23/04/2026

ഹൃദയതാളം : ഭാഗം 32

രചന – ചിലങ്ക

വീട്ടിലെത്തി എല്ലാരും ഹാളിൽ ഇരുന്നു….
അപ്പോഴാണ് സച്ചു വിന് ഫോൺ കാൾ വന്നത്……
അതിൽ സംസാരിച്ചതും അവന്റെ മുഖം മാറുന്നത് എല്ലാരും ശ്രദ്ധിച്ചു…..

എന്താ മോനെ…. അച്ഛൻ അവനോട് കാര്യം തിരക്കി…..

വീട്ടിൽ പോണം അങ്കിൾ….. പാറു വാ… അതും പറഞ്ഞ് അവൻ എഴുന്നേറ്റു….

എന്താടാ ( പാറു &കാർത്തി, )

ഞങളുടെ തന്തയും തള്ളയും ലാൻഡ് ആയിട്ടുണ്ട്…….. പുച്ഛത്തോടെ അവൻ പറഞ്ഞു……

എന്നാ വാടാ നമ്മൾക്ക് പോകാം അതും പറഞ്ഞ് പാറു എല്ലാരോടും യാത്ര പറഞ്ഞ് പോയ്‌.. കൂടെ പ്രേമും

എല്ലാരും അവർ പോകുന്നത് നോക്കി നിന്നും…

പാവം കുട്ടികൾ അച്ഛന്റ്റെയും അമ്മയുടെയും സ്നേഹം എന്തെന്ന് അറിഞ്ഞിട്ടില്ല… എല്ലാം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല…..
നമ്മളുടെ മക്കളെ പോലെ ചേർത്ത് പിടിച്ചിട്ടേ ഉള്ളു ഇന്നുവരെ….. ( അമ്മ )

എത്രയായാലും സ്വന്തം അച്ഛന്റ്റെ യും അമ്മയുടെയും കൂട്ട് വരുവോ നമ്മൾ
( അച്ഛൻ )

എല്ലാർവർക്ക് വല്ലാതെ വിഷമമായി.

*****************

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു രാത്രി…..

അതേ കിരണേട്ടന് നാളെ ഒരു സർപ്രൈസ് ഒണ്ട്…..
മറു തലയ്ക്കൽ നിന്നും പാറു പറഞ്ഞതും അവൻ അതിനായി കാത് കൂർപ്പിച്ച്…

എന്ത് സർപ്രൈസ്….. അവൻ ആകാംഷയോടെ ചോദിച്ചു….

അതല്ലേടാ പൊട്ടാ സർപ്രൈസ് ആണെന്ന് പറഞ്ഞത്….

എടായോ…. ആദ്യം സാർ… പിന്നെ കിരണേട്ടൻ.. പിന്നെ താൻ… ഇപ്പോൾ ടാ… ഇതെവിടെ ചെന്നവസാനിക്കുവോ എന്തോ�

എന്തെങ്കിലും പറഞ്ഞോ കിരണേട്ടാ…..

ഓ ഇല്ല.. നീ വെച്ചോ എനിക്ക് ഉറക്കം വരുന്നു……

എന്നാ ഗുഡ് നൈറ്റ്‌…. അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു….

*******

രാവിലെ അച്ഛന്റ്റെ നിലവിളി കേട്ടാണ് എല്ലാരും ഉറക്കമുണർന്നത്…..
ഹാളിൽ ചെല്ലുമ്പോൾ സോഫയിൽ ഇരുന്ന് കരയുന്ന അച്ഛൻ സമാധാ നിപ്പിക്കുന്ന അമ്മ….

എന്താ എന്ത് പറ്റി കാർത്തിയും ലെച്ചു വും പേടിയോടെ ചോദിച്ചതും… അച്ഛൻ കാറ്റ് പോലെ കിരണിന്റെ അടുത്തേക്ക് ഓടി ഉടുമ്പ് പോലെ അവളെ കെട്ടിപ്പിടിച്ചു….

എല്ലാരും വാ തുറന്ന് നിൽക്കുകയാണ്…
കിരൺ ആണെങ്കിൽ ശ്വാസം കിട്ടാതെ പെടാപാട് പെടുകയാണ്….

യ്യോ എന്നെ വിട് ഞാൻ ഇപ്പോൾ ശ്വാസം മുട്ടി ചാകുവേ.. അമ്മേ…….�
കിരൺ അവിടെ കിടന്ന് നിലവിളിക്കാൻ തുടങ്ങി…

എന്റെ മോന്റെ ജീവിതം പോയല്ലോ… അയ്യോ… ഞാൻ ഇതെങ്ങനെ സഹിക്കും….� വീണ്ടും അവനിൽ പിടിത്തം മുറുക്കി കിടന്ന് കരയാൻ തുടങ്ങി…

അച്ഛാ ഏട്ടനെ വിട് പാവം ശ്വാസം കിട്ടുന്നില്ലെന്ന് തോനുന്നു… ലെച്ചു ഇടയ്ക്ക് കേറി പറഞ്ഞു….

ഇല്ല ഞാൻ വിടില്ല…. എന്റെ കുഞ്ഞിന്റെ ജീവിതം പോയില്ലേ എന്റെ മോൻ ഇങ്ങനെ മൂത്ത് നരച്ച് ഇങ്ങനെ നടക്കത്തതെ യുള്ളൂ..എന്റെ പൊന്നു മോനെ…. വീണ്ടും പിടിത്തം മുറുക്കി…..

ടോ മനുഷ്യ എന്റെ കുഞ്ഞിനെ വിട് അവൻ ശ്വാസം കിട്ടാതെ ഇപ്പോൾ ചാകും….
നിങ്ങൾ പോയാൽ എനിക്ക് വേറെ ഭർത്താവിനെ കിട്ടും… എന്റെ മോനെന്തെങ്കിലും പറ്റിയാൽ വേറെ മോനെ കിട്ടുവോ,???�

ഭാനു… ഒന്ന് ഞെട്ടി അച്ഛൻ അവനിൽ നിന്നും പിടി വിട്ട നേരത്ത് കിരൺ ജീവനും കൊണ്ട് മാറി നിന്നും…

എന്റെ അമ്മേ ഇതിനെ കൊണ്ടുപോയി ആ റൂമിൽ പൂട്ടിയിട്… ഇച്ചിരി കിറുക്കുള്ളത് എനിക്കറിയായിരുന്നു ഇതിപ്പോൾ മൂത്ത്……
(കാർത്തി )

വട്ട് നിന്റെ തന്തയ്ക്ക്… ഓഹ് അത് ഞാൻ ആണല്ലോ….
എന്നാലും എന്റെ കിരണേ തങ്കകുടം പോലുള്ള എന്റെ പൊന്നുമോനെ തേച്ചിട്ട് അവൾ ഒളിച്ചോടി പോയല്ലോടാ…..

( അച്ഛൻ )

എന്താ……..( കാർത്തി )

എന്താ……..( കിരൺ )

എന്താ……..(ലെച്ചു )

ഹടാ മക്കളെ ആ പെണ്ണ് ലെ പ്രേമിന്റെ കൂടെ ഒളിച്ചോടി പോയെന്ന്.. ഇപ്പോൾ അവിടുന്ന് വിളിച്ച് പറഞ്ഞതേയുള്ളൂ….
അവരുതമ്മിൽ ആറു വർഷമായി പ്രേമത്തിൽ ആയിരുന്നുവെന്ന്…..

ഓഹ്…. അതുശരി………
( 3ഉം )

അതുശരിയോ.. നിങ്ങൾക്ക് ഇത്രയും നിസ്സാരവോ…ഇല്ലാണ്ടായത് എന്റെ മോന്റെ ജീവിതവാ… ഞാനും അവളുടെ തന്തയും കൂടി ഈ മാസം നിന്റെയും അവളുടെയും കല്യാണം നടത്താനിരുന്നതാ… ഒരു സർപ്രൈസ് തരാമെന്ന് കരുതി നടന്ന എന്റെ സ്വപ്നം ഇല്ലാണ്ടാക്കിയില്ലെ.. അതു മാത്രമോ…..
ഓഡിറ്റോറിയം വരെ ബുക്ക്‌ ചെയ്ത് അറിയോ….

അച്ഛൻ പറയുന്നത് കേട്ട് എല്ലാരുടെയും കണ്ണ് തള്ളി…

സർപ്രൈസ് തരാൻ വന്ന അച്ഛൻ ശരിക്കും ഊളയായി….
ഒരു ഫ്ലോയിൽ ലെച്ചു വിന്റെ വായിൽ നിന്നും അതുകേട്ടതും എല്ലാരും അവളെ നോക്കി…
അതുകണ്ട് പെട്ടെന്ന് തന്നെ അവൾ വാ പൊത്തി…
അതുപിന്നെ ഒരു ഫ്ലോയിൽ ഞാൻ അറിയാതെ പറഞ്ഞതാ സോറി… അവൾ ഇളിച്ച് കൊണ്ട് പറഞ്ഞു.

അതേ മോളെ നി പറഞ്ഞത് ശരിയാ… ഇല്ല എന്റെ കെട്ടിയോന്റെ സ്വപ്നം തകരാൻ ഞാൻ സമ്മതിക്കില്ല…
നമ്മളുടെ മോന്റെ കല്യാണം ഈ മാസം തന്നെ നടത്തണം നിങ്ങൾ പോയ്‌ ആ ബ്രോക്കറിനോട് സംസാരിക്ക് മനുഷ്യ.. ചെല്ല്… കേൾക്കേണ്ട തമസം അച്ഛൻ അവിടെ നിന്ന് പോയ്‌.. അമ്മ അടുക്കളയിലേക്ക് പോയ്‌…

ബാക്കി മൂന്നും ഇതെന്താ സംഭവം എന്നും പറഞ്ഞ് നിൽക്കുകയാണ്….

എന്താടാ കിരണേ ഇത്.. പാറുവിന്റെ കാര്യം പറയാൻ ഒരു ഗ്യാപ്പ് കിട്ടിയില്ലല്ലോ…. പെറാൻ വെപ്രാളം കാണിക്കുന്ന പോലെയാണല്ലോ രണ്ടിനും നിന്നെ കെട്ടിക്കാനുള്ള ആക്രാന്തം……
കാർത്തി കിരണിന്റെ തോളിൽ തട്ടി പറഞ്ഞു…

കണ്ടാ കണ്ടാ ആ അച്ഛന്റെ സ്നേഹം കണ്ടാ.. സ്വന്തം മോന്റെ കല്യാണം മുടങിയപ്പോൾ ആ ഹൃദയം നൊന്തു… പാവം അച്ഛൻ….. ( ലെച്ചു )

കോപ്പാണ്…. ഇത് ഏതെങ്കിലും ഒരു പെണ്ണിനെ എന്റെ തലയിൽ കേറ്റി എനിക്കിട്ട് പണി തരാനാ….
പോയത് കണ്ടില്ലേ വേറെ പെണ്ണിനെ തപ്പാൻ ….
ഇതിനോടൊക്കെ ഞാൻ എങനെ പാറു വിന്റെ കാര്യം പറയും എന്റെ തമ്പുരാനെ….

നിങ്ങൾക്ക് അങ്ങനെ തന്നെ വേണം…. വല്യ ജാടയെടുത്ത് നടന്നതല്ലേ…
ആ പെണ്ണിന്റ കൂടെ കല്യാണം ഉറപ്പിക്കുന്നതിന് മുന്നേ എല്ലാരും നിന്റെ പുറകെ നടന്നതല്ലേ പാറു വിനെ കെട്ടാൻ അപ്പോൾ നിനക്ക് പുച്ഛം…..
കാർത്തി കലിപ്പിൽ പറഞ്ഞു…..

ഹ എന്റെ ഭാഗത്തും തെറ്റുണ്ട്….ഇങ്ങോട്ട് വേറെ പെണ്ണിന്റ ഫോട്ടോയും പിടിച്ചോണ്ട് വരട്ടെ കാണിച്ച് കൊടുക്കാം ഞാൻ.. അതും പറഞ്ഞ് കിരൺ റൂമിൽ പോയ്‌……

നി എന്താ ലെച്ചു ചിന്തിക്കുന്നേ……
കാർത്തി ലെച്ചു വിനെ നോക്കി….

എന്നാലും കാർത്തി അവർ ഇത്രപ്പെട്ടെന്ന് ഒളിച്ചോടുമെന്ന് ഞാൻ അറിഞ്ഞില്ല…..

എടി അച്ഛൻ പറഞ്ഞത് കേട്ടോ അവരുടെ കല്യാണം ഈ മാസം നടത്താനിരുന്നതാ.. ശില്പ അതറിഞ്ഞു കാണും… അതാ…….

ഹ്മ്മ്… എന്തായാലും ശില്പയും പ്രേമും എവിടെ ആണെന്ന് ഒന്ന് തിരക്കണം……

ഹ്മ്മ്.. നി വാ…..

***********************

ശില്പ നി വിഷമിക്കണ്ട ഇതൊക്കെ നേരത്തെ അറിയായിരുന്നല്ലോ… ഇപ്പോൾ നി ഈ വീട്ടിലെ മോളാ…. എല്ലാരു നിന്നെ സ്വികരിച്ചില്ലേ അതുപോലെ ഒരു ദിവസം നിന്റെ വീട്ടിലുള്ളവരും വരും…. നേരത്തെ കാണിച്ച ദേഷ്യമൊക്കെ അവർ മറക്കും….

പാറു അവളെ സമാധാനിച്ചു……

രജിസ്റ്റർ ഓഫീസിൽ ഒപ്പിട്ട് മാലചാർത്തി പ്രേമിന്റെ കൈ പിടിച്ച് ആ വീട്ടിൽ കേറുമ്പോൾ ആകെ പേടിയായിരുന്നു..പക്ഷെ അവിടുത്തെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടപ്പോൾ അവൾക്ക് ഇച്ചിരി ആശ്വാസം ആയെങ്കിലും പോലീസ് സ്റ്റേഷനിൽ വെച്ച് അച്ഛന്റെ കണ്ണിലെ ദേഷ്യം അമ്മയുടെ കരച്ചിൽ അവളെ ആകെ തളർത്തി……
പാറു അവളെ സമാധാനിപ്പിച്ചു…..
അപ്പോഴേക്കും പ്രേo വന്നു….
പിന്നെ അവരുടെ ലോകമായി….

*************************

കാർത്തി അവിടെ എന്തായി ഞാൻ അങ്ങോട്ട് വരട്ടെ………

ഇങ്ങോട്ട് വന്നാൽ നിന്നെ ചൂലിന് അടിക്കുമെന്നാ അമ്മ പറയുന്നേ…..
കാർത്തി ചിരി കടിച്ച് പിടിച്ച് പറഞ്ഞു….

അതിന് ഞാൻ എന്താടാ ചെയ്തേ…. സച്ചു ഞെട്ടി ചോദിച്ചു……

പ്രേം ആരുടെ കസിനാ…..�

എന്റെ……

അവനെയും അവളെയും ഒളിച്ചോടാൻ സഹായിച്ചതാരാ….??�

ഞാൻ…….�

അവരുടെ കല്യാണം നടത്തികൊടുത്തതാരാ..??�

അതും ഞാൻ…….�

അവസാന എല്ലാം കഴിഞ്ഞ് അവരുടെ വീട്ടിൽ നിന്നും ചോറും പരിപ്പും കൂട്ടി കൊഴച്ച് ചോറ് തിന്നിട്ട് എന്നെ വിളിക്കുന്നതാരാ…�

ഞാൻ……

ഹ ഇതൊക്കെതന്നെ കാരണം…. നി വെയ്ക്ക്…..
ഒരുത്തൻ ഇവിടെ പാറുവിന്റെ കാര്യം എങനെ വീട്ടിൽ പറയുമെന്ന് ഇരിക്കുവാ വെച്ചോ വെച്ചോ അതും പറഞ്ഞ് കാർത്തി ഫോൺ കട്ട്‌ ചെയ്തു….

നി വല്യ മനുഷ്യനാണ് സച്ചു.. നിന്റെ കാർത്തിക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തു…നിന്റെ കസിന് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തു….
നിനക്കും വേണ്ടേ.. ഏഹ്…എന്റെ മീനു… അവൻ ആരോടെന്നില്ലാതെ പറഞ്ഞു…..

************************

അഹ് കിട്ടി പോയ്‌ കിട്ടിപോയ്‌…വൈകിട്ട് മോന് പെണ്ണിനെ തിരക്കി പോയ അച്ഛൻ സന്തോഷത്തോടെ ഹാളിൽ വന്നതും എല്ലാരും ഇതെന്തെന്ന രീതിയിൽ നോക്കി….

നിങ്ങൾ ഇപ്പോഴാണോ മനുഷ്യ വരുന്നത്…. എന്ത്‌ കിട്ടിയെന്നാ?? പെണ്ണിനെ കിട്ടിയോ….

ഹാടി ഭാനു ഈ അരവിന്ദൻ വിചാരിച്ചാൽ അതുപോലെ നടത്തും ദാ തങ്കക്കുടം പോലെ യുള്ള പിള്ളേരുടെ ഫോട്ടോ നോക്ക് കിരണേ…..
അച്ഛൻ അവന് നേരെ ഫോട്ടോ നീട്ടി പറഞ്ഞതും അവൻ കലിപ്പിൽ നോക്കി…
കാർത്തിയും ലെച്ചു വും ചിരി കടിച്ചു പിടിച്ച് ഇരിക്കുകയാണ്….

നോക്ക് മോനെ… ( അമ്മ )

എനിക്ക് കാണണ്ട വല്ല പെറ്റതിന്റെ ഫോട്ടോ ആയിരിക്കും..

ഞാൻ അങ്ങനെ ചെയ്യോ…..
ഇത് ഒന്നാന്തരം നല്ല കുടുംബത്തിലെ പിള്ളേരാ മോനെ ഒന്ന് നോക്ക്…..

എനിക്ക് കാണണ്ട……
കാർത്തി നി കാര്യം പറ…. കിരൺ കണ്ണും കയ്യുo കാണിച്ചു….

ഹ അതെന്താണെന്ന് വെച്ചാൽ അച്ഛ നമ്മളുടെ അടുത്ത് ഒരു പെൺകുട്ടി ഉള്ളപ്പോൾ എന്തിനാ ഇവനെ വേറെ പെണ്ണിനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത്…..

കാർത്തി പറഞ്ഞതും അച്ഛനും അമ്മയും ആരെന്ന ഭാവത്തിൽ അവനെ നോക്കി..

കിരൺ ആണെങ്കിൽ നാണം കൊണ്ട് കളം വരയ്ക്കുകയാണ്.

നി ആരുടെ കാര്യവാ പറയുന്നത് ? (അമ്മ )

നമ്മക്ക് അടുത്ത ബന്ധപ്പെട്ട പെണ്ണാ നിങ്ങൾക്കൊക്കെ അറിയാം… കിരൺ നാണത്തോടെ പറഞ്ഞു…

ഓഹ് അവളോ… സത്യം പറയാലോ മോനെ എനിക്കും ചെറിയ ആഗ്രഹം ഉണ്ടായിരുന്നു… പിന്നെ നിനക്കിഷ്ട്ടം ഇല്ലെന്ന് കരുതിയാ…. (അച്ഛൻ.., )

അങ്ങനൊന്നുവില്ല… നിങ്ങളുടെ ഇഷ്ട്ടം എന്റെ ഇഷ്ട്ടം… (കിരൺ )

എന്നാൽ നമ്മൾക്ക് തറവാട്ടിൽ വിളിച്ച് അമ്മയോട് പറയാം.. അല്ല മോനെ നിനക്ക് സ്മൃതിയെ വേണോ പ്രീതി യേയോ……
അച്ഛന്റെ പറച്ചിൽ കേട്ട് മൂന്നും വാ തുറന്ന് നോക്കി

അച്ഛാ നമ്മളുടെ പാറു വിന്റെ കാര്യവാ പറഞ്ഞത്…. ( ലെച്ചു

അത് നടക്കില്ല….. (അച്ഛൻ

എല്ലാരും വീണ്ടും ഞെട്ടി…..

അതെന്താ……….. ( കിരൺ )

എന്റെ മോന്റെ ഇഷ്ട്ടം ആണെനിക്ക് വലുത്… നിനക്കവളെ ഇഷ്ട്ടമല്ലല്ലോ
.എന്റെ മോൻ അവളെ കെട്ടണ്ടാ….അച്ഛൻ തോളിൽ തട്ടി പറഞ്ഞു…..

അ. അത് പണ്ടല്ലേ..മനുഷ്യന്റെ മനസ്സല്ലേ അച്ഛാ…. അവൻ തപ്പി തടഞ്ഞ് പറയുന്നത് കണ്ട് അച്ഛനും അമ്മയ്ക്കും ചിരി പൊട്ടി…….

മൂന്നും ഇതെന്തെന്ന രീതിയിൽ അവരെ നോക്കി….

എടാ കിരണേ നിങ്ങൾ നിന്റെയോക്കെ തന്തയും തള്ളയുമാ…അത് ഓർമ്മ വേണം കുറച്ചു ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു… സംശയം മാത്രമായിരുന്നു അതുകൊണ്ട് തന്നെ ഞാൻ നീയും ശില്പയുമായിട്ടുള്ള കല്യാണം ഈ മാസം നടത്താനിരുന്നത്…..
പിന്നെ രാവിലെ ശില്പ ഒളിച്ചോടി എന്നറിഞ്ഞപ്പോൾ നിന്റെ യൊക്കെ മുഖത്തെ സന്തോഷം ഞാൻ കണ്ടതാ..

ബാക്കി എല്ലാരും ചിരിച്ചു…
മക്കളെ മനസ്സിലാക്കുന്ന അച്ഛനും അമ്മയും…..
ഏതൊരു മക്കളുടെ യും ഭാഗ്യമാണ്…

മോനെ സച്ചുവും പാറുവും ഞങ്ങളുടെ മക്കളാ..എന്റെ മോൾ ഇങ്ങോട്ട് വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ
പക്ഷെ…….

പക്ഷെ എന്താ??? ( കിരൺ )

അവരുടെ തന്തയും തള്ളയും ഒരു പ്രശ്നം ആണ് മക്കളെ……. (അമ്മ )

അതൊന്നും നോക്കണ്ട അമ്മ… നേരെ ചൊവ്വേ അവർ നടത്തി തന്നാൽ അവർക്ക് കൊള്ളാം… അല്ലെങ്കിൽ പിന്നെ എന്താണെന്ന് വെച്ചാൽ നമ്മൾക്ക് ചെയ്യാമെന്നേ….. ( കാർത്തി…)

ബാക്കി എല്ലാരും അത് ശരിവെച്ചു…

എന്നാൽ വെച്ച് താമസിപ്പിക്കണ്ട നാളെ തന്നെ നമ്മൾക്ക് പെണ്ണ് കാണാൻ അങ്ങോട്ട് പോകാം… കാർത്തി നി സച്ചുവിനെ വിളിച്ച് പറ….. ( അച്ഛാ )

ഹ………
എല്ലാരിലും സന്തോഷം നിറഞ്ഞു….
ഇനി സന്തോഷത്തിന്റെ ദിനങ്ങൾ ഓർക്കുമ്പോൾ………… 🌹

തുടരും…