26/05/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 35

രചന – ആതിര

പ്രിൻസിപ്പാളിന്റെ റൂമിൽ തന്നെക്കാതിരിക്കുന്ന സിദ്ധുവിനെ കണ്ടതും ഗീതു സ്തബ്ദയായി.. തന്നെ കാണാൻ ഇത്രയും ദൂരംതാണ്ടി അവൻ വന്നത് അവൾക്ക് വിശ്വസിക്കാനായില്ല.. ഒരുപാട് നാളുകൾക്ക് ശേഷം ഗീതു കാണുകയാണ് അവളുടെ പ്രിയപ്പെട്ടവന്റെ മുഖം…അവന്റെ മുഖത്ത് ഗീതുവിന്റെ കണ്ണുകൾ പാഞ്ഞുനടന്നു..അവന്റെ പണ്ടത്തെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടപോലെ തോന്നിയവൾക്ക് “അഹ്..ഗീതിക വന്നല്ലോ..” പ്രിൻസിപ്പാളിന്റെ ശബ്‌ദം കേട്ട് സിദ്ധു തിരിഞ്ഞുനോക്കി.. കാണാൻ കൊതിച്ചയാളെ കണ്ട് അവന്റെ കണ്ണും മനസ്സും നിറഞ്ഞു..അവനെ നോക്കാതെ താഴേക്ക് തല അല്പം കുനിച്ചാണ് ഗീതു നിക്കുന്നത്… “ഇങ്ങ് വരൂ.. ഗീതിക.. ഞങ്ങൾ പരിചയ‌പ്പെടുവായിരുന്നു..ഞാൻ സിദ്ധാർത്ഥിനോട് പറയുകയായിരുന്നു ഇങ്ങോട്ടേക്ക് ട്രാൻസ്ഫറിന് ശ്രമിക്കാൻ.. അപ്പൊ നിങ്ങൾക്ക് രാണ്ടാൾക്കും രണ്ടിടത്ത് കഴിയാതെ ഒന്നിച്ച് താമസിക്കാമല്ലോ..” ഗീതു മറുപടിയായി തെളിച്ചമില്ലാത്ത ചിരി സമ്മാനിച്ചു..

അവൾ അവനടുത്തേക്ക് നടന്നുവന്നു.. കൈകൾ സാരിയുടെ മുന്താണിയിൽ കോർത്ത് പിടിച്ചു..ഒരിക്കലും ഇങ്ങനെയൊരു കൂടിക്കാഴ്ച്ച അവൾ ആഗ്രഹിച്ചിരുന്നില്ല..അവിടിന്നു പോയിട്ടിപ്പോൾ മാസം നാല് കഴിഞ്ഞിരിക്കുന്നു.. അവൻ നോക്കിക്കാണുവായിരുന്നു ഗീതുവിനെ..കാര്യമായ മാറ്റമൊന്നും ഇല്ല..നിറം വെച്ചു..മുഖത്ത് ഇന്നുവരെ കാണാത്ത ശോഭ.. അതോ അവളോടുള്ള തന്റെ പ്രണയം വിരിഞ്ഞുനിക്കുന്നതിനാൽ തോന്നുന്നതാണോ?..അവനറിയില്ല..അവന്റെ നോട്ടം ഒരുവേള നെറുകിൽ ചാർത്തിയിരിക്കുന്ന സിന്ദൂരത്തിലേക്ക് പാളിവീണു.. ഇത്രയും ചുവപ്പോടെ ഇന്നുവരെ ആ നെറുകിൽ സിന്ദൂരം പടർന്നിട്ടില്ല.. അല്ല അതിന് താൻ അനുവദിച്ചിരുന്നില്ല..അവന്റെ ഹൃദയം സന്തോഷത്താൽ തുടിച്ചു..ഓടി ചെന്ന് അവളെ ഇറുകെ പുണരാൻ അവന്റെ കൈയ്യും മെയ്യും കൊതിച്ചു.. “ഗീതിക..ഇന്നിനി വേണമേങ്കിൽ ഹാഫ്‌ ഡേ ലീവു എടുത്തോളൂ.. തന്നെ കാണാൻ എത്രേം ദൂരം വന്നതല്ലേ ഭർത്താവ്..” “താങ്ക്സ് മേഡം.. വിത്ത് യൂർ പെർമിഷൻ ഇവളെ എനിക്ക് കൊണ്ടുപോകാമല്ലോ..??”(സിദ്ധു) “ഓഹ് ഷോർ..യൂ ക്യാൻ..” “വാ ഗീതു..” സിദ്ധു ഗീതുവിനരികിൽ ചെന്ന് വിളിച്ചു..ഗീതു പ്രിൻസിപ്പാളിനൊരു പതുങ്ങിയ ചിരി സമ്മാനിച്ച് അവനൊപ്പം പുറത്തിറങ്ങി..

സ്റ്റാഫ് റൂമിൽ ചെന്നവൾ ബാഗും എടുത്ത് അവനൊപ്പം നടന്നു..അവൻ ബുള്ളറ്റിനടുത്തേക്ക് നടന്നു.. “ഗീതു..വാ എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്..” “എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല.. സിദ്ധു വേട്ടൻ തിരിച്ച് പൊക്കോ..” “പ്ളീസ് ഗീതു..എനിക്ക് പറയാനുള്ളത് കേൾക്കാണെങ്കിലും നീ ഒന്നു തയ്യാറാക്..പ്ലീസ്‌…” അവൾ ഒന്നും മിണ്ടാതെ അവന് പുറകിലായി കയറി.. സിദ്ധു ബുള്ളെറ്റ് ഒരു പാർക്കിൽ കൊണ്ടുപോയി നിർത്തി അവിടുള്ള ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു.. തന്റെ മുന്നിൽ നിൽക്കുന്ന ഗീതുവിനോട് ഇരിക്കാൻ പറഞ്ഞു.. ആദ്യം കെട്ടഭാവം നടിച്ചില്ലെങ്കിലും പിന്നീട് മറു ഓരം ഇരുന്നു.. “ഗീതു..ഞാൻ ചെയ്തപോയത്തിനൊക്കെ മാപ്പ് ചോദിക്കാൻ വന്നതാ..ക്ഷമിക്കാൻ പറയാൻ അർഹതയില്ലന്നറിയാം.. നിന്നോട് പറയാൻ പാടില്ലാത്തതൊത്തിരി പറഞ്ഞിട്ടുണ്ട് ഞാൻ..അതിനൊക്കെ കാലു പിടിച്ച് മാപ്പ് ചോദിക്കുകവാ..” സിദ്ധു ഗീതുവിന്റെ കാലിലായി പിടിക്കാൻ ചെന്നതും ഗീതു ചാടി എഴുന്നേറ്റു.. “സിദ്ധുവേട്ടൻ എന്താ ഈ ചെയ്യുന്നേ..” “ഗീതു , കാവ്യ എന്നോട് എല്ലാ സത്യവും പറഞ്ഞു..

അതറിഞ്ഞപ്പോൾ അവൾക്കിട്ട് കൊടുക്കുകേം ചെയ്തു..നിന്നെ മനസ്സിലാക്കാൻ താമസിച്ചു ഞാൻ..തെറ്റ് പറ്റിപ്പോയി..” “ചേച്ചി പറഞ്ഞതറിഞ്ഞ് കുറ്റബോധം അല്ലെങ്കിൽ സഹതാപം കൊണ്ട് വന്നതാണെങ്കിൽ അത് വേണ്ട സിദ്ധുവേട്ടാ..ചേച്ചി പറഞ്ഞില്ലാരുന്നെങ്കിലോ???.. ഒരിക്കക്കലും എന്നെ തേടി വരില്ലായിരുന്നു.. സിദ്ധുവേട്ടാ,എന്നെ കല്യാണം കഴിക്കുന്നതിനു മുൻപുള്ള ഗീതുവിനെ അറിയാമായിരുന്നില്ലേ.. എപ്പോഴെങ്കിലും ഞാൻ അരുതാത്ത വഴിയിൽ കൂടി സഞ്ചരിച്ചിട്ടുണ്ടോ.. സിദ്ധുവേട്ടൻ പറഞ്ഞപോലെ ആരുടെയെങ്കിലും ചൂട് തേടിപ്പൊയെന്ന് കേട്ടിട്ടുണ്ടോ.. എന്നിട്ടും എന്നേം നന്ദൂനേം ചേർത്ത് എന്തൊക്കെ പറഞ്ഞു..എന്റെ.. നമ്മുടെ കുഞ്ഞിനെ വരെ തള്ളിപ്പറഞ്ഞില്ലേ..അപ്പോഴൊക്കെ ഞാൻ അനുഭവിച്ച സങ്കടം കണ്ടിട്ടും കുത്തിനോവിക്കുവല്ലേ ചെയ്തത്.. ഗീതു ആകെ ഒരു തെറ്റെ ചെയ്തിട്ടുള്ളൂ..ആദ്യമായും അവസാനമായും നിങ്ങളെ പ്രണയിച്ചു….അറിയാം അർഹിക്കാത്തതാണ് മോഹിക്കുന്നതെന്ന്..എന്നോ പതിഞ്ഞുപോയതാ ഹൃദയത്തിൽ.. പറിച്ചെറിയാൻ നോക്കിട്ടും പറ്റിയില്ല..സ്വന്തമാകില്ലെന്ന് അറിഞ്ഞിട്ടും സ്നേഹിച്ചിട്ടേയുള്ളൂ..

എങ്കിലും ഒരിക്കലും ആരും അതറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു.. അതുകൊണ്ടാ ആരോടും പറയാതെ കൊണ്ട് നടന്നത്..പക്ഷേ ആ ഡയറി ചേച്ചി കാണുമെന്ന് ഓർത്തില്ല.. എന്റെ തെറ്റിന്റെ ഫലമല്ലേ ഞാൻ അനുഭവിച്ചത്..തല മറന്ന് എണ്ണ തേച്ചു..ആരോടും പരിഭവവും പരാതിയും പറയാതെ ഒഴിഞ്ഞ് തന്നില്ലേ ഞാൻ..ഇന്നേ വരെ കുറ്റപ്പെടുത്തിയിട്ടുണ്ടോ.. ഇനിയെങ്കിലും എന്നെ ന്റെ വഴിക്ക് വിട്ടേക്ക്..ആർക്കും ഒരു ശല്യത്തിനും വരില്ല ഞാൻ..” “ഗീതു..ഇങ്ങനെയൊന്നും എന്നോട് പറയല്ലേ..നിന്നെ കിട്ടാൻ അർഹതയില്ലാത്തതെനിക്കാ.. അമ്മ ഏപ്പോഴും ചേച്ചിയോട് പറയുന്നത് നിന്നെ കണ്ട് പഠിക്കാനായിരുന്നു.. നിന്നെ പണ്ടേ എനിക്ക് വല്യ ഇഷ്ടമായിരുന്നു..അത് പക്ഷേ പ്രണയമൊന്നും ആയിരുന്നില്ല.. കാവ്യ എന്ത് ചെയ്താലും തിരിച്ച് സ്നേഹിക്കുന്ന നിന്നേ എനിക്ക് അത്ഭുതമായിരുന്നു..കല്യാണം കഴിഞ്ഞ് എപ്പഴൊക്കെയോ എന്റെ ഉള്ളിൽ നിന്നോടുള്ള ഇഷ്ടം നിറഞ്ഞപ്പോഴൊക്കെ ഓടിയെത്തിയത് അന്ന് രാത്രിയിൽ നീ എന്റൊപ്പം മുറിയിൽ വന്നതെങ്ങനെയെന്ന ചോദ്യമായിരുന്നു..അത് ആ ഇഷ്ടത്തിന് മേലേ വെറുപ്പ് തോന്നിപ്പിച്ചു..

എന്നാൽ അതിന്റെ പിന്നിലെ സത്യം കണ്ടെത്താൻ ഞാൻ ശ്രമിച്ചതേയില്ല..ഓരോ തവണ നിന്നെ ആനന്ദിന്റെ കൂടെ കാണുമ്പോഴും എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.അതെന്ത് വികാരമായിരുന്നെന്ന് എനിക്കറിയില്ല..എനിക്ക് കിട്ടാത്ത പരിഗണന അവന് കിട്ടുന്നതിൽ എനിക്ക് ദേഷ്യമായിരുന്നു..നീ ഞായറാഴ്ചകളിൽ അങ്ങോട്ട് പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല..നിനക്കവൻ സഹോദരനായിരുന്നന്ന് അറിഞ്ഞുവെച്ചിട്ടും അങ്ങനെയിക്കെ ഞാൻ പറഞ്ഞു..ഗീതു ഇപ്പൊ എനിക്ക് നീയില്ലാതെ പറ്റില്ല..നീ പോയതിൽ പിന്നെയാണ് നിന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചെന്ന് മനസ്സിലായത്..എന്നോട് ക്ഷമിക്കില്ലേ നീ..ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട് നിന്നെ ഇപ്പൊ ഞാൻ..പ്ളീസ് നീ എന്റെയൊപ്പം വാ..ഞാൻ നുള്ളിനോവിക്കില്ല..” “വേണ്ട സിദ്ധുവേട്ടാ,ഈ വാക്കുകളൊക്കെ കേൾക്കാൻ കൊതിച്ചൊരു സമയമുണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞുപോയി..

എന്നെ വെറുതെ വിട്ടേക്ക്..” “ഗീതു..ഈ സിദ്ധൂനെ നിനക്കും അറിയാവുന്നതല്ലേ..കല്യാണത്തിന് മുമ്പ് എപ്പോഴെങ്കിലും ആരോടെങ്കിലും ഞാൻ അപമര്യാദയായി പെരുമാറിയിട്ടുണ്ടോ..വഴി വിട്ട് നാടന്നിട്ടുണ്ടോ.. കുടിച്ച് കൂത്താടിയിട്ടുണ്ടോ..ഒന്നുവില്ലേലും നിന്റെയപ്പച്ചി വളർത്തിയതല്ലേ എന്നെ..” “അത് തന്നാ സിദ്ധുവേട്ടാ..ഞാൻ ചെയ്ത തെറ്റ്.. ചിറ്റേം കൊച്ചച്ചനും എന്നും സിദ്ധുവേട്ടന്റെ സ്വഭാവഗുണം വാഴ്ത്തുമ്പോൾ ഞാൻ എന്തുമാത്രം സന്തോഷിച്ചിട്ടുണ്ടന്നോ.ഒരിക്കൽ പോലും ആരോടും ഒച്ചയെടുത്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല..ആ സിദ്ധുവേട്ടാനാ കാല്യണം കഴിഞ്ഞപ്പോൾ എന്നോട് സ്ഥിരമായി ദേഷ്യപ്പെട്ടത്..മദ്യപാനം തുടങ്ങിയത്…അതും പോര എന്നെ ബലമായി..പക്ഷേ അതിന് ഞാനൊന്നും പരായാതിരുന്നത് അതൊരു റേപ്പായിരുന്നില്ലാത്തത്ത് കൊണ്ടാ..ഞാനും ആഗ്രഹിച്ചിരുന്നത് കൊണ്ടാ..” “ഗീതു അപ്പൊ നീ പറഞ്ഞുവരുന്നത് കുടിച്ച് കഴിഞ്ഞാൽ ഞാൻ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവനാണെന്നാണോ..”

“സിദ്ധുവേട്ടാ..ഞാൻ അങ്ങാനൊന്നും ഉദ്ദേശിച്ചില്ല..സിദ്ധുവേട്ടൻ അങ്ങനെ തരം താഴില്ലെന്ന് എനിക്കുറപ്പുണ്ട്..” “ഉണ്ടല്ലോ..എപ്പോഴോ ന്റെ മനസ്സിൽ കടന്ന്കൂടിയ കുഞ്ഞിഷ്ടത്തിന്റെ പുറത്തതാണ് ഞാൻ നിന്നോട് അങ്ങാനൊക്കെ ചെയ്തത്..നീ തന്നെ പറഞ്ഞില്ലേ ആ സമയത്ത് എനിക്ക് നിന്നോടുണ്ടായിരുന്നത് സ്നേഹമായിരുന്നുവെന്ന്.. പക്ഷേ ലഹരിയിറങ്ങിയതോടൊപ്പം ആ ഓർമ്മകളും ഞാൻ മറന്നു..നീ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി..നീയോട്ട് എന്നോട് പറഞ്ഞുവില്ല..എത്ര തവണ ഞാൻ ചോദിച്ചതാ..ആരോടും പറയാതെ കൊണ്ടുനടന്നില്ലേ..അതൊക്കെ അറിഞ്ഞ് എന്റെ വായിന്ന് പറയാൻ പാടില്ലാത്തതൊക്കെ വന്നു..ഞാൻ നിന്നെ അടിച്ചു..നിന്റെ വായിന്ന് ചോര വരുന്ന കണ്ടെന്റെ ഹൃദയം വിങ്ങിയത് മാത്രം ആരും കണ്ടില്ല..നമ്മുടെ കുഞ്ഞ് നഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല ഗീതു..ഞാൻ നിന്നെ ഇവിടല്ലേ തല്ലിയത്..??” സിദ്ധു അവളുടെ കവിളിലേക്ക് അവന്റെ കൈ ചേർത്തു.. അടുത്ത നിമിഷം തന്നെ ഗീതു അത് തട്ടിയേറിഞ്ഞു..സിദ്ധു അമ്പരപ്പൊടെ അവളെ നോക്കി..

“എന്നേ തൊടരുത്.. എനിക്ക് ഇപ്പൊ സിദ്ധുവേട്ടനെ ഇഷ്‌ടല്ല..ഇനി നമ്മൾ തമ്മിൽ ഒരുമിച്ചൊരു ജീവിതം ഉണ്ടാകില്ലന്ന് പറഞ്ഞല്ലേ ഞാൻ അവിടിന്നു പോന്നത്..അതു തന്നെ ഇപ്പോഴും പറയാനുള്ളൂ..എനിക്കിനി നിങ്ങളെ വേണ്ട….ഞാൻ….എ… എനിക്ക്…എനിക്ക് നിങ്ങളോട് വെറുപ്പാണ് സിദ്ധുവേട്ടാ..എന്നെ ശല്യപ്പെടുത്താതെ പോയി തരാവോ” “എന്റെ മുഖത്ത് നോക്കി നിനക്കത് പറയാവോ ഗീതു..നിനക്ക് എന്നോട് വെറുപ്പാണെന്ന്..എന്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്..” ഗീതു മറുപടി പറയാതെ നിന്നു.. “നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നില്ലേങ്കിൽ പിന്നെ എന്തിനാ നിന്റെ നെറുകിൽ ഈ സിന്ദൂരം തൊട്ടേക്കുന്നേ.. നാലാള് കാണേ ഈ താലി ഇങ്ങനെ പുറത്തിട്ടേക്കുന്നേ..അന്ന് ഞാൻ വാങ്ങിക്കൊണ്ടവന്ന സാരിയാണ് ഇത്..

വിലകുറഞ്ഞ സാരിയാണെന്നും പറഞ്ഞ് അമ്മ എന്നെ വഴക്ക് പറഞ്ഞിരുന്നു..വീട്ടിൽ നിന്ന് ഓരോർമ്മയും കൊണ്ട്പോകാത്ത നീ ഈ സാരി മാത്രം കൊണ്ടുപോയി..ഇപ്പൊ ഉടുത്തിരിക്കുന്നു.. ഇതൊക്കെ മതി ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നെന്ന് മനസ്സിലാക്കാൻ…” “ഒറ്റക്കാണ് ഞാൻ..താലിയും സിന്തൂരവുമില്ലെങ്കിൽ കേൾക്കേണ്ടി വരുന്ന ചോദ്യങ്ങൾ അല്ലെങ്കിൽ അതൊരവസരമായി ആരും കാണാതിരിക്കാൻ വേണ്ടി മാത്രം..അതിനു വേണ്ടി മാത്രം..പിന്നീ സാരി..അറിയാതെ എടുത്തു പോയതാ..” “നീ മുഖത്ത് നോക്കി സംസാരിക്ക് ഗീതു..പിന്നെ നിനക്ക് കള്ളം പറയാൻ തീരെ അറിയില്ല..” “വേണേൽ വിശ്വസിച്ചാൽ മതി..” ” നീ എന്താ വൈഗയെ വിളിച്ച് പറഞ്ഞത്..??”ഞാൻ നിന്നോട് പറഞ്ഞോ അവളെയെനിക്ക് കെട്ടണന്ന്..??” “വൈഗേച്ചിക്ക് സിദ്ധുവേട്ടനെ ഒത്തിരി ഇഷ്ടാ..ഞാനാ നിങ്ങളുടെ ഇടയിലേക്ക് വന്നത്..പാവം എന്നോടുള്ള സിമ്പതി കാരണം സിദ്ധുവേട്ടനോടുള്ള ഇഷ്ടം തുറന്ന് പറയാതെ പോയി..

സിദ്ധുവേട്ടൻറെ കൻസെപ്റ്റിലുള്ള പെണ്കുട്ടിയാ വൈഗേച്ചി..സിദ്ധുവേട്ടൻ ചേച്ചിക്കൊരു ജീവിതം കൊടുത്താൽ രണ്ടുപേർക്കും സന്തോഷത്തോടെ ജീവിക്കാം..ഞാൻ ഒരിക്കലും നിങ്ങളുടെ ഇടയിൽ വരില്ല..അല്ലേലും നമ്മൾ തമ്മിൽ ദേ ഈ നീള വ്യത്യാസം പോലെ എല്ലാത്തിലും അന്തരമല്ലേ..?” “ഞാൻ അവളെ കെട്ടുന്നതിൽ നിനക്കൊരു സങ്കടവുമില്ലേ ഗീതു..?? “ഇല്ല സിദ്ധുവേട്ട..നിങ്ങളുടെ രണ്ടാളുടെയും വിവാഹം ന്റെ സ്വപ്നമാണ്..ഞാനായിട്ട് ഇല്ലാണ്ടാക്കിയ സ്വപ്നങ്ങൾ ഞാനായിട്ട് തന്നെ നടത്തിത്തരും..” “എനിക്കത്തിന് സമ്മതമല്ലങ്കിലോ..??” “സിദ്ധുവേട്ടന്റെ കല്യാണം കഴിയുന്നവരെ ഞാൻ മടങ്ങി വരില്ല..അതാണാഗ്രഹമെങ്കിൽ അങ്ങനെ..സിദ്ധുവേട്ടൻ ഇപ്പൊ എന്നോട് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും അത്..??” “ഗീതു..എനിക്ക് നിന്നെ ഇപ്പോൾ ഇഷ്ടാവാണെന്ന് പറഞ്ഞാൽ നീയെന്താ മനസ്സിലാക്കാത്തേ??I really love you geethu..Love u so much…Please ഗീതു നീ നിന്നെയൊന്ന് മനസ്സിലാക്കണം..”

“എനിക്ക് കൂടുതൽ ഒന്നും പറയാനില്ല..” “ശേരി..ഞാൻ അവളെ കെട്ടാം..നീ എന്താ സന്യസിക്കാൻ പോകുവാണോ..നിന്റെ കഴുത്തിൽ വേറെ ആരും താലി ചാർത്താൻ ഈ സിദ്ധു ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല..നീ എന്റേതാ.എന്റേത് മാത്രം…വേറാർക്കും നിന്നെ വിട്ടുകൊടുക്കില്ല… “വേറെയാരും ഇനി ന്റെ ജീവിതതത്തിൽ വരില്ല..ഒരാളെ ഗീതു സ്നേഹിച്ചിട്ടുള്ളൂ..അയാളുടെ താലി ന്റെ മരണം വരെ കഴുത്തിൽ കാണും..പക്ഷേ ഒരുമിച്ചൊരു ജീവിതം ഇല്ല.. വൈഗേച്ചിയാ സിദ്ധുവേട്ടന് ചേരുകാ..അതാ ന്റെ ആഗ്രഹം..” “ആയിക്കോട്ടെ ഗീതു..ഞാൻ അവളെ തന്നെ കേട്ടികോളാം..ഗീതു നീ ഇതോർത്ത് ദുഃഖിക്കും.. ഇപ്പൊ നീയാ ന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്നത്..ഇനി നമ്മൾ കാണുമ്പോൽ വൈഗ എന്റെ ഭാര്യയായിരിക്കും..എപ്പോഴെങ്കിലും നിനക്ക് സാന്തോഷം ആകുമല്ലോ..അവൻ ആ സിമന്റ് ബെഞ്ചിൽ ആഞ്ഞടിച്ചു..അവന്റെ കൈ മുറിഞ്ഞ് ചോര വരാൻ തുടങ്ങി.. “അയ്യോ …ചോര..” ഗീതു അവന്റടുത്ത് ഓടി ചെന്ന് കൈപിടിച്ചു നോക്കി..

“വിട് ഗീതു..ഞാൻ നിന്റെ ആരും അല്ലല്ലോ..എനിക്ക് എന്ത് സംഭവിച്ചാൽ നിനക്കെന്താ..??” “വാ കേറ്.. നിനക്ക് പോകേണ്ടടത്ത് കൊണ്ടവിടാം..” അവൻ ഗീതുവിനെ അഭിരാമിയുടെ വീട്ടിൽ കൊണ്ടവിട്ടു..വെളിയിൽ തന്നെ അഭിരാമിയും ത്രേസ്യാമ്മച്ചേടത്തിയും ഉണ്ടായിരുന്നു.. “ഗീതു..വീണ്ടും ഞാൻ ചോദിക്കുവാ..ന്റെ ഭാര്യയായ് നിനക്ക് തിരിച്ചു വന്നൂടെ ..ഞാൻ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ വാങ്ങിച്ചോളാം..നീയില്ലതെ പറ്റില്ലേടി..”. “സിദ്ധുവേട്ടൻ പൊക്കോ..” “ഗീതു..ഞാൻ പോകുവാ..ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ വൈഗ ന്റെ ഭാര്യയായിരിക്കും. .നിനക്കൊരു ശല്യമായി ഇനി ഞാൻ വരില്ല..ആരെയാന്ന് വെച്ചാൽ നീയും കെട്ടിക്കോ..എന്നോട് വെറുപ്പല്ലേ..” അത്രയും പറഞ്ഞ് തിരിഞ്ഞുനോക്കാതെ അവൻ പോയി..അവൻ പോയതും അത്രയും നേരം പിടിച്ചുവെച്ച കണ്ണീർ അണപൊട്ടിയൊഴുകി..അവൾ ഓടി അകത്ത് പോയി ബെഡിൽ കമഴ്ന്ന് കിടന്ന് കരഞ്ഞു..അവളുടെ പുറകെ ചേന്ന അഭിരാമിയോടും ത്രേസ്യാമ്മച്ചെടത്തിയോടും അവൾ നടന്നതെല്ലാം ഏങ്ങി ഏങ്ങി പറഞ്ഞു..എല്ലാം കേട്ട് അവളുടെ അവസ്‌ഥയോർത്ത് അവർക്കും സങ്കടമായി..

“മോളേ ചേടത്തി കുഞ്ഞിനെ ന്റെ മോളപ്പോലെയെ കണ്ടിട്ടുള്ളൂ..ഒരമ്മ പറയുന്നപോലെ കണ്ടാൽ മതി..ആ കൊച്ചൻ മോളോട് ചെയ്തതിനെല്ലാം മാപ്പ് ചോദിച്ചില്ലേ..കാലുപിടിച്ചില്ലേ.. ക്ഷമിക്കാമായിരുന്നു..അതിന് പകരം വേറൊരുതിക്ക് വിട്ടു കൊടുത്തിട്ട് കരഞ്ഞിട്ടെന്താ പ്രയോജനം..നാളെ നീ ചെയ്തതോർത്ത് ഇതിലും ഉച്ചത്തിൽ കരയാൻ ഇടവരരുത്..ഒന്നൂടി ചിന്തിച്ചു നോക്ക് മോളേ..” “അതേ ഗീതു..ചേട്ടത്തി പറഞ്ഞ അഭിപ്രായമാ എനിക്കും..നീ ഒന്നു പറഞ്ഞാൽ നീ സ്വപ്നം കണ്ട ജീവിതം തിരികെ ലഭിക്കും..” “വേണ്ട..ഞാൻ സിദ്ധുവേട്ടന് ചേർന്നതല്ല..എന്നെപോലൊരു ഭാര്യ സിദ്ധുവേട്ടന് അപമാനം ആയിരിക്കും..കുറെ നാൾ കഴിയുമ്പോൾ ന്റെ ഈ കോലം ഇതിലും മോശമാകും..വേണ്ട..” “ന്റെ ഗീതു..നിനക്ക് അപകർഷതാ ബോധമാണ്..അതാണ് ആദ്യം മാറ്റേണ്ടത്..അവനിപ്പോ നിന്നെ മനസ്സറിഞ്ഞാണ് സ്നേഹിക്കുന്നത്..അവിടെ സൗന്ദര്യത്തിന് സ്ഥാനം ഇല്ല.. പിന്നെ നിന്നെക്കണാൻ ഭംഗിയില്ലെന്ന് ആരാ പറഞ്ഞേ..മറ്റുള്ളവരുമായി കംപയർ ചെയ്യുന്ന കൊണ്ടാ നിനക്ക് അങ്ങനെ തോന്നുന്നെ..

പിന്നെ നിന്റെ നീളം ..അത്തവനൊരു പ്രേശ്നമല്ലെക്കെങ്കിൽ മറ്റുള്ളവരെ അത് ബോധിപ്പിക്കണ്ട കാര്യം ഉണ്ടോ..നമ്മുടെ പ്രണയം കൂടെയുണ്ടാകുമ്പോൾ അതിന്റെ വിലയറിയില്ല.നഷ്ടപ്പെട്ടുകഴിഞ്ഞൽ അത് പിന്നെ തിരിച്ച് കിട്ടില്ല..ആ വേദന ആരേക്കാളും നന്നായി എനിക്കറിയാം..നീ നല്ലപോലെ ആലോചിക്ക്..” അഭിരാമിയും ചേടത്തിയും അവിടെനിന്നും പോയി..അവളെ അത്താഴം കഴിക്കാൻ വിളിച്ചിട്ട് ചെന്നില്ല..താൻ വേദനിച്ചാലും സിദ്ധുവിനൊരു നല്ല ജീവിതം ഉണ്ടാകുമെന്ന് സമാധാനിച്ച് എപ്പോഴോ അവൾ നിദ്രയിലേക്ക് വഴുതി വീണു..അവളും സിദ്ധുവും മാത്രമുള്ള സുഖ സുന്ദര സ്വപ്നങ്ങളുടെ തേരിലേറി…. (തുടരും)