22/04/2026

സ്മൃതിപഥം : ഭാഗം 11

രചന – ഇഷ ജാൻവി

എനിക്കും അച്ഛനും അമ്മയും ഒന്നുമില്ല അതോണ്ട് നീ എന്നെ വേണ്ടെന്ന് വെക്കുമോ….. ഒരിക്കലുമില്ല….. അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവനും തിരിച്ചു അവളെ വാരിപ്പുണർന്നു….. പിന്നെ എന്തിനാ ഡീ ഇങ്ങനെ കിടന്നു മോങ്ങുന്നത്….. അവളുടെ പുറത്ത് തട്ടി കൊണ്ട് ചോദിച്ചു….. കണ്ണേട്ടാ ഞാൻ ഒരു അനാഥായല്ലേ അപ്പൊ….. അവളെ ബാക്കി പറയാൻ അനുവദിക്കാതെ അവളുടെ ചുണ്ടിന് കുറുകെ വിരൽ വച്ചു….. അപ്പൊ ഞാൻ ആരാ ഡീ….. ദേഷ്യത്തോടെയായിരുന്നു ചോദ്യം….. അങ്ങനെയല്ല കണ്ണേട്ടാ….. അവള് വീണ്ടും അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….. ഇനി മേലാൽ അനാഥയാണെന്ന് പറയുന്നത് കേട്ടാൽ അന്ന് തീരും നീയും ഞാനുമായുള്ള ബന്ധം….. കണ്ണേട്ടാ……. അവള് പേടിയോടെയും സങ്കടത്തോടെയും വിളിച്ചു അരുതെന്ന് തലയാട്ടി….. നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചു അവളുടെ നെറ്റിയിൽ അരുമയായി ചുംബിച്ചു. വിഷമിപ്പിക്കാൻ പറഞ്ഞതല്ല നീ ഇങ്ങനെ പറയുമ്പോൾ എനിക്കും വേദനിക്കുന്നുണ്ട് ഞാൻ ഇല്ലേ നിനക്ക്.

നീ എന്റേതല്ലേ ഡീ….. അവളെ മുറുകെ പുണർന്നു. വല്യച്ചനും വല്യമ്മയും അറിഞ്ഞാൽ….. അറിഞ്ഞാൽ എന്താ നിന്നെ കല്യാണം കഴിക്കുന്നതും നിന്നോടൊപ്പം ജീവിക്കേണ്ടതും ഞാൻ അല്ലെ അല്ലാതെ അവര് അല്ലല്ലോ….. അവളെ നോക്കി മീശ പിരിച്ചു കൊണ്ട് പറഞ്ഞു. ആദ്യം നിന്റെ ചേച്ചിയെ ഒന്നും കാണണം എന്നിട്ട് ബാക്കി തീരുമാനിക്കാം….. ആല്മരച്ചുവട്ടിൽ നിന്ന് എഴുന്നേറ്റു മുണ്ട് മടക്കി കുത്തി കൊണ്ട് പറഞ്ഞു. വേണ്ട കണ്ണേട്ടാ ഇനി ഇതൊരു പ്രശ്നമാക്കേണ്ട പ്ലീസ്….. അവളും അവിടുന്ന് എഴുന്നേറ്റ അവന്റെ കൈയിൽ പിടിത്തമിട്ടു. ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ അത് ആരും പറഞ്ഞാലും മാറ്റില്ല കേട്ടോ ഡീ….. അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു. അവള് വേഗം അവനെ ചുറ്റിപിടിച്ചിരുന്ന കൈ വിട്ടു അവിടെയുള്ള ചെമ്പകമരത്തിന്റെ സൈഡിൽ പോയി തിരിഞ്ഞു നിന്നു. കാർത്തി ചിരിച്ചു കൊണ്ട് അവളുടെ പിന്നിലൂടെ പോയി ചുറ്റി പിടിച്ചു.

എന്റെ കുഞ്ഞുസ് പിണങ്ങിയോ….. അവളുടെ ചെവിയിൽ പോയി ചോദിച്ചു ചെവിക്ക് പിന്നിൽ ഒരു ചുംബനവും കൊടുത്തു. എന്നിട്ടും ഐഷു അനങ്ങാതെ നിന്നു….. ദേ കുഞ്ഞുസേ നീ ഇങ്ങനെ നിന്നാൽ ഞാനും ഈ പിടി വിടില്ലട്ടോ….. അവളെ ചുറ്റി പിടിച്ച കൈ ഒന്നുകൂടെ മുറുക്കി കൊണ്ട് പറഞ്ഞു. ആര് പറഞ്ഞാലും തീരുമാനിച്ച കാര്യം മാറ്റില്ലല്ലോ അല്ലെ….. കുറച്ചു ഗർവോടെ പറഞ്ഞു. കുഞ്ഞുസെ ഞാൻ കുറച്ചു സ്വാർത്ഥനാണ് എന്റെ പെണ്ണിന്റെ കാര്യത്തിലും എന്റെ അനിയന്റെ കാര്യത്തിലും നിങ്ങളിൽ ആരെങ്കിലും ഒരാള് പോലും സങ്കടപെടുന്നത് എനിക്ക് ഇഷ്ടമല്ല അതുമല്ല ഒരു തവണ ഞാൻ അവൾക്ക് മുന്നറിയിപ്പ് കൊടുത്തതാണ് എന്നിട്ടും അവള് നിന്നെ കരയിച്ചു അത് എനിക്ക് ക്ഷമിക്കാൻ കഴിയില്ലാ…… കണ്ണേട്ടാ എനിക്ക് അറിയാം ഏട്ടൻ എന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്. ഏട്ടന്റെ പ്രണയത്തിൽ നിന്ന് ഒരിക്കലും ഒരു മോചനമുണ്ടാവല്ലേ എന്നാണ് എന്റെ പ്രാർത്ഥന. ഞാനും കാത്തിരിക്കുകയാണ് ഈ കണ്ണന്റെ പാതിയാവാൻ…… അവന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി കൊണ്ട് പറഞ്ഞു. പിന്നെ നമ്മളായിട്ട് ഒരു പ്രശ്നത്തിന് പോകേണ്ട ചേച്ചിയുടെ സ്വഭാവം അങ്ങനെയാണ് അത് ഒരിക്കലും മാറില്ല അതോണ്ട് എന്റെ കണ്ണേട്ടൻ ഒന്നും ചെയ്യേണ്ട….. കാർത്തിയുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു.

എന്റെ കുഞ്ഞുസിന് സോപ്പ് ഇടാൻ നല്ലോണം അറിയാം അല്ലെ പക്ഷെ ഈ സോപ് ഒന്നും ഇവിടെ പതയില്ല….. അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. കണ്ണേട്ടാ….. അവള് പരിഭവത്തോടെ വിളിച്ചോ. എന്തോ….. അവളുടെ മൂക്കിൽ തട്ടി കൊണ്ട് ചോദിച്ചു. ഞാൻ പറഞ്ഞല്ലോ കുഞ്ഞുസേ അവൾക്ക് ഒരു തവണ കൊടുത്തിട്ട് പഠിച്ചില്ലെങ്കിൽ നമുക്ക് പഠിപ്പിച്ചു കൊടുക്കാമെന്നെ….. വേണോ കണ്ണേട്ടാ ചേച്ചിക്ക് ഒരു അബദ്ധം പറ്റിയതല്ലെ ഈ തവണ കൂടെ നമുക്ക് ക്ഷമിക്കാം….. എല്ലാം ക്ഷമിക്കാൻ നീ ആര് ഭൂമി ദേവിയോ അത്രക്കും ക്ഷമശീലം ഒന്നും വേണ്ടാട്ടോ….. എന്നാലും….. ഒരു എന്നാലും ഇല്ലാ ഇപ്പൊ എന്റെ കുഞ്ഞുസ് അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട അതൊക്കെ മറന്നേക്ക്….. കണ്ണേട്ടാ….. എന്താ ടാ….. എന്നെ എന്ത് കൊണ്ടാ ഇഷ്ടപെട്ടത്….. അതോ അത് എന്റെ കുഞ്ഞുസിന്റെ ഈ നിഷ്കളങ്കമായ സംസാരം കണ്ടിട്ട് അന്ന് എന്നോട് പരിഭവിക്കുകയും ദേഷ്യപ്പെട്ടു സംസാരിക്കുകയുമൊക്കെ ചെയ്തപ്പോൾ എന്തോ വല്ലാതെ ഇഷ്ടമായി….. അത് പിന്നെ എന്നോട് ഞാൻ ചെറിയ കുട്ടിയെ പോലെയുണ്ടെന്ന് പറഞ്ഞിട്ട് അല്ലെ….. വീണ്ടും അവള് പരിഭവത്തോടെ പറഞ്ഞു.

എന്റെ കുഞ്ഞുസേ ദേ നിന്റെ ഈ സംസാരം കേൾക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെയാ തോന്നുന്നേ, എന്തോ നിന്നെ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാ നിന്റെ കുറുമ്പും ദേഷ്യവും പരിഭവവും എന്നോട് അല്ലെയുള്ളൂ അത് കാണുമ്പോൾ ഇരട്ടി സന്തോഷമാ….. അവള് അവനെ നോക്കി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു. എനിക്ക് ദേഷ്യപ്പെടാനും പരിഭവിക്കാനും ഏട്ടനല്ലേയുള്ളൂ സത്യം പറഞ്ഞാൽ ഏട്ടനോട്‌ മാത്രമാണ് ഇങ്ങനെയൊക്കെ പറയുന്നത് ആദ്യമൊക്കെ എനിക്കും അത്ഭുതമായിരുന്നു പക്ഷെ പിന്നെ ഞാൻ മനസിലാക്കി എന്റെ സ്വന്തമല്ലേ….. പിന്നല്ലാതെ നീ എന്റെ കുഞ്ഞുസ് അല്ലെ ഡീ, അല്ല നിനക്ക് എന്ത്കൊണ്ടാ എന്നെ ഇഷ്ടമായത്….. അത് അത് എനിക്ക് അറിയില്ല ഏട്ടനോട് അന്ന് സംസാരിച്ചപ്പോൾ എന്തോ ഒരു പ്രതേക ഫീൽ ആയിരുന്നു നമ്മുക്ക് വേണ്ടപ്പെട്ട ഒരാളോട് സംസാരിക്കുന്നത് പോലെ….. ഓഹോ….. ഹ്മ്മ് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്….. എന്താണ് ചോദിക്കുന്നെ….. അവളുടെ കൈ പിടിച്ചു അവന്റെ നെഞ്ചോട് ചേര്ത്ത നിർത്തി.

അതില്ലേ കണ്ണേട്ടൻ ഒരു ഗുണ്ടയാണെന്ന് കേട്ടല്ലോ….. ഒരു ചിരിയോടെ ചോദിച്ചു….. ആരാണ് ഇതൊക്കെ പറഞ്ഞത്….. അത് അ അതൊക്കെ അറിഞ്ഞു ഏട്ടൻ ചോദിച്ചതിന് ഉത്തരം പറ….. ഹ്മ്മ് ഒരു കള്ളലക്ഷണമുണ്ട് ഞാൻ കണ്ടുപിടിച്ചോളാം….. അവളുടെ മുഖത്തു നോക്കി പറഞ്ഞു. പറ കണ്ണേട്ടാ….. ആണെങ്കിൽ നീ എന്നെ വേണ്ടെന്ന് വെക്കുമോ….. ഓ ഇനി കഴിയില്ലല്ലോ ഉടുമ്പു പിടിക്കുന്നത് പോലെ പിടിച്ചിരിക്കുകയല്ലേ….. ആര്….. ഒരു കള്ള ചിരിയോടെ കാർത്തി ചോദിച്ചു. ഞാൻ തന്നെ അല്ലാതെ ആര്….. അവള് അവനെ ഇറുകെ പുണർന്നു….. ഈ പെണ്ണ്….. അവളുടെ തലയിൽ തട്ടി കാർത്തി ചിരിച്ചു. കണ്ണേട്ടാ ഞാൻ ചുമ്മാ ചോദിച്ചതാ….. ആണോ പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല….. കാർത്തി അവളുടെ ഇടുപ്പിന്റെ രണ്ട് സൈഡിലും കൈ വച്ചു ഐഷു അവനെ ഒന്ന് മിഴിച്ചു നോക്കി, അവളെ നോക്കി കണ്ണിറുക്കി കൊണ്ട് ഐഷുവിനെ ഉയർത്തി. കണ്ണേ.. കണ്ണേട്ടാ ഇനി ഞാൻ അങ്ങനെ ചോദിക്കില്ല….. പതർച്ചയോടെ ഐഷു വിളിച്ചു,

പേടി കൊണ്ട് ഐഷു അവൻറെ രണ്ട് ഷോൾഡറിലും അമർത്തി പിടിച്ചിട്ടാണുള്ളത് പോരാതെ രണ്ട് കണ്ണും അടച്ചിട്ടുണ്ട്. എങ്ങനെ….. ചിരി അമർത്തി പിടിച്ചു കാർത്തി ചോദിച്ചു….. ഗുണ്ടയാണോ എന്ന്….. ആ കണ്ണൊന്നു തുറക്ക് പെണ്ണെ….. അത് കേട്ട് കാർത്തി പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. അവള് മെല്ലെ കണ്ണ് തുറന്നു നോക്കി ചിരിയോടെ നിൽക്കുന്ന കാർത്തിയെയാണ് അവള് നോക്കിയത്. എന്തെ….. കാർത്തി പിരികം പൊക്കി ചോദിച്ചു. ഐഷു ചിരിച്ചു കൊണ്ട് അവന്റെ മീശയിൽ തൊട്ടു….. എന്നെ താഴെ ഇറക്ക് കണ്ണേട്ടാ….. ഞാൻ എന്തിനാ നിന്നെ ഉയർത്തിയത് എന്ന് അറിയോ….. ഇല്ലാ….. അവന്റെ മുടിയിൽ വിരലോടിച്ചു പറഞ്ഞു. ദേ ആ കാണുന്ന ചെമ്പകം പൊട്ടിക്ക്….. അപ്പോഴാണ് ഐഷു തല ഉയർത്തി നോക്കിയത് ചുവപ്പും വെള്ളയും കൂടി കലർന്ന് നിൽക്കുന്ന ചെമ്പകം ഒരു പൂവ് മാത്രമാണ് ആ ഭാഗത്തുള്ളത്. അവള് ആ പൂവിനെ ഒന്ന് തലോടി മണത്തു നോക്കി. അവള് ആവോളം ആ ചെമ്പക സുഗന്ധം ആസ്വദിച്ചു.

ആഹാ എന്റെ കുഞ്ഞുസ് ആള് കൊള്ളാലോ എനിക്ക് കൈ വേദനിക്കുന്നെ ഡോ….. ഇത്‌ പൊട്ടിക്കേണ്ട കണ്ണേട്ടാ ഇത്‌ ഇവിടെ ഇരിക്കുന്നതാ ഭംഗി….. ആ നല്ല ആളോടാ ഞാൻ പറഞ്ഞത്….. ഐഷുവിനെ താഴെ ഇറക്കി കൊണ്ട് പറഞ്ഞു. അതില്ലേ കണ്ണേട്ടാ ഒരു പൂവിന്റെ ഭംഗി അത് ആ മരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ്….. ഓ ശെരി ഞാൻ ഒന്നും പറഞ്ഞില്ലേ….. എന്റെ കണ്ണേട്ടാ ഞാൻ ഒറ്റക്ക് നിൽക്കുന്നതിനേക്കാൾ ഭംഗി എന്റെ കണ്ണേട്ടനോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ അല്ലെ…… ആണോ……. കുസൃതിയോടെ ചോദിച്ചു. കണ്ണേട്ടാ…… ഐഷു പല്ല് കടിച്ചു കൊണ്ട് അവനെ ദേഷ്യത്തോടെ നോക്കി. എന്റെ പെണ്ണ് എന്നോട് ചേർന്ന് നിൽക്കുമ്പോൾ തന്നെയാണ് കൂടുതൽ ഭംഗി….. അവളെ നെഞ്ചോട് ചേര്ത്ത പറഞ്ഞു അവളും ആ കരവലയത്തിൽ ഒതുങ്ങി നിന്നു. അവരെ സന്തോഷിപ്പിക്കാനെന്നോണം മന്ദമാരുതനും വീശി അവരുടെ മുന്നിലായി ഒരു ചെമ്പകം ഉതിർന്നു വീണു…… കാർത്തി ആ പൂ എടുത്ത് ഐഷുവിനെ നോക്കി.

നിന്റെ സംസാരം കേട്ട് ഇത്‌ താഴെ വീണതാണെന്ന് തോനുന്നു….. അവന് ആ പൂവിന്റെ സുഗന്ധം ആസ്വദിച്ചു കൊണ്ട് പറഞ്ഞു. ഒന്ന് പോ കണ്ണേട്ടാ….. അവനെ ഒന്ന് തള്ളി ആ പൂവ് കൈയിൽ വാങ്ങി വീണ്ടും അവനോട് ചേർന്ന് നിന്നു.. എന്ത് മണമാണല്ലേ ഈ ചെമ്പകത്തിന്….. പൂവിനെ നോക്കി ഐഷു പറഞ്ഞു. അതിനേക്കാളും എനിക്ക് ഇഷ്ടം ദാ നിന്റെ ഈ മുടിയുടെ സുഗന്ധമാ….. അവളുടെ മുടിയിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു. ചെമ്പരത്തിയാണോ പെണ്ണെ….. ഹ്മ്മ് ചെമ്പരത്തിയും അതിന്റെ ഇലയും എല്ലാമുണ്ട്….. അതാണ് ഇത്ര സുഗന്ധം….. അവളുടെ മുടിയിൽ തന്നെ മുഖം ചേര്ത്ത വച്ചു. അതെ നമുക്ക് പോകണ്ടേ….. വേണ്ട ഇങ്ങനെ ചേർന്ന് നിൽക്കാം നിന്നെ വിടാൻ തോന്നുന്നില്ല….. ആദ്യം ഈ കഴുത്തിൽ ഒരു താലി കെട്ട് അപ്പോൾ പിന്നെ വിടേണ്ടല്ലോ ഇങ്ങനെ ഒന്നിച്ചു നിൽക്കാമല്ലോ….. ആ അതെന്നെയാ ചെയ്യാൻ പോകുന്നെ ഒന്നര മാസം കാത്തിരുന്ന മതിയെട്ടോ എന്റെ കുഞ്ഞുസ് പിന്നെ എന്നിൽ നിന്നൊരു മോചനമില്ല…..

ഹ്മ്മ് കാത്തിരിക്കുകയാണ് വേഴാമ്പലിനെ പോലെ….. വാ പോകാം….. ഹ്മ്മ്….. തിരിച്ചു പോകുമ്പോൾ ഐഷു കാർത്തിയെ ചുറ്റിപിടിച് അവന്റെ പുറത്ത് തല വച്ചിരുന്നു. വന്ന വഴിയേ അല്ല പോകുന്നതെന്ന് കണ്ട് ഐഷു കാർത്തിയെ കണ്ണാടിയിലൂടെ നോക്കി, അത് കണ്ട് കാർത്തി കണ്ണാടിയിലൂടെ അവൾക്ക് ഒരുമ്മ കൊടുത്തു. ചിരി വന്നെങ്കിലും ഐഷു അവനെ ദേഷ്യത്തോടെ നോക്കി പുറത്തൊരു കുത്തു വച്ചു കൊടുത്തു. ആ ഇടിക്കാതെടി… ഐഷു കൂർപ്പിച്ചു നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. ബൈക്ക് നിർത്തിയത് കണ്ട് ഐഷു നോക്കി ഒരു കോളേജിന്റെ മുന്നിലാണ് നിർത്തിയത് അതിന്റെ പേര് വായിച്ച ഐഷു കാർത്തിയെ ഞെട്ടി നോക്കി. കണ്ണേട്ടാ വേണ്ട….. വേണം….. ഏട്ടന് എങ്ങനെ അറിയാം ചേച്ചി ഈ കോളേജിലാണെന്ന്….. ഓ ശത്രുവിന്റെ ഡീറ്റെയിൽസ് ഒക്കെ ഞാൻ എന്റെ അളിയനോട് ചോദിച്ചായിരുന്നു….. തുടരും…..