25/04/2026

രുദ്രവീണ : ഭാഗം 04

രചന – ഭവ്യ ഭാസ്ക്കരൻ

“അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്താ
മിഴികളിൽ നനവാർന്ന
പാതിയും ചിമ്മാത്താ
മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..”

ആ വരികൾ മൂളി കൊണ്ടവൻ അമ്മുവിന് ഇഷ്ടമുള്ള പച്ച ഷർട്ടും നീല കളർ കാവി മുണ്ടും അവൻ എടുത്തു ഉടുത്തു, കണ്ണാടിക്ക്‌ മുന്നിൽ വന്നു നിന്നു. തന്റെ പ്രതിബിoബത്തെ നോക്കിയവൻ കുസൃതിയോടെ ചിരിച്ചു.

അമ്മു… ഇന്നന്റെ ഉള്ളം നിന്നെ കാണാൻ വല്ലാത്ത ആഗ്രഹിക്കുന്നുണ്ട്. ഹൃദയമിടിപ്പ് കൂടി കൊണ്ടിരിക്കാ.. അവൻ നെഞ്ചിൽ കൈ വച്ചു കൊണ്ടു അവളുടെ ഫോട്ടോയിലേക്ക് നോക്കി.

മുണ്ട് മടക്കി കുത്തി. മീശ പിരിച്ചവൻ ചുമരിൽ ഉള്ള അമ്മുവിന്റെ ഫോട്ടോയിലേക്കു ഒന്ന് കൂടെ നോക്കി.

ടേബിളിൽ ഇരിക്കുന്ന ഡയറിമിൽക്കും ഫോണും എടുത്തവൻ അമ്മുവിന്റെ റൂമിലേക്ക്‌ നടന്നു.

അമ്മുവിന്റെ കട്ടിലിൽ ചാരി ഇരുന്നവൻ വന്ന മെസ്സേജിനു എല്ലാം റിപ്ലൈ കൊടുക്കാൻ തുടങ്ങി.

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു. ഡിസ്പ്ലേയിൽ പേര് നോക്കിയ അവന്റെ മിഴികൾ വിടർന്നു.

“അച്ഛൻ ”

അവൻ വേഗം ഫോൺ അറ്റൻഡ് ചെയ്തു.

ഹലോ..

മോനെ.. ശബ്ദം ഇടറി കൊണ്ടായാൾ വിളിച്ചു.

എന്താ അച്ഛാ.. എന്തു പറ്റി. അവൻ കട്ടിലിൽ നിവർന്നു ഇരുന്നു.

കണ്ണാ… നമ്മുടെ.. അമ്മു…

അവന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. അവൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.

അമ്മു.. അമ്മുനെ എന്താ പറ്റിയെ…

അമ്മുനെ ആക്‌സിഡന്റ് ആയി, സിറ്റി ഹോസ്പിറ്റലിലാ.

അവന്റെ കൈയിൽ നിന്നും ഫോൺ താഴേക്കു ഊർന്ന് വീണു.

അവൻ പുറത്തേക്ക് ഓടി. ഗോവണി പാതി ഓടി ഇടങ്ങിയതും എന്തോ ഓർത്തപോലെ അവൻ വീണ്ടും മുകളിലേക്ക് ഓടി കയറി.

മേശയിൽ നിന്നും കാറിന്റെ ചാവി തപ്പി എടുത്തു, അവൻ പുറത്തേക്ക് പറഞ്ഞു.

വിറക്കുന്ന കൈകളാൽ അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. ഹോസ്പിറ്റൽ ലക്ഷ്യമാക്കി അവന്റെ കാർ പറഞ്ഞു. അമ്മുവിനെ ഒന്നും പറ്റരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി കൊണ്ട് അവന്റെ കാർ ഹൈവേയിലൂടെ പാഞ്ഞു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

കാർ പാർക്ക്‌ ചെയ്തു അവൻ റിസപ്ഷൻ ൽ ചോദിച്ചവൻ ICU വിലേക്ക് ഓടി.

അവൻ ചെല്ലുമ്പോൾ അമ്മയും പാർവതിയമ്മയും കരഞ്ഞു തളർന്നു കസേരയിൽ ഇരിക്കുന്നുണ്ട്. ഓം കസേരയിൽ ചാരി കണ്ണുകൾ അടച്ചിരിക്കുന്നുണ്ട്, അവന്റെ ഷർട്ടിൽ രക്തം പടർന്നു കിടക്കുന്നു. കുറച്ചു മാറി അച്ഛൻ തലക്കു കൈ കൊടുത്തു ചുമരിൽ ചാരി നിൽക്കുന്നുണ്ട്.

അച്ഛാ.. അവന്റെ വിളിയിൽ ആയാൾ മുഖം ഉയർത്തി നോക്കി.

മാധവിന്റെ അടുത്തേക്ക് വന്നു കൊണ്ട് അവൻ ചോദിച്ചു.

അച്ഛാ.. എന്റെ അമ്മുവിന് എന്താ പറ്റിയത്. ശബ്ദം ഇടറി കൊണ്ടവൻ ചോദിച്ചു.

കണ്ണേട്ടാ.. എന്ന് വിളിച്ചു ഓം അവനടുത്തേക്ക് ഓടി വന്നു

എന്താ ഓം ഉണ്ടായത്….?

കണ്ണേട്ടാ.. കോളേജ് ബസ്റ്റോപ്പിൽ ഞാനും അമ്മുചേച്ചി ബസ് കാത്തു നിൽക്കായിരുന്നു. അപ്പോഴാ നിയത്രണം വിട്ട് ഒരു കാർ വന്ന് ചേച്ചിയെ ഇടിച്ചു തെറിപ്പിച്ചത്. കാർ പോയി മതിലിൽ ഇടിച്ചു നിന്നു. അതിൽ ഉണ്ടായിരുന്ന ആളെയും ചേച്ചിയെയും ഒരുമിച്ചാ ഇങ്ങോട്ട് കൊണ്ട് വന്നേ..? കൊണ്ട് വരുമ്പോൾ ചേച്ചിക്ക് ബോധം ഇല്ലായിരുന്നു. അവൻ കരച്ചിലോടെ പറഞ്ഞു നിർത്തി. എന്റെ ചേച്ചിക്ക്‌ എന്തെങ്കിലും സംഭവിക്കോ.. കണ്ണേട്ടാ…?

രുദ്രൻ അവനെ ചേർത്തു പിടിച്ചു.

ഇല്ലടാ, നമ്മുടെ അമ്മുവിനെ ഒന്നും സംഭവിക്കില്ല ഓം. എന്നെ തനിച്ചാക്കി അവൾ എങ്ങോട്ടുo പോവില്ല.

മാധവൻ ഞെട്ടി കൊണ്ട് അവനെ നോക്കി. അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കായിരുന്നു അയാളപ്പോ.

അവർ അവനെ തന്നെ വിക്ഷിക്കുകയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളും, പാറിപറന്ന മുടിയിഴകളും എല്ലാം. അമ്മു അവന് ആരെണെന്നു വിളിച്ചോതുകയായിരുന്നു.

icu വിന്റെ വാതിൽ തുറന്നു ഇറങ്ങുന്ന ഡോക്ടറെ കണ്ടതും ഓമിനെ വിട്ട് അവൻ അടുത്തേക്ക് ഓടി ചെന്നു.

ഡോക്ടർ എന്റെ അമ്മുവിനെ ഇപ്പോ എങ്ങനെ ഉണ്ട്, വെപ്രാളത്തോടെ അവൻ ചോദിച്ചു.

അമ്മു..? ഡോക്ടർ സംശയത്തോടെ ചോദിച്ചു.

വീണ.. അമ്മുന്ന് വിളിക്കുന്നതാ.

ഓക്കേ. ജീവന് ആപത്തു ഒന്നുമില്ല. നെറ്റിയിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ട്. കൈനു കാലിനു ചതവ് പറ്റിട്ട് ഉണ്ട്, വലതു കാലിനു പൊട്ടൽ ഉണ്ട്. സ്കാനിംഗ് റിപ്പോർട്ട്‌ കൂടി കിട്ടട്ടെ. ബാക്കി ഡീറ്റൈൽ അപ്പോ പറയാം.

ആഹ്‌. ഡോക്ടർ ഒന്ന് കാണാൻ പറ്റോ..? മാധവൻ ചോദിച്ചു.

ബോധം വരട്ടെ.. എന്നിട്ട് കാണാം.

ഓക്കേ ഡോക്ടർ. ഡോക്ടർ അതും പറഞ്ഞു നടന്നകന്നു. അപ്പോഴും രുദ്രൻ ആ നിൽപ്പ് നിന്നു.

അമ്മുവിന് ജീവന് ആപത്ത് ഇല്ലന്നറിഞ്ഞപ്പോൾ എല്ലാവർക്കും സമാദാനമായി.

എല്ലാം കണ്ടും കേട്ടും.. ഒന്ന് അനങ്ങാൻ പോലുമാവാതെ മൈഥിലി നിന്നു. അവളുടെ ചിന്തയിൽ അപ്പോ രോഹൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

“രുദ്രൻ പ്രാണനെ പോലെ ഒരാളെ സ്നേഹിക്കുന്നുണ്ട്. ”

അവൾക്ക് വല്ലാത്ത പരവേശo തോന്നി.

അമ്മുവിനെയാണോ.. രുദ്രൻ..?

മാധവൻ അപ്പോഴാണ് മീനുവിനെ കണ്ടത്.

മോളെ.. മാധവൻ മീനുവിന്റെ അടുത്തേക്ക് വന്നു.

മോൾ എപ്പോ എത്തി.

ഇപ്പോ വന്നേ ഉള്ളൂ. മാമ.. അമ്മുവിന്..?

പേടിക്കാൻ ഒന്നുമില്ല, എന്നാ ഡോക്ടർ പറഞ്ഞതു.

ആഹ്‌, അവൾ പാർവതിയുടെ അടുത്തേക്ക് ചെന്നു, അവരെ ചേർത്തു പിടിച്ചു.

നമ്മുടെ അമ്മു.. കരഞ്ഞു കൊണ്ടു പാർവതി മീനുവിനെ കെട്ടി പിടിച്ചു.

അമ്മുവിനെ പഴയപോലെ തന്നെ നമ്മുക്ക് കിട്ടും അമ്മാ. അമ്മ പേടിക്കണ്ട.

സ്കാനിംഗ് റിപ്പോർട്ടിൽ കുഴപ്പമൊന്നും ഇല്ലന്ന് ഡോക്ടർ പറഞ്ഞത് അവർക്കു വലിയ ആശ്വാസമായി. അമ്മുവിന് ബോധം വന്നതും, ഓരോരുത്തരായി അവളെ പോയി കണ്ടു. രുദ്രൻ മാത്രം പോയില്ല. അവന് എന്തോ ഭയം പോലെ തോന്നി.

അമ്മുവിന്റെ കണ്ണുകൾ അവനെ തേടുന്നുണ്ടായിരുന്നു.

നാളെ അമ്മുവിനെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞത് അനുസരിച്ച്, ബാക്കി എല്ലാവരെ നാളെ വന്നാൽ മതി എന്ന് പറഞ്ഞു നിർബന്ധിച്ചു വീട്ടിലേക്ക് അയച്ചു.

ഹോസ്പിറ്റലിൽ മാധവും രുദ്രനും മാത്രം നിന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

കസേരയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുന്ന രുദ്രന്റെ അരികിൽ മാധവൻ വന്നിരുന്നു.

കണ്ണാ.. നിനക്ക് അമ്മുവിനെ ഇഷ്ടമായിരുന്നെങ്കിൽ ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ..?

അവൻ ഞെട്ടി കൊണ്ട് അയാളെ നോക്കി.

അച്ഛൻ എങ്ങനെ.. ഇതു..?

മനസിലാവും, ഞാൻ നിനക്ക് നല്ലൊരു സുഹൃത്ത് ആയിരുന്നില്ലേ..? മാധവൻ ചോദിച്ചു.

അച്ഛാ.. ഞാൻ..എന്നോട് ക്ഷമിക്കണം. മീനുവിന്റെ വിവാഹം കഴിഞ്ഞു നിങ്ങളോട് എല്ലാവരോടും എന്റെ അമ്മുവിന്റെ കാര്യം സംസാരിക്കാം എന്ന് കരുതി. അതിനിടയിൽ എനിക്ക് അറിയില്ലായിരുന്നു എന്റെ മീനുവിന്റെ വിവാഹം നിങ്ങൾ ആഗ്രഹിച്ചിരുന്നു എന്ന്. അന്ന് പെട്ടന്ന് കേട്ടപ്പോൾ എനിക്ക് ദേഷ്യം സങ്കടം എല്ലാം വന്നു. എനിക്ക് എന്റെ അമ്മുവിനെ മതി അച്ഛാ.. രുദ്രൻ മാധവിന്റെ കൈയിൽ പിടിച്ചു പറഞ്ഞു.

മാധവൻ അവന്റെ തോളിൽ തട്ടി.

നിന്റെ ഒരിഷ്ടത്തിനു ഞങ്ങൾ എതിരല്ല കണ്ണാ.. എല്ലാം പറയുന്ന നീ ഇതു മാത്രം മറച്ചു വച്ചപ്പോൾ വല്ലാത്ത വേദന തോന്നി. നിനക്ക് അമ്മുവിനെ ഇഷ്ടം ആണെന്ന് അറിയാം ഒരു ആക്‌സിഡന്റ് വേണ്ടിവന്നു. പക്ഷേ മൈഥിലി..

രണ്ടുപേരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു.

ഈ സമയം അമ്മുവിന്റെ ഡ്രസ്സ് എടുക്കുവാൻ വന്നതായിരുന്നു മൈഥിലി.

നിലത്തു വീണു കിടക്കുന്ന ഫോൺ കൈയിൽ എടുത്ത് മീനു.

ഇത് രുദ്രന്റെ ഫോൺ ആണല്ലോ..?

ഇത് എന്താ ഇവിടെ..?

അവൾ ഫോൺ ഓൺ ചെയ്തു നോക്കി ലോക്ക് ആണ്.

അവളുടെ ചിന്ത അപ്പോൾ ഹോസ്പിറ്റലിൽ രുദ്രൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു.

അവൾ ഫോൺ ലോക്ക് ചെയ്യാൻ നോക്കി.

പല പേരുകൾ അടിച്ചു നോക്കി ഓപ്പൺ ആവുന്നില്ല. അവന്റെ പേര്, വീണയുടെ പേര്, അവന് ഇഷ്ടം ഉള്ള ഫ്ലവറിന്റെ പേര് എല്ലാം നോക്കി.

ലോക്ക് തുറന്നില്ല. അവൾ ഫോൺ ബെഡിൽ ഇട്ടു, തലക്ക് കൈ കൊടുത്തു ഇരുന്നു.

അമ്മുട്ടി.. നിൽക്കാന പറഞ്ഞത്. അമ്മുട്ടി.. അവളുടെ ഓർമകളിൽ ആ പേര് വന്നതും.

അവൾ ഫോൺ എടുത്തു അമ്മുട്ടി എന്നടിച്ചതും ഫോൺ ലോക്ക് ഓപ്പൺ ആയി.

ഗാലറിയിൽ ഓപ്പൺ ആക്കി നോക്കി, അതിൽ മുഴുവൻ അമ്മുവിന്റെ ഫോട്ടോസ് ആയിരുന്നു, അവൾ അറിയാതെ എടുത്തതും, രുദ്രന് ഒപ്പം ഉള്ളതും എല്ലാം.

അവൾ രുദ്രന്റെ റൂമിലേക്ക് നടന്നു. റൂമിൽ ചെന്നു തിരയാൻ തുടങ്ങി.

ബുക്കിനിടയിൽ നിന്നും ഫോട്ടോസ് താഴേക്കു വീണു.

എല്ലാവരുടെ ഫോട്ടോസ് ഉണ്ട്. അതെല്ലാം എടുത്തു അതുപോലെ വച്ചു ഇരുന്നിടത്തു നിന്നു എഴുനെല്കുമ്പോൾ ആണ് ” My Wife ” എന്നെഴുതി പുറം തിരിഞ്ഞു കിടക്കുന്ന ഫോട്ടോ കാണുന്നത്.

വിറക്കുന്ന കൈകളാൽ മീനു ആ ഫോട്ടോ എടുത്തു, നേരെ പിടിച്ചു. രുദ്രൻ അമ്മുവിന്റെ തോളിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അവൾ തറഞ്ഞു നിന്നു. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയപ്പോൾ അവൾ ബെഡിൽ ഇരുന്നു.

അപ്പോ രുദ്രൻ സ്നേഹിക്കുന്നത് അമ്മുവിനെ ആണോ..?

അവൾക്ക് അത്‌ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒന്നും സത്യമാവല്ലേ എന്ന് അവൾ മനംമുരുകി പ്രാർത്ഥിച്ചു. പക്ഷേ അത് കാണുംതോറും സത്യം അവളെ നോക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി.

അവൾ കൈകൾ തലയിൽ കോർത്തു പിടിച്ചു.

“രുദ്രാ…”

അവളുടെ തേങ്ങലോളികൾ അവിടെ ഉയർന്നു കൊണ്ടിരുന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ആരാ.. രുദ്രൻ.. സിസ്റ്റർ വന്നു ചോദിച്ചു.

ഞാനാ സിസ്റ്റർ.. രുദ്രൻ ഇരിക്കുന്നിടത്തു ഓടി ചെന്നു, പിറകെ മാധവനും.

എന്താ സിസ്റ്റർ.. അമ്മുവിന് അവൻ വെപ്രാളത്തോടെ ചോദിച്ചു.

പേടിക്കാൻ ഒന്നുമില്ല. വീണക്കു നിങ്ങളെ കാണണം എന്ന് പറഞ്ഞു.

പോയി കണ്ടിട്ട് വാ കണ്ണാ… മാധവൻ പറഞ്ഞു.

അവളുടെ അടുത്തേക്ക് നടകുംതോറും അവളുടെ ഹൃദയമിടിപ്പ് കൂടി.

നെറ്റിയിലേ മുറിവ് കെട്ടിയിട്ടുണ്ട്, കൈനു കാലിനും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. വാടി തളർന്നു കിടന്നവളെ കാണെ അവന്റെ നെഞ്ചു പിടഞ്ഞു. അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകളമർന്നു.
കണ്ണുനീർ അവളുടെ കവിളിലേക്ക് ഇറ്റു വീണു. അവൾ പതിയെ കണ്ണുകൾ തുറന്നു.

” അമ്മൂട്ടീ “… നേർത്തു പോയിരുന്നു അവന്റെ സ്വരം.

“കണ്ണേട്ടാ.. “നേർത്ത സ്വരത്തിൽ അവനെ വിളിച്ചു.
അവളുടെ കൈ അവന്റെ കവിളിൽ ചേർത്തു വച്ചു.

മ്മ്.

എന്നോട് പിണക്കം ആണോ.. എന്താ എന്നെ കാണാൻ വരാഞ്ഞേ..?

അല്ലെന്നു അവൻ തലയാട്ടി.

പേടിച്ചു പോയോ..?

മ്മ്. അവന്റെ കണ്ണുകൾ നിറഞ്ഞു.

പേടിക്കണ്ട, എനിക്ക് ഒന്നും ഇല്ല.
വേദനക്കിടയിലും അവളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു.

മ്മ്. ഉറങ്ങിക്കോ.

എന്റെ കൂടെ ഇരിക്കോ..?

ഇവിടെ ഇരിക്കാൻ പറ്റില്ല അമ്മു. നാളെ റൂമിലേക്ക് മാറ്റം എന്ന് പറഞ്ഞു ഡോക്ടർ. അപ്പോ ഇരിക്കാട്ടോ. അവളുടെ നെറുകിൽ തലോടി കൊണ്ട് യാത്ര പറഞ്ഞവൻ നടന്നു നീങ്ങി.

അപ്പോഴും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തങ്ങി നിന്നു.

നാളത്തെ സൂര്യോദയം ആരുടെക്കെ ജീവിതo മാറ്റി മറക്കാൻ പോവുന്നതെന്ന് അറിയാതെ.

തുടരും.