22/04/2026

ഓർമ്മക്കായ് : ഭാഗം 06

രചന – ഭവ്യ ഭാസ്ക്കരൻ

ഉണർന്നവൾ ചുറ്റും നോക്കി.

ഇല്ല. എല്ലാം സ്വപ്നമായിരുന്നു. സമയം നോക്കി 4 മണി.

പിന്നെ കിടന്നിട്ടവൾക്കു ഉറക്കം വന്നില്ല.

അത്രമേൽ പ്രണയത്തോടെ ആ താലി എന്തിനാണ് നെഞ്ചോടു ചേർത്തു പിടിച്ചത്. ആരായിരുന്നു അയാൾ. അവളുടെ മനസ്സിൽ തെളിഞ്ഞ മങ്ങിയ രൂപത്തെ ഓർത്തെടുക്കാൻ ശ്രെമിച്ചു.

ഈ സമയം അവളുടെ ഫോട്ടോ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ടവൻ ഉറങ്ങുകയായിരുന്നു.

ഇല്ല. ഇനി ഒരു വിവാഹം എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. എല്ലാം വെറും ഒരു സ്വപ്നം മാത്രമാണ്.

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. മാറ്റാൻ ഉള്ള ഡ്രസ്സ്‌ എടുത്തു, ബാത്‌റൂമിൽ കയറി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ബസിൽ ഇരിക്കുമ്പോഴും അവളുടെ ചിന്ത സ്വപ്നത്തെ ചുറ്റിപറ്റിയായിരുന്നു.

മോളെ..
അടുത്തു ഇരിക്കുന്ന ചേച്ചിയുടെ വിളിയാണ് അവളെ തിരികെ കൊണ്ടു വന്നത്.

ആ എന്താ രമചേച്ചി.

അതു മോളെ.. നിന്റെ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയില്ലേ.. ഡിവോഴ്സ് ആവാൻ എന്താ ചെയ്തെ..?

അവളുടെ നെഞ്ചോന്ന് പിടഞ്ഞു. ഒരു നിമിഷം കൊണ്ടവൾ ഓർമ്മകളിലേക്കു പോയി. മിഴികളിൽ കണ്ണുനീർ ഇരുണ്ടു കൂടി.

മോളെ…

ചേച്ചി വക്കീലിനെ കണ്ടാൽ മതി. അവർ പറഞ്ഞു തരും.

ആഹ്‌.

പിന്നെയും എന്തൊക്കെയോ അവർ ചോദിച്ചു. ഓരോന്നിനും മുഖത്തു നോക്കാതെ അവൾ മറുപടി പറഞ്ഞു. എങ്ങനെങ്കിലും സ്റ്റോപ്പ്‌ എത്തിയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു. സ്റ്റോപ്പ്‌ എത്തിയതും അവരോട് യാത്ര പോലും പറയാതെ അവൾ ഇറങ്ങി.

എന്നത്തേയും പോലെ അനു ഫ്രണ്ടിൽ തന്നെ നിൽക്കുന്നുണ്ട്.

അവളെ കണ്ടപ്പോൾ ഒരു മങ്ങിയ ചിരി നൽകി.

എന്താടി ചിരിക്ക് വോൾടേജ് പോരല്ലോ..?

ഒന്നൂല്യാടി.. നടക്ക്.

സീറ്റിൽ വന്നിരുന്നു വർക്ക്‌ ചെയ്യുമ്പോഴും ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല. ആകെ അസ്വാസ്ഥത അവളെ വന്നു മൂടി.

രുദ്രൻ വന്നതും പോയതും ഒന്നും അവൾ അറിഞ്ഞില്ല. രുദ്രൻ നോക്കുമ്പോൾ വേറെ ഏതോ ലോകത്തു ഇരിക്കുന്ന പോലെ തോന്നി അവന്.

ഡീ എന്താടി ഒരു ആലോചന. ശ്രീഹരി വീണ്ടും വന്നോ..?

ഏയ്‌ ഇല്ലടി.

പിന്നെന്താ നിനക്കൊരു മൂഡ് ഓഫ്‌. അനു ചോദിച്ചു.

ഡീ.. ഞാൻ വീട്ടിൽ പോവാ. എനിക്ക് തല വേദനിക്കുന്നു.

ഞാൻ വരണോടി.

വേണ്ട. ഞാൻ സാറിനെ കണ്ടു ലീവ് പറഞ്ഞു വരാം.

ആഹ്‌ ഓക്കേ.

അവൾ രുദ്രന്റെ റൂമിലേക്ക് നടന്നു.

സാർ.

എന്താ മാനസി.

സാർ നല്ല തലവേദന. ലീവ് വേണം.

രുദ്രൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി.
മുഖമാകെ വല്ലാതെ ഇരിക്കുന്നുണ്ട്.

എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാനസി.

ഇല്ല സാർ.

മ്മ്. പോയിക്കോളൂ.

ഓക്കേ സാർ. ലീവ് ലെറ്റർ ഞാൻ മെയിൽ ചെയ്യാം.

ഓക്കേ.

ഒക്കെ സാർ.
അവൾ തിരിഞ്ഞു നടന്നു. അവൾ ഓഫീസിൽ നിന്നും പോയതും, രുദ്രൻ ഓഫീസിൽ നിന്നും ഇറങ്ങി.

കാർ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന മാനസിയുടെ മുന്നിൽ കൊണ്ടു ചെന്നു നിർത്തി.

മാനസി വന്നു കയറ്, ഞാൻ ആ വഴിയാ.

വേണ്ട സാർ, ബസ് ഇപ്പോ വരും.

നീ കയറുന്നുണ്ടോ.. രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു.

ചുറ്റുo നിൽക്കുന്നവർ ശ്രെദ്ധിക്കാൻ തുടങ്ങിയപ്പോൾ മാനസി ഫ്രണ്ട് ഡോർ തുറന്നു കയറി ഇരുന്നു.

യാത്രയിൽ ഉടനീളം രണ്ടു പേരും ഒന്നും സംസാരിച്ചില്ല. മാനസി പുറത്തേക്ക് നോക്കി ഇരിപ്പാണ്. റൂട്ട് മാറിയപ്പോൾ അവൾ ഭയത്തോടെ അവനെ നോക്കി.

സാർ എങ്ങോട്ടാ..? അവൾ ഭയത്തോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു.

നീ ഇങ്ങനെ കിടന്നു പേടിക്കണ്ട. ഞാൻ നിന്നെ ഒന്നും ചെയ്യില്ല. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌.

എനിക്ക് ഒന്നും കേൾക്കണ്ട. വണ്ടി നിർത്ത്. അവൾ ദേഷ്യത്തോടെ അവനെ നോക്കി കൊണ്ടു പറഞ്ഞു.

അവൻ അവളെ കൂർപ്പിച്ചു നോക്കി.

നിർത്താനാ പറഞ്ഞത്. ഞാൻ നിങ്ങൾ വിചാരിക്കുന്നപോലെ ഒരാളെല്ലാ. അതിനൊക്കെ വേറെ ആളെ നോക്കണം.

രുദ്രൻ പെട്ടെന്ന് സഡൻ ബ്രേക്ക്‌ ഇട്ടു വണ്ടി നിർത്തി. മുന്നോട്ടു ആഞ്ഞവാളേ രുദ്രൻ കൈകൾ കൊടുത്തു തടഞ്ഞു നിർത്തി.

നീ ഇപ്പോ എന്താ പറഞ്ഞത്..? കൈ മാറ്റി കൊണ്ടവൻ കോപത്തോടെ ചോദിച്ചു.

നിങ്ങൾ ഉദേശിച്ചത്‌ തന്നെ. ഞാൻ നിങ്ങൾ കരുതുന്ന പെണ്ണല്ല.

ഞാൻ എന്തു ഉദ്ദേശിച്ചു. കൂടെ കിടക്കാൻ അല്ല ഞാൻ നിന്നെ വിളിച്ചത്. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌. എനിക്ക് പറയാനുള്ളത് കേട്ടു കഴിഞ്ഞു നിനക്ക് പോവാം. ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ അവളെ നോക്കി കൊണ്ടു പറഞ്ഞു.

അവന്റെ മുഖം കണ്ടു അവൾ ഭയന്ന് വിറച്ചു.

അവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് സ്പീഡിൽ വിട്ടു. മാനസി പേടിയോടെ അവനെ നോക്കി ഇരുന്നു.

മഹാദേവാ രക്ഷികണേ.. അവൾ മനമുരുകി പ്രാർത്ഥിച്ചു.

കാർ ബീച്ചിൽ കൊണ്ടു പോയി നിർത്തി.

കാർ തുറന്നു അവൻ ഇറങ്ങി. അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.

അവൾ ഡോർ തുറന്നു ഇറങ്ങിയതും അവൻ കാർ ലോക്ക് ആക്കി, അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ മുന്നോട്ടു നടന്നു.

മാനസിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാൻ സാറിനോട് എന്തൊക്കെയാ പറഞ്ഞത്, അവൾ തലക്ക് കൈ കൊടുത്തു. ഞാൻ സാറിനെ തെറ്റിദരിക്കാൻ പാടില്ലായിരുന്നു. സാറുമായി അധികം പരിചയo ഒന്നുമില്ല. സാർ നല്ലൊരു മനുഷ്യൻ ആണെന്ന് കരുതിയ കാറിൽ കയറിയത്. പക്ഷേ റൂട്ട് മാറ്റി പോയപ്പോൾ ഞാൻ പേടിച്ചു പോയി. അതു കൊണ്ടാ വായിൽ വന്നതൊക്കെ പറഞ്ഞത്.

അവൾ അവന്റെ അടുത്തേക്ക് ചെന്നു.

സാർ.. സോറി ഞാൻ അറിയാതെ..

എല്ലാവരെ ഓരേ കണ്ണോടെ കാണരുത് മാനസി. ഇതു വരെ രുദ്രൻ ഒരു പെണ്ണിന്റെയും ജീവിതം വച്ചു കളിച്ചിട്ടില്ല. മനസ്സിൽ ഞാൻ താലി ചാർത്തുന്ന പെണ്ണിനെ മാത്രം എല്ലാം അർത്ഥത്തിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ളൂ.

സോറി സാർ. ഞാൻ പെട്ടെന്ന് പേടിച്ചു പോയി. അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.

മ്മ്.
ഇരുവരുടെ ഉള്ളിൽ മൗനം തളം കെട്ടി നിന്നു.

മീനൂ… അവൻ ആദ്രമായ് അവളെ വിളിച്ചു.

ആഹ്‌ വിളിയിൽ ഞെട്ടി കൊണ്ടവൾ അവനെ നോക്കി.

അവൾ അവനെ തന്നെ നോക്കി നിന്നു.

എന്താ മീനൂ.. ഇങ്ങനെ നോക്കുന്നെ..?

” കിച്ചേട്ടൻ ” അവളുടെ അധരങ്ങൾ മന്ത്രിച്ചു.

അപ്പോ മറന്നിട്ടില്ല.

ഞാൻ കാണുന്നത് സത്യം ആണോ.. കിച്ചേട്ടാ.. അവൾ അവന്റെ കൈയിൽ പിടിച്ചു.

രുദ്രൻ ചിരിച്ചു. ഞാൻ തന്നെയാടി പൊട്ടികാളി.

അവൾ അത്ഭുതത്തോടെ അവനെ നോക്കി.

എന്താ എന്നോട് പറയാതെ ഇരുന്നേ.. നിമൽ ഏട്ടനും നീനും എന്നോട് ഒന്നും പറഞ്ഞില്ല. അവൾ പരിഭവത്തോടെ പറഞ്ഞു.

കോളേജിൽ കണ്ട ആളെ അല്ല. ഒരുപാടു മാറി. താടി ഒക്കെ വന്നു, ഈശ്വരാ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

എന്റെ മീനൂ.. നീ ഒറ്റ ശ്വാസത്തിൽ എല്ലാം കൂടെ പറയല്ലേ..? അവൻ ചിരിയോടെ പറഞ്ഞു.

എന്നാലും മീനൂ… നീ എന്നെ ഒരു പെണ്ണു പിടിയൻ ആണെന്ന് കരുതിയില്ലേ..? അവൻ പരിഭവത്തോടെ പറഞ്ഞു.

ആ.. മുന്നേ.. പറയാമായിരുന്നില്ലേ.. കിച്ചേട്ടൻ ആണെന്ന്. എന്നാ പിന്നെ ഏതു പാതാളത്തിലേക്ക് ആണെങ്കിലും വരുമല്ലോ.. അവൾ ചുണ്ടുകോട്ടി.

നമ്മുക്ക് ഭൂമിയിൽ ഒരുമിച്ചു ജീവിച്ചു, പാതാളത്തിലേക്കു പോയാൽ പോരെ..? അവൻ കുസൃതിയോടെ ചോദിച്ചു.

ഏയ്‌, കിളി പോയ പോലെ അവനെ നോക്കി.

ഡീ പൊട്ടികാളി.. ഇത്രയും സുന്ദരമായ ഈ ഭൂമിയിൽ ജീവിച്ചു കിളവി ആയതിനു ശേഷം നിനക്ക് പാതാളത്തിലേക്ക് പോയാൽ പോരെ എന്ന് ചോദിച്ചതാ.

ഇപ്പോഴും ട്യൂബ് ലൈറ്റ് തന്നെ അവൻ ചിരിയോടെ ഓർത്തു.

അവൾ ചിരിയോടെ അവന് നേരെ കൈ ഓങ്ങി.

അവർ അടുത്ത് കണ്ട ബെഞ്ചിൽ വന്നിരുന്നു.

എന്തൊക്കെയാ നിന്റെ വിശേഷം. രുദ്രൻ ചോദിച്ചു.

സുഖം.

കിച്ചേട്ടനോ..?

ആഹ്‌ അങ്ങനെ പോവുന്നു.

എല്ലാം അറിഞ്ഞപ്പോൾ ഞാൻ വന്നിരുന്നു കിച്ചേട്ടന്റെ വീട്ടിൽ. അപ്പോ നിങ്ങൾ അവിടുന്ന് പോയി എന്ന് പറഞ്ഞു. അടുത്ത വീട്ടിലെ അങ്കിൾ.

മ്മ്. പ്രിയപ്പെട്ടവരുടെ വേർപാട് ചിലപ്പോൾ നമ്മുക്ക് താങ്ങാൻ കഴിയില്ല. ഒരു മാറ്റം ആവിശ്യമായിരുന്നു. കടലിലേക്കു മിഴികൾ പായിച്ചു കൊണ്ടവൻ പറഞ്ഞു.

മ്മ്.

നിന്റെ കാര്യങ്ങൾ എല്ലാം നിമൽ പറഞ്ഞു അറിഞ്ഞു.

മ്മ്. വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.. എല്ലാം അനുഭവിച്ചു ജീവിച്ചല്ലേ പറ്റൂ.

മ്മ്. ശ്രീഹരി..?

വന്നിരുന്നു കാണാൻ. ഒരുമിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു.

എന്താ ഇനി നിന്റെ തീരുമാനം. രുദ്രൻ അവളെ തന്നെ നോക്കി കൊണ്ടു ചോദിച്ചു.

അവന്റെ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ല. ഞാൻ എന്നോ എടുത്ത തീരുമാനം ആണ്.

അവളുടെ ഉത്തരം അവന് സന്തോഷം നൽകിയെങ്കിലും അത് ഊട്ടി ഉർപ്പിക്കാനായി വീണ്ടും ചോദിച്ചു.

ഇനി ഈ തീരുമാനം മാറുമോ..?

ഇല്ല കിച്ചേട്ടാ.. എന്റെ ഉറച്ച തീരുമാനം ആണ്. ഇനി ഒരു മടങ്ങി പോക്ക് ഇല്ലയെന്ന്.

ആഹ്‌. എല്ലാം മറന്നു പുതിയ ഒരു ജീവിതത്തിലേക്ക് കടന്നൂടെ മീനൂ.

പേടിയാ.. കിച്ചേട്ടാ.. ഇനി ഒരു ദുരന്തം കൂടി താങ്ങാൻ വയ്യ.

നീ ഇങ്ങനെ നെഗറ്റീവ് മാത്രം ചിന്തിക്കല്ലേ പെണ്ണെ . ഒരുപക്ഷേ എല്ലാം അറിഞ്ഞു നിന്നെ മനസിലാക്കുന്ന ഒരാൾ വന്നാൽ നിനക്ക് വിവാഹത്തെ കുറിച്ച് ചിന്തിച്ചൂടെ..? അവളുടെ മനസ്സറിയാൻ എന്നോണം അവൻ ചോദിച്ചു.

അങ്ങനെ ആരു വരാൻ..? അവൾ പുഞ്ചിരിയോടെ ചോദിച്ചു.

വന്നാൽ..?

അതു അപ്പോ ആലോചിക്കാം.

മ്മ്.

കിച്ചേട്ടൻ എന്താ കല്യാണം കഴിക്കാത്തെ..?

അതിനു എന്റെ പെണ്ണ് ഒന്ന് സമ്മതിക്കേണ്ട, അവളുടെ സമ്മതതിനു വേണ്ടിയുള്ള കാത്തിരിപ്പിലാ.

ഇതു എപ്പോ..?

സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട്.

എന്നിട്ട് ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ..?

ആരോടും പറഞ്ഞിട്ടില്ല. അവൾക്കു പോലും അറിയില്ല.

എന്നിട്ട് ആണോ..? കാത്തിരിക്കാ എന്ന് പറഞ്ഞത്.

ആരെങ്കിലും കെട്ടി കൊണ്ടു പോവുന്നതിനു മുന്നേ പോയി സംസാരിക്കെ.

അങ്ങനെ അവളെ ആരും കൊണ്ടു പോവില്ല. അവൾ എന്റെ പെണ്ണാ.. അതു പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി.

അവൾ അത്ഭുതത്തോടെ അവനെ നോക്കി. ആ കുട്ടിക്ക് ഇഷ്ടം ആണോ എന്ന് പോലും അറിയില്ല. എന്നിട്ടും അവളെ എങ്ങനെ ഇങ്ങനെ പ്രണയിക്കാൻ കഴിയുന്നു. അവൾ മനസ്സിൽ ഓർത്തു.

നീ ഞങ്ങളെ കുറിച്ച് അല്ലെ ഇപ്പോ ഓർത്തെ..

മ്മ്. അവൾ ചിരിച്ചു.

അവളെ കിട്ടുമെന്ന് കിച്ചേട്ടന് എന്താ ഇത്ര ഉറപ്പു.

കാരണം ഞാൻ അവളെ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാണ്. നീ നോക്കിക്കോ അധികം വൈകാതെ അവളെ ഞാൻ ഈ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുo.

മ്മ്. അവൾ അവന് നിറഞ്ഞ പുഞ്ചിരി നൽകി.

ഓഫീസിൽ എല്ലാവരും പേടിയോടെ നോക്കുന്ന സാദാ കോപകാരനായ രുദ്രനാണ് പ്രണയത്തെ കുറിച്ച് വാചാലൻ ആവുന്നത്. അവൾ പൊട്ടി ചിരിച്ചു.

എന്താടി..?

ഏയ്‌ ഒന്നൂല്യ. അവൾ കണ്ണു ചിമ്മി.

വാ നമ്മുക്ക് ഓരോ ഐസ് ക്രീം കഴിക്കാം.

ഒക്കെ.

രുദ്രൻ പോയി രണ്ടു വാനില ഐസ്ക്രീം വാങ്ങി കൊണ്ടു വന്നു, ഒന്ന് അവൾക്കു നൽകി.

പിന്നെയും അവർ ഒരുപാടു സംസാരിച്ചു.

കിച്ചേട്ടാ.. താങ്ക്സ്.

എന്തിന്..?

ഇന്ന് ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. എന്നെ വീണ്ടും തിരികെ കൊണ്ടു വന്നതിന്.

ഒന്ന് പോടീ.. അവളുടെ ഒരു താങ്ക്സ്.

നിന്റെ ഫോൺ ഇവിടെ. അവൾ ഫോൺ അവന് നൽകി.

അവൻ അവളുടെ ഫോണിൽ നിന്നും അവന്റെ പേർസണൽ നമ്പറിലേക്ക് കാൾ ചെയ്തു.

ഇതു എന്റെ നമ്പർ ആണ്. നിനക്ക് ഏതു പാതിരാത്രിക്കും എന്നെ വിളിക്കാം.

മാനസി അവനെ നോക്കി ചിരിച്ചു.

ഇനി എന്താ പരിപാടി.. രുദ്രൻ ചോദിച്ചു.

നേരെ വീട്ടിൽ പോണം. കിടന്നുറങ്ങണം.

നിന്റെ ഈ ശീലം ഇതു വരെ മാറിയില്ലേ..?

ഈ.. ഇല്ല. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

മ്മ്. അവർ അവിടെ നിന്നും എഴുന്നേറ്റു. രുദ്രൻ കടലിലേക്ക് ഇറങ്ങി.

അവളും അവനൊപ്പം ഇറങ്ങി. തിരകൾ അവരെ വന്നു പുൽകി.

എപ്പോഴാ.. ആ കുട്ടിയേ കാണാൻ പോവുന്നെ.

അവളെ.. ഞാൻ എന്നും കാണാറും സംസാരിക്കാറും ഉണ്ട്.

എന്റെ പൊട്ടാ അതല്ല ചോദിച്ചേ.. എപ്പോഴാ ഇഷ്ടം പറയുന്നതെന്ന്.

പൊട്ടൻ നിന്റെ കെട്ടിയോൻ.

കിച്ചേട്ടാ.. സീരിയസ് ആയ ചോദിച്ചേ..? അവൾ മുഖം വീർപ്പിച്ചു.

രുദ്രന് അത് കണ്ട് ചിരി വന്നു.

മീനൂ…..

അവൾ അവനെ നോക്കാതെ കടലിലേക്ക് നോക്കി നിന്നു.

“Meenu will you marry me…?”

തുടരും