രചന – നിമ സുരേഷ്
എന്റേതാണ്…..
അത് മനസ്സിൽ വച്ചോളൂ….
മറ്റൊന്നും നീ ഓർക്കുകയോ , പറയുകയോ അരുത്……
ഞാനത് ഇഷ്ടപ്പെടുന്നില്ല….””
താക്കീതോടെ ആ വാചകങ്ങൾ മാത്രമുരുവിട്ടവൻ ദയയുടെ അധരങ്ങൾക്കിടയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വച്ചു ചുംബിച്ചു…
പിന്നീട്…… ,
ശ്വാസം വിലങ്ങുമ്പോൾ അകന്നു മാറി കിതച്ചും…കുസൃതി കാട്ടി ചിരിച്ചും…
ഉള്ളിലെ സ്നേഹമിങ്ങനെ നുരഞ്ഞ് , പതഞ്ഞ് പൊങ്ങി തുളുമ്പുമ്പോൾ പൂർവാധികം ശക്തിയോടെ വീണ്ടും വീണ്ടും ചുംബിച്ചും…നിമിഷങ്ങളങ്ങനേ കടന്നു..!!
ആ പൗർണമി നിലാവിനെ സാക്ഷിയാക്കി കൊതിയോടെ…
പ്രേമത്തോടെ….എത്രയെത്ര ചുംബനങ്ങൾ അവനവളിലർപ്പിച്ചു…!!
ആ പെണ്ണിന്റെ വരി നെറ്റിതടത്തിലും….
മിഴിയിമകളിലും…മൂക്കിൻ തുമ്പിലും…
അധരങ്ങളിലും…കവിളിണകളിലും…..
കാതരുകിലും… കഴുത്തിടുക്കിലും…
എത്രയെണ്ണങ്ങൾ…..!!
ശ്രീറാമിന് പോലും നിശ്ചയമില്ലായിരിക്കും…..
എന്നിട്ടുമെന്നിട്ടും അവന് മതി വരുന്നുണ്ടായില്ല…..
അവളിലേക്കലിയാൻ…
ഓരോ മാത്രയും അവൾക്ക് മാത്രമായി സ്വരുക്കൂട്ടി വച്ചിരുന്ന പ്രണയം……. ,മുഴുവനായും പകരാൻ….
സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ അവനുള്ളം വെമ്പി..
“”ദുർഗ്ഗാ…..??””
ശ്രീറാമിന്റെ ശബ്ദം വിറച്ചു…..
കണ്ണുകൾ ദയയോടനുവാദം തേടി….
അവൾ മറുപടി പറഞ്ഞില്ല….പകരം കണ്ണിമയ്ക്കാതെ അവനെ ഉറ്റ് നോക്കി കിടന്നു…..
പിന്നീടൊരു മന്ദഹാസത്തോടെ കൈ വിരലുകളാൽ അവന്റെ വലത് കണ്ണിലെ തിങ്ങി നിറഞ്ഞ കൺപീലികളിലൂടെ വിരലുകൾ ചലിപ്പിച്ചു….
വളരെ മൃദുലമായി……
മഴ ചാറി തുടങ്ങി…..
മേഘങ്ങൾ ഭൂമിയിലേക്ക് വർഷിക്കുന്ന മഴത്തുള്ളികൾ ആദ്യം ശ്രീറാമിനെ നനച്ചു….
അവനിൽ നിന്നുമത് ദയയിലേക്കും ഇറ്റിറ്റു വീണു……
പ്രകൃതിയുടെ ചലനങ്ങളറിയാതെ… നിമിഷങ്ങൾ നീളുന്നതോർക്കാതെ…
ഇരുവരും അപ്പോഴുമാ പാതിയിരുട്ടിൽ കണ്ണുകൾ കൊരുത്ത് കിടന്നു…
ശ്രീറാമിന്റെ മിഴികളിനാഴങ്ങളിൽ ദയയോടുള്ള പ്രണയവും , വാത്സല്യവും , അനുകമ്പയും നിറഞ്ഞു നിന്നപ്പോൾ മഷി പടരാത്ത അവളുടെ മിഴിയിതളുകളിൽ അവനോടുള്ള അതിരറ്റ പ്രണയം മാത്രം അലയടിച്ചു….
മഴയുടെ ഭാവം മാറി….
വലിയ ശബ്ദത്തോടെ ഇടിമുഴക്കവും അതിനെ പിന്തുടർന്നൊരു ശക്തിയേറിയ മിന്നലും ഭൂമിയിലേക്ക് പതിച്ചു…….
അപ്രതീക്ഷിതമായതിനാൽ ദയ ഒരു വേള ഞെട്ടി….. , ഉയർന്ന് പൊങ്ങി ശ്രീറാമിനെ ഇറുകെ പുണർന്നു…..
അവളുടെ ഏറിയ ഹൃദയമിടിപ്പവനവന്റെ നെഞ്ചിലറിഞ്ഞു……
നനഞ്ഞു കുതിർന്ന ശരീരങ്ങൾ മുട്ടിയിരുമ്മി…
ശ്രീറാമിന്റെ ചുണ്ടുകൾ ദയയുടെ ചുമലിലെ ഈർപ്പത്തെ നുണഞ്ഞെടുത്ത ശേഷം ദിശ മാറി സഞ്ചാര പാത തീർത്തു…..
മഴയ്ക്കും , കുളിർകാറ്റിനുമൊപ്പം തന്റെ പുരുഷന്റെ ചുംബനത്തിലും.. , ദയക്കുള്ളം കുളിരണിയുമ്പോൾ ഉടലിലെ താപം ഓരോ നിമിഷവും വർധിച്ചു കൊണ്ടിരുന്നു…..
ശ്രീറാമിന്റെ വിരലുകൾ ദയയിലെ വസ്ത്രങ്ങളെ അടർത്തി മാറ്റി തുടങ്ങിയ നിമിഷം ദയ ഉടലോടെ വിറച്ചു പോയി ….
അവന്റെ കരലാളനങ്ങളിൽ തരളിതയായി കിടന്നവൾ ആ നിമിഷമവളുടെ തളർന്ന കണ്ണുകൾ വലിച്ച് തുറന്ന് ചുറ്റും നോക്കി …..
കുത്തിയൊലിക്കുന്ന മഴ….
ഇടിയും , മിന്നലും….
ഇരുളടഞ്ഞ അന്തരീക്ഷം….
അവൾക്കാകെ ഭയം തോന്നി…
പഴയതെന്തൊക്കെയോ ഓർമ്മകളിൽ ഇരമ്പിയെത്തി…..
തന്റെ ചർമ്മത്തിലൂടെ ചലിച്ചിരുന്ന ദയയുടെ വിരലുകൾ നിശ്ചലമായപ്പോൾ ശ്രീറാമവളെ സൂക്ഷിച്ചു നോക്കി…….
ഭയത്തോടെ നാല് പാടും മിഴികളോടിക്കുന്നവളെ കാണെ അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി…
ശ്രീറാമവളെ വലിച്ചവന്റെ നെഞ്ചിലേക്കടക്കി പിടിച്ച് മൂർദ്ധാവിൽ ഇടവിടാതെ ചുംബിച്ചു…..
“”ഭയപ്പെടല്ലേ ദുർഗ്ഗ ….കഴിഞ്ഞതൊന്നും ഓർക്കല്ലേ…..
കൂടെയുള്ളത് ഞാനാണ്…..””
അവനവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു ….
ദയയൊന്ന് പിടഞ്ഞു….പിന്നെ വിതുമ്പി…..
“”ഞാൻ പെട്ടന്ന് ……അറിയാതെ……””
അവൾ വിഷമിച്ചു…..
കഴിഞ്ഞു പോയ ഓരോ മാത്രയും എത്ര മനോഹരമായിരുന്നു…!!!
എല്ലാം ഞൊടിയിട കൊണ്ടവസാനിച്ചെന്നോർക്കേ അവളിൽ ദുഃഖമേറെയായി…
“””സാരമില്ലടാ…… നമുക്കിനിയും മുന്നോട്ട് എത്രയോ നാളുകളുണ്ട്…..””
ദയ ശ്രീറാമിൽ നിന്നുമടർന്ന് മാറി അവന്റെ മുഖം കുമ്പിളിലാക്കി നിറയെ ചുംബനങ്ങളർപ്പിച്ചു….
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി……
“”എനിക്കിഷ്ടാ…. ഒരുപാട്…..ഒരുപാട്…
എന്റെ പ്രാണനാ ……””
ദയ തേങ്ങി…..
എത്ര ചേർത്തണച്ചിട്ടും മതി വരാത്ത പോൽ പിന്നെയും… പിന്നെയുമവനെ ഇറുകെ പുണർന്ന് ഉച്ചത്തിൽ കരഞ്ഞു……
“”എനിക്കൊന്നും മറക്കാൻ പറ്റുന്നില്ല….
ഒരുപാട് ശ്രമിച്ചിട്ടും….. ,മറന്നുവെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും…… ,
പറ്റുന്നില്ല…..!!!
ഞാൻ… ഞാൻ.. തോറ്റു പോകുന്നു….””
അവൾ പരിതപിച്ചു…..
എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കുമെന്നവന് നിശ്ചയമുണ്ടായിരുന്നില്ല…..
വാക്കുകളില്ലാതെ….. ,
വിങ്ങുന്ന മനസ്സുമായി അവനവളെ അനുതാപത്തോടെ നോക്കി…..
“”പക്ഷേ….എനിക്ക്… എനിക്ക് ശ്രീയേട്ടന്റേത് മാത്രമാകണം….
ഇനിയീ വീടിനെ കുറിച്ചോർക്കുമ്പോൾ മഴയുള്ള ഈ ദിവസം മാത്രം മുന്നിൽ തെളിഞ്ഞാൽ മതി….
ഈ മുഖവും , ചിരിയും , കണ്ണുകളിലെ പ്രണയവും മാത്രം…
അത് മതി….. അത് മാത്രം മതി……””
അവളവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…..
ശ്രീറാമിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി…..
പിന്നീടവ നിറഞ്ഞു കവിഞ്ഞ് കൂമ്പിയടഞ്ഞു….
അല്പ നേരത്തിന് ശേഷം ദയയിൽ നിന്നകന്നു മാറി ശ്രീറാം , അവളിൽ നിന്നുമടർത്തി മാറ്റിയ വസ്ത്രങ്ങളവളെ ധരിപ്പിച്ചു….
ശേഷം ദയയെ കയ്യിലേന്തി തറവാട്ടിലേക്ക് നടന്നു….
ദയക്ക് ഭയവും ,ആശങ്കയുമുണ്ടായിരുന്നു….
പൊട്ടും പൊടിയുമായി ആ രാത്രിയിലെ ചിത്രങ്ങൾ അല്പം മാത്രമേ സ്മൃതികളിലുള്ളൂ….
കുത്തിയൊലിക്കുന്ന മഴയുള്ള രാത്രി…
സ്വർണ്ണ വർണ്ണത്തിൻ മുടിയിഴകളുള്ള പാവ കുഞ്ഞ്….
പിന്നെ രവീന്ദ്രനെന്ന ചെന്നായയുടെ രൂപം…..
അതിനുമപ്പുറം അയാൾ പറഞ്ഞതോ , പ്രവർത്തിച്ചതോ ഒന്നും വ്യക്തമായി ഓർമ്മയില്ല….
എന്നിരുന്നാലും ആ ആറ് വയസ്സിലനുഭവിച്ച ശാരീരികവും , മാനസികവുമായ വേദന….
അത് മറന്നിട്ടില്ല……
മറക്കാൻ സാധിക്കുകയുമില്ല മരണം വരെ……
ചിന്തകൾ നാനാ ഇടങ്ങളിലേക്ക് വഴി തെറ്റി സഞ്ചരിക്കവേ ദയക്കുള്ളം പുകഞ്ഞ് കൊണ്ടിരുന്നു ….
മുടിയിഴകളിലൂടെ കുറച്ച് ബലത്തിൽ എന്തോ ചലിക്കുന്നത് അറിഞ്ഞാണ് അവൾ സ്വബോധത്തിലേക്ക് തിരികെ എത്തിയത്…..
ഉടനടി തലയൊന്ന് കുടഞ്ഞ് ചുറ്റിലും നോക്കിയവൾ…..തൊട്ട് മുമ്പിൽ കയ്യിലൊരു തോർത്തുമായി ശ്രീറാം നിൽക്കുന്നു…..
“”മുറിയിലെത്തിയോ….!!!””
അവൾ അലക്ഷ്യമായി ചോദ്യമെറിഞ്ഞു …
പിന്നെ ജാള്യതയോടെ ചുണ്ടുകൾ ചുളിച്ച് ശ്രീറാമിനെ നോക്കി…
“”സ്വപ്ന ജീവി സ്വപ്ന പര്യടനം കഴിഞ്ഞ് ഭൂമിയിലേക്കെത്തിയോ ആവോ??””
ശ്രീറാമവളെ പരിഹസിച്ചു….
ദയക്കതൊട്ടും രസിച്ചില്ല……
അവളുടെ കണ്ണുകൾ അവന് നേരെ കൂർത്തു…
ശ്രീറാം പതിയെ ദയക്കരികിലേക്ക് ഇരുന്ന് അവളുടെ ചുമലിലൂടെ കയ്യിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു….
മൂകമായി ഒട്ടേറെ നിമിഷങ്ങൾ കടന്നു പോയി …
പുറത്ത് മഴ വീണ്ടും ശക്തിപ്പെട്ടപ്പോൾ തുറന്നിട്ട ജനലിനഴികൾക്കിടയിലൂടെ വീശിയെത്തുന്ന മഴ പാറൽ ഇരുവരേയും ഒരുപോലെ കുളിരണിയിച്ചു…..
“”ഈ വീട്ടിലെ എന്റെ അവസാനത്തെ രാത്രി…..””
ദയ ആരോടെന്നില്ലാതെ പുലമ്പി….
തൊട്ടടുത്ത മാത്ര , ശ്രീറാം അവളുമായി കിടക്കയിലേക്ക് ചാഞ്ഞു……
“”തനിക്കിഷ്ടമുണ്ടെങ്കിൽ നമുക്കിനിയും, എന്ന് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം….””
ദയ നിഷേധത്തോടെ തലയാട്ടിയ ശ്രീറാമിന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി അവനെ ചുറ്റി പിടിച്ചു ….
“”ദുർഗ്ഗാ…..!!””
ശ്രീറാമിന്റെ ശബ്ദത്തിൽ ശാസന കലർന്നിരുന്നു…
ഇനിയുമൊരിക്കൽ കൂടി അവളിലേക്കടുത്താൽ പാതി വഴിയിൽ വച്ചകലാൻ കഴിയില്ലെന്ന ഭീതിയായിരുന്നു അവനിൽ…..
ശ്രീറാമിന്റെ ഗൗരവം ദയ ഗൗനിച്ചില്ല…
അവൾ വീണ്ടും തന്റെ പ്രവർത്തി തുടർന്നു….
അല്പ നേരം കഴിഞ്ഞപ്പോൾ ശ്രീറാമിന്റെ കൈകളും യാന്ത്രികമായി അവളിൽ കുസൃതി കാട്ടി തുടങ്ങി….
പിന്നീടവ അധരങ്ങൾ ഏറ്റെടുത്തു….
അവനവളെ ചുംബിക്കുന്ന ഓരോ നിമിഷവും ദയ ബുദ്ധി കൊണ്ടും , ഹൃദയം കൊണ്ടും ശ്രീറാമെന്ന നാമം ഉരുവിട്ടു കൊണ്ടിരുന്നു….
മിഴികളിൽ അവന്റെ മുഖം മാത്രം നിറച്ചു…..
തന്നിലേക്ക് നീളുന്ന അവന്റെ പ്രണയം മിന്നുന്ന നോട്ടങ്ങളിൽ സർവ്വവും മറന്ന് അവന് വിധേയയായി കിടന്നു അവൾ….
ഇടയ്ക്കെപ്പോഴോ……!!
മനസ്സും , ശരീരവും മുഴുവനായും തന്റെ പുരുഷനിൽ വിലയം പ്രാപിച്ച നിമിഷത്തിൽ…നിറഞ്ഞ സ്നേഹത്തോടെ തിരികെയവളും ശ്രീറാമിനെ മതിവരുവോളം… , കൊതിയോടെ ചുംബിച്ചു…
അടങ്ങാത്ത പ്രേമത്തോടെ ദേഹത്തോടണച്ച് കെട്ടിപ്പുണർന്നു….
ഇരു ഹൃദയങ്ങളിലും പ്രണയമലതല്ലി…
സിരകളിൽ കാമം ലഹരിയായി പടർന്നു…..
നിമിഷങ്ങൾ പിന്നിടവേ ചുംബനങ്ങൾ എണ്ണമറ്റതായി ….
ഇരുവരിൽ നിന്നും ഉടയാടകളൂർന്നു വീണു..
നഗ്ന മേനിയിലൂടരിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ ഒന്നായൊഴുകി..
കാൽ വിരലുകൾ കെട്ട് പിണഞ്ഞു….
ആ പെരുമഴയുടെ ഇരമ്പലിലും അവരിൽ നിന്നുയരുന്ന സീൽക്കാരങ്ങൾ മുറിയിലാകെ മാറ്റൊലി കൊണ്ടു…..
പ്രണയം…!!
അതിന്റെ എല്ലാ സീമകളും ലംഘിച്ച നിമിഷം ദയയൊന്ന് പിടഞ്ഞു…..
അവളുടെ തുളുമ്പിയ മിഴികളിൽ നോക്കി ശ്രീറാമൊന്ന് കണ്ണ് ചിമ്മിയ ശേഷം നെറുകിൽ അരുമയായി ചുംബിച്ചു…..
“”ഒട്ടും പറ്റുന്നില്ലാന്നുണ്ടെങ്കിൽ പറയണം….””
അവനവളെ തലോടി മൃദുലമായി പറഞ്ഞു…
മറുപടിയായി ദയ തലയാട്ടി…..
പരൽ മീനിനെ പോലെ പിടയ്ക്കുന്ന ദയയുടെ മിഴി കോണുകളിൽ അരുമയായി ചുംബമനർപ്പിച്ച് ശ്രീറാം അവൾക്കുള്ളിലവശേഷിച്ച ഭയത്തിന്റെ നേർത്തൊരു കണികയെ പോലും അതി സമർത്ഥമായി അലിയിച്ച് കളഞ്ഞു…..
പരസ്പരം പ്രണയമറിഞ്ഞും , പകർന്നുമൊടുക്കം കിതപ്പോടെ , അതിലേറെ തളർച്ചയോടെ ശ്രീറാം ദയയെ നെഞ്ചിലേക്ക് ചേർത്ത് കിടത്തുമ്പോൾ ഒരുവാക്ക് മിണ്ടാതെ….തീർത്തും നിശബ്ദമായി….
ഇരുവരും ആ നിമിഷമാവോളം ആനന്ദത്തോടെ..
സംതൃപ്തിയോടെ….ആസ്വദിക്കുകയായിരുന്നു…
നീണ്ടൊരു നാഴികയ്ക്കപ്പുറം എല്ലാം മറന്ന് ദയ ആഴമേറിയ നിദ്രയിലേക്ക് കൂപ്പ് കുത്തിയപ്പോൾ……ആ നിമിഷവും…..
തന്റെ വിരിഞ്ഞ മാറിടത്തിൽ കണ്ണുകൾ മൂടി ശാന്തമായി ഉറങ്ങുന്നവളെ നോക്കി കിടക്കുകയായിരുന്നു ശ്രീറാം …..
ഒരു തൂവൽ പോലെ മൃദുലവും , ലോലവുമായ പെൺകൊടി…..
ശ്രീറാമിനപ്പോൾ… , അവളെയങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നിയത് …
ദയയെ തന്നെ നോക്കി കിടക്കെ അവന്റെ ചിന്തകൾ അവളെ ചുറ്റി പറ്റി മാത്രമായി……
ഗോപുവിൽ നിന്നറിഞ്ഞ ദയ….
അവളുടെ ദച്ചു……
ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടും പേറി നീറി നീറി ജീവിച്ചിരുന്നവൾ….
ഒരു രാത്രി തീർത്തും അപ്രതീക്ഷിതമായി തന്നിലേക്കെത്തപ്പെട്ടു…
പിന്നീട് സംഭവിച്ചതെല്ലാം അവിചാരിതം…….
ഒരു സാങ്കല്പിക കഥ പോലെ ..!!
ഇന്നവൾ തനിക്കെല്ലാമാണ്…..
പ്രണയമെന്തെന്നറിയാതെ വരണ്ടുണങ്ങിയ തന്റെ ജീവിതത്തിൽ…… ,
വിരസമാർന്ന ചിന്തകളിൽ… ,വസന്തം തീർത്ത പ്രിയപ്പെട്ടവൾ …..
ദയാ ദുർഗ്ഗ…..
ശ്രീറാമിന്റെ മാത്രം ദുർഗ്ഗ…….!!❤️
നറു ചിരിയോടെ ദയക്കഭിമുഖം തിരിഞ്ഞവൻ ഇരു കയ്യാലുമവളെ ശരീരത്തോടണച്ച് കെട്ടി പിടിച്ചു ….
🦋🦋🦋
“”ഒന്നും മറന്നില്ലല്ലോ…….??””
തറവാടിന്റെ ഉമ്മറ വാതിൽ അടയ്ക്കാൻ തുടങ്ങും മുമ്പേ കൈലാസ് ഒരുറപ്പിനായി എല്ലാവരെയും ഒരിക്കൽ കൂടി നോക്കി…..
“”ഫോൺ… ചാർജർ…. ലാപ്ടോപ്….ഇൻസ്ട്രമെന്റ്സ്……. ?””
അവൻ വീണ്ടും എണ്ണിയെണ്ണി ചോദിച്ചു…..
“”എല്ലാം എടുത്തിട്ടുണ്ട്….””
ശരൺ കാറിൽ നിന്നും വിളിച്ചു പറഞ്ഞു……
അടുത്ത നിമിഷം കൈലാസ് വാതിൽ ചേർത്തടയ്ക്കാനൊരുങ്ങിയതും പിന്നിൽ നിന്നും ദയയുടെ ശബ്ദമുയർന്നു…..
“”കിച്ചേട്ടാ……..
ഞാൻ… ഞാനടച്ചോട്ടെ…??””
താഴെ നോക്കി പരിഭ്രമത്തോടെയാണ് ചോദിച്ചത്….
അത് കൈലാസിനെ ഒരേ സമയം രസിപ്പിക്കുകയും , അത്ഭുതപ്പെടുത്തുകയും ചെയ്തു….
ഒന്നും മിണ്ടാതെ താക്കോൽ കൂട്ടം ദയയുടെ ഉള്ളം കയ്യിൽ വച്ച് കൊടുത്തവൻ പടികളിറങ്ങി കാറിനരികിലേക്ക് ചുവടുകൾ നീക്കി…
പോവുന്നതിനിടയിൽ ഇതിനർത്ഥമെന്തന്ന ചോദ്യം ഒരു നോക്കിലൂടെ ശ്രീറാമിലേക്ക് പകരുകയും ചെയ്തു….
മറുപടിയായി ശ്രീറാമൊന്ന് കണ്ണ് ചിമ്മി തുറന്ന് കൈലാസിന്റെ ചുമലിലൊന്ന് തട്ടി ദയക്കടുക്കൽ ചെന്ന് നിന്നു…..
ദയയാ വീടിനെ ആകെ തുകയൊന്ന് നോക്കി…..
‘ആരോരും തുണയില്ലാതെ അനാഥയായൊരഞ്ച് വയസ്സുകാരിക്ക് അഭയമായി മാറിയ വീട്…..!!
അഭയം….!!
സത്യത്തിൽ അതൊരു തെറ്റായ പ്രയോഗമല്ലേ??
അഭയമായിരുന്നോ തനിക്കീ ഭവനം?’
അവൾ സ്വയം ചോദിച്ചു…..
‘താനിവിടെയനുഭവിച്ച … മനോ വ്യഥകളും …. അപമാനങ്ങളും…..ശാരീരിക വേദനകളുമെല്ലാം ഓർക്കുമ്പോൾ തനിക്കിതൊരു അഭയമല്ലായിരുന്നെന്ന് മനസ്സുറക്കെ വിളിച്ചോതുന്നുണ്ട്….
സത്യമാണ്….!!
തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു “കെണി”യായിരുന്നു….
രവീന്ദ്രനെന്ന ചെന്നായ ദയയെന്ന പെൺകുട്ടിയെ ലക്ഷ്യം വച്ച് അതി സമർത്ഥമായി മേഞ്ഞെടുത്ത ഊരാ കുടുക്ക്…..
താനതിൽ പെട്ട നിമിഷം മുതൽ അയാൾ തന്നെ വേട്ടയാടി തുടങ്ങി …..
ആറ് വയസ്സിൽ ആദ്യമായി ഒന്നുമറിയാതെ അയാൾക്ക് ഇരയാക്കപ്പെട്ടു…..
പിന്നീട് ഏതൊരു ജീവിയെയും പോലെ ജീവനും , മാനവും കാക്കാനായി അയാളിൽ നിന്നും രക്ഷ തേടി ഓടി തുടങ്ങി…
പാതി വഴിയിൽ വച്ച് വേട്ടക്കാരുടെ എണ്ണവും വർധിച്ചു….
വല്യമ്മ.. സ്വാതി….. സിദ്ധാർഥ്….!!
തളർന്നും ….. അടി പതറി വീണും ….വീണ്ടുമുയർത്തെഴുന്നേറ്റും…. ജീവൻ കയ്യിൽ പിടിച്ച് ഇവരിൽ നിന്നുമൊക്കെ ഓടിയൊളിച്ചു….
ഏത് നിമിഷവും ആക്രമിക്കപെട്ടേക്കാം എന്ന ഉറപ്പോടെ തന്നെ ഇരുപത്തിയൊന്ന് വയസ്സ് വരെ ആ ഓട്ടം തുടർന്നു….
ഈ വീടൊരു പ്രേതാലയം പോലെ പേടി സ്വപ്നമാണ് തനിക്ക് …..
ഈ നാല്കെട്ടിലെ ഓരോ മുറിയും ഇരുട്ടറകളാണ്….
ഓരോ കോണുകളിലും ഒരു രാക്ഷസന്റെ നിഴൽ രൂപമുണ്ട്….
താനേറെ ഭയന്നിരുന്നൊരുവന്റെ ഭീകര രൂപം……!!
ഒരു വർഷം മുമ്പ് ഈ വീടിന്റെ പടിയിറങ്ങുമ്പോൾ തനിക്ക് സ്വബോധമുണ്ടായിരുന്നില്ല…..
പക്ഷേ പത്ത് പതിനഞ്ച് വർഷങ്ങളായുള്ള ദുരനുഭവങ്ങളുടെ അവശേഷിപ്പുകൾ ഹൃദയത്തിലങ്ങനെ കെട്ടി കിടപ്പുണ്ടായിരുന്നു…
പുഴുത്ത് ജീർണിച്ച മാലിന്യമായി…..
ഇന്നലെ രാത്രി ഇനിയീ ജീവിതത്തിലൊരിക്കലും താനാ മാലിന്യം പേറില്ലെന്ന ഉറപ്പോടെ എന്നന്നേക്കുമായി ഈ വീട്ടിൽ തന്നെയത് കുഴിച്ചു മൂടി …..
തന്റെ ദുരിതങ്ങൾ തുടങ്ങിയിടത്ത് തന്നെ അതിന്റെ അവസാനവും….!!
ഇന്ന് തനിക്കോർക്കാൻ പ്രണയത്തിൽ പൊതിഞ്ഞ മനോഹരമായൊരു രാത്രിയുണ്ട്….
ഒപ്പം അത് സമ്മാനിച്ച തന്റെ പ്രിയപ്പെട്ടവനും…….
അയാൾക്കൊപ്പം ഇനിയൊരു പുത്തൻ തുടക്കം..
ദുരിതങ്ങളില്ലാതെ ……..
സംഘർഷങ്ങളില്ലാതെ…
ഭയമില്ലാതെ…..
ഒരു പുതു ജീവിതത്തിനാരംഭം…….
ദയയുടെ ഹൃദയമൊന്ന് കുളിർന്നു…
ചൊടികൾ ലജ്ജയോടെ വിരിഞ്ഞു…
അടുത്ത നിമിഷം അരയിലൂടെ ശ്രീറാമിന്റെ കൈകൾ ഇഴഞ്ഞു നീങ്ങി ദയയെ അവനോട് ചേർത്ത് നിർത്തി…..
“”കഴിഞ്ഞില്ലേ ആലോചന???””
ശ്രീറാമിന്റെ വാക്കുകൾ അവളുടെ വലത് ചെവിയിൽ മന്ത്രണമായി…..പൊടുന്നനെ ദയ ഒരു ചിരിയോടെ തല വെട്ടിച്ച് കളഞ്ഞു….
ശേഷം അവന്റെ കൈപിടിയിൽ നിന്നും മുന്നോട്ടാഞ്ഞ് മര തടിയിൽ തീർത്തയാ ഉമ്മറ വാതിൽ ചേർത്തടച്ച് കൊളുത്തിട്ടു……
പിന്നീട് താക്കോൽ കൊണ്ട് പൂട്ട് ബന്ധിച്ച് പടി കടന്ന് മുറ്റത്തേക്കിറങ്ങി കാറിൽ കയറി കണ്ണുകളടച്ചിരുന്നു….
അരികിൽ ശ്രീറാമിന്റെ സാന്നിധ്യമറിഞ്ഞപ്പോൾ കണ്ണ് തുറന്ന് അവനെയൊന്ന് നോക്കി….
കണ്ണുകൾ കൊരുത്ത നിമിഷം നാണത്തോടെ ശ്രീറാമിന്റെ നെഞ്ചിലേക്ക് തന്നെ മുഖമൊളിപ്പിച്ചു ദയ…
ഇളം മന്ദഹാസത്തോടെ ദയയുടെ നെറുകിൽ ചുണ്ടുകൾ ചേർക്കുമ്പോൾ വലത് വശത്ത് നിന്ന് ഗോപുവും , മുൻ സീറ്റുകളിൽ നിന്ന് ശരണും , കൈലാസ്സും അവരുടെ പ്രണയ ചേഷ്ടകൾ അന്താളിപ്പോടെ നോക്കുകയുണ്ടായി….
ശ്രീറാമിന്റെ ചുണ്ടിൽ വിരിഞ്ഞ സ്വതസിദ്ധമായ പുഞ്ചിരി പതിയെ ആ മൂന്ന് സഹോദരങ്ങളിലേക്കും പടർന്നു…
തന്റെ ഏട്ടന്റെ സന്തോഷഷത്തിൽ ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കുകയും… അവന്റെ ദുഃഖത്തിൽ അതേ തീവ്രതയോടെ ഉരുകുകയും ചെയ്യുന്ന മൂവർ സംഘം…
പ്രിയപ്പെട്ട സഹോദരന്റെ ചൊടികളിൽ വിടരുന്ന നേർത്തൊരു മന്ദസ്മിതത്തിന് പോലും പ്രാണന്റെ വില കല്പ്പിക്കുന്നവർ….!!
വാഹനം മുന്നോട്ട് നീങ്ങവേ ശരണും
, കൈലാസ്സും , ഗോപുവും, ശ്രീറാമും ഒരിക്കൽ കൂടി കണ്ണുകളിലാ പഴയ നാല്കെട്ട് തറവാടിന്റെ ചിത്രം ഒപ്പിയെടുത്തു…..
അപ്പോഴും ദയ മാത്രം മിഴികൾ തുറന്നില്ല….
ഇരുളടഞ്ഞ മിഴികളിൽ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യുന്നൊരു രാത്രിയുടെ ചിത്രം തെളിഞ്ഞു….
ആ വലിയ നാലുക്കെട്ടിലെ മുകൾ നിലയിലെ ഏറ്റവും അറ്റത്തെ മുറി…
അതിലൊരു മനുഷ്യനും ….
നക്ഷത്രം പോൽ തിളങ്ങുന്ന ,കുഞ്ഞ് മിഴികളുള്ള …….. ,
കുസൃതിയൊളിപ്പിച്ച…അഴകുള്ള , വിടർന്ന ചിരിയുള്ള …..
തനിക്കേറെ പ്രിയപ്പെട്ട മനുഷ്യൻ…..
തന്റെ പ്രണയം…..
ശ്രീറാം…..❤️
അവസാനിച്ചു……..
And it comes the end…….
എന്തായി , എങ്ങനെയായി എന്നെനിക്കറിയില്ല….
ഇഷ്ടപ്പെടുമോ എന്നും നോ ഐഡിയ….
ഒരു വർഷം….
ഒട്ടും consistency ഇല്ലാത്ത ഞാൻ ഒരു വർഷം ഒരു കഥക്ക് വേണ്ടി സമയം spend ചെയ്തു എന്നുള്ളത് എനിക്ക് പോലും വലിയ അത്ഭുതമാണ്…..
Because ഒരു part എഴുതുന്നതിന് എനിക്കത്രമാത്രം സമയം വേണമായിരുന്നു .. പലപ്പോഴും ഒന്നും രണ്ടും ദിവസമൊക്കെ ഞാൻ സ്റ്റോറിക്ക് മാത്രമായി വേസ്റ്റ് ചെയ്യാറുണ്ടായിരുന്നു ….. അതിന്റെ quality ഒക്കെ ഈ സ്റ്റോറിയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…
Because somewhere in between കഥയുടെ ഗ്രിപ് എനിക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടിരുന്നു….
From 2021 ending to 2022 novemberile ഈ moment വരെ എന്റെ ലൈഫ് ല് ഞാൻ പോലും പ്രതീക്ഷിക്കാത്ത പലതും നടന്നു… എന്റെ ഫോൺ കംപ്ലൈന്റിൽ തുടങ്ങി Ente dear , dearest frnd ന്റെ മരണം , വീട്ടിലെല്ലാവർക്കും പിടിപ്പെട്ട കൊറോണ , അച്ഛന്റെ അസുഖം ,വീട്ടുക്കാർക്ക് വേണ്ടി ഓടുന്നതിനിടയിൽ പാതി വഴിയിൽ നിന്ന് പോയ എന്റെ സ്റ്റഡീസ്…. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ…..
As a single child… മറ്റൊരാളെ depend ചെയ്യാൻ പോലും ഗത്യന്തരമില്ലാതെ ഓടേണ്ടി വന്ന ദിവസങ്ങൾ…..
അതിനിടയിൽ ഫോൺ വാങ്ങാൻ അച്ഛനെ ബുദ്ധിമുട്ടിക്കണമല്ലോ എന്നോർത്ത് ഒരു വർഷം ഫോണില്ലാത്ത ജീവിതം….
കഴിഞ്ഞ മാസം വരെ അമ്മയുടെ ഫോണിൽ നിന്നായിരുന്നു ഓരോ പാർട്ടും എഴുതി ഇട്ടിരുന്നത്….
ദയയുടെ പുതിയ ഓരോ part ഇടുമ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് ദിവസങ്ങൾ , മാസങ്ങൾ ഗ്യാപ് ഉണ്ടെങ്കിലും , ഒറ്റ കമെന്റിനു പോലും ഞാൻ റിപ്ലൈ കൊടുക്കാറില്ലെങ്കിലും വായിക്കുന്നവരുടെ എണ്ണം എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്…. ഒപ്പം
രണ്ട് അക്ഷരമോ , ഒരു ഇമോജിയോ, സ്റ്റിക്കറോ ഇടുന്നവർ…..
പറയുമ്പോൾ തമാശയായി തോന്നാം… പക്ഷേ ദയ എന്ന സ്റ്റോറി ഇത്രയെത്താൻ ഒരേ ഒരു കാരണമേ ഉള്ളൂ… You readers… ❤️
അതിൽ പലരും ഇന്നെനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തികളാണ്….
എല്ലാവരോടും എന്റെ ഹൃദയത്തിൽ തൊട്ട നന്ദി…… (വെറുമൊരു ഫോർമൽ താങ്ക്സ് അല്ല… But it’s really from the bottom of my heart)
ഇനി ദയ എന്ന കഥ….
അല്ല ഒരു പരിധി വരെ അത് പലരുടെയും ജീവിതമാണ്….ഞാൻ തുടങ്ങിയ എഴുത്ത് to a certain extend വരെ എന്റെ ജീവിതമാണെന്ന് പലരോടും ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്…
അത് ഒരു സത്യമാണ്….
ഇത്തര ഭീകരമായി attack ചെയ്യപ്പെട്ടിട്ടില്ലെങ്കിലും എന്റെ പേടി സ്വപ്നമായ ഒരു വ്യക്തിയുണ്ടായിരുന്നു… From my familiy itself….അയാൾ ഇന്നും വളരെ മാന്യനായി , ഒരു കുറ്റബോധവും കൂടാതെ കുടുംബത്തിലും , സമൂഹത്തിലും വിലസി നടക്കുന്നു…
ഈ സ്റ്റോറിയുടെ തുടക്കം ഞാൻ ആദ്യം ഷെയർ ചെയ്തത് രണ്ട് വ്യക്തികളുമായിട്ടാണ്….
ഒന്നെന്റെ കസിൻ… മറ്റൊന്ന് എന്റെ ഫ്രണ്ട്….
എന്റെ കസിന് എന്നേക്കാൾ ദുരനുഭവങ്ങൾ from the same പേഴ്സൺ ഉണ്ടായിട്ടുള്ളത് കൊണ്ട് പെട്ടന്ന് റിലേറ്റ് ചെയ്യാൻ പറ്റി…
But എന്റെ frnd ന്റെ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു… Same അനുഭവം, അവളുടെ ഫാമിലിയിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട് അതിനൊപ്പം അക്കാര്യം അവളിത് വരെ ഉമ്മയോട് പോലും തുറന്ന് പറഞ്ഞിട്ടില്ലെന്ന് കൂടെ പറഞ്ഞപ്പോൾ ഞാനാകെ വല്ലാതായി….
ഇരുന്ന് ചിന്തിച്ചപ്പോൾ തോന്നി…
കേൾക്കാൻ open minded ആയ , judgemental അല്ലാത്ത വ്യക്തികളില്ലാത്ത പക്ഷം ഇത്തരം abuse കളെല്ലാം രഹസ്യമായി ഒതുങ്ങും….
ആദ്യമായി എന്റെ അമ്മയോട് ഞാൻ ഇത്തരത്തിൽ ഒരു കാര്യം തുറന്ന് പറഞ്ഞപ്പോൾ… അത് നിനക്ക് ചിലപ്പോൾ തോന്നുന്നതായിരിക്കും എന്നായിരുന്നു മറുപടി കിട്ടിയത്… വീണ്ടുമാവർത്തിച്ചപ്പോൾ അമ്മയിൽ കരുതൽ നിറഞ്ഞു.. പക്ഷേ അപ്പോഴും ഈ കാര്യം മറ്റാരോടും പറയരുതെന്ന് ചട്ടം കെട്ടി…..
ഇന്നും എനിക്കതൊരു trauma ആണ്…
പലപ്പോഴും എന്റെ ഏറ്റവുമടുത്ത ആൺ സുഹൃത്തുക്കൾ ചുമലിലൂടെ കയ്യിടുമ്പോൾ പോലും ഞാൻ ഭീതിയിലാകാറുണ്ട്…..
അവരുടെ വിരലുകളുടെ ചലനങ്ങൾ വീക്ഷിക്കാറുണ്ട്…
എന്റെ ഫ്രണ്ടിനെ പോലെ…. കസിനെ പോലെ.. എന്നെപോലെ..
ചുറ്റിലും എല്ലാവരുമുണ്ടായിട്ട് പോലും ഒന്നും തുറന്ന് പറയാൻ പറ്റാതെ ഉരുകിയൊലിക്കുന്ന എത്രയോ പെൺകുട്ടികൾ….
അതിൽ നിരന്തരമായി ശാരീരികമായും , മാനസികമായും , ലൈംഗികമായും പീഡനമനുഭവിക്കുന്നവർ….
ഈ കഥ തുടങ്ങിയതിന് ശേഷം പേർസണലി പലരും എന്നോട് msg ചെയ്ത് അവരുടെ അനുഭവങ്ങൾ പങ്ക് വച്ചിട്ടുണ്ട്…..(ഒന്ന് രണ്ടെണ്ണം ഞാൻ കമന്റിൽ അറ്റാച്ച് ചെയ്യാം )
ഇത്തരം trauma കൾ അതിജീവിക്കുന്നവർ ഉണ്ട്….വളരെ strong ആയി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ ഉണ്ട്….
പക്ഷെ എല്ലാവർക്കും അതിന് സാധ്യമാകാറില്ല….
ഡിപ്രെഷനിലേക്കും , മരണത്തിലേക്കും ജീവിതമെത്തിക്കുന്നവർ…എനിക്ക് ചുറ്റുമുള്ളവരിൽ ഭൂരിഭാഗവും ദുർബലരായിരുന്നു… ഞാനടക്കം… അതുകൊണ്ടാണ് ദയയെ ഞാൻ അത്തരത്തിൽ potray ചെയ്തത്….(എതിർപ്പുകൾ ഉണ്ടാകാം….)
പിന്നെ ശ്രീറാം…. കട്ട കലിപ്പ് കാണിക്കാതെ , രാവണനായി ഗ്ലോറിഫൈ ചെയ്യാതെ , toxic ആകാതെ ഒരു പാവം നായകനെ വേണമെന്ന് തോന്നി… ആ കല്പനയായിരുന്നു എന്റെ ശ്രീറാം എന്ന കഥാപാത്രം…..
ഇനിയും എന്തൊക്കെയൊ പറയാനുണ്ടായിരുന്നു….
പക്ഷേ ഒട്ടും വെളിവില്ല… പനിയാണ്…ഒപ്പം ഫുഡ് ഇൻഫെക്ഷനും….ഇന്നൊരു ക്ലൂക്ലൂസ് drip കയറ്റി വന്ന് കിടക്കുവാണ്….

by