രചന – ഭവ്യ ഭാസ്ക്കരൻ
ഇരു കൈകളിലും അവളെ കോരി എടുത്തുകൊണ്ടവൻ കുളത്തിൽ നിന്നും കരക്ക് കയറി. പടവിൽ അവളെ കിടത്തി.
മീനു… അവളുടെ കവിൾ തട്ടി വിളിച്ചു.
മീനു കണ്ണു തുറക്കടി.. ഇടറിയാ ശബ്ദത്തോടെവൻ അവളുടെ കവിൾ തട്ടി വിളിച്ചു.
പെട്ടെന്ന് എന്തോ ഓർമ വന്നപ്പോൽ അവളുടെ വയറിൽ പതിയെ കൈ കൊണ്ട് അമർത്തി. മീനുവിന്റെ വായിലൂടെ വെള്ളം പുറത്തേക്ക് വന്നു.
മീനു.. കണ്ണു തുറക്ക് അവളുടെ കവിൾ തട്ടിക്കൊണ്ടു വിളിച്ചു.
കൊക്കി ചുമച്ചു കൊണ്ടവൾ കണ്ണുകൾ പതിയെ തുറന്നു.
മീനു..
ആ വിളിക്കേട്ടവൾ തല ചെരിച്ചു മുന്നിൽ നില്കുന്നവനെ പകപോടെ നോക്കി.
രോ… ഹ.. ൻ..
രോഹൻ അവളെ താങ്ങി എഴുനെല്പിച്ചിരുത്തി.
മീനു കുഴപ്പം ഒന്നും ഇല്ലല്ലോ.. അവളുടെ തോളിൽ കൈ വച്ചു കൊണ്ടവൻ ചോദിച്ചു.
ഇല്ലന്നവൾ തലയാട്ടി.
അടുത്ത നിമിഷം രോഹന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു.
കവിളിൽ കൈ വച്ചുകൊണ്ടവൾ അവനെ നോക്കി.
ദേഷ്യത്താൽ വിറച്ചു നില്കുന്നവനെ കാണെ അവളുടെ മിഴികൾ താഴ്ന്നു.
ഞാൻ.. എനിക്ക്.. ആരുമില്ല.. എന്ന് തോന്നിയപ്പോൾ.. എല്ലാവരും.. എന്നെ പറ്റിച്ചു എന്നെ തോന്നിയപ്പോൾ..
തോന്നിയപ്പോൾ.. അവൻ കോപത്തോടെ അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് ചോദിച്ചു.
മറുപടി പറയാനാവാതെ അവൾ മിഴികൾ താഴ്ത്തി.
സ്വയം ജീവൻ കളയാൻ തീരുമാനിച്ചു അല്ലെ..? ഇടറിയ ശബ്ദത്തോടെ കോപത്തോടെ അവളെ നോക്കി ചോദിച്ചു.
ഞാൻ.. ആർക്കും… ഒരു.. ബുദ്ധിമുട്ട് ആവരുത്.. എന്ന്…കരുതി… അവളുടെ വാക്കുകൾ മുറിഞ്ഞു.
നീ മരിച്ചാൽ.. എല്ലാവരും സന്തോഷത്തോടെ ജീവിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..? അവർക്ക് നിന്നോടുള്ള സ്നേഹം കള്ളമായിരുന്നോ. നിനക്ക് അവരെ ഒന്നും ഇതു വരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല മൈഥിലി. നിന്റെ അമ്മയെ കുറിച്ച് നീ ഓർത്തോ.. ഇതറിഞ്ഞാൽ അമ്മയുടെ അവസ്ഥ എന്താവും..?
ഞെട്ടി കൊണ്ടവൾ അവനെ നോക്കി.
നിന്റെ നല്ല ഭാവിക്ക് വേണ്ടി പ്രാർത്ഥനയും വഴിപാട് ആയി നടക്കുന്ന ആ അമ്മയെ കുറിച്ച് നിനക്ക് ഒന്ന് ചിന്തിക്കാമായിരുന്നു മൈഥിലി.
രോഹൻ… ഞാൻ.
ഞാൻ വന്നില്ലായിരുന്നെങ്കിൽ ഒരറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തെ മൊത്തം തകർത്തു കളയുമായിരുന്നില്ലേ നീ.
അവൾ മുഖം പൊത്തി കൊണ്ട് കരഞ്ഞു.
രോഹൻ ദേഷ്യം നിയത്രിച്ചു കൊണ്ട് അവളുടെ അടുത്തു വന്നിരുന്നു.
മൈഥിലി.. അവൻ ശാന്തമായി അവളെ വിളിച്ചു. അവളുടെ കരച്ചിൽ കണ്ട് അവന്റെ ഉള്ളം നീറി.
തോളിൽ കൈ വച്ചതും, മുഖമുയർത്തി കൊണ്ടവൾ അവനെ നോക്കി.
അവൻ അവളുടെ കൈയിൽ പിടിച്ചു.
നിന്റെ അമ്മു, നിന്റെ സന്തോഷത്തെ തട്ടി പറിച്ചു എടുക്കും എന്ന് തോന്നിയോ നിനക്ക്. നിനക്ക് വേണ്ടി രുദ്രനിൽ നിന്നും അകന്നിരുന്നു അവൾ. പക്ഷേ രുദ്രന് അവളെ അത്രയധികം ഇഷ്ടമാണ്. പരസ്പരം സ്നേഹിക്കുന്നവർ അല്ലെ ഒരുമിച്ചു ജീവിക്കേണ്ടത്.
സ്നേഹം നമ്മുക്ക് ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല മൈഥിലി. ഇവിടെ എല്ലാവർക്കും നിന്നെ വേണം. നന്നായി ആലോചിക്ക് നല്ലൊരു തീരുമാനം എടുക്ക്. ചിലതെല്ലാം നല്ലതിന് വേണ്ടിയാണ് എന്ന് ചിന്തിക്ക്.
അവൾ നിറമിഴിയാലേ അവളെ നോക്കി.
ഇവിടെ നടന്നത് ഒന്നും വേറെ ആരും അറിയണ്ട. അവൻ ഗൗരവത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.
അവൻ പറയുന്നത് എല്ലാം അവൾ മൗനമായി കേട്ടു കൊണ്ടിരുന്നു.
ആരെങ്കിലും വരുന്നതിനു മുന്നേ പോയിക്കോ..?
അവൻ പറഞ്ഞതും അവൾ എഴുന്നേറ്റു പതിയെ വീട്ടിലേക്ക് നടന്നു.
രോഹൻ ചുമരിൽ ചാരി ഇരുന്നു. കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ മനസിലേക്ക് ഓടിയെത്തി.
രുദ്രന്റെ കൂടെ വീട്ടിലേക്കു വരുമ്പോൾ മൈഥിലിയെ കാണണം എന്ന ചിന്തമാത്രമായിരുന്നു മനസ്സിൽ. ഞങ്ങൾ എത്തിയപ്പോളേക്കും എല്ലാവരും ഉറങ്ങിയിരുന്നു.
നാളെ അവളെ കണ്ട് സംസാരിക്കാം എന്ന് കരുതി രുദ്രന്റെ റൂമിലേക്ക് പോയി.
എന്തോ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണർന്നതായിരുന്നു. രുദ്രൻ ഉറക്കത്തിൽ ആണ്.
പിന്നെ കിടന്നിട്ടു ഉറക്കം വന്നില്ല. റൂമിൽ നിന്നും ഇറങ്ങി ബാൽഗണിയിലേക്ക് നടന്നപ്പോൾ ആണ് ആരോ മുറ്റത്തു കൂടെ നടന്ന് പോവുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ബാക്ക് ഭാഗം മാത്രമേ കാണാൻ കഴിഞ്ഞുളൂ. മൈഥിലി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോണിപടി ഇറങ്ങി ഓടുകയായിരുന്നു.
അവൾ കുളത്തിൽ ചാടിയ ആ നിമിഷം തന്നെ ഞാൻ അവിടെ എത്തിയിരുന്നു. അവൾക്കൊപ്പം ഞാനും ചാടി.
മീനു.. നീ ഒരിക്കലും തനിച്ചല്ല. എന്നും കൂടെ ഞാൻ ഉണ്ടാവും. നീ എന്റെ സ്നേഹം തിരിച്ചറിയും വരെ ഞാൻ കാത്തിരുന്നോളാം.
ദീർഘനിശ്വാസം എടുത്ത് കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഒരു വർഷത്തിന് ശേഷം.
താലി കെട്ടിക്കോളൂ… തിരുമേനി പറഞ്ഞു.
നാണത്താൽ പുഞ്ചിരി തൂക്കി നില്കുന്നവളെ പ്രണയത്തോടെവൻ നോക്കി.
താലി കെട്ടുമ്പോൾ ഇരു കൈകളും കൂപ്പിയവൾ കണ്ണടച്ച് നിന്നു. നെറ്റിയിൽ നനുത്ത ചുംബനമേറ്റതും മൈഥിലി പതിയെ കണ്ണുകൾ തുറന്നു. വിടർന്ന മിഴിയാലേ അവനെ നോക്കി.
ചുറ്റും നിൽക്കുന്നവർ ചിരിക്കുന്നത് കണ്ടതും നാണത്താൽ അവളുടെ മുഖം താഴ്ന്നു. രോഹൻ അവളെ തന്നോട് ചേർത്ത് നിർത്തി.
ഡീ.. ഇനി എന്നാ ഇതുപോലെ..നമ്മുടെ. രുദ്രൻ അമ്മുവിന്റെ കാതിലായ് പറഞ്ഞു.
അതിന്.. സമയമായിട്ടില്ല. ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി മറച്ചു പിടിച്ചുകൊണ്ടവൾ പറഞ്ഞു.
രുദ്രൻ അവളെ കൂർപ്പിച്ചു നോക്കി.
അമ്മു അവനെ പുച്ഛത്തോടെ നോക്കി ചിരിച്ചു.
അവൾ മീനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. മീനുവിനോട് സംസാരിക്കുമ്പോൾ ഇടക്ക് ഇടക്ക് അമ്മുവിന്റെ മിഴികൾ രുദ്രനിൽ തങ്ങി നിന്നു.
ഇറങ്ങാൻ നേരം എല്ലാവരെ കെട്ടിപിടിച്ചു മൈഥിലി കരഞ്ഞു.
കാറിൽ കയറാൻ നിൽക്കുന്ന മൈധിലിയെ അമ്മു വീണ്ടും വന്നു കെട്ടിപിടിച്ചു.
അവൾ അമ്മുവിനെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു.
ചേച്ചി പോയിട്ട് വരാം. നിറ കണ്ണുകളോടെ അമ്മുവിനെ ചേർത്ത് പിടിച്ചു കൊണ്ട് മൈഥിലി പറഞ്ഞു.
അമ്മു അവൾക്കായി ചെറുചിരി നൽകി.
ആനന്ദാകണ്ണീരിലാൽ എല്ലാവരും അവളെ യാത്രയാക്കി.
ബാൽഗണിയുടെ കൈവരിയിൽ പിടിച്ചു രുദ്രൻ ഷോൾഡർ കൊണ്ട് കണ്ണീരു തുടച്ചു.
അവൾ അന്ന് മരിക്കാൻ ശ്രെമിച്ചത് രോഹനിൽ നിന്നും അറിഞ്ഞപ്പോൾ മനസാക്കെ മരവിച്ചവസ്ഥയായിരുന്നു. ഓരോ നിമിഷവും അവളെ കാണുമ്പോൾ വല്ലാത്ത കുറ്റബോധമായിരുന്നു. അവളുടെ അവസ്ഥക്ക് ഞാൻ ആണല്ലോ കാരണം എന്നോർത്ത് നെഞ്ചു നീറി പുകയായിരുന്നു. പിന്നീട് അങ്ങോട്ടു സമാദാനമായി ഒന്ന് ഉറങ്ങാൻ കൂടി കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച രോഹനുമായുള്ള കല്യാണത്തിനു അവൾക്കു പൂർണ്ണ സമ്മതമാണെന്ന് പറയുന്ന വരെ.
അവളെ സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്നവന്റെ കൈകളിൽ തന്നെയാണ് അവളെ ഏല്പിച്ചത്. ഇന്നവർ പരസ്പരം പ്രണയിക്കുന്നുണ്ട്. എവിടെയായാലും അവൾ സന്തോഷമായി ഇരിക്കണം. നല്ലൊരു സുഹൃത്തായ് സഹോദരനായി ഞാൻ എന്നും അവളുടെ കൂടെ തന്നെ ഉണ്ടാവും.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
എല്ലാവരുടെ അനുഗ്രഹത്തോടെ രോഹന്റെ അമ്മയുടെ കൈ നിന്നും വിളക്കു വാങ്ങി, വലതുക്കാൽ വെച്ച് അവൾ അകത്തേക്ക് കയറി.
നല്ലൊരു ജീവിതം തനിക്കു നൽകിയത്തിനു ഭഗവാന് മുന്നിൽ വിളക്ക് വച്ചു നിറഞ്ഞ മനസോടെ ഇരുവരും പ്രാർത്ഥിച്ചു.
ഒരു കൈയാൽ മീനുവിനെയും മറു കൈയാൽ അമ്മയെയും രോഹൻ ചേർത്ത് പിടിച്ചു. തന്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി ആ അമ്മ മൗനമായ് പ്രാർത്ഥിച്ചു.
ഈ അമ്മയും മകനുമാണ് ഇനി തന്റെ ലോകം. കഴിഞ്ഞതെല്ലാം ഞാൻ മറവിക്ക് വിട്ടു കൊടുത്തു കഴിഞ്ഞു. ഈ മൈഥിലിക്ക് രോഹന്റെ മാത്രമായി മാറാണം. അവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി വിടർന്നു.
മോളെ.. വാ. റൂം കാണിച്ചു തരാം. മീനു അമ്മക്ക് പുറകെ നടന്നു.
അവൾക്ക് മാറാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്ത് കൊടുത്തു.
ഫ്രഷായി മോൾ കുറച്ച് നേരം കിടന്നോ. വൈകുന്നേരം റിസപ്ഷൻ ഉള്ളതല്ലേ..?
ആഹ് അമ്മാ.
മ്മ്. പുഞ്ചിരിയോടെ അവളുടെ കവിളിൽ തലോടി കൊണ്ട് അവർ പുറത്തേക്ക് പോയി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
രോഹൻ പിറകിൽ നിന്നും മീനുവിനെ ഇറുകെ പുണർന്നു. അവളുടെ കഴുത്തിൽ താടി ഊന്നി.
മീനൂ…
മ്മ്. അവൾ മൂളി.
മീനൂ.. ഐ ലവ് യൂ..
കാതിൽ അവന്റെ നേർത്ത സ്വരം അടിച്ചതും.. അവന്റെ കൈക്കുള്ളിൽ കിടന്നു അവളൊന്നും വിറച്ചു.
പിടക്കുന്ന മിഴിയാലേ അവനെ നോക്കി. പതിയെ അവൻ അവളെ പിടിച്ചു തനിക്ക് നേരെ നിർത്തി.
അവന്റെ കൈയിലെ തണുപ്പ് അവളുടെ കവിളിൽ പതിഞ്ഞതും മിഴികൾ ഉയർത്തി കൊണ്ടവനെ നോക്കി. ഇടുപ്പിൽ അവന്റെ കൈ അമർന്നതും അവളുടെ നെഞ്ചിടിപ്പ് ഏറികൊണ്ടിരുന്നു.
രോഹൻ അവളിലേക്ക് ചേർന്ന് നിന്നു. ഇങ്ങനെ ഇടിക്കാൻ തുടങ്ങിയാൽ പൊട്ടിപോവുംമല്ലോ..? അവൻ കുസൃതിയോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു.
അവൾ നാണത്താൽ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. രോഹൻ അവളെ ചേർത്ത് പിടിച്ചു, നെറുകിൽ ചുംബിച്ചു.
രുദ്രൻ അമ്മുവിനെ പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി.
എന്താ കണ്ണേട്ടാ.. വിട്. ആരെങ്കിലും കാണുട്ടോ..?
കാണട്ടെ.. രുദ്രൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.
മാറി നിൽക്കേ അങ്ങോട്ടു. അവൾ അവനെ പിടിച്ചു തള്ളി. മുന്നോട്ടു നടന്നു.
രുദ്രൻ അവളെ കൈയിൽ പിടിച്ചു വലിച്ചു തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.
അവൾ കണ്ണുമിഴിച്ചവനെ നോക്കി. അവൾ എന്തെങ്കിലും പറയും മുന്നേ അവൻ അവളുടെ അധരം കവർന്നു.
അമ്മു കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു.
മുന്നിൽ മീശ പിരിച്ചു കുസൃതിയോടെ തന്നെ നോക്കി നില്കുന്നവനെ കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ പതിയെ അവനടുത്തേക്ക് നീങ്ങി നിന്നു.
അവന്റെ കവിളിൽ പിടിച്ചു വലിച്ചു. അവളുടെ കൈനു മീതെ അവൻ കൈ വച്ചു.
അമ്മൂട്ടീ… ആദ്രമായ് അവൻ വിളിച്ചു.
അവന്റെ മിഴികളിലേക്ക് നോക്കിവൾ നിന്നു. തീഷ്ണത നിറഞ്ഞ മിഴികളിലെ നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി. അവന്റെ നെഞ്ചിലേക്ക് മുഖമർത്തി.
അവൻ ചിരിയോടെ അവളെ ഇറുകെ പുണർന്നു. അവന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങി.
ആഹ്.. ഡീ വേദനിക്കുന്നടി..
അവൾ അവനിൽ നിന്നും അകന്ന് മാറി കൊണ്ടവനെ നോക്കി.
അയ്യോ.. സാരമില്ലട്ടോ… കുസൃതിയോടെ ഈണത്തിൽ തലയാട്ടി കൊണ്ടവൾ പറഞ്ഞു.
എന്തോ.. എങ്ങനെ.. അവൻ അവളുടെ അടുത്തേക്ക് വന്നു.
അവന്റെ വയറിനിട്ട് ഒരു ഇടി കൊടുത്തു കൊണ്ടവൾ ഓടി.
കണ്ണു മിഴിച്ചവളെ നോക്കി, പതിയെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
ഡീ.. നിക്കടി.. അവിടെ… അവൻ അവൾക്കു പുറകെ ഓടി.
അവസാനിച്ചു.

by