രചന – നന്ദ നന്ദിത
“ബാലേട്ടൻ കഴിച്ചോ…??” “മ്മ്… കഴിച്ചു…എല്ലാവരും ആയിട്ട് പരിചയപെട്ടോ താൻ…?? ന്തേലും ബുദ്ധിമുട്ട് ഉണ്ടോ…??” “ആ… കുറച്ചു പേരൊക്കെ പരിചയമായി, ഇനി സമയിണ്ടല്ലോ…” “മ്മ്… ശെരി… ക്ലാസ്സ്‌ലേക്ക് പൊക്കോ താൻ..” അതും പറഞ്ഞു ബാലൻ തിരികെ പോയി ബാലനും ആയി സംസാരിച്ചു കൊണ്ടിരുന്ന ഗൗരിയെ നോക്കി നിൽക്കുവായിരുന്നു സാന്ദ്ര… ഗൗരി പതിയെ മുന്നോട്ട് നടന്നതും… അവളുടെ മുൻപിൽ സാന്ദ്ര ചിരിച്ചു കൊണ്ട് കൈനീറ്റി… “Hai, i am sandra..” “ഗൗരി…” തിരികെ ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട് ഗൗരി ചിരിച്ചു. “ഗൗരി… ബാലൻ സർന്റെ ആരാ..??” “കസിൻ ആ…” “ഓഹ്… ഗ്രേറ്റ്…!!” “വീടെവിടെയാ തന്റെ…??” സാന്ദ്രയുടെ വാക്കുകളിൽ അലപം അഹങ്കാരം ഉള്ളതായി ഗൗരിക്ക് തോന്നിയെങ്കിലും… അവൾ ചിരിച്ചു കൊണ്ട് തന്നേ മറുപടി കൊടുത്തു.. “ബാലേട്ടന്റെ വീട്ടിൽ തന്നെയാ… താമസിക്കുന്നെ… “What…?? Balettan…??അങ്ങിനെ ആണോ നീ സർ നെ വിളിക്കുന്നെ…??” “അതെ… എന്തേ…?? ബാലേട്ടന് അതാ ഇഷ്ടം…!!” സാന്ദ്രയുടെ മുഖം ദേഷ്യം കൊണ്ട് ചുമക്കുന്നത് ഗൗരിക്ക് കാണമായിരുന്നു “കസിൻ ഒക്കെ വീട്ടിൽ അല്ലേ… ഇവിടെ പഠിപ്പിക്കുന്ന സർ അല്ലേ…?അങ്ങിനെ ഒകെ വിളിക്കുന്നത് സർ ന് അല്ലേ നാണക്കേട്…??” സാന്ദ്രയുടെ സംസാരം കേട്ട് ഗൗരി മിണ്ടാത്തെ സാന്ദ്രയുടെ മുഖത്ത് നോക്കി നിന്നു.
“അത് പോട്ടെ… എന്താ സർ ഇപ്പോൾ വന്നു സംസാരിച്ചേ…??” സാന്ദ്രയുടെ ചോദ്യം ഗൗരിയിൽ ദേഷ്യം ഉണ്ടാക്കി.. “അതൊക്കെ ഇയാളോട് എന്തിനാ പറയുന്നേ…?? ” പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ സാന്ദ്ര ഒന്ന് പരുങ്ങി. “ടീ…!!ഈ സാന്ദ്രയോടെ ആരും എങ്ങോട്ട് എതിർത്തു സംസാരിക്കാറില്ല…. അറിയോ നിനക്ക്…?? “ഓഹോ…അതെനിക്ക് അറിയില്ലായിരുന്നുട്ടോ.. ഇതൊക്കെ നേരത്തെ പറയണ്ടേ…എങ്കിൽ ഞാൻ നേരത്തെ തന്നേ ബഹുമാനം തരുമായിരുന്നുട്ടോ… ബാലേട്ടൻ എന്നോട് സംസാരിച്ചത് ഇഷ്ടായില്ലെന്ന് ഈ മുഖത്തുന്നു നിക്ക് വായിച്ചെടുക്കാം… അതിന്റെ കാരണം ഒന്നും ഞൻ ചോയ്ക്കുന്നില്ല… പക്ഷെ അതിന്റെപേരിൽ ന്നോട് വഴക്കിനു വന്നാലേ ഈ ഗൗരി ആരാന്നും… സാന്ദ്ര അറിയും…!!പോട്ടെ കുട്ടി…?? ഗൗരി ചിരിച്ചു കൊണ്ട് സാന്ദ്രയുടെ കവിളിൽ തട്ടി നടന്നു പോയി… “ഛെ…!!” സാന്ദ്ര ക്ക് ദേഷ്യം സഹിക്കാൻ ആയില്ല…അവൾ ഗൗരിയെ രൂക്ഷമായി നോക്കി നിന്നു.
“എങ്ങിനെ ഉണ്ടായിരുന്നു… തന്റെ ആദ്യദിവസം…??ഇഷ്ടായോ ഇവിടെ ഒക്കെ…??” ബൈക്കിലേക്ക് കയറിയ ഗൗരിയോടായി ബാലൻ ചോദിച്ചു. “ഒത്തിരി ഇഷ്ടായി… ബാലേട്ടാ…” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. തിരികെ വീട്ടിൽ എത്തുമ്പോൾ ഉമ്മറത്തു ദേവു ഉണ്ടായിരുന്നു. “ആഹാ ദേവൂ… എപ്പോൾ എത്തിയേ…?? “വൈകിട്ട് ആയി ഏട്ടത്തി… ഉണ്ണിയേട്ടൻ രാവിലെ പോയി… അപ്പൊ ഇങ്ങട് പോന്നു.. ഏട്ടത്തി കോളേജിൽ പോയി തുടങ്ങിലേ… അപ്പച്ചി പറഞ്ഞു…” “അതെ ദേവൂ…” ഗൗരി ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി, ഒപ്പം ദേവൂവും. സന്ധ്യക്ക് വിളക്ക് വെച്ചു പ്രാർത്ഥിച്ച ശേഷം ഉമ്മറത്തു എല്ലാവരുടെയും കൂടെ ഇരിക്കുവായിരുന്നു ഗൗരി…കളി ചിരികളിൽ മാധവനും അംബികയും കൂടി… പെട്ടന്നാണ് ബാലൻ അവിടേക്ക് വന്നത്… “കൊള്ളാലോ നീയ്… ഇവിടെ ഇരിക്കുവാനോ..?? ക്ലാസ്സിൽ പോയി തുടങ്ങീന്ന് വല്ല വിചാരിണ്ടോ..?? വന്നേ ഇങ്ങട്… ” അതും പറഞ്ഞു ബാലൻ തിരികെ നടന്നു…
ഗൗരി എണീറ്റ്, ബാലന്റെ പുറകെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോഴേ കണ്ടു… ടേബിളിൽ ടെക്സ്റ്റ് നോട്ട് ഒക്കെ ബാലൻ തന്നേ എടുത്ത് വെച്ചിരിക്കുന്നു… ഒപ്പം രണ്ടു കസേരയും… “വന്നിരുന്നേ…എത്ര നാളത്തെ notes ഉണ്ടെന്ന് അറിയുവോ…?? അതൊക്കെ പഠിക്കണ്ടേ.. എല്ലാരോടേം വർത്താനം പറഞ്ഞിരുന്നാൽ പഠിക്കണ്ടേ ഇയാൾക്ക്… നാളെ മുതൽ വിളക്ക് വെച്ചു കഴിഞ്ഞാൽ പഠിക്കാൻ ഇരുന്നോണം കേട്ടല്ലോ…??” ബാലൻ ഗൗരിയോടായി പറഞ്ഞു. അവൾ തലയാട്ടി, ബാലന്റെ അടുത്ത് വന്നിരുന്നു. ഗൗരിയോടെ എഴുതാൻ പറഞ്ഞു… ബാലൻ വായിക്കാൻ ഉള്ള ബുക്ക് എടുത്ത് മറിച്ചു തുടങ്ങി. ഗൗരി ശ്രെദ്ധാപൂർവം എഴുതി തുടങ്ങി… കയ്യിലെടുത്തു പിടിച്ച പുസ്തകം, വായിക്കാൻ തുടങ്ങിയെങ്കിലും ബാലന് അതിൽ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.. തൊട്ട് അടുത്തിരുന്ന ഗൗരിയിലേക്ക് ഇടക്കിടെ കണ്ണുകൾ പായും… കറുത്ത വലിയ കരിമഷി എഴുതിയ കണ്ണുകൾ ചലിക്കുന്നത് ബാലൻ നോക്കി ഇരുന്നു…
എന്ത് ഐശ്വര്യമാണ് ന്റെ ഗൗരിക്ക്..?? ബാലൻ മനസ്സിൽ ഓർത്തു… മൂക്കിലെ കുഞ്ഞു വെള്ളക്കൽ മൂക്കുത്തി.. വെട്ടത്തിൽ തിളങ്ങി… തന്നേ തന്നേ നോക്കി ഇരിക്കുന്ന ബാലനെ ഗൗരിയും തല ഉയർത്തി നോക്കി… “ന്താ ബാലേട്ടാ…??” “ഒന്നുല്യ… താൻ എഴുത്…” അത് കേട്ട് ഗൗരി വീണ്ടും എഴുതാൻ തുടങ്ങി.. “ബാലേട്ടാ…” ” ന്താടോ…?? ” “ഒരു കാര്യം ചോദിച്ചാൽ ദേഷ്യാവോ…??” “ന്താടോ…?? താൻ ചോയ്ക്ക്..” “അത്… സാന്ദ്ര എന്ന കുട്ടിയും ബാലേട്ടനും തമ്മിൽ ന്താ ബന്ധം…??” “ബന്ധോ…?? ന്ത് ബന്ധം…?? അവൾ ന്റെ ക്ലാസ്സിലെ കുട്ടിയാണ്.. അതിൽ കൂടുതൽ ഒന്നും ഇല്യ…നിനക്ക് ഇപ്പോൾ ന്താ ഇങ്ങനൊരു സംശയം…??” “അത് സാന്ദ്രയുടെ സംസാരത്തിൽ അങ്ങിനെ തോന്നി..” “സംസാരോ…?? അവൾ ന്താ നിന്നോടെ പറഞ്ഞത്…?? “അതൊന്നൂല്യ ഏട്ടാ… ആ കുട്ടി അങ്ങിനെ ഒന്നും പറഞ്ഞില്യ… പക്ഷെ അവളുടെ സംസാരത്തിൽ നിന്ന് ബാലേട്ടനെ ഇഷ്ടാണെന്ന് നിക്ക് തോന്നി…അതോണ്ട് ആ…നല്ല കുട്ടിയ നിക്ക് ഇഷ്ടായി… ബാലേട്ടന് നന്നായി ചേരും…!!” “നിർത്തുന്നുണ്ടോ നീ… നീ പഠിക്കാൻ ആണോ… അതോ കല്യാണലോചനക്ക് ആണോ വരണത് കോളേജിൽ…?? ബാലൻ ദേഷ്യത്തോടെ ഗൗരിയെ നോക്കി.. “ബാലേട്ടാ… ഞാൻ..!!” “വേണ്ട… ന്നോടൊന്നും പറയണ്ട…!!” ബാലൻ ദേഷ്യത്തോടെ മുറിയിൽ നിന്ന് ഇറങ്ങി പോയി.
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അത്താഴത്തിനു ഇരുന്നപ്പോഴും ബാലൻ ഗൗരിയെ ശ്രെദ്ധിച്ചില്ല… ഗൗരിക്ക് വല്ലാത്ത സങ്കടം തോന്നി… അവൾ പല തവണ ബാലനെ നോക്കിയെങ്കിലും, ബാലൻ അവളെ ശ്രെദ്ധിച്ചതെ ഇല്ല…!! രാത്രി ഏറെ വൈകിയും ബാലനെ മുറിയിലേക്ക് കാണാഞ്ഞിട്ട് ഗൗരി ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവിടെവിടെങ്കിലും കാണുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു. ശബ്ദം ഉണ്ടാക്കാതെ മുറ്റത്തേക്ക് ഇറങ്ങി കുളക്കരയിലും മാവിൻ ചുവട്ടിലും ഒക്കെ അന്വേക്ഷിച്ചെങ്കിലും ബാലനെ അവിടെങ്ങും കണ്ടില്ല. “പിണങ്ങാൻ വേണ്ടി ഒന്നും…. ഞാൻ പറഞ്ഞില്ലല്ലോ…?? വരുമ്പോ വരട്ടെ… നിക്ക് വയ്യ ഈ ഇരുട്ടത്ത്…” മനസ്സിൽ പറഞ്ഞുകൊണ്ടവൾ ഗോവണിയിലൂടെ മേലെ മുറിയിലേക്ക് എത്തി. വിരിച്ചിട്ട പായയിലേക്ക് കിടന്നു. ബാലനില്ലാത്ത ആ മുറിയിൽ അവൾക്ക് ശ്യാസം മുട്ടുന്ന പോലെ തോന്നി. “അഭിപ്രായം പറയാൻ നിക്ക് പറ്റില്ലല്ലോ… ഒക്കെ കേൾക്ക…അവരുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുക.. ഞാൻ അന്യയല്ലേ…??” മനസ്സിൽ ഓരോന്ന് ഓർത്ത് കിടന്ന് കണ്ണുകൾ നിറഞ്ഞു.
ആ മങ്ങിയ കണ്ണുകൾ തടിയലമാരയിലെ പുസ്തകങ്ങളിലാണ് ചെന്നവസാനിച്ചത്. എന്തോ ആലോചിച്ചവൾ പെട്ടെന്നെഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. മേലെ പറമ്പിലേക്ക് ആ ഇരുട്ടത്ത് ഓടുമ്പോൾ അവൾക്ക് ഉറപ്പായിരുന്നു ആ ചെറിയ മാടത്തിൽ അവൻ കാണുമെന്ന്. “ഈ പാതിരാത്രി എങ്ങോട്ടാ നീ…?” ബാലന്റെ ശബ്ദം കേട്ട് ഒന്നും മിണ്ടാതെ മാടത്തിലെ തൂണിൽ പിടിച്ചു അണച്ചുകൊണ്ട് അവൾ നിന്നു. ഏറെ നേരം കഴിഞ്ഞ് ഈറകൊണ്ട് പണിഞ്ഞ കട്ടിലിലേക്ക് അവൾ ഇരുന്ന്. “ബാലേട്ടാനില്ലാതെ നിക്കാ റൂമിൽ ഒറ്റക്കിരിക്കാൻ പറ്റണില്യ…” “മുറ്റത്തൊക്കെ കൊറേ തിരഞ്ഞു. കാണാഞ്ഞിട്ട് പോയ് കിടന്നേ…പക്ഷെ…!! ഇവിടിണ്ടാകുമെന്ന് ഉറപ്പായിരുന്നു അതാ ഇങ്ങിട് വന്നെ…” ഒന്നും മിണ്ടാതെ ഒക്കെ കേട്ടുകൊണ്ട് ബാലനിരുന്നു. “ബാലേട്ടാ…” അവൾ പ്രേതീക്ഷയോടെ ബാലനെ നോക്കി… പക്ഷെ ഗൗരിയെ ശ്രെദ്ധിക്കാതെ പുറത്തേക്ക് നോക്കി ബാലൻ ഇരുന്നു. അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ന്നോട് ക്ഷെമിക്ക് ബാലേട്ടാ… നിക്ക് ബാലേട്ടന്റെ ഒരു കാര്യത്തിലും അഭിപ്രായം പറയാൻ കഴിയില്ലെന്ന് ഞാൻ ഓർത്തില്ല…!!ഒരു നിമിഷം ഞൻ ന്റെ നില മറന്നു…എവിടെന്നോ വന്നവൾക്ക് ഇതൊക്കെ പറയാൻ എന്തവകാശം…?? ഞാൻ… ഞാൻ ന്റെ സ്ഥാനം മറന്ന് എന്തോ പറഞ്ഞുപോയി… എന്നോട് ക്ഷമിക്ക് ബാലേട്ടാ…!!” അവളുടെ വാക്കുകൾ ബാലന്റെ മനസ്സിൽ വല്ലാത്ത വിങ്ങലുണ്ടാക്കി… കട്ടിലിലേക്ക് പിടിച്ചിരുന്ന അവളുടെ കയ്യിലേക്ക് ബാലന്റെ കൈകൾ ചേർത്ത് പിടിച്ചു. എവിടെന്നോ വന്നവളോ…?? നീയോ മോളെ…?? നിനക്കല്ലാതെ വേറെ ആർക്കാ ന്നോട് അഭിപ്രായം പറയാൻ അവകാശം..?? നീ അല്ലേ എനിക്ക് എല്ലാം…!!നിനക്ക് ഞാൻ താമസിക്കാൻ സൗകര്യം തന്നത് ഈവീട്ടിൽ അല്ല, ന്റെ മനസ്സിലാ… ആ നീ മറ്റൊരു പെണ്ണിന്റെ കാര്യം ന്നോട് പറയുമ്പോ… നിക്ക് സഹിക്കാൻ പറ്റിയില്ല… ന്നോട് ക്ഷേമിക്കടി… ” ബാലൻ മനസ്സിൽ ഗൗരിയോടെ ക്ഷേമം പറഞ്ഞു. കയ്യിൽ മെല്ലെ മുറുകെ പിടിച്ചു.
“സോറി… ഗൗരി… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്…” “സാന്ദ്ര ന്റെ സ്റ്റുഡന്റ് ല്ലേ.. എന്റെ ധർമ്മം അവളെ പഠിപ്പിക്കുക എന്നത് മാത്രാണ്… മറ്റൊരു രീതിയിലും നിക്ക് സാന്ദ്രയെ കാണാൻ കഴിയില്യ…” “ഗൗരിക്ക് അറിയാമോ ന്റെ ക്ലാസിലെ ഏറ്റവും ടോപ്പർ ആയിരുന്നു ആ കുട്ടി.. പക്ഷെ അവൾക്ക് ഇപ്പൊ പഠിത്തത്തിൽ അല്ല, മറ്റുപലതിലുമാണ് ശ്രദ്ധ… നിക്കതൊന്നും അംഗീകരിക്കാൻ കഴിയില്യ…!” ഗൗരി ഒക്കെ കേട്ട് ബാലനെ നോക്കി പുഞ്ചിരിച്ചു. “ബാലൻ സാറ് ഇതിനാണോ എന്നോട് പിണങ്ങിയത്…? “ഏറ്റവും അടുപ്പമുള്ളവരോടല്ലേ ഗൗരി പിണങ്ങാൻ കഴിയൂ… ഒരിക്കലും തനിച്ചാക്കില്ല എന്നുറപ്പുള്ളവരോട്… അതോണ്ടല്ലേ നീയിപ്പൊ ന്നെ കാണാഞ്ഞു തിരികെ വന്നെ…” ഗൗരി പതിയെ പുഞ്ചിരിച്ചു… “ന്റെ ദേവൂട്ടി വേഗം ഈ ആഭരണങ്ങൾ ഒക്കെയിട്ട് സുന്ദരിയായിട്ട് ഒരുങ്ങി വാ… അവരൊക്കെ കുറെ നേരായി വന്നിട്ട്… വേഗം അങ്ങട് വന്നേ…” ബാലന്റെ സംസാരം കേട്ടതും ദേവൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
“മോളെന്തിനാ വിഷമിക്കണേ…?? കഴിഞ്ഞതെല്ലാം കഴിഞ്ഞു… ഇനി അതൊക്കെ ഓർത്തു വിഷമിക്കരുത് മോള്… ന്റെ ഒരേയൊരു പെങ്ങളല്ലേ നീയ്… ന്റെ കയ്യിൽ പിച്ച വെച്ച നീ നടന്നെ. ഇന്ന് നീ തനിച്ചു നടക്കാൻ തുടങ്ങിയ കാലത്തിനു മുൻപ് നിനക്കൊരു ലോകമുണ്ടായിരുന്നു ന്റെ കയ്യിൽ പിടിച്ചു നടന്നൊരു ലോകം… അന്ന് നിനക്കും ഞാൻ സ്വന്തം ചേട്ടൻ ആയിരുന്നു… പിന്നീട് എവിടുള്ളൊരു ആണ് പറഞ്ഞു പറഞ്ഞു നിന്റെ മനസ്സിൽ ആവിശ്യില്ലാത്തതൊക്കെ കെറ്റിയത്… ന്റെ മോള് അതൊക്കെ മറന്നു… ഈ വിവാഹത്തിന് സമ്മതിക്കണം…” “ബാലേട്ടൻ വന്നെ…. അവിടെ എല്ലാരും സംസാരിച്ചിരിക്കയെല്ലേ ഏട്ടൻ അങ്ങോട്ട് ചെല്ല്…. ഇവളെയും കൊണ്ട് ഞാൻ വന്നേക്കാം…’ എവിടെയോ വച്ച് ബാലന്റെ ശബ്ദം ഇടറിയതറിഞ്ഞ ഗൗരി ബാലനെ വരാന്തയിലേക്ക് പറഞ്ഞയച്ചു. കരിമഷി എഴുതിയ കണ്ണിലും, ദാവണിയണിഞ്ഞ ഉടയാടയിലും കഴുത്തിലെ മാങ്ങ മാലയും കയ്യിലെ കൊഞ്ചി ചിരിക്കും വളയിലും മുടിയിലെ മണക്കും മുല്ലപ്പൂവുകളിലും… മൈലാഞ്ചിയിട്ട കൈകളിലെ തട്ടത്തിൽ ആവി പറക്കുന്ന ചായയും പിടിച്ചവളുടെ വരവ് കണ്ടപ്പോ ബാലന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരിന്നു..
ആരും കാണാതെ കണ്ണ് തുടച്ച് ചിരിയോടെ എല്ലാരേയും നോക്കി… “ഇനിയധികം വച്ചു നീട്ടണ്ട.. ഏറ്റോം അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തണം….”” ചെക്കന്റെ അഛൻ പറഞ്ഞു… സഞ്ചു പറയാൻ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. “ഇതിപ്പോ മിഥുനം കഴിയാറായില്ലേ… ചിങ്ങത്തിൽ തന്നെ ആവാലോ…” മാധവൻ പറഞ്ഞു… “എങ്കി ചിങ്ങത്തിൽ നല്ലൊരു ദിവസം നോക്കി നമുക്കങ്ങ് നടത്താം…” അച്ഛന്റെ വാക്കുകൾ കേട്ട് ബാലൻ സന്തോഷത്തോടെ തലയാട്ടി… “ങ്കിൽ അതിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങാം…” ബാലൻ പറഞ്ഞു.. അത് കേട്ടതും ദേവു അകത്തേക്ക് പോയി. എല്ലാരും സന്തോഷത്തോടെ യാത്ര പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി ” ന്റെ പെങ്ങളെ പൊന്നുപോലെ നോക്കുമെന്ന് ഉറപ്പല്ലേ…?? ഒരിക്കലും അവളെ വേദനിപ്പിക്കരുത്… ന്റെ പ്രാണനാണ് നിരഞ്ചന് ഞാൻ തരുന്നത്….” ബാലൻ നിരഞ്ചനെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു. ഒരേട്ടന് തന്റെ പെങ്ങളോടുള്ള സ്നേഹവും വാത്സല്യവും കരുതലും ഒക്കെ ആ വാക്കുകളിൽ ഉണ്ടായിരുന്നു.. അവരെല്ലാം പോയതും ബാലൻ ദേവൂന്റെ അടുത്തേക്ക് ചെന്നു…
മുറിയിൽ, കട്ടിലിൽ കിടന്നു കരയുക ആയിരുന്നു ദേവൂ… “മോളെ… ദേവൂ…” ബാലന്റെ വിളി കേട്ട് ദേവൂ വേഗം എണീറ്റു… ബാലനെ മുറുകെ കെട്ടിപിടിച്ചു.. “ബാലേട്ടാ… നിക്ക് ഈ വിവാഹം വേണ്ട… നിക്ക് ഈ ജന്മം ബാലേട്ടനെ മറക്കാൻ കഴിയില്യ…ബാലേട്ടനെ മനസ്സിൽ വെച്ച് മറ്റൊരാൾടെ ഭാര്യ ആവാൻ നിക്ക് കഴിയില്യ… ഞൻ ബാലേട്ടൻറേം ഗൗരി ഏട്ടത്തിടേം ജീവിതത്തിലേക്ക് ഒരിക്കലും കടന്നു വരില്യ… ഈ വീടിന്റെ ഏതേലും കോണിൽ ആർക്കും ശല്യവാതെ ഞൻ കഴിഞ്ഞോളാം…” അവൾ കരഞ്ഞു കൊണ്ട് ബാലന്റെ കാലിലേക്ക് ഇരുന്നു… ബാലൻ സങ്കടം സഹിക്കാവയ്യാതെ നിറഞ്ഞ കണ്ണുകൾ തുടച്ച, മുറിക്ക് വെളിയിലേക്ക് ഇറങ്ങി… പുറത്ത് ഗൗരി നിൽപ്പുണ്ടായിരുന്നു… ബാലൻ അവളെ കണ്ടതും പെട്ടന്ന്, കണ്ണുകൾ തുടച്ചു, മുറിയില്ക്ക് പോയി. വാതിൽ തള്ളി തുറന്ന് അകത്തേക്ക് ഗൗരി കേറുമ്പോൾ ബാലൻ കട്ടിലിലിൽ കിടക്കുകയായിരുന്നു.
“ദുഷ്ടാനാണ് നിങ്ങൾ… സ്നേനിക്കുന്നവരുടെ മനസ്സ് കാണാൻ കഴിയാത്ത ദുഷ്ടൻ….!!” ഗൗരിടെ സംസാരം കേട്ട്… ബാലൻ വേഗം എണീറ്റു “ആ പാവം നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നു… ന്നിട്ട്… ന്നിട്ട് നിങ്ങളോ.. പെങ്ങളെ പോലെ അന്നെന്നു പറഞ്ഞു ആ. സ്നേഹം തട്ടി തെരുപ്പിക്കുന്നു… വയ്യ… ഇനിയും വയ്യ… ആ പാവത്തിന്റെ പറ്റിക്കാൻ കൂട്ട് നില്ക്കാൻ നിക്ക് ഇനിയും വയ്യ…!!” “ഗൗരി… ഞാൻ…” “വേണ്ട നിക്ക് ഒന്നും കേൾക്കണ്ട… ഞാൻ എല്ലാം പറയും… ആ കുട്ടിയോട്.” ഗൗരി തിരികെ നടന്നതും ബാലൻ ഗൗരിയെ തടഞ്ഞു.. “ന്നേ.. തടയേണ്ട… ആ പാവത്തിന്റെ ശാപം വാങ്ങാൻ ഇനിയും ഞാൻ ഒരിക്കല്ലാ… ഞാൻ പറയും…!!” “ഗൗരി…ടോ ഞാൻ പറയാണാ ഒന്ന് കേൾക്ക്…” “നിക്ക് ഒന്നും കേൾക്കണ്ട…!!!പെങ്ങളെ പോലെ ആണെന്ന് പറഞ്ഞു ഇനി നിങ്ങൾ അവളെ എന്റെ പേര് പറഞ്ഞു പറ്റിക്കണ്ട…!!” ഗൗരി വാശിയോടെ പറഞ്ഞതും ബാലന്റെ കൈ ഗൗരിയുടെ കവിളിൽ പതിച്ചു. “പെങ്ങൾ എന്ന് പറഞ്ഞു പറ്റിക്കുവല്ലടി ഞാൻ…!!അവളെന്റെ സ്വന്തം പെങ്ങൾ ആ… ന്റെ അച്ചന്റെ അതെ രക്തം…!!അത് കൊണ്ടാ… അത് കൊണ്ട് മാത്രാ… ഞാൻ അവളെ വിവാഹം കഴിക്കാൻ എതിർത്തതും…!!സ്വന്തം ചോരയെ എങ്ങിനെ ആ ഞാൻ ന്റെ ഭാര്യ ആക്ക..??” ബാലൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
“ബാലേട്ടാ…” കേട്ടത് വിശ്വാസമാകാതെ ഗൗരി ബാലനെ വിളിച്ചു. “അതെ ഗൗരി…അച്ഛൻ പട്ടാമ്പിയിൽ ആയിരുന്നു… കുറെ നാൾ… അവിടെ വെച്ചു പരിചയപെട്ടതാ ദേവൂന്റെ അമ്മേ… അവളുടെ അമ്മയും അച്ഛനും ഒരേ സ്കൂളിൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്.. സൗഹൃദം എപ്പോഴോ പ്രണയം ആയി… അത് പിന്നീട് ദേവൂന്റെ ജനനം വരെ എത്തി… പക്ഷെ പ്രസവത്തോടെ ദേവൂന്റെ അമ്മ മരിച്ചു.. കയ്കുഞ്ഞും ആയി പട്ടാമ്പിയിൽ നിന്ന് അച്ഛൻ വരുമ്പോൾ… അച്ഛനെ മാത്രം ഓർത്തു കഴിയണ അമ്മയുടെ മുന്നിൽ എങ്ങിനെ ദേവൂനെ കൊണ്ട് വരുമെന്ന് ആയിരുന്നു അച്ഛന്റെ വിഷമം… അന്ന്, തറവാട്ടിലേക്ക് ദേവുനേം കൊണ്ട് വരുന്ന ദിവസം… അപ്പച്ചി ഒരു കുഞ്ഞിന് ജന്മം കൊടുത്തു… പക്ഷെ ജീവനില്ലാത്ത ചപ്പിള്ള ആയിരുന്നുന്നു… അറിഞ്ഞ അച്ഛൻ ശങ്കരേട്ടന്റെ സഹായത്തോടെ ദേവൂനെ അപ്പച്ചിടെ അരികിൽ കിടത്തി… ചാപിള്ളയെ അപ്പച്ചിടെ അരികിൽ നിന്ന് മാറ്റി.. ആരും ഒന്നും അറിഞ്ഞില്യ… ദേവൂ വളർന്നു… അവളുടെ ബാലേട്ടന്റെ കൂടെ… അവൾ വളർന്നപ്പോൾ അമ്മയും അപ്പച്ചിയും എല്ലാരും ബലാനുള്ളതാ ദേവൂ എന്ന് പറഞ്ഞു… പ്രകടമാക്കിയില്ലെങ്കിലും അവളെ എനിക്കും ഇഷ്ടമായിരുന്നു… ഒരിക്കൽ കല്യാണം നിശ്ചയിക്കുമെന്ന ഘട്ടം വന്നതും ഒരു ദിവസം അച്ഛൻ ന്റെ അരികിൽ വന്നു… ദേവൂനെ കുറിച്ച് ന്നോട് പറഞ്ഞു.
ചെയ്തുപോയ തെറ്റുകൾ ഏറ്റുപറഞ്ഞു കരയുന്ന അച്ഛനെ ഞാൻ ചേർത്ത് പിടിച്ചു. പിന്നീട് അവളെ വിവാഹം കഴിക്കാൻ നിക്ക് സമ്മതല്ലെന്ന് പറഞ്ഞു.. ല്ലാരേം ഞാൻ പിന്തിരിപ്പിച്ചു… ദേവൂനെ ഒഴികെ… ഒടുവിൽ… ഒടുവിൽ.. നിന്നെ കണ്ടു മുട്ട്യേപ്പോ… അവളുടെ മനസ്സിൽ നിന്ന് ന്നേ പറിച്ചെറിയാൻ ഒരു വഴി തെളിഞ്ഞു വന്നു… അതാ ഞാൻ….!!ന്നോട് ക്ഷേമിക്ക് ഗൗരി… അവളെ ഞൻ എങ്ങിനാടോ…?? ബാലന്റെ കണ്ണുകൾ നിറഞ്ഞൊഴുകി “ബാലേട്ടാ… ബാലേട്ടാ വിഷമിക്കല്ലേ… നിക്ക് ഒന്നും അറിയില്ലായിരുന്നുലോ…. ന്നോട് ക്ഷേമിക്ക്… ബാലേട്ടന്റെ ആഗ്രഹം പോലെ ദേവൂന്റെ വിവാഹം നമുക്ക് നടത്താം… ഞാൻ ഇണ്ടാവും ബാലേട്ടനൊപ്പം…!! ബാലൻ ഗൗരിയുടെ കയ്യ്കൾ ചേർത്ത് പിടിച്ചു.
വൈകിട്ട് ഉമ്മറത്തു, ദേവൂന്റെ വിവാഹത്തെ പറ്റി സംസാരിച്ച ഇരിക്കെയായിരുന്നു… എല്ലാവരും… “മോനെ… ബാല… നിക്ക് ഒരു ആഗ്രഹിണ്ട്..” അംബികമ്മ ബാലനേം ഗൗരിയേം നോക്കി കൊണ്ട് പറഞ്ഞു. “ന്താ മ്മേ..?” “നിങ്ങളുടെ വിവാഹം കാണാൻ നിക്കോ, അച്ഛനോ ഭാഗ്യം ഇണ്ടായില്ല… പക്ഷെ നിക്ക് ഒരു നേർച്ച ഇണ്ടായിരുന്നു.. ഇവിടെ നമ്മടെ ക്ഷേത്രത്തിൽ ദേവിടെ മുന്നിൽ വെച്ച് നിന്റെ കല്യാണം നടത്തണംന്ന്.. ന്റെ മക്കള് അമ്മക്ക് ഈ ആഗ്രഹം സാധിച്ചു തരുവോ..??ദേവൂന്റെ വിവാഹത്തിന്റെ അന്ന് ഒരു ചെറിയ ചടങ്ങ് ആയി നമുക്കിത് അങ്ങ് നടത്താം…” ഗൗരിടെ കയ്യിൽ പിടിച്ചു കൊണ്ട് അംബികമ്മ ചോദിച്ചു. ഗൗരി ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ നിന്നു… “നിങ്ങള് രണ്ടാളും താലി കെട്ടിതല്ലേ..??” വസുന്ധരയുടെ ചോദ്യം കേട്ട് ബാലൻ ഞെട്ടി.. “ശേരിയാ… ത് വരെ മോൾടെ താലി കണ്ടില്യ… നെറ്റില് സിന്ദൂരോം കണ്ടില്യ… ന്തേ കുട്ട്യേ… കഴുത്തിലെ താലി അകത്തു ഇട്ട് അല്ല നടക്ക… പുറത്തേക്ക് എടുത്തിടു മാല…” അതും പറഞ്ഞു, അംബികമ്മ ഗൗരിയുടെ കഴുത്തിലെ മാല വെളിയിലേക്ക് ഇട്ടു. മലയുടെ കൊളുത്തിൽ ചേർന്ന് കിടക്കുന്ന താലി കണ്ട്, ബാലൻ ഞെട്ടി എഴുന്നേറ്റു. (തുടരും )

by