രചന – ഗ്രീഷ്മ വിപിൻ
ഐസിയുവിന് മുന്നിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു… സുഭദ്ര കരഞ്ഞു തളർന്നിരിക്കുന്നുണ്ട്… നിർമല അവരെ ആശ്വസിപ്പിക്കുന്നുണ്ട്.. കണ്ണനും ഷാനുവും മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… ശിവ ഷഹനയുടെ തോളിൽ ചാരി കിടക്കുകയാരുന്നു… അവളും ആകെ തളർന്ന അവസ്ഥയിലാണ്….. വിവരം അറിഞ്ഞു അപ്പോഴാണ് അർജുൻ ഹോസ്പിറ്റലിലേക്ക് വന്നത്… അവൻ ഷാനുവിന്റെ അടുത്ത് എന്തോ ചോദിക്കാൻ തുടങ്ങിയതും ഐസിയുവിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.. ” സീ Mr.കൃഷ്ണകുമാർ….. പേഷ്യന്റ് അൺകോൺഷ്യസ് ആണ്…. മരുന്നുകളോട് ഇതുവരെ പ്രതികരിച്ചു തുടങ്ങുയിട്ടില്ലാ… പോയ്സൺ ഏതാ എന്ന് അറിഞ്ഞാൽ മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റു….. പിന്നെ കൃഷ്ണകുമാറിന്റെ സിസ്റ്റർ ആയതുകൊണ്ടാണ് പോലീസിൽ അറിയിക്കാതെ ഇരിക്കുന്നത്….. പോയ്‌സൺ ഏതാ എന്ന് എങ്ങനെ എങ്കിലും അറിയാൻ പറ്റിയാൽ നല്ലതായിരുന്നു… ”
“Ok… ഡോക്ടർ… ” ” ഷാനു വാ നമ്മുക്ക് ഒന്ന് വീട് വരെ പോയിട്ട് വരാം… ” കണ്ണൻ പറഞ്ഞു.. “Sir…… ഞാനും ഷാനുവും പോയിട്ട് വരാം…. ഇവിടെ ആരെങ്കിലും വേണ്ടേ… ” അർജുൻ പറഞ്ഞു…. കണ്ണൻ ഷാനുവിനെ ഒന്ന് നോക്കി… അവൻ കണ്ണ് ചിമ്മിയിട്ട് അജുവിന്റെ കൂടെ വേണിയുടെ വീട്ടിലേക്ക് പോയി… “സുഭദ്രേ നീ ഈ വെള്ളമെങ്കിലും കുടിക്ക്…. ” “വേണ്ടാ ഏട്ടത്തി….. ന്റെ മോള്…… ഇതിനും മാത്രം അവൾക്ക് എന്ത് പ്രശ്നമാണ്…… എന്നോട് പറഞ്ഞില്ലെങ്കിൽ കണ്ണനോടൊ ശിവയോടെങ്കിലും പറഞ്ഞൂടെ ആയിരുന്നോ അവൾക്ക്…. ” സുഭദ്ര സാരി തലപ്പ് കൊണ്ട് കണ്ണീരൊപ്പി… “നീ ഇങ്ങനെ കരയാതെ സുഭദ്രേ….. വേണി മോൾക്ക് ഒന്നും വരുത്തില്ല…. ” നിർമല അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു… “ഷഹന…. നിനക്ക് തോന്നുണ്ടോ അവൾ ഇങ്ങനെ ഒരു കാര്യത്തിന് ആത്മഹത്യക്കു ശ്രമിക്കുമെന്ന്….. അവൾ അത്രയ്ക്കും പൊട്ടിയാണോ…. ”
“ഇല്ല ശിവ…. നമ്മൾ അറിയാത്ത എന്തോ പ്രശ്നമുണ്ട് അവൾക്ക്…. ” “എന്റെ വേണിയെ ഈ അവസ്ഥയിൽ എത്തിച്ചത് ആര് ആണെങ്കിലും ഞാൻ അവരെ വെറുതേ വിട്ടില്ല…. ” “ശിവ അജുവേട്ടന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ വ്യത്യാസമുണ്ട്….. ” “മ്മ്…. എനിക്കും തോന്നി…… ” ഷാനുവും അജുവും ഈ സമയം വേണിയുടെ വീട്ടിൽ എത്തിയിരുന്നു….. അവർ രണ്ട് പേരും അവളുടെ റൂം മുഴവനും നോക്കി… ഒടുവിൽ കട്ടിലിന്റെ അടിയിൽ നിന്ന് ഒരു കുപ്പി കണ്ടു ഷാനു അത് എടുക്കുന്ന സമയത്ത് അജു മേശ പുറത്ത് ഉണ്ടായിരുന്ന എന്തോ ഒന്ന് എടുത്ത് അവന്റെ പോക്കറ്റിലേക്ക് ഇട്ടു. ഷാനുവും അജുവും ഹോസ്പിറ്റലിൽ എത്തി ആ ബോട്ടിൽ നഴ്‌സിന്റെ കൈയിൽ കൊടുത്തു… ഷാനു കണ്ണനേ മാറ്റി നിർത്തി സംസാരിച്ചു…. കുറച്ച് നേരത്തിന് ശേഷം ഐസിയുവിന്റെ ഡോർ തുറന്ന് നഴ്‌സ് വന്നു..
“കൃഷ്ണവേണിയുടെ കൂടെയുള്ളവർ ഡോക്ടറെ കാണാൻ പറഞ്ഞിട്ടുണ്ട്… ” പറഞ്ഞതിന് ശേഷം അവർ വീണ്ടും അകത്തേക്ക് പോയി.. ഷാനുവും കണ്ണനും ഡോക്ടറുടെ റൂമിലേക്കു പോയി… അജുവും പോകാൻ തയ്യാറായെങ്കിലും ഷാനു അവനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു.. “ഡോക്ടർ…. ” “Yes… coming… ” ഷാനുവും കണ്ണനും ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് കയറി.. “ഇരിക്കും…. ” “ഡോക്ടർ വേണിയ്ക്ക്….. ” “സീ കൃഷണകുമാർ…. ഞാൻ പറയുന്നത് താൻ ക്ഷമയോടെ കേൾക്കണം…. വേണിയുടെത് ഒരു സൂയിസൈഡ് അറ്റപ്റ്റാല്ല കൊലപാതക ശ്രമമാണ്… ” ഡോക്ടർ പറഞ്ഞത് കേട്ട് ഷാനുവും കണ്ണനും ഒരു പോലെ ഞെട്ടി… “വാട്ട്…..?. ഡോക്ടർ…. ” “Yes….. പോലീസിൽ അറിയിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു….. ” “ഡോക്ടർ… എന്താ അങ്ങനെ പറയാൻ കാരണം….. ”
“ഈ പോയ്സൺ തന്നെ…. ഇത് കൃഷ്ണവേണിയെ പോലെ ഒരു കുട്ടിയ്ക്ക് കിട്ടാൻ ഒരു സാധ്യതയും ഇല്ല… പിന്നെ… ഇത് ആ കുട്ടിയെ നിർബന്ധിച്ചു കുടിപ്പിച്ചതകനാണ് സാധ്യത…. ആ കുട്ടിയുടെ കവിളിൽ അടി കൊണ്ടാ പാടുണ്ട്…. പിന്നെ കഴുത്തിലും ഉണ്ട്…. ” “ഡോക്ടർ വേണിയുടെ കണ്ടിഷൻ….. ” “ബോധം ഇതുവരെ വന്നിട്ടില്ല… പിന്നെ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി…. പോയ്‌സൺ ബ്രെയിനിനെയാണ് ബാധിച്ചിരിക്കുന്നത്…. so… കുട്ടിയ്ക്ക് ബോധം വന്ന് കഴിഞ്ഞല്ലേ എന്തെങ്കിലും പറയാൻ പറ്റും…. ” ഡോക്ടറോട് സംസാരിച്ചു കഴിഞ്ഞു ഷാനുവും കണ്ണനും പുറത്തിറങ്ങി… “ഷാനു…. ആരാടാ എന്റെ പെങ്ങളോട്…. ” കണ്ണന് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല… “കണ്ണേട്ടാ നമ്മുക്ക് അന്വേഷിക്കാം….. ഒഫീഷ്യലയിട്ട് വേണ്ടാ…. പിന്നെ ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയണ്ട… ” ഷാനുവും കണ്ണനും വരുന്നത് കണ്ടതും ശിവ അവരുടെ അടുത്തേക്ക് ചെന്നു…
“കണ്ണേട്ടാ എന്താ പറഞ്ഞേ ഡോക്ടർ…. വേണിയെ ഒന്ന് കാണാൻ പറ്റുമോ…. ” “നീ ഒന്ന് സമാധാനപ്പെട്ടു….. പറയാം… വാ…. ” കണ്ണൻ അവളെയും കൊണ്ട് സുഭദ്രയുടെ അടുത്തേക്ക് ചെന്നു… “അമ്മേ റൂം എടുത്തിട്ടുണ്ട് നിങ്ങൾ അങ്ങോട്ട് മാറിക്കോളും…. ഇവിടെ ഇങ്ങനെ ഇരുന്ന് വേറെ അസുഖം ഒന്നും വരുത്തി വെയ്ക്കണ്ട…. ” “ഇല്ല കണ്ണാ എന്റെ കുഞ്ഞിനെ കാണാതെ ഞാൻ എങ്ങോട്ടുമില്ല….. അവൾക്ക് എന്താ പറ്റിയതെന്ന് അറിയാതെ എനിക്ക് ഒരു സമാധാനവുമില്ല. “അമ്മായി എങ്കിലും ഒന്ന് പറ…… നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്താ വേണ്ടത്….. ” “സുഭദ്രേ വെറുതെ അവനെ നീ ഇങ്ങനെ വിഷമിപ്പിക്കാതെ… നീ വാ നമ്മുക്ക് റൂമിലേക്ക് പോകാം.. ” സുഭദ്ര നിർമലയുടെ കൂടെ റൂമിലേക്ക് പോയി… ശിവയും ഷഹനെയും അവരുടെ കൂടെ പോയി… ആയിഷ അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമായി അപ്പോഴേക്കും എത്തിയിരുന്നു…
“കൃഷ്ണവേണിയ്ക്ക് ബോധം വന്നിട്ടുണ്ട് ആർക്കെങ്കിലും ഒരാൾക്ക് കാണാം.. ” നേഴ്സ് വന്നു പറഞ്ഞിട്ട് പോയി.. കണ്ണൻ ചെല്ലുമ്പോൾ വേണി കണ്ണ് തുറന്നു കിടക്കുവായിരുന്നു… കണ്ണന് അവളുടെ അരികിൽ കുറച്ച് നേരം അവളെയും നോക്കി നിന്നും… “മോളെ വേണി…. ” കണ്ണന്റെ ശബ്ദം കേട്ട് വേണി അവനെ നോക്കി… അവനെ കണ്ടതും അവളുടെ മുഖം മാറി തുടങ്ങി…. കാനല വലിച്ചെറിഞ്ഞു…. “പോ…. എന്റെ അടുത്ത് നിന്ന് പോ…… ” ഒരു അലർച്ചയോടെ അവൾ ബെഡിൽ നിന്ന് എഴുനേറ്റു….. “പോ….. കൊല്ലും ഞാൻ പോയിക്കോ…..” അപ്പോഴേക്കും നേഴ്സ് അവിടേക്ക് എത്തിയിരുന്നു.. “Sir… please ഒന്ന് പുറത്തേക്ക് പോകുമോ.. ” കണ്ണൻ പുറത്തിറങ്ങിയതും ഷാനുവിനെ കെട്ടിപിടിച്ചു കരഞ്ഞു… “കണ്ണേട്ടാ ….. എന്തായിത് ….. കരയാതെ കാര്യം പറ … ” “എന്താ sir വേണിയെ കണ്ടില്ലേ…. ” അജു അവരുടെ അടുത്തേക്ക് ചെന്നു. .
കണ്ണൻ ഷാനുവിനോടെ ഉണ്ടായതെല്ലാം പറഞ്ഞു… അപ്പോഴേക്കും ഡോക്ടർ ഐസിയുവിന്റെ ഉള്ളിലേക്ക് ചെന്നു… കുറച്ച് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു… ഡോക്ടർ കണ്ണന്റെ അടുത്തേക്ക് ചെന്നു.. “കൃഷ്ണവേണിയെ നമ്മുക്ക് നല്ലൊരു സൈക്കാർട്ടിസ്റ്റ് കാണിക്കുന്നതായിരിക്കും നല്ലത്… നൗ ഫിസിക്കലി ശീസ് ഒക്കെ… but മെന്റലി…. ” “ഡോക്ടർ…..” “പേടിക്കാൻ ഒന്നുമില്ല…. നമ്മുക്ക് നോക്കാം…. Dr.അരുൺ ഉണ്ട് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്…. പിന്നെ ആരാ ഈ ശിവ…. ” “അത് എന്റെ അമ്മാവന്റെ മകളാണ്… എന്താ ഡോക്ടർ…. ” “Ok…. ആ കുട്ടിയെ ചിലപ്പോൾ മനസിലാവും… ഇവിടെ ഉണ്ടോ ആൾ…… ” “ഉണ്ട് ഡോക്ടർ… ഞാൻ വിളിക്കാം… ” “ഇപ്പൊ വേണ്ടാ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് ഉറക്കത്തിലാണ്… ഉണർന്ന് കഴിഞ്ഞാൽ നമ്മുക്ക് റൂമിലേക്ക് മാറ്റം… ” ഡോക്ടർ പോയതും കണ്ണനും ഷാനുവും അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു..
“ടാ ഷാനു… എന്നാൽ ഞാൻ പോട്ടെ…. എനിക്ക് ഒരിടം വരെ പോകാനുണ്ട്…. ” അജു അവരുടെ അടുത്ത് ചെന്ന് പറഞ്ഞു.. “എന്നാ ശരി….” “Sir…. ” അജു കണ്ണനെ നോക്കി “മ്… ” “കണ്ണേട്ടാ ഞാൻ ഇപ്പോ വരാം… ” കണ്ണനോട് പറഞ്ഞിട്ട് ഷാനു അജുവിന്റെ പുറകെ പോയി.. “ടാ അജു….. ഒന്ന് നിന്നേ…. ” “എന്താടാ…. ” “നീയും വേണിയും തമ്മിൽ എന്തെങ്കിലും പ്രശ്നം…. ” ഷാനു അവനെ നോക്കി ചോദിച്ചു… “ഹേയ്……. ഇല്ല….. ന്തേ… ” ഷാനു അവനെ തന്നെ ശ്രദ്ധിക്കുണ്ടായിരുന്നു… “ഒന്നുല്ല….. ചോദിച്ചെന്നേ ഉള്ളു…. എന്നാലും പിന്നെ എന്തിനാ അവൾ… ” “അതാ എന്റെയും സംശയം….. ” “എന്നാ നീ വിട്ടോ…. ” ഷാനു അവന്റെ തോളിൽ തട്ടി പറഞ്ഞു… കണ്ണൻ അപ്പോഴേക്കും എല്ലാവരോടും വിവരം പറഞ്ഞിരുന്നു… സുഭദ്ര എല്ലാം കേട്ട് പൊട്ടിക്കരഞ്ഞു… വേണി ഉണർന്നതിന് ശേഷം ശിവ അവളുടെ അടുത്തേക്ക് ചെന്നു…
ശിവ ചെല്ലുമ്പോൾ അവൾ കണ്ണടച്ച് കിടക്കുവായിരുന്നു… ശിവ അവളുടെ അടുത്തിരുന്നു…. നെറ്റിയിൽ പതിയെ തലോടി… “വേണി…. ” വേണി മെല്ലെ കണ്ണ് തുറന്നു… ശിവയെ കണ്ടതും അവൾ കൊച്ചു കുട്ടികളെ പോലെ ചിരിച്ചു.. “ശിവാ……. ” “എന്താടാ….. നീ പേടിപ്പിച്ചല്ലോ ഞങ്ങളെ…. ” “ശിവ നീ ഇവിടെ ഇരിക്കണേ… എവിടെയും പോകല്ലേ…. അവൻ കൊല്ലും…. ” ചുറ്റും നോക്കി ഭയത്തോടെ പറഞ്ഞു…. “ഇല്ലാട്ടോ… ഞാൻ എവിടെയും പോകില്ല….. എന്റെ വേണിയുടെ കൂടെ തന്നെ ഉണ്ടാവും…. ” അവളുടെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു… “അവൻ ഷാനുവിനെയും കൊല്ലും….. എന്നോട് പറഞ്ഞതാ….. അവൻ ഷാനുവിനെ കൊന്നിട്ട് ശിവയെ കൊണ്ട് പോകും എന്ന്…. ” ശിവ അവൾ പറയുന്നത് ഞെട്ടലോടെ കേട്ടു.. “ആരാ പറഞ്ഞേ….. ”
“അതോ അവന്റെ പേര് എനിക്ക് അറിയില്ല…… ഞാൻ കാണിച്ചു താരവേ…. ” “മ്…. ” “അതെ സമയം കഴിഞ്ഞു…. ഇനി റൂമിലേക്ക് ഇപ്പൊ തന്നെ മറ്റും…. ” നഴ്‌സ് വന്നു പറഞ്ഞൂ… “നീ പോടീ…… ഞാൻ ന്റെ ശിവയെ എവിടെയും വിട്ടില്ല…. ” ശിവയുടെ കൈ മുറുകെ പിടിച്ചിട്ട് നഴ്സിനെ നോക്കി പറഞ്ഞു… “വേണി ഞാൻ പുറത്ത് തന്നെ ഉണ്ടാവും…. ” “ഇല്ല ശിവ…. ഞാൻ എവിടെയും വിട്ടില്ല…. അവൻ വരും എന്നെ കൊല്ലാൻ… ” “എന്നാൽ കുട്ടി ഇവിടെ തന്നെ ഇരിക്ക്… ഞാൻ ഡോക്ടറോട് ചോദിച്ചിട്ട് റൂമിലേക്കു മാറ്റം…. ” ശിവ അവരെ നോക്കി തലയാട്ടി… അഭിഷേക് നിർമലയെ കാണൻ വന്നിട്ടുണ്ടായിരുന്നു… ആ സമയത്താണ് വേണിയെ റൂമിലേക്ക് മാറ്റുന്നത്…. അഭിഷേകിനെ കണ്ടതും വേണി ശിവയ്ക്ക് പിന്നിൽ ഒളിച്ചു… “ശിവ അയാളോട് പോകാൻ പറ…… എനിക്ക് പേടി…..” ശിവയുടെ ചെവിയിൽ അഭിഷേകിനെ ചുണ്ടി അവൾ പറഞ്ഞു…
“എന്താ വേണി അയാൾ ഒന്നും ചെയ്യില്ല…. ഞാൻ ഇല്ലേ നിന്റെ കൂടെ…. ” വേറെ ആരോടും വേണി സംസാരിക്കുന്നതായിരുന്നില്ല…. മറ്റാരെയും അവൾ അടുത്തേക്ക് അടുപ്പിക്കുന്നുമില്ല… അവൾ ശിവയോട് എന്തൊക്കെയോ സംസാരിച്ചിരിക്കുമ്പോഴാണ് ഷാനുവും അജുവും വന്നത്… അജുവിനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവന്റെ കഴുത്തിനു പിടിച്ചു… തുടരും…….

by