23/04/2026

കല്യാണം : ഭാഗം 08

രചന – കാന്താരി

രണ്ടു ദിവസമായി ക്ലാസ്സിൽ പോലും പോവാതെ ഞാൻ വീട്ടിൽ ഇരിക്കുന്നു.
പെട്ടന്ന് ഒരു ദിവസം
രാവിലെ ദേവു ചേച്ചിയുടെ ഫോൺ വന്നു സിദ്ധു വേട്ടനു ആക്‌സിഡന്റ് ആയെന്ന് പറഞ്ഞു കൊണ്ട് കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥ യായിരുന്നു എനിക്ക്

ഹോസ്പിറ്റലിൽ ചെല്ലണം കാണണമെന്നോക്കെ ഉണ്ടായിരുന്നു പക്ഷേ… അന്നത്തെ കാര്യം ഓർത്തപ്പോൾ വേണ്ടെന്നു വെച്ച് വീട്ടിൽ തന്നെ യിരുന്നു

“എന്താടി.. മുഖം വീർപ്പിച്ചു ഇരിക്കുന്നേ.. ”

അമ്മയുടെ ചോദ്യം കേട്ടപ്പോൾ നല്ല ദേഷ്യം വന്നെങ്കില്ലും ഒന്നും മിണ്ടാതെ ഞാനിരുന്നു

“നീയെന്താ മൗനവൃതത്തിൽ ആണോ.. ”

“അമ്മക്ക് ഇപ്പോ എന്താ വേണ്ടേ… ”
(കലിപിൽ ഞാൻ ചോദിച്ചു )

“എന്താ നിനക്ക് പറ്റിയെ… ”

“അത് സിദ്ധുവേട്ടനു ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ് ”

“അയ്യോ… എന്നിട്ട് എന്താ പറ്റിയെ ”

“അതൊന്നും അറിയില്ല കുറച്ചു സീരിയസ് ആണ് ”

“നിനക്ക് ഒന്ന് പോയി നോക്കാമായിരുന്നില്ലേ ”

(എന്നിട്ട് വേണം ഇതൊക്കെ പറ്റിയത് ഞാൻ കാരണ മാണെന്ന് പറഞ്ഞു ആ പൂതന എന്നെ വധിക്കാൻ ) അവൾ മനസ്സിൽ പറഞ്ഞു

കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടു മൊക്കെ നടന്നു ഒരു സമാധാനം കിട്ടുന്നില്ല. വിളിച്ചു നോക്കാമെന്നു വിചാരിച്ചപ്പോൾ ഒരു മടി തോന്നി
പിന്നെ രണ്ടും കല്പിച്ചു ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചിറങ്ങി.

❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇

ബസ്സ് സ്റ്റോപ്പില്ലേക്ക് നടക്കുമ്പോൾ സിദ്ധുവേട്ടന്റെ വീടിന്റെ മുന്നിൽ ആരോ ഒരാൾ വണ്ടിയുമായി നിൽക്കുന്നത് കണ്ടു

ആരാന്ന് അറിയാൻ വേണ്ടി ഞാനായാളുടെ അടുത്തേക്ക് ചെന്നു

“ഹലോ… ആരാ… എന്താ ഇവിടെ നിൽക്കുന്നേ.. ”

“അത് ഈ വീട്ടിൽ ആരും ഇല്ലേ… ഞാൻ ഇവിടെ താമസിക്കുന്ന സിദ്ധാർഥ്ന്റെ ഫ്രണ്ട് ആണ്..
അവരെവിടെ പോയതാണെന്ന് അറിയുമോ.. ”

“സിദ്ധുവേട്ടനു ആക്‌സിഡന്റ് ആയി അവരെല്ലാം ഹോസ്പിറ്റലിൽ ആണ്… ”

“അയ്യോ… ഇതെപ്പോ സംഭവിച്ചു രണ്ടു ദിവസം മുൻപ് ഞാനവനെ കണ്ടതാണ്.. ”

“അന്ന് വൈകുന്നേരമാണ്.. സംഭവിച്ചത്..
ഞാൻ ഹോസ്പിറ്റലില്ലേക്കാ പോവുന്നത് ചേട്ടൻ എന്റെ കൂടെ പോന്നോളൂ… ”

“ഓക്കേ… എന്നാ കുട്ടി വണ്ടിയിൽ കേറിക്കോ.. ”

അങ്ങനെ അയാളുടെ കൂടെ ഹോസ്പിറ്റലില്ലേക്ക് തിരിച്ചു പോകും വഴി അയാളെ പരിചയപെട്ടു ‘അർജുൻ ‘ എന്നാണ് പേര് സിദ്ധുവേട്ടന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുണ്ട് കുറച്ചു നാള്. ഇപ്പോ ചെന്നൈയിൽ വർക്ക്‌ ചെയുന്നു.

 

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അശ്വന്തേട്ടൻ ഫർമസിയിൽ നിൽക്കുന്നത് കണ്ടു

“ഏട്ടാ…. ”

“ആ… നീ വന്നോ… അല്ല ഇതാരാ അജു…
നിയെപ്പോ എത്തി… ഇവളെ എങ്ങനെ പരിചയം.. ”

“അതൊക്കെ പറയാം… സിദ്ധു വിന് എന്താ പറ്റിയെ ഇപ്പോ എങ്ങനുണ്ട്.. ”

“വാ… Icu വിൽ തന്നെ ആണ് ബോധം വന്നിട്ടില്ല.. ഇന്നലെ കൈക്ക് ഓപ്പറേഷൻ കഴിഞ്ഞു.. ”

Icu ന്റെ മുന്നിൽ എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു. ആ പൂതന എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട് അത് മൈൻഡ് ചെയ്യാതെ ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു

“മോളെ… ” – ന്ന് വിളിച്ചു കൊണ്ട് അമ്മ കരയാൻ തുടങ്ങി

“കരയല്ലേ.. അമ്മേ.. ഒന്നും ഉണ്ടാവില്ല.. ”
അങ്ങനെ ഓരോന്ന് പറഞ്ഞു ഞാനാമ്മയെ സമാധാനിപ്പിചിട്ട് ദേവു ചേച്ചിയുടെ അടുത്തേക്ക് ചെന്നു. അപ്പൊത്തന്നെ ആ പൂതന എന്റെ അടുത്തേക്ക് വന്നു

“നിയെന്തിനാടി ഇങ്ങോട്ട് വന്നേ ”

“ഇവിടെ വന്ന് സിദ്ധു വിന്റെ ബാക്കിയുള്ള ജീവനും കൂടി കളയാൻ വേണ്ടി വന്നതാണോ…
പൊക്കോണം ഇപ്പോ ഇവിടുന്ന്…
നീ ഒറ്റ ഒരുത്തിയ ഇതിനൊക്കെ കാരണം… ”

ഇതൊക്കെ കേട്ടപ്പോൾ തന്നെ എന്റെ സമനില തെറ്റി തുടങ്ങിയിരുന്നു. വീണ്ടും എന്തോ അവൾ പറയാൻ നിന്നതും എന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞു

“ഇത് നീ ചോദിച്ചു വാങ്ങിയതാ…. ക്ഷമക്കും ഒരു പരുത്തിയുണ്ട് അനു.. അന്ന് നീ വീട്ടിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ ഞാൻ കാരണം പ്രശ്നം വലുതാവണ്ടാന്ന് കരുതിയ ഞാൻ ഇറങ്ങി പോന്നത്…
നീ കാരണമാണ് സിദ്ധുവേട്ടന് ഇങ്ങനെയൊക്കെ സംഭവിച്ചത്.. നീയാണ് ഇവിടുന്ന് പോവേണ്ടത്.. ”

എന്റെ സംസാരം കേട്ടു അവിടുള്ള എല്ലാവരും നിശബ്ദരായി നിന്നു
ആകെ ചമ്മി നിന്ന അനു പോവാൻ നിന്നതും ഞാനവളുടെ കൈയിൽ പിടിച്ചവിടെ നിർത്തി

“പോകുന്നതിനു മുൻപ് നീ ഇതും കൂടി കേട്ടോ..
എനിക്ക് സിദ്ധുവേട്ടനെ ഇഷ്ടമാണ്… ഞാൻ ഒരാളുടെ മുന്നിൽ കഴുത്ത് നീട്ടുനുണ്ടെങ്കിൽ അത് സിദ്ധുവേട്ടന്റെ മുന്നിൽ മാത്രം മായിരിക്കും നോക്കിക്കോ.. … ”

എന്നും പറഞ്ഞു കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.

വീട്ടിൽ എത്തിയിട്ട് ഒരു ലക്കും ലെവലുമില്ലാതെ ഞാൻ എന്തൊക്കെയോ ചെയ്കൊണ്ടിരുന്നു
അമ്മ ഓരോന്ന് പറയുന്നുണ്ടെങ്കിലും ഞാനതോന്നും തന്നെ മൈൻഡ് ചെയ്തില്ല

“ഡീ… എത്ര നേരായി ബെൽ അടിക്കുന്നു നിനക്ക് ആ വാതിൽ ഒന്ന് തുറന്നുടെ… ”

തലക്കിട്ടു അമ്മ ഒരു കുത്ത് തന്നു കൊണ്ട് പറഞ്ഞപ്പോൾ ആണ് ബെൽ അടിക്കുന്ന സൗണ്ട് ഞാൻ കേട്ടത് തന്നെ.
പിന്നെ അമ്മയുടെ പിന്നാലെ പോയി നോക്കിയപ്പോൾ പുറത്തു നിലക്കുന്നവരെ കണ്ടു ഞാൻ ശ്വാസമടക്കി നിന്നു…

 

(തുടരും… )