രചന – ഭവ്യ ഭാസ്ക്കരൻ
“ശ്രീഹരി..”
അവൾ ആ പേര് ഉച്ചരിച്ചു.
മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ വർഷത്തിന് ഇടക്ക് ഒരിക്കൽ പോലും തന്നോട് സംസാരിച്ചിട്ടില്ല. ഒരു ഫോൺ കാളിലൂടെ എല്ലാം അവസാനിപ്പിച്ചു തന്നിൽ നിന്നും അകന്നു പോയവൻ.
എന്തിനാ.. എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നെ.. അവൾ ദേഷ്യത്തോടെ ഓർത്തു.
തുടരെ തുടരെ ഉള്ള മെസ്സേജ് ടോൺ കേട്ടു അവൾ മെസ്സേജ് ഓപ്പൺ ചെയ്തു.
ഹായ് .. എന്നു അഞ്ചു തവണ അയച്ചിരിക്കുന്നു.
റിപ്ലൈ കൊടുക്കണോ.. വേണ്ടയോ എന്നു ആലോചിച്ചു അവൾ കുറച്ചു നേരം ഇരുന്നു. എന്തിനാവും മെസ്സേജ് അയച്ചതു. അവൾ ഫോൺ എടുത്തു മെസ്സേജ് അയച്ചു.
ഹായ്
റിമെംബർ മീ ..?
യെസ് .
ടെൽ നൗ ..?
ഹേയ് ..
ടെൽ മീ പ്ലീസ് ..
ശ്രീഹരി.
അവൾ മെസ്സേജ് അയച്ചു .
ഹം .
പിന്നെയും മെസ്സേജ് ചറ പറ എന്നു വന്നു കൊണ്ടിരുന്നു. മാനസിക്ക് വല്ലാതെ ദേഷ്യം വന്നു.
ബിസി ആണോ, വാട്സ്ആപ്പ് ഉണ്ടോ..? സുഖല്ലേ.. അങ്ങനെ കുറെ മെസ്സേജ്. ഫോൺ അവൾ ബെഡിലേക്ക് ഇട്ടു.
മാനസിക്ക് വല്ലാത്ത ഒരു ആസ്വസ്ഥത തോന്നി.
ഫോൺ റിങ് ചെയ്യുന്നത് കേട്ടു ഫോൺ എടുത്തു, നോക്കുമ്പോൾ മെസ്സന്ജറിൽ ശ്രീഹരി കാളിങ്. കാൾ കട്ട് ചെയ്തു. മെസ്സേജ് അയച്ചു.
നോ കാൾ .
വൈ ..?
ഇറ്റ്സ് ഒക്കെ
ഇയാൾ എന്തിനാ എനിക്ക് മെസ്സേജ് അയക്കുന്നെ..?
ചുമ്മാ..
എന്താ വേണ്ടേ..
ഇഷ്ടമായില്ലേ..
അവന്റെ മെസ്സേജ് കണ്ടു മാനസിക്ക് എന്തന്നില്ലാത്ത ദേഷ്യം വന്നു.
ഇല്ല. ഇഷ്ടമായില്ല. അങ്ങനെ ചുമ്മാ എനിക്ക് മെസ്സേജ് അയക്കാൻ നിൽക്കണ്ട . എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല. അവൾ മെസ്സേജ് അയച്ചു.
ഓഹ്
അങ്ങനെ പറയല്ലേ..
ഹലോ..
നിന്നോട് അല്ലെ.. പറഞ്ഞത് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ലന്ന്.
പക്ഷേ , എനിക്ക് ഉണ്ടെങ്കിൽ..?
തന്റെ മെസ്സേജ് നു റിപ്ലൈ തന്നത് ഒരിക്കൽ തന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നതു കൊണ്ട് മാത്രം ആണ്. എന്നെ ശല്യം ചെയ്യരുത്.
ഓ..
ഇഷ്ടം അല്ല, അഫ്ക്ഷൻ അത്ര മാത്രം.
ആ.. അഫെക്ഷൻ മാത്രമേ ഉണ്ടായിരുന്നു ഉള്ളൂ, എന്താ മതിയോ..? മാനസി ദേഷ്യം കൊണ്ട് നിന്നു വിറച്ചു.
അതു കൊണ്ടല്ലേ.. വേറെ കല്യാണം കഴിച്ചു നീ പോയത്…?
ആ. അതെ.. കല്യാണം കഴിച്ചു.
നൈസ് ആയി തേച്ചു അല്ലെ..?
എനിക്ക് തന്നോട് ഒന്നും പറയാൻ ഇല്ല. എന്റെ ലൈഫ് ൽ നിന്നും തന്നെ മൂന്നു വർഷങ്ങക്ക് മുന്നേ ഒഴിവാക്കിയതാണു.
ഓഹ്.. ഇനി അടുത്തത് നോക്കുന്നില്ലേ..?
അതു താൻ നോക്കണ്ട ആവിശ്യം ഇല്ല.
എന്നാലും പറ..?
എനിക്ക് ഇഷ്ടം ഉള്ള ആളെ കെട്ടി ഞാൻ ജീവിക്കും, അതു താൻ നോക്കണ്ട ആവിശ്യം ഇല്ല.
അങ്ങനെ ഒന്നും വാശി പിടിക്കല്ലേ..?
ഞാൻ വിചാരിച്ചാൽ ഒന്നും നടക്കില്ല.
ഇങ്ങനെ ഒക്കെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു ഇയാൾക്ക്. എങ്ങനെങ്കിലും ഈ സംസാരം അവസാനിപ്പിക്കണം. എന്നവൾ മനസ്സിൽ ഓർത്തു..
അവൾ മെസ്സേജ് ടൈപ്പ് ചെയ്തു.
ഓഹ്.. ഭീഷണി ആണോ..?
ഞാൻ തനിക്കു ഇതുവരെ മെസ്സേജ് അയച്ചോ, വിളിച്ചോ, ശല്യം ചെയ്തോ ഇല്ലല്ലോ. ഞാൻ ഒന്നിന് വേണ്ടിയും തന്നെ ബുദ്ധിമുട്ടിച്ചില്ലല്ലോ..? എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു.
ഇല്ല, അല്ലെ..?
ഇല്ല. വല്ലാത്ത ഉറപ്പോടെ അവൾ ആ മെസ്സേജ് ടൈപ്പ് ചെയ്തു അയച്ചു.
താൻ എന്റെ സ്നേഹവും വിശ്വാസവും തകർത്തു പോയത് അല്ലെ.. പിന്നീട് നിന്റെ പുറകെ ഞാൻ വന്നില്ലോ.. എന്നെ വിട്ടേക്ക്.. പ്ലീസ്.
നീ എനിക്ക് തന്നെ വേദന അതു ഒരിക്കലും മറക്കില്ലട്ടോ.. വീണ്ടും തകർക്കാൻ ഞാൻ മുന്നേ തകർത്തിട്ട് ഒന്നും ഇല്ലല്ലോ..?.
അവന്റെ മെസ്സേജ് വായിച്ചു അവൾ ഒരു നിമിഷം നിന്നു
അപ്പോ ഞാൻ വേദനിച്ചിട്ടു ഇല്ലാലെ.. എനിക്ക് സന്തോഷം ആയിരുന്നല്ലെ…? ഇയാൾ ഒന്നും തകർത്തില്ല.. തകർത്തത് എല്ലാം ഞാനാ.
അതെ..
സമ്മതിച്ചു. ഞാൻ എല്ലാം മറന്നാ ഇപ്പോ ജീവിക്കുന്നെ..! അവൾ അതിനു മറുപടി അയച്ചു.
ആത്മാർത്ഥ പ്രണയം ഞാൻ കാണിച്ചു തരാം.
അവന്റെ ആ മെസ്സേജ് കണ്ടു അവൾ ഒന്നു പുഞ്ചിരിച്ചു.
ഇയാൾ സന്തോഷമായി ജീവിക്ക്, എനിക്ക് അതിൽ സന്തോഷമേ ഉള്ളൂ. ഞാൻ ഒരിക്കലും തന്റെ ലൈഫിലേക്ക് വരില്ല.
അതു നീ മുന്നേ വിചാരിക്കണമായിരുന്നു.
അവന്റെ മെസ്സേജ് കണ്ടു അവൾ മുഷ്ടി ചുരുട്ടി കട്ടിലിൽ ഇടിച്ചു.
എനിക്ക് എന്റെതായ ലൈഫ് ഉണ്ട്. അതിൽ ഞാൻ ഇപ്പോ ഹാപ്പി ആണ്. അവൾ ദേഷ്യത്തോടെ മെസ്സേജ് അയച്ചു.
പക്ഷേ , ഞാൻ ഹാപ്പി അല്ലെങ്കിലോ..?
അതു എന്റെ പ്രശ്നം അല്ല. എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞു, കൂടുതൽ ഒന്നും പറയാൻ ഇല്ല.
ഒന്നു കാണാൻ പറ്റോ..
ഇല്ല.
പറ്റില്ലെന്നു പറയരുത്.. പ്ലീസ്.
പറ്റില്ല എന്നു പറഞ്ഞില്ലേ..?
കാണുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലല്ലോ.. പിന്നെ എന്താ.. കാണാൻ നിനക്ക് പേടി ഉണ്ടോ..?
എനിക്ക് കാണാൻ താല്പര്യം ഇല്ല. കണ്ടാൽ മാത്രമേ സംസാരിക്കാൻ പറ്റൂ.. എന്നു ഇല്ലല്ലോ..?
അങ്ങനെ അല്ല. ചിലതു കണ്ടു തന്നെ പറയണം.
നമ്മുക്ക് ഇടയിൽ ഇനി കണ്ടു സംസാരിക്കാൻ ഒന്നുമില്ലല്ലോ..? എല്ലാം കഴിഞ്ഞു. ഇനി ഇയാൾക്ക് ഇയാളുടെ വഴി എനിക്ക് എന്റെ വഴി.
അങ്ങനെയാണ് അല്ലെ..?
എന്തിനാടി വെറുതെ…?
അങ്ങനെ തന്നെയാണ്. എന്റെ മനസ്സിൽ ഇപ്പോ ഒന്നുമില്ല.
പിന്നെയും ചറ പറ എന്നു മെസ്സേജ് കണ്ടു. നെറ്റ് ഓഫ് ആക്കി. ഫോൺ ബെഡിലേക്ക് എറിഞ്ഞു.
അവളുടെ മനസാകെ സംഘർഷഭരിതമായി കൊണ്ടിരുന്നു.
എന്തിനാണ് അയാൾ വീണ്ടുo.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
എല്ലാം അയാൾ തന്നെ ആയിട്ട് വേണ്ട എന്നു വച്ചതു അല്ലെ.. ഞാൻ അയാളെ സ്നേഹിച്ചിരുന്നു. സാഹചര്യവശാൽ എനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് അപ്പോ അങ്ങനെ ചെയ്യാനേ.. കഴിയുമായിരുന്നു ഉള്ളൂ. എന്നിട്ടും അയാൾ. അവളുടെ സ്വരം ഇടറി.
ശ്രീയേട്ടാ… എന്നല്ലാതെ ഇതു വരെ വേറൊന്നു ഞാൻ വിളിച്ചിട്ടില്ല. പക്ഷേ.. ഇന്ന് താൻ, നിന്റെ, നിങ്ങളുടെ.. അങ്ങനെ ഒക്കെ അല്ലെ.. വിളിച്ചത്. എന്തിനാണ് എനിക്ക് അയാളോട് ഇത്ര ദേഷ്യം. എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അയാൾക്ക് എങ്ങനെ തോന്നി. കഴിഞ്ഞ മൂന്നു വർഷത്തിൽ ഒരിക്കൽ പോലും ഞാൻ അയാളെ കുറിച്ച് ഓർത്തിട്ടില്ല.
അവൾ ജനാലയിൽ മുറുകെ പിടിച്ചു, ഓർമകളിലേക്ക് ഊളിയിട്ടു.
പ്ലസ് വണിൽ പഠിക്കുന്ന സമയത്തായിരുന്നു ശ്രീയേട്ടൻ എന്നോട് വന്നു ഇഷ്ടം പറയുന്നതു. ഞാൻ ഇഷ്ടം അല്ല എന്ന് പറഞ്ഞതിനു ശേഷവും എന്നും എന്റെ പിറകെ വരും.
ഞാനും അതു കാര്യമാക്കാതെ നടന്നു. പ്ലസ് ടു സെന്റ് ഓഫ് ന്റെ അന്ന് സ്കൂളിൽ നിന്നും തിരികെ പോരുമ്പോൾ തന്നെ കാത്തു സ്കൂൾ റോഡിൽ ശ്രീയേട്ടൻ ഉണ്ടായിരുന്നു.
ഇനി എന്നാ കാണാ.. എന്നു ശ്രീയേട്ടന്റെ ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നു ഉള്ളൂ..
“ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല എന്നു.” അതു മുഖത്തു നോക്കി എടുത്തടിച്ച പോലെ പറയുകയും ചെയ്തു.
പക്ഷേ.. അതിനുള്ള ശ്രീയേട്ടന്റെ മറുപടി. ഇതായിരുന്നു
” എനിക്ക് കാണാൻ തോന്നിയാൽ ഞാൻ അങ്ങോട്ട് വന്നോളാം. ”
ശ്രീയേട്ടനെ ഒന്നു തറപ്പിച്ചു നോക്കി തിരികെ പോരുമ്പോൾ മനസ്സിൽ ഒന്നും തോന്നിരുന്നില്ല. വീട്ടുകാർക്ക് ഇഷ്ടം ഉള്ള വിവാഹമേ കഴിക്കൂ, എന്നുള്ള എന്റെ തീരുമാനം ഉറച്ചതായിരുന്നു.
ഒരിക്കൽ തടഞ്ഞു നിർത്തിയപ്പോൾ ഞാൻ ഈ കാര്യം ശ്രീയേട്ടനോട് പറഞ്ഞതാണ്.
അന്ന് അതിനുള്ള മറുപടി, നീ വീട്ടുകാർ പറയുന്ന ആളെ കെട്ടിക്കോ.. എന്നു തന്നെയായിരുന്നു.
അതിനു ശേഷം ഞാൻ എന്റേതായ ലോകത്ത് ആയിരുന്നു.
വിഷുവിന് വിഷ് ചെയ്യാൻ ശ്രീയേട്ടൻ അമ്മയുടെ ഫോണിലേക്കു വിളിച്ചു.
ശ്രീയേട്ടന്റെ ആ വിളിയിൽ അമ്മ ഒന്നേ. പറഞ്ഞു ഉള്ളൂ.
അച്ഛൻ ഇല്ലാത്ത കുട്ടിയാ നീ. ചീത്തപ്പേര് ഉണ്ടാക്കി വക്കരുത്. മോൾ അങ്ങനെ വല്ലതും ചെയ്താൽ ജീവനോടെ അമ്മ ഉണ്ടാവില്ല.
ഒരു തെറ്റും ചെയ്യാതെ അമ്മയുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നു.
ആ നമ്പർ ഞാൻ അപ്പോൾ തന്നെ ബ്ലോക് ചെയ്തു. ദിവസങ്ങൾ ഓരോന്നായി പോയികൊണ്ടിരുന്നു.
ഒരു ദിവസം പരിചയമില്ലാത്ത നമ്പർ കണ്ടു ഞാൻ കാൾ അറ്റൻഡ് ചെയ്തു.
ഞാൻ ശ്രീഹരിയുടെ ഫ്രണ്ട് ആണ് നിതിൽ. അവനു ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്. അവൻ ആരോടും സംസാരിക്കുന്നില്ല. മാനസി അവനെ ഒന്നു ഫോൺ വിളിച്ചു സംസാരിക്കോ..?
ഞാൻ എല്ലാം മൂളി കേട്ടു. ഫോൺ കട്ട് ചെയ്തു.
മനസിന് എന്തോപോലെ തോന്നി.
രണ്ടും കല്പ്പിച്ചു അമ്മയുടെ ഫോണിൽ നിന്നും ശ്രീയേട്ടനെ വിളിച്ചു സംസാരിച്ചു. നല്ല സുഹൃത്തുക്കൾ ആയിരിക്കാം എന്നു പറഞ്ഞു.
ശ്രീയേട്ടന് അതിനു താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ എല്ലാം അവിടെ വച്ചു നിർത്തി.
പതിയെ എന്റെ ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു ഇഷ്ടം പൊട്ടി മുളച്ചിരുന്നു. ഉള്ളിൽ കൊണ്ട് നടന്നു. ഡിഗ്രിക്കു കോളേജ് ൽ ചേർന്നു. പിന്നെ അങ്ങോട്ടു തിരക്ക് ആയിരുന്നു. കോളേജ് ലൈഫ് ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കായിരുന്നു.
ഒരിക്കൽ ഫ്രണ്ടിനോട് സംസാരിക്കുന്ന ഇടക്ക് ആണ് അവൾ പറയുന്നേ… ഡീ നിന്റെ പിറകെ പ്ലസ്ടുവിനു പഠിക്കുമ്പോൾ നടന്ന ശ്രീഹരിയെ അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണെന്ന്.
നെഞ്ചിൽ എന്തോ ഭാരം കയറ്റി വച്ചപോലെ തോന്നി. എന്താണ് സംഭവിച്ചത് എന്നറിയാതെ, മനസു ഉഴറി.
നാളുകൾ നീങ്ങി കൊണ്ടിരുന്നു. ഇതിനിടയിൽ വീട്ടുകാർ എന്റെ മാര്യേജ് ഉറപ്പിച്ചു. എനിക്ക് എന്റെ മനസ്സിൽ ഉള്ളത് ഒന്നും പറയാൻ കഴിഞ്ഞില്ല. ജോലിയും അടിപിടിയും ആയി നടക്കുന്ന ഒരാളെ എനിക്ക് ഇഷ്ടം ആണെന്ന് ഞാൻ എങ്ങനെ പറയും. അമ്മ ഒരിക്കലും സമ്മതിക്കില്ല. എനിക്ക് വേണ്ടി ജീവിക്കുന്ന അമ്മയെ വേദനിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. മനസ്സിൽ തോന്നിയതു എല്ലാം മനസ്സിൽ കുഴിച്ചു മൂടി.
എൻഗേജ്മെന്റ് ന്റെ ഒരു ആഴ്ച മുന്നേ ശ്രീയേട്ടൻ എന്നെ കാണാൻ വന്നു.
ശ്രീയേട്ടനെ കണ്ടതു, ഞാൻ വഴിമാറി പോയി.
പക്ഷേ.. ഒരു ദിവസം ശ്രീയേട്ടന്റെ മുന്നിൽ ചെന്നു പെട്ടു.
മാനസി.. എനിക്ക് നിന്നോട് ഒന്നു സംസാരിക്കണം.
ചെയ്തത് എല്ലാം തെറ്റാണു. അന്ന് ഞാൻ നീന്നെ കാണണം എന്ന് പറഞ്ഞപ്പോൾ നീ വന്നിരുന്നെങ്കിൽ ഞാൻ ആ കേസിൽ ഉൾപ്പെടില്ലായിരുന്നു. നീ വരാത്തതിന്റെ ദേഷ്യവും സങ്കടത്തിലും ആയിരുന്നു ഞാൻ. ഫ്രണ്ട്സ് വന്നു വിളിച്ചപ്പോൾ അവർക്കൊപ്പം പോയി. ആ പോക്ക് അവസാനിച്ചത്.. പോലീസ് കേസിൽ ആണ്. വീട്ടുകാരും നാട്ടുകാർക്കും എന്നോട് ഇപ്പോ വെറുപ്പാണ്. ഈ ജീവിതം തന്നെ മടുത്തു. ആകെ ഉള്ള ആശ്വാസം നീയാണ്, ആ നീയും എന്നെ വെറുക്കല്ലേ, നിന്നെ കൂടി നഷ്ടമായാൽ ഞാൻ മരിക്കുന്നതു ആണ് നല്ലത് . നിന്റെ എൻഗേജ്മെന്റ് ആണല്ലെ. നിന്റെ അമ്മയോട് ഞാൻ സംസാരിക്കാം മാനസി. നീ ഇല്ലാതെ എനിക്ക് പറ്റില്ല. നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു.
വേണ്ട, എനിക്ക് നിങ്ങളോട് ഒരു വെറുപ്പും ഇല്ല. എന്റെ പുറകെ വരരുത്. അത്രെയും പറഞ്ഞവൾ നടന്നു നീങ്ങി.
സ്വയം ഉരുകി തീർന്ന നാളുകൾ. ഓരോ ദിവസവും ശ്രീയേട്ടൻ എന്നെ കാണാൻ വരും. ഞാൻ കണ്ടില്ലെന്നു നടിക്കും. അങ്ങനെ എൻഗേജ്മെന്റ് കഴിഞ്ഞു. ആള് വിദേശത്ത് ആയതു കൊണ്ട് വല്ലപ്പോഴും വിളിക്കും. ഒന്നോ രണ്ടോ സംസാരിക്കും, ഒരു കണക്കിന് എനിക്ക് അതൊരു ആശ്വാസം ആയിരുന്നു. പഠിത്തത്തിലേക്ക് മാത്രം ശ്രെദ്ധ തിരിച്ചു.
ആഹ് ഇടക്കാണ്. ശ്രീയേട്ടൻ എന്നെ കാണാൻ വന്നത്. കൈയിലെ ഞെരമ്പ് മുറിച്ചതിന്റെ പാട് കണ്ടു ഞാൻ ഞെട്ടലോടെ അതു നോക്കി.
മരിക്കാൻ വേണ്ടി ചെയ്തതാ.., മരിച്ചില്ല. എന്നെ ആർക്കും വേണ്ട. അവന്റെ സ്വരം ഇടറി.
അവന്റെയാ വാക്കുകൾ നെഞ്ചിൽ കൂരമ്പുകളായി തറച്ചു നിന്നു. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷമവൾ നിന്നു. ഫോൺ നമ്പർ കൊടുത്തു ഞാൻ വിളിക്കാം എന്ന് പറഞ്ഞവൾ കോളേജിലേക്ക് നടന്നു നീങ്ങി.
എന്തൊക്കെ സംഭവിച്ചാലും.. ശ്രീയേട്ടനെ പഴയപോലെ ആക്കണം. ഞാനില്ലെങ്കിൽ പോലും ശ്രീയേട്ടൻ സന്തോഷമായി ജീവിക്കണം. അറിഞ്ഞോ അറിയാതെയോ ശ്രീയേട്ടന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും കൂടി കാരണം ആണ്.
പതിയെ നല്ലൊരു സുഹൃത്തായി സംസാരിക്കാൻ തുടങ്ങി. വീണ്ടും ജീവിക്കാൻ ഉള്ള മനസ് അവന്റെ ഉള്ളിൽ ഉണ്ടാക്കിയെടുത്തു. പുറത്തു ജോലിക്കു പോയി. ഇടക്ക് ഉള്ള വിളിയും സംസാരവും തുടർന്നു പോന്നു. മനസിൽ ശ്രീയേട്ടനോടുള്ള ഇഷ്ടം തോന്നി തുടങ്ങിയപ്പോൾ മനസ് പിടി കിട്ടാത്ത പട്ടം പോലെ പറന്നു. പക്ഷേ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ. പലപ്പോഴും ശ്രീയേട്ടൻ വിവാഹം മുടക്കാൻ വേണ്ടി പറയും. കല്യാണത്തിന്റെ നാളുകൾ അടുത്ത് കൊണ്ടിരുന്നു. അമ്മയോട് എല്ലാം പറഞ്ഞപ്പോൾ കൈ നീട്ടിയുള്ള ഒരു അടിയായിരുന്നു. നിനക്ക് മുന്നിൽ ഉള്ളത് ഒരു നല്ല ജീവിതമാ. ഞാൻ അന്നേ പറഞ്ഞതാ.. നിന്നോട് ഒന്നും വേണ്ട എന്ന്. കേട്ടില്ല. ഈ കല്യാണം നടക്കും. അവനെ വിളിച്ചു താ.
ശ്രീയേട്ടനോട് അമ്മ വിളിച്ചു സംസാരിച്ചു. എന്നെ മറക്കണം എന്ന് പറഞ്ഞു.
ഇനി വിധി എന്താണോ.. അതു തന്നെ നടക്കട്ടെ എന്ന് ഞാനും കരുതി.
നീരവ് എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ നിറമിഴിയാലേ തന്നെ നോക്കുന്ന ശ്രീയേട്ടനെ കാണെ.. നെഞ്ചു പിടഞ്ഞു.
ഒടുവിൽ നീരവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ തനിക്കു പുറകെ ശ്രീയേട്ടനും ഉണ്ടായിരുന്നു. പാതിയിൽ വഴിയിൽ വച്ചു റൂട്ട് മാറി പോവുന്ന ശ്രീയേട്ടനെ നിസ്ഹായാവസ്ഥയോട് എനിക്ക് നോക്കി കാണേണ്ടി വന്നു.
മാസങ്ങൾ മാറി മറഞ്ഞു കൊണ്ടിരുന്നു. കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു. പക്ഷേ , ഒട്ടും പ്രതീക്ഷിക്കാതെ നീരവിന് ജോലി സ്ഥലത്ത് വേറെ ഭാര്യയും മകളും ഉണ്ടന്ന് അറിഞ്ഞപ്പോൾ, ആ വീടിന്റെ പടികൾ ഇറങ്ങേണ്ടി വന്നു. തിരികെ ഉള്ള യാത്രയിൽ കാർ ആക്‌സിഡന്റ് ആയി. ക്രിട്ടിക്കൽ കണ്ടിഷനിൽ ആയിരുന്ന ഞാൻ പതിയെ റിക്കവർ ആയി. പിന്നീട് ഒരു തരo മരവിപ്പ് ആയിരുന്നു.
പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. അമ്മക്ക് ഒപ്പം ആയി പിന്നീട് ജീവിതം.
വർഷങ്ങൾ മാറി മറഞ്ഞു.
ഒരിക്കൽ ശ്രീയേട്ടൻ എന്നെ കാണാൻ വന്നു.
ഇനി നിന്റെ കൂടെ ഞാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ കരഞ്ഞു പോയിരുന്നു ഞാൻ. വീട്ടിലും ഈ കാര്യം സംസാരിച്ചപ്പോൾ.. അവർക്കും എതിർപ്പ് ഇല്ലായിരുന്നു.
പിന്നീട് അങ്ങോട്ട് പരസ്പരം പ്രണയിച്ചുo, ചെറിയ പിണക്കകളുമായി ജീവിതം മുന്നോട്ടു പോയി.
പിന്നീട് പതിയെ പതിയെ ശ്രീയേട്ടൻ വിളിക്കാതെ ആയി. വിളിച്ചാൽ തന്നെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി ഫോൺ കട്ട് ചെയ്യും. പലപ്പോഴും അടിപിടിയുമായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങനെ നേരം ഉള്ളൂ. കഴിവിന്റെ പരമാവധി പറഞ്ഞു മനസിലാക്കാൻ നോക്കി.
അതിനുള്ള മറുപടി ഇങ്ങനെ ആയിരുന്നു ” എന്നെ ഭരിക്കാൻ വരണ്ട. എന്റെ ഇഷ്ടം പോലെ ഞാൻ ചെയ്യും. ”
പഴയ ശ്രീയേട്ടനിൽ.. എത്രയോ അകലെ ആണ് ഇന്നത്തെ ശ്രീയേട്ടൻ എന്നു വേദനയോട് മനസിലാക്കി. പിന്നീട് അങ്ങോട്ടു തീരെ വിളി ഇല്ലാതെ ആയി. എല്ലാം മനസിലാക്കി തിരിച്ചു വരും എന്നു കരുതി.
ഒരു ദിവസം ശ്രീയേട്ടന്റെ അനിയൻ വന്നു. ശ്രീയേട്ടന്റെ ഡയറി എന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ടുപോയി.
പിന്നീട് വന്നത് ഒരു ഫോൺ കാൾ ആയിരുന്നു. സന്തോഷത്തോടെയാണ് ഞാൻ ആ കാൾ അറ്റൻഡ് ചെയ്തത്.
“ഹലോ ശ്രീയേട്ടാ..
“മാനസി, നമ്മുടെ വിവാഹത്തിന് എന്റെ അമ്മക്ക് സമ്മതം അല്ല. നിന്റെ ഒരു കല്യാണം കഴിഞ്ഞത് അല്ലെ. എനിക്ക് എന്റെ അമ്മയെ വേദനിപ്പിക്കാൻ കഴിയില്ല. ഞാൻ എല്ലാം ഇവിടെ വച്ചു നിർത്താണ്. ഇനി എന്നെ വിളിക്കരുത്.”
എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത്.
അപ്പോഴും ശ്രീയേട്ടന്റെ വാക്കുകളിൽ ഞാൻ തറഞ്ഞു നിൽക്കുകയായിരുന്നു.
വാ അടക്കി പൊത്തി ചുമരിനോട് ചേർന്നു ശബ്ദം ഇല്ലാതെ കരഞ്ഞു.
ഇല്ല.. ശ്രീയേട്ടന് എന്നെ തനിച്ചാക്കി പോവാൻ കഴിയില്ല. എന്റെ ശ്രീയേട്ടൻ വരും മനസിനെ പറഞ്ഞു പഠിപ്പിച്ച നാളുകൾ.
ഓരോ ദിവസവും പ്രതീക്ഷയോടെ കാത്തിരിക്കും. കണ്ണീരിന്റെ നനവോടെ ഫോണിലേക്ക് നോക്കി ഇരിക്കും.
മാസങ്ങൾ കടന്നു പോയി. പിജിക്കു ചേർന്നു. ഒരു ദിവസം അമ്പലത്തിൽ പോയി വരുന്ന വഴിക്ക് ശ്രീയേട്ടനെ കണ്ടു.
എന്നോട് ഒന്നു സംസാരിക്കെ.. ഒന്നു നോക്കുക പോലും ചെയ്യാതെ ശ്രീയേട്ടൻ എങ്ങോട്ടോ പോയി.
നിറഞ്ഞ കണ്ണുകൾ തുടച്ചു വീട്ടിലേക്കു വരുമ്പോൾ മനസിൽ കരുതിയിരുന്നു. പിജി കഴിഞ്ഞു ശ്രീയേട്ടനെ കാണണം. വിവാഹത്തെ കുറിച്ച് സംസാരിക്കണം.” എന്നെ തനിച്ചാക്കി പോവില്ല എന്നു ഉറച്ചു വിശ്വസിച്ചു.
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു. കൂട്ടുകാരി നീന വിളിച്ചു എന്നെ കാണണം എന്നു പറഞ്ഞപ്പോൾ ഞാൻ അവളെ കാണാൻ പോയി.
ഡീ നീ ഇനിയും ശ്രീഹരിക്ക് വേണ്ടി കാത്തിരിക്കണ്ട.. ശ്രീഹരി വേറെ ഒരു പെൺകുട്ടി ആയി ഇഷ്ടത്തിൽ ആണ്. ഞാൻ നേരിട്ടു കണ്ടതാ. അവളുടെ വാക്ക് ഒരു ഇടി തീ പോലെ എന്റെ മേലെ പതിച്ചു.
അവളോട് ഒന്നും പറയാതെ പോരുമ്പോൾ നെഞ്ചു നീറി പുകയുകയായിരുന്നു.
ഒരു പൊട്ടി കരച്ചിലോടെ അമ്മയോടെ എല്ലാം പറഞ്ഞപ്പോൾ എന്നെ ചേർത്ത് പിടിച്ചു, ഓരോന്നും പറഞ്ഞു സമാദാനിപ്പിച്ചു. പഠിത്തത്തിൽ ശ്രെദ്ധിക്ക്. നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട. അമ്മയില്ലേ കൂടെ.. എന്റെ മോൾ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട.
അമ്മയുടെ വാക്കുകൾ ആയിരുന്നു എന്റെ ധൈര്യം. പിന്നീട് അതുമായി ഞാൻ പൊരുത്തപെട്ടു മുന്നോട്ടു നീങ്ങി. പിന്നീട് ഞാൻ ശ്രീയേട്ടനെ കുറിച്ച് ഓർത്തിട്ടില്ല. വല്ലപ്പോഴും ഓർമ വന്നാൽ തന്നെ എന്റെ മൈൻഡ് ഞാൻ തന്നെ കണ്ട്രോൾ ചെയ്യും.
പിന്നീട് അങ്ങോട്ടു തിരക്കു പിടിച്ച ജീവിതമായിരുന്നു. പഠിത്തം കഴിഞ്ഞതും ജോലിക്ക് കയറി. അമ്മയുടെ കൂടെ സന്തോഷം നിറഞ്ഞ ജീവിതം. ഒന്നിനെ കുറിച്ച് ഓർക്കാൻ പോവാറില്ല.
പക്ഷേ.. ഇന്ന് എന്തിനു വേണ്ടിയാണ് അയാൾ വീണ്ടും.
ഇനി ഒരിക്കലും അയാൾക്ക് എന്റെ മനസിൽ സ്ഥാനം ഇല്ല. ഇനി പഴയ മാനസിയിലേക്ക് ഒരു തിരിച്ചു പോക്കില്ല. പ്രായത്തിന്റെ പക്വതയില്ലായ്മ്മയിൽ എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
എനിക്ക് ഞാനായിട്ട് ജീവിച്ചാൽ മതി. ഇനി അയാൾ തനിക്കു മുന്നിൽ വന്നു നിന്നാലും മാനസി പതറില്ല.
ഉറച്ച തീരുമാനത്തോടെ അവൾ അമ്മയുടെ റൂമിലേക്ക് നടന്നു. അമ്മയെ കെട്ടിപിടിച്ചു അവൾ കിടന്നു. പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.
തുടരും

by