22/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 45 (1)

രചന – മഞ്ജിമ സുധി

ശാന്തമായി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അവനെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പോയി…..ഇത്രയേറെ സ്നേഹം ഉള്ളിൽ അടക്കിപിടിച്ചിട്ടാണോ ഇവൻ രണ്ട് ദിവസം മുന്നേ അവൾക്ക് ഡിവോഴ്സ് പേപ്പർ നീട്ടിയത്….????*കടമയ്ക്കുംപ്രണയത്തിനും ഇടയിൽ വെന്ത് നീറുന്ന മനുഷ്യ ജന്മം….!!!!*എനിക്കവനോട് സഹതാപം തോന്നി…. സ്നേഹം തോന്നി… അലിവ് തോന്നി…. “അനന്താ,,,,,, ഈ ഹോസ്പിറ്റൽ….. ഈ ഹോസ്പിറ്റലിൽ വേണ്ട….. നമ്മുക്ക്,,, നമ്മുടെ ഹോസ്പിറ്റലിലേക്ക് അനൂന് മാറ്റാം…… അങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്യാം ബാക്കി ചികിത്സയൊക്കെ അവിടെ മതി…. ഇവിടെ എന്തോ എനിക്ക് ഒരു സമാധാനം ഇല്ല…..
ഇപ്പൊ തന്നെ നമ്മുക്ക് മാറ്റാം…..????”കണ്ണൊക്കെ തുടച്ഛ് കുറച്ഛ് വെപ്രാളത്തോടെ അവൻ പറഞ്ഞ് എണീക്കാൻ നോക്കിയതും ഞാൻ അവനെ അവിടെ പിടിച്ഛ് വീണ്ടും ഇരുത്തി….സിദ്ധു സിദ്ധു…..ഞാൻ പറയട്ടെ…. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്… കൊണ്ടു പോകാം… നമ്മുക്ക് അവളെ കൊണ്ടു പോകാം….പക്ഷേ,,,,,,, അതിന് പറ്റിയ സമയവും സാഹചര്യവും ഇതല്ല…ഇപ്പോ അവളെ മാറ്റുന്നത്,,,, അതത്ര സേഫ് അല്ലാ…. അങ്ങനെ ഷിഫ്റ്റ്‌ ചെയ്യാൻ പറ്റിയൊരു കണ്ടീഷനിൽ അല്ല അനൂന്റേത്….. ഇവിടുന്ന് കൊച്ചി വരെ 8,9 മണിക്കൂർ ഡ്രൈവ് ഇല്ലേ… ഈ കണ്ടീഷനിൽ അവളെ മാറ്റുന്നത് പൊസിബിൾ അല്ല….. കുറച്ഛ് ദിവസം നമ്മുക്ക് ഇവിടെ നിൽക്കാനേ നിർവാഹം ഉള്ളൂ….അവള് കുറച്ഛ് ബെറ്റർ ആകട്ടെ…. എന്നിട്ട് മാറ്റാം….”

ഇതൊക്കെ കേൾക്കണ്ടന്നുള്ള മട്ടിൽ അവൻ നിഷേധർത്ഥത്തിൽ തുടരെത്തുടരെ തലായാട്ടി കൊണ്ടിരുന്നു…വേണ്ട വേണ്ട…..
ഇപ്പൊ തന്നെ മാറ്റാം….. ഇന്ന് തന്നെ ഷിഫ്റ്റ്‌ ചെയ്യണം…….”എല്ലാം ഉറപ്പിച്ഛ് കൊണ്ടുള്ള അവന്റെ സംസാരവും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിട്ടും അതൊന്നും ബോതർ ചെയ്യാതെ ശാഢ്യം പിടിക്കുന്ന സിദ്ധുനെ കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു….സിദ്ധു…. ഞാൻ പറയണത് നീ ഒന്ന് സമാധാമായിട്ട് കേൾക്ക്…. നിനക്ക് എന്താ പറഞ്ഞിട്ട് മനസ്സിലാകാത്തത്….????ഇത്രയുംനേരം ഡോക്ടർ പറഞ്ഞതൊന്നും നിന്റെ തലയിൽ കേറിയില്ലേ….???? എതൊക്കെയാണെങ്കിലും ഇപ്പൊ അവളെ ഇവിടുന്ന് ഷിഫ്റ്റ് ചെയ്യാൻ പറ്റില്ല…. ചിലപ്പോ അതവളുടെ ജീവന് തന്നെ ആപത്താവും…പോകുന്ന വഴിക്ക് അവൾക്ക് പെട്ടെന്ന് എന്തെങ്കിലും പറ്റിയാൽ,കണ്ടീഷൻമോശശായാൽ….???നീ എന്തു ചെയ്യും…..??? എന്ത് ചെയ്യും ന്ന്…..?????? പെട്ടെന്ന് ഒരു ലഹളയോ സമരമോ മറ്റോ വന്നാൽ നീ എന്താക്കും….??? എന്താക്കുംന്ന്….????
പറ……പറഡാ…????”ഞാൻ”അനന്താ…..ഞാൻ……”സിദ്ധു.എടാ,,,,നിന്റെ അവസ്‌ഥ എനിക്ക് മനസ്സിലാവും,,, അവള് കുറച്ഛ് ബെറ്റർ ആവട്ടെ,,,, ഞാൻ തന്നെ മുൻകൈ എടുത്തു നമ്മുടെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യിക്കാ…. ഇപ്പോ നീ ഒന്ന് അടങ്ങ്… പ്ലീസ്…..വാ…..!!!!”

~~~~~~~~~~~~~~~~~~

അവനെ ഒരുവിധം സമാധാനിപ്പിച്ഛ് ഞങ്ങൾ തിരിച്ഛ് ഐ സി യൂന്റെ മുന്നിലേക്ക് നടന്നു… നിമ്മി സിദ്ധുനോട് ഡോക്ടർ പറഞ്ഞതിനെ കുറിച്ചു ചോദിച്ചെങ്കിലും അവൻ മരവിച്ഛ് ഒരക്ഷരം ഉരിയാടാതെ കസേരയിൽ ചെന്നിരുന്നു കണ്ണടച്ചു…… ഞാൻ നടന്ന കാര്യങ്ങളും ഡോക്ടർ പറഞ്ഞ പോസിബിലിറ്റിസിനെ കുറിച്ചും രണ്ടു പേരെയും ധരിപ്പിച്ചു….As a medical student,,, നിമ്മിയെ കൂടുതൽ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നില്ല….. കാര്യങ്ങൾ അതിന്റെ സീരിയസ്നസ്സിൽ തന്നെ നിമ്മി ഉൾക്കൊണ്ടു…… ഒരു ഡോക്ടർ എന്ന നിലയിൽ അവളുടെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി…. കാര്യങ്ങൾ എല്ലാം മനസ്സിലാക്കി സിദ്ധുനെ കൂട്ടിപ്പിടിച്ചു തോളിൽ ചാഞ്ഞിരുന്നു സമാധാനിപ്പിക്കുന്ന അവളുടെ സാമിപ്യം സിദ്ധുന്ന് കൂടുതൽ ധൈര്യമേക്കുന്ന പോലെ തോന്നി………

~~~~~~~~~~~~~~~~~

സമയം കഴിയുംതോറും വിവരം അറിഞ്ഞ് ഫോണിലേക്ക് വരുന്ന വിളിയുടെ എണ്ണം കൂടി കൂടി വന്നു…. ഫോണിലേക്ക് വരുന്ന കോൾസ് മുഴുവൻ അറ്റൻഡ് ചെയ്യുന്നതും കാര്യങ്ങൾ പറയുന്നതുമൊക്കെ നന്തനാണ്….. വീട്ടിലുള്ള അമ്മയേയും അച്ഛമ്മയേയും കാര്യം പറഞ്ഞു മനസ്സിലാക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ട് കാണണം….പിന്നെ ഏട്ടത്തി ഉള്ളതാ ഏക ആശ്വാസം….. സമയം രാത്രി ആയി തുടങ്ങിയതും ഞാനും നന്തനും നിമ്മിയെ നിർബന്ധിച്ഛ് കിച്ചൂന്റെ കൂടെ വീട്ടിലേക്ക് പറഞ്ഞയച്ചു…. അല്ലെങ്കിലും ഐ സി യൂന്റെ മുന്നിൽ അധികം ആൾക്കാരെ നിർത്തില്ലല്ലോ…??? പോകില്ലെന്ന് പറഞ്ഞ് അവളൊരുപാട് വാശിപിടിച്ചിരുന്നു….പാവം….!!!നിമ്മിയെ കൊണ്ടാക്കി കുറച്ഛ് കഴിഞ്ഞ് കിച്ചു ഫുഡുമായി വന്നു…നന്തനും കിച്ചുവും ഇടവും വലവും നിന്ന് പറഞ്ഞെങ്കിലും എനിക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ഉള്ള വിശപ്പ് തോന്നിയില്ല,, അതോണ്ട് ഫുഡ് കഴിച്ചതുംല്ല… ഇപ്പോ ചോറെന്നല്ല പച്ച വെള്ളം പോലും എന്റെ തൊണ്ടയിലൂടെ ഇറങ്ങി പോവില്ല… അവളും രാവിലെ മുതൽ ഒന്നും കഴിച്ചു കാണില്ല…. വിശപ്പ് വന്നാ കണ്ണ് കാണാത്ത ആളാ,,, അവൾക്ക് വിശക്കുന്നുണ്ടാവോ…????രാത്രിയും പാതിരാത്രിയും അർദ്ധരാത്രിയുമൊക്കെ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി… എന്റെ ഇരിപ്പ് കണ്ടിട്ടോ എന്തോ അനന്തന്റെ റിക്യസ്റ്റ് പരിഗണിച്ഛ് ഡോക്ടർ എനിക്ക് അവളെ കാണാനുള്ള അനുമതി തന്നു…..

അവരുടെ എല്ലാ നിബന്ധനകളും റൂൾസും അംഗീകരിച്ഛ് ആകാംഷയോടെ ഞാൻ മെയിൻ ഗേറ്റ് കടന്നതും സിസ്റ്റർ പേഷ്യന്റിന്റെ അടുത്തേക്ക് പോകാനുള്ള ഡ്രെസ്സും, ഗ്ലൗസും, മാസ്‌കും പാലിക്കേണ്ട നിർദ്ദേശങ്ങളും തന്നു….എല്ലാം കേട്ട് തലയാട്ടി ഡ്രെസ് ചേഞ്ച്‌ ചെയ്ത വന്ന് നേഴ്‌സ് ചൂണ്ടിക്കാട്ടിയ സ്ഥലത്തെ ചുറ്റും കർട്ടൻ കൊണ്ട് വേർതിരിച്ച അവസാന സെക്ഷനിലേക്ക് ഞാൻ നടന്നു……റൂമിലേക്ക് അടുക്കുംതോറും ഉള്ളിൽ നിന്ന് കേൾക്കുന്ന ബീപ്പ് സൗണ്ട് കൂടി കൂടി വന്നു….. വല്ലാത്ത വെപ്രാളവും പരവേശവും വിറയലും എന്നെ അടിമുടി തളർത്തുന്നത് ഞാൻ അറിഞ്ഞു…. അവളെ കാണാൻ ഞാൻ എത്രയും നേർഴ്വസാവുന്നത്എന്തിനായിരിക്കും….?????ദീർഘമായൊരു ശ്വാസത്തിലൂടെ മനസ്സിലും ശരീരത്തിലും ആത്മവിശ്വാസം നിറച്ഛ് അവളിലേക്കുള്ള എന്റെ കാഴ്ച്ച മറയ്ക്കുന്ന മുന്നിലെ കർട്ടൻ പതിയെ മാറ്റി…..ചുറ്റും ഒരുപാട് യന്ത്രങ്ങളാലും വയറുക്കളാലും ചുറ്റപ്പെട് ഒരു തൂവല് പോലെ ബെഡിൽ അമർന്ന് കിടക്കുന്ന അവളെ കണ്ടതും എന്റെ കയ്യും കാലും കുഴഞ്ഞു… ഒരു സപ്പോർട്ടിന്ന് എന്നോണം കർട്ടനിൽ ഒന്ന് മുറുക്കി പിടിച്ചു ഞാൻ അവളുടെ അടുത്തേക്ക് നടന്നു……..ഉറങ്ങുമ്പോഴല്ലാതെ അവള് അടങ്ങി ഒരിടത്തു കിടക്കുന്നത് പോയിട്ട് ഇരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല…. കലങ്ങി നിറയുന്ന കണ്ണോടെ അവളുടെ ബെഡിന്റെ അടുത്തുള്ള സ്റ്റീൽ സ്റ്റൂളിൽ ഞാൻ ചെന്നിരുന്നു….അവൾക്ക് ചുറ്റും നിറഞ്ഞ യന്ത്രത്തിലൂടെ അവളുടെ ഹൃദയിടിപ്പിന്റെ താളം അവിടെ നിറഞ്ഞു കേൾക്കുന്നുണ്ട്….

ശ്വാസം പകർന്ന് കൊണ്ട് ഓക്സിജൻ സിലിണ്ടറിൽ ഘടിപ്പിച്ച ചെറിയ കറുത്ത ബോൾ ചുരുങ്ങിയും വികസിച്ചും അവളുടെ ശ്വാസത്തിന് അനുസരിച്ച് വിശ്രമമില്ലാത്ത പ്രവർത്തിച്ചു… കൈക്കളിൽ ഒന്നിലൂടെ ഗ്ലുക്കോസും ബ്ലഡും ശരീരത്തിലേക്ക് ക്യാനുല വഴി നിശ്ചിത ഇടവേളകളിൽ ഉറ്റി വീണുകൊണ്ടിരുന്നു…..കുറേ നേരം അവളെ കണ്ണെടുക്കാതെ ഞാൻ നോക്കി ഇരുന്നു…. തല മുഴുവനായും കവർ ചെയ്ത് വെള്ളതുള്ളി കൊണ്ട് കെട്ടിയിട്ടുണ്ട്…. നെറ്റിയിലെ മുറിവിനും അതിനോട് ചേർത്ത് കെട്ടിയിരിക്കുന്നു… ഒരിക്കൽ പോലും അവളുടെ കഴുത്തിൽ താലിയില്ലാതെ ഞാൻ കണ്ടിട്ടില്ല… അവള് ഒരിക്കൽ പോലും അത് ഊരി മാറ്റുന്നതും ശ്രദ്ധയിൽ പെട്ടിട്ടിയില്ല…. പക്ഷേ ഇന്ന്… അവളുടെ ഒഴിഞ്ഞ കഴുത്ത് എന്നെ വല്ലാതെ വേദനിപ്പിച്ചു…. ഒരു ദിവസം കൊണ്ട് തന്നെ അവള് വല്ലാത്ത മാറിപ്പോയ പോലെ……എന്റെ സൈഡിലുള്ള അവളുടെ വലത്തേ വിരലുകൾ പതിയെ എന്റെ കയ്യിലേക്ക് കയറ്റി വെച്ചു പതിയെ മുഖത്തേക്ക് അടുപ്പിക്കാൻ ഉയർത്തിയതും തണ്ട് വാടിയ പൂ പോലെ വാടി ബെഡിലേക്ക് തന്നെ ഊർന്ന് വീണു…. മണിക്കൂറുകൾക്ക് മുൻപ് ഞാൻ എന്റെ കയ്യിൽ നിന്ന് പറിച്ചെടുത്ത കൈക്കൾ,, ഇപ്പോ ഭാരമില്ലാതെ തളർന്ന് വീണപ്പോ എന്റെ ഉള്ളം വിങ്ങി, ഹൃദയത്തിൽ നിന്ന് ചോര കിനിഞ്ഞു……..അവളോട് എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു പക്ഷേ,,, ശബ്‌ദം തൊണ്ടക്കുഴിയിൽ കെട്ടി നിൽക്കുന്നു, ഒരു മൂളൽ പോലും പുറത്തേക്ക് വരുന്നില്ല…. ഞാൻ വീണ്ടും കുറേ നേരം അവളെ തന്നെ നോക്കി ഇരുന്നു… അധികം വൈകാതെ തന്നെ  സിസ്റ്റർ വന്ന് ഇവിടെ അധിക നേരം ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞതും അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ഛ് ഞാൻ മൂകമായി തിരിച്ചിറങ്ങി…..

*********************

ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു അവളുടെ ഈ കിടപ്പ് തുടങ്ങീട്ട്…… അവളിൽ മാറ്റങ്ങൾ പലത്ത് ഉണ്ടായെങ്കിലും എപ്പഴും അബോധവസ്ഥയിൽ തന്നെ തുടർന്നു….. രണ്ടു ദിവസം മുൻപ് ഞാനവളെ പാലക്കാട് നിന്ന് ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. ഇന്നലെ ഐ സി യൂ വിൽ നിന്ന് ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി….കഴിഞ്ഞ ദിവസങ്ങളിലൊക്കെ അമ്മയും അച്ഛമ്മയും നിമ്മിയും രാവിലെ വരും രാത്രി പോകും… ഞാനും നന്തനും ഫുൾ ടൈം ഇവിടെ തന്നെ… കിച്ചു പോലും ഇന്നലെയാണ് നാട്ടിലേക്ക് തിരിച്ചുപ്പോയത്…… ഷിഫ്റ്റ് ചെയ്യാനും മറ്റുമായി നന്തനെ പോലെ തന്നെ എല്ലാത്തിനും കിച്ചുവുമുണ്ടായിരുന്നു എന്റെ കൂടെ……അമ്മയും അച്ഛമ്മയും എന്നും അവളെ കയറി കാണും,തലോടിയും ഉമ്മ കൊടുത്തും കുറച്ഛ് നേരം അവൾക്ക് അരികിൽ സ്പെൻഡ് ചെയ്ത് പുറത്തിറങ്ങും…. അന്ന് കേറി കണ്ടത്തിൽ പിന്നെ ഞാൻ കേറി കാണാൻ പോയില്ല.. ഇനിയും അവളെ അങ്ങനെ കാണാൻ എന്തുകൊണ്ടോ മനസ്സ് അനുവദിക്കുന്നില്ല…..
നിമ്മിയും ഏട്ടത്തിയും ഒരുപാട് പണിപ്പെട്ട് അമ്മയേയും അച്ഛമ്മയേയും ഒരുവിധം കാര്യം പറഞ്ഞു മനസ്സിലാക്കിട്ടുണ്ട്…. അവള് ഉണർന്നാൽ ഉണ്ടാക്കാവുന്ന മാറ്റങ്ങൾ,അവസ്ഥകൾ…..സങ്കടത്തോടെയാണെങ്കിലും അമ്മയും അച്ഛമ്മയും അത് ഉൾക്കൊണ്ടു…..എന്നാലും അമ്മയും അച്ഛമ്മയും എന്റെ അരികിൽ വന്ന് ഇരുന്ന് പറയും…. അവൾക്കൊന്നും പറ്റില്ല, അവള് നമ്മുടെ പഴേ അനുവായി തിരിച്ഛ് വരും ന്ന്…’ അത് കേൾക്കുമ്പോ വേദനയോടെയാണെങ്കിൽ ചിരിച്ഛ് കൊണ്ട് ആ തോളിൽ തലവെച്ഛ് ഞാൻ കിടക്കും….

*അതേ,,,, വരും അവള് തിരിച്ഛ് വരും…!!!!*
അനുരാധ കോണ്ഷ്യൻസായിട്ടുണ്ട്…!!!”
ഓരോന്ന് ആലോചിച്ചു കാട് കയറുമ്പഴാണ് നിശബ്ദതയെ ഭേദിച്ഛ് സിസ്റ്ററുടെ ശബ്‌ദം കൊറിഡോറിൽ മുഴങ്ങി… റൂമിന്റെ ഡോർ തുറന്ന് പുറത്തിരിക്കുന്ന ഞങ്ങളെ ചെറുപുഞ്ചിരിയോടെ നോക്കി സിസ്റ്റർ പറഞ്ഞതും ഞാൻ ഷോക്കേറ്റപോലെ വിറങ്ങലിച്ചു എണീറ്റ് നിന്നു പോയി…… സന്തോഷത്തോടെ അമ്മയും അച്ഛമ്മയും നിമ്മിയും റൂമിലേക്ക് കയറുന്നത് ഞാൻ ശ്വാസം പോലും വിലങ്ങി നോക്കി നിന്നു… മനസ്സ് അവൾക്കരികിലേക്ക് ഓടിയടുക്കാൻ വെമ്പുമ്പോഴും ശില പോലെ ഞാൻ അവിടെ തന്നെ നിന്നു, ഒന്ന് അനങ്ങാൻ പോലും കഴിയാതെ…അവര് കേറിയത്തിന്റെ പുറക്കെ നന്തനും സന്തോഷത്തോടെ ഓടി വന്ന് കയറാൻ വാതിൽ തുറന്നതും ചിന്തിച്ചു നിൽക്കുന്ന എന്നെ കണ്ട് ഒരുവേള അവിടെ നിന്ന് എന്റെ  അടുത്തേക്ക് ഓടി വന്നു കയ്യിൽ പിടിച്ചു…..” ഡാ…. സിദ്ധു…. വാടാ……
നീ കേട്ടില്ലേ ഡോക്ടർ പറഞ്ഞത്….
വാ…. അവൾക്ക് ബോധം തെളിഞ്ഞൂന്ന്,,,,,
നിനക്ക് കാണണ്ടേ അവളെ…..ഇത്രയും ദിവസം ഊണും ഉറക്കമില്ലാത്ത നമ്മൾ ഓടിയത് അവള് കണ്ണ് തുറക്കാൻ വേണ്ടിയല്ലേ… എന്നിട്ടിപ്പോ നീ എന്താ ഇങ്ങനെ കൊടി നാട്ടിയ പോലെ നിൽക്കുന്നത് വാ….???എന്റെ കൈപിടിച്ച് വലിച്ച് കയറാൻ തിരഞ്ഞതും ഞാൻ അനങ്ങാതെ അവിടെ തന്നെ ഉറച്ചു നിൽകുന്നത് കണ്ട് അവൻ സംശയത്തോടെ എന്റെ നേരെ വന്നു നോക്കി നിന്നു…..

“അതേടാ….. ഈ കഴിഞ്ഞ മൂന്ന് ദിവസവും ഞാൻ കാത്തിരുന്നത്, പ്രതീക്ഷിച്ചത് ഈ നിമിഷത്തിന് വേണ്ടിയാ,, അവള് ഒന്ന് കണ്ണ് തുറന്ന് കാണാനാ…. പക്ഷേ,,,, ഇപ്പോ,,,,, അറിയില്ല എനിക്ക് എന്തോ വല്ലാത്തൊരു പേടി പോലെ മനസ്സിൽ….അവള് കണ്ണ് തുറന്ന് എന്നെ അറിയില്ല, നിങ്ങളൊക്കെ ആരാന്ന്, എന്നൊക്കെ ചോദിച്ചാൽ ഞാൻ എന്ത് ഉത്തരം കൊടുക്കും….? ഒരുവേള എന്നെ അവൾക്ക് മനസ്സിലായില്ലെങ്കിൽ, അവള് തിരിച്ചറിഞ്ഞില്ലെങ്കിൽ, എനിക്ക്  സഹിക്കാൻ പറ്റില്ലെടാ…..!!!”ഞാൻ വേദനയോടെ പറഞ്ഞ് കണ്ണിറുക്കിയടച്ചു തുറന്നു…നീ പോ……പോയി അവളുടെ അവസ്‌ഥ എന്താന്ന് എന്നോട് വന്ന് പറഞ്ഞു തന്നാ മതി….. അവള് നിങ്ങളെയൊക്കെ തിരിച്ചറിഞ്ഞാൽ മാത്രം എല്ലാരേയും മനസ്സിലാക്കിയാൽ മാത്രം ഞാൻ വരാം…… അതല്ല അവൾക്ക് ഒന്നും ഓര്മയിലെങ്കിൽ, പിന്നെ ഞാൻ ഒരിക്കലും അവളുടെ മുന്നിലേക്ക് പോവില്ല….!~~പ്ലീസ്,,, നീ ചെല്…..അവളെ പോയി കണ്ട് വാ….ചെല്…..”നന്തൻ എന്തോ പറയാൻ നോക്കിയപ്പോഴേക്കും ഞാൻ സൈഡിലുള്ള ചെയറിൽ പോയിരുന്നിരുന്നു….. കുറച്ഛ് നേരം കൂടി എന്നെ അവിടെ നിന്ന് നോക്കി ഒരു നേടുവീർപ്പോടെ അവനും റൂമിലേക്ക് കയറി…..

നെഞ്ചിടിപ്പോടെ അക്ഷമനായി ഡോറിലേക്ക് നോക്കി ഇരിക്കമ്പഴാണ് അമ്മയും നിമ്മിയും അച്ഛമ്മയും ഡോർ തുറന്ന് ഇറങ്ങുന്നത് കണ്ടത്…. ഞൊടിയിടയിൽ ചെയറിൽ നിന്ന് ചാടി എണീറ്റ് പ്രതീക്ഷയോടെ അവരുടെ മൂന്നാളുടെ മുഖത്തേക്കും ഞാൻ മാറിമാറി നോക്കി….പക്ഷേ അവരുടെ മുഖത്ത് നിറഞ്ഞ നിരാശ എന്നിൽ ഭയമുളവാക്കി… ദയനീയമായി അവരൊക്കെ എന്നെ നോക്കി നിൽകുമ്പഴാണ് തുടങ്ങിയതും നന്തൻ ഇറങ്ങി വന്നതും വെപ്രാളത്തോടെ ഞാൻ അവന്റെ അടുത്തേക്ക് ഓടിനടന്നു….നന്താ…. എന്താടാ….??അവള്…. അവള് എല്ലാരേയും തിരിച്ചറിഞ്ഞോ….നിങ്ങളോട് സംസാരിച്ചോ അവള്….???പറ…. എന്താ എന്താ ഉണ്ടായത്…??എന്താ നിന്റെ മുഖത്ത് ഒരു തെളിച്ചമില്ലാത്തത്…..???പറയെടാ…???!!!”
അവന്റെ രണ്ട് തോളിലും അമർത്തി പിടിച്ഛ് പ്രതീക്ഷയോടെ ഞാൻ ചോദിച്ചത് കേട്ട് ജീവനില്ലാത്ത ഒരു ചിരിയോടെ അവനെന്നെ നോക്കി….” അവള്,,,,,,, അവള് ജസ്റ്റ് കണ്ണ് തുറന്ന് ഞങ്ങളെയൊക്കെ ഒന്ന് നോക്കിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ലടാ…. മരുന്നിന്റെ സഡെക്ഷൻ കാരണം കണ്ണുകൾ വൈകാതെ കൂബിയടഞ്ഞ് വീണ്ടും മയക്കത്തിലേക്ക് വീണിരുന്നു…. കുറച്ഛ് കഴിഞ്ഞാൽ ഒക്കെ ശെരിയാക്കും, നീ വിഷമിക്കണ്ട…നീ വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടാക്കില്ലടാ, അവള് നമ്മുടെ പഴയ അനുവായിട്ട് തന്നെ തിരിച്ചു വരും…..Am sure……. Trust me……..”

എന്റെ തോളിൽ തട്ടി ഒരു ചെറു ചിരിയോടെ എന്നെ ആശ്വസിപ്പിച്ചൂ….. ഞാനൊന്ന് ചിരിച്ഛ് വീണ്ടും ചെയറിൽ പോയിരുന്നു….സമയം ഇരുട്ടി തുടങ്ങിയതും അവൻ അമ്മയെയും അച്ഛമ്മയെയും നിമ്മിയെയും വീട്ടിൽ കൊണ്ടാക്കാൻ പോയി….. പാവം മൂന്ന് നാല് ദിവസമായി എന്റെ കൂടെ തന്നെ ഉണ്ടവൻ….. ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തപ്പോ പോയ്ക്കോളാൻ ഞാൻ ഒരുപാട് പറഞ്ഞെങ്കിലും അവൻ എന്റെ കൂടെ ഇവിടെ നിന്നു ഒരു നിഴൽ പോലെ….വീണ് പോകുന്ന തകർന്ന് പോകുന്ന ഓരോ ഘട്ടങ്ങളിലും പ്രതീക്ഷയും ആത്മധൈര്യവും തന്ന്….നന്തനും അവരും ഇറങ്ങിയതും ഞാൻ മുന്നിലെ ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് പതിയെ നടന്ന് ഗ്ലാസ് നീക്കി പുറത്തേക്ക് നോക്കി കൈകെട്ടി നിന്നു….