രചന – ആർദ്ര അമ്മു
തല്ല് കൂടിയും കുറുമ്പ് കാണിച്ചും പ്രണയിച്ചും രണ്ടു ദിവസം ശ്രീയും ഋഷിയും രഞ്ജുവും ആമിയും തറവാട്ടിൽ നിന്നു.
അവർ തിരികെ വീട്ടിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ തറവാട്ടിൽ എല്ലാവരുടെയും മുഖത്ത് വിഷാദം തളംകെട്ടി.
അവർ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഹരി ഋഷിയെയും രഞ്ജുവിനെയും പിടിച്ചു നിർത്തി.
അടുത്ത മാസം ഒന്നാം തിയതി അഭിയുടെ വിവാഹം ആണെന്ന കാര്യം പ്രേത്യേകിച്ചു പറയണ്ടല്ലോ അഭിയുടെ എല്ലാമെല്ലാമായവർ ആണിവർ രണ്ടുപേരും അതുകൊണ്ട് കല്യാണത്തിന് ഒരാഴ്ച്ച മുന്നേ നിങ്ങൾ ഇവിടെ ഉണ്ടാവണം.
ഹരി അവരോടായി പറഞ്ഞു.
അതിനെന്താ ചെറിയച്ഛ ഞങ്ങൾ ഉറപ്പായും ഇവിടെ ഉണ്ടാവും.
രഞ്ജു സമ്മതം അറിയിച്ചു.
ഹരി ഋഷിയുടെ മറുപടിക്കായി അവനെ നോക്കി.
അച്ഛാ അഭി എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് അവന്റെ കല്യാണത്തിന് ഒരാഴ്ച്ച അല്ല ഒരു മാസം മുന്നേ വന്നിവിടെ നിൽക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ പക്ഷെ ഐഷു അവൾ എനിക്കെന്റെ ഋതു മോളെ പോലെയാണ് അവൾക്കും തിരിച്ചു അങ്ങനെ തന്നെയാണ്. ഇന്നേവരെ രണ്ടുപേരെയും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല. അവളുടെ വിവാഹത്തിന് ഒരാങ്ങളയുടെ സ്ഥാനത്ത് നിന്നെല്ലാം ചെയ്യാൻ ഞാൻ മാത്രമല്ലെ ഉള്ളൂ അതുകൊണ്ട് എനിക്ക് ഒരാഴ്ച്ചയൊന്നും വന്നു നിൽക്കാൻ കഴിയില്ല.
അവൻ ഹരിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു നിർത്തി.
അത് കേട്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
മോൻ പറഞ്ഞത് എനിക്ക് മനസ്സിലായി നമ്മുടെ ആവശ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളിടത്താണ് നമ്മൾ പോവേണ്ടത്. ഇവിടെ ഇപ്പൊ എല്ലാത്തിനും ഞങ്ങൾ എല്ലാവരും ഉണ്ട് പക്ഷെ അവിടെ അങ്ങനെയല്ല എല്ലാത്തിനും ഒറ്റക്ക് ഓടി നടക്കാൻ കൃഷ്ണനെ കൊണ്ടാവില്ല അതുകൊണ്ട് മോന് പറ്റുന്നത് പോലെ ഇവിടെ വന്നാൽ മതി.
ഹരി അവന്റെ തലയിൽ തഴുകി പറഞ്ഞു.
നിനക്ക് വരാനല്ലേ ബുദ്ധിമുട്ടുള്ളൂ എന്റെ പെങ്ങൾക്കില്ലല്ലോ അവളെ ഒരാഴ്ച്ച മുന്നേ ഇവിടെ എത്തിച്ചേക്കണം.
അഭി അവന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.
അതപ്പോഴല്ലേ സമയം ആവട്ടെ എന്റളിയാ……..
അവൻ ചിരിച്ചുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി.
ശ്രീ അഭിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്ത് ചിരിയോടെ കാറിൽ കയറി.
അവൾ കയറിയതും അവൻ വണ്ടി എടുത്തു.
————————————————————–
മംഗലത്തെത്തിയപ്പോൾ കാർ മുറ്റത്ത് നിർത്തി ഋഷിയും ശ്രീയും പുറത്തേക്കിറങ്ങി ഇറങ്ങി.
മാവിൻ ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കി എന്തൊക്കെയോ പറയുന്ന വിച്ചുവിനെ കണ്ടവർ അങ്ങോട്ട് നടന്നു.
അതല്ല പൊട്ടാ അപ്പുറത്തേത്……..
വിച്ചു മാവിന്റെ മോളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
പൊട്ടൻ നിന്റെ അച്ഛൻ റൗഡി വാസു……
അശരീരി കേട്ട് ആ ശബ്ദത്തിന്റെ ഉറവിടം തിരിഞ്ഞ അവർ കാണുന്നത് മാവിന്റെ മണ്ടക്കിരിക്കുന്ന മനുവിനെയാണ്.
നീയെന്താടാ ഇതിന്റെ മോളിൽ?????
ഋഷി അവനെ നോക്കി വിളിച്ചു ചോദിച്ചു.
ഒന്നും പറയണ്ട അളിയാ ഈ മറുതയ്ക്കിപ്പോ പച്ച മാങ്ങാ തിന്നണം പോലും ഞാൻ കടയിൽ പോയി മേടിച്ചു തരാമെന്ന് പറഞ്ഞതാ അവൾക്കപ്പോ ഇതിന്റെ മണ്ടയിൽ കാണുന്നത് തന്നെ വേണം പോലും എന്ത് പറയാനാ എന്റെ വിധി.
മനു മാങ്ങാ പറിച്ചു കൊണ്ട് നെടുവീർപ്പിട്ടു.
മറുത തന്റെ കുഞ്ഞമ്മ കാട്ടുകോഴി.
ഇനി വാ മോളെ വിച്ചൂ എന്ന് പറഞ്ഞു മണപ്പിച്ച് അപ്പൊ കാണിച്ചു തരാം.
അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
എടി പയ്യേ പോടീ എന്റെ കൊച്ചു വയറ്റിലുണ്ട്…………..
അവൻ അവളെ നോക്കി വിളിച്ചു പറഞ്ഞു താഴേക്കിറങ്ങി. ഉടുപ്പിൽ കയറിയ പുളിയുറുമ്പിനെ അവൻ തട്ടി കളയാൻ തുടങ്ങി. ഇടക്ക് അതിന്റെ കടി കൊണ്ട് നിന്നിടത്ത് നിന്ന് ചാടുന്നുമുണ്ട്.
ഋഷിയും ശ്രീയും ഇതെല്ലാം കണ്ടു ചിരിക്കാൻ തുടങ്ങി.
ആ ചിരിയെടാ ചിരി……..
പച്ചില വീഴുമ്പോൾ പഴുത്തില ചിരിക്കും പക്ഷെ ഒരുനാൾ അതിനും ഈ ഗതി വരുമെന്ന് ഓർക്കണം.
എനിക്കും വരുമെടാ ഇതുപോലെ അവസരം അന്ന് നിന്നെ ഞാൻ കണ്ടോളാം.
മനു അവനെ നോക്കി പറഞ്ഞു അകത്തേക്ക് നടന്നു.
മോളെ വിച്ചൂ…….. നോക്ക് ചേട്ടൻ മോൾ പറഞ്ഞ മാങ്ങാ തന്നെ പറിച്ചോണ്ട് വന്നിട്ടുണ്ട്.
അവൻ വിച്ചുവിന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു.
പോടാ പട്ടി……………..
തേഞ്ഞു………….
അവൻ ആത്മഗതിച്ചു.
ദിൽവാലെ പുച്ദേ നേ ചാ……… ഓഓഓ………………
അസ്ഥാനത്തുള്ള പാട്ട് കേട്ടവൻ തിരിഞ്ഞു നോക്കുമ്പോൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്ന ഋതുവിനെയാണ് കാണുന്നത്.
ഏത് നേരത്താണോ ഇതിനെയൊക്കെ…………….
അവൻ അവളെ നോക്കി പിറുപിറുത്തു.
ഋതു അപ്പോഴാണ് അങ്ങോട്ട് വരുന്ന ശ്രീയേയും ഋഷിയേയും കാണുന്നത്.
ഏട്ടത്തി……………….
സന്തോഷത്തോടെ അവൾ ഓടി ശ്രീയെ കെട്ടിപിടിച്ചു.
ഡീ ഡീ ഇറുക്കി ഇറുക്കി എന്റെ കെട്ട്യോളെ നീ കൊല്ലുവോ?????
ഋഷി അവളെ കളിയാക്കി.
ഹും……..
ശ്രീയുടെ കയ്യും പിടിച്ചു വെട്ടിത്തിരിഞ്ഞവൾ വിച്ചുവിന്റെ അടുത്തേക്ക് പോയി.
അപ്പോഴേക്കും അകത്ത് നിന്ന് ലക്ഷ്മി അങ്ങോട്ട് എത്തിയിരുന്നു.
എല്ലാവരോടും തറവാട്ടിൽ പോയ വിശേഷം പറയുന്ന അവളെ നോക്കി ചിരിച്ചവൻ മുറിയിലേക്ക് പോയി.
അന്ന് പകൽ ഋഷിക്ക് അവളെ ഒന്ന് കാണാൻ പോലും കിട്ടിയില്ല മുഴുവൻ സമയവും അവൾ വിച്ചുവിന്റെയും ഋതുവിന്റെയും കൂടെ ആയിരുന്നു.
രാത്രി അത്താഴം കഴിഞ്ഞു മുറിയിൽ എത്തിയിട്ടും ശ്രീയെ കാണാതെ ഋഷി കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
ഇവളിത് എവിടെ പോയി കിടക്കുവാ ഇന്നേരം വരെ എന്റെ മുന്നിൽ ഒന്ന് വന്നിട്ടില്ല പിശാശ്.
ഏത് നേരവും ആ കുരുപ്പിനെയും കെട്ടിപിടിച്ചിരിക്കും. ഇത്രയും നേരമായിട്ടും അവൾക്കിങ്ങോട്ടൊന്ന് വരാൻ തോന്നിയോ???????
ഓരോന്ന് പിറുപിറുത്തവൻ ബെഡിൽ ഇരുന്നു.
ഈ സമയത്താണ് ശ്രീ അങ്ങോട്ട് കയറി വരുന്നത്.
അവളെ കണ്ട ഉടനെ അവൻ വലിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.
ഔ……… ഋഷിയേട്ടാ എന്തായിത് കയ്യീന്ന് വിട് എനിക്ക് വേദനിക്കുന്നു…….
അവൾ നിന്ന് കുതറി.
ഞാൻ നിന്റെ ആരാ??????????
ദേഷ്യത്തിൽ അവൻ ചോദിച്ചു.
നിങ്ങൾക്കെന്താ മനുഷ്യാ വട്ടാണോ?????
അവൾ സംശയത്തോടെ അവനെ നോക്കി ചോദിച്ചു.
ഞാൻ ചോദിച്ചതിന് ഉത്തരം താടി പുല്ലേ.
അവൻ അലറി.
ഋഷിയേട്ടൻ എന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശി…… എന്റെ ഭർത്താവ്.
അവന്റെ കണ്ണിൽ നോക്കി അവൾ പറഞ്ഞു.
ഭാഗ്യം അപ്പൊ അതോർമ്മയുണ്ട് മറന്നിട്ടില്ല.
അവൻ പുച്ഛിച്ചു.
എനിക്ക് അൽഷിമേഴ്‌സൊന്നുമില്ല സ്വന്തം ഭർത്താവിനെ മറന്നു പോവാൻ.
അവൾ വീറോടെ പറഞ്ഞു.
പിന്നെ എവിടെ ആയിരുന്നെടി കോപ്പേ ഇത്രയും നേരം?????????
ഇന്ന് രാവിലെ ഇവിടെ വന്നുകഴിഞ്ഞു നീയെന്നെ ഒന്ന് അന്വേഷിച്ചോ???????
എന്നിട്ട് ഭർത്താവാണ് പോലും.
അവൻ ദേഷ്യത്തിൽ അവളെ വിട്ട് കട്ടിലിൽ പോയിരുന്നു.
അവൻ പറയുന്നത് കേട്ടവൾക്ക് ചിരി വന്നു.
അപ്പൊ അതാണ് കാര്യം. ഞാൻ ഋതുവിന്റെ കൂടെ പോയിരുന്നത് പിടിച്ചിട്ടില്ല. എന്റെ ദൈവമേ എന്തൊരു കുശുമ്പാണിത്.
അവൾ ചിരിയോടെ മനസ്സിൽ ഓർത്തു.
അവൾ ചെന്നവന്റെ കഴുത്തിലൂടെ കൈ ചുറ്റി മടിയിൽ ഇരുന്നു.
അവൻ അവളെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു.
ഇങ്ങോട്ട് നോക്ക്……….
അവൾ അവന്റെ മുഖം അവൾക്ക് നേരെ തിരിച്ചു.
അവൻ കൈ തട്ടി മാറ്റി മുഖം വെട്ടിച്ചു.
എന്തൊരു കുശുമ്പാണ് ഋഷിയേട്ടാ ഇത്?????????
ഋതുകുട്ടന് ഒരു പ്രൊജക്റ്റ് ചെയ്യാനുണ്ടായിരുന്നു അവളെ ഒന്ന് ഹെൽപ് ചെയ്യാൻ പോയിരുന്നതല്ലേ അല്ലാതെ ഋഷിയേട്ടന്റെ കാര്യം മറന്നിട്ടല്ല.
ഞാൻ മുറിയിൽ വന്നു നോക്കിയപ്പോൾ ഏട്ടൻ ബാൽക്കണിയിൽ ഇരുന്നു ലാപ്പിൽ എന്തോ വർക്ക് ചെയ്യുവായിരുന്നു ശല്യം ചെയ്യണ്ടല്ലോ എന്ന് കരുതി ഞാൻ തിരിച്ചു പോയി. സോറി ഇനി ആവർത്തിക്കില്ല.
അവൾ അവന്റെ ബെനിയനിൽ പിടിച്ചു പറഞ്ഞു.
സോറി ഋഷിയേട്ടാ എന്നോട് മിണ്ടാതെ ഇരിക്കല്ലേ………..
അവൾ വീണ്ടും അവനോടു പറഞ്ഞു.
എന്നിട്ടും അവൻ നോക്കുന്നില്ല എന്ന് കണ്ട അവൾ അവന്റെ കവിളിൽ ചുംബിച്ചു.
ഋഷിയേട്ടാ………….
കൊഞ്ചലോടെ അവന്റെ ബെനിയനിൽ പിടിച്ചു വലിച്ചു.
അവളുടെ വിളി കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷെ അവനത് സമർത്ഥമായി മറച്ചു ഗൗരവത്തോടെ ഇരുന്നു.
അത് കണ്ടവൾ ഒരു കുസൃതി ചിരി ചിരിച്ചവന്റെ മൂക്കിൻ തുമ്പിൽ കടിച്ചു.
ആഹ്………….
വേദനയോടെ അവൻ അവളെ നോക്കി കണ്ണുരുട്ടി.
അവൾ ഒന്ന് കണ്ണിറുക്കി അവന്റെ മൂക്കിൽ ചുണ്ട് ചേർത്തു.
അവളുടെ പ്രവർത്തി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി. വല്ലാത്തൊരു ഭാവത്തോടെ അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ ചേർത്ത് പിടിച്ചു.
അതോടെ അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു. ഒരു തരം വെപ്രാളം അവളിൽ ഉടലെടുത്തു. കണ്ണിലെ കൃഷ്ണമണി നാലുപാടും ഓടി നടന്നു. മേൽച്ചുണ്ടിൽ വിയർപ്പു പൊടിഞ്ഞു.
അവളിലെ ഓരോ മാറ്റങ്ങളും അവൻ കണ്ണുകളാൽ ഒപ്പിയെടുത്തു.
കുസൃതി ചിരിയോടെ അവൻ അവളുടെ മേൽചുണ്ടിലെ വിയർപ്പു കണങ്ങൾ വിരലിനാൽ ഒപ്പിയെടുത്തു.
അവന്റെ കയ്യിലെ ചൂടിൽ അവളൊന്ന് പൊള്ളിപ്പിടഞ്ഞു.
അവന്റെ മുഖം അവളിലേക്കടുത്തു.
അവൾ കണ്ണുകൾ ഇറുകെ പൂട്ടി.
കഴുത്തിൽ അവന്റെ ചുടുനിശ്വാസം ഇക്കിളിപെടുത്തുന്നത് അവളറിഞ്ഞു.
അവളൊന്ന് പിടഞ്ഞു.
അത് കണ്ടവൻ ചിരിയോടെ അവളുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി.
സ്സ്……………..
എരിവ് വലിച്ചവൾ കണ്ണ് തുറന്നു.
തന്നെ നോക്കി എങ്ങനുണ്ട് എന്നർത്ഥത്തിൽ പിരികം പോകുന്ന അവനെ കണ്ടവൾ കൂർപ്പിച്ചു നോക്കി.
പക അത് വീട്ടാനുള്ളതാണ്.
അവളെ നോക്കി മീശയുടെ അറ്റം കടിച്ചു കൊണ്ടവൻ പറഞ്ഞു.
അത് കണ്ടു മുഖം ചുവപ്പിച്ചു പോകാൻ നിന്ന അവളെ അവൻ കട്ടിലിലേക്ക് വലിച്ചിട്ടവളുടെ മേലേക്ക് ചാഞ്ഞു.
—————————————————————-
പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി ഋഷിയുടെയും നന്ദുവിന്റെയും പ്രണയനാളുകൾ കടന്നു പോയി.
അവന്റെ പ്രണയം ഓരോ നിമിഷവും അവളിലേക്ക് ഒഴുക്കി. കുസൃതിയും കുറുമ്പും കാണിച്ചവൾ അവന്റെ മാത്രം നന്ദൂട്ടനായി മാറി.
അവനില്ലാതെ അവൾക്കോ അവളില്ലാതെ അവനോ പറ്റില്ലെന്നായി.
ഋഷി ഹോസ്പിറ്റലിൽ പോയി തുടങ്ങി കൂടെ നന്ദുവും. കഷ്ടപെട്ട് പഠിച്ച് ഡോക്ടറായ അവളെ വീട്ടിൽ ഇരുത്താൻ അവന് താല്പര്യമില്ലായിരുന്നു. അവൾക്കും ജോലിക്ക് പോവാൻ തന്നെ ആയിരുന്നു താല്പര്യം.
വിച്ചുവിന്റെ പ്രസവം നാട്ടിൽ തന്നെ വേണം എന്ന് ഗംഗ നിർബന്ധം പിടിച്ചു. അതുകൊണ്ട് തന്നെ എല്ലവരും ഇപ്പോൾ മംഗലത്ത് വീട്ടിൽ തന്നെയാണ് താമസം. ബാംഗ്ലൂറുള്ള കമ്പനി നാട്ടിലോട്ട് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. മനുവും ഋഷിയും അതിന്റെ കാര്യത്തിലുള്ള ഓട്ടത്തിലാണ്.
ഓഫീസ് കാര്യങ്ങൾ നോക്കി വീട്ടിൽ വരുമ്പോൾ കാണുന്നത് വിച്ചു ഛർദിക്കുന്നതാണ്. പിന്നെ അവളുടെ പിറകെ നടക്കും.
വിച്ചു ആണെങ്കിൽ അന്ന് അവളെ മറുതേ എന്ന് വിളിച്ചതിന്റെ പ്രതികാരം തീർക്കാൻ പാതിരാത്രി ആവുമ്പോൾ എഴുന്നേറ്റു മാങ്ങയും പേരക്കയും ഒക്കെ ചോദിക്കും. പാവം ചെക്കനിപ്പോൾ പാതിരാത്രി ഉറുമ്പിന്റെ കടിയും കൊണ്ട് കണ്ട മാവിലും തെങ്ങിലും കയറലാണ് പണി.
ദിവസങ്ങൾ കടന്നു പോയി.
ഇന്നാണ് അഭിയുടെയും ഐഷുവിന്റെയും കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോവുന്നത്.
രാവിലെ ശ്രീലകത്തേക്ക് പോവാൻ റെഡി ആവുകയാണ് ശ്രീ. മുഖം ഒരു കൊട്ടയ്ക്കുണ്ട്.
അവളുടെ മുഖം വീർപ്പിക്കൻ കണ്ടു ഋഷിക്ക് ചിരി വന്നു.
അവളുടെ മുഖം വീർപ്പിക്കലിന്റെ കാരണം മറ്റൊന്നുമല്ല അവിടെ കൊണ്ടുപോയി ഒരാഴ്ച്ച അവളെ നിർത്തണം എന്നാണ് അഭിയുടെ കല്പന. ഋഷിക്ക് കല്യാണതിരക്കും പിന്നെ കമ്പനി കാര്യവും കാരണം നിന്ന് തിരിയാൻ സമയം കാണില്ല. അതുകൊണ്ട് അവളുടെ കൂടെ അവിടെ പോയി നിൽക്കാൻ പറ്റില്ല. അവനില്ലെങ്കിൽ അവളും പോവില്ലെന്ന് വാശി പിടിച്ചിട്ടും ചെക്കൻ സമ്മതിച്ചില്ല.
അതിന്റെ കലിപ്പിലാണ് കക്ഷി.
അവനെ നോക്കി ചവിട്ടി കുലുക്കി അവൾ ബാഗുമായി താഴേക്ക് പോയി എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. അവരുടെ കൂടെ ഋതുവും ബാഗുമായി എത്തി. അവളും ശ്രീയുടെ കൂടെ തറവാട്ടിലേക്ക് പോവുന്നുണ്ട്. വിച്ചുവിനും അവരുടെ കൂടെ പോവണം എന്നുണ്ടായിരുന്നു പക്ഷെ അവൾക്ക് ഈ അവസ്ഥയിൽ പോവാൻ കഴിയില്ല. ഒരു മാതിരിപെട്ട ഫുഡും അതിന്റെ സ്മെലും ഒന്നും അവൾക്ക് പിടിക്കില്ല. ഭയങ്കര ഛർദി ആണ്.
ശ്രീ ഋതുവിന്റെ കൂടെ ബാക്കിൽ കയറി ഇരുന്നു. അത് കണ്ട് ഋഷി മിററിലൂടെ അവളെ നോക്കി. അത് കണ്ടവൾ മുഖം വെട്ടിച്ചിരുന്നു.
അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.
തുടരും………………………..

by