23/04/2026

മഴമുകിൽ : ഭാഗം 03

രചന – ജന്നാ

അപ്പോഴും ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു….നോക്കി ഇരുന്നുപോയി ആ പെണ്ണ്….പ്രണയത്തോടെ…… ആരാധനയോടെ…ബഹുമാനത്തോടെ…..
മുണ്ട് മടക്കി കുത്തി നടന്നു പോകുന്ന കാർത്തികേയൻ അവളുടെ ഹൃദയത്തിന്റെ കോണിൽ പതിഞ്ഞു…..ആ പുസ്തകവും കൈയിൽ പിടിച്ച് പിന്നാലെ ഓടി ചെന്നു….””മാഷേ….. നിക്ക്…. “”അവന്റെ ഒപ്പം ഓടി എത്തി….””മാഷേ… ഉള്ളിൽ തോന്നുന്ന കാര്യം ഞാൻ അത് പോലെ പറയും… മുന്നും പിന്നും ഒന്നും നോക്കിയില്ല…. അതാ മാഷിനോടുള്ള ഇഷ്ടവും തുറന്നു പറഞ്ഞത്…..””””അതിനെന്താ…? താൻ തനിക്ക് തോന്നിയ കാര്യം പറഞ്ഞു…. ഞാൻ അതിനെ അങ്ങനെയേ കാണുന്നുള്ളൂ…. “””അപ്പോ മാഷിന് എന്നെ ഇഷ്‌ടല്ലെ…..? “””ഇഷ്ടം ആകാനോ ആകാതിരിക്കാനോ നമ്മൾ തമ്മിൽ എന്താ ഉള്ളത്….? “”വീണ്ടും ശാന്തമായ ചോദ്യം…… അവള് ഒന്നും മിണ്ടിയില്ല…. ഒന്ന് കൂർപ്പിച്ചു നോക്കി …”ഒന്ന് പോ മാഷേ…. ശെരിക്കും എന്നെ പൊട്ടി ആക്കാൻ നോക്കുവാ മാഷ്…അവനിൽ നിന്നും ഇപ്രാവശ്യം ഒരു തരത്തിലും മറുപടി അവൾക്ക് കിട്ടിയില്ല…..ഇഷ്ടം ഇല്ലെങ്കിൽ പറഞ്ഞോ….ഞാൻ പിന്നെ വരില്ല ശല്യമായി…..””

“”എപ്പൊൾ വേണേലും തനിക്ക് വരാം എന്റെ അടുത്ത്…. പക്ഷേ അതിന് പ്രണയം എന്നൊരു വ്യാഖ്യാനം കൊടുക്കരുത്…… വിവാഹം ഒക്കെ വീട്ടുകാരുടെ സമ്മതത്തോടെ നടക്കും….. എപ്പോഴും ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് അവരോട് അഭിപ്രായങ്ങൾ ചോദിക്കുന്നത് നല്ലത് ആണ്…. “”പാടം കഴിഞ്ഞ് കയറി പോകുന്ന കാർത്തികേയൻ ആ പെണ്ണിൽ വീണ്ടും അൽഭുതം സൃഷ്ടിച്ചു….
അവളിലും ഒരു ചിരി പടർന്നു….

🖤🖤🖤🖤🖤🖤🖤🖤

ദിവസങ്ങൾ വീണ്ടും മുന്നിലേക്ക് നീങ്ങി….കാർത്തികേയനെ കാണുന്ന ദിവസങ്ങളിൽ ഒക്കെ ചോദിക്കും…..””മാഷേ….. എന്തേലും സ്കോപ്പ്‌ ഉണ്ടോ അങ്ങോട്ട് വരാൻ… “”മറുപടി പറയാതെ മണ്ണിലേക്ക് ആഞ്ഞു വീശുന്നുണ്ടാകും……അവൾക്ക് അത് തന്നെ ആശ്വാസമായിരുന്നൂ ….ആട്ടി ഓടിക്കാതെ ചീത്ത പറയാതെ നേർത്ത ഒരു ചിരിയാലെ തന്നെ അകറ്റുന്ന മാഷ്…. പക്ഷേ കൂടുതൽ ആഴത്തിൽ കാർത്തികേയൻ അവളിൽ പതിയുകയായിരുന്നൂ…..

🖤🖤🖤🖤🖤🖤🖤🖤🖤

വീടിന്റെ ഉമ്മറത്ത് ചായ കുടിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ അച്ഛൻ അവളെ വിളിച്ചു…..””ജാനിയേ…..”””എന്താ അച്ഛാ…..?””””നിനക്ക് ഒരു കമ്പനിയിൽ നിന്നും അപ്പോയിന്റ്മെന്റ് ലെറ്റർ വന്നൂന്ന് അറിഞ്ഞല്ലോ…. “”””വന്നു അച്ഛാ…. മാർവലസ് ഡിസൈൻസിൽ നിന്നുമാണ് വിളിച്ചത് …… ഒരു മാസത്തിനു അകം ജോയിൻ ചെയ്യണം….””””അപ്പോ ജോലി ആയി…. ഇനി ഒരു വിവാഹം ഒക്കെ ആകാം…”””നെഞ്ചില് ഒരു വെള്ളിടി വെട്ടി….”””അച്ഛാ .. ഇപ്പൊ ഒന്നും വേണ്ട…””അടുക്കളയിൽ നിന്നും അമ്മ ഓടി വന്നു….””വേണം… വയസ്സ് എത്ര ആയീന്നാ… വരുന്ന ചിങ്ങത്തിൽ ഇരുപത്തി മൂന്നാ… നിന്റെ കൂടെ പഠിച്ചതിനു ഒക്കെ ഒക്കത്ത് വക്കാൻ കുട്ടികളും ആയി…”””അതിനെന്താ അമ്മേ…. അവരുടെ ഇഷ്ടം അത്… എന്റെ ഇഷ്ടം ഇത്.. കൂടെ എന്റെ അച്ഛൻ ഉണ്ട്…. അത് മതി…. “”അവള് അയാളെ ചേർത്ത് പിടിച്ചു…”അച്ഛാ…. പെൺപിള്ളേരെ വീട്ടിൽ ഇങ്ങനെ നിർത്തുന്നത് അത്രക്ക് നല്ലത് അല്ല…. “”മറുവശത്ത് ഇരുന്ന് അർജുൻ പറഞ്ഞതും അടുത്ത് ഇരുന്ന മാഗസിൻ എടുത്ത് അവള് അവനെ എറിഞ്ഞു…..

“”പോടാ അവസരവാദി……. ഇത് എന്റെ വീടാ…. ഞാൻ കഴിഞ്ഞിട്ടേ ഉള്ളൂ നീ…… അല്ലേ അച്ഛാ…?””അവള് കുറുമ്പോടെ അയാളെനോക്കി…””പിന്നല്ലാതെ……”അർജുൻ ഇതൊക്കെ പുല്ല് ആണെന്ന മട്ടിൽ ചായയുടെ അകത്ത് ബിസ്ക്കറ്റ് മുക്കി കഴിക്കുവാണ്…. “”അച്ഛനായി …മോളായി…. ഞാനും എന്റെ ചെക്കനും പറയാൻ ഉള്ളത് പറഞ്ഞു…. “”””അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മാ……”””പോടാ… പോടാ… “”അവള് അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് മുറിയിലേക്ക് പോയി….

🖤🖤🖤🖤🖤🖤🖤🖤

“”മാഷേ….ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലാട്ടോ… അച്ഛൻ നിർബന്ധിച്ചാൽ എനിക്ക് ആ വിവാഹത്തിന് സമ്മതിക്കേണ്ടി വരും…..”””അതാടോ നല്ലത്….നിനക്ക് വേണ്ടി നല്ലത് മാത്രമേ അവര് കണ്ടെത്തൂ…””””എനിക്ക് വേണ്ടി മികച്ചത് കണ്ടെത്താൻ അവർക്ക് അറിയാം…. പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് മാത്രമേ കണ്ടെത്താൻ കഴിയൂ…. “”””തർക്കിക്കാൻ എനിക്ക് സമയമില്ല….താൻ പോയ്ക്കെ… ഇനി താൻ എത്ര നാൾ ഇങ്ങനെ വന്നാലും എനിക്ക് തന്നെ സ്വീകരിക്കാൻ കഴിയില്ല…. തനിക്ക് എന്നോട് തോന്നിയത് എനിക്കും അങ്ങോട്ട് തോന്നണ്ടേ…..? “”ആദ്യമായി അവന്റെ മറുപടിയിൽ ഹൃദയം നുറുങ്ങി…. മിഴികൾ നിറഞ്ഞു… കരച്ചിൽ അടക്കി കാർത്തികേയനെ ജാനി വിളിച്ചു…..””മാഷേ…… ഞാൻ പോകുവാ…. ഇനി വരില്ല…. മാഷ് പറഞ്ഞത് ആണ് ശെരി…. ഇത്രയും നാളും മാഷ് എന്നെ അകറ്റാതേ ചിരിയോടെ നിന്നത് ഓക്കേ എന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് ആകുമെന്ന് കരുതി….. അത് അല്ല…. മാഷിന് ഞാൻ ചേരില്ല…. അല്ലെങ്കിലും ഈ കറുത്ത് മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെ ഇരിക്കുന്ന ഞാൻ മാഷിനെ സ്നേഹിച്ചത് തന്നെ തെറ്റ് ആണ് ….. ഒരാൾക്കും ഇഷ്ടം തൊന്നുവാനുള്ള ക്വാളിറ്റി ഒന്നും എനിക്കില്ല……””തിരിഞ്ഞു നടന്നു…. ഹൃദയം അലമുറ കൂട്ടി കരയുന്നുണ്ട്…. അത് പിടിച്ചു അടക്കാൻ കഴിയാതെ അവളും … കണ്ണുനീർ സ്വാതന്ത്രമാക്കി വിട്ടു…… കാലുകൾ ഇടറാതെ വീട്ടിൽ എത്തി…… അച്ഛനും അമ്മയും പുറത്ത് ഉണ്ട്…. ആരെയോ പ്രതീക്ഷിച്ച് ഉള്ള നിൽപ് ആണ്…. ജാനിയെ കണ്ടതും അവര് നോട്ടം അവളിൽ ഉറപ്പിച്ചു…””മോളെ……. വേഗം പോയി റെഡി ആയിട്ട് വാ…..നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….””””അച്ഛാ…….””അവള് ദയനീയമായി വിളിച്ചു…..

“”മോളെ…. അച്ഛൻ പറയുന്നത് ഒന്ന് കേൾക്കൂ…. അവര് വന്ന് കണ്ടിട്ട് പോട്ടെ…..ബാക്കി. ഒക്കെ പിന്നാലെ ആലോചിക്കാം…. ഇപ്പൊ അച്ഛന്റെ രാജകുമാരി പോയി ഒരുങ്ങി വന്നേ… അച്ഛനെ അവരുടെ മുന്നിൽ നാണം കെടുത്തല്ലെ….. “”വാക്ക് നിഷേധിക്കാൻ തോന്നിയില്ല…. അല്ലെങ്കിലും തന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി അച്ഛനെ വിഷമിപ്പിക്കാൻ കഴിയില്ലല്ലോ….
മാഷിന് തന്നെ ഇഷ്ടപ്പെടാൻ തോന്നിയിട്ടുണ്ടാകില്ല…… കണ്ണുകൾ അമർത്തി തുടച്ചു….മുഖം കഴുകി …. ഒരു ചമയങ്ങളും കൂടാതെ അവർക്ക് മുന്നിൽ ചെന്ന് നിന്നു…… ചായയും മറ്റും അമ്മ ആയിരുന്നു കൊടുത്തത്….. “”മോളുടെ പേരെന്താ….?””കൂട്ടത്തിൽ മുതിർന്ന ഒരാള് ചോദിച്ചു……””ജനനി…. “”ഒരു സ്ത്രീ അടുത്തേക്ക് നടന്നു വന്നൂ…””അത്ര നിറമൊന്നും ഇല്ലേലും സുന്ദരി ആട്ടോ….””കുഞ്ഞിലെ കേൾക്കുന്നത് ആണ്…. അത്ര നിറമൊന്നും ഇല്ലെങ്കിലും സുന്ദരി ആണെന്ന്…..വെറുപ്പ് തോന്നി… ആ വാക്കുകളോട്….

“”എത്ര നിറം ആന്റി….?””പുച്ഛം കലർന്നൂ വാക്കുകളിൽ….”മോളെ…. അത്….””””ആന്റി…ഇതാണ് എന്റെ ഐഡന്റിറ്റി…എനിക്ക് ഇങ്ങനെ ജീവിക്കാൻ ആണ് ഇഷ്ടം… വേളുപ്പാണോ ആന്റി സൗന്ദര്യം….?അല്ലെങ്കിൽ വെളുത്ത ആരോടെങ്കിലും നിങ്ങള് പറയുവോ വെളുപ്പ് ആണെങ്കിലും സുന്ദരി ആണെന്ന്…..? എപ്പോഴാണ് കറുപ്പ് വൃത്തികേട്ടതും വെളുപ്പ് മനോഹരവും ആയത്…..?””തിരിഞ്ഞ് നടക്കുമ്പോൾ ഉള്ളിൽ കുറ്റബോധം തെല്ലും തോന്നിയില്ല……. ആരോടൊക്കെയോ ഉള്ള ദേഷ്യം പോലെ മുന്നിൽ കണ്ടത് ഒക്കെ തട്ടി എറിഞ്ഞു കൊണ്ട് മുറിയിൽ കയറി കതക് അടച്ചു…..ഉള്ളിൽ കാർത്തികേയൻ പറഞ്ഞ വാക്കുകൾ ആണ്… ബെഡിൽ കിടന്നു കണ്ണുകൾ അടച്ചു….അമ്മയോ അച്ഛനോ വന്നു വിളിച്ചില്ല….രാത്രി ആയപ്പോൾ കതകിൽ മുട്ടി….”മോളെ…. ഇറങ്ങി വാ…. കഴിക്കാം….”””അച്ഛനാണ്…..”കതക് തുറന്നു…. ആ മുഖത്തേക്ക് നോക്കാൻ പ്രയാസം തോന്നി..””അച്ഛാ…. സോറി… പെട്ടെന്ന് … എന്റെ മൂഡ് ശെരി അല്ലായിരുന്നു…. അതാ….””””എനിക്ക് അറിയില്ലേ നിന്നെ…. വാ….”കൈയിൽ പിടിച്ച് കൊണ്ട് ഡൈനിങ് റൂമിലേക്ക് ചെന്നു ….

“”ആ വന്നോ…. പരിഷ്ക്കാരി… ഒരാള് എന്തേലും പറഞ്ഞാല് എടുത്തടിച്ച് മറുപടി പറയാൻ നീ എവിടെന്നാ പഠിച്ചത്….. ഹേ …….””””നീ മിണ്ടാതെ ഇരിക്ക് കമലാ….. അവൾക്ക് ഇഷ്ടം ഇല്ലാത്തത് കേട്ടാൽ അത് തടയാനുള്ള അവകാശം അവൾക്ക് ഇല്ലെ….. നീ ചോറ് വിളമ്പ്‌….. “”പിന്നെ അവര് ഒന്നും മിണ്ടിയില്ല…. അവളെ രൂക്ഷമായി നോക്കി കൊണ്ട് ചോറ് വിളമ്പി…. എല്ലാവരും ഒന്നിച്ച് ഇരുന്ന് കഴിക്കുന്നതിന്റെ ഇടയിൽ രാമനാഥന്റെ ( അച്ഛൻ) ഫോൺ റിംഗ് ചെയ്തു….. അയാള് ചോറ് കഴിക്കൽ നിർത്തി ഫോൺ എടുത്തു…..”””ഹലോ…. ആ മനസ്സിലായി… അതെയോ…..
ശെരി… ശെരി… ഞങൾ മോലോട് പറയാം….
ഹേയ്…അങ്ങനെ ഒന്നുമില്ല…..”””””കമലാ……”””എന്താ …?”””ബ്രോക്കറാ വിളിച്ചെ….അവർക്ക് മോളെ ഇഷ്ടം ആയെന്ന്…ഉടനെ കല്യാണം വേണം എന്ന്…. “”””അതെയോ….? ഈശ്വരാ നീ എന്റെ പ്രാർത്ഥന കേട്ടു….”ജാനി അച്ഛനെ നോക്കി എഴുന്നേറ്റു…””അച്ഛാ….എനിക്ക് ഇതിന് താൽപര്യം ഇല്ല…. അടുത്ത ആഴ്ച മുതൽ ജോലിക്ക് ജോയിൻ ചെയ്യാൻ ഉള്ളത് ആണ്…… “”

“”മോളെ….. അവർ നല്ല കൂട്ടർ ആണ്…. എന്റെ മോള് ഇത്രയൊക്കെ പറഞ്ഞിട്ടും അവര് ഒക്കെ കേട്ട് സമ്മതിച്ചു എങ്കിൽ …. ആലോചിച്ചു നോക്കിയേ…. ഇക്കാലത്ത് ഇങ്ങനെ ഒക്കെ ആരേലും കാണോ..?”””അച്ഛാ…. ഞാൻ…””പലവുരു പറയാൻ മുതിർന്നത് ആണ് കാർത്തികേയന്റെ കാര്യം… കഴിഞ്ഞില്ല…. അവന്റെ ഉറപ്പ് കിട്ടിയിരുന്നു എങ്കിൽ ഒക്കെ തുറന്നു പറയാം ആയിരുന്നു… ഇതിപ്പോ അങ്ങനെയും അല്ലല്ലോ..പിന്നെ പറയണ്ട എന്ന് വച്ചു….. വിഷാദം കലർന്ന പുഞ്ചിരി നൽകി അവള് മുറിയിലേക്ക് പോയി…പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു…. നിശ്ചയവും ആഭരണം വാങ്ങലും വസ്ത്രം എടുക്കലും ഒക്കെ…. ഈ കാലയളവിൽ തന്നെ ഹരിയുടെ അമ്മക്ക് അവളെ ഇഷ്ടപ്പെട്ടിരുന്നു….അത്ര മനോഹരം ആയിരുന്നു അവളുടെ പെരുമാറ്റം……

🖤🖤🖤🖤🖤🖤🖤🖤🖤

ഓർമ്മകളിൽ നിന്നും വിമുക്ത ആയി അവള്…. കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു…. ഫോൺ ബെൽ അടിച്ച സൗണ്ട് കേട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്… ഹരിയുടെ അമ്മയാണ്….ഫോൺ എടുത്തു….””ഹലോ …. അമ്മേ…. “”””മോളെ…. ഒക്കെ അമ്മ അറിഞ്ഞു .. ഇനിയുള്ള കാലം എന്റെ കുട്ടി സന്തോഷത്തോടെ ഇരിക്കണം…. എന്റെ മോന് ചെയ്ത തെറ്റിന് ഞാൻ മാപ്പ് പറയുന്നു…””””എന്താ അമ്മേ ഇത്..ഇങ്ങനെ ഒക്കെയെ നടക്കുള്ളൂ എന്നത് വിധി ആയിരുന്നിരിക്കണം….
ഹരിയെ പറ്റി എന്തേലും അറിഞ്ഞോ….?””””മോളെ…. അപ്പോ ഒക്കെ നീ അറിഞ്ഞു അല്ലേ…?”””ഉവ്വ്…ഇന്നലെ എഫ്. ബിയിൽ അവന്റെ പോസ്റ്റ് ഞാൻ കണ്ടിരുന്നൂ…. നല്ല കുട്ടിയാ അമ്മേ… ഇഷ്ഠാകും എല്ലാവർക്കും….””””ഉം….””അവര് ഒന്ന് മൂളി…എങ്കിൽ ശെരി… വച്ചെക്കുവാ മോളെ…പിന്നെ വിളിക്കാം അമ്മ….”ഫോൺ ഡിസ്കണക്റ്റ് ആയതും അവള് ബെഡിൽ ഫോൺ ഇട്ടു പുറത്തേക്ക് ഇറങ്ങി….

കാർത്തികേയൻ ഉമ്മറത്ത് ഇരിക്കുകയാണ്…. ഒപ്പം പോയി ഇരുന്നു…””മാഷേ…..””തിരിഞ്ഞു നോക്കി അവൻ…. “എന്താ ഇവിടത്തെ അമ്മ എന്നെ കെട്ടാൻ പറഞ്ഞപ്പോൾ എതിർക്കാതെ ഇരുന്നത്……ഇഷ്ടം ഇല്ലേൽ പറഞ്ഞാല് പോരായിരുന്നോ…..?”””എതിർത്തില്ല എന്ന് ആര് പറഞ്ഞു…ഒത്തിരി എതിർത്തു…പക്ഷേ എന്നെക്കാളും ഇത്തിരി വാശി അമ്മക്ക് ആയിരുന്നു….. അത് ജയിച്ചു…അത്ര തന്നെ…. “അവന്റെ മറുപടി അറിയാവുന്നത് കൊണ്ട് തന്നെ അത് ഗൗനിച്ചില്ല….””എന്നെ ഒന്ന് പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോകുവോ മാഷേ…..? ഞാൻ ഇങ്ങനെ ഒന്നും അധികം കണ്ടിട്ട് ഇല്ല….””””താൻ വാ….”പടിയിൽ നിന്നും എഴുന്നേറ്റ് അവൻ മുണ്ട് അൽപം ഉയർത്തി പുറത്ത് കിടന്ന ചെരുപ്പ് എടുത്തിട്ടു് പറമ്പിലേക്ക് നടന്നു… അനുവാദം പോലും കാക്കാതെ ഓടി ചെന്ന് ആ കൈയിൽ തൂങ്ങി… അൽഭുതത്തോടെ അവന്റെ മിഴികൾ അവളിലേക്ക് ചാഞ്ഞു…. അതൊന്നും ശ്രദ്ധിക്കാതെ ജാനി തൊടിയിലെ ഓരോ ചെടികളെയും മരങ്ങളെയും വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നൂ….

ഇടക്ക് ഇപ്പോഴോ അവള് അവനെ തടഞ്ഞു നിർത്തി….””മാഷേ…. ഇനി ഇവിടേക്ക് ഒരു സ്കൊപ്പ്‌ ഉണ്ടോ….?””അവന്റെ നെഞ്ചില് ഒന്ന് ചൂണ്ടി ചിരിയാലെ ചോദിച്ചു….
അവളുടെ കുസൃതി ചിരി അവനിലും പടർന്നു…ആ സായാഹ്നം അങ്ങനെ കടന്നു പോയി… മുകളിൽ നിന്നും കാർത്തികേയനും ജാനിയും തമ്മിലുള്ള ഇടപെടൽ നോക്കി നിൽക്കുക ആയിരുന്നു ശാരദാമ്മ ….. അവൾക്ക് കാർത്തിയോട് അകൽച്ച ആകുമെന്ന് ആണ് അവര് കരുതിയത്.. പക്ഷേ ഇതിപ്പോ നേരെ ഒപ്പോസിറ്റ് ആണ്…. അവൾക്ക് കാർത്തികേയനോട് വലിയ അകൽച്ച ഒന്നും ഇല്ലാതെ ഇരുന്നത് ശാരദാമ്മക്ക്‌ ആശ്വാസം ആയിരുന്നു……. തന്റെ മകനെ പൂർണ്ണമായും അവൾക്ക് മനസ്സിലാക്കാൻ കഴിയണെ എന്ന പ്രാർഥനയോടെ ആ അമ്മ മനം തേങ്ങി……..തുടരും)