17/04/2026

മാംഗല്യം : ഭാഗം 16

രചന – ഇഷ ജാൻവി

ഇന്നാണ് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയുന്നത് രാവിലെ എഴുന്നേൽക്കണമെന്ന് കരുതിയതാ പക്ഷെ എന്ത് ചെയ്യാം ഉറങ്ങി പോയി. സമയം നോക്കിയപ്പോൾ 7 മണി, ബ്രഷ് ചെയ്ത് നേരെ അടുക്കളയിലേക്ക് പോയി

ഉറങ്ങി പോയി അമ്മേ
അമ്മയെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

സോപ്പ് ഇടാതെ ഞാൻ പരത്തി വച്ച ചപ്പാത്തി ചുട്ട് എടുക്ക് പെണ്ണെ

ആ ഇപ്പൊ റെഡി ആക്കാം
ദോശ കല്ല് എടുത്ത് കൊണ്ട് വന്നു സ്റ്റോവിൽ വച്ചു അമ്മ പരത്തി തരുന്ന ചപ്പാത്തി ഓരോന്നായി ചുട്ട് എടുക്കാൻ തുടങ്ങി

അമ്മ ചപ്പാത്തിക്ക് കറി ആക്കണ്ടേ

ഇന്നലത്തെ ചിക്കൻ കറി ഫ്രിഡ്ജിൽ ഇരിപ്പുണ്ട് അത് ചൂടാക്കി എടുക്കാം

ആ അല്ല അമ്മേ ഏട്ടൻ ഫുഡ് കൊണ്ട് പോകാറില്ലേ

അവൻ അവിടുത്തെ ക്യാന്റീനിൽ നിന്ന കഴിക്കുന്നത്

ഹ്മ്മ

അല്ല മോളെ അവൻ എഴുന്നേറ്റില്ലേ

ഇല്ലാ

എന്നാ പോയി വിളിച്ച എഴുന്നേൽപ്പിക്ക് ഇനി ഞാൻ ചുട്ടോളം മോളും പോയി റെഡിയായി വാ അല്ല എങ്ങനെയാ പോകുവാ അജുവും ആദിയും വരുമോ

ആ അവര് വരാമെന്ന് പറഞ്ഞതാ പിന്നെ ഏട്ടൻ പറഞ്ഞു ഫസ്റ്റ് ഡേ അല്ലെ ഏട്ടൻ കൊണ്ട് വിട്ടോളം എന്ന് ഇന്ന് ഉച്ച വരെ അല്ലെ ഉണ്ടാകു അതോണ്ട് ഉച്ചക്ക് അവര് ഡ്രോപ്പ് ചെയ്തോളും

ആ അതേതായാലും നന്നായി മോള് അവനോട് എഴുന്നേൽക്കാൻ പറ

ദേ ഏട്ടാ എഴുന്നേറ്റെ സമയം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ

ദേ മനുഷ്യാ ഞാൻ കുളിച്ചു വരുമ്പോഴേക്കും എഴുന്നേറ്റില്ലെങ്കിൽ തല വഴി വെള്ളം കോരി ഒഴിക്കും പറഞ്ഞില്ലെന്നു വേണ്ട

കുളിച്ചു വന്നപ്പോഴും ഏട്ടൻ കിടന്ന് ഉറങ്ങുന്നുണ്ട് സത്യം പറഞ്ഞാൽ ഏട്ടൻ ഇങ്ങനെ കിടന്നുറങ്ങുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല വേറെ ഒന്നുമല്ല എനിക്ക് ഇങ്ങനെ ഉറങ്ങാൻ കഴിയുന്നില്ലല്ലോ എന്ന് ആലോചിച്ചിട്ടാണ്

ഏട്ടന്റെ അടുത്ത് പോയി ഇരുന്ന് വീണ്ടും വിളിക്കാൻ തുടങ്ങി

ഏട്ടാ ദേ സമയം 8 മണി കഴിഞ്ഞു ഇന്ന് എന്റെ ഫസ്റ്റ് ഡേ അല്ലെ ഏട്ടൻ കൊണ്ടുവിടാം എന്ന് പറഞ്ഞത് കൊണ്ട് അല്ലെ ഞാൻ അവരോട് നേരെ കോളേജിൽ എത്താൻ പറഞ്ഞെ

അതിന് ഇപ്പൊ എന്താ ആമിസേ

എന്താന്നോ നമുക്ക് പോകണ്ടേ ഇനി എപ്പോ റെഡി ആയി പോകാനാ

എന്റെ ആമിക്കുട്ടി ഇങ്ങനെ ടെൻഷൻ ആകണ്ട കാര്യമെന്താ പത്തു മണിക്ക് അല്ലെ നിനക്ക് കോളേജിൽ എത്തേണ്ടത് അതിന് ഇനിയും സമയം ഉണ്ടല്ലോ ഞാൻ ഇന്ന് കുറച്ചു ലേറ്റ് ആകുമെന്ന് വിളിച്ചു പറഞ്ഞിരുന്നു നിന്നെ അവിടെ ആക്കിയിട്ടേ ഞാൻ കോളേജിൽ പോകു
കിടന്നിടത് നിന്ന് തന്നെ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു പറഞ്ഞു

ദേ ഏട്ടാ വിട്ടേ ഞാൻ കുളിച്ചതാ

കണ്ണ് അടച്ചു കിടന്ന് അവൻ വീണ്ടും കണ്ണ് തുറന്ന് അവളെ ഒന്നു നോക്കി

നീ കുളിച്ചോ
സംശയത്തോടെ ചോദിച്ചു

തല നനച്ചില്ല അല്ലെങ്കിലും ഞാൻ രാവിലെ തല നനക്കാതെയാണ് കോളേജിൽ പോകുന്നത്
അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു

ആ ഞാനും വിചാരിച്ചു അല്ലെങ്കിലും നിന്നെ കണ്ടാൽ പറയും നീ കുളിച്ചിട്ടില്ല എന്ന്

ദേ എന്റെ കുളിയുടെ കണക്ക് എടുക്കാതെ മോൻ പോയി പല്ല് തേച്ചു കുളിച്ചിട്ട് വാ

അവള് അവിടുന്ന് എഴുന്നേൽക്കാൻ പോയതും അവളെ വലിച്ചു കിടക്കിയിൽ ഇട്ടു

ഏട്ടാ വേണ്ട
അവള് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു കുറച്ചു സമയം കഴിഞ്ഞ് അവൻ അവിടെ നിന്നും മുഖം മാറ്റി അവളുടെ കണ്ണിലേക്കു നോക്കി രണ്ടു കണ്ണും അടച്ചു നിൽക്കുകയാ അത് കണ്ടപ്പോൾ ഒരു ചിരിയോടെ അവൻ രണ്ട് കണ്ണിലും ചുണ്ട് ചേർത്തു പിന്നെ പതിയെ മുക്കിൻ തുമ്പിൽ ഒന്നു കടിച് അവിടെയും ചുണ്ട് ചേർത്തു പതിയെ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ നിന്നതും അവള് അവനെ തള്ളി മാറ്റി എഴുന്നേറ്റിരുന്നു.

ഒന്നു പോയി പല്ല് തേക്ക് മനുഷ്യ നാറിയിട്ടു വയ്യാ
അവനെ കൂർപ്പിച്ചു നോക്കി മൂക്ക് പൊത്തി കൊണ്ട് പറഞ്ഞു

അത് കേട്ട് അവൾക്ക് ഒരു വളിച്ച ചിരിയും പാസ്സ് ആക്കി അവൻ ഫ്രഷ് ആകാൻ പോയി
അവൻ പോയ വഴിയേ നോക്കി അവളും ഒന്നു ചിരിച്ച റെഡി ആകാൻ തുടങ്ങി

ഫസ്റ്റ് ഡേ ആയത് കൊണ്ട് കളർ ഡ്രെസാണ് അല്ലെങ്കിൽ യൂണിഫോം അതൊക്കെ അന്നേ കിട്ടി ബോധിച്ചു.
വൈറ്റ് കുർത്തയും ബ്ലൂ ജീൻസും എടുത്ത് ഇട്ടു മുടി ഒരു ക്രാബ് ഇട്ട് ഒതുക്കി വച്ചു ഒരു കുഞ്ഞു പൊട്ടും സിന്ധുരവും തൊട്ടു ഷാൾ കഴുത്തിലൂടെ ചുറ്റി .

റെഡിയായി നേരെ താഴെ പോയി എന്നിട്ട് അമ്മയോടൊപ്പം ഫുഡ് ഒക്കെ എടുത്ത് വച്ചു

ആമി
മുകളിൽ നിന്നും വിളി തുടങ്ങി

വേഗം പോയി അവനെയും വിളിച്ചിട്ട് വാ ആദ്യത്തെ ദിവസം തന്നെ ലേറ്റ് ആക്കണ്ട

😁😁

എന്താ ഏട്ടാ എന്തിനാ വിളിച്ചത്

നീ എവിടെയാ അതിനിടക്ക് മുങ്ങിയത്
മുടി വാരുന്നതിനിടയിൽ അവൻ ചോദിച്ചു

ഞാൻ താഴെ ഫുടൊക്കെ എടുത്ത് വെക്കാൻ പോയതാ

ഹ്മ്മ്

അല്ല ഇതെന്താ ഷിർട്ടിന്റെ ബട്ടൺ ഇടാത്തത്

അത് ഇനി മുതൽ നിന്റെ ഡ്യൂട്ടിയാണ്

ഏട്ടന്റെ കൈക്ക് കുഴപ്പമൊന്നുമില്ലല്ലോ

എന്ത് കുഴപ്പം

ഒരു കുഴപ്പവുമില്ലല്ലോ അതോണ്ട് ഏട്ടൻ തനിയെ ബട്ടൺ ഇട്ടാൽ മതി കേട്ടല്ലോ എന്നിട്ട് പെട്ടെന്ന് റെഡിയായി വാ ചായ എടുത്ത് വച്ചിട്ടുണ്ട്
അതും പറഞ്ഞു അവള് റൂമിന് പുറത്തേക്ക് പോയി

അല്ലേലും അവളിൽ നിന്ന് ഞാൻ ഇതൊന്നും പ്രതീക്ഷിക്കരുതായിരുന്നു
ഒരു ആത്മഗതം എന്നോണം അവൻ പറഞ്ഞു നിർത്തിയതും അവനെ ആരോ തിരിച്ചു നിർത്തിയതും ഒരുമിച്ചാണ്

നോക്കുമ്പോൾ ദേ അവനെ രൂക്ഷമായി നോക്കി കൊണ്ട് നിൽക്കുന്ന നമ്മുടെ ആമിക്കുട്ടി പെട്ടെന്ന് അവളെ കണ്ടപ്പോൾ അവൻ ഒന്ന് പതറി പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴി മാറി. ഇനിയും അവന്റെ കണ്ണിൽ നോക്കി നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് അവനിലുള്ള നോട്ടം മാറ്റി ബട്ടൺ ഇട്ട് കൊടുക്കാൻ തുടങ്ങി.
അവനും ഒന്ന് അവളെ നോക്കി ചിരിച്ചു കൊണ്ട് അവളെ വട്ടം പിടിച്ചു

ഏട്ടാ കൈ എടുത്ത് മാറ്റ്
അവനെ നോക്കാതെ തന്നെ പറഞ്ഞു

ഇതാകുമ്പോ നിനക്ക് ഇട്ട് തരാൻ എളുപ്പമായില്ലേ ഒന്ന് ഹെല്പ് ചെയ്തതാടി ഭാര്യേ

എനിക്ക് ആരുടേയും ഹെല്പ് ഒന്നും വേണ്ട

വേറെ ആരുടെ ഹെല്പും ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മോള് വാങ്ങേണ്ടട്ടോ

പിന്നെ അവള് ഒന്നും പറയാതെ എല്ലാ ബട്ടണും ഇട്ട് കൊടുത്തു. എന്നിട്ടും അവൻ കൈ എടുത്തില്ല

ദേ കളിക്കാതെ കൈ എടുത്ത് മാറ്റ

എന്താ എന്റെ ആമിക്ക് പറ്റിയത്

എന്ത് പറ്റാൻ സമയമായി നമുക്ക് താഴേക്ക് പോകാം

ഞാൻ ചോദിച്ചതിനുള്ള മറുപടി കിട്ടാതെ നമ്മള് ഇവിടുന്ന് പോകില്ല

എനിക്ക് ഒന്നുമില്ല ഏട്ടാ

എന്തിനാ ആമി നീ ഇങ്ങനെ കള്ളം പറയുന്നേ നിന്നെ മനസിലാക്കാൻ എനിക്ക് നിന്റെ പോലും ആവശ്യമില്ല അതോണ്ട് എന്റെ മോള് പറ ഈ മനസ്സിൽ ഒന്നും വച്ചു നിൽക്കണ്ട

അത് ഞാൻ ഏട്ടന് നല്ല ഭാര്യ ആകുന്നില്ല അല്ലെ

ഈ നല്ല ഭാര്യാ എന്നുകൊണ്ട് നീ എന്താ ഉദ്ദേശിച്ചത് ആമി

അധികം വളഞ്ഞു ചിന്തിക്കുകയൊന്നും വേണ്ട ഞാൻ ഉദേശിച്ചത്‌ എന്താന്ന് വച്ചാൽ ഏട്ടൻ പറയുന്നതിന് ഞാൻ തർക്കുത്തരം മാത്രമല്ലെ പറയുന്നുള്ളു ഏട്ടൻ നല്ല രീതിയിൽ സംസാരിക്കുമ്പോ ഞാൻ എന്തേലും കോനിഷ്ട പറയുകയും ചെയ്യും മനഃപൂർവം പറയുന്നതല്ല പെട്ടെന്ന് പറഞ്ഞു പോകുന്നതാ
ഇത്രയും സമയം നിലത്തു നോക്കിയാണ് അവള് പറഞ്ഞത് പറഞ്ഞു കഴിഞ്ഞിട്ട് അവന്റെ മുഖത്തു നോക്കി അവനാണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുകയാ

അവനെ കുറുമ്പൊടെ ഒന്ന് നോക്കി നെഞ്ചിൽ ഒരു കുത്തും വച്ചു കൊടുത്തു പിടി വിടുവിക്കാൻ നോക്കി പക്ഷെ പ്രയോജനം ഒന്നും ഉണ്ടായില്ല

എന്റെ ആമിക്കുട്ടി നീ ഇങ്ങനെ തർക്കുത്തരം പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമാ പക്ഷെ അത് നമ്മള് മാത്രമുള്ള സമയം അങ്ങനെ അല്ലെ നീ പറയാറുള്ളൂ അതോണ്ട് അതിൽ എന്റെ മോള് ടെൻഷൻ അടിക്കേണ്ട പിന്നെ കോനിഷ്ട വർത്തമാനം ആ അമൃതയെ പറ്റി പറയുന്നതല്ലേ സത്യം പറഞ്ഞാൽ നീ അവളെ പറയുന്നത് എനിക്ക് ഇഷ്ടമാ
ഒറ്റ പുരികം പൊക്കി അവള് നോക്കി

അത് എന്താണെന്നോ എന്നോടുള്ള സ്നേഹം കൊണ്ടല്ലെ നീ അങ്ങനെയൊക്കെ പറയുന്നത് നിന്റെ ആ കുശുമ്പ് എനിക്ക് വല്ലാതെ ഇഷ്ടമാണ് അപ്പൊ എനിക്ക് ദേ ഇങ്ങനെ
ന്ന് പറയലും അവളുടെ കഴുത്തിൽ കടിച്ചതും ഒരുമിച്ചായിരുന്നു പിന്നെ അവിടെ അവന്റെ ചുണ്ടും ചേർത്തു
അവളാണെങ്കിൽ കണ്ണും മിഴിച്ചു അവനെ തന്നെ നോക്കി നിൽക്കുകയാ

എന്താണ് ആമികൊച്ചേ കണ്ണ് ഇപ്പൊ താഴെ വീഴും
അതും പറഞ്ഞു അവളുടെ മൂക്കിൻ തുമ്പിൽ ഉമ്മ വച്ചു
ചെറു ചിരിയോടെ അവള് അവനെ കെട്ടിപിടിച്ചു

ഈ കവിളിൽ കടിക്കാനാണ് എനിക്ക് ആഗ്രഹം പക്ഷെ ഇന്ന് നിനക്ക് കോളജിൽ പോകേണ്ടതല്ലേ അതാണ് ഇവിടെ തന്നത്
അവൻ കടിച്ച പാടില്ല വിരലോടിച്ചു കൊണ്ട് പറഞ്ഞു
അവള് ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു

അല്ലേടി ഇന്ന് കോളേജിൽ പോകുന്നില്ലേ

അപ്പോഴാണ് അതൊക്കെ അവൾക്ക് ഓർമ വന്നത് തന്നെ അവനെ തള്ളി മാറ്റി താഴേക്ക് പോയി കുറച്ചു കഴിഞ്ഞ് അവനും താഴേക്ക് വന്നു

അവനെ നോക്കാൻ ചെറിയ മടിയുള്ളത് കൊണ്ട് നോക്കിയതേ ഇല്ലാ ഫുഡിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു, അവളുടെ പരുങ്ങൽ ആസ്വദിച്ചു കൊണ്ട് അവനും കഴിച്ചു ഇതൊന്നും അറിയാതെ അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട് അതിനൊക്കെ അവള് മറുപടി കൊടുക്കുന്നുണ്ട്.

അമ്മയോട് യാത്രയും പറഞ്ഞു അവന്റെ കൂടെ വണ്ടിയിൽ കയറി

ആമി നിനക്ക് ഈ ഭാവം ചെരുന്നേ ഇല്ലാ ഭയങ്കര ബോറാടി

അവന്റെ പുറത്തു നല്ല നുള്ള് കൊടുത്തിട്ട് ഗൗരവത്തോടെ ഇരുന്നു

അതെ പുതിയ കോളേജോക്കെയാണ് റാഗിംഗ് ഒക്കെ ഉണ്ടാവും ആരെയും കേറി ചൊറിയരുത് കേട്ടല്ലോ

അതിനും മറുപടി ഒന്നും പറയാതെ ഇരുന്നു

അതെ വല്ലവനും വന്നു പ്രണയം പറഞ്ഞാൽ ആ താലി എടുത്ത് പുറത്ത് ഇട്ടാൽ മതി ബുക്ഡ് ആണെന്ന് അറിഞ്ഞോട്ടെ

എന്തോ ആ പറഞ്ഞത് അവൾക്ക് തീരെ ഇഷ്ടമായില്ല എന്ന് അവന് മനസിലായി. കോളേജ് എത്തിയ ഉടനെ അവള് ഇറങ്ങി അവന്റെ മുന്നിൽ പോയി നിന്നു

അതെ ഈ താലി കാണിക്കാൻ എനിക്ക് യാതൊരു മടിയുമില്ല ആര് ചോദിച്ചില്ലെങ്കിലും ഈ താലി എന്നും എന്റെ നെഞ്ചോട് ചേർന്ന് എല്ലാരും കാണുന്ന വിധത്തിൽ ഉണ്ടാവും

ഡീ നിനക്ക് ഈ താലി കാണിക്കാൻ മടി ആണെന്നൊന്നുമല്ല ഞാൻ ഉദ്ദേശിച്ചത്
അത് പറയുമ്പോൾ അവന്റെ സൗണ്ട് ഇടറുന്നുണ്ടായിരുന്നു
ഒരു തമാശ പറഞ്ഞത് അല്ലെ ഡീ നീ എന്തിനാ സീരിയസായി എടുക്കുന്നെ

…….

സോറി ഡീ ഞാൻ ചുമ്മാ നിന്നെ ഒന്ന് ചൊറിയാൻ പറയുന്നതല്ലേ അല്ലാതെ
അവൻ അവളുടെ രണ്ട് കൈയും വലിച്ചു ഒന്ന് കൂടെ ചേര്ത്ത നിർത്തി

എനിക്ക് ആ കുശുമ്പി പാറുനെയാട്ടോ ഇഷ്ടം ഞാൻ എന്തേലും പറഞ്ഞാൽ എന്നോട് രണ്ട് പറയുന്ന എന്റെ വഴക്കാളി അല്ലാതെ ഇങ്ങനെ ഞാൻ പറയുമ്പോ കണ്ണ് നിരക്കുന്നവളെ അല്ല
അവളുടെ കാതിൽ പറഞ്ഞു അവിടെ ചുണ്ടും ചേര്ത്ത അവൻ പിടി വിട്ടു

അപ്പോഴേക്കും രണ്ട് ബൈക്കുകൾ അവരുടെ അടുത്ത് വന്നു നിർത്തി നമ്മുടെ അജുവും ആദിയും

നിങ്ങള് നേരത്തെ എത്തിയോ (ആദി)

നീ വൈകിയത് കൊണ്ട് തോന്നുന്നതാ
മിത്ര പറഞ്ഞതും നിഖിലിന്റെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞു അവള് പഴയ ഫോമിൽ എത്തി എന്ന് മനസിലായി

ഇവൻ ഒരുങ്ങി കഴിയണ്ടേ അതാ ലേറ്റ് ആയത് (അജു)

ആഹാ അങ്ങനെ എന്നെ മാത്രം പറയണ്ട ഇവനും നോക്കിയേ മുടിയൊക്കെ ജെൽ തേച് ഒതുക്കി വച്ചിട്ട് (ആദി)

ആ നീയും മോശമല്ല (മിത്ര)

ഈ 😁😁

അല്ല നീ ഒന്നും ക്ലാസ്സിൽ കേറുന്നില്ലെ സമയം 9 മണി കഴിഞ്ഞ് 50മിനിറ്റായി
നിഖിൽ പറഞ്ഞു

എന്നാ ഞങ്ങള് പോകാം ഏട്ടാ (അജു)

പിന്നെ നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട് (നിഖില്)

എന്ത് സർപ്രൈസ് (ആദി)

ഇപ്പൊ പറഞ്ഞാൽ അത് എങ്ങനെയാ സർപ്രൈസ് ആകുവാ പൊട്ടാ

ഓ ഐ സി
ആ എന്നാ ഞങ്ങള് അങ്ങ് യാത്രയാകാം അനുഗ്രഹിച്ചാലും
ആദി അത്രയും പറഞ്ഞു കൊണ്ട് നിഖിലിന്റെ മുന്നിൽ തല കുനിച്ചു നിന്നു

അവിടെയുള്ളവരെയൊക്കെ കാത്തു രക്ഷിക്കണേ കർത്താവെ
നിഖില് മേലോട്ട് നോക്കി കൊണ്ട് പറഞ്ഞു

ഓഹോ നമ്മളെ അപ്പൊ ഒരു വിലയും ഇല്ലാ അല്ലെ
ഒന്ന് സെന്റിയായി ആദി പറഞ്ഞു

ഏയ് നിനക്ക് മനസിലായില്ലേ ഇങ്ങേരു എക്സ് ലവർനാ അനുഗ്രഹം കൊടുത്തേ ഇവിടെ അല്ലെ പഠിക്കുന്നെ
അതും പറഞ്ഞു മിത്ര അജുവിന്റെയും ആദിയോയുടെയും കൈ പിടിച്ച ഓടി

ഡീ
അവളെ തല്ലാനായി ചിരിയോടെ കൈ പൊക്കി നിഖില് അവര് പോകുന്നതും നോക്കി നിന്നു
പെട്ടെന് അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ആമി ഓടി പോയി

കിട്ടിയത്തിന്റെ ഷോക്കിൽ വായും തുറന്ന് കുറച്ചു സമയം അവിടെ നിന്നു പോയി. അതിലുടെ പോകുന്നവരൊക്കെ അവനെ നോക്കുന്നത് കണ്ടിട്ട് ചമ്മിയ ചിരിയും ചിരിച്ച ബൈക്ക് എടുത്ത് അവൻ പോയി

നീ എവിടെയാ അതിനിടക്ക് മുങ്ങിയത് (അജു)

അത് ഞാൻ ഒരു സാധനം കൊടുക്കാൻ പോയതാ

ആർക്ക് 🤨🤨

എന്റെ കെട്ടിയോന് അല്ലാണ്ട് ആർക്ക് 😁

ആദി വീണ്ടും എന്തോ ചോദിക്കാൻ പോയതും മിത്ര അവനെ വലിച്ചു നടന്നു

കോളേജ് ഗേറ്റ് കടന്നതും ഒരു റോഡണ് മുന്നിൽ അതിന്റെ ഇടത് സൈഡിൽ കുറെ മരങ്ങളും ഓരോ മരത്തിനു ചുറ്റും റൗണ്ട് ഷേപ്പിൽ ഇരിക്കാൻ പാകത്തിന് സെറ്റ് ചെയ്തിട്ടുണ്ട്. അതിൽ ഓരോന്നിലും ആൾക്കാരുണ്ട്. ഒരു ചെറിയ പാർക്ക്‌ എന്ന് തന്നെ പറയാം.
പിന്നെ ഈ ക്യാമ്പസ്സിന്റെ പ്രതേകത എന്താണെന്ന് വച്ചാൽ ഇവിടെ പിജി കോഴ്സ് മാത്രമേയുള്ളൂ.

റോഡിൽ കൂടെ പോകാതെ അവര് പാർക്കിൽ ഇറങ്ങി ഓരോന്നും ചുറ്റി നടന്നു കമെന്റ് അടിച്ചും നടക്കുമ്പോഴാണ് അവരെ കുറച്ചു ആൾക്കാർ വിളിക്കുന്നത് വേറെ ആരുമല്ല സീനിയർസ് തന്നെ. ഇവര് കളർ ഡ്രെസ്സ് ആയതുകൊണ്ട് ഫ്രഷേഴ്‌സാണെന്ന് അവർക്ക് മനസിലായി.

നല്ല മര്യാദരാമന്മാരായി അവര് അവരുടെ അടുത്തേക്ക് പോയി.
കുറച്ചു ബോയ്‌സാണ് വിളിച്ചത് പേരിന് പകരം ആദ്യം തന്നെ ചോദിച്ചത് ഏതാ ഡിപ്പാർട്മെന്റ് എന്നാണ്. അവരുടെ ഡിപ്പാർട്മെന്റ് അല്ലാത്തത് കൊണ്ട് വേഗം വിട്ടു.

പിന്നെ നേരെ ക്ലാസ്സിലേക്ക് വിട്ടു
അഡ്മിഷൻ ടൈമിൽ വന്നപ്പോഴേ ക്ലാസ്സൊക്കെ നോക്കി വച്ചായിരുന്നു. അവിടെ പോയി നോക്കിയപ്പോൾ അനുവും അമ്മുവും(ഇവരെ ചങ്ങായിയാണ്) നേരത്തെ സീറ്റ് പിടിച്ചിട്ടുണ്ട്. അവരുടെ ബാക്കിലെ സീറ്റിൽ അജുവും ആദിയും മിത്രയും ഇരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതലുള്ള ശീലമാണ് മൂന്നും ഒന്നിച്ച ഇരിക്കു. കുറച്ചു സമയം എല്ലാവരുമായി കത്തി അടിച്ചു ഇരുന്നു അപ്പോഴേക്കും ഓരോ കുട്ടികളും വരാൻ തുടങ്ങിയിരുന്നു അമൃതയും(ഇത്‌ നിങ്ങള് ഉദ്ദേശിച്ച അമ്മു തന്നെ) വന്നുട്ടോ.

മിത്രയുടെ താലിയും സിന്ധുരവും കണ്ട് ആളൊന്നു ഞെട്ടിയിട്ടുണ്ട് പിന്നെ ആരെയും മൈൻഡ് ചെയ്യാതെ മുന്നിൽ പോയി ഇരുന്നു. യൂ നോ കുട്ടി പഠിപ്പിയാണ്.

അവരുടെ അടുത്ത് ഇരിക്കുന്നവരെയൊക്കെ ഏകദേശം പരിചയപെട്ടു. ക്ലാസ്സിൽ ആകെ 45 പേരാണ് അതിൽ 6 ബോയ്സും ബാക്കി ഫുൾ ഗേൾസുമാണ്.

കുറച്ചു സമയം കഴിഞ്ഞാണ് ഒരു സർ വന്നു കയറിയത്. ഇവിടെ മൂന്നെണ്ണവും സംസാരിക്കുന്ന തിരക്കിലായത് കൊണ്ട് സർ വന്നത് കണ്ടില്ല എല്ലാവരും എഴുന്നേറ്റു നിൽക്കുന്നത് കണ്ട് അവരും എഴുന്നേറ്റു.

സർനെ കണ്ട മിത്ര ഒന്ന് ഞെട്ടി അവള് മാത്രമല്ല അവളുടെ ചങ്ക്‌സും പിന്നെ ആ മുന്നിൽ ഇരിക്കുന്ന അമൃതയും. ബാക്കി എല്ലാരും സർന്റെ മോന്ജും നോക്കി നിൽക്കുകയാ.

തുടരും