രചന – ആരുണി കൃഷ്ണ
ഇടക്ക് ശ്രീയുടെ ഫോൺ റിങ് ചെയ്തു… ****** അഭി കാളിങ്… ശ്രീ കുറച്ചു മാറി നിന്ന് സംസാരിച്ചു… എന്തോ ഗൗരവം ഉള്ള വിഷയം ആണെന്ന് മിഥുവിന് ശ്രീയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു ….ശ്രീയുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകും പോലെ തോന്നി അവൾക്ക് .. “ശരി, ഈവെനിംഗ് കാണാം… ” അത് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു… “എന്ത്പറ്റി സർ… ” “എന്ത്… ” “അല്ല, എന്തോ ടെൻഷൻ പോലെ… ” “ഉണ്ടെങ്കിൽ എന്താ, മാറ്റി തരുമോ… ” ശ്രീയുടെ എടുത്തടിച്ചപോലെയുള്ള ആ ചോദ്യം കേട്ട് മിഥു ശരിക്കും ഒന്ന് പേടിച്ചു… അവൾക്ക് എന്തോ വല്ലാതെ സങ്കടം തോന്നി.. “എന്നോട് ചാടി കടിക്കുന്നത് എന്തിനാ… ഞാൻ എന്ത് ചെയ്തു… ” അവൾ കണ്ണു നിറച്ചു കൊണ്ട് തല കുമ്പിട്ടു ഇരുന്ന് പിറുപിറുത്തു… “ശേ, ഇവൾക്ക് സങ്കടം ആയെന്ന് തോന്നുന്നു… ദേഷ്യപ്പെട്ടു പോയല്ലോ… ”
“മിഥു…” ശ്രീ പതിയെ വിളിച്ചു…. അവൾ തല ഉയർത്തിയില്ല… “മിഥു… വിളിച്ചാൽ കേട്ടൂടെ നിനക്ക്… ” ശ്രീയുടെ ശബ്ദം ഒന്ന് കനത്തപ്പോൾ അവൾ പെട്ടന്ന് തല ഉയർത്തി.. കരിമഷി എഴുതിയ കണ്ണിൽ ചെറിയൊരു നനവ്.. ഒരു കുഞ്ഞു നീർത്തിളക്കം അവൻ അറിഞ്ഞു… “മിഥു, സോറി… ” എന്തോ ആ വിളിയിലും ക്ഷമ പറച്ചിലിലും ഒരു ചെറിയ സുഖം അവൾ അറിഞ്ഞു… അവൾ അതിൽ അലിഞ്ഞു അവനെ തന്നെ നോക്കി ഇരുന്നു… “ഇങ്ങനെ നോക്കല്ലേ പെണ്ണെ… ഞാൻ പൊക്കി എടുത്ത് അങ്ങ് കൊണ്ട് പോകും… ” ശ്രീ അവളുടെ കണ്ണുകളിലേക്ക് നോക്കി പറയാതെ പറഞ്ഞു… “ആഹാ, അടിപൊളി… ” ഈ കാഴ്ച്ച കണ്ട്, മഞ്ജുവും ശ്രീക്കുട്ടിയും വാതിലിന് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു… “നല്ല ബെസ്റ്റ് ട്യൂഷൻ… ” ശ്രീക്കുട്ടി കണ്ണ് തള്ളികൊണ്ട് ചോദിച്ചു… “എന്റെ ചേച്ചി… ഇതും ഒരു ട്യൂഷൻ ആണ്…എനിക്ക് പല സംശയങ്ങളും ഉണ്ട്… ” “എന്ത് സംശയം മഞ്ജു… ” “ഒരു പ്രേമത്തിന്റെ മണം അടിക്കുന്നില്ലേ…? ” ശ്രീക്കുട്ടി പെട്ടന്ന് അവളുടെ കൈപിടിച്ച് വലിച്ചു കുറച്ചു മാറി നിന്നു…
“എന്താ ചേച്ചി, എന്താ… എവിടെ പോകുവാ… ” “നീ വന്നേ, ഞാൻ ഒരു രഹസ്യം പറയാം… ” “എന്ത്… ” “ഡി, എന്റെ ഏട്ടന് നിന്റെ ചേച്ചിയോട് മുടിഞ്ഞ പ്രേമമാ… ” “ആർക്ക്, ശ്രീക്കുട്ടൻ ചേട്ടനോ… ” “അല്ലാതെ വേറെ ആരാടി പൊട്ടി, എന്റെ ഏട്ടൻ… ” ” യൂ മീൻ ലവ്…കാതൽ… പ്യാർ.. ” “ഓ നിന്ന് സിനിമ ഡയലോഗ് ഇടാതെ പറയുന്നത് കേൾക്കു… ” ശ്രീക്കുട്ടി അവന്റെ ഷെൽഫിൽ നിന്ന് കിട്ടിയ മിഥുവിന്റെ ഫോട്ടോസും അതിന് ചുവടെ എഴുതിയിരുന്ന കാര്യങ്ങളും ഒക്കെ മഞ്ജുവിനോട് വിസ്തരിച്ചു പറഞ്ഞുകൊടുത്തു … “അപ്പൊ, ഏട്ടന് മിഥുവേച്ചിയോടുള്ള ഈ ഇഷ്ടം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ലല്ലോ… ” “അല്ലേ അല്ല, മിഥു സ്കൂളിൽ പഠിക്കുമ്പോ തൊട്ടുള്ള ഫോട്ടോസ് ഏട്ടന്റെ പക്കലുണ്ട്… ” “ബട്ട്, ചേച്ചി… മിഥുവേച്ചിക്ക് അന്നേ അങ്ങനൊരു ഇഷ്ടം ഉള്ളതായി എന്റെ അറിവിൽ ഇല്ല.. ഏട്ടനെ ചേച്ചിയും ഞാനും ഒക്കെ ആദ്യം കാണുന്നത് തന്നെ അന്ന് പ്രവീണേച്ചിടെ എൻഗേജ്മെന്റ് ദിവസമാ… ” മഞ്ജുവിന്റെ വാക്കുകൾ ശ്രീക്കുട്ടിയിൽ നിരാശ പടർത്തി…
“പക്ഷെ ഇപ്പൊ ചേച്ചിക്കും അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ എന്നൊരു സംശയം ഉണ്ട്… ” “എങ്ങനെ…? “ഇന്ന് എന്തായിരുന്നു രാവിലെ പുകില്… ഒരുങ്ങുന്നു… കണ്ണാടിയിൽ നോക്കുന്നു.. തന്നെ ചിരിക്കുന്നു… സംസാരിക്കുന്നു… ശ്രീക്കുട്ടൻ ചേട്ടൻ ട്യൂഷൻ എടുക്കാൻ അല്ലെ വരുന്നത്, പെണ്ണ് കാണാൻ അല്ലല്ലോ എന്ന് പറഞ്ഞപ്പോ, ആ മുഖം ചുവക്കലും, ചമ്മലും ഒക്കെ ഒന്ന് കാണേണ്ടതായിരുന്നു… പക്ഷെ പരസ്പരം ഇവർ പറിഞ്ഞിട്ടില്ല എന്ന് ഉറപ്പാണ്… എങ്കിൽ ആദ്യം ഉടനെ എന്നോട് പറയും അത്… ഇത് വരെ അതില്ല.. ” “അടിപൊളി… ഇത് തന്നെ രാവിലെ, വീട്ടിലെയും അവസ്ഥ… പെണ്ണ്കാണാൻ പോകുമ്പോ ഉള്ള വെപ്രാളം പോലെ… അത് ഞാനും ചോദിച്ചപ്പോ നിന്ന് പരുങ്ങി…” “എന്നാ ഇത് അത് തന്നെ ചേച്ചി… ” “ഏത്…? ” “ദിവ്യപ്രേമം… ഈ പരസ്പരം തുറന്നു പറയാതെ… മനസ്സിൽ ഒതുക്കി കൊണ്ട് നടക്കുന്നത്… ” “ശ്രീക്കുട്ടിക്ക് ഒരു നിമിഷം അഭിയെ ഓർമവന്നു…
” “ആദ്യം ഒക്കെ ഇവർ കണ്ണിൽ കണ്ടാൽ അടിയായിരുന്നു ഇപ്പൊ അടിയിട്ട് അടിയിട്ട് ഇവിടെ എത്തി… പക്ഷെ ഒന്നും തുറന്നു പറയുന്നില്ല… നമുക്ക് ഈ പ്രണയ വഞ്ചി ഒരു കരക്ക് അടുപ്പിക്കണ്ടേ…? ” അത് പറഞ്ഞു മഞ്ജു തിരിഞ്ഞതും ശ്രീകുട്ടി അഭിയുടെ ചിന്തകളിൽ ആയിരുന്നു… മഞ്ജു അവളെ കുലുക്കി വിളിച്ചു… “ചേച്ചി… !” “ആ, എന്താ മോളെ നീ പറഞ്ഞെ… ഞാൻ പെട്ടന്ന് വേറെന്തോ ഓർത്തുപോയി… ” “ആഹാ, എന്നാ ഇപ്പൊ പറഞ്ഞോ… നാത്തൂൻ ആയി എന്റെ മിഥു ചേച്ചിയെ സ്വീകരിക്കാൻ ചേച്ചിക്ക് സമ്മതമാണോ… ” മഞ്ജു കൈ നീട്ടി ചോദിച്ചതും, ശ്രീക്കുട്ടി അവളുടെ കയ്യിൽ തന്റെ കൈവെച്ചു കൊണ്ട് പറഞ്ഞു, ” നൂറു വട്ടം സമ്മതം… ” രണ്ട് പേരും ചിരിച്ചു… ©ആരുണി കൃഷ്ണ ❤️ “പെട്ടന്ന് കുറച്ചു ടെൻഷനിൽ ആയിരുന്നു അതാ ഞാൻ …” മിഥുവിന്റെ കണ്ണുകളെ അഭിമുഖീകരിക്കാൻ കഴിയാതെ നോട്ടം മാറ്റി കൊണ്ട് ശ്രീ പറഞ്ഞു… മിഥു ഒരു പുഞ്ചിരി വരുത്തി തല കുലുക്കിയതെ ഉള്ളു.. “സംശയങ്ങൾ ഒക്കെ ഏകദേശം ക്ലിയർ ആയില്ലേ… പിന്നെ ഫസ്റ്റ് ഡേ ശ്രദ്ധിക്കാതെ ഇരുന്ന പോർഷൻസും ഓക്കേ അല്ലെ ഇപ്പൊ… ”
“ഓക്കേയാണ്… പിന്നെ സർ ഒരു കാര്യം പറയാനുണ്ട്…” “എന്താണ്, പറഞ്ഞോ.. ” ശ്രീ അവളെ നോക്കി കൈകെട്ടി ഇരുന്നുകൊണ്ട് പറഞ്ഞു.. “അത് അന്ന് ഒട്ടും പ്രതീക്ഷിക്കാതെ ക്ലാസിൽ സാറിനെ കണ്ടപ്പോ… ” “കണ്ടപ്പോ…? ” “ആകെ ഷോക്ക്ഡ് ആയി… പിന്നെ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.. ” “അത് കൊള്ളാല്ലോ… എന്നെ കണ്ടു ഷോക്ക്ഡ് ആവാൻ ഞാൻ എന്താ അത്ര ഭീകരൻ ആണോ… ” ശ്രീ ചിരിച്ചുകൊണ്ട് ചോദിച്ചു… “ഏറെക്കുറെ… അങ്ങനെ ആർന്നല്ലോ എപ്പോഴും എന്നോട് ബീഹെവ് ചെയ്തിരുന്നത്.. എപ്പോഴും ചൂടാവുമായിരുന്നു…” “കയ്യിൽ ഇരിപ്പിന്റെയാ… പറയുന്ന ആളും ഒട്ടും മോശം അല്ലാരുന്നല്ലോ.. ഒന്ന് അങ്ങോട്ട് പറയുമ്പോ പത്ത് ഇങ്ങോട്ട് പറയില്ലേ… ” “ഒരു കാര്യവുമില്ലാതെ വെറുതെ ദേഷ്യപ്പെട്ടിട്ടുമുണ്ട്… ” “എപ്പോ, അതൊന്ന് കേൾക്കണമല്ലോ… ” ശ്രീ അക്ഷമനായി ചോദിച്ചു… “സർ, കൂൾ ആവു… അപ്പൊ പറയാം… ” “ഹഹ, ഞാൻ ദേഷ്യപ്പെട്ടത് അല്ലടോ, താൻ പറ കേൾക്കട്ടെ … ”
“അന്ന് ക്ഷേത്രത്തിൽ വെച്ച് ഞാൻ ശ്രീക്കുട്ടിയുടെ കൂടെ പോയതാ, ഡ്രെസ്സിൽ കരി പറ്റിയപ്പോൾ അത് കഴുകാൻ … ഞാനായിട്ട് അവളെ വിളിച്ചു കൊണ്ട്പോയതല്ല…പിന്നെ അവിടെ കൂടിയിരുന്നു കമന്റ് അടിച്ചവരോട് ഞങ്ങൾ ആയി ഒന്നും പറയാനും, ശ്രദ്ധിക്കാനും പോയിട്ടില്ല… ഇങ്ങോട്ട് കേറി വന്നതാ…” “അതൊക്കെ എനിക്ക് അറിയാം… ” “എന്നിട്ടാണോ അപ്പൊ എന്നെ കുറ്റപ്പെടുത്തി സംസാരിച്ചത്… ” “ഒന്നാമത് നേരം വൈകി, പിന്നെ പൂജ തുടങ്ങിയത്കൊണ്ട് എല്ലാവരും ക്ഷേത്രത്തിന് ഉള്ളിൽ… അപ്പൊ ആ ക്ഷേത്ര പരിസരത്ത് ആരും ഇല്ലാത്ത സമയമാ… അപ്പൊ നിനക്ക് ആരെയെങ്കിലും കൂട്ട് വിളിച്ചൂടെ…ഞാനും പ്രണവും, ആനന്ദൻ അങ്കിളും അച്ഛനും ഒക്കെ ഉണ്ടാർന്നല്ലോ…. എന്റെ അനിയത്തി ആയോണ്ട് പറയല്ല, ആ പൊട്ടിക്കാളിക്ക് അതിനുള്ള ബോധം ഇല്ല… അതിനോട് പറഞ്ഞിട്ട് കാര്യവുമില്ല… എന്നാലും കൊടുത്തിട്ടുണ്ട്… അപ്പൊ നീ കൂടി ഓരോന്ന് ഒപ്പിച്ചു വെക്കുമ്പോ ഞാൻ പിന്നെ എന്ത് വേണം… ഞാൻ ഒന്ന് താമസിച്ചെങ്കിലോ, അവന്മാർ നിന്നെയോ അവളെയോ എന്തെങ്കിലും ചെയ്തെങ്കിൽ….. ” ശ്രീ ഒന്ന് വിരാമം ഇട്ടു… മിഥുവിന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു…
“പിന്നെ അതിൽ ഒരുത്തൻ നിന്റെ കയ്യിൽ കേറി പിടിക്കുന്നതാ ഞാൻ കണ്ടത്… അതാ എനിക്ക് അത്രയും ദേഷ്യം വന്നത്… അവനെ ഒന്ന് നന്നായി പെരുമാറാൻ കഴിഞ്ഞില്ല… ക്ഷേത്രം ആയിപ്പോയി… ” അത് പറയുമ്പോഴും ശ്രീയിൽ ദേഷ്യഭാവം നിറഞ്ഞു… കയ്യിലെ മുഷ്ടി ചുരുട്ടി അവൻ കസേരയിലേക്ക് ഇടിച്ചു.. ഇത്തവണ മിഥു ഭയന്നില്ല… തന്നോടുള്ള കരുതൽ ആ ദേഷ്യത്തിൽ നിറയുന്നത് അറിയും തോറും അവൾ അത് ഇഷ്ടപ്പെട്ടു, ചെറു ചിരിയോടെ… പെട്ടന്ന് ശ്രീ ദേഷ്യം അടക്കി വീണ്ടും തുടർന്നു… “എനിക്കറിയാം, ആ വൃത്തികെട്ടവൻ നിന്നോട് അങ്ങനെ പെരുമാറിയതിന്റെ ദേഷ്യവും, സങ്കടവും എല്ലാം നിന്റെ മനസ്സിൽ ആ നിമിഷം ഉണ്ടായിരുന്നു എന്ന്… ഒരു ആശ്വാസവാക്ക് മാത്രം ആയിരിക്കും നീ പ്രതീക്ഷിച്ചതും, ആരിൽ നിന്നായാലും… അപ്പൊ ഞാൻ വന്നു നിന്നെ കുറ്റപെടുത്തുകയും, ദേഷ്യം കാണിക്കുകയും ചെയ്തത് ഒരുപാട് വേദനിപ്പിച്ചു എന്ന് എനിക്ക് അറിയാം… അതാ സോറി പറയാൻ തന്നെ വന്നത്…. ” “സോറിയോ..!!! ” എന്താ മോള്, സോറി എന്ന് കേട്ടിട്ടില്ലേ.. അപ്പൊ ഒടുക്കത്തെ ഡിമാൻഡ്… പിന്നെ ഡയലോഗ് കേട്ടപ്പോ എനിക്ക് ചൊറിഞ്ഞു വന്നു…
അപ്പോഴും വേദനിപ്പിക്കണം എന്ന് കരുതി കയ്യിൽ പിടിച്ചതല്ല… എന്തോ കുറ്റം ചെയ്ത കൊച്ചു കുട്ടിയെ പോലെ ശ്രീയുടെ മുഖം വിഷാദം കൊണ്ട് നിറഞ്ഞു… “ഈശ്വരാ എന്റെ മനസ്സിൽ, ആ നിമിഷം ഉണ്ടായ എല്ലാ സങ്കടങ്ങളും മനസ്സിലാക്കിയ ഈ മനുഷ്യനോടാണോ എനിക്ക് ഒരുപാട് ദേഷ്യം തോന്നിയത്… എന്നാലും ഈ ശ്രീ പൊട്ടന് തൊട്ടതിനും, പിടിച്ചതിനും ദേഷ്യമാ…” അവൾ ചിരിയോടെ ഓർത്തു.. “മിഥു, തന്നെ വേദനിപ്പിച്ചതിന്, ഐ ആം റിയലി സോറി… ” “ഏയ്, അത് അത്ര കാര്യമായി ഒന്നുമില്ലന്നെ.. സർ എന്തിനാ സോറി ഒക്കെ പറയുന്നേ… ഞാനും കുറെ ഹാർഷ് ആയി സംസാരിച്ചു… ” “ഹ്മ്മ്.. ” ആ വാക്കുകൾ ശ്രീക്ക് ആശ്വാസം ഏകി… “മ്മ്, ശരി എങ്കിൽ ഞാൻ ഇറങ്ങട്ടെ… എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാ മതി… എന്റെ നമ്പർ ഉണ്ടോ… ” തലേ ദിവസത്തെ മെസ്സേജിനെ കുറിച്ച് മിഥു എന്തേലും പറയുമോ എന്ന് അറിയാൻ വേണ്ടി മനഃപൂർവം തന്നെ ശ്രീ ചോദിച്ചു..
പക്ഷെ മിഥു ഒന്നും മിണ്ടാതെ പരുങ്ങലോടെ നിന്നു…ആ നില്പിൽ നിന്ന് ഇന്നലത്തെ കള്ളത്തരം ശ്രീക്ക് മനസ്സിലായി… അവൻ ടേബിളിൽ ഇരുന്ന അവളുടെ ഫോൺ കയ്യിലെടുത്തു… ”നമ്പർ പറ, ഞാൻ മിസ്സ് ഇടാം… ” “ഞാൻ ഏട്ടനോടോ, ചേച്ചിയോടോ വാങ്ങിക്കോളാം… ” “ഞാൻ ഇവിടെ ഉണ്ടല്ലോ, പിന്നെ എന്തിനാ അവരോട് ചോദിക്കുന്നത്… ഇയാള് പറ… ” മിഥു മറ്റു വഴിയില്ലാതെ, നമ്പർ പറഞ്ഞു… “9…5….6….0…….” അവൾ പറഞ്ഞ നമ്പറിലേക്ക് ശ്രീ കാൾ ചെയ്തു “ഓ എല്ലാം തുലഞ്ഞു…. ” കള്ളത്തരം പൊളിയുന്നതിനും അപ്പുറം അവളെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു…. തുടരും….

by