രചന – ഭവ്യ ഭാസ്ക്കരൻ
രുദ്രാ…
നിമൽ അവന്റെ തോളിൽ കൈ വച്ചു.
കടലിലേക്ക് നോക്കിയവൻ നിന്നു.
ഡാ.. നിനക്ക് അവളോട് സംസാരിച്ചൂടെ..? നിമൽ മൗനത്തെ ബേദിച്ചു കൊണ്ടു ചോദിച്ചു.
നിച്ചു.. എനിക്ക് അവളോട് മനസ്സിൽ ഉള്ളത് എല്ലാം പറയണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലടാ. അവൾ എന്നെ മനസിലാക്കോ.. എന്നാരു ഭയം എന്നിൽ വന്നു മൂടുന്നു. അതിനു ഇടക്കാണ് ശ്രീഹരിടെ വരവ്.
അവളുടെ മനസ്സിൽ ശ്രീഹരിക്ക് ഒരു സ്ഥാനവും ഇല്ല. നി അവളോട് സംസാരിക്കെ. ഒരിക്കൽ അവർ സ്നേഹിച്ചത് അല്ലെ. അതു കൊണ്ടാവും അവൾ അവനോടു സംസാരിച്ചതു.
അവളെ ആർക്കും പറ്റിക്കാൻ പെട്ടന്ന് കഴിയുo ഡാ. എനിക്ക് അതാ ഒരു പേടി.
ഇല്ലടാ. അവൾ പണ്ടത്തെ പൊട്ടികാളി പെണ്ണല്ല. ജീവിതം എന്താണെന്ന് അവൾ പഠിച്ചു കഴിഞ്ഞു. ഇനി ആർക്കും അവളെ അത്ര പെട്ടന്ന് ഒന്നും പറ്റിക്കാൻ കഴിയില്ല.
മ്മ്.
സൺഡേ നമ്മുക്ക് അവളുടെ വീട്ടിൽ പോവാം. ഇനി നീട്ടി കൊണ്ടു പോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനു മുന്നേ കൃഷ്ണമാമയോടെ അവളുടെ അമ്മയോട് സംസാരിക്കാൻ പറയണം.
ആഹ് ഡാ. സൺഡേ ഞാനും നീനു മോളും വരാം കൂടെ.
രുദ്രൻ അവനെ കെട്ടിപിടിച്ചു.
നിച്ചു അവന്റെ പുറത്തു തട്ടി. ” അവൾ നിനക്ക് ഉള്ളതാ. ” നിച്ചു അവനെ നോക്കി കൊണ്ടു പറഞ്ഞു.
രുദ്രന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
വീട്ടിൽ എത്തിയിട്ടും മാനസിയുടെ മനസ്സിൽ രുദ്രന്റെ വാക്കുകൾ ആയിരുന്നു.
ഈ പെണ്ണിന് ഇതു എന്തു പറ്റി, വന്നപ്പോൾ മുതൽ ഒരേ ഇരുത്തo, കുളിച്ചിട്ടില്ല. കൊടുത്ത ചായ അതു പോലെ മേശ പുറത്ത് ഉണ്ട്. ദേവകി മനസ്സിൽ പറഞ്ഞു.
ഡീ.. ദേവകി തട്ടി വിളിച്ചു.
അവൾ ഞെട്ടി കൊണ്ടു നോക്കി.
നി ഇതു എന്തു ആലോചിച്ചു ഇരിക്കാ..? നെറ്റി ചുളിച്ചു കൊണ്ടവർ ചോദിച്ചു.
ഏയ് ഒന്നുമില്ല അമ്മ. ഓരോന്നു ആലോചിച്ചു ഇരുന്നതാ.
കൂടുതൽ ആലോചിച്ചു ഇരിക്കാതെ എന്റെ മോൾ പോയി കുളിക്ക്. ചായ തണുത്തു. ഞാൻ വേറെ എടുക്കാം.
വേണ്ടമ്മ. ഞാൻ പോയി കുളിച്ചിട്ടു വരാം. ഒരുമിച്ചു ഇരുന്നു ചോറു ഉണ്ണാം.
ആഹ്.
ദേവകി അടുക്കളയിലേക്ക് നടന്നു.
മേശ മുകളിൽ നിന്നും ബാഗും എടുത്തു, അവൾ റൂമിലേക്ക് നടന്നു.
എന്നാലും സാറിന് എങ്ങനെ ശ്രീഹരിയെയും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചു അറിഞ്ഞു. അവൾ ഷവർ ഓൺ ചെയ്തു അതിനു താഴേ നിന്നു. .
സാറിനോട് തന്നെ ചോദിക്കാം. അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ ഉള്ള ജോലി കൂടി കളയുന്നെ. എന്തെങ്കിലും അറിയണമെങ്കിൽ സാർ ഇങ്ങോട്ട് ചോദിക്കട്ടെ.
കുളി കഴിഞ്ഞു വന്നു, അമ്മക്ക് ഒപ്പം ഇരുന്നു അവൾ ഭക്ഷണം കഴിച്ചു.
കഴിച്ചു കഴിഞ്ഞു അമ്മയോട് ഓരോന്നും സംസാരിച്ചു ഇരുന്നു.
ഉറക്കം വന്നപ്പോൾ അവൾ ബെഡിൽ പോയി കിടന്നു.
ഈ സമയം. തന്റെ റൂമിന്റെ വാതിലിൽ തുറന്നു രുദ്രൻ അകത്തേക്ക് കയറി. ലൈറ്റ് ഓൺ ചെയ്തു.
ചുമരിൽ, മാനസിയുടെ ചെറുപ്പകാലത്തെ ഫോട്ടോസ് മുതൽ ഇപ്പോ വരെ ഉള്ള ഫോട്ടോസ് അടക്കം ചുമരിന്റെ നാലു സൈഡിലും ലാമിനേഷൻ ചെയ്ത് തൂക്കിയിട്ടുണ്ട്. പലതും അവൾ അറിയാതെ എടുത്ത ഫോട്ടോസ് ആണ്.
അതിലേക്കു നോക്കുമ്പോൾ അവന്റെ മിഴികൾ തിളങ്ങി. ബെഡിനോട് ചേർന്നുള്ള മേശയിൽ ഇരിക്കുന്ന അവളുടെ ഫോട്ടോ അവൻ കൈയിൽ എടുത്തു.
മീനൂ.. അവൻ ആദ്രമായ് വിളിച്ചു.
അവൻ ഫോട്ടോ എടുത്തു കൊണ്ടു കട്ടിലിൽ ചാരി ഇരുന്നു.
അന്നവൾ ക്ഷേത്രത്തിന്റെ പടവുകൾ കയറി വന്നത്. എന്റെ ഹൃദയത്തിലേക്ക് ആയിരുന്നു.
അച്ഛൻ ദേവ്കൃഷ്ണക്കും അമ്മ നന്ദിനിക്കും ഒപ്പം ക്ഷേത്രത്തിൽ വന്നതായിരുന്നു.
തൊഴുതു ഇറങ്ങിയ ഞാൻ അവളുടെ പിന്നാലെ വീണ്ടും ക്ഷേത്രത്തിനുള്ളിലേക്ക് കയറി. മഹാദേവനു മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന അവളെ മതിമറന്ന് ഞാൻ നോക്കി നിന്നു.
മാനസി മോളെ.. എന്നുള്ള തീരുമേനിയുടെ വിളിയാണ് എന്നെ തിരികെ ബോധത്തിലേക്ക് കൊണ്ടു വന്നത്.
തിരുമേനി.. അവൾ പുഞ്ചിരിയോടെ വിളിച്ചു.
മോളെ.. ഈ ഇടയായി ക്ഷേത്രത്തിലേക്ക് കാണാൻ ഇല്ലല്ലോ.?
എക്സാം ആയിരുന്നു.
ആഹ്. പ്രസാദം. പായസം കഴിച്ചിട്ട് പോവാട്ടോ..?
ആഹ്.
പ്രസാദം വാങ്ങി. അവൾ മഹാദേവനെ പ്രാർത്ഥിച്ചു.
മഹാദേവാ.. ഈ രുദ്രന്റെ പാർവതിയാ ഈ നില്കുന്നെ. ഇവളെ എനിക്ക് തന്നെ തരണേ..? അവൻ കണ്ണടച്ച് പ്രാർത്ഥിച്ചു.
അവൾ പ്രദിക്ഷണം വക്കുന്നതിന്റെ കൂടെ അവനും പ്രദിക്ഷണം വച്ചു.
ഇലയിൽ പായസവും നേദ്യചോറും വാങ്ങി അവൾ ആലിനു ചുവട്ടിൽ വന്നിരുന്നു.
അവൾ കഴിക്കുന്നതും നോക്കി അവൻ മാറി ഇരുന്നു. അവളുടെ ഓരോ ഭാവങ്ങളും അവൻ തന്റെ കണ്ണുകൾ കൊണ്ടു ഒപ്പി എടുക്കുകയായിരുന്നു.
ചെവിയിൽ ആരോ പിടിച്ചതും അവൻ നോക്കുമ്പോൾ എന്താ.. ഇവിടെ നടക്കുന്നെ എന്ന അർത്ഥത്തിൽ തന്നെ നോക്കുന്ന അച്ഛനെ യാണ്.
എന്താ ഇവിടെ..? നിന്നെ എവിടെയൊക്കെ തിരഞ്ഞു, അതും പറഞ്ഞു നന്ദിനി അങ്ങോട്ടു വന്നു.
ഏതാ.. ആ കുട്ടി.. ദേവ് ചോദിച്ചു.
ഏതു കുട്ടി. നന്ദിനി ചോദിച്ചു.
അങ്ങോട്ടു നോക്ക്.. ദേവ് വിരൽ ചൂണ്ടിയാ ഭാഗത്തേക്ക് നന്ദിനി നോക്കി.
അവരുടെ കണ്ണുകൾ വിടർന്നു. നല്ല ഐശ്വര്യo ഉള്ള കുട്ടി. അല്ലെ ദേവട്ടാ.. നന്ദിനി പറഞ്ഞു.
മ്മ്. നമ്മുടെ മോനു അവളെ ഇഷ്ടമായി എന്നു തോന്നുന്നു.
ആണോടാ.. വിടർന്ന മിഴിയാലേ നന്ദിനി ചോദിച്ചു.
അതു അമ്മേ… എന്തോ ഒരു സ്പാർക്.
മ്മ്. ആദ്യം പഠിത്തം കഴിഞ്ഞു, നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യ്. എന്നിട്ടും ആ കുട്ടിയുടെ വീട്ടിൽ പോയി ആലോചിക്കാം. ദേവ് പറഞ്ഞു.
ഇനി എന്റെ ശ്രെമം അതിനു വേണ്ടിയാണ് ദേവ് സാർ ആൻഡ് നന്ദിനി മാഡം.
ഡാ. എന്ന് വിളിച്ചു ദേവ് കൈ ഓങ്ങി വിളിച്ചതും,
അവൻ അവിടെ നിന്നു ഓടി പോയി. ചിരിയോടെ അവനു പുറകെ അവരും നടന്നു.
അതിനു ശേഷം ക്ഷേത്രത്തിൽ നിത്യ സന്ദർശകൻ ആയി. അവൾ അറിയാതെ അവളെ കാണും. ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ അവളുടെ പേരും നാളും വീടും എല്ലാം മനസിലാക്കി.
അവൾ ഞങ്ങളുടെ കോളേജിൽ തന്നെ ഡിഗ്രി ചേർന്നപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു.
അവൾ പോവുന്നു ബസിൽ ഞാനും കയറും, എന്നും നിഴൽ പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ശ്രീഹരി അവളുടെ പിന്നാലെ നടക്കുന്നത് അറിഞ്ഞപ്പോൾ ഞാൻ നീനു വിളിച്ചു കാര്യം തിരക്കിയിരുന്നു. പക്ഷേ മീനുവിന്റെ മനസ്സിൽ അങ്ങനെ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ആണ് സമാദാനമായാത്.
പക്ഷേ, തീരെ പ്രതീക്ഷിക്കാത്ത സമയത്തു എന്റെ അച്ഛനെ അമ്മയെ ആക്സിഡന്റ് ൽ എനിക്ക് നഷ്ടമായി. ഒരു നിമിഷം കൊണ്ട് എന്നെ അനാഥത്വത്തിലേക്കു വലിച്ചറിയപ്പെട്ടു. ആഹ് ഷോക്കിൽ നിന്നും പുറത്തു വരാൻ മാസങ്ങൾ എടുത്തു. അപ്പോഴെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നതു കൃഷ്ണമാമയും നിച്ചുവും നീനു മോളും മാത്രം ആയിരുന്നു. ഇവിടെ നിന്നും ഒരു മാറ്റം ആവിശ്യം ആണെന്ന് തോന്നിയതിനാൽ കൃഷ്ണമാമ എന്നെ കൃഷ്ണമാമയുടെ സുഹൃത്തിന്റെ നാട്ടിലേക്കു പറഞ്ഞു അയച്ചു. പിന്നീടുള്ള പഠനം അവിടെ ആയിരുന്നു. ഇവിടുത്തെ ബിസിനസ് എല്ലാം കൃഷ്ണമാമ നോക്കി നടത്തി. ഹയർ സ്റ്റഡീസിന് വിദേശത്തേക്ക് പോയി. നിച്ചുവിനോട് പലപ്പോഴും മാനസിയെ കുറിച്ച് ചോദിക്കുമ്പോൾ അവൾക്കു സുഖമാണെന്ന് മാത്രം പറയും.
തിരികെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആണ്, മാനസിയുടെ വിവാഹവും ശ്രീഹരി ആയുള്ള പ്രണയവും, അവളുടെ ലൈഫിൽ ഉണ്ടായ ട്രാജഡി എല്ലാം അറിഞ്ഞത്. എല്ലാം അറിഞ്ഞപ്പോൾ ഒരു തരo മരവിപ്പ് ആയിരുന്നു.
നീനു, അവൾ ജോലി നോക്കുന്നുണ്ട് എന്നു പറഞ്ഞപ്പോൾ, ഞാൻ തന്നെ ആണ്, എന്റെ ഓഫീസിൽ നീനു മുഖനെ ജോലി കൊടുത്തത്.
വീണ്ടും അവളെ കണ്ടപ്പോൾ, എനിക്ക് ആരൊക്കെ ഉണ്ടെന്ന തോന്നൽ ആയിരുന്നു. പിന്നീട് അവളെ കാണാതിരിക്കാൻ പറ്റില്ല എന്നാ അവസ്ഥയിലായി. ഇന്നു മീറ്റിങ്ങിനു ഇടയിൽ വൈകുന്നേരം അവളെ കാണാൻ ഓടി പിടിച്ചു വന്നതായിരുന്നു. പക്ഷേ അവൾക്കു ഒപ്പം ശ്രീഹരിയെ കണ്ടപ്പോൾ വല്ലാത്ത ദേഷ്യവും സങ്കടവും വന്നു.
ഒരിക്കൽ നിന്നെ ഞാൻ നഷ്ടപെടുത്തി. പക്ഷേ ഇനി അങ്ങോട്ടു എന്റെ നെഞ്ചോടു ചേർന്ന് നീ ഉണ്ടാവും മീനൂ.., ആർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല. ഇനി ഇത്ര കാലം കാത്തിരിക്കേണ്ടി വന്നാലും.
അവൻ ഫോട്ടോ നെഞ്ചോടു ചേർത്തു കിടന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ഓഫീസിൽ പോയപ്പോൾ മുതൽ മാനസിയുടെ കണ്ണുകൾ ചുറ്റും പരത്തുന്നുണ്ട്.
ഡീ.. നീ ആരെയാ നോക്കുന്നെ..? അനു ചോദിച്ചു.
ഡീ രുദ്രൻ സാറിനെ കണ്ടില്ലല്ലോ..?
നിനക്ക് എന്താടി വട്ടായോ. മനുഷ്യൻ ഇവിടെ അയാൾ വരരുത് എന്നു പാർത്ഥിക്കുമ്പോഴാ., അവൾ അയാളെ നോക്കി ഇരിക്കുന്നെ..? അനു ചുണ്ടു കോട്ടി കൊണ്ടു പറഞ്ഞു.
എന്റെ പൊന്നോ.. ഞാൻ ചുമ്മാ പറഞ്ഞതാ. മാനസി കൈ കൂപ്പി.
അല്ല നിനക്ക് എന്തിനാ അയാളെ കണ്ടിട്ടു, ഏയ് എന്താ കാര്യം.
ഒന്നൂല്യാടി.. ഇന്നലെ ഞാൻ പറഞ്ഞില്ലേ.. സാർ എങ്ങനെ എന്റെ കാര്യം അറിഞ്ഞു എന്നു.
ആ. അതു നീ വിട്ടേക്ക്.
മ്മ്.
ഡീ.. അനു അവളെ തോണ്ടി വിളിച്ചു.
എന്താടി..
ഡീ സാർ.
അവൾ വേഗം തിരിഞ്ഞു നോക്കി. ഡോർ തുറന്നു വരുന്ന രുദ്രനിൽ മിഴികൾ എത്തി നിന്നു.
എല്ലാവരോടും ഗുഡ് മോർണിംഗ് പറഞ്ഞു. അവൻ എംഡിയുടെ റൂമിലേക്ക് നടന്നു.
ഡീ.. ഇന്ന് നല്ല മൂഡിൽ ആണെന്ന് തോന്നുന്നു. ഞാൻ ഇതു കാണിച്ചിട്ട് വരാം.
മ്മ്. മാനസി അവളെ നോക്കി പുഞ്ചിരിച്ചു. അനു പോയതും, മാനസി വർക്ക് ചെയ്യാൻ തുടങ്ങി.
മാനസി നിന്നെ സാർ വിളിക്കുന്നുണ്ട്. അനു വന്നു പറഞ്ഞു.
ആഹ്.
അവൾ അവന്റെ ക്യാമ്പിനിലേക്ക് ചെന്നു.
എന്തോ ഫയൽ നോക്കി കൊണ്ടിരിക്കയാണ്.
സർ, അവൾ വിളിച്ചു.
യെസ്. അവൻ മുഖo ഉയർത്തി.
മാനസി.. ഇരിക്ക്..?
വേണ്ട സർ ഞാൻ നിന്നോളം.
ഇരിക്കടോ..?
മഹാദേവാ കാത്തോളണേ.. മാനസി മനസ്സിൽ പറഞ്ഞു.
അവൾ സീറ്റിൽ ഇരുന്നു.
അവൻ ലാപ്ടോപ് അവളുടെ മുന്നിൽ വച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്യണം.
ഓക്കേ സർ.
രുദ്രൻ അവളെ തന്നെ നോക്കി കൊണ്ടു ടൈപ്പ് ചെയ്യാൻ ഉള്ളത് പറയാൻ തുടങ്ങി.
അവന്റെ നോട്ടം.. അവളിൽ പരവേശം ഉണ്ടാക്കി. ഇരുന്ന ഇരുപ്പിൽ അവൾ ആകെ വിയർക്കാൻ തുടങ്ങി.
രുദ്രൻ ac ഓൺ ചെയ്ത്. ഒരു ഗ്ലാസ് വെള്ളo അവളുടെ മുന്നിലേക്ക് നീട്ടി.
അവൻ മടിച്ചു, മടിച്ചു അതു വാങ്ങി ഒറ്റ ഇരുപ്പിൽ കുടിച്ചു തീർത്തു. രുദ്രൻ പുറത്തേക്ക് വരുന്ന ചിരിയെ അടക്കി പിടിച്ചു കൊണ്ടു അവളെ നോക്കിയിരുന്നു.
എന്തുപറ്റി..?
ഒന്നുമില്ല സർ, പറഞ്ഞോളൂ.
മ്മ്.
രുദ്രൻ വീണ്ടു പറയാൻ തുടങ്ങി. അവൾ വേഗം വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി. എങ്ങനെ എങ്കിലും ഒന്നു പുറത്ത് കടന്നാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു അവൾ.
പക്ഷേ രുദ്രൻ പതുക്കെ ആണ് ഓരോന്നും പറഞ്ഞത്. അത്രേം സമയം അവൾ അടുത്തു ഉണ്ടാവുമല്ലോ എന്ന് കരുതി. ടൈപ്പ് ചെയ്ത പല സെന്റൻസും ഡിലീറ്റ് ആക്കി വീണ്ടും അവളെ കൊണ്ട് ടൈപ്പ് ചെയ്ത് കൊണ്ടിരുന്നു.
മാനസി ആകെ പെട്ട അവസ്ഥയിൽ ആയി. സർ ഇനി ശ്രീഹരിയെ കുറിച്ച് എന്തെങ്കിലും ചോദിക്കോ പറയെ അങ്ങനെ എന്തെങ്കിലും ഉണ്ടാവോ എന്നോർത്ത് അവൾക്കു ഭയം തോന്നി.
മാനസി.. ടൈപ്പ് ചെയ്തോ…?
അവന്റെ ശബ്ദമാണ് ബോധത്തിലേക്ക് കൊണ്ടു വന്നത്.
യെസ് സർ.
ഓക്കേ. താൻ എന്നാൽ പൊയ്ക്കോളൂ.
ഓക്കേ സർ.
അവൾ വേഗം എണീറ്റു പുറത്തേക്ക് നടന്നു. അവൾ പോയ വഴിയേ നോക്കി അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
തുടരും.
✍️ ഭവ്യ ഭാസ്കരൻ

by