16/04/2026

മീരാമാധവം : അവസാന ഭാഗം

രചന – വൈദേഹി വൈഗ

“മീരാ… ” “വേണ്ട…. ” മാധവിന്റെ വിളി കേട്ടപ്പോൾ എനിക്ക് ദേഷ്യം അരിച്ചു കയറി…. എന്നെ ഫോൺ വിളിച്ച ആളുടെ നേരെ തിരിഞ്ഞു ഞാൻ… “താൻ എന്തിനാ വരാൻ പറഞ്ഞത്…. ” “നി അയാളോട് ചൂടാവണ്ട… ഞാൻ പറഞ്ഞിട്ടാ വിളിച്ചത് … ” ഞാൻ മനസിലാകാതെ ചോദ്യഭാവത്തിൽ മാധവിനെ നോക്കി… “എന്റെ നമ്പർ കണ്ടാലോ ശബ്ദം കേട്ടാലോ സംസാരിക്കാൻ നി തയ്യാറാവില്ലലോ… ” “പല തവണ ഞാൻ നിങ്ങളോട് പറഞ്ഞു മാധവ് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ലെന്നു.. പിന്നേം പിന്നേം എന്തിനാ ഇങ്ങനെ… എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ നിങ്ങൾ… ? ” ഞാൻ മുന്നോട്ടു നടന്നു… ‘ശരത്… താങ്ക്സ്… ഇനി താൻ പൊയ്ക്കോളൂ… ” മാധവ് എന്നെ ഫോൺ വിളിച്ച അയാളെ പറഞ്ഞു വിടുന്നത് ഞാൻ കേട്ടു…. അയാള് എന്റെ അടുത്തേക്ക് വന്നു…. ഞാൻ പുറത്തേക്ക് പോകാൻ തുടങ്ങിയതും മാധവ് എന്റെ കൈയ്യിൽ പിടിച്ചു…. “മീരാ പ്ലീസ്… എനിക്ക് പറയാൻ ഉള്ളത് നി ഒന്ന് കേൾക്ക്… ഇവിടെ നിന്ന് നി എന്നെ തല്ലിയാലും കുഴപ്പം ഇല്ല… ” മാധവിന്റെ കൈ ഞാൻ തട്ടി….

“അറിയാം… തല്ലിയാലും താൻ നിന്ന് കൊള്ളും എന്ന്.. ലേശം ഉളുപ്പ് ഉണ്ടെങ്കിൽ വീണ്ടും വീണ്ടും നിങ്ങളെന്റെ മുന്നിൽ വരാൻ ധൈര്യം കാണിക്കില്ല മാധവ്… ” “മീരാ.. എനിക്ക് പറയാൻ ഒരവസരം നി താ… ” “ഇല്ല ഇല്ല ഇല്ല…. പോയിക്കൊള്ളണം എന്റെ മുന്നിൽ നിന്ന്… എന്റെ വർഷങ്ങളായുള്ള സ്നേഹം ആണു ഒരൊറ്റ നിമിഷം കൊണ്ട് നിങ്ങള് ഇല്ലാതാക്കിയത്… എല്ലാം നഷ്ട്ടപെട്ടവളെ പോലെ ഞാൻ ഇന്നിങ്ങനെ അലയാൻ കരണം നിങ്ങളാ… നിങ്ങളൊറ്റൊരുത്തൻ…” “മീരാ.. ഞാൻ… ” “വേണ്ട… എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവനാ നിങ്ങള്… ചെന്നായ്ക്കൾക്ക് മുന്നിൽ എന്നെ എറിഞ്ഞു കൊടുത്തവൻ .. ഇനിയും നിങ്ങള് പറയുന്നത് ഞാൻ വിശ്വസിക്കണോ … പറ.. പറയാൻ… ” മാധവന്റെ ഷിർട്ടിൽ പിടിച്ചു ഞാൻ അലറി…. കരണം പൊട്ടുന്ന അടിയായിരുന്നു അതിനുള്ള മറുപടി… ഞാൻ ദേഷ്യത്തോടെ മാധവിനെ നോക്കി… “മിണ്ടരുത് നി.. ഇനി ഒരക്ഷരം മിണ്ടിയാൽ ഇപ്പോൾ കിട്ടിയതൊന്നും ആയിരിക്കില്ല ഇനി കിട്ടാൻ പോകുന്നത്… ഇവിടെ വാടി… ” മാധവ് എന്റെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു…

ആളൊഴിഞ്ഞ ഒരു കോണിൽ ഉള്ള സീറ്റിൽ എന്നെ ഇരുത്തി… “റിലാക്സ് മീരാ റിലാക്സ്… എനിക്ക് മനസിലാവും നിന്റെ സങ്കടം… നി എന്നല്ല ഏതൊരു പെണ്ണും ഇങ്ങനെ ഒക്കെയേ പെരുമാറു… പക്ഷെ ഇത്രേം കാലത്തിനിടയിൽ എന്നെങ്കിലും നി എന്റെ വാക്ക് കേൾക്കാൻ നിന്നിട്ടുണ്ടോ…. ഒരു പട്ടിയെ പോലെ നിന്റെ പിറകെ ഞാൻ വന്നത് ഞാൻ തെറ്റുകാരൻ ആയതു കൊണ്ടല്ല.. നിന്റെ ഉള്ളിലെ തെറ്റ് ധാരണ മാറ്റാൻ ആണ്… ” ഹ്മ്മ്… മാധവിന്റെ അഭിനയം തകർത്തു… ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു…. “നിനക്ക് എന്താ പറ്റിയത് എന്നറിയാതെ ഞാൻ എത്രനാൾ നിന്റെ യമുനമ്മയുടെയും സ്വാമിയുടെയും പിറകെ നടന്നു എന്നറിയുവോ നിനക്ക്… നി ആശുപത്രിയിൽ ഉണ്ടാവുമ്പോ ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് അറിയിവോ നിനക്ക്… അവസാനം എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിത്തെറിച്ചപ്പോൾ ആണ് നിന്റെ യമുനമ്മ എന്നോട് നിനക്ക് പറ്റിയത് എന്താണെന്നു പറഞ്ഞത്…

” ഞാൻ ഒന്നും മിണ്ടിയില്ല… മാധവ് അയാളുടെ ഫോൺ എനിക്ക് നേരെ നീട്ടി… “ഇത് കണ്ടോ നി.. എന്റെ ഫാമിലി ഫോട്ടോ.. ഒന്ന് ശരിക്കും നോക്ക്.. ” ഫോട്ടോയിലേക്ക് നോക്കിയതും ഫോൺ എന്റെ കൈയ്യിൽ കിടന്നു വിറച്ചു .. മാധവിന്റെ അമ്മ അച്ഛൻ ശിവാനി… പിന്നെ… മാധവിനെ പോലെ…. “അതിൽ എന്നെ പോലെ ഒരാളെ കൂടെ കണ്ടില്ലേ നി… അവൻ യാധവ്.. എന്റെ ട്വിൻ ബ്രദർ…. ” ഞാൻ വിശ്വാസം വരാതെ മാധവിനെ നോക്കി.. കാരണം ആറേഴു വർഷം പ്രണയിച്ചിട്ടും ഇങ്ങനെ ഒരു ബ്രദർ ഉള്ള കാര്യം മാധവ് എന്നോട് പറഞ്ഞിട്ടില്ല… “അറിയാം.. തെറ്റ് എന്റെ ഭാഗത്തു ആണ്.. യാധവിന്റെ കാര്യം ഞാൻ മനപ്പൂർവം നിന്നോട് പറയാതിരുന്നതാണ്… നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി…. അവൻ നാട്ടിലും ഉണ്ടായിരുന്നില്ല നമ്മള് പ്രണയിക്കുന്ന സമയത്തു.. ബാംഗ്ലൂർ ആയിരുന്നു… ” എനിക്കൊന്നും മനസിലാവുന്നില്ല.. എന്തൊക്കെയാ ന്റെ കണ്ണാ ഇത്… “യമുന്നമ്മ പറഞ്ഞത് കേട്ടു ഞാൻ ശിവയോട് സംസാരിച്ചു.. അവള് എല്ലാം പറഞ്ഞു..

എന്നേം നിന്നേം തമ്മിൽ തെറ്റിക്കാൻ യാദവിനോട് പറഞ്ഞത് അവളായിരുന്നു .. അവൻ എന്നെ പോലെ അല്ല .. മഹാ ഫ്രോഡ് ആണ്.. ബാംഗ്ലൂർ പോയി.. അവിടുത്തെ കൂട്ടുകെട്ടിൽ നശിച്ചവൻ… കഞ്ചാവും കള്ളുകുടിയും.. അങ്ങനെ സകല തോന്ന്യവാസവും അവനു ഉണ്ട്…. ” “മതി…. നിർത്ത്… ” ഇനിയും കേൾക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു .. ചെവി രണ്ടും പൊത്തി പിടിച്ചു.. ഉറക്കെ പൊട്ടിക്കരഞ്ഞു…. മാധവ് ഒരു തെറ്റും ചെയ്തില്ല എങ്കിൽ ഞാൻ മാധാവിനോട് കാണിച്ചത്… ഞാൻ ദയനീയമായി മാധവിനെ നോക്കി… “ഇനിയും നിനക്ക് വിശ്വാസം വന്നിലെങ്കിൽ മറ്റൊന്നും കൂടെ ഞാൻ നിനക്ക് കാണിച്ചു തരാം…” മാധവ് എന്റെ കൈ പിടിച്ചു കാറിനരികിലേക്ക് നടന്നു.. ഒരു പ്രതിമയെ പോലെ ഒപ്പം നടക്കാനെ എനിക്കായുള്ളു…. എവിടേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല… ചോദിച്ചിട്ടും ഇല്ല… കാർ ഒരു വലിയ വീടിനു മുന്നിലാണ് ചെന്നു നിന്നത്….. മാധവന്റെ കൂടെ ഞാനും ആ വീട്ടിലേക്ക് കയറി ..

അവിടെ ഇരുട്ട് വീണ ഒരു മുറിയിൽ എല്ലും തോലും ആയൊരു ശരീരം .. മാധവിനെ ഞാൻ സംശയത്തോടെ നോക്കി… “നിന്നെ ദ്രോഹിച്ചവൻ… കാൻസർ ആണ്… ലാസ്റ്റ് സ്റ്റേജ് ആയി… ട്രീറ്റ്മെന്റ് കൊണ്ട് പ്രയോജനം ഇല്ലാത്തതു കൊണ്ട് ഇവിടെ ഇങ്ങനെ…. ” ഒന്നും തിരിയുന്നില്ല… വല്ലാത്തൊരു മരവിപ്പ്… പുറത്തിറങ്ങിയതും കണ്ടത് ശിവാനിയെ… എനിക്ക് അടിമുടി വിറയ്ക്കാൻ തുടങ്ങി.. ദേഷ്യം അരിച്ചു കയറി… പോയി അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു…. “തല്ലിക്കോളു മീരാ.. നി എന്ത് ചെയ്താലും പറഞ്ഞാലും ഞാൻ നിന്ന് കൊള്ളും… കാരണം അത്രയും വലിയ തെറ്റാണു ഞാൻ നിന്നോട് ചെയ്തത്… ഒക്കെയും ഏറ്റു പറയാൻ ഞാൻ ആശ്രമത്തിൽ വന്നതാണ്.. പക്ഷെ അപ്പോഴേക്കും നി പോയിരുന്നു…. ” ദേഷ്യം ആണോ സങ്കടം ആണോ… ഒന്നും മനസിലാകാത്ത ഒരവസ്ഥയിൽ ഞാൻ എത്തി ..

അവിടെ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു.. ഒരു പ്രാന്തിയെ പോലെ…. മാധവ് പിന്നാലെ വന്നു എന്നെ പിടിച്ചു നിർത്തി…. “ഞാൻ പാലക്കാട്‌ വന്നപ്പോൾ ഇവരെ രണ്ടു പേരെയും കൂടെ കൊണ്ട് വന്നു ഇങ്ങോട്ട്… അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ….. ” “മ്മ് ” “ഇനി പറ… ഞാൻ എന്ത് തെറ്റാ മീര നിന്നോട് ചെയ്തത്…. ക്ഷമിച്ചുടെ എന്നോട്… ശിവയ്ക്കും യാധവിനും അവര് ചെയ്തതിനു ദൈവം കൊടുത്തു…. ഇനിയും നമ്മള് ഇങ്ങനെ ജീവിക്കണോ മീര … ഇനി നിന്റെ തീരുമാനം എന്തായാലും ഞാനത് സന്തോഷത്തോടെ സ്വീകരിക്കും…. ” “കുഞ്ഞേട്ടാ…. ” എന്ന് വിളിച് ഒരു പൊട്ടിക്കരച്ചിലോടെ ഞാനാ നെഞ്ചിലേക്ക് വീണു… ഒരു പാട് കരഞ്ഞു… എന്റെ മുടിയിൽ തലോടി കൊണ്ട് മാധവ്.. അല്ല കുഞ്ഞേട്ടൻ പറഞ്ഞു .. “എത്ര കാലം ആയി എന്ന് അറിയിവോ നിന്റെ ഈ കുഞ്ഞേട്ടാ എന്നുള്ള വിളി കേൾക്കാൻ ഞാൻ കൊതിക്കുന്നു…. ”

“എന്നോട് ക്ഷമിക്കണം… ഞാൻ.. ഒന്നും അറിയാതെ…. ” “വേണ്ട മീര.. കരയണ്ട… കഴിഞ്ഞതൊക്കെ മറക്കാം… നമ്മുടെ രണ്ടു പേരുടെ ഉള്ളിലും ആ പഴയ സ്നേഹം മരിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇന്നും ഞാനും നീയും മറ്റൊരു വിവാഹം കഴിക്കാതെ ഇരിക്കുന്നത് … ഇനി.. നമ്മൾക്ക് ജീവിക്കണം… ” കുറ്റബോധം കൊണ്ട് എന്റെ മനസ്സ് നീറുവാണു… ഒരിക്കൽ പോലും ഞാൻ ഏട്ടനെ അറിയാൻ ശ്രമിച്ചില്ലല്ലോ എന്നോർത്ത്… “ഹ.. വിട്ടു കളഡോ … ” കുഞ്ഞേട്ടൻ എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു… ഞങ്ങളെ ഇനി ഒരിക്കലും പിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കുഞ്ഞേട്ടനെ ഞാനും ഇറുക്കെ പുണർന്നു…. ഇനി മീരയുടെയും മാധവിന്റെയും ജീവിതം…. ശെരിയായ മീരാമാധവം ഇവിടെ തുടങ്ങുകയായി….. അവസാനിച്ചു…