രചന – ആർദ്ര അമ്മു
ഋഷി കാൾ എടുത്തു സ്പീക്കർ ഫോണിലിട്ടു. ഹലോ ശ്രീക്കുട്ടി……….. ആർദ്രമായ അവന്റെ ശബ്ദം ഫോണിലൂടെ മുഴങ്ങി. ഋഷിയുടെ കണ്ണുകൾ കുറുകി.അവൾ ഋഷിയുടെ മുഖത്തേക്ക് നോക്കി.ഹലോ ശ്രീക്കുട്ടി നീ കേൾക്കുന്നുണ്ടോ????തിരികെ പ്രതികരണം ഒന്നും ലഭിക്കാതെ വന്നപ്പോൾ നിരഞ്ജൻ ചോദിച്ചു. ആഹ് നിരഞ്ജൻ ഞാൻ കേൾക്കുന്നുണ്ട് പറഞ്ഞോ. എന്താ വിളിച്ചത്??? അവൾ വേഗം പറഞ്ഞു. അതെന്താ അങ്ങനെ എനിക്ക് തന്നെ വിളിക്കാൻ പാടില്ലേ??? അങ്ങനെ അല്ല എന്തെങ്കിലും അത്യാവശ്യ കാര്യത്തിനാണോ എന്നറിയാനാ. ഏയ് ഞാൻ ചുമ്മാ ചോദിച്ചതല്ലേ അതിന് താനെന്തിനാ ഇങ്ങനെ നെർവസ് ആവുന്നത്.ഒന്നുല്ല. ഋഷിയുടെ മുഖഭാവം കണ്ടാണ് ശ്രീ ഇങ്ങനെ പേടിക്കുന്നതെന്ന് നിരഞ്ജൻ അറിയുന്നുണ്ടോ????? ഞാൻ ചുമ്മാ വിളിച്ചതാ. എന്നും നിന്റെ വോയിസ് കേട്ടില്ലെങ്കിൽ ദിവസം കംപ്ലീറ്റ് ആവാത്തത് പോലെ.പ്രണയപൂർവ്വം നിരഞ്ജൻ പറഞ്ഞു നിർത്തി. ഋഷിക്കിത് കേട്ട് ദേഷ്യം വന്നു തുടങ്ങി.ശ്രീയാണെങ്കിൽ മനസ്സിൽ ഒടുവിലെ യാത്രക്കായി എൻ പ്രിയ ജനമേ ഞാൻ പോവുന്നു പാടിക്കൊണ്ടിരിന്നു.
ശ്രീക്കുട്ടി ഞാൻ ജാനു ആന്റിയോട് പറഞ്ഞോട്ടെ എന്റെ മനസ്സിലുള്ള ഇഷ്ട്ടം എന്നിട്ട് അനുവാദം ചോദിച്ചോട്ടെ നിന്നെ എന്റെ കൂടെ കൂട്ടാൻ. ശ്രീയുടെ പെട്ടിയിലേക്കുള്ള അവസാന ആണിയും നിരഞ്ജൻ അടിച്ചു. ഋഷി ദേഷ്യം കൊണ്ട് വിറച്ചു ഫോൺ കട്ട് ചെയ്തു.അവൻ വേഗം തന്നെ ശ്രീയെ പിടിച്ചെണീപ്പിച്ചു. ആരാടി ഇത്???? ഏ………..അവളുടെ ഷോൾഡറിൽ പിടി മുറുക്കി കൊണ്ട് ഋഷി ചോദിച്ചു. ഋഷിയെട്ടാ അത് നിരഞ്ജൻ എന്റെ കൂടെ മെഡിക്കൽ കോളേജിൽ സീനിയർ ആയി പഠിച്ചതാണ്. അവനെന്തിനാ നിന്നെ വിളിച്ചിത് പോലെ പറയുന്നത്???? അത് ഞാൻ പറയാം ഒന്നിവിടെ ഇരിക്ക് പ്ലീസ്. അവനെ സീറ്റിൽ പിടിച്ചിരുത്താൻ നോക്കി. ഋഷിയെട്ടാ പ്ലീസ്……….അവൾ കെഞ്ചി പറഞ്ഞപ്പോൾ അവനൊന്നയഞ്ഞു.
ഞാൻ പറഞ്ഞിരുന്നില്ലേ നിരഞ്ജൻ മെഡിക്കൽ കോളേജിൽ എന്റെ സീനിയർ ആയിരുന്നു അതുപോലെ എന്നോടും ആമിയോടും കൂട്ട് കൂടിയ ഏക വ്യക്തി.
എനിക്കും ആമിക്കും അഭിയേട്ടൻ ഇല്ലാത്ത വിഷമം മാറിയത് രഞ്ജുവുമായി ഫ്രണ്ട്ഷിപ്പ് തുടങ്ങിയതിനു ശേഷമാണ്. അഭിയേട്ടൻ എങ്ങനെ ആണോ എനിക്ക് അതുപോലെ തന്നെയാണ് ഞാൻ രഞ്ജുവിനെ കണ്ടതും. പഠിപ്പൊക്കെ കഴിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിൽ കയറിയപ്പോഴും ആ സൗഹൃദം കോട്ടം തട്ടാതെ തന്നെ സൂക്ഷിച്ചു പോന്നു. പക്ഷെ അന്ന് അച്ഛൻ മരിച്ച ആ ദിവസം ഉച്ചക്ക് ക്യാന്റീനിൽ വെച്ച് രഞ്ജുവിനെ കാണുന്നത്. അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് സഞ്ചരിച്ചു.
*************************************
ശ്രീക്കുട്ടി ദേ രഞ്ജു. എവിടെ?????
ആമി പറഞ്ഞത് കേട്ട് ശ്രീ ചുറ്റും നോക്കി.
ദേ അവിടെ നമ്മൾ സ്ഥിരം ഇരിക്കുന്ന സീറ്റിൽ നോക്ക്. ശ്രീ നോക്കുമ്പോൾ തങ്ങളെ തന്നെ നോക്കി ചെറു ചിരിയോടെ ഇരിക്കുന്ന രഞ്ജുവിനെ കാണുന്നത്. ഇതെന്താ രഞ്ജു താനിവിടെ??? എന്തെങ്കിലും പ്രശ്നമുണ്ടോ?? അതോ ആരെങ്കിലും ഇവിടെ ഉണ്ടോ???? എന്റെ ശ്രീക്കുട്ടി നീയൊന്ന് നിർത്തി നിർത്തി ചോദിക്ക്. അവളുടെ വെപ്രാളം കണ്ടു രഞ്ജു ചിരിയോടെ പറഞ്ഞു. അത് കേട്ടവൾ അവനെ പിച്ചി. ഔ ദേ പെണ്ണെ എനിക്ക് വേദന എടുത്തൂട്ടൊ….. ആ വേദനിക്കണം വേദനിക്കാൻ വേണ്ടി തന്നാ പിച്ചിയത് ഞാൻ സീരിയസ് ആയി ചോദിക്കുമ്പോൾ കളിയാക്കുന്നോ. അവൾ മുഖം വീർപ്പിച്ചു.
അയ്യോ സോറി തമ്പുരാട്ടി ഇനി കളിയാക്കില്ല നിന്നെ പോരെ????മ്മ്മ്മ്മ് അവൾ അലസമായി മൂളി. അല്ല രഞ്ജു എന്താ ഇങ്ങോട്ട് വന്നത്???ആമി ചോദിച്ചു. നിങ്ങളെ കാണാൻ വന്നതാ. ഞങ്ങളെയൊ??????രണ്ടു പേരും ഒരുമിച്ചു ചോദിച്ചു. ആ നിങ്ങളെ തന്നെ. ഇന്നലെ കൂടി നമ്മൾ മൂന്നു പേരും കൂടി കോൺഫ്രൻസ് കാൾ ചെയ്തതല്ലേ പിന്നെ ഇപ്പൊ ഇങ്ങോട്ട് വന്നതിൽ എന്തോ ദുരുദ്ദേശമില്ലേ????ശ്രീ സംശയത്തോടെ ചോദിച്ചു. മ്മ്മ് ഒരു ചെറിയ ദുരുദ്ദേശമുണ്ടെന്നു കൂട്ടിക്കോ. ഓഹോ എന്താണാവോ കാര്യം???? ആമി ചോദിച്ചു. വളച്ചു കെട്ടില്ലാതെ പറയാം എനിക്ക് ശ്രീക്കുട്ടിയെ ഒരുപാട് ഇഷ്ട്ടാ എന്റെ ഇനിയുള്ള ജീവിതത്തിൽ നിന്നേ കൂടി കൂട്ടണം എന്ന് തോന്നി ഞാൻ എന്റെ അമ്മയെ വീട്ടിലേക്ക് വിട്ടോട്ടെ പെണ്ണ് ചോദിക്കാൻ?????? ശ്രീ പെട്ടെന്നവന്റെ ചോദ്യത്തിന് മുന്നിൽ പകച്ചിരുന്നു പോയി. രഞ്ജു അത്………. വേണ്ട പെട്ടെന്നൊരു മറുപടി പറയണമെന്നില്ല നന്നായി ആലോചിച്ചു പിന്നീട് പറഞ്ഞാൽ മതി. പോസിറ്റീവ് ആയിട്ടുള്ള ഒരു മറുപടിക്കായി ഞാൻ കാത്തിരിക്കും.അത്രയും പറഞ്ഞവൻ അവിടെ നിന്നെഴുന്നേറ്റ് പോയി.
**************************************
സത്യത്തിൽ രഞ്ജുവിൽ നിന്ന് ഞാൻ അങ്ങനൊരു നീക്കം ഒരിക്കലും പ്രതീക്ഷിചില്ല. എന്നിട്ട് നീയെന്ത് മറുപടി പറഞ്ഞു???? എന്ത് പറയാൻ അന്നാ ദിവസമല്ലേ എന്റെ ജീവിതം മാറ്റിമറിച്ചത്. നിന്നെ അവനെന്നും വിളിക്കുവോ???? ഗൗരവത്തിൽ ഋഷി ചോദിച്ചു. മ്മ്മ്……. എന്നിട്ടും നീയെന്താ മറുപടി കൊടുക്കാതെ സംസാരിക്കാൻ പോയത്????? അവൻ ദേഷ്യത്തിൽ അവളിലെ പിടി മുറുക്കി കൊണ്ട് ചോദിച്ചു. അത് കഴിഞ്ഞു വിളിച്ചപ്പോഴും ആലോചിച്ചു മറുപടി പറഞ്ഞാൽ മതി എന്നാ പറഞ്ഞത് ദിവസവും വിളിക്കുമെങ്കിലും പണ്ടെന്നോട് എങ്ങനെ സംസാരിച്ചോ അതു പോലെ തന്നെയാ സംസാരിക്കാറ്. ഞാൻ അങ്ങനെ ഒന്നും സംസാരിക്കാറില്ല മുഴുവൻ ഇങ്ങോട്ടാ പറയാറ്.പിന്നെ ഇന്നാണ് ഇങ്ങനെ ചോദിക്കുന്നത് അതിനൊരു മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ കാൾ കട്ട് ചെയ്തില്ലേ??? ഇത്രയും ഒക്കെ ആയിട്ട് നീയെന്നോടെന്താ പറയാതിരുന്നത്????
ഇതൊക്കെ പറയാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ലല്ലോ ഞാൻ.അത് കെട്ടവനൊന്ന് ശ്വാസം വലിച്ചു വിട്ട് ദേഷ്യം കണ്ട്രോൾ ചെയ്തു. ഇന്ന് തന്നെ നീയവന് മറുപടി കൊടുക്കണം കാരണം നീ എന്റെ മാത്രാ നിന്നെ വേറൊരാൾ മറ്റൊരു കണ്ണ് കൊണ്ട് നോക്കുന്നത് പോലും എനിക്കിഷ്ടമല്ല അതുപോലെ അവനോടിനി അധികം സംസാരം ഒന്നും വേണ്ട കേട്ടല്ലോ????? അത് കേട്ടവൾ തലയാട്ടി സമ്മതിച്ചു.
————————————————————–
ഋഷി ചെയറിൽ ചാരി ഇരിപ്പാണ് മുഖം ഇപ്പോഴും കനത്തു തന്നെ ഇരിക്കുവാണ്.
ശ്രീ അവന്റെ മടിയിലായി അവനെ തന്നെ നോക്കി ഇരുന്നു. പക്ഷെ അവനവളെ നോക്കുന്നതേയില്ല. അതേ…….. അതേ………….അവൻ ശ്രദ്ധിക്കുന്നില്ല എന്നായതും അവളവനെ തോണ്ടി വിളിച്ചു. മ്മ്മ് എന്താ??????? ഗൗരവത്തിൽ തന്നെ ചോദിച്ചു. എന്തിനാ ഇങ്ങനെ മുഖം കേറ്റി പിടിക്കുന്നത്??? ഞാനെല്ലാം പറഞ്ഞില്ലേ എന്നോടൊന്ന് മിണ്ട് പ്ലീസ്…..എന്നിട്ടും അവനൊന്നും മിണ്ടിയില്ല. അപ്പൊ ഋഷിയേട്ടനെന്നെ ഒട്ടും വിശ്വാസമില്ലല്ലേ?????? അവൾ സങ്കടത്തോടെ അവൾ ചോദിച്ചു. അത് കേട്ടവൻ പെട്ടന്നവളെ നോക്കി.
ചുണ്ട് കൂട്ടി പിടിച്ചു വിതുമ്പൽ അടക്കി ഇരിക്കുവാണവൾ. എന്റെ നന്ദു നിനക്കിതിനും വേണ്ടി കണ്ണുനീർ ഇതെവിടുന്നു വരുന്നു???? ഒരു മാതിരി കണ്ണീർ പരമ്പരയിലെ ദുരന്ത നായികയെ കൂട്ട് ഏത് നേരവും മോങ്ങിക്കോണം.
ഇങ്ങനെ ആണ് പോക്കെങ്കിൽ എല്ലാ ദിവസവും കരയാനേ നിനക്ക് സമയം കാണൂ.പെട്ടന്നവൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു അതാണ് അല്ലാതെ നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നിന്റെ കാര്യത്തിൽ ഞാൻ ഭയങ്കര പൊസ്സസ്സീവ് ആണ്. ഇനിയും ഇതുപോലെ ചിലപ്പോൾ ഉണ്ടായെന്നൊക്കെ ഇരിക്കും അതുകൊണ്ട് ദേ ഈ കരച്ചിൽ ഇപ്പോഴേ മാറ്റിക്കോണം കേട്ടല്ലോ. ഇനിയും ഇതുപോലെ നിന്ന് മോങ്ങിയാൽ നല്ല തല്ല് വെച്ച് തരും ഞാൻ. ഇനി കരയുവോ?????????? ഇല്ല. അത് കേട്ടവൻ ചിരിച്ചു കൊണ്ടവളെ ചേർത്ത് പിടിച്ചു.അല്ലെങ്കിലും ഒരുപാട് നേരമൊന്നും അവളോട് പിണങ്ങി ഇരിക്കാനവനാവില്ലായിരുന്നു.
————————————————————–
പൊന്നുവിനെ ഡ്യൂട്ടി കഴിഞ്ഞ ഒരു നേഴ്സിന്റെ അരികിൽ ഏൽപ്പിച്ചു തന്റെ ഡ്യൂട്ടി ചെയ്യുകയായിരുന്നു ശീതൾ.
അവസാന പേഷ്യന്റിനും മെഡിസിൻ കൊടുത്തിട്ട് പൊന്നുവിന്റെ അടുത്തെത്താൻ ദൃതിയിൽ പുറത്തേക്കിറങ്ങിയ അവൾ എതിരെ വന്ന ആരെയോ തട്ടി പുറകിലേക്ക് വീഴാനാഞ്ഞു. അവൾ പേടിച്ചു കണ്ണുകൾ ഇറുകെ അടച്ചു. എന്നാൽ താഴെ വീഴുന്നതിന് മുന്നേ തന്നെ ബലിഷ്ഠമായ രണ്ടു കരങ്ങൾ അവളെ താങ്ങി. കണ്ണുകൾ തുറന്നു നോക്കിയ അവൾ കാണുന്നത് തന്നെ താങ്ങി നിൽക്കുന്ന ആ കരങ്ങളുടെ ഉടമയെയാണ്. Dr.ശരൺ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അവളെ തന്നെ നോക്കി സ്വയം മറന്നു നിൽക്കുകയാണ് ശരൺ.അവൾ വേഗം തന്നെ കുതറി മാറി നേരെ നിന്നു. സോറി സോറി ഡോക്ടർ ഞാൻ കണ്ടില്ല ഐ ആം സോറി. അവന്റെ മറുപടിക്ക് കാത്തു നിക്കാതെ അവൾ വേഗം തന്നെ അവിടെ നിന്നോടി.
അവളുടെ പോക്കും നോക്കി നഷ്ട്ടബോധത്തോടെ അവൻ നിന്നു. എന്താണ് മിസ്റ്റർ ശരൺ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നത്???
അവിടേക്ക് വന്ന ഐഷു അവനെ കളിയാക്കി ചോദിച്ചു. എന്റെ കയ്യിൽ നിന്ന് വഴുതി പോയ ഒരു നിധിയെ ഓർത്ത് നിന്നുപോയതാ. അവൻ പകുതി കളിയായും പകുതി കാര്യവും പറഞ്ഞുകൊണ്ടവിടെ നിന്നും നടന്നകന്നു. ഈശ്വരാ ഇന്ന് ഈ കോഴിയുടെ തലയിൽ ആരെങ്കിലും ഒലക്ക വെച്ചടിച്ചോ??????? ഐഷു അവന്റെ സംസാരവും പോക്കും നോക്കി ആത്മഗതിച്ചുകൊണ്ട് ശ്രീയുടെ ക്യാബിനിലേക്ക് പോയി. ശെടാ ഈ പെണ്ണിതെവിടെ പോയി?????
ശ്രീയെ അവിടെ കാണാത്തതുകൊണ്ടവൾ ഓർത്തു. അവൾ ക്യാബിനിൽ നിന്നിറങ്ങിയപ്പോഴാണ് അറ്റൻഡർ നാരായണനെ കാണുന്നത്.
അവിടെ വർക്ക് ചെയ്യുന്ന ഏറ്റവും പ്രായമുള്ള ആളായിരുന്നു അയാൾ അതുകൊണ്ട് സ്റ്റാഫ് എന്നതിലുപരി എല്ലാവരും ബഹുമാനവും സ്നേഹവും അദ്ദേഹത്തോട് കാണിക്കാറുണ്ട്.
നാരായണേട്ടാ……… എന്താ മോളെ???? ശ്രീക്കുട്ടിയെ കണ്ടായിരുന്നോ????? ആഹ് മോള് ഋഷി കുഞ്ഞിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടിരുന്നു. ഓഹ് അപ്പൊ കാമുകന് കാമുകിയെ കാണാതെ ഇരിക്കപൊറുതി ഇല്ലല്ലേ ശരിയാക്കി തരാം.
മനസ്സിൽ പറഞ്ഞിട്ട് നാരായണേട്ടനെ നോക്കി ചിരിച്ചു കാണിച്ചു ഋഷിയുടെ ക്യാബിനിലേക്ക് പോയി. മേ ഐ കമിൻ സർ……….. ഐഷുവിന്റെ ശബ്ദം കേട്ട് ഋഷിയുടെ മടിയിൽ നിന്ന് ശ്രീ ചാടി എഴുന്നേറ്റു. യെസ്…………. ഋഷി മറുപടി കൊടുത്തു. ഐഷു അവരെ നോക്കി ആക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. എന്താ കാര്യം??? ഋഷി ഗൗരവം നടിച്ചു കൊണ്ട് ചോദിച്ചു.അയ്യാ ചളിപ്പ് മാറ്റാൻ വേണ്ടി ഇങ്ങനെ ഇല്ലാത്ത ഗൗരവം പിടിക്കണമെന്നില്ല എയർ വിട് മനുഷ്യാ…… അവളുടെ സംസാരം കേട്ടവൻ ചമ്മിയ ചിരി ചിരിച്ചു. ഞാൻ ദേ ഈ നിക്കുന്ന ആളെ വിളിച്ചോണ്ട് പോവാൻ വന്നതാ. ഫുഡ് കഴിക്കാനുള്ള ടൈം ആയെന്നുള്ള വിചാരം കാണില്ലല്ലോ. മ്മ്മ് മതി മതി വാരിയത് പോയി കഴിച്ചോ. ഋഷി ഉത്തരം കൊടുത്തതും അവൾ ശ്രീയേയും കൂട്ടി പുറത്തേക്കിറങ്ങി. ഡോർ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ ശ്രീ അവനെ തിരിഞ്ഞു നോക്കി. അത് കണ്ടവൻ കണ്ണു ചിമ്മി കാണിച്ചു ചിരിച്ചു. സ്ഥിരം ഇരിക്കുന്ന സീറ്റിൽ പോയിരുന്നു കളിച്ചും ചിരിച്ചും ഫുഡ് കഴിച്ചവർ തിരികെ ക്യാബിനിലേക്ക് പോയി.
————————————————————-
രാത്രി പതിവ് പോലെ ബാൽക്കണിയിൽ കിടക്കുമ്പോഴാണ് ഋഷിക്ക് ഒരു കാൾ വരുന്നത്. അവൻ കാൾ അറ്റൻഡ് ചെയ്തു. അപ്പുറത്ത് നിന്ന് കേട്ട വാർത്തയിൽ അവന് ദേഷ്യവും നിരാശയും തോന്നി. മുഷ്ടി ചുരുട്ടി അവൻ ദേഷ്യം കണ്ട്രോൾ ചെയ്തു. കാൾ കട്ട് ചെയ്തു മാനത്തേക്ക് നോക്കി കിടന്നു. ഫോൺ കയ്യിലെടുത്തു അവന്റെ നന്ദുവിന്റെ ഫോണിലേക്ക് വിളിച്ചു. ഹലോ………..അവളുടെ മധുര സ്വരത്തിൽ അവന്റെ ദേഷ്യമെല്ലാം എങ്ങോ ഓടി മറഞ്ഞു. നന്ദൂ …………… മ്മ്മ്മ്…………….. കിടന്നോ??????? ഇല്ല. ഋഷിയേട്ടൻ കിടന്നോ????? ഇല്ല.പതിയെ അവരുടേത് മാത്രമായ ലോകത്തേക്ക് അവരുടെ സംസാരം നീണ്ടു പോയി. എന്നാൽ മറ്റൊരിടത്ത് ശ്രീയെ കണ്ടെത്താനായി അടുത്ത വഴികൾ തേടുന്ന തിരക്കിലായിരുന്നു വിവേകും ഗോവിന്ദനും.തുടരും………………………………

by