രചന – വൈദേഹി ദേഹി
വണ്ടിയിൽ കയറിയതും വരുൺ നന്ദുവിന്റെ മുഖം മിററിലൂടെ ശ്രെദ്ധിച്ചു…രാവിലെ പോയത് പോലല്ല എന്നവന് മനസ്സിലായി… എന്തോ കാര്യമുണ്ടായിട്ടുണ്ട്… അവന്റെ മനസ്സിലേക്ക് കുറച്ചു നിമിഷം മുൻപ് നവി വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഓടിയെത്തി… ദേവി വിളിച്ചു പറഞ്ഞതനുസരിച്ചു അവരെ വിളിക്കാൻ വേണ്ടി വണ്ടിയെടുക്കാൻ തുടങ്ങിയപ്പോഴാണ് നവിയുടെ കാൾ കണ്ടത്… അവൻ ഫോൺ എടുത്തു… ആഹ് പറയെടാ… നീ എവിടാ… ഞാൻ ദാ കോളേജിലോട്ട് വരാൻ തുടങ്ങുവാ… ദേവി വിളിച്ചു അങ്ങോട്ട് വിളിക്കാൻ വരാനെന്നും പറഞ്ഞു… മ്മ്മ്… എന്തോ പ്രശ്നം ഉണ്ടെടാ… വരുണിന്റെ മുഖം ഒന്ന് ചുളിഞ്ഞു… പ്രശ്നമോ… എന്ത് പ്രശ്നം… അറിയില്ല… നന്ദു തലവേദനയാ… അത്കൊണ്ട് വീട്ടിൽ പോകുവാന്നും പറഞ്ഞിപ്പോ സ്റ്റാഫ്റൂമിൽ വന്നിരുന്നു… അവളുടെ മുഖം കണ്ടിട്ട് നന്നായി കരഞ്ഞത് പോലെ ഉണ്ട്… കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നു…
ദേവി ആണേ ഒരുമാതിരി മുഖം തരാതെ നിൽക്കുവാരുന്നു… അത് മാത്രമല്ല… പിന്നെ?… ശിവക്ക് ഈ കഴിഞ്ഞ അവർ ഫ്രീ ആരുന്നു… രാവിലത്തെ അവർ കഴിഞ്ഞ് ഞങ്ങൾക്കൊരു മീറ്റിംഗ് ഉണ്ടാരുന്നു… ഫ്രഷേഴ്‌സ് ഡേയ്ക്ക് ഉള്ള പ്രോഗ്രാംസ് ഡിസ്‌കസ് ചെയ്യാൻ… അവൻ അങ്ങ് വന്നോളാം എന്ന് പറഞ്ഞിട്ടും അതിനു വന്നില്ല…ഞാനിപ്പോ ടൈം ടേബിൾ നോക്കിയപ്പോ ആ അവർ അവനു ഫ്രീ ആരുന്നു… പിന്നെ അവൻ എവിടെ പോയി… അറിയില്ല…ആ മീറ്റിങ്ങിനിടക്ക് ദേവിയെ മാം വിളിപ്പിച്ചാരുന്നു… അതിന് അവൾ ഒറ്റയ്ക്കാ വന്നത്… വരുണിന്റെ കണ്ണുകൾ ഒന്ന് കുറുകി… എടാ… എന്തോ നടന്നിട്ടുണ്ട് ഇതിനിടക്ക്… ശിവ മിസ്സിംഗ് ആയതും നന്ദുന്റെ മുഖവും ദേവിയുടെ പതർച്ചയും എല്ലാം കൂടെ കൂട്ടി വായിക്കുമ്പോ… അവൻ പിന്നേം എന്റെ പെണ്ണിനെ തൊടാൻ നോക്കി… വരുൺ ഇടയ്ക്ക് കയറി പറഞ്ഞു…അവന്റെ കണ്ണുകൾ വല്ലാണ്ട് ചുവന്നിരുന്നു…
അവൻ സ്റ്റിയറിങ്ങിൽ കൈകൾ ഞെരിച്ചു… നവിയുടെ കണ്ണുകളിൽ അഗ്നി പാറി… വരുൺ… നമ്മളിനിയും ഇങ്ങനെ വെറുതെ ഇരിക്കണോ…നിർത്തണ്ടേ എന്റെ പെങ്ങളോടുള്ള അവന്റെ ഈ രോഗം… വേണം… കളത്തിലേക്ക് ഇറങ്ങാൻ സമയമായി…ഇനി ഒന്നും വെച്ച് താമസിപ്പിക്കണ്ട… വരുൺ കത്തുന്ന കണ്ണുകളോടെ പറഞ്ഞു… മ്മ്മ്… പിന്നെ…അവിടെ കോളേജിൽ cctv ക്യാമറാസ് ആക്റ്റീവ് അല്ലെ… അതേ… മ്മ്മ് നീ ഒരു കാര്യം ചെയ്യണം…ആ cctv ഫുട്ടേജസ് ഒന്ന് ചെക്ക് ചെയ്യണം…നിങ്ങളുടെ ഡിപ്പാർട്മെന്റ് പരിസരവും എല്ലാം ഒന്ന് ചെക്ക് ചെയ്തേക്ക്… ഓക്കേ… അത് ഓപ്പറേറ്റ് ചെയ്യുന്നയാൾ എന്റെ പരിചയക്കാരൻ ആണ്… ഞാൻ അവനോട് പറഞ്ഞു ഒന്ന് ചെക്ക് ചെയ്യട്ടെ… എന്നിട്ട് നിന്നെ വിളിക്കാം… ഓക്കേ… അതും പറഞ്ഞു വരുൺ ഫോൺ കട്ട് ചെയ്തു… നവി പറഞ്ഞത് സത്യമാണെന്ന് ഇപ്പൊ നന്ദുന്റെ മുഖം കണ്ടപ്പോൾ വരുണിന് ബോധ്യമായി… അല്ല നിങ്ങടെ ക്ലാസ്സ് കഴിഞ്ഞോ ഇത്ര പെട്ടന്ന്… വരുൺ ഫ്രണ്ട് മിററിലൂടെ നന്ദുനെ ശ്രെദ്ധിച്ചുകൊണ്ട് ചോദിച്ചു… പെട്ടന്ന് നന്ദുവിന്റെ മുഖം മാറി…വല്ലാത്തൊരു പതർച്ച അവളുടെ മുഖത്ത് ഉണ്ടായി…
അവൾ പെട്ടന്ന് ദേവിയെ നോക്കി… ഇത് ശ്രെദ്ധിച്ച വരുണിന്റെ കണ്ണുകൾ കുറുകി… മനസ്സിൽ തോന്നിയ പല സംശയങ്ങളും അവൻ അടിവര ഇട്ടു ഉറപ്പിച്ചു… അ… അത് ഏട്ടാ…എനിക്ക് ഫ്രഷേഴ്‌സ് ഡേയ്ക്ക് പ്രോഗ്രാം ചെയ്യാൻ കുറച്ചു സോങ്‌സ് സെലക്ട് ചെയ്യണമാരുന്നു… ക്… കോളേജിൽ വെച്ചത് ചെയ്യാൻ പറ്റില്ലാലോ…അപ്പൊ ഞങ്ങൾ കരുതി നമ്മുടെ വീട്ടിൽ ചെന്നു അത് നോക്കാമെന്നു… അല്ലേടി…തന്നെയുമല്ല ഇവൾക്കൊരു തലവേദന എന്നും പറഞ്ഞു…അ… അതാ… ദേവി അവന്റെ മുഖത്ത് നോക്കാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു…നന്ദുന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു… മംമ്മ്… വരുൺ നന്ദുന്റെ മുഖം ശ്രെദ്ധിച്ചുകൊണ്ട് തന്നെ അമർത്തി മൂളി…പിന്നെയാരും ഒന്നും പറയാൻ പോയില്ല… ദേവി പുറത്തെ കാഴ്ചകളിൽ മുഴുകി… നന്ദു കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു… വരുൺ മനസ്സിൽ പല കണക്കുകൂട്ടലുകളും നടത്തി കൊണ്ടു വണ്ടിയോടിച്ചു… നന്ദ്യരാത്തെ മുറ്റത്ത് വണ്ടി നിർത്തിയപ്പോഴാണ് നന്ദു കണ്ണുകൾ തുറന്നത്…
അവളോട് ഇറങ്ങാൻ തിരിഞ്ഞു നോക്കി കണ്ണുകാണിച്ച ശേഷം മുന്നിലത്തെ ഡോർ തുറന്നു ദേവി ഇറങ്ങി…പിറകിനു നന്ദുവും…വരുൺ ആണേ വണ്ടി നിർത്തിയപാടെ ഇറങ്ങി ഒറ്റ പോക്കാരുന്നു… ഈ ഏട്ടനിത് എന്ത് പറ്റി… ദൈവമേ… കള്ളം പറഞ്ഞതാന്നു മനസ്സിലായി കാണുവോ… അവന്റെ പോക്ക് നോക്കികൊണ്ട് നിന്ന ദേവി മനസ്സിൽ ഓർത്തു… ഡീ… എന്താലോചിച്ചു നിൽക്കുവാ… വാ… നന്ദു പറഞ്ഞു… ആഹ്…ബാ… അതും പറഞ്ഞു ദേവിയും നന്ദുവും അകത്തേക്ക് കയറി… അല്ല നിങ്ങളിതെന്താ നേരത്തേ… അവർ അകത്തേക്ക് കയറിയപ്പോഴാണ് അങ്ങോട്ട് വന്ന ഗായത്രി ചോദിച്ചത്… ദേവി നോക്കിയപ്പോ എന്തൊക്കെയോ എഴുതികൊണ്ട് മുൻവശത്തിരുന്ന കൃഷ്ണനും അവരെ നോക്കി തന്നെ ഇരുപ്പുണ്ടാരുന്നു… ഇവൾക് തലവേദനയാന്നു പറഞ്ഞു അമ്മേ… പിന്നെ എനിക്ക് ഫ്രഷേഴ്‌സ് ഡേയ്ക്ക് വേണ്ടി ഡാൻസ് ചെയ്യാൻ കുറച്ചു സോങ്‌സും സെലക്ട് ചെയ്യണമാരുന്നു… മറ്റന്നാൾ കൊടുക്കണം ലിസ്റ്റ്… അതാ പിന്നെ ഞങ്ങളിങ്ങ് പോന്നേ… ആണോ… നല്ല വേദന ഉണ്ടോ മോളെ… അപ്പ കുറച്ചു ചുക്ക് കാപ്പി ഉണ്ടാക്കി തരട്ടെ… ഇനി പനിക്ക് വല്ലോം ആണെങ്കിലോ… നന്ദുവിന്റെ നെറ്റിയിൽ തൊട്ടു നോക്കികൊണ്ട് ഗായത്രി ചോദിച്ചു…
വേണ്ടപ്പേ… ഇപ്പൊ ചെറിയ കുറവുണ്ട്…ഒന്ന് കിടന്നാൽ ശെരിയാകും… മ്മ്മ്… എന്നാൽ മോളു പോയി കുറച്ചു നേരം കിടക്ക്… എന്നിട്ട് സെലക്ട് ചെയ്‌ത മതി പാട്ടൊക്കെ… കേട്ടല്ലോ… മ്മ്മ്… അതും പറഞ്ഞു ദേവി നന്ദുനേം വിളിച്ചോണ്ട് മുകളിലേക്ക് പോയി… കൃഷ്ണൻ ഒരു ചിരിയോടെ തലയാട്ടി കൊണ്ട് അവരുടെ പോക്ക് നോക്കി പിന്നേം എഴുതാൻ തുടങ്ങി… ദേവിയും നന്ദുവും നേരെ പോയത് വിനുവിന്റെ മുറിയിലേക്കാരുന്നു… വാതിൽ തുറന്നകത്തേക്ക് കയറിയതും അവർ കണ്ടു കട്ടിലിൽ ഇടത്തെ കാൽ വലത്തേ കാലിലോട്ട് പൊക്കി വെച്ചോണ്ട് ചെവിയിൽ ഹെഡ്‍ഫോണും വെച്ച് പാട്ടു കേട്ടോണ്ട് കിടക്കുന്ന വിനുനെ… ദേവി അവിടെ ഇരുന്ന ഒരു ബോൾ എടുത്ത് അവനു നേരെ എറിഞ്ഞു… അത് കൃത്യമായി അവന്റെ മൂക്കിന് തന്നെ വന്നു ലാൻഡ് ചെയ്തു… അമ്മേ… അവൻ മൂക്കും പൊത്തി ഞെട്ടി എണീറ്റു… നോക്കിയപ്പോ കണ്ടു അവനെ കളിയാക്കി ചിരിക്കുന്ന നന്ദുനേം ദേവിയേം… ആരാടി എന്റെ മൂക്കിന് എറിഞ്ഞത്… നിന്റെ അമ്മായിഅമ്മ… പ്ഫാാ… അവന്റെ ഒറ്റ ആട്ടിനു രണ്ടുപേരും തെറിച്ചുപോയിന്ന് വിചാരിച്ചു…
മര്യാദക്ക് കിടന്ന എന്റെ മൂക്കിനിട്ട് എറിഞ്ഞതും പോരാ… എന്റെ അമ്മായിഅമ്മക്ക് വിളിക്കുന്നോ… അയ്യാ… കെട്ടിയത് പോലുമില്ല അതിനു മുന്നേ അമ്മായിഅമ്മയെ പറഞ്ഞപ്പോ അവനു കൊണ്ടു… ദേവി അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു… പോ അവിടുന്ന്… വിനു നാണിച്ചു വിരൽ കടിച്ചോണ്ട് അവളെ നോക്കി പറഞ്ഞു… എണീറ്റു പോടാ മരമാക്രി… അവനിരുന്നു കൊഞ്ചുന്നത് കണ്ടില്ലേ… കട്ടിലിൽ കിടന്ന തലയിണ എടുത്ത് അവനെ അറിഞ്ഞുകൊണ്ട് നന്ദു പറഞ്ഞു…അവനത് ക്യാച്ച് പിടിച്ചു… അല്ല നിനക്കൊക്കെ എന്താ ഇപ്പോ വേണ്ടേ… അവനാ തലയിണ എടുത്ത് അപ്പുറത്തോട്ട് ഇട്ട് കട്ടിലിൽ മുട്ടുകുത്തി നിന്നുകൊണ്ട് ചോദിച്ചു… അപ്പോഴാണ് നന്ദുവിന്റെ ഫോൺ അടിച്ചത്… അവൾ പെട്ടന്ന് ബാഗിന്ന് ഫോൺ എടുത്ത് നോക്കി… “AMMA CALLING ” ടി… അമ്മ വിളിക്കുന്നു… ഞാനിപ്പോ വരാമേ… അതും പറഞ്ഞോണ്ട് അവൾ ഫോണുമായി പുറത്തേക്ക് പോയി… അവളെ നോക്കി നിന്ന ദേവിയുടെ മുഖം പെട്ടന്ന് മാറി… വിനു അത് ശ്രെദ്ധിച്ചു… എന്താടി… എന്താ നിന്റെ മുഖം മാറിയത്… വിനു കട്ടിലിന്ന് ചാടിയിറങ്ങി കൊണ്ടു ചോദിച്ചു… ദേവി ആ കട്ടിലിലോട്ട് ഇരുന്നു…
അവളുടെ മുഖഭാവം ശ്രെദ്ധിച്ചപ്പോഴേ അവനു മനസ്സിലായി അവൾക് സീരിയസ് ആയി എന്തോ പറയാൻ ഉണ്ടെന്ന്… ദേവി വിനുനെ ഒന്ന് നോക്കി…എന്നിട്ട് ഇന്നുണ്ടായ സംഭവങ്ങൾ മുഴുവൻ പറഞ്ഞു…എല്ലാം കേട്ടതും വിനുന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു… അവൻ അവളുടെ അപ്പുറത്തോട്ട് ഇരുന്നു… അപ്പൊ അവൻ വീണ്ടും തുടങ്ങി അല്ലെ… മ്മ്മ്…ഡാ…നമുക്ക് എല്ലാം നവിയേട്ടനോടും വരുണേട്ടനോടും തുറന്നു പറഞ്ഞാലോ… വേണ്ട… വിനു എന്തോ പറയാൻ വന്നതും ആരുടെയോ സൗണ്ട് കേട്ടു അവനും ദേവിയും ഞെട്ടി നോക്കി… കമ്പ്യൂട്ടർ റൂമിലിരുന്ന് cctv ഫുട്ടേജസ് ചെക്ക് ചെയ്യുവാരുന്നു നവി…10.30 ക്കുള്ള വിഷ്വൽസിൽ ദേവിയും നന്ദുവും കൂടെ ക്ലാസ്സിന്ന് ഇറങ്ങി താഴേക്ക് പോകുന്നതവൻ കണ്ടു…കാന്റീനിലേക്കാണ് ആ പോക്കെന്ന് അവനു മനസ്സിലായി… അവൻ ആ ഭാഗത്തുള്ള ഫൂട്ടേജ് ചെക്ക് ചെയ്തപ്പോ കണ്ടു അവർ അകത്തേക്ക് കയറുന്നത്…10 മിനിറ്റ് കഴിഞ്ഞതും അവർ അവിടുന്ന് ഇറങ്ങുന്നതും മറ്റൊരു കുട്ടി വന്നു ദേവിയോട് എന്തോ പറയുന്നതും അവൻ കണ്ടു… HOD വിളിക്കുന്ന കാര്യം പറയുന്നതാണെന്ന് അവനു മനസ്സിലായി…
പെട്ടന്ന് തന്നെ നന്ദുനോട് എന്തോ പറഞ്ഞു കൊണ്ടു ദേവി പോകുന്നതും നന്ദു തിരികെ പോകുന്നതും അവൻ കണ്ടു… അവൻ നെക്സ്റ്റ് ക്ലാസ്സിന്റെ ഭാഗത്തെ വീഡിയോ നോക്കിയപ്പോ അവൾ അങ്ങോട്ട് വരുന്നത് കാണാൻ ഇല്ലാരുന്നു… നവിയുടെ മുഖം ചുളിഞ്ഞു… അവൻ കൈയിലിരുന്ന പേന ചുണ്ടിലോട്ട് മുട്ടിച്ചുകൊണ്ട് ഒന്നുകൂടെ സ്ക്രീനിലോട്ട് ആഞ്ഞിരുന്നു… കുറെ നേരത്തിനു ശേഷം ദേവി ക്ലാസ്സിലോട്ട് പോകുന്നതവൻ കണ്ടു… പെട്ടന്ന് തന്നെ അവളോടി സ്റ്റാഫ്റൂമിന്റെ ഭാഗത്തേക്ക് പോയി… അവിടെ ആരെയോ നോക്കിയ ശേഷം അവൾ താഴേക്ക് പോകുന്നതും അവൻ കണ്ടു… പ്രവീൺ… സ്റ്റെയറിന്റെ ഭാഗത്തുള്ള വീഡിയോസ് ഒന്ന് ഓപ്പൺ ചെയ്യാമോ… അവൻ അവിടെ ഇരുന്ന ഓപ്പറേറ്ററോട് പറഞ്ഞു… അയാൾ സ്റ്റെയർ കേസിന്റെ ഭാഗത്തെ വിഷ്വൽസ് പ്ലേ ചെയ്തു… അതിൽ ദേവി എവിടോട്ടോ ഇറങ്ങി ഓടുന്നത് അവൻ കണ്ടു… അവൾ ഓടുന്ന കൂട്ടത്തിൽ ചുറ്റിനും നോക്കുന്നുണ്ടാരുന്നു…കോളേജ് ബിൽഡിങ്ങിൽ നിന്ന് കാന്റീനിലേക്ക് പോകുന്ന ആ ഇടവഴി ഭാഗത്തു വെച്ച് പെട്ടന്നവൾ നിന്നു… നവിയുടെ കണ്ണുകൾ കുറുകി… അവൻ സൂഷ്മതയോടെ ആ വീഡിയോ ശ്രെദ്ധിച്ചു…
എന്തോ ശബ്ദം കേട്ടിട്ടെന്ന പോലെ അവൾ ഒരു ക്ലാസ്സ്‌റൂമിലേക്ക് നടക്കുന്നതും അത് ബലമായി തുറക്കുന്നതും അവൻ കണ്ടു… ക്ലാസ്സ് റൂമിനകത്തെ വിഷ്വൽസ് അവൈലബിൾ അല്ലാത്തതുകൊണ്ട് അവനു അകത്തെന്താ നടക്കുന്നതെന്ന് കാണാൻ സാധിക്കുന്നുണ്ടാരുന്നില്ല… അവൻ അക്ഷമയോടെ ആ സ്ക്രീനിലേക്ക് നോക്കി ഇരുന്നു… കുറച്ചു നേരത്തിനു ശേഷം ദേവി നന്ദുവിന്റെ കയ്യും പിടിച്ചു ഇറങ്ങി പോകുന്നതവൻ കണ്ടു…ഒരു നിമിഷത്തിന് ശേഷം ആ റൂമിൽ നിന്ന് കാറ്റ് പോലെ ശിവ ഇറങ്ങിപോകുന്നത് കണ്ടതും നവിയുടെ കണ്ണുകളിൽ തീ പാറി… അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു കോപം നിയന്ത്രിച്ചു… പ്രവീൺ…ഈ കണ്ട ക്ലിപ്പിങ്സ് എനിക്കൊന്ന് സെന്റ് ചെയ്യണം… ഇപ്പൊ തന്നെ… ഓക്കേ… അയാൾ അപ്പോൾ തന്നെ ആ വീഡിയോസ് നവിയുടെ വാട്ട്സാപ്പിലേക്ക് സെന്റ് ചെയ്തു… ശെരിയെടാ… അതും പറഞ്ഞവൻ ഫോണും എടുത്തുകൊണ്ടു വെളിയിലേക്ക് പോയി… “VARUN” എന്നു സേവ് ചെയ്‌തിരിക്കുന്ന നമ്പറിലേക്കവൻ വിളിച്ചു… ഹലോ… എന്തായെടാ… ഫോൺ എടുത്ത പാടെ വരുൺ ചോദിച്ചു…
അവരെ കൊണ്ടു വന്ന ശേഷം അവൻ നേരെ അവന്റെ റൂമിലേക്ക് പോയി വാതിലടച്ചു…നവി പറഞ്ഞ കാര്യങ്ങളും നന്ദുവിന്റെ കരഞ്ഞ മുഖവുമെല്ലാം അവന്റെ മനസ്സിലേക്ക് വന്നതും അവനു ദേഷ്യം നിയന്ത്രിക്കാനായില്ല… അവൻ ആ മേശപ്പുറത്തിരുന്ന ബുക്‌സെല്ലാം തട്ടിയെറിഞ്ഞു…എന്നിട്ട് നേരെ പോയവൻ കട്ടിലിലേക്ക് കിടന്നു ഇടത്തെ കൈ ഉയർത്തി കണ്ണിനു മേലേക്ക് വെച്ച് കിടന്നു…അപ്പോഴും ശിവയെ എങ്ങനെ ഒതുക്കും എന്ന കണക്കുകൂട്ടലിൽ ആരുന്നവൻ… അപ്പോഴാണ് അവനു നവിയുടെ കാൾ വന്നത്… നമ്മൾ വിചാരിച്ച പോലെ തന്നെ… ഞാൻ നിന്റെ വാട്സാപ്പിലേക്ക് കുറച്ചു വീഡിയോസ് സെന്റ് ചെയ്തിട്ടുണ്ട്… നോക്ക്… അതും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു… ശിവ… നവി ദൂരേക്ക് നോക്കി പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു… ………… തുടരും…………

by