞ്ഞു തുടങ്ങിയപ്പോഴണ് താൻ ആരുടെയോ…കൈ പിടിയിൽ ആണെന്ന് അറിയുന്നത്….മുന്നിലേയ്ക്ക് നോക്കിയപ്പോൾ കണ്ടു…കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്ന രണ്ടെന്നതിനെ….അതുകണ്ടതും അവളൊന്നു ഞെട്ടി….
കൂട്ടത്തിൽ അവളുടെ പിൻകഴുത്തിൽ അവന്റെ ശ്വാസവും തട്ടുന്നത് അറിഞ്ഞതും അവൾ പെടച്ചടിച്ചു തിരിഞ്ഞു നോക്കിയതും കണ്ടു…തന്റെ ദാവണി ഷാൾ കൊണ്ട് പുതച്ചു മൂടി ഉറങ്ങുന്ന അലോകിനെ…അപ്പോഴാണ് അവൾ സ്വയം ഒന്നു നോക്കുന്നത്…
ദൈവമേ ഇത് എപ്പോ ….
എന്റെ ഷാൾ എന്നും പറഞ്ഞു..ഒരു കൈ കൊണ്ട് അവൾ ദേഹം മറച്ചു…അലോക് ചുറ്റി പിടിച്ചിരുന്ന ഷാൾ അവള് കൈകൊണ്ട് വലിച്ചെടുത്തതും അലോക് കണ്ണുതുറന്നതും ഒത്തായിരുന്നു…
എന്റെ ഷാൾ തടോ…..സാക്ഷി ദാവനിയുടെ ഷാൾ പിടിച്ചു വലിച്ചു….അലോക് ആ സമയം അവളുടെ പിറകിലേക്ക് ഒന്നു നോക്കി…രണ്ടും ഉറക്കം ആണെന്ന് കണ്ടതും…അലോക്..ചിരിയോടെ അവളെ തന്നോട് ചേർത്തു കിടത്തി…
ഡോ….താൻ എന്താ ഈ കാണിയ്ക്കുന്നത്…പിടി വിട്ടെ….എന്നും പറഞ്ഞു സാക്ഷി അവനിൽ നിന്നും വിട്ടു മാറാൻ നോക്കിയതും…
പോവല്ലേ…ഞാൻ ഒന്നും കാണിച്ചില്ലല്ലോ…കാണിയ്ക്കാൻ പോകുന്നത് അല്ലേയുള്ളൂ….(അലോക്
എങ്കി ഞാൻ ഇപ്പൊ വിളിച്ചു കൂവും…
അമ്…… സാക്ഷി വാ തുറക്കാൻ നോക്കിയതും അലോക് അവളുടെ ചുണ്ടുകൾ കവർന്നു എടുത്തതും ഒത്തായിരുന്നു…
പെട്ടന്നുള്ള ആക്രമണം ആയതു കൊണ്ട്…സാക്ഷിയുടെ കണ്ണു ബുൾസൈ പോലെ പുറത്തേയ്ക്ക് തള്ളി വന്നു….
അവൾ അവനെ മാറ്റാൻ വേണ്ടി അവനെ തള്ളി മാറ്റാൻ ഒക്കെ നോക്കിയെങ്കിലും അവന്റെ പിടി ആയത് കൊണ്ട് അനങ്ങാൻ പോലും പറ്റിയില്ല….
അവന്റെ നാവ് അവളുടെ നാവിനെ ഉഴിഞ്ഞു തുടങ്ങിയതും…അവൾ അറിയാതെ തന്നെ അവളുടെ കൈ അവന്റെ തലമുടിയെ കൊരുത്തു വലിയ്ക്കാൻ തുടങ്ങിയിരുന്നു….അതു മാത്രം മതിയായിരുന്നു….അവനു അവളെ അറിഞ്ഞു തുടങ്ങാൻ….
ആ അവസ്ഥയിൽ അവളുടെ കണ്ണുകൾ കൂമ്പി അടയുന്നത് കണ്ടതും…അവൻ…വീണ്ടും അവളുടെ ചുണ്ടുകളെ തന്റേതാക്കി …..പിന്നെ പയ്യെ അവളിൽ നിന്നും അങ് അടർന്നു മാറി…അവളെ നോക്കുമ്പോൾ കണ്ണുകൾ അടച്ചു…ചുംബനത്തിന്റെ ഹാങ്ങോവറിൽ കിടക്കുന്നവളെ കണ്ടതും അവൻ ചെറു ചിരിയോടെ അവളിൽ നിന്നും അങ് വിട്ടു മാറി പുറത്തേക്ക് പോയി…
കുറച്ചു നേരം കഴിഞ്ഞു അനക്കം ഒന്നും ഇല്ലെന്നു കണ്ടതും അവൾ പയ്യെ കണ്ണു തുറന്നു നോക്കിയതും ആട് കിടന്നിടത്തു പൂട പോലും ഇല്ല എന്നു പറഞ്ഞ പോലെ ആയി… അവസ്ഥ….
അതുകണ്ടതും അവള് ഞെട്ടി പിടഞ്ഞു അങ് എണീറ്റു…
അപ്പൊ ഞാൻ സ്വപ്നം കണ്ടത് ആണോ….
അല്ലല്ലോ….ഉമ്മ കൃത്യം ആയി കിട്ടിയല്ലോ….പിന്നെ എങ്ങനെ എന്നും പറഞ്ഞു അവൾ ചുണ്ടിൽ തൊട്ടു നോക്കിയതും അവളുടെ ചുണ്ടിലെ ചൂടും അവ ഉമിനീരാൽ നനഞ്ഞു കുതിർന്നു ഇരിയ്ക്കുന്നത് അറിഞ്ഞതും…അവൾ സ്വപ്നം കണ്ടത് അല്ല എന്ന് മനസ്സിലായി….
കള്ള ബടുവ.. …ഇതാണല്ലേ കയ്യിലിരുപ്പ്…
കണിച്ചു തരാം….ഞാൻ…
ദൈവമേ…ഞാൻ അതിനു എങ്ങനെ ഇനി അങ്ങേരെ നോക്കും…ഒരു ഉമ്മയുടെ ഹാങ്ങോവറിൽ ചെ….എന്റെ പൊന്നു സാക്ഷി നി….എന്നും പറഞ്ഞു കണ്ണും അടച്ചു അവൾ തലയണയിലേക്ക് മുഗം പൂഴ്ത്തി….
ആ സമയം അവന്റെ ചുണ്ടിൽ അവൾക്ക് മാത്രം ആയി ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..
സാക്ഷിയും ആവണിയും സിദ്ധു വും ഹാളിലേക്ക് ചെല്ലുമ്പോൾ അലോക് ഒഴികെ ബാക്കിയെല്ലാം കഴിയ്ക്കാനായി ഇരിപ്പുണ്ടായിരുന്നു….
ഇപ്പോഴാണോ കല്യാണം കഴിഞ്ഞ പെണ്ണ് എണീറ്റു വരുന്ന സമയം….രാധ ക്ലോക്കിലേയ്ക്ക് നോക്കി സാക്ഷിയുടെ നേരെ കണ്ണു ചൂണ്ടി പറഞ്ഞു…
ബേ…..😝
എന്നും പറഞ്ഞു സാക്ഷി ഒരു കസേര വലിച്ചിട്ടു ഇരുന്നു…പിറകെ തന്നെ ആവണിയും സിദ്ധുവും….
നി ഒന്നു മിണ്ടതിരുന്നെ…ഇവിടെ എനിയ്ക്കുള്ള പണിയെ ഉള്ളൂ…..അവള് വല്ലതും കഴിയ്ക്കട്ടെ…ശോഭന സാക്ഷിയുടെ ഭാഗം പറഞ്ഞു..
അതു കേട്ടതും സാക്ഷി രാധയെ നോക്കി ഗോഷ്ടി കാട്ടി..
നിയാ…ശോഭനെ ഇവളെ ഇങ്ങനെ പാഴികളയുന്നത്…കല്യാണം കഴിഞ്ഞാലെങ്കിലും നേരെ ആവും എന്നു കരുതി…അതും പോയിക്കിട്ടി….
അല്ല അലോക് എന്തിയെ…..രാധ ചോദിച്ചപ്പോഴാണ്…സാക്ഷിയും അലോകിന്റെ കാര്യം ഓർത്തത്….
എവിടെ പോയോ ആവോ……എന്നും പറഞ്ഞു ദോശ കറിയിൽ മുക്കി വായിൽ കുത്തി കയറ്റിയപ്പോഴാണ് അലോക് താഴേയ്ക്ക് ഇറങ്ങി വരുന്നത് കണ്ടത്…
കോളേജിൽ പോകുന്നത് പോലെ ഒരുങ്ങി ആണ് വരവ്….
നിയിത് എങ്ങോട്ടാ മോനെ….
ഇന്ന് ലീവ് ആണെന്ന് അല്ലെ വിചാരിച്ചേ… (ശങ്കർ
ലീവ് തന്നെയാണ് അമ്മാവാ…..(അലോക് സാക്ഷിയുടെ അടുത്തു കസേര ഇട്ടിരുന്നു കൊണ്ട് പറഞ്ഞു…
പിന്നെ ഇതു എങ്ങോട്ടാ…..(രാധേവ്
ഫ്രണ്ട്സിനെ കാണാൻ…
കല്യാണം ആയിട്ടും ചിലവൊന്നും തന്നില്ല..എന്നും പറഞ്ഞു…ഇന്നലെ ചിലതു കിടന്നു കയറു പൊട്ടിച്ചു…. അപ്പൊ ഇന്ന് അതു പരിഹരിച്ചേക്കാം എന്നു വിചാരിച്ചു….എന്നും പറഞ്ഞു അലോക് ആഹാരം കഴിയ്ക്കാൻ തുടങ്ങി…
സാക്ഷി അവനെ അടിമുടി നോക്കി…
ഇങ്ങേർക്ക് ഉമ്മ വെച്ചതിന്റെ യാതൊരു ചമ്മലും ഇല്ലേ…..സാക്ഷി ദോശ വായിൽ വെച്ചു കൊണ്ട് അവനെ ഒന്നു നോക്കി മനസിൽ പറഞ്ഞു….
ശെടാ…അപ്പൊ എനിയ്ക്ക് മാത്രമേ തോന്നിയുള്ളോ…അത് എങ്ങനെ ശെരിയാകും ……
എന്നാലും അങ്ങനെ വിടാൻ പാടില്ലല്ലോ…എന്നും മനസിൽ പറഞ്ഞു സാക്ഷി കുറച്ചുകൂടി അലോകിന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു…
ഡോ…താൻ എന്നെ രാവിലെ ഉമ്മ വെച്ചത് എന്തിനാ….സാക്ഷി ശബ്ദം താഴ്ത്തി ചോദിച്ചു…
വോ …എനിയ്ക്ക് തോന്നിയിട്ടു…..(അലോക്
തനിയ്ക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ വെയ്ക്കാൻ ഞാൻ ഞാൻ തന്റെ കെട്ടിയോൾ ആണോടോ.. പറയെടോ….അപ്പോഴത്തെ ഫ്ലോവിൽ സാക്ഷി ശബ്ദം താഴ്ത്തി ചോദിച്ചതും…
അലോക് അവളെ അടിമുടി ഒന്നു നോക്കി….
അപ്പോഴാണ് അവളും താൻ പറഞ്ഞകാര്യം ഓർത്തത്…അതു ഓർത്തതും…സാക്ഷി അവനെ നോക്കി വൃത്തി ആയി ഒന്നു ഇളിച്ചു കാട്ടി…
എന്റെ പൊന്നു സാക്ഷി….നി ശെരിയ്ക്കും അങ്ങേരുടെ കെട്ടിയോൾ അല്ലെ…പിന്നെ നി എന്ത് കുന്തത്തിനാ അങ്ങനെ പറഞ്ഞത്….സാക്ഷി സ്വയം ചോദിച്ചു….
പിന്നെ ഒന്നും ചോദിയ്ക്കാൻ മിനക്കെട്ടില്ല മര്യാദിയ്ക്ക് ഇരുന്നു കഴിച്ചു….
ആ…അലോക്…എന്തായാലും…നി ലീവ് എടുത്തില്ലേ…. എങ്കിൽ ഒരു 2..3 ദിവസത്തേയ്ക്ക് കൂടി ലീവ് നീട്ടിക്കോ…. രാദേവ് പറഞ്ഞു..
എന്തിനാ…ഇപ്പൊ….(അലോക്
ടാ.. എന്തായാലും…നി ലീവ് ആക്കി….എങ്കി അതിന്റെ കൂടെ…ഞങ്ങൾ അന്ന് പറഞ്ഞില്ലേ. കുടുംബത്തിൽ പോകുന്ന കാര്യം….ഇടയ്ക്കിടെ ലീവ് എടുക്കതെ ഒരുമിച്ചു അങ് ലീവ് പറ….(ശോഭന
ഉം…..അലോക് ഒന്നു മൂളി കഴിച്ചു കഴിഞ്ഞതും എഴുനേറ്റ് പോയി….
പിന്നെ ഒന്നും നോക്കിയില്ല….അലോക് പോയതും രണ്ടു ദോശയും കൂടി മൂക്ക് മുട്ടെ തട്ടി….നീണ്ട ഒരു ഏമ്പക്കവും വിട്ടു അവിടെ നിന്നും അങ് എണീറ്റു..
കോളേജിലും സ്കൂളിലും പോവേണ്ടത്തത് കൊണ്ട്….3ഉം കൂടി ഫുഡും തട്ടി വീണ്ടും പോയി കട്ടിലിലേയ്ക്ക് വീണു…ഭയങ്കര ക്ഷീണം അതുതന്നെ….
അന്ന് പിന്നെ 3നും ഉറക്കം ഫോണിൽ കളി…അല്ലറ ചില്ലറ ഉടായിപ്പ് ഇതു തന്നെ ആയിരുന്നു പരിപാടി….
അന്ന് വൈകിട്ട് ആയപ്പോ….സാക്ഷിയുടെ വീട്ടുകാർ സിദ്ധുവിനെയും കൊണ്ട് അവരുടെ വീട്ടിലേയ്ക്ക് പോയി…
രാത്രി….ഫുഡും കഴിച്ചു….ആവണിയും ഇഷാനയും ഒത്തു സൊറയും പറഞ്ഞു..കിടക്കാൻ മുറിയിലേയ്ക്ക് വരുമ്പോൾ കണ്ടത്…ബാഗിൽ എന്തൊക്കെയോ എടുത്തു വെയ്ക്കുന്ന അലോകിനെ ആയിരുന്നു….
ഇങ്ങേരു ഈ രാത്രിയിൽ കെട്ടും കെട്ടി എങ്ങോട്ടേയ്ക്ക് പോകുവാ…സാക്ഷി മനസിൽ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ചെന്നു…
നിങ്ങളീ രാത്രിയിൽ ഇത് എങ്ങോട്ടാ…..സാക്ഷി അവൻ റെഡിയാക്കി വെച്ച ബാഗിലേയ്ക്കും അവന്റെ മുഖത്തേയ്ക്കും ഒന്നു നോക്കി…..
നാളെ രാവിലെ നമ്മൾ പോകും…അതിനുള്ള ഒരുക്കവാ…..നി പോയി നിനക്ക് ആവശ്യം ഉള്ള ഒന്നു രണ്ടു ജോഡി കൂടി ഇതിൽ എടുത്തു വെയ്ക്ക്….(അലോക്
എന്തിന്…ഇട്ടോണ്ട് പോകുന്ന ഡ്രെസ്സ് പോരെ….
പോയിട്ടു വൈകിട്ട് ഇങ്ങു വരാലോ…കുറച്ചു നേരത്തെ ഇറങ്ങിയാൽ മതി….(സാക്ഷി
ഹലോ….മോള് കരുതുന്ന പോലെ അല്ല…. ഇവിടുന്നു നല്ല ദൂരം ഉണ്ട്…അതിരാവിലെ ഇറങ്ങിയാൽ പോലും…വൈകുന്നേരം ആകും അങ് എത്താൻ…..വൈകിട്ട് എന്തായാലും മല കയറാൻ നടക്കില്ല…..
പിന്നെ അന്ന് എവിടെ എങ്കിലും സ്റ്റേ ചെയ്ത് പിറ്റേന്ന് രാവിലെയെ അങ്ങോട്ടു പോകാൻ പറ്റൂ….(അലോക്
പുല്ല്….കണ്ട കാട്ടു മുക്കിലൊക്കെ കൊണ്ട് അമ്പലവും പണിതു വെച്ചു…. മനുഷ്യന്റെ ഊപ്പാട് വരുത്താൻ….. നാശം…എന്നും പറഞ്ഞു ചാടി തുള്ളി…സാക്ഷി 2 ദിവസത്തേയ്ക്ക് ആവശ്യം ആയ ഡ്രെസ്സ് എടുത്തു വെച്ചു….ബാഗും അടച്ചു…നേരെ ചെന്നു ബെഡിലേയ്ക്ക് വീണു….
അലോക് ഒന്നു ഫ്രഷ് ആയി വന്നപ്പോഴേയ്ക്കും സാക്ഷി ഉറങ്ങിയിരുന്നു…..അലോക് അവള് കിടക്കുന്നത് ഒന്നു നോക്കി….ഫാനും ഓണ് ചെയ്തു….പുതപ്പെടുത്തു അവൾക്ക് നന്നായി പുതച്ചു കൊടുത്തു…രാവിലെ 4 മണിയ്ക്ക് അലറവും സെറ്റ് ചെയ്തു….ലൈറ്റും അണച്ചു…അലോകും ആ പുതപ്പിന് ഉള്ളിലേയ്ക്ക് കയറി….കിടന്നു…
അവൻ കിടനനതും എന്നത്തേയും പോലെ സാക്ഷി അവനോട് ചേർത്തു അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു…..
അതുകണ്ടതും അവനും അവളെ പൊതിഞ്ഞു പിടിച്ചു…കണ്ണടച്ചു….
തുടരും….

by