രചന – നന്ദ നന്ദിത
ഗൗരിയുടെ ചോദ്യം കേട്ടിട്ടും, ഒന്നും മിണ്ടാതെ ബാലൻ നടന്നു…. “ബാലേട്ടാ…ന്തേ ഒന്നും പറയാത്തെ…?? “ന്റെ ഭാര്യയാണെന്ന് പറഞ്ഞതിൽ ഗൗരിക്ക് ന്തേലും ബുദ്ധിമുട്ട് ഇണ്ടോ…??” “ന്തേ ബാലേട്ടാ ഇങ്ങനെ ചോയ്ക്കണേ…?? ആരെന്നോ എന്തെന്നോ അറിയാതെ… വഴിയരികിൽ മരണം കാത്തു കിടന്ന എന്നെ…രക്ഷിച്ചതും, അഭയം തന്നതും ബാലേട്ടനല്ലേ…?? ആ ഞാൻ തിരികെ എന്തെങ്കിലും ചെയ്യണ്ടേ… ബാലേട്ടന് വേണ്ടി…??” “ങ്കിലും… പാവല്ലേ ബാലേട്ടാ ആ കുട്ടി… അവളെ സ്നേഹിക്കാൻ കഴിയില്ലേ ഏട്ടന്…?? പെങ്ങൾ ആയി കണ്ടുപോയെന്നു കരുതി… അതിനി മാറ്റിക്കൂടന്ന് ഇല്ലല്ലോ…??” “ആ കുട്ടി എന്ത് പിഴച്ചു…?? അതിന്റെ മനസ്സിൽ മോഹം കൊടുത്തത് ബാലേട്ടന്റെ വീട്ടുകാരല്ലേ….?? “ന്നിട്ടിപ്പോ എന്തിനാ അതിനെ ഇങ്ങനെ കല്ലുവെച്ചൊരു നുണപറഞ്ഞു പറ്റിക്കണേ…?” “ഗൗരീ… താൻ പറഞ്ഞതൊക്കെ ശരിയാണ്… എല്ലാരും കൂടെ മുറപ്പെണ്ണാണ്, ബാലന്റെ പെണ്ണ് ആണെന്നൊക്കെ പറഞ്ഞു മോഹംകൊടുത്തതാ അവൾക്ക്…പക്ഷെ എനിക്ക് അതങ്ങിനെ അംഗീകരിക്കാൻ കഴിയില്ലെടോ…”
“എന്ത് കൊണ്ട്..??” “ചില ചോദ്യങ്ങൾക്ക് ഒന്നും ഉത്തരമില്ല ഗൗരീ…” അവന്റെ മറുപടിയിൽ പിന്നീട് ഒന്നും ചോദിക്കാൻ അവൾക്ക് തോന്നിയില്ലാ കുറെ നേരം മൗനം അവർക്കിടയിൽ കടന്നു വന്നു “ഗംഗാ തരംഗ രാമണീയ ജടാ കലാപം ഗൗരി നിരംതര വിഭൂഷിത വാമ ഭാഗം നാരായണ പ്രിയമനംഗ മദാപഹാരം വാരാണസി പുരപതിം ഭജ വിശ്വനാദം… ” അകലെ നിന്നെ ക്ഷേത്രത്തിലെ മൈക്കിലൂടെ ഭക്തിഗാനം കേൾക്കാമായിരുന്നു. “ന്തെ ഒരു മൗനം..?” ഒന്നും മിണ്ടാതായപ്പോ ബാലൻ അവളോട് തിരക്കി. “ഏയ് ഒന്നുല്യ…” വയലവസാനിക്കുന്ന ഭാഗത്തെ വലിയ ആലിന്റെ തണലിൽ ചെറിയൊരു ക്ഷേത്രം. അമ്പലത്തിലേക്ക് നടന്നു കയറിയ ഗൗരിയെ പിന്നിൽ നിന്ന് ബാലൻ വിളിച്ചു “ഇങ്ങിട് വാ… കുളത്തിൽ പോയ് കാലും കയ്യും കഴുകിവന്നിട്ട് നടയിലേക്ക് കയറാം…” “ഉം…” അവളാവനോടൊപം കുളത്തിനടുത്തേക്ക് നടന്നു. കുളത്തിനടുത്ത് ഇരുവരും ചെരുപ്പുകൾ ചേർത്ത് ഊരി വച്ച് കാല് കഴുകാൻ കുളത്തിന്റെ പടവിലേക്ക് ഇറങ്ങി.
തണുത്ത വെള്ളത്തിലവളുടെ കാലുകൾ പതിക്കുന്നത് എന്തോ ഇഷ്ടം തോന്നി ബാലൻ നോക്കി നിന്നു. കയ്യും കാലും കഴുകി വെള്ളം കുടഞ്ഞു അവരോരുമിച്ച് അമ്പലത്തിലേക്ക് നടന്നു. നടയിലേക്ക് ഇരുവരും കയറി. “തനിക്ക് വഴിപാട് വല്ലതും ചെയ്യണോ..?” “ഉം വേണം.. ” വഴിപാട് കാണ്ടറിലേക്ക് ഇരുവരും നടന്നു. “ഉം..ന്താന്ന് വച്ച പറഞ്ഞോ…” ബാലൻ അവളോട് പറഞ്ഞു… “ഏട്ടന്റെ നാളെന്താ…?” ബാലാനോട് ചേർന്ന് നിന്ന് ചെവിയിൽ മെല്ലെ ചോദിച്ചു. “ആയില്യം…!!” “ഉം പറഞ്ഞോളൂ…” കൗണ്ടറിൽ ഉണ്ടായിരുന്നയാൾ ഗൗരിയോട് പറഞ്ഞു “ബാലചന്ദ്രൻ…ആയില്യം ” “ആഹാ ബാലന്റെ പെണ്ണാണോ…?” അയാൾ ഗൗരിയോട് തിരക്കി.. അവൾ തിരിഞ്ഞ് ബാലനെ നോക്കി… ന്നിട്ട് വീണ്ടും ഉള്ളിലേക്ക് നോക്കിക്കൊണ്ട് അതേ എന്ന് പറഞ്ഞു. “പറഞ്ഞോളൂ കുട്ട്യേ…” “ഒരു പുഷ്പാഞ്ജലി.. പിൻവിളക്ക് ഐക്യമത്യ ഹോമം ഉമാ മഹേശ്വര പൂജ മുഴുക്കാപ്പ് ഒറ്റപ്പം വഴിപാട്…” അവൾ പറഞ്ഞു നിർത്തി…
“ഇതിപ്പോ കൊറേ ഇണ്ടല്ലോ.. ന്താ ഇതൊക്കെ…?” ബാലൻ പിന്നിൽ നിന്ന് ചോദിച്ചു. “അതൊക്കെ ഉണ്ട്…ഓരോന്നായി വഴിയേ പറഞ്ഞു തരാം..” “ഇതേയുള്ളോ കുട്ടിക്ക് വേണ്ടേ…?” ഉം വേണം.. ന്താ പേര്… “ഗൗരി… മകം.” “ന്തേ കുട്ടി അരുതാത്ത വല്ലതും ചെയ്തുവോ നീയ്… ” അവളൊന്ന് ചിരിച്ചുകൊണ്ട് രസീതും വാങ്ങി ബാലന്റെ അടുത്തേക്ക് തിരിഞ്ഞു. പൈസ കൊടുത്തു രണ്ടുപേരും ദർശനത്തിനായ് നടയിലേക്ക് നടന്നു. ദേവിയുടെ തിരുനടയിൽ ഇരു കണ്ണുകളും അടച്ചു മനമുരുകി പ്രാർത്ഥിക്കുമ്പോ അവളെ തന്നെ നോക്കിക്കൊണ്ട് ബാലൻ നിന്നു. അവളുടെ മൗന ജപത്തിൽ അവൻ മാത്രമായിരിക്കുമെന്നോർത്ത് സന്തോഷത്താൽ ദേവിക്ക് നേരെ തിരിഞ്ഞു ബാലനും പ്രാർത്ഥന തുടർന്നു. “ന്റെ ദേവി…ഇവൾ ആരെന്നോ… നാട് ഏതെന്നോ… വീട് ഏതാന്നോ ഒന്നും അറിയില്ല…!! ആകെ അറിയാവുന്നത് ഗൗരീ എന്നൊരു പേരുമാത്രം…!! പക്ഷെ ആദ്യമായി കണ്ടപ്പോൾ തൊട്ട്… എന്നോ കണ്ടു മറന്ന മുഖം പോലെ… ഏതോ മുന്ജന്മ ബന്ധം പോലെ…ഒരു ദിവസമേ ആയുള്ളുവെങ്കിലും… തറവാട്ടിലെ പ്രിയപെട്ടവളായി മാറിയവൾ… ശരിയോ… തെറ്റോ ഒന്നും അറിയില്ലാ… ഒരിക്കലും മറ്റൊരാളോടും തോന്നാത്തൊരിഷ്ടം… ന്നും ന്റെ കാര്യങ്ങൾ ഈ നടയിൽ നിന്ന് നിന്നോടെ പറഞ്ഞിട്ടുള്ളു ഞാൻ… സങ്കടം വന്നാലും, സന്തോഷം വന്നാലും ഈ നടയിലേക്ക് ആണ് ഞൻ ആദ്യം എത്താറ്… ഇപ്പൊഴും… ന്റെ ഇഷ്ടം നിന്നോടാ ആദ്യം പറയുന്നേ… ”
“അതെ… മാഷേ… പോണ്ടേ…?? “എല്ലാം ഒറ്റയടിക്ക് പ്രാർത്ഥിച്ചാൽ ദേവി മറന്നു പോവുട്ടോ…” ചിരിയോടുള്ള അവളുടെ സംസാരം കേട്ടപ്പോൾ ഞാനും അറിയാതെ ചിരിച്ചു. തൊഴുതു തിരികെ ഇറങ്ങുമ്പോൾ, സന്ധ്യ ആയി തുടങ്ങുന്നതെ ഒള്ളൂ… “അതെ… മാഷേ… നമുക്ക് ഇത്തിരി നേരം ആൽത്തറയിൽ ഇരിക്കാം…?” അവളുടെ ചോദ്യം കേട്ടപ്പോൾ എന്തുകൊണ്ടോ വേണ്ടെന്ന് പറയാൻ തോന്നിയില്ല ഞാൻ തലയാട്ടിയത് കണ്ടതും, അവൾ സന്തോഷത്തോടെ ഓടി… ആൽത്തറയിൽ കേറി ഇരുന്നു അവിടെ ഇരുന്നാൽ കണ്ണെത്താ ദൂരം നെൽപ്പാടം കാണാം പാടത്തിനരികിലൂടെ ഒഴുകുന്ന ചെറിയ തെളിനീരരുവിയും… സന്ധ്യ ആകുമ്പോൾ നിറയെ കൊറ്റികൾ ഉണ്ടാവും… ചെറിയ പരൽ മീനുകളെ പിടിക്കാൻ പച്ചവിരിച്ച പാടത്തിനിടയിൽ വെള്ള കൊറ്റികളെ കാണാൻ നല്ല ചേലാണ്… ഗൗരീ അതൊക്കെ ആസ്വദിച്ചു ഇരിക്കുകയാണെന്ന് തോന്നി “ടാ… ബാല…” വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോ കണ്ടു… വടക്കേതിലെ വിഷ്ണുനെ
“ടാ… പുതുമണവാളനും, മണവാട്ടിയും നാടുകാണാൻ ഇറങ്ങിതാണോ..?” “നമ്മുടെ ക്ഷേത്രവും ഇവിടൊക്കെ ഒന്ന് കാണിക്കാൻ വേണ്ടി ഇറങ്ങീതാ… ” “അതൊക്കെ പോട്ടെ ചിലവൊന്നും കിട്ടീലല്ലോ ബാല…?” “ചിലവൊക്കെ നടത്താലോ, ന്നിനി സമയില്യ നേരമിരുട്ടുന്നു അയാളെ വീട്ടിൽ കൊണ്ടെത്തിക്കട്ടെ… ” “വീട്ടിൽ ബൈക്ക് വച്ചിട്ടാണോ നീ നടന്നുവന്നെ…?” “ഈ പാടത്തൂടെ നടക്കുന്ന സുഖം.. വേറെയുണ്ടോ..?” കണ്ണുവെട്ടിച്ച് ഗൗരിയെ നോക്കാൻ ഞാൻ മറന്നിരുന്നില്ല. ഒക്കെ കേട്ടവൾ പുഞ്ചിരിച്ചാണിരിപ്പ്.. “വിഷ്ണുവേ നേരമിരുട്ടുന്നു ഞങ്ങളങ്ങോട്ട് നടക്കട്ടെ…” “ആഹ് ശരിടാ…” അവനോട് യാത്ര പറഞ്ഞു പാട വരമ്പിലൂടെ ഗൗരിയും ബാലാനും നടന്നു…. ഇരുട്ട് വീണപ്പോൾ എന്ത് ചന്താണ്…. ചുറ്റിനും കണ്ണെത്താ ദൂരത്തോളം നീണ്ട് നിവർന്ന പാടത്തിന് ഒത്ത നടുക്ക് ബാലനും ഗൗരിയും മാത്രം…
നീരരുവിക്ക് മീതെ ചെറിയ ചെറിയ തടിപ്പലങ്ങൾ,നല്ല കാറ്റ്…. “ബാലേട്ടാ ദേ നോക്ക്യേ…” മേലേക്ക് ചൂണ്ടി അവൾ പാതി ചന്ദ്രനെ കാട്ടുമ്പോ ആ പ്രകാശമവളുടെ പല്ലിൽ തട്ടിതിളങ്ങുന്നത് കാണാൻ തന്നെ എന്താ ചേല്… “താനേ ആകാശത്ത് നോക്കി നടന്നാലേ കാല് വല്ലോം തട്ടി മറിഞ്ഞു വീഴൂട്ടോ…” “ഞാൻ നോക്കിത്തന്ന നടക്കണേ…” “ബാലേട്ടൻ നോക്കി നടന്ന മതി…!!” “അതേ എനിക്കീ വഴി എത്ര ഇരുട്ടിലും കാണാപ്പാടവ.. എവിടൊക്കെ കുണ്ടുണ്ട് കുഴിയുണ്ട് ഒക്കെ നിക്ക് അറിയാം… കണ്ണടച്ച് നടന്നാലും ഞാൻ കൃത്യം വീട്ടിൽ എത്തും…” “ഓഹ് ഒരു മഹാൻ…. വഴി മുന്നോട്ടാണേലും കണ്ണ് രണ്ടും ന്റെ മേലെയാ… തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി എന്നെ നോക്കി നടക്കാതെ നേരെനോക്കി ശ്രദ്ധിച്ചു നടക്ക്…” “എന്താ എന്താ.. പറഞ്ഞെ…?” “ഞാനൊന്നും പറഞ്ഞില്ല…. നോക്കി നടക്കാനാ പറഞ്ഞെ…” “ഓഹ് ശരി ഇനി ഞാൻ തന്നെ നോക്കുന്നെന്ന പരാതി വേണ്ട… ഞാൻ നേരെനോക്കി നടന്നോളാം…” “ഓഹ് പിണങ്ങിയോ സെർ…?” “താനൊന്ന് പോയെ…” “ആഹ്…. അയ്യോ…” നിലവിളിച്ചുകൊണ്ട് ബാലൻ തറയിലേക്ക് പെട്ടെന്നിരുന്നു…
“എന്താ എന്ത് പറ്റി…? ” കാല് തട്ടി…!!” എന്തൊക്കെ ബഹളായിരുന്നു… കണ്ണുകെട്ടി നടക്കുമെന്നോ കാണപ്പാടം പഠിച്ചെന്നൊക്കെ വീമ്പ് ഇളക്കീട്ട്… ചിരിയോടെ ബാലന്റെ അടുത്തേക്ക് അവളിരുന്നു… “അയ്യോ കാല് മുറിഞ്ഞല്ലോ…. അയ്യോ ചോര…” “ശോ.. ന്റെ നാവ് കൊണ്ട് ന്താ ഞാൻ പറഞ്ഞെ…?” “നല്ല വേദനയുണ്ടോ…?” “ഏയ് സാരമില്ല… നമുക്ക് നടക്കാം…” മുടന്തി നടന്നുവന്ന ബാലനെ കണ്ട് അംബികമ്മ അങ്ങോട്ടേക്ക് ചെന്നു. “അയ്യോ ന്ത് പറ്റി…?” “ഒന്നൂല്യമേ ചെറിയൊരു കല്ലിൽ തട്ട്യേ… കുഴപ്പമില്ല….ഒന്ന് മുറിഞ്ഞു വേറെ കുഴപ്പമൊന്നുല്ല…” “അതെങ്ങനെയാ അവനിപ്പോഴും മാനത്തു നോക്ക്യ നടക്കണേ…” നീ വന്നു കഴിക്കാനെടുക്ക്.. മാധവൻ അംബികയോട് പറഞ്ഞു…. “മുറിവിനുള്ള മരുന്ന് ന്തേലും ഇരിപ്പുണ്ടോ അമ്മേ…?” “ബാലന്റെ മുറിയിൽ ഉണ്ടാവും മോളേ…” അത് കേട്ടതും അവൾ മുറിയിലേക്ക് ഓടി, മരുന്നുമായി വന്നു… കാലുകഴുകി മുറിവിലേക്ക് മരുന്ന് പുരട്ടി “ചെറിയ മുറിവേ ഉള്ളുലെ ഗൗരി…?”ബാലൻ വേദന സഹിക്ക വയ്യാതെ അവളോട് ചോദിച്ചു… “ഉം ചെറിയ മുറിവാ… കുറേ രക്തം പോയ്… ” മരുന്ന് വച്ചു മുറിവ് കെട്ടി യപ്പോഴേക്കും, അംബികമ്മ ഊണ് എടുത്തു വെച്ചു..
“ന്ത്…മണാല്ലേ… ഈ ചെമ്പകത്തിനു ..?? കൈനിറയെ ചെമ്പക പൂക്കളുമായി മുറിയിലേക്ക് കേറിവന്ന് ഗൗരി പറഞ്ഞു. “ചെമ്പകമോ … താൻ ഇതെവിടെ പോണ്… ഈ രാത്രിയിൽ ചെമ്പകവും ആയി..?” “വെല്ല ഗന്ധർവ്വൻ മാരും വന്നലോ..??” “ഗന്ധർവ്വനോ..?” “അതെ ഗന്ധർവ്വൻ… അമ്മ പറഞ്ഞുലോ… സുന്ദരിമാരായ പെൺകുട്ടികളെ കാണാൻ ഗന്ധർവ്വൻമാര് വരൂന്ന്…” “അപ്പൊ താൻ സേഫ് ആ.. സുന്ദരിമാരുടെ അടുത്തല്ലേ ഗന്ധർവ്വൻ വരുള്ളൂ…” ചിരിയോടുള്ള എന്റെ മറുപടി കേട്ട്… ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് നന്നേ ചിരിവന്നു.. “അതെന്തേ… ന്നേ കാണാൻ ഗന്ധർവനു വന്നാല്… ഞൻ സുന്ദരി അല്ലേ…?? ഹും..??” “ഹാഹാ… ഇനി അതും പറഞ്ഞു…പിണങ്ങേണ്ട… ഇയാള് സുന്ദരി തന്നെയാ…” അതാണ്… എന്ന് പറഞ്ഞു അവളുടെ ചിരി കണ്ടപ്പോൾ എന്തോ വല്ലാത്തൊരിഷ്ടം തോന്നി…
“അപ്പഴേ… സുന്ദരി ഇവിടെ ചെമ്പകപ്പൂവും കൊണ്ട് ഗന്ധർവ്വനെ നോക്കി ഇരിക്കൂട്ടോ… ഞാൻ കിടക്കട്ടെ… നിക്കേ നാളെ കോളേജിൽ പോകേണ്ടതാ…” എന്നും പറഞ്ഞു, ബെഡ്ഷീറ് എടുത്തു തറയിൽ വിരിച്ചു “അയ്യോ… ന്താ ബാലേട്ടാ… ഈ കാട്ടാണേ…?? ഇങ്ങു തന്നേ ഇത്… ആ കട്ടിലിൽ കിടന്നേ..” “താൻ കിടന്നോളു അവിടെ… ഞൻ ഇവിടെ കിടക്കാം…” “വേണ്ട…ബാലേട്ടൻ താഴെ കിടന്നിട്ട് ഞാൻ മോളിൽ കിടക്കെ… ഇങ്ങട് കേറി കിടന്നേ ഏട്ടാ…” ഒടുവിൽ ഗൗരിയുടെ നിർബന്ധത്തിന് വഴങ്ങി… ബാലൻ കട്ടിലിലേക്ക് കിടന്നു. ബാലൻ ഉറങ്ങുന്നത് നോക്കി ഗൗരി ഇരുന്നു. രാവിലെ അംബികയുടെ നിർത്താതെ ഉള്ള വിളി കേട്ടാണ്, ബാലൻ കണ്ണു തുറന്നത്… “ന്താ മ്മേ…?? എന്തിനാ ഇങ്ങനെ കിടന്നു വിളിക്കണേ…?? “മോനെ… ബാലാ… അത്.. ഗൗരി മോളെ കാണുന്നില്ലടാ…” (തുടരും )

by