18/04/2026

നീ മാത്രം : ഭാഗം 57&58

രചന – വൈദേഹി ദേഹി

നീ മാത്രം ❤️ 57

ദൈവമേ… ഇവനെന്താ വല്ല കല്യാണോം കഴിക്കാൻ പോയതാണോ… അതും മനസ്സിൽ ഓർത്തോണ്ട് അവൾ അവനെ അടിമുടി ഒന്ന് നോക്കി… ഒരു കോടി കളർ ജുബ്ബയും ഇട്ട് കസവിന്റെ മുണ്ടും ഉടുത്തു മുടി ഒക്കെ ജൽ ഇട്ട് സെറ്റ് ചെയ്തു മുഖത്താണേ രണ്ടരപ്പറ പൗഡറും ഉണ്ട്… ആകെ മൊത്തോം ഒരു മണവാളൻ ലുക്ക്‌…അയ്യേ… അവളുടെ നോട്ടം കണ്ട് അവൻ അവളെ നോക്കി എന്താന്നുള്ള മട്ടിൽ പുരികം പൊക്കി കാണിച്ചു… മ്മ്ച്ചും… തിരക്കുണ്ടാരുന്നോ അമ്മേ… എന്താ ഇത്ര താമസിച്ചത്… ഓഹ്… ഒന്നും പറയണ്ടെന്റെ ഗായത്രീ… ഈ കുരുത്തംകെട്ടവന്റെ ഒടുക്കത്തെ പ്രാർത്ഥന കാരണം ഇവിടെ മനുഷ്യന്റെ കാലു നിന്നു നിന്ന് നീര് വെച്ചു തുടങ്ങി…എപ്പോ തുടങ്ങിയതാ…തീരുവോ പെട്ടന്നെങ്ങാനും…നീയാ കുഴമ്പ് ഇങ്ങോട്ടെടുത്തേ… ശെരി അമ്മേ… അമ്മ അങ്ങോട്ടിരിക്ക്… ഞാൻ കുഴമ്പെടുത്തോണ്ട് വരാം… ഗായത്രി അതും പറഞ്ഞു ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി…

വിനു ആണേ ഇതൊക്കെ എന്ത് എന്ന മട്ടിൽ അച്ഛമ്മേ ഒന്ന് നോക്കിട്ട് അകത്തേക്ക് പോയി… അപ്പൊ എന്റെ ഊഹം തെറ്റിയില്ല… ദേവി അതും ഓർത്തോണ്ട് താടി ഒന്നുഴിഞ്ഞു… എന്നിട്ട് എഴുന്നേറ്റ് അകത്തേക്ക് പോയി… മുറിയിലേക്ക് വന്ന വിനു ഒരു മൂളിപ്പാട്ടോടെ കൈയിലെ വാച്ച് അഴിക്കാൻ തുടങ്ങി… ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ… ആയില്യം കാവിലെ വെണ്ണിലാവേ… പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ… പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ… മച്ചകവാതിലും താനേ തു…റ…ന്നു… കണ്ണാടിയിൽ നോക്കി ഒരു ചിരിയോടെ മീശയും പിരിച്ചു പാടിക്കൊണ്ട് നിന്നപ്പോഴാണ് പിറകിൽ കട്ടിളപ്പടിക്ക് ചാരി കൈയും കെട്ടി തന്നെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് നിൽക്കുന്ന ദേവിയെ അവൻ കണ്ടത്… ഒരു നിമിഷം ആ മച്ചക വാതിൽ തുറക്കാണോ വേണ്ടയോന്ന് അവനൊന്നു ആലോചിച്ചു… ഈൗ… അവൻ പതിയെ തിരിഞ്ഞു അവളെ നോക്കി നന്നായൊന്ന് ഇളിച്ചു… എവിടെ… കൊച്ചിന് നോ മൈൻഡ്… അവൾ അവനെ അടിമുടി ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കയറി ആ വാതിലങ്ങ് അടച്ചു… ന്… നീയെന്തിനാ വാതിലടക്കുന്നെ… അവൻ അവളോട് ചോദിച്ചു…

അവളൊന്നും മിണ്ടിയില്ല…വാതിലടച്ചവൾ കയ്യും കെട്ടി അവനു മുന്നിലേക്ക് വന്നു നിന്നു… മ്മ്മ്? നിനക്കെന്നു മുതലാ ഇത്ര ഭക്തി തുടങ്ങിയത്… അ… അത്… പിന്നെ… ശെടാ… എനിക്കൊന്ന് അമ്പലത്തിൽ പോണമെന്നു തോന്നി… പോയി… അതിലിപ്പോ എന്താ കുഴപ്പം… ഹ്മ്മ്… അമ്പലത്തിൽ പോണകൊണ്ട് കുഴപ്പൊന്നുമില്ല… പക്ഷെ പോയത് നീ ആയതുകൊണ്ടുള്ള കുഴപ്പമേ ഉള്ളൂ… അത് പിന്നെ… ആഹ്… ഇന്ന് രാവിലെ എനിക്ക് പെട്ടന്ന് ഭഗവാനെ കാണണമെന്നൊരു തോന്നൽ… അതാ ഞാൻ പോയത്… ഓഹോ… എന്നിട്ട്… ഭഗവാനെ കണ്ടോ… കണ്ടു… മനസ്സ് നിറഞ്ഞു കണ്ടു… ശരീരവും മനസ്സും ഒന്ന് ശുദ്ധീകരിച്ചു… നെഞ്ചിൽ കൈയും വെച്ചു കണ്ണടച്ചുകൊണ്ട് അവൻ ഭക്തിപൂർവ്വം പറഞ്ഞു…എന്നിട്ട് ഒരു കണ്ണു തുറന്നവൻ അവളെ ഒന്ന് നോക്കി… ആഹാ… അല്ല അതിരിക്കട്ടെ… നമ്മുടെ അമ്പലത്തിൽ ഏത് ഭഗവാന്റെ പ്രതിഷ്ഠയാ ഉള്ളെ… അ… അത്… പിന്നെ… ക്… കൃഷ്…ണ…ൻ… അല്ലേ… ഓഹോ… നമ്മുടെ അമ്പലത്തിലെ ഭദ്രകാളിയെ മാറ്റി നീ പോയി കൃഷ്ണനെ പ്രതിഷ്ഠിച്ചോ… ഭഗവാനെ… അവിടെ ഭദ്രകാളി ആരുന്നോ…അവിടേം ഇവിടേം ഭദ്രകാളിയോ… അതും മനസ്സിൽ പറഞ്ഞുകൊണ്ട് നെഞ്ചത്ത് കൈയും വെച്ച് അവൻ മുകളിലോട്ടും ദേവിയുടെ മുഖത്തേക്കും മാറി മാറി നോക്കികൊണ്ട് ഉമിനീരിറക്കി…

അടുത്ത സെക്കൻഡിൽ അവൾ അവനെ കട്ടിലിലേക്ക് തള്ളി ഇട്ടുകൊണ്ട് അതിലേക്ക് കയറി നിന്നു അവന്റെ കഴുത്തിനു പിടിച്ചു… ഇയ്യോ… പിടി വിട്… പിടി വിട്… പിടി വിട്… മര്യാദക്ക് സത്യം പറയെടാ… നീയേത് പെണ്ണിനെ കാണാനാ അമ്പലത്തിൽ പോയെ… അ… അരുന്ധതി… ഉത്രാടം നക്ഷത്രം…അധികം വണ്ണമില്ല… അഞ്ചടി രണ്ടിഞ്ചു പൊക്കം… വലത്തേ കാതിന്റെ തുമ്പത്ത് ഒരു കറുത്ത മറുകുണ്ട്… കഴുത്തിനു പിടിച്ചവൾ ചോദിച്ചതും അവൻ ഒറ്റ ശ്വാസത്തിൽ സകല ഡീറ്റൈൽസും പറഞ്ഞു… ആര്… കമ്മിറ്റി പ്രസിഡന്റ്‌ വേണുമാമന്റെ മോള് അരുന്ധതിയോ… അവന്റെ കഴുത്തിലെ പിടി അയച്ചു കൊണ്ടു സംശയത്തോടെ അവൾ ചോദിച്ചു…അവൻ ഒരു ആശ്വാസത്തോടെ കഴുത്തു തടവി എണീറ്റു… ഹ്… ഹാ… അത് തന്നെ… ഇയ്യോ… എന്റെ കഴുത്ത്… ദൈവമേ… ആരു… ആര്?… ആരാന്നല്ല… ആരു… അരുന്ധതി… ദേവി പറഞ്ഞതും വിനു ഒന്ന് ഞെട്ടി… ഏഹ്… നിനക്കവളെ അറിയോ… വിനു ആകാംക്ഷയോടെ അവൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ടു ചോദിച്ചു…

മ്മ്മ്… അറിയാം… എനിക്ക് മാത്രമല്ല… നിനക്കും… ആഹ്… എനിക്കറിയാം… കഴിഞ്ഞ ദിവസം കമ്മിറ്റി ഓഫീസിൽ രസീത്കുറ്റി കൊടുക്കാൻ പോയന്നാ കണ്ടേ…വഴിപാടിന് എഴുതിക്കുന്നത്…ലവ് അറ്റ് ഫസ്റ്റ് സൈറ്റ്… കുന്തം… എടാ പൊട്ടാ… എനിക്കവളെ പണ്ട് തൊട്ടേ അറിയാം…അത് പോലെ നിനക്കും… ഏഹ്… എനിക്കോ… ഓഹ്… ടാ പൊട്ടാ അതവളാടാ… പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുമ്പോ നിനക്ക് ലൗലെറ്റർ കൊണ്ടു തന്ന ആ കൊച്ചു… യൂ മീൻ… അരുന്ധതി 2.B ആഹ് അത് തന്നെ… അന്നെന്റെ മോൻ…ഇത് പഠിക്കണ്ട പ്രായമാ മോളെ…പോയിരുന്നു പഠിക്ക് …എന്നും പറഞ്ഞു ഉപദേശിച്ചു വിട്ടില്ലേ… അവൾ തന്നെ… നൈസ്…അവളാരുന്നോ ഇത്…അന്നേ ആ ലെറ്റർ വാങ്ങിയാരുന്നേ വെറുതെ ഇത്രേം വർഷം വേസ്റ്റ് ചെയ്യണ്ടാരുന്നു… അല്ല അവൾക്ക് നിന്നെ മനസ്സിലായോ… ആഹ്… ആർക്കറിയാം… മനസ്സിലായില്ലെന്ന് തോന്നുന്നു… അല്ല… നിനക്ക് ഇപ്പോഴും അവളോട് കോൺടാക്ട് ഉണ്ടോ… വല്ലപ്പോഴും അമ്പലത്തിൽ വെച്ച് കാണുമ്പോ ചിരിക്കും എന്തേലും സംസാരിക്കും… അതെ ഉള്ളൂ… പക്ഷെ… പക്ഷെ… നന്ദുവുമായി അവൾ നല്ല കമ്പനിയാ…അവളുടെ അമ്മ മാലതിയമ്മേടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ… അവൾ ഇടക്കൊക്കെ അവിടെ വരാറുണ്ടെന്ന് നന്ദു പറയുന്ന കേൾക്കാം… മോളെ നന്ദൂ… നീയാണെന്റെ പിടിവള്ളി… വിനു ഒരു ചിരിയോടെ മുകളിലേക്ക് നോക്കി പറഞ്ഞു…

ഉവ്വ്… അങ്ങോട്ട് ചെല്ല്… അവളിപ്പോ സെറ്റ് ആക്കി തരും…അല്ലേലും അത് ഐറ്റം വേറെ ആണ് മോനെ… പെട്ടന്നൊന്നും പിടി തരാൻ പോണില്ല… പണ്ടേ നീയാ ലെറ്റർ വാങ്ങിയിരുന്നേ പിന്നേം ഒരു ഹോപ്പ് ഉണ്ടാരുന്നു… ഇതിപ്പോ അതും ഇല്ല… അതും പറഞ്ഞു അവനെ പുച്ഛിച്ചോണ്ട് അവൾ കട്ടിലേന്ന് ഇറങ്ങി വാതിൽ തുറന്നു താഴേക്ക് പോയി… മോളെ ദേവി…ഇപ്പൊ ഒരു കാര്യം ഉറപ്പായി…അവളീ വിനയ് വിജയരാഖവനുള്ളത് തന്നെയാ…എന്നേ കണ്ടപ്പോ അവളുടെ മുഖത്തെ മാറ്റം അപ്പൊ എനിക്ക് മനസ്സിലായില്ല… ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്… താടി ഒന്നുഴിഞ്ഞു ദേവി പോയ വഴിയേ നോക്കികൊണ്ട് ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു… •••••••••••••••

രാത്രി ഹോട്ടലിലേക്ക് വരണമെന്നും പറഞ്ഞുകൊണ്ടുള്ള ശിവയുടെ മെസ്സേജ് കണ്ടു അവിടേക്ക് വന്നതാരുന്നു നിരഞ്ജൻ…ശിവയുടെ പ്രൈവറ്റ് സ്യൂട്ടിന്റെ മുന്നിൽ ചെന്നു ബെൽ അടിച്ചിട്ടും തുറക്കാതെ ആയപ്പോ അവൻ ഒന്ന് സംശയിച്ചു കൊണ്ട് ആ വാതിൽ തുറക്കാൻ നോക്കി… അത് ലോക്ക്ഡ് അല്ലാരുന്നു…വാതിൽ തുറന്നവൻ അകത്തേക്ക് കയറി…അപ്പോഴാണ് ടേബിളിൽ ഒഴിഞ്ഞ രണ്ടു മൂന്നു കുപ്പികളും പോരാത്തേന് മറ്റൊരു കുപ്പിന്ന് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ടു സോഫയിൽ ചാരി കിടക്കുന്ന ശിവയെയും അവൻ കണ്ടത്… ഡാ… ശിവാ… എന്തായിത്… നീയിത് എത്രാമത്തെയാ… അങ്ങോട്ട് ചെന്നാ കുപ്പിയിൽ പിടിച്ചുകൊണ്ടവൻ ചോദിച്ചു… വിടടാ എന്നേ… ശിവ അവന്റെ കൈകൾ തട്ടി മാറ്റി…എന്നിട്ട് പതിയെ സോഫയിലേക്ക് എണീറ്റിരുന്നു… എന്തുവാടാ ഇത്… നിനക്കെന്താ പറ്റിയെ… നീ ഇത്രയും ദിവസം എവിടാരുന്നു… അതും പറഞ്ഞുകൊണ്ടവൻ ശിവയെ മൊത്തത്തിൽ ഒന്ന് നോക്കി…

അവൻ ആകെ ഡിസ്റ്റർബ്ഡ് ആണെന്ന് അവന്റെ മുഖം വ്യക്തമാക്കുന്നുണ്ടാരുന്നു… എന്താടാ… എന്തേലുമൊന്ന് പറ… നിരഞ്ജൻ അത് പറഞ്ഞതും ശിവ അവനെ ഒന്ന് നോക്കി… മുംബൈയിൽ… അതും പറഞ്ഞുകൊണ്ടവൻ കൈയിലിരുന്ന ഗ്ലാസ്സിലെ വെള്ളം ബാക്കി കൂടി വായിലേക്ക് കമഴ്ത്തി… മുംബൈയിലോ… അവിടെന്താ… അവനത് ചോദിച്ചതും ശിവ അവനെ ഒന്ന് നോക്കി എന്നിട്ട് പതിയെ ആടി കുഴഞ്ഞെണീറ്റു ജനലിന്റെ അവിടെ പോയി രണ്ടു കൈയും അവിടെ ഊന്നി നിന്നു… ചതി… ചതിയോ… എന്ത് ചതി… അവന്റെ അപ്പുറത്തായി വന്നു നിന്നുകൊണ്ടവൻ ശിവയോട് ചോദിച്ചു… അവന്മാർ… ആ നവിയും വരുണും… വെറുതെ വിടില്ല ഞാൻ അവരെ… കർട്ടൻസ് കൈയിൽ പിടിച്ചു ഞെരിച്ചുകൊണ്ടവൻ പറഞ്ഞതും നിരഞ്ജൻ ഒന്നും മനസിലാവാതെ അവനെ നോക്കി… …………… തുടരും…………..

നീ മാത്രം ❤️ 58

എന്റെ പൊന്നു ശിവാ…നീയിത് എന്തൊക്കെയാ ഈ പറയുന്നേ… മനുഷ്യനെ വട്ടാക്കാതെ ഒന്ന് തെളിച്ചു പറ… നവിയും വരുണും എന്ത് ചതി ചെയ്തന്നാ… നിരഞ്ജൻ ക്ഷമ നശിച്ചു കുറച്ചുറക്കെ അവനോട് ചോദിച്ചു… ശിവ പതിയെ നേരെ നിന്നു മുഖം ഒന്നമർത്തി തുടച്ചു…എന്നിട്ട് നിരഞ്ജനെ നോക്കി ആ സോഫയിലേക്ക് ഇരുന്നു… നിനക്ക് അറിയാലോ ഡാഡിയുടെ ബിസിനസ്‌ ഇവിടെ ആണെങ്കിലും ഞങ്ങടെ വളർച്ചയുടെ മെയിൻ സോഴ്സ്… അത് മുംബൈയിലെ ഞങ്ങളുടെ ബിസിനെസ്സ് തന്നാ… അതും പറഞ്ഞുകൊണ്ട് അവൻ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി… അവനൊന്നും മനസ്സിലാവാണ്ട് ഇരിക്കുവാരുന്നു… എന്ത് ബിസിനസ്‌ ആന്നു നിനക്കറിയണ്ടേ… മ്മ്മ്… കള്ളക്കടത്ത്…കൂടെ ഹ്യൂ** ട്രാഫി**ങ്… ശിവ അത് പറഞ്ഞതും നിരഞ്ജനൊന്ന് ഞെട്ടി… എ… എടാ… നീയെന്തൊക്കെയാ ഈ പറയുന്നേ… ഹാ…അതേടാ…ഇതൊക്കെയാ ഞങ്ങളുടെ മുംബൈയിലെ ബിസ്സിനെസ്സ്…വർഷങ്ങളായിട്ട്… അവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നത് ഈ ഞാനും…അതുകൊണ്ട് തന്നാ ഡാഡി എത്ര നിർബന്ധിച്ചിട്ടും ഞാൻ പ്രത്യക്ഷത്തിൽ ഇവിടുത്തെ ബിസിനസ്സിലേക്ക് ഇറങ്ങാത്തത്… കാരണം എനിക്ക് താല്പര്യം അവിടുത്തെ എന്റെ ബിസിനസ്സാ…ഇരുചെവി അറിയാണ്ട് ഈ ശിവ എത്രയെത്ര ഡീലിങ്ങ്സാ നടത്തിയേക്കുന്നേന്ന് നിനക്ക് അറിയോ…പക്ഷെ… പക്ഷെ… ആദ്യമായിട്ട്…ഇത്രയും വർഷത്തിനിടക്ക് ആദ്യമായി എനിക്ക് എന്റെ ഡീൽ നഷ്ടമായി…

അതിലൂടെ കോടികളുടെ നഷ്ടമാ എനിക്കും ഡാഡിക്കും വന്നത്… എങ്ങനെ… എന്റെ ഡീലിങ്ങ്സിന്റെ കുറെ രേഖകൾ എങ്ങനെയൊക്കെയോ മുംബൈ പോലീസിന്റെ കൈയ്യിൽ എത്തിയിട്ടുണ്ട്…അതിലൂടെ അവർക്ക് ഞാൻ നടത്തിയിട്ടുള്ള പല കള്ളക്കടത്തിന്റെയും ഹ്യൂ** ട്രാഫി**ങ്ങിന്റെയും കേസുകൾ കുത്തിപ്പൊക്കാം… അതും പറഞ്ഞവൻ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി… ചുരുക്കത്തിൽ പറഞ്ഞാൽ പോലീസ് ഏത് നിമിഷവും എന്നേ തേടി വരാം… ഡാ…നീ… നീയിത് എന്തൊക്കെ… അപ്പോ പോലീസ്… പോലീസിനെ ഒളിച്ചാണോ നീയിങ്ങോട്ട് വന്നേക്കുന്നേ… അല്ല… അതിനൊക്കെ എനിക്ക് ധാരാളം ആളുകൾ ഉണ്ട്…പെട്ടന്നൊന്നും പോലീസിന് എന്നേ പൊക്കാൻ പറ്റില്ല… അതിനൊക്കെ ഉള്ളത് ഞാൻ സെറ്റിൽ ചെയ്തിട്ടാ വന്നേക്കുന്നേ… കുറച്ചു ദിവസങ്ങളായി അതിന്റെ പിറകെ ആരുന്നു ഞാൻ… ഇന്ന് വൈകിട്ടാ തിരിച്ചു വന്നത്… അതും പറഞ്ഞുകൊണ്ടവൻ ഗ്ലാസ്സിലെ മദ്യം കുറച്ചു സിപ് ചെയ്തു… എടാ… ഇതിലെവിടെയാ നവിയും വരുണും വന്നത്… അവരെങ്ങനെ ഇതൊക്കെ… അറിയില്ല… പക്ഷെ എന്റെ ഡീൽസിന്റെ പല രേഖകളും മുംബൈ പോലീസിന്റെ ഇമെയിൽ ഐഡി യിലേക്ക് ആരോ മെയിൽ ചെയ്തേക്കുവാരുന്നു…

അങ്ങനെയാ അവർക്കാ തെളിവുകൾ കിട്ടിയത്…അതിനുള്ളിൽ തന്നെ എനിക്ക് ഒന്ന് രണ്ടു ആളുകൾ ഉണ്ട്… അവർ വഴിയാ എനിക്കാ അയച്ച ആളുടെ ഐഡി കിട്ടിയത്… ആരാ അത്… വരുൺ… വരുൺ വിജയരാഖവൻ… ശിവ പല്ലുകൾ ഞെരിച്ചുകൊണ്ട് പറഞ്ഞു… വരുണോ… മ്മ്മ്…അവൻ… കൂടെ ആ നവിയും കാണും…എന്നേ മുച്ചോടെ തകർക്കാൻ ഉള്ള കളിയുമായി ഇറങ്ങിയേക്കുവാ അവന്മാർ… നമ്മളിനി എന്ത് ചെയ്യും… ഏത് നിമിഷോം എനിക്ക് പിടി വീഴും… അതിനു മുന്നേ എനിക്ക് നശിപ്പിക്കണം അവരെ… ടാ… അതിനിടക്ക് ആ കല്യാണം… അതിനാ നന്ദു എങ്ങനാ സമ്മതം പറഞ്ഞെ… നീയെന്ത് പറഞ്ഞാ അവളെ ഭീഷണിപ്പെടുത്തിയെ… അല്ലാതൊരിക്കലും അവൾ നിന്നെ കെട്ടാൻ സമ്മതിക്കില്ല… അത് കേട്ടതും ശിവ ഒന്ന് ചിരിച്ചു…

എന്നിട്ട് തന്റെ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്തുകൊണ്ട് നിരഞ്ജന്റെ കൈയിലേക്ക് കൊടുത്തു… അവനൊരു സംശയത്തോടെ അവന്റെ മുഖത്തേക്കും ആ ഫോണിലേക്കും മാറി മാറി നോക്കി… നോക്ക്… അതിലുണ്ട് നിന്റെ സംശയത്തിനുള്ള ഉത്തരം… ശിവ അത് പറഞ്ഞതും അവൻ ആ ഫോൺ വാങ്ങി അതിലേക്ക് നോക്കി… ഡാ…ഇത്… ഇതെങ്ങനെ… നിന്റെ കയ്യിൽ… ഒരു പതർച്ചയോടെ നിരഞ്ജനത് പറഞ്ഞതും ശിവ ഒന്ന് ചിരിച്ചു… ഈ ശിവയുടെ കണ്ണുകൾ അവർക്ക് ചുറ്റും എപ്പോഴും ഉണ്ടെന്ന് ഞാൻ വെറുതെ പറഞ്ഞതാണെന്ന് നിനക്ക് തോന്നിയോ… പതിയെ അവന്റെ മുഖത്തെ പുഞ്ചിരി മാറി പകരം ദേഷ്യം നിറഞ്ഞു… എത്രയും പെട്ടന്ന് എന്റേം നന്ദുവിന്റേം വിവാഹം നടക്കണം…അതിനി വൈകിക്കൂടാ… മ്മ്മ്… അതെ…ഏത് നിമിഷോം നിനക്ക് പോലീസിന്റെ പിടി വീഴാം… അതിനു മുന്നേ നിങ്ങൾ തമ്മിലുള്ള കല്യണം നടക്കണം…നവിയേം വരുണിനേം തകർക്കാൻ പറ്റിയ മറ്റൊരു ആയുധോം നിന്റെ കയ്യിലില്ല… മ്മ്മ്… നിരഞ്ജൻ അത് പറഞ്ഞതും ഒന്ന് മൂളിക്കൊണ്ട് അവൻ സോഫയിലേക്ക് ചാരി… •••••••••••••••••••••••••••••••••••••••••••

ഈസ്‌ ഇറ്റ് ട്രൂത്ത്… യെസ് ഇറ്റ് ഈസ്‌… എന്നാലും അവനാള് കൊള്ളാല്ലോ… കൂടെ നടന്നിട്ട് നമ്മളോട് പോലും ഒരു വാക്ക് മിണ്ടാണ്ട്…ഒന്ന് കാണട്ടെ ഞാൻ അവനെ… പിറ്റേന്ന് കോളേജിലെ ക്യാന്റീനിൽ ഇരുന്നു തലേന്നത്തെ വിശേഷങ്ങൾ പറയുവാരുന്നു ദേവിയും നന്ദുവും… രാവിലെ നവി കാർ എടുത്തത് കൊണ്ടു അവനും നന്ദുവും കൂടെ നന്ദ്യാരത്ത് ചെന്നു ദേവിയേം കൂട്ടിക്കൊണ്ടാണ് കോളേജിൽ വന്നത്… എന്നാലും നമ്മുടെ ആരു പണി പറ്റിച്ചല്ലോ… പിന്നല്ല…എനിക്ക് കഴിഞ്ഞ ദിവസമേ അവളുടെ കാര്യത്തിൽ ഒരു ഡൗട്ട് അടിച്ചതാ… അവളുടെ കാര്യത്തിലോ… എങ്ങനെ… അവൾ അവളുടെ അമ്മയുടെ വീട്ടിൽ നിന്നല്ലേ പഠിക്കുന്നത്…കഴിഞ്ഞ ദിവസം അവധി കിട്ടിയപ്പോ വീട്ടിൽ വന്നാരുന്നു…നിന്റെം നവിയേട്ടന്റേം നിശ്ചയത്തിന് അവൾ ഇവിടെ ഇല്ലാരുന്നല്ലോ… അപ്പൊ ഫോട്ടോസ് ഒക്കെ കാണിച്ചു തരാൻ പറഞ്ഞപ്പോ ഞാൻ ഫോണിൽ കിടന്ന ഫോട്ടോസൊക്കെ കാണിച്ചുകൊടുത്തു…

അപ്പോഴാ നമ്മൾ മൂന്നുപേരൂടെ നിൽക്കുന്ന ഫോട്ടോ കണ്ട് അവൾ ചോദിച്ചത് അത് വിനുവേട്ടനല്ലേന്ന്… ആ ഫോട്ടോ കണ്ടപ്പോ ഉള്ള അവളുടെ മുഖത്തെ രക്തപ്രസാദം കണ്ടപ്പോഴേ എനിക്ക് ഡൗട്ട് അടിച്ചയാ… പിന്നെ കരുതി ആ പഴേ ലൗലെറ്റർ സംഭവം ആരിക്കുമെന്ന്… ഇപ്പോഴല്ലേ പിടി കിട്ടിയത്… അടിപൊളി… അപ്പൊ അവന്റെ കാര്യം ക്ലിയർ ആയി അല്ലേ… ദേവി പറഞ്ഞു… അങ്ങനെ ഉറപ്പിക്കാൻ ഒന്നും പറ്റില്ല… ആരു ആഹ് ആള്…പെട്ടന്നൊന്നും അവൾ പിടി കൊടുക്കില്ല…പണ്ടത്തെ ലവ് ലെറ്റർ ചുരുട്ടി എറിഞ്ഞത് മാത്രമാണോ… കൂട്ടത്തിൽ ഉപദേശിച്ചൂടെ വിട്ടേക്കുന്നു ആ കിഴങ്ങൻ…കൊച്ചിന് പ്രതികാരം ചെയ്യേണ്ടേ… എല്ലാം എന്റെ വിനുകുട്ടന്റെ ഭാഗ്യം… ഉവ്വ്…ബാ… നെക്സ്റ്റ് അവർ നിന്റെ കണവനാ… നേരത്തേ കേറിയില്ലേ പിന്നെ കേറേണ്ടി വരില്ല… അതും പറഞ്ഞു നന്ദുവും ദേവിയും കൂടെ ക്ലാസ്സിലേക്ക് പോയി… ക്ലാസ്സിൽ ചെന്നതും അവർ കണ്ടു എല്ലാരും എന്തോ കാര്യമായിട്ടിരുന്നു പഠിക്കുന്നത്… അവർ പരസ്പരം ഒന്ന് നോക്കി… മ്മ്മ്? ആഹ് അറിയില്ല ബാ പോയി ചോദിക്കാം… അതും പറഞ്ഞു രണ്ടുപേരൂടെ അവരുടെ സീറ്റിൽ പോയിരുന്നു..

ദേവി തൊട്ട് മുന്നിലിരുന്ന കൊച്ചിനെ ഒന്ന് തോണ്ടി… ഐശ്വര്യേ… ഇതെന്താ എല്ലാരൂടെ കാര്യായിട്ട് ഇരുന്നു പഠിക്കുന്നേ… എടി… ഇന്ന് നവനീത് സാറിന്റെ ടെസ്റ്റ്‌ പേപ്പർ പറഞ്ഞിട്ടില്ലേ… അതാ… അവളത് പറഞ്ഞുകൊണ്ട് തിരിഞ്ഞതും നന്ദുവും ദേവിയും ഒന്ന് ഞെട്ടി… ഭഗവാനെ… അപ്പോഴേക്കും നവി ക്ലാസ്സിലേക്ക് കയറി…എല്ലാവരും എഴുന്നേറ്റു… സിറ്റ്…സിറ്റ്… അവനതും പറഞ്ഞു കൊണ്ടു കൈയിലിരുന്ന ടെക്സ്റ്റ്‌ എടുത്ത് ടേബിളിലേക്ക് വെച്ചു…എന്നിട്ട് അതിലേക്ക് ചാരി കൈയും കെട്ടി നിന്നുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി… സോ… ഹോപ്പ് യൂ ഓൾ ആർ പ്രിപേർഡ് ഫോർ ദി എക്സാം… റൈറ്റ്… യെസ് സർ… ദൈവമേ… ഈ ക്ലാസ്സിൽ ഇത്രേം പഠിപ്പികളോ… ദേവി നന്ദുവിന്റെ ചെവിയിൽ പറഞ്ഞു… പഠിപ്പികൾ അല്ലെടി കോഴികൾ… ഏട്ടനെ വളക്കാൻ എല്ലാ എണ്ണോം കുത്തിയിരുന്ന് പഠിച്ചിട്ട് വന്നേക്കുവാ… നമ്മള് രണ്ടും പിന്നെ കുറച്ചു ആണ്പിള്ളേരും മാത്രമുണ്ട് യെസ് പറയാത്തെ… ശോ… നിനക്കെങ്കിലും ഒന്ന് ഓർത്തൂടാരുന്നോടി ഇന്ന് ടെസ്റ്റ്‌പേപ്പർ ഉണ്ടെന്ന്… നിന്നെ ഏട്ടൻ ഓർമ്മിപ്പിക്കാണ്ട് ഇരിക്കില്ലല്ലോ… കുന്തമാ… ഇന്നലെ രാത്രി 1മണി വരെ ഈ കാലൻ എന്നോട് സംസാരിച്ചോണ്ടിരുന്നതാ… എന്നിട്ട് ഒരു വാക്ക് ചോദിച്ചില്ല നീ പഠിച്ചോന്ന്…

ആഹ് ഓർമിപ്പിച്ചാ നീ ബിറ്റ് എഴുതികൊണ്ട് വരുമെന്ന് ഏട്ടന് അറിയാം… അതാ… ദോസ് ഹൂ വാണ്ട്‌ ടു ടോക്ക് ക്യാൻ ഗോ ഔട്ട്‌സൈഡ് ദി ക്ലാസ്സ്‌… ദേവിയേം നന്ദുനേം ഒന്ന് ഇടങ്കണ്ണിട്ട് നോക്കി അതും പറഞ്ഞു നവി ടെക്സ്റ്റ്‌ എടുത്തു… പോകുന്നില്ല… അങ്ങനിപ്പോ താൻ തന്റെ ചിൽപ്പേം നോക്കി ഇരിക്കേണ്ട… ദേവി അതും പറഞ്ഞു പിറുപിറുത്തുകൊണ്ട് നേരെ ഇരുന്നു…നവി നേരെ ചെന്നു ബോർഡിൽ ഒരു പ്രോബ്ലം എഴുതിയിട്ടു… സോ ദിസ് ഈസ്‌ ദി ക്വസ്റ്റ്യൻ… യൂ ഹാവ് 25 മിനിറ്റ്സ്…യൂ ക്യാൻ സ്റ്റാർട്ട്‌ നൗ… നവി അതു പറഞ്ഞതും എല്ലാവരും തകർത്ത് എഴുതാൻ തുടങ്ങി… ഡീ… വല്ലോം അറിയാമോ… നന്ദു ദേവിയോട് ചോദിച്ചു… പൊക്കോണം… അവിടുന്ന്… ഞാനിവിടെ ഇറങ്ങി ഓടിയാലോന്നാ ആലോചിക്കുന്നേ… എന്തായാലും വാ… എന്തെങ്കിലും എഴുതാം… അതും പറഞ്ഞു നന്ദു ബുക്കിൽ നിന്നും ഒരു പേജ് കീറി രണ്ടായി പകുത്തു ഒന്ന് ദേവിക്ക് കൊടുത്തു… ഈശ്വരാ… ഒന്നും അറിയില്ല… കാത്തോണേ… അതും പറഞ്ഞു രണ്ടുപേരൂടെ എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിക്കാൻ തുടങ്ങി… സമയം കഴിഞ്ഞതും നവി എഴുത്തു നിർത്താൻ പറഞ്ഞു…

ദിവ്യാ… കളക്ട് ദി പേപ്പേഴ്സ് ആൻഡ് ബ്രിങ്ങ് ഇറ്റ് ടു ദി സ്റ്റാഫ്റൂം… അതും പറഞ്ഞു അവൻ ക്ലാസിനു വെളിയിലേക്ക് പോയി… ഡീ ദേവീ… നീയാ ശില്പ്പേടെ മുഖത്തേക്ക് ഒന്ന് നോക്കി…ഏട്ടൻ അവളോട് അല്ലേ സാധാരണ പേപ്പർ കളക്ട് ചെയ്യാൻ പറയുന്നേ…ഇന്ന് ദിവ്യയോട് പറഞ്ഞേന്റെയാ… നോക്കിക്കേ… മോന്ത ഒരു കൊട്ടക്ക് ഉണ്ട്… നന്ദുവിന്റെ പറച്ചിൽ കേട്ട് ശില്പയെ നോക്കിയ ദേവിക്ക് ചിരി വന്നു… പരീക്ഷക്കിനി പൊട്ടിയാലും വേണ്ടില്ല അവളെ വിളിച്ചില്ലല്ലോ… സമാധാനം… വൈകുന്നേരം കോളേജിൽ നിന്നു നവിയുടെ വണ്ടിയിൽ തന്നെയാണ് തിരികെ വീട്ടിലേക്ക് പോയത്… നേരത്തേ ഒരു അനുഭവം ഉള്ളതുകൊണ്ട് ദേവി നന്ദുനോട് പറയാതെ ഓടി പോയി ബാക്ക് സീറ്റിലേക്ക് കയറി…കാര്യം മനസ്സിലായത് കൊണ്ട് തന്നെ നന്ദു ഒരു ചിരിയോടെ മുൻപിലേക്കും കയറി… ഇടക്കിടെ മിററിൽ കൂടി വരുന്ന നവിയുടെ നോട്ടം ദേവി ശ്രെദ്ധിക്കുന്നുണ്ടാരുന്നു… മിണ്ടണ്ട… പോ… പാതിരാത്രി വരെ ഇരുന്നു കിന്നരിച്ചിട്ട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഇന്ന് ടെസ്റ്റുപേപ്പർ ഉണ്ടെന്ന്… ദേവി അതും മനസ്സിൽ ഓർത്തു അവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് പുറത്തേക്ക് നോക്കി ഇരുന്നു…

അയ്യടി… ഞാൻ പറഞ്ഞാരുന്നേ നീ എങ്ങനേലും കോപ്പി അടിക്കുമെന്ന് എനിക്കറിയാലോ… അവളുടെ മനസ്സ് വായിച്ചത് പോലെ അവളെ ഒന്ന് നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ നന്ദ്യാരത്തേക്ക് പോയി… അപ്പൊ ശെരിയെടി… പോകുവാണേ… ദേവി കാറിൽ നിന്നിറങ്ങി നന്ദുനോട് മാത്രം യാത്ര പറഞ്ഞു അകത്തേക്ക് നടന്നു…എന്നുമെന്നും ഇങ്ങനെ പരീക്ഷക്ക് മൊട്ട വാങ്ങുന്നതിൽ കൊച്ചിന് കുറച്ചു ബെസമമുണ്ട്… കോപ്പി അടിക്കാനുള്ളൊരു സാവകാശമെങ്കിലും തരണ്ടേ… കടുവ… നവിയൊരു ചിരിയോടെ അവളുടെ പോക്കും നോക്കി ഇരുന്നു എന്നിട്ട് വണ്ടി മുന്നോട്ടെടുത്തു… ചെമ്പകത്തെത്തിയതും കണ്ടു ഉമ്മറത്തു കാര്യമായി എന്തോ സംസാരിച്ചിരിക്കുന്ന ഗോപിയേയും മാലതിയേയും ഗോപികയേയും… ആഹാ… അകത്തു കാര്യമായിട്ടുള്ള എന്തോ ചർച്ച നടക്കുവാണല്ലോ ഏട്ടാ… വണ്ടിയിലിരുന്നു കൊണ്ടു തന്നെ നന്ദു പറഞ്ഞതും നവി ഒന്ന് ചിരിച്ചു… നീ ഇറങ്ങ്… ഞാൻ വരുവാ… അവനത് പറഞ്ഞതും നന്ദു വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു…ഉമ്മറത്തേക്ക് കയറി നന്ദു ബാഗ് എടുത്ത് മാലതിയുടെ കൈയിലേക്ക് കൊടുത്തു…

ക്യാച്ച്… പോ പെണ്ണെ… പോയിത് വെക്കേണ്ടിടത് വെക്ക്… ആഹ് തല്ക്കാലം അത് അമ്മ പിടി… അതും പറഞ്ഞവൾ ഗോപികയുടെ തോളിലേക്ക് ചാരി ഇരുന്നു… അവരൊരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു… ഇതെന്താ… എല്ലാരും കാര്യമായ എന്തോ ചർച്ചയിലാണല്ലോ… അകത്തേക്ക് കയറി വന്ന നവി ചോദിച്ചു… അവൻ മാലതിക്ക് തൊട്ടപ്പുറത്തേക്ക് ഇരുന്നു… ഞങ്ങളൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് രണ്ടിനോടും സംസാരിക്കാൻ വേണ്ടി ഇരുന്നതാ… ഗോപി പറഞ്ഞതും നവിയും നന്ദുവും അയാളെ സംശയത്തോടെ നോക്കി… ഇന്ന് ആ മഹേഷ്വർ വിളിച്ചിരുന്നു… അവർക്ക് എത്രയും പെട്ടന്ന് വിവാഹം നടത്തണമെന്ന്… ഗോപി അത് പറഞ്ഞതും നവിയും നന്ദുവും പരസ്പരം ഒന്ന് നോക്കി… ••••ഓയ്…ഒന്ന് നിന്നേ… പിറകിൽ നിന്നാരോ വിളിക്കുന്ന കേട്ടിട്ടാണ് അരുന്ധതി തിരിഞ്ഞു നോക്കിയത്… അവൾക്ക് നേരെ മുണ്ടിന്റെ തുമ്പും പിടിച്ചു ഒരു ചിരിയോടെ നടന്നു വരുന്ന വിനുവിനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു കുഞ്ഞിച്ചിരി മിന്നിമാഞ്ഞു… ……………. തുടരും………….