രചന – അഹാനിക അനു
വണ്ടി ഒതുക്കി നിർത്തി കിച്ചു ശരത്തിന്റെ എടുത്തേക്ക് വരുമ്പോൾ ആണ് മുന്നിൽ കാർ വന്നു നിന്നത്….സൈഡ് സീറ്റിൽ നിന്നും ഇറങ്ങിയ ശ്രുതിയെ കണ്ടപ്പോൾ അവന് എന്തു കൊണ്ടോ അവളെ നോക്കാൻ തോന്നിയില്ല….. ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ രാജേഷിനെ കണ്ടപ്പോൾ എവിടെയാ കണ്ട ഓർമയിൽ അവൻ നിന്നു…… എന്നാൽ കിച്ചുവിനെ മനസിലായ പോലെ രാജേഷ് വേഗം വന്നു അവന് കൈ കൊടുത്തു…….
“” തനിക്ക് എന്നേ മനസിലായില്ലേ…… “”
ചിരിച്ചു കൊണ്ട് രാജേഷ് ചോദിക്കുന്നത് കേട്ട് കിച്ചു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു…..
“” സോറി….. എനിക്ക് ആരാ എന്ന് പിടി കിട്ടുന്നില്ല…. But കണ്ട നല്ല ഓർമ ഉണ്ട്…. എവിടെ നിന്നായിരുന്നു എന്ന്…….. “”
“” ടോ താൻ അല്ലെടോ അന്ന് ആ ആക്സിഡന്റ് ഉണ്ടായപ്പോൾ എന്നേ അവിടെ നിന്ന് സഹായിച്ചത്…… ഇയ്യാൾ അവിടെ വന്ന് സംസാരിച്ചില്ലേൽ എല്ലാം എന്റെ കയ്യിൽ നിന്ന് പോവുമായിരുന്നു…….. “”
“” ഓ ഇപ്പോൾ മനസിലായി…….. അന്ന് കവലയിൽ നടന്ന സംഭവം…….. “”
കിച്ചു സംസാരിച്ചു നിൽക്കുമ്പോൾ തന്നെ ശരത് അവിടേക്ക് വന്നിരുന്നു……..
“” അല്ല താൻ ഇവിടെ അണോ പഠിക്കുന്നത്…… തന്റെ സംസാരം എല്ലാം കേട്ടപ്പോൾ ഞാൻ വിചാരിച്ചു വർക്ക് ചെയ്യുകയാണെന്ന്…… “”
“” ഏയ് അല്ല സർ…….. ഇത് എന്റെ ഏട്ടൻ……. “”
ചിരിച്ചു കൊണ്ട് കിച്ചു അടുത്തേക്ക് വന്ന ഏട്ടനെ പരിജയപെടുത്തി കൊടുത്തു….
“” ഏട്ടൻ ഇവിടെ പഠിപ്പിക്കുന്നതാണോ…. “”
“” ഏയ് അല്ല…….. ഹൈസ്കൂൾ അധ്യാപകൻ ആണ്…..
“” പിന്നെ ഇവിടെ…… “”
സംശയം രൂപേണ രാജേഷ് ചോദിച്ചു…..
“” ചെറിയ ഒരു പ്രശ്നം…. അതൊന്ന് സോൾവ് ചെയ്യാൻ വന്നതാ……. “”
കിച്ചു തല താഴ്ത്തി കൊണ്ട് പറഞ്ഞപ്പോൾ അയാൾ അവന്റെ കൈക്ക് ഒരു തട്ട് കൊടുത്തു….
“” അങ്ങനെ പറയി………. ഇവളുടേതും അത് തന്നെ….. വന്നു കയറിയില്ല അപ്പോളേക്കും തുടങ്ങി……………. “”
രാജേഷ് പറയുന്നതെല്ലാം കേട്ട് കൊണ്ട് നിന്ന ശ്രുതിക്ക് ഇപ്പോളും ബോധം വന്നിട്ടില്ലായിരുന്നു….. എന്താണ് ഇവിടെ നടക്കുന്നത് എന്ന ധാരയിൽ ആയിരുന്നു….. ശരത്തിന്റെയും അവസ്ഥ ഏറെ കുറെ ഇത് തന്നെ……
“” ശരത്തേട്ട ഇത്……..സോറി സർ ഞാൻ പേര് ചോദിച്ചില്ല……. “”
“” ഓ അതിനെന്താ…….
രാജേഷ്…… തന്റെ പേരോ…. “”
“” കിച്ചുന്ന് വിളിച്ചാൽ മതി…….. “”
അത് കേൾക്കലും ശ്രുതി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു….. അത് മനസിലാക്കിയ പോലെ കിച്ചു ശരത്തിന്റെ എടുത്തേക്ക് തിരിഞ്ഞു……
“” ഏട്ടാ ഞങ്ങൾ തമ്മിൽ ഒരു ആക്സിഡന്റ് ഉണ്ടായപ്പോൾ അവിടെ നിന്ന് കണ്ടതാ…. പിന്നെ ഈ കുട്ടി ശ്രുതി…… ഏട്ടന് മനസിലാവും നമ്മുടെ പാറുവിനെ വണ്ടി തട്ടിയത് ശ്രുതിയുടേത് ആയിരുന്നു…….. “”
“” നശിപ്പിച്ചു…… “”
നെറ്റിക്ക് ഒരു തല്ല് കൊടുത്തു മുഖം ചുളിച്ചു കൊണ്ട് ദയമിയമായി ശ്രുതി കിച്ചുവിനെ നോക്കി…. രാജേഷിന്റെ മുഖം മാറുന്നതും ശ്രുതിയുടെ എക്സ്പ്രഷൻ കൂടി കണ്ടപ്പോൾ പറഞ്ഞത് അബദ്ധമായി പോയി എന്ന് അവന് മനസിലായി……….. പറഞ്ഞത് തിരിച്ചു എടുക്കാനും പറ്റില്ല എന്ന അവസ്ഥയിൽ ആയിരുന്നു കിച്ചു ….
“”ഹാ കൊള്ളാലോ…. അത് താൻ ആയിരുന്നോ…… ആളെ അന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല ട്ടോ….. ഇപ്പോൾ കണ്ടല്ലോ…….””
കളിയാക്കി ചിരിച്ചു കൊണ്ട് ശരത് പറഞ്ഞപ്പോൾ ശ്രുതി ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു……. അച്ഛനെ നോക്കിയപ്പോൾ അവിടെ ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ ആണ്……… കഷ്ട്ടമുണ്ട് ട്ടോ…… കിച്ചുവിനെ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ ചുണ്ട് അനക്കി സോറി പറഞ്ഞു……….
“” എന്നാൽ ഞങ്ങൾ പോട്ടെ ട്ടോ സർ…… പ്രിൻസിപ്പലിനെ കാണണം ……. “”
വേഗം വിഷയം മാറ്റാൻ പറഞ്ഞു തിരിച്ചു പറയുന്നത് കേൾക്കാൻ നിൽക്കാതെ കിച്ചു ഏട്ടനേയും കൊണ്ട് ഓടുന്നത് കണ്ട് ശ്രുതിക്ക് ചിരി വന്നു….. ചിരിച്ചു കൊണ്ട് തിരിഞ്ഞപ്പോളാണ് അച്ഛൻ നോക്കി നിൽക്കുന്നത് കണ്ടത് അത് തനിക്ക് ഇന്നത്തേക്ക് ഉള്ളതാണെന്നു മനസിലായി….ദേഷ്യത്തിൽ അച്ഛൻ മുന്നിൽ പോവുന്നത് കണ്ടപ്പോൾ അവളും പിറകെ ഓടി……
“””””””””””””””””””””””””””””””
“” ടാ കിച്ചു ഈ കുട്ടി അണോ ആ കുട്ടി….. “”
“” ഏത് കുട്ടി….. “”
സ്റ്റെപ് കയറുമ്പോൾ ശരത് ചോദിച്ചപ്പോൾ എന്താണ് ഉദേശിച്ചതെന്ന് കിച്ചു പുരികം പൊക്കി ചോദിച്ചു……
“” ഈ കുട്ടിക്ക് വേണ്ടിയല്ലേ നന്ദു അടി ഉണ്ടാക്കിയത്……
“” മ്മ്…. “”
കിച്ചു അലസമായി ഒന്ന് മൂളി…..
“”അപ്പോൾ ഈ കുട്ടിയെ അണോ അവനിഷ്ട്ടം…..””
ആകാംഷയോടെ ഉള്ള ശരത്തിന്റെ ചോദ്യം കേട്ട് കിച്ചു ഏട്ടന്റെ മുഖത്തേക്ക് നോക്കി…. അവളെ ഇഷ്ട്ടപെട്ടിട്ടുണ്ട് എന്ന് ആ മുഖത്ത് നിന്ന് മനസിലാക്കാം………
“” എനിക്ക് അറിയാൻ മേല ഏട്ടാ……. “”
പറഞ്ഞു കൊണ്ട് അവൻ വേഗം സ്റ്റെപ് കയറി……
“”””””””””””””””””””””””””””
പ്രിൻസിപ്പലിന്റെ റൂമിലേക്ക് കയറി ചെന്നപ്പോൾ സൈഡിൽ നിൽക്കുന്ന കിച്ചുവിനെയും നന്ദുവിനെയും കണ്ട് രാജേഷിന്റെ കണ്ണുകൾ വിടന്നു…….. കൗതുകമാണ് അയാൾക്ക് തോന്നിയത്……… പ്രിൻസി ഇരിക്കാൻ പറഞ്ഞതും അയാൾ കേട്ടില്ല ശ്രുതി കൈക്ക് ഒരു തട്ട് കൊടുത്തപ്പോൾ രണ്ട് പേരെയും നോക്കി ചിരിച്ചു ചെയറിൽ ഇരുന്നു………. ശ്രുതിയുടെ അവസ്ഥയും ഏറെ കുറെ ഇത് തന്നെയായിരുന്നു രണ്ട് പേരുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കി….. പുറത്ത് നിന്ന് സംസാരിച്ചത് ആരായിരുന്നു എന്ന് അവൾക്ക് തിരിഞ്ഞില്ല…… ശ്രുതി നോക്കി നിൽക്കുന്നത് കണ്ട് കിച്ചു മുഖം വെട്ടിച്ചു നന്ദു തന്റെ എല്ലാ പല്ലും കാണിച്ചു നല്ലൊരു ചിരി ചിരിച്ചു കൊടുത്തു…….. അത് കിച്ചു ആണെന്ന ധാരണയിൽ അവൾ തിരിച്ചു ചിരിച്ചു….. രണ്ട് പേരും പരസ്പരം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ കിച്ചു അസ്വസ്ഥതയോടെ താടി ഉഴിഞ്ഞു ……..
“” നിങ്ങൾ തന്നെ പറ ഞാൻ എന്ത് ചെയ്യണം……ഇവിടെ കിടന്നു അടി ഉണ്ടാക്കാൻ ഇത് ചന്ത ഒന്നും അല്ല……..1st year തന്നെ ഇവന്മാർ അടിയും വഴക്കുമായി സസ്പെൻഷനും വാങ്ങിയതാണ് ശരത്തിനോട് അത് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ……….
പ്രിൻസിപ്പൽ പറയുന്നത് കേട്ടപ്പോൾ ശരത്തിന്റെ തല താഴ്ന്നു……..
“”ഇവിടെ ആരും ചുമ്മാ കയറി തല്ലിയിട്ടൊന്നും ഇല്ല…… ഒരു പെൺ കുട്ടിയോട് മോശായി പെരുമാറിയാൽ അത് നോക്കി നിൽക്കാൻ ഞാൻ പുണ്യാളൻ ഒന്നുമല്ല….തിരിച്ചു ഒന്ന് കൊടുത്തു അത്രേ ഉള്ളു …….
ശരത് ഒന്നും പറയാതെ നിൽക്കുന്നത് കണ്ടപ്പോൾ നന്ദു ചാടി കയറി പറഞ്ഞു….. അത് ഇഷ്ട്ടപെടാത്ത പോലെ ശരത് തിരിഞ്ഞു കൊണ്ട് അവനെ നോക്കി…….
“” അങ്ങനെ ആണേൽ ഇവിടെ വന്ന് പരാതി പറയണമായിരുന്നു…… “”
പ്രിൻസിപ്പാൾ നന്ദുവിനെ നോക്കി ദേഷ്യത്തിൽ തന്നെ പറഞ്ഞു
“” ഓ ഇവൻ ഇവളെ തല്ലി ആസ്ഥാനത്തിലെ പൊടിയും തട്ടി പോയിട്ടാവുമല്ലേ പരാതിയുമായി എഴുന്നള്ളേണ്ടിയിരുന്നത്……. ഇത്രയും മിസ്സമാർ ഈ കോളേജിൽ ഇല്ലായിരുന്നോ……… എന്തിനേറെ പറയുന്നു സർ വരെ അന്ന് ഇവിടെ ഉണ്ടായിരുന്നു……… അവിടെ വന്ന് എന്താ കാര്യം എന്ന് പോലും ചോദിക്കാതെ നിന്ന സർന് ഇപ്പോൾ ഇത് പറയാൻ ഉള്ള ഒരു അർഹതയും ഇല്ല………. “”
“” ടാ……. നീ ആരോടാ സംസാരിക്കുന്നത് എന്ന ബോധവും ഉണ്ടോ……
ശരത്തിന്റെ ഒച്ച പൊന്തിയപ്പോൾ ശ്രുതി വരെ ഞെട്ടി പോയി……… ദേഷ്യത്തിൽ തന്നെ ചുമരിനൊരു കുത്തും കൊടുത്തു നന്ദു പുറത്തേക്ക് ഇറങ്ങി….
“” പിന്നെ ഇതിന്റെ പേരിൽ സസ്പെൻഷൻ എന്തേലും ഉണ്ടേൽ പറഞ്ഞാൽ മതി…………ഇവനെ പ്രോടെക്റ്റ് ചെയ്തു കൊണ്ടുള്ള സറിന്റെ സംസാരം കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല…….
കിച്ചുവിന്റെ എടുത്തു നിൽക്കുന്ന ആയുഷിനെ ഒന്ന് നോക്കി കൊണ്ട് നന്ദു പുറത്തേക്ക് ഇറങ്ങി…..
“” സർ ഞാൻ കിച്ചു ആണെന്ന് വിചാരിച്ചായിരുന്നു………..
ആയുഷ് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ പ്രിൻസിപ്പൽ കൈ കൊണ്ട് തടഞ്ഞു……….
“” final years ആണ് നിങ്ങൾ ആ ബോധം വേണം …… ആരെയും പ്രോടക്റ്റ് ചെയ്തല്ല ഞാൻ സംസാരിക്കുന്നത്….. ഇവിടെ നിന്ന് ഞാൻ ഒരു ആക്ഷൻ എടുത്താൽ ലൈഫ് മുഴുവൻ സ്പോയിൽ ആവും ആ ഓർമ വേണം…… ഈ കുട്ടിക്ക് കംപ്ലയിന്റ് ഉണ്ടേൽ ഞാൻ ഞാൻ ഒരു ആക്ഷൻ എടുക്കും ……. “”
അവസാന വാക്കെന്ന പോലെ പറഞ്ഞു പ്രിൻസിപ്പൽ ശ്രുതിയുടെ എടുത്തേക്ക് തിരിഞ്ഞു….. അവൾക്കാണേൽ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…… ശരത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു ദയനീയത കണ്ടു……. അച്ഛനെ നോക്കിയപ്പോൾ തല താഴ്ത്തി നിൽക്കുകയാണ്………
“” അവൾക്ക് കംപ്ലയിന്റ് ഇല്ല സർ…. “”
ശ്രുതി പറയുന്നതിന് മുന്നേ രാജേഷ് പറയുന്നത് കേട്ട് അവൾ ഞെട്ടി അച്ഛനെ തന്നെ നോക്കി നിന്നു………
“” what…….. നിങ്ങളെ മകളെ ആണ് ഇവർ ഉപദ്രവിച്ചത്………… “”
“” അതേ എന്റെ മകളെ തന്നെയാണ് ഉപദ്രവിച്ചത് അത് കൊണ്ട് തന്നെയാണ് പറഞ്ഞത് ഞങ്ങൾക്ക് പരാതി ഇല്ല എന്ന്……….. “”
പ്രിൻസിപ്പൽ പറഞ്ഞതിന് അത്രയും പറഞ്ഞു കൊണ്ട് രാജേഷ് എഴുനേറ്റു പുറത്തേക്ക് നടന്നു…. പിറകിൽ തന്നെ ശ്രുതിയും………. ശ്രുതി ഓടി എടുത്തേക്ക് എത്തുന്നതിനു മുന്നേ രാജേഷ് കാറിൽ കയറി പോയിരുന്നു….അച്ഛൻ പോവുന്നതും നോക്കി നിന്ന അവൾ ഉരയ്ക്ക് കയ്യും കൊടുത്തു നിന്നു………..
“” പ്രശ്നം ഗുരുതരമാവോ……… “”
പിറകിൽ നിന്ന് ഒച്ച കേട്ട് ശ്രുതി തിരിഞ്ഞു നോക്കി…….. നന്ദു ആണെന്ന് കണ്ടപ്പോൾ അവൾ ചിരിച്ചു……… ( അവൾ കിച്ചു ആണെന്നാണ് വിചാരിച്ചിരിക്കുന്നത് )
“” ഇതിൽ കൂടുതൽ ഇനി എന്ത് ഗുരുതരമാവാനാണ് മാഷേ….. ഇതൊക്കെ തന്നെ ധാരാളം……. എന്തായാലും നിങ്ങൾക്ക് സസ്പെൻഷൻ ഇല്ല….. ദോഷമില്ലാത്ത ഒരു സഹായം എന്നേ കൊണ്ട് കിട്ടിയില്ലേ അപ്പോൾ കാന്റീനിൽ നിന്ന് അടിപൊളി ഒരു ചായയും പരിപ്പ് വടയും……….””
“” ofcourse….. വന്നാട്ടെ……. “”
താടി ഉഴിഞ്ഞു കൊണ്ട് ഒരു കള്ള ചിരിയോടെ നന്ദു പറയുന്നത് കേട്ട് ശ്രുതി ഉറക്കെചിരിച്ചു അവന്റെ ഒപ്പം നടന്നു………….
“” കിച്ചു ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ…… “”
പെട്ടെന്ന് അവൾ വിളിച്ചത് കേട്ട് നന്ദു ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി……….
“” അങ്ങനെ പറയി മോളെ…… അപ്പോൾ കിച്ചു ആണെന്ന് വച്ചിട്ടാണ് എന്നോട് ഇത്ര അടുപ്പത്തിൽ സംസാരിക്കുന്നത്….. കാണിച്ചു തരാം……… “”
പൊട്ടി വന്ന ചിരി പിടിച്ചു കൊണ്ട് അവൻ എന്താണെന്ന രീതിയിൽ നോക്കി…….
“” ഏട്ടനും അച്ഛനും അന്ന് ശെരിക്കും എങ്ങനെയാ കണ്ടത്……. അത് ഒന്ന് പറഞ്ഞു തരോ…… “”
“” പടച്ചോനെ…. അത് എന്ത് സംഭവം…. ആ നാറി ഇതിന് മുന്നേ ഇവളെ അച്ഛനെയും പോയി കണ്ടോ…… അപ്പോൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്താണ്……….. ഇവളോട് ഇപ്പോൾ എന്ത് പറയും…….. “”
“” പറയി മാഷേ…….. “”
“” അല്ല ഇതൊക്കെ എപ്പോളാ നീ അറിഞ്ഞത്…… “”
“” ആ ഇത് നല്ല കൂത്ത്……. ഇപ്പോളല്ലേ ഏട്ടനും അച്ഛനും കൂടി സംസാരിച്ചത്…… എന്റെ മുന്നിൽ നിന്നല്ലേ സംസാരിച്ചത്………. ഞാൻ എന്താ പൊട്ടത്തിയോ…….. “”
“” ഹോ അപ്പോൾ അമ്മായപ്പനെ അവൻ കയ്യിലും എടുത്തു……….. “”
മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ശ്രുതിയെ നോക്കി അവൾ തന്റെ എടുത്തു നിന്ന് എന്തേങ്കിലും വീഴും എന്ന് വിചാരിച്ചു നിൽക്കാണ്……
“” എന്തായാലും ആ കാര്യം ഞാൻ പറയില്ല….. നീ നിന്റെ അച്ഛനോട് തന്നെ ചോദിച്ചു നോക്ക്….. “”
“” അച്ഛൻ പറഞ്ഞു തരില്ല……. “”
“” എന്നാൽ മോള് അറിയേണ്ട……. “”
പറഞ്ഞു കൊണ്ട് അവൻ വേഗം മുന്നിൽ നടന്നു……..
“” കിച്ചു ചേട്ടാ കഷ്ട്ടമുണ്ട് ട്ടോ…… “”
അവരുടെ ചിരിയും സംസാരവും ശരത്തും കിച്ചുവും മുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു……
“” ടാ കിച്ചു….. അപ്പോൾ അവൻ ഇന്നലെ പറഞ്ഞത് കള്ളമല്ലായിരുന്നോ……. ഇവന് ശെരിക്കും ആ കുട്ടിയെ ഇഷ്ട്ടമാണോ……… “”
“” അറിയില്ല……… “”
“” ആ കുട്ടിക്കും തിരിച്ചു ഇഷ്ട്ടമാണെന്ന് തോന്നുന്നു…..ഇനി ഇവനെ കാണാൻ എങ്ങാനും ആവോ ഇവൾ അന്ന് ആ വഴിക്ക് വന്നത്……. “”
ശരത് ചോദിച്ച സംശയം കിച്ചുവിനും വന്നു….. അത് ശേരിയാണെന്ന് അവന് തോന്നി………..
“” ആയിക്കോട്ടെ….. അതിനെന്താ ഏട്ടാ…….ശ്രുതി നല്ല കുട്ടിയാണ്….. നമ്മളെ നന്ദുവിന് ചേരും…….
പറഞ്ഞു കൊണ്ട് അവൻ താഴേക്ക് നടന്നു……
🦋തിരികെ വരും 🦋

by