രചന – ചിലങ്ക
” കല്യാണം കഴിഞ്ഞാൽ അടുത്തതെന്താ….. സച്ചു നാണത്തോടെ ഫോൺ ചെവിയിൽ വെച്ചു….. ”
കല്യാണം കഴിഞ്ഞാൽ സദ്യ…. സച്ചു വേട്ട നമ്മളുടെ കല്യാണത്തിന് ആദ്യത്തെ പന്തിയിൽ തന്നെയിരിക്കണം .. എനിക്ക് അത് നിർബന്ധവാ..,
മറുതലയ്ക്കൽ നിന്നും മീനു വിന്റെ പറച്ചിൽ കേട്ടതും സച്ചു തലയിൽ കൈ വെച്ചു പോയ്…..
എടി പൊട്ടി അതല്ല കല്യാണം കഴിഞ്ഞ് രാത്രിയിൽ…. നീ പാലുമായി വന്നിട്ട് കതക് അടച്ചിട്ട് … എന്റെ അടുത്ത് വന്നിരുന്നിട്ട്…. കിടന്നിട്ട്… പിന്നെ എന്താ 😜😜
പാലും പഴവുo തിന്നിട്ട് നമ്മൾ കിടക്കും അല്ലെ സച്ചു വേട്ടാ….
ഞാനാരോടാ ഈ പറയുന്നത് … എന്റെ പൊന്ന് മീനു ഈ ലോകത്ത് ഒരാണിനും പെണ്ണിനും പിള്ളേർ ഉണ്ടാകുന്നത് പാലും പഴവും തിന്നിട്ടല്ല….
അറിയോ നിനക്ക്…..🥵🥵
ഉം… ഉം….. എനിക്കറിയാം……നാണത്തോടെ അവൾ പറഞ്ഞു..
അറിയോ. എന്നാൽ പറഞ്ഞെ കേൾക്കട്ടെ……..
ആകാംഷയിൽ സച്ചു ചോദിച്ചു
രാത്രി കിടന്ന് ലൈറ്റ് അണയ്ക്കും… എന്നിട്ട് പിറ്റേന്ന് എണീക്കും. എന്നിട്ട് കുറച്ച് നാള് കഴിയുമ്പോൾ ഞാൻ സച്ചു വേട്ടൻറെ ചെവിയിൽ പറയും നമ്മൾക്കൊരു വാവ വരാൻ പോകുമെന്ന് അല്ലെ സച്ചു വേട്ട….
എന്റെ ഭാഗത്തും തെറ്റുണ്ട്……
കണ്ട സിനിമ ഒക്കെ കണ്ട് പിരി പോയിരിക്കുന്ന നിന്നോട് ഞാൻ ഇതൊന്നും ചോദിക്കാൻ പാടില്ലായിരുന്നു….
അല്ലെങ്കിൽ തന്നെ എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ച് പെണ്ണിനെ കേറി പ്രേമിക്കാൻ പാടില്ലായിരുന്നു…….
ഹ്മ്മ് മീനു കൊച്ചല്ല.. നിക്ക് പതിനെട്ട് വയസ്സായി… ഞാഞ……
ഓഹ് എന്ത് പറഞ്ഞാലും ഈ ഡയലോഗ്…. വെച്ചിട്ട് പോടീ… നാളെ എനിക്ക് നേരത്തെ എഴുന്നേൽക്കാനുള്ളതാ….
ഹു…ഞാനും വരട്ടെ സച്ചു വേട്ടാ… പാറു ചേച്ചിടെ ഏട്ടത്തി അല്ലെ ഞാൻ……
അവൾ കൊഞ്ചി പറഞ്ഞതും സച്ചു വിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…..
അയ്യടാ ഒരു ഏട്ടത്തി…… കണ്ടാലും പറയും…..
അത് കേട്ടതും അവളും ചിരിച്ചു….
നിനക്ക് കുഴപ്പം ഒന്നുവില്ലല്ലോ അല്ലെ……
ഇല്ല ഏട്ടാ……..
ഹ്മ്മ്.. എന്നാ വെച്ചോ….ഗുഡ് നൈറ്റ്…..
ഹാ.. ഗുഡ് നൈറ്റ് ഏട്ടാ……..
********************
അങ്ങോട്ട് മാറ് മനുഷ്യ കുറേ നേരായി കണ്ണാടിയുടെ മുന്നിൽ നിന്ന് കോക്രി കാണിക്കുന്നു……
എനിക്ക് റെഡി ആകണം….
അമ്മ ദേഷ്യത്തോടെ പറഞ്ഞതും അച്ഛൻ അവരെ കലിപ്പിൽ നോക്കി.
നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. നോക്കോയെ എന്നെ കാണാൻ എങനെ ഉണ്ടെന്ന്…..
അച്ഛൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് അമ്മയേ കാണിച്ചു…..
നിങ്ങളുടെ മട്ടും മാതിരിയും കണ്ടാൽ തോന്നുo നിങ്ങളുടെ പെണ്ണുകാണൽ ആണെന്ന്.. ഞാൻ ഇവിടെ ആകെ പേടിച്ച് നിൽക്കുവാ അവളുടെ വീട്ടുകാർ സമ്മതിക്കുവോ ഇല്ലയോന്ന്….
അമ്മ പേടിയോടെ പറഞ്ഞു….
സമ്മതം ചോദിക്കാൻ അല്ലെ എന്റെ ഭാനു നമ്മൾ പോകുന്നത്. ഇനി സമ്മതിച്ചില്ലങ്കിൽ എന്ത് ചെയ്യണമെന്ന് എന്റെ മോന് അറിയാം… നീ വേഗം വരാൻ നോക്ക്……
ഹ്മ്മ്…..
*******************
കാർത്തി ഡ്രസ്സ് മാറി വരുമ്പോൾ ലെച്ചു സാരി ഉടുക്കുന്ന തിരക്കിൽ ആയിരുന്നു…
അലമാരയിൽ നിന്നും ഷർട്ട് എടുത്ത് ഒരു നിമിഷം അവൻ അവളെ നോക്കി
പുള്ളിക്കാരി സാരി യുടെ പ്ളേറ്റ് നേരെയാക്കുന്നതിരക്കിലാണ്….
കുളി കഴിഞ്ഞ് ഈറനോടെ പിങ്ക് കളർ സാരിയിൽ നിൽക്കുന്ന അവളെ കണ്ടതും കാർത്തി അറിയാതെ തന്നെ അവളുടെ അടുത്തേക്ക് നടന്നു…..
അവളുടെ അടുത്ത് നിന്നതും ലെച്ചു മുഖം ഉയർത്തി അവനെ നോക്കി..
കാർത്തി ഈ പ്ളേറ്റ് ഒന്ന് ശരിയാക്കി താ… കുത്തിയിട്ട് നേരെയാകുന്നില്ല….
അത് കേട്ടതും അവൻ ഷർട്ട് ബെഡിൽ ഇട്ട് സാരിയുടെ പ്ളേറ്റ് നേരെയാക്കി അവളുടെ വയറ്റിൽ തിരുകി വെച്ചു.. അവന്റെ കൈ യിലെ ചൂട് അവളുടെ ആലില വയറ്റിൽ അറിഞ്ഞതും അവൾ ഒന്ന് പൊള്ളി പിടഞ്ഞു ..
അവൻ മുഖം പോലും ഉയർത്താതെ അവളുടെ പൊക്കിൾ ചുഴിയിൽ അധഃരങ്ങൾ ചേർത്തു…
ലെച്ചു അറിയാതെ കണ്ണുകൾ അടച്ചു….
അവനെ മാറ്റാൻ പോലും അവൾ ശ്രമിച്ചില്ല….
അവളുടെ വയറ്റിൽ മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി അവസാനo എഴുന്നേറ്റ് അവളെ തന്നോട് ചേർത്ത് നിർത്തി…
കാ… കാർത്തി… പോ.. പോകണ്ടേ….. മാറ്… അവനെ തന്നിൽ നിന്നും മാറ്റാൻ നോക്കിയെങ്കിലും അവൻ പിടി വിട്ടതേയില്ല….
ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് മറ്റേ കൈ കൊണ്ട് അവളുടെ വയറ്റിൽ അവൻ തഴുകി..
എന്തെന്ന രീതിയിൽ അവൾ അവനെ നോക്കി…..
” എന്നാണ് ലെച്ചു നമ്മടെ ബേബി നിന്റെ ഈ വയറ്റിൽ വരുന്നത്…ഒരുപാട് കൊതിക്കുന്നുണ്ട് ഞാൻ..
ലേബർ റൂമിൽ വേദന കൊണ്ട് കരയുന്ന അമ്മമാരിൽ നിന്നും അവരുടെ കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടു വരുബോൾ ആ അമ്മയുടെ സന്തോഷം…
തന്റെ കുഞ്ഞിനെ അതിന്റെ അച്ഛന്റെ കൈയിൽ കൊടുക്കുമ്പോൾ ആ മനുഷ്യന്റെ സന്തോഷം… തന്റെ ഭാര്യയേയും കുഞ്ഞിനേയും കുഴപ്പമില്ലാതെ രക്ഷിച്ചതിന് എന്റെ നേരെ നന്ദിയോടുള്ള ആ നോട്ടം………
വല്ലാത്ത ഒരു അനുഭൂതിയാണ് ലെച്ചു.. വല്ലാത്ത………..
ഇപ്പോൾ ഞാനും വല്ലാത്ത ആകാംഷയിൽ കാത്തിരിപ്പാണ് നമ്മടെ ബേബിക്ക് വേണ്ടി…….
നീ എന്റെ ചെവിയിൽ പറയുന്ന ആ കാര്യം കേൾക്കാൻ വേണ്ടി….
അത്രയും സ്നേഹത്തോടെ അവൻ പറഞ്ഞതും അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു…..
താനും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നു…….
ഒരുപാട് ഒരുപാട്…….
*******************
ഹേമ നാളെ ഹോത്ര കമ്പനിയുമായിട്ടുള്ള മീറ്റിങ് ഓർമ്മയുണ്ടല്ലോ…..
ഹാളിൽ ജൂസ് സിപ് ചെയ്തു കൊണ്ട് സച്ചു വിന്റെ അച്ഛൻ ചോദിച്ചതും കണ്ണാടി നോക്കി ലിപ്സ്റ്റിക് ഇടുന്ന അമ്മ അയാളെ നോക്കി…
What is Raj ഞാൻ ലിപ് സ്റ്റിക്ക് ഇടുമ്പോൾ എന്നെ ശല്യം ചെയ്യരുതെന്ന് അറിയില്ലേ തനിക്..
ഓഹ് സോറി…. ഡാർലിംഗ്…..
ഹാ നാരായണേട്ടാ എല്ലാം മേടിച്ചോ…. പൊതിയുമായി ജോലിക്കാരൻ ഹാളിൽ വന്നതും സച്ചു അയാളുടെ കയ്യിൽ നിന്നും ആ പൊതിയെല്ലാം മേടിച്ച് ചോദിച്ചു…..
അച്ഛനും അമ്മയും ഒന്നും മനസ്സിലാകാതെ അവനെ നോക്കി…..
എന്താണ് സച്ചു ഇത്രയും ബേക്കറി ഐറ്റംസ് എന്തിനാണ്… ആരെങ്കിലും ഗസ്റ്റ് ഉണ്ടോ…..
അച്ഛന്റെ ചോദ്യം കേട്ട് അവൻ ഒന്ന് പുച്ഛിച്ചു….
ഇവിടെ വന്നിട്ട് ഇത്രയും ദിവസമായി ഒന്ന് നേരെ ചൊവ്വേ മക്കളോട് ഒന്ന് സംസാരിക്കുകപോലും ചെയ്യാത്ത അച്ഛനും അമ്മയും…..
ഹാ ഇന്നൊരു വിശേഷം ഉണ്ട്… അല്ലെ സച്ചു… അതും പറഞ്ഞ് പാറു ഹാളിൽ വന്നതും എല്ലാരുടെയും നോട്ടം അവളിലായി….
സാരി ഉടുത്ത് സുന്ദരിയായിട്ടാണ് അവൾ നിൽക്കുന്നത്….
നീ എവിടെ പോവാ പാറു….. ഇവിടെ എന്താ നടക്കുന്നത്….. ( അമ്മ )
അതെന്താണെന്ന് അധികം താമസിക്കാതെ നിങ്ങൾക്ക് മനസ്സിലാകും.
……
അത്രയും പറഞ്ഞ് സച്ചു അവന്റെ ജോലിയിലേക്ക് പോയ്…
പാറു ഒന്ന് പുച്ഛിച്ച് അടുക്കളയിലേക്ക് പോയ്….
അച്ഛനും അമ്മയും ഒന്നും മനസ്സിലാകാതെ നിന്നും…..
***********
വെളിയിൽ വണ്ടിയുടെ ശബ്ദം കേട്ടതും സച്ചു വെളിയിലേക്ക് ഇറങ്ങി……
അച്ഛനും അമ്മയും കാർത്തിയും ലെച്ചു വും കിരണും വണ്ടിയിൽ നിന്നും ഇറങ്ങി….
സച്ചു സന്തോഷത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു……
ഹാളിൽ ഇരുന്ന സച്ചു വിന്റെ അച്ഛനും അമ്മയും അവരെ കണ്ട് ഒന്ന് അമ്പരന്നു….ഒരു ചിരി വരുത്തി അവരുടെ അടുത്തേക്ക് നടന്നു…..
ആരായിത് അരവിന്ദ്….. എല്ലാരും ഉണ്ടല്ലോ വാ ഇരിക്ക്… സച്ചു വിൻറെ അച്ഛൻ അവരെ അകത്തേക്ക് ക്ഷണിച്ച് ഇരുത്തി…….
സച്ചുവിന്റെ അമ്മയേ നോക്കി ഭാനുവമ്മ ചിരിച്ചെങ്കിലും അവർ മൈൻഡ് ചെയ്തില്ല…..
ലെച്ചു പാറു വിനെ തിരക്കി അടുക്കളയിലേക്ക് പോയ്…..
നിങ്ങളെയൊക്കെ കണ്ടിട്ട് എത്രനാളായി….. സച്ചു വിന്റെ അച്ഛൻ കാർത്തിയോട് പറഞ്ഞു….
ഹും അതിന് ആണ്ടിൽ ഒരിക്കൽ വീട്ടിൽ വന്ന് കേറുന്നത് നിങ്ങക്ക് അല്ലെ അങ്കിൾ കാർത്തി പറഞ്ഞു….
അയാൾ ഒന്ന് ചിരി വരുത്തി…..
അല്ല എല്ലാരും എന്താ ഒരു അറിയിപ്പില്ലാതെ പെട്ടെന്ന്……സച്ചു വിന്റെ അമ്മ ചോദിച്ചതും എല്ലാരും സച്ചു വിനെ നോക്കി…..
ഓഹ് ഞാൻ അത് എന്റെ അച്ഛനും അമ്മയ്ക്കും ഒരു സർപ്രൈസ് തരാൻ ഇരുന്നതാ…. ഇന്ന് നിങ്ങൾ ജനിപ്പിച്ച എന്റെ പെങ്ങളുടെ പെണ്ണുകാണൽ ആണ്… വരൻ ധാ ഈ ഇരിക്കുന്ന കിരൺ……….
സച്ചു വിന്റെ വാക്കുകൾ കേട്ട് അച്ഛനും അമ്മയും ഞെട്ടി എഴുന്നേറ്റും… അപ്പോഴേക്കും ലെച്ചു വിന്റെ കൂടെ ചായയുമായി പാറു വന്നു…
അവളുടെ അച്ഛനെയും അമ്മയെയും മൈൻഡ് ചെയ്യാതെ ബാക്കി എല്ലാർക്കും ചായ നൽകി…
കിരണിന്റെ അടുത്തെത്തിയതും അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു…..
എന്താടോ ഒന്നും പറയാത്തത്….
കാർത്തിയുടെ അച്ഛൻ ചോദിച്ചു….
ഇത് നടക്കില്ല………….സച്ചു വിന്റെ അച്ഛനും അമ്മയും പറഞ്ഞു……
സച്ചു വും പാറുവും ദേഷ്യത്തോടെ അവരെ നോക്കി…..
ബാക്കി എല്ലാരും ഇരുന്നയിടത്ത് നിന്നും എഴുനേറ്റു…..
എന്താടോ……..
ഒന്നാമത്തെ കാരണം ഇവളുടെ കല്യാണം ഒരു റിച്ച് ഫാമിലി യിലെ ഒരാളുമായി ഉറപ്പിച്ചിട്ടാണ് ഞങ്ങൾ നാട്ടിൽ വന്നത് … രണ്ട് നിങ്ങളുടെ കുടുബത്തിൽ എന്റെ മോളെ ആയിക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല…..
അച്ഛൻ പറയുന്നത് കേട്ട് കിരൺ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
.
എന്താടോ ഇങ്ങനെ പറയുന്നത് പണത്തിന്റെ കാര്യത്തിൽ ഞങ്ങളും പിന്നിൽ അല്ല.. നമ്മടെ മക്കൾക്ക് പരസ്പരം ഇഷ്ട്ടം ആണെടോ… അങ്ങോട്ട് നടത്തി കൊടുത്തുടെ……
(അച്ഛൻ )
പണത്തിന്റെ കാര്യത്തിൽ നിങ്ങക്ക് അവരെക്കാൾ പിന്നിൽ ആണ് അരവിന്ദ്… പോകാൻ നോക്ക്…..
അത് പറയാൻ താൻ ആരാടോ……. കിരൺ കലിപ്പിൽ പറഞ്ഞു…….
അമ്മ അവനെ അടക്കാൻ നോക്കിയെങ്കിലും അവൻ ദേഷ്യം കൊണ്ട് വിറച്ചു…..
ഇവൾ എന്റെയാ… വിളിച്ചെറുക്കി കൊണ്ടുപോകാൻ എനിക്കറിയാം…..
മാന്യമായിട്ട് പെണ്ണ് ചോദിക്കാൻ വന്നപ്പോൾ ആട്ടി ഇറക്കുന്നോ……….
അവൻ ദേഷ്യത്തിൽ അയാളുടെ അടുത്തേക്ക് ചീറിയതും സച്ചു അവനെ തടഞ്ഞു…..
നീ മിണ്ടാതെ ഇയാൾക്കുള്ള മറുപടി ഞാൻ കൊടുക്കാം…. അതും പറഞ്ഞ് സച്ചു അവനെ മാറ്റി നിർത്തി അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വന്ന് നിന്നും…
അവർ പകപ്പോടെ അവനെ നോക്കി…
പാറു വിന്റെ കൈ പിടിച്ച് അവന്റെ കൂടെ നിർത്തി…..
ഞങൾ ആരാ നിങ്ങളുടെ………..
നിനക്ക് ഭ്രാന്ത് ആണോ സച്ചു….. (അവന്റെ അമ്മ )
നിങ്ങളോട് ഞാൻ ചോദിച്ചത് കേട്ടില്ലേ… ഞങൾ ആരാണെന്ന്…. അവൻ വീണ്ടും ചോദ്യം ഉയർത്തിയതും എല്ലാരും അവനെ ഭയത്തോടെ നോക്കി..
ഇന്നേവരെ കാണാത്ത ഒരു ഭാവം ആയിരുന്നു സച്ചു വിന്റെ….
പാറു വിന്റെ കണ്ണുകളും നിറഞ്ഞു….
ഞങളുടെ മക്കൾ…… (സച്ചു :അച്ഛൻ )
മക്കൾ തുഫ്…………… ഞങൾ ശരിക്കും ആരാണെന്ന് അറിയോ ഈ വീടിന് കാവൽ നിൽക്കുന്ന പട്ടികൾ… വെറും പട്ടികൾ… അത്രയേ ഉള്ളു…………
സച്ചു അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞതും അവർ രണ്ടും വിരണ്ടു പോയ്…….
മക്കളെ ഉണ്ടാക്കിയാൽ അച്ഛനും അമ്മയും ആകില്ല… സ്നേഹിക്കണം…. ഇച്ചിരി വാത്സല്യം തരണം……
നിങ്ങൾ ഇതൊക്കെ ചെയ്തിട്ടുണ്ടോ….
ഞങ്ങളെ ഇവിടുത്തേ ജോലിക്കാരെ ഏല്പിച്ച് വിദേശത്ത് പോയ് പണത്തിന് വേണ്ടി മരിക്കുകയായിരുന്നില്ലേ ഇത്രയും നാൾ…..
പിന്നെ ഇപ്പോൾ എന്താ ഇവളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തം….
സച്ചു സൂക്ഷിച്ച് സംസാരിക്കണം… ഞങ്ങൾ ഇങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് നിനക്കും ഇവൾക്കും വേണ്ടി മാത്രമാണ്…….
(അമ്മ )
ഓഹ് ഞങ്ങൾക്ക് വേണ്ടി ആണെന്ന് പോലും….
നിങ്ങൾ ഒരു അമ്മയാണോ…
മോൾക്ക് ഒരു അമ്മ യുടെ കെയർ വേണ്ടുന്ന സമയത്ത് പോലും നിങ്ങൾ എന്റെ കൂടെ ഉണ്ടായിരുന്നോ…
ആർത്തവ സമയത്ത് ഒന്ന് ആ നെഞ്ചിൽ ചായിച്ച് കിടത്താൻ…
പോട്ടെ മോളെയെന്ന് സമാധാനിപ്പിക്കാൻ…..
ഇച്ചിരി ചൂട് വെള്ളം വയറ്റിൽ പിടിച്ച് തരാൻ…..നിങ്ങൾ ഉണ്ടായിരുന്നോ………. ഉണ്ടായിരുന്നോന്ന്…..
പാറു ദേഷ്യത്തോടെ അമ്മയുടെ നേരെ ചീറി…..
അവരുടെ മുഖം കുഞ്ഞിഞ്ഞു….
ചുരുക്കി പറഞ്ഞാൽ അച്ഛനും അമ്മയും എന്നതിൽ നിങ്ങക്ക് വെറും സീറോ ആണ് ബിഗ് സീറോ……
അതുകൊണ്ട് എന്റെ അനിയത്തി യുടെ കല്യാണകാര്യത്തിൽ തീരുമാനം പറയാൻ നിങ്ങൾ രണ്ടാളും വരണ്ട….
ഈ കല്യാണം നടക്കും… എത്രയും വേഗം തന്നെ… ഈ ഞാൻ നടത്തും… നിങ്ങൾക്ക് വേണമെങ്കിൽ കൂടെ കാണാം… ഇവളെ അനുഗ്രഹിക്കാം.. ഇനി നിങ്ങൾ ഈ കല്യാണത്തിന് വന്നില്ലെങ്കിൽ ഞങളുടെ അച്ഛനും അമ്മയും അങ്ങോട്ട് ചത്തു പോയെന്ന് ഞങൾ കരുതും…. അത്രതന്നെ…
കണ്ണീർ തുടച്ച് അവൻ പറഞ്ഞത് കേട്ട് എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു…
അവന്റെ അച്ഛന്റ്റെയും അമ്മയുടെയും മുഖം അപ്പോഴും താന്നിരിക്കുകയായിരുന്നു…..
തുടരും…..

by