രചന – ആരുണി കൃഷ്ണ
അവന്റെ നോട്ടം നേരിടാനാവാതെ അവൾ വിളക്കിനരികിലേക്ക് പോകുമ്പോൾ ഒരു നിമിഷം ശ്രീക്കുട്ടൻ അവളെ നോക്കി നിന്നു … അപ്പോഴും അവർ ഇരുവരെയും അസൂയയോടെ നോക്കുന്ന ആ കണ്ണുകളെ ആരും കണ്ടില്ല…….
******************************************
“ആ ഇനിയിപ്പോ പൂവിന് മഞ്ചുനെ പാട്ടിലാക്കാം… ”
“അതെ കുട്ടി ഒന്ന് നിന്നെ…? ” മുന്നിൽ വഴി തടഞ്ഞു നിൽക്കുന്നയാളെ കണ്ട് മിഥു നിന്നു…
“എന്താ…? ”
“അവിടെ എന്താരുന്നു, റാമും ആയൊരു സംസാരം.. ”
“ഏത് റാം…? ” മിഥുവിന് പെട്ടന്ന് പിടികിട്ടിയില്ല..
“ഐ മീൻ ശ്രീറാം…. എന്തായിരുന്നെന്ന്…. ”
ഈ പ്രാവിശ്യം അവളുടെ വാക്കുകൾക്ക് അല്പം ഘനം കൂടിയോ എന്ന് മിഥുവിനു തോന്നി… അതവളിൽ ചെറിയ ദേഷ്യമുണ്ടാക്കി..
“അത് ചോദിക്കാൻ നിങ്ങളാരാ..?? ”
“ഞാൻ അവന്റെ കസിൻ ആണ് ലക്ഷ്മി… ”
ഓഹോ, അപ്പൊ മുറപ്പെണ്ണാണ്, ആ പൊട്ടനോട് ഞാൻ മിണ്ടിയത് പിടിച്ചു കാണില്ല… എന്നാ പിന്നെ ഒരു പണികൊടുക്കാം…
അവൾ ലക്ഷ്മിയെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു…
“അയ്യോ, ചേച്ചി കണ്ടോ… കണ്ടു ല്ലേ !! ശേ, ഞാൻ അപ്പോഴേ ശ്രീയേട്ടനോട് പറഞ്ഞതാ… ”
“എന്ത് പറഞ്ഞെന്നാ…? ലക്ഷ്മി ആശങ്കയോടെ ചോദിച്ചു.. ”
“ഒന്ന് പോ ചേച്ചി…”
മിഥുവിന്റെ നാണവും ചിരിയുമൊക്കെ കണ്ട് ലക്ഷ്മിയുടെ മുഖം ചുവന്നു…
“സത്യം പറ നിങ്ങൾ തമ്മിൽ എന്താ… ”
“പ്രേമം… ”
“അത് കേട്ട് സ്തബ്ധയായി നിന്ന ലക്ഷ്മിയെ മറികന്നടവൾ പോയി… ”
“ഏയ്, റാം അങ്ങനെ ഒന്നും ഒരു പെണ്ണിനെയും ഇഷ്ടപ്പെടില്ല.. അഥവാ ഇഷ്ടപെട്ടാൽ തന്നെ ഈ ലക്ഷ്മി ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിന് സമ്മതിക്കില്ല… ”
നിശ്ചയത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു… ഇരു വീട്ടുകാരും ജാതകം കൈമാറി… ആകാശും പ്രവീണയും പരസ്പരം മോതിരം അണിയിച്ചു…
കുട്ടി പട്ടാളത്തിനൊപ്പം മണ്ഡപത്തിനരിൽ നിന്ന് എല്ലാം ആസ്വദിക്കുന്ന മിഥുവിനു പിന്നിലായി ശ്രീകുട്ടൻ വന്നു നിന്നു…
“അല്ല മോളെ, മുല്ലപ്പൂ കുറഞ്ഞു പോയല്ലോ… ആവേശത്തോടെ പോയപ്പോ ഞാൻ കരുതി ഈ തല നിറച്ചിട്ടേ വരുള്ളൂ എന്ന്… വിളക്കിൽ നിന്ന് പൂവ് നീ എടുത്തില്ലേ… ” പ്രണവ് അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…
“ദേ… ഏട്ടാ എനിക്കറിയാം, ഏട്ടനും കൂടെ ചേർന്നിട്ടാ അല്ലേ… എടുക്കാൻ അറിയാഞ്ഞിട്ടല്ല.. ചേച്ചീടെ നിശ്ചയത്തിന് ഒരുക്കിയതല്ലേ.. ഞാനായിട്ട് എടുക്കുന്നത് ശരിയല്ലല്ലോ…”
അവളുടെ കല്ല് വെച്ച നുണ കേട്ട് ശ്രീക്കുട്ടൻ അന്തം വിട്ടു… എന്നിട്ട് പ്രണവിനെ നോക്കി എന്തോ ആംഗ്യം കാണിച്ചു…
“ഓ, അങ്ങനെ ആണല്ലേ… ഞാൻ കരുതി നീ ശ്രീകുട്ടനെ പേടിച്ചിട്ട് എടുക്കാഞ്ഞതാണെന്ന… ”
“പിന്നെ, കണ്ടവരെയൊന്നും പേടിക്കാൻ ഈ മിഥു നെ കിട്ടില്ല… അതിനി ഏത് ശ്രീ പൊട്ടൻ ആയാലും…”
മിഥു അത് പറഞ്ഞു തിരിഞ്ഞതും , ശ്രീക്കുട്ടൻ അവൾക്ക് അരികിലേക്കു ഒന്നൂടെ കേറി നിന്നതും ഒരുമിച്ച് ആയിരുന്നു… പെട്ടന്ന് അവളൊന്ന് ഞെട്ടി… പിന്നെ അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചിട്ട് സൈഡിലൂടെ മെല്ലെ സ്കൂട്ട് ആവാൻ ഒരു ശ്രമം നടത്തി നോക്കി… എവിടെ…? ദാ നിക്കുന്നു മുന്നിൽ പ്രണവ്…
പിന്നെ അവിടെ ഒരു വധം ആയിരുന്നു… മൈഥിലി വധം…
“സാക്ഷാൽ സീത ദേവിയുടെ പേരും കയ്യിലിരിപ്പ് കള്ളത്തരവും, കാട്ട്കള്ളി…. ” അവളെ തുറിച്ചു നോക്കി മീശ പിരിച്ചുകൊണ്ടാണ് ശ്രീ അത് പറഞ്ഞത്…
“ഓ പിന്നെ, സാക്ഷാൽ രാമന്റെ പേരും, രാവണന്റെ കലിപ്പും കൊണ്ട് നടക്കുന്നതിൽ കുഴപ്പമില്ലല്ലോ… ”
മുഖത്ത് നോക്കി തന്നെ അങ്ങ് ചോദിച്ചു…
പെട്ടന്ന് ആ മുഖത്തെ ദേഷ്യം ഒന്നയഞ്ഞു… പക്ഷെ അതിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ…
“ആ അതേടി രാവണൻ തന്നെ…” എന്ന് പറഞ്ഞു അവൾക്ക് അരികിലേക്ക് അടുത്തപ്പോഴേക്കും പ്രണവ് അവന്റെ കയ്യിൽ പിടിച്ചു….
“മോനെ ശ്രീ, നീ ഇവിടെ എന്ത് ചെയ്യാ.. ”
“ദാ വരുന്നമ്മേ… ”
“നിന്നെ അച്ഛൻ തിരക്കുന്നുണ്ട്… ”
മിഥുവിനെ ഒന്ന് തിരിഞ്ഞ് നോക്കി ശ്രീ നടന്നുപോയി… തല്ക്കാലം രക്ഷപെട്ടു എന്ന ആശ്വാസത്തോടെ നിൽക്കുകയായിരുന്നു അവൾ…
“ഡി… ” പ്രണവേട്ടനായിരുന്നു…
എന്താ..?
“എന്താ മോൾടെ ഉദ്ദേശം…. ദേ ആ പോയവന്റെ മെക്കിട്ട് കേറാൻ അധികം നിക്കണ്ട കേട്ടോ… ദേഷ്യം വന്നാ പിന്നെ കണ്ണ് കാണില്ല അവന്… പിന്നെ എന്റെ അനിയത്തി ആണെന്നൊന്നും നോക്കില്ല അവൻ.. ശ്രീകുട്ടനെ നിനക്ക് അറിയില്ല…”
“ഏത് ശ്രീപോട്ടൻ ആയാലും വേണ്ടീല്ല…ഇങ്ങോട്ടും ഒന്നും നടക്കില്ല.. ”
“ഡി… അവൻ കരാട്ടെ ആണ് മോളെ… പിന്നെ കിക്ക് ബോക്സിങ് ചാമ്പ്യനും… ആ കയ്യിൽ നിന്ന് ഒരു ഇടി കിട്ടിയാ മോൾടെ മുഖം പപ്പടം പൊടിയും പോലെ പൊടിയും…”
അവൾ അറിയാതെ മൂക്കിൽ കയ്യമർത്തി… പ്രണവിന് അത് കണ്ടു ചിരിവന്നു…
“പിന്നെ എന്നെ തൊട്ടാൽ എത്ര വലിയ കിക്ക് ബോക്സർ ആണേലും വിവരം അറിയും… ”
“എന്റെ ഒരു അനിയത്തീടെ കല്യാണവും, മറ്റൊന്നിന്റെ അടിയന്തിരവും ഒന്നിച്ചു നടത്തേണ്ടി വരുമല്ലോ ദൈവമേ… ”
പ്രണവ് മുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് നടന്നു പോയി…. എല്ലാരും സദ്യ വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയും ഒക്കെ തിരക്കിൽ ആയിരുന്നു പിന്നീട്….
©ആരുണി കൃഷ്ണ ❤️
“അച്ഛാ… അച്ഛൻ എന്താ വിളിച്ചത്… ? ”
“ആ നീ ഒരു ജോലിയുടെ കാര്യം പറഞ്ഞില്ലേ… ഏതേലും കോളേജിൽ ഗസ്റ്റ് ആയി കയറണം എന്ന്.. ആ അത് ശരിയായിട്ടുണ്ട്… നിനക്കറിയില്ലേ എന്റെ ഫ്രണ്ട് ശങ്കറിനെ… അവന്റെ എഞ്ചിനീയറിംഗ് കോളജിൽ തന്നെ… ”
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ അവൻ ചിരിച്ചു…
“എന്നാ അച്ഛാ ജോയിൻ ചെയ്യണ്ടത്…? ”
“നാളെ തന്നെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്… ”
“ശരി അച്ഛാ… ”
“ശ്രീ.. വൈകിട്ട് ഒന്ന് ക്ഷേത്രം വരെ പോകാം.. നാളെ ഒരു നല്ല കാര്യം തുടങ്ങുവല്ലേ.. അല്ലെ ദേവേട്ടാ… ”
“മ്മ്… വൈകിട്ട് ശ്രീക്കുട്ടി കോളേജ് നിന്ന് വന്നിട്ട് എല്ലാർക്കും കൂടി പോകാം… ” ദേവൻ ലതയുടെ വാക്കുകൾ ശരി വച്ചു…
©ആരുണി കൃഷ്ണ ❤️
നിശ്ചയയത്തിന്റെ ആളും ആരവങ്ങളും ഒഴിഞ്ഞു, അന്നത്തെ രാത്രി എല്ലാവരും സുഖമായി ഉറങ്ങി… പക്ഷെ മിഥുവിന്റെ മനസ്സിലെ സംശയങ്ങൾ അപ്പോഴും ബാക്കി ആയി… എന്തോ മിഥുവിന് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല.. തന്റെ കാതോരം ചേർന്ന് നിന്ന്, കളിയാക്കുന്ന ആ മുഖം അവളിലേക്ക് ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു…
“ആ കാണാൻ ഒക്കെ കൊള്ളാം, ചുള്ളനാ… ബട്ട് ഒടുക്കത്തെ ജാഡയാ… സാധനം… പിന്നെ അഹങ്കാരവും….മിഥു എന്താ ഇപ്പൊ നിനക്ക് ഒരു ചാഞ്ചാട്ടം… വേണ്ട… ഇതൊന്നും നമുക്ക് സെറ്റ് ആവില്ല.. ”
എന്തൊക്കെയോ മനസ്സിൽ ഓർത്ത് പുതപ്പ് തലവഴി മൂടി അവൾ കണ്ണടച്ചു…
പിറ്റേന്ന്….
“എന്നാലും ഒന്ന് അറിയണോല്ലോ…ഇനി പ്രണവേട്ടൻ പറഞ്ഞതൊക്കെ സത്യാണോ… അതോ കൂട്ടുകാരന് വെറുതെ ബിൽഡ് അപ്പ് കൊടുത്തതാണോ… ആരോട് ചോദിച്ചാൽ അറിയാൻ പറ്റും.. പ്രവീണേച്ചിയോട് ചോദിച്ചാലോ…. ” പടികൾ കയറി മിഥു പ്രവീണയുടെ മുറിയിലേക്ക് പോയി…
പ്രവീണ ഫോണിൽ സംസാരിച്ചുകൊണ്ട് ജനൽ അഴികൾ ഓരോന്നായി എണ്ണുന്നുണ്ടായിരുന്നു…
“ആഹാ… ഇതാണ് ടിപ്പിക്കൽ വിവാഹം നിശ്ചയിച്ച പെൺകൊടി… പണ്ട് കാറികൂവി ഫോൺ വിളിക്കുന്ന ആളാ… ഇപ്പോ ചുണ്ടുപോലും അനങ്ങുന്നൊ ന്ന് സംശയമാ… എന്താ പുഞ്ചിരി… മുത്ത് പൊഴിയും… ഓ ഈ നടത്തം നേരെ നടന്നെങ്കിൽ അങ്ങ് ദുഫായിൽ എത്തിയേനെ… മിക്കവാറും ആ ജനലിനു പുതിയ പെയിന്റ് അടിക്കേണ്ടി വരും…പണ്ടാരം ഇത് ഈ കാലത്തൊന്നും നിർത്തൂല്ലാ… ”
അവൾ നിരാശയോടെ പടികൾ ഇറങ്ങാൻ തുടങ്ങുമ്പോ, ദാ വരുന്നു മായേച്ചി….
“ങേ… ഇവരെല്ലാം ഒന്നിച്ചു പഠിച്ചതല്ലേ… ”
“വാ മോനെ മായേച്ചി… ഒരു അത്യാവശ്യം ഉണ്ട് ” മിഥു അവളെയും കൊണ്ട് റൂമിൽ കയറി വാതിൽ അടച്ചു…
“മായേച്ചി… ആരാ ആ ശ്രീക്കുട്ടൻ.. ഐ നീഡ് കംപ്ലീറ്റ് ഡീറ്റെയിൽസ്… ”
‘എന്താ മിഥു… നീ വീണോ… ”
“അയ്യടാ… വീഴാൻ പറ്റിയ ഒരു ചളുക്ക്.. അതിന് ഈ മിഥു രണ്ടാമത് ജനിക്കണം.. എന്നെ കേറി ചൊറിയുന്നു വല്ലാണ്ടങ്… ചേച്ചിയുടെ കെട്ടിയോന്റെ കട്ട സപ്പോർട്ടും…”
“ഒന്ന് പറ ചേച്ചി… പ്രണവേട്ടൻ കുറെ തള്ളി മറിച്ചതാ… സൊ എന്റെ ചേച്ചികുട്ടി സത്യം പറ… ”
“ഓക്കേ… ദേ മോൾ ആ കാണുന്ന വീട് കണ്ടോ… അതാണ് ശ്രീനിലയം, അവിടുത്തെ ദേവരാജന്റെയും, ശ്രീലതയുടെയും മൂത്ത മകനാണ് ശ്രീറാം ദേവരാരാജ് എന്ന ശ്രീക്കുട്ടൻ ചേട്ടൻ… ഒരു അനിയത്തി കൂടി ഉണ്ട് ശ്രീപ്രിയ എന്ന ശ്രീക്കുട്ടി… ഡിഗ്രി സെക്കന്റ് ഇയർ… ”
” ഞങ്ങളുടെ കോളേജ്ലേ ഹീറോ ആയിരുന്നു ശ്രീക്കുട്ടൻ ചേട്ടൻ… പ്രണവേട്ടന്റെ ബാച്ച്… അവർ എലെക്ട്രിക്കൽ ആയിരുന്നു… ഞാൻ അവരുടെ 2 വർഷം ജൂനിയർ, സിവിൽ… കോളേജ് യൂണിയൻ ചെയർമാൻ, ബാസ്കറ്റ്ബോൾ പ്ലയെർ, കിക്ക് ബോക്സിങ് ചാമ്പ്യൻ, സിങ്ങർ, ആക്ടർ എന്ന് വേണ്ട ശ്രീക്കുട്ടൻ ചേട്ടൻ ഇല്ലാത്ത ഒരു മേഖലയും ഇല്ലായിരുന്നു മോളെ… അതുകൊണ്ട് തന്നെ കോളേജിലെ എല്ലാ പെൺപിള്ളേരും അങ്ങേരുടെ ഒടുക്കത്തെ ഫാൻ ആയിരുന്നു… പ്രണവേട്ടന്റെ കട്ട ചങ്ക് ആയോണ്ട്, എത്ര എണ്ണമാ ഞാൻ വഴി ലൈൻ വലിക്കാൻ നോക്കിയേ എന്ന് അറിയുവോ…
“എന്നിട്ട്… അങ്ങേര് വീണോ..”
“മ്മ് വീഴും, വീഴും… അങ്ങേര് അങ്ങനെ ഇങ്ങനെ ഒന്നും ഒരു പെണ്ണിനേയും നോക്കില്ലടി…പക്കാ ജന്റിൽമാൻ…
പിന്നെ അവിടെ കുറെ അവന്മാരെ ഇങ്ങേരു പഞ്ഞിക്കിട്ടിട്ടുണ്ട്.. ”
“എന്തിന്…”?
“എന്തെങ്കിലും തെമ്മാടിത്തരം കാണിച്ചിട്ട് തന്നെ… ബട്ട് ടീച്ചേഴ്സ്ന്റെയും എന്തിന് പ്രിൻസിടെ വരെ പെറ്റ് ആയിരുന്നത്കൊണ്ട് പുള്ളിക്ക് എതിരെ ആക്ഷൻ ഒന്നും എടുക്കില്ലയിരുന്നു… പിന്നെ ദേവൻ അങ്കിൾന്റെ ഹോൾഡും ഉണ്ടെന്ന് കൂട്ടിക്കോ.. ”
“പിന്നെ ബിടെക് കഴിഞ്ഞ്, പിജിക്ക് അങ്ങേര് ബാംഗ്ലൂർ പോയി… പ്രണവേട്ടൻ ഞങ്ങൾടെ കോളേജിൽ തന്നെ ചേർന്നു… ഞാൻ അവിടെ അപ്പൊ തേർഡ് ഇയർ ആയോണ്ട്…
പക്ഷെ വീട്ടിൽ അറിഞ്ഞു പ്രശ്നം ആയപ്പോ, ഞങ്ങള്ക്ക് നാട് വിടേണ്ടി വന്നു… അന്ന് ഒത്തിരി ഹെല്പ് ചെയ്തതൊക്കെ ശ്രീക്കുട്ടൻ ചേട്ടനാ.. ഇവിടെ എല്ലാം ശരി ആകും വരെ, പ്രണവേട്ടന് ഒരു ജോലിയും ഞങ്ങൾക്ക് താമസിക്കാൻ വീടും ഒക്കെ ശ്രീക്കുട്ടൻ ചേട്ടൻ അറേഞ്ച് ചെയ്തു തന്നു… ഞാൻ ബാക്കി കോഴ്സ് അവിടെയാ കംപ്ലീറ്റ് ചെയ്തതും.. ഇവിടെ എല്ലാം പറഞ്ഞു, അച്ഛനെയും അമ്മയെയും മുത്തശ്ശിയെ ഒക്കെ അനുനയിപ്പിച്ചതും ദേവൻ അങ്കിളും, ലത ആന്റിയും, ശ്രീക്കുട്ടൻ ചേട്ടനും ചേർന്നിട്ടാ.. ”
ദേവൻ അങ്കിലിന്റെ ബിസിനസ് നോക്കാൻ ഒന്നും പുള്ളിക്ക് താല്പര്യം ഇല്ല… പി എച് ടി എടുക്കണം, കോളേജ് പ്രൊഫസർ ആകണം… അതൊക്കെയാണ് താല്പര്യം… ഇപ്പോ ഏതോ കോളേജിൽ ഗസ്റ്റ് ലെക്ച്ചറർ ആയി കേറാൻ പോകുന്നു എന്ന് പറഞ്ഞു കേട്ടു… ”
“എവിടെ…? ”
“അതറിയില്ല…”
എല്ലാം കേട്ട് പറന്ന് പോയ കിളികൾ ഇനി എപ്പോ തിരിച്ചു കൂട്ടിൽ കയറും എന്നറിയാതെ മിഥു വാതിൽ തുറന്ന് ഇറങ്ങിയതും….
“മിഥു…. ” മായയുടെ വിളി വന്നു…
“ഡാ, ഒരു ഇമ്പോർട്ടന്റ് പോയിന്റ് വിട്ടു പോയി… ”
“ങേ… എന്താ…”
“ശ്രീക്കുട്ടൻ ചേട്ടൻ കരാട്ടെയാ… ”
ഓ, അത്രേ ഉള്ളു… അതൊക്കെ എപ്പോഴേ കേട്ട് ബോധിച്ചു എന്നോർത്ത് ഒരു വളിച്ച ചിരിയും പാസ്സാക്കി അവൾ മുറിവിട്ട് ഇറങ്ങി.…
അപ്പോൾ മിഥുവിന്റെ ഫോൺ റിങ് ചെയ്തു…. അവളുടെ ചങ്ക് കൂട്ടുകാരി അഭിരാമി ആയിരുന്നു..
“ഹലോ ആമി… എന്താടി ഇപ്പൊ ഒരു വിളി….”
“മോള് അപ്പൊ ഒന്നും അറിഞ്ഞില്ല അല്ലെ… ”
“ഇല്ല… എന്താടി…. ”
“അപ്പൊ സർപ്രൈസ്… വേഗം ചെന്ന് കോളേജ് ഒഫീഷ്യൽ സൈറ്റ് ലോഗിൻ ചെയ്ത് നോക്ക് മുത്തേ…”
തുടരും…….

by