രചന – ചിലങ്ക
അന്ന് രാത്രി അവൻ അവളെ കുറിച് ഒരുപാട് ഓർത്തു…. എനിക്ക് അവളോട് ദേഷ്യം മാത്രമായിരുന്നു പിന്നെന്തിനാ ഞാൻ അവൾ പോയതിനു ഇത്ര ഫീൽ ആകുന്നത്……. ആ പിശാശിനോട് എവിടെയോ ഒരു സോഫ്റകോർനെർ ഉണ്ടോ എന്നൊരു സംശയം…… ഇനി ഞാൻ കരമായിരിക്കുമോ അവളുടെ മാറ്റം…… പോയത് അത് കൊണ്ടാകുവോ…….. കോപ്പ്…. കൂൾ.. നിവി.. കൂൾ…. നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കണേ…. നിവി നിനക്ക് ആരോടും സഹതാപം തോന്നാൻപാടില്ല…. നിനക്ക് അവളോട് ദേഷ്യം മാത്രമേ ഉള്ളൂ ദേഷ്യം മാത്രം…. അവൻ അവനെ സ്വയം പറഞ്ഞു പഠിപ്പിച്ചോണ്ടിരുന്നു……എത്ര പറഞ്ഞിട്ടും അവന്റെ മനസിലെ അസ്വസ്ഥതകൾ മാറിയില്ല… ഓരോന്ന് അലച്ചിച്ചു എപ്പോഴോ അവൻ ഉറങ്ങി….
ഉത്രടത്തിനു ഇനി രണ്ട് ദിവസം കൂടെ ഉള്ളൂ…. ഷോപ്പിൽ നല്ലതിരക്കായതുകൊണ്ട് അജുവിന്റെ കൂടെ നിവിയും പോയി….. ഒരുപാട് താമസിച്ചാണ് അവറ് തറവാട്ടിൽ എത്തിയത്… തറവാട്ടിൽ എത്തിയതും പുറത്തു ആരെയും കണ്ടില്ല……… നിവി :-ഇത് എന്താടാ എല്ലാവരും ഇത് എവിടെ പോയി.. ആരെയും കണ്ടില്ലല്ലോ….. അജു : നീ സമയം നോക്കിക്കേ…ഒരുപാടായില്ലേ അതോണ്ടാകും… അകത്തു റൂമിൽ കാണും എല്ലാരും…… മം വാ… ചെന്നു ഫ്രഷാക് അതും പറഞ്ഞു രണ്ടുപേരും അകത്തേക്കു പോയി… ഫ്രഷായി രണ്ടുപേരും കുറച്ച്നേരം T V കണ്ട് ഹാളിൽ ഇരുന്നപ്പോൾ ചെറിയമ്മായി അനന്തൻ മാമയും വന്നു.. അജു :-ചെറിയാമ്മേ അവന്മാരെന്തേ.. ചെറിയമ്മയ് : സച്ചു ഇവിടെ ഉണ്ട്… മുറിയിൽ കാണും.. ശരൺ അവൻ ഇപ്പോൾ വരും… സച്ചു പോയിട്ട് എപ്പോഴാ വന്നേ? (അനന്തൻമാമ ) അജു :-അവൻ എവിടെ പോയി… അവൻ അമ്മുവിനെ വിളിക്കാൻ പോയി.. അജു :-അന്നിട് അവളെന്തേ കണ്ടില്ലല്ലോ.. ചെറിയമ്മായി :-അവൾ ഏട്ടത്തിയുടെ അടുത്ത് കാണും.. വന്നാൽ അവിടെയാണല്ലോ അവൾ മുഴുവനും… ഇപ്പൊ ചെന്നാൽ കാണാം ഏട്ടത്തിടെ മടിയിൽ തലവെച്ചു കിടന്നുറങ്ങുന്നേ… ഒന്നും മനസിലാകാതെ കിളി പോയപോലെ നിവി ഇരുപ്പുണ്ട്…
ഡാ അജു ഞാൻ ഇവിടെ പൊട്ടൻ ആട്ടം കാണുന്ന പോലെ ഇരിക്കുവാ… ഇതെന്താ ഇവിടെ സത്യത്തിൽ നടക്കണേ….അതെങ്ങനെയാ ഇപ്പോൾ തന്നെ പാതി പൊട്ടനാ ഹോ എന്ത് ഫാമിലി ആട.. ആദ്യം ഒരു അമ്മു അവൾ വന്നിട്ട് പോയി.. ദേ അടുത്ത അമ്മു… ഇതെന്ന അമ്മു 1, 2, 3,… ഇനിയൊണ്ടോ… കുറച്ചു ദിവസായി അമ്മു, കിമ്മു.. എന്ന് അലറുന്നു കേട്ട് കേട്ട് മടുത്തു.. (നിവി ) അജു :- അയ്യോടാ മുത്തേ ദേഷ്യപ്പെടാതെ… അതെ നേരത്തെ വന്നത് അമ്മു അല്ല പൊന്നു എന്നു vlikunna പാർവതി വാസുദേവൻ… അവൾ ഞങ്ങളെ മണ്ടന്മാർ ആകാൻ വന്നതാ… ‘അമ്മ അത് 8 ആയി മടക്കി പോക്കറ്റിലിട്ട് ഓടിച്ചു.. മനസിലായില്ലല്ലേ… അമ്മു, പൊന്നു ഇരട്ടകൾ ആണേ… പക്ഷെ തിരിച്ചറിയാൻ പറ്റില്ല രണ്ടിനെയും കണ്ടാൽ… അത് വെച്ച് കളിക്കാൻ വന്നതാ… അമ്മുവിനെ പോലെ അഭിനയിക്കാൻ നോക്കിയതാ പാളിപ്പോയി…. അമ്മുവാണെന്നും പറഞ്ഞു വന്നതെന്തിനാണെന്നോ പൊന്നു ആണെന്ന് അറിഞ്ഞാൽ ഇവിടെ ആരും കേറ്റില്ല അതാ.. അവളെ ഇവിടെ എല്ലാർക്കും ദേഷ്യമാ… അവരുടെ തറവാട്ടിൽ ഭാഗം വെക്കാത്ത കുറച്ചു ഭൂമി ഉണ്ട് അത് വില്കണേൽ അമ്മുവിന്റേം കൂടി ഒപ്പ് വേണം…
ഒരു ഒപ്പ് ഇട്ടതിന്റെയ ആ പാവം ഈ അനുഭവിക്കുന്നെ ഇനി ഇടാനോ നല്ല കാര്യായി… അമ്മയെ കണ്ട് അവൾക് കല്യാണം നടത്തിപ്പിക്കാൻ പറയാൻ കൂടി വന്നതാ. അതും അവർ പറയുന്ന ചെക്കനെ കൊണ്ട്.. ആർക് അറിയാം എങ്ങനത്തവൻ ആണെന്ന്.. അതിലും എന്തെങ്കിലും കെണി കാണും.. അവളോട് എല്ലാ ദ്രോഹവും ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ വന്നതാ.. മൂത്ത പിശാചുക്കൾ പറഞ്ഞു വിട്ടതാകും…. വല്യമ്മായി എന്ത് പറഞ്ഞു (നിവി ) പൊന്നു വന്നപ്പോഴേ എല്ലാർക്കും മനസ്സ്സിലായ്….. അവളുടെ ഉദ്ദേശം എന്താന്നു അറിയാന നിന്നോട് പോലും ആരും ഒന്നും പറയാതിരുന്നേ.. ‘അമ്മ ശരിക്കും പറഞ്ഞാ വിട്ടേ… അമ്മുവിനെ ഇതുവരെ നോകാം എങ്കിൽ ഇനി എന്ത് വേണമെന്ന് ഞങ്ങൾക്ക് അറിയാം… നീ എത്ര അഭിനയിച്ചാലും അമ്മു ആകാൻ പറ്റില്ല… വന്ന കാര്യം പറഞ്ഞു ഞാൻ കേട്ടു …ഇനി ബാക്കിയുള്ളവരെട കയ്യിൽ നിന്നും കൂടി മേടിച്ചിട്ടേ പോകു എന്ന് ഉള്ളു എങ്കിൽ അതും കൂടി കേട്ടിട്ട് നീ പോയാൽ മതി….അങ്ങനെ നല്ല രീതിയിൽ കൊടുത്ത വിട്ടേ… അവൾക് മനസിലായി ഇനി അവളുടെ കളികൾ ഒന്നും നടക്കില്ലെന്നു അതാ കെട്ടും കെടക്കയുമായി വിട്ടേച്ചാത്…. നമ്മളോടാ അവളുടെ കളി…… ഇതെല്ലാം കേട്ട് പോയ കിളികളെ ഒക്കെ തിരിച്ചു പിടിക്കാനുള്ള തത്രപ്പാടിലാണ് നമ്മുടെ നിവി..
കൂടെ അവളോട് അവനു പിന്നെയും എന്തോരു സോഫ്റകോർനെർ തോന്നി…. അവളെ ഒന്ന് കാണണമെന്ന് അവനു തോന്നി…… അജു : ഡാ നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ…. വാ നമുക്ക് അമ്മുട്ടിയെ കണ്ടിട്ട് വരാം…. നീ സംസാരിച്ചിട്ടില്ലല്ലോ… വാ… സത്യംപറഞ്ഞാൽ അവൻ വിളിച്ചപ്പോഴാ ഞാൻ സ്വബോധത്തിലോട് വന്നേ… എന്തോ അവളെ കാണാൻ ഉള്ളു തുടിക്കുന്ന പോലെ….. വേഗം അജുവിന്റെ കൂടെ റൂം ലക്ഷ്യം വെച്ച് പോയി.. ഞാനും അജുവും കൂടെ റൂമിൽ എത്തിയപ്പോൾ ദേ.. എന്റെ ശത്രു സുഖിച്ചു വല്യമ്മായിടെ മടിയിൽ കിടന്നു ഉറങ്ങുന്നു… അവളെ കണ്ടൊപ്പോഴേ എന്റെ ഹൃദയം വേഗം മിടിക്കാൻ തുടങ്ങി…. എന്തൊക്കയോ മാറ്റങ്ങൾ വരുന്നപോലെ….. അവളോട് ഒരു തെല്ലുപോലും ദേഷ്യം ഇല്ല…. ഇപ്പൊ വേറെ എന്തൊക്കയോ ആണ് തോന്നുന്നേ…. അവളുടെ ഉറക്കം കാണാൻ എന്തോ നല്ല ഭംഗി.. കുഞ്ഞുകുട്ടികൾ ഉറങ്ങുന്ന പോലെ… താമരമൊട്ടുകൾ പോലെ അടഞ്ഞ ചെറിയ കണ്ണുകൾ… മുഖത്ത് ഇടക്കിടക്ക് വീണുകിടക്കുന്ന മുടിയിഴകൾ…… തെല്ലൊരു അദിശയത്തോടെ നിവി അവളെ നോക്കി നിന്നു… അവനു അവളുടെ അടുത്ത് ചെന്നൊന്നു തലോടാൻ തോന്നി…..
അയ്യോ ഇപ്പൊ വേണ്ട ഇവരൊക്കെ (ഉണ്ട് ആത്മ ) നിവി നീ എന്താടാ ഇവളെ തന്നെ നോക്കുന്നെ (അജു ) ഡാ പന്നി ഇപ്പൊ എന്നോടൊന്നും ചോദിക്കണ്ട മിണ്ടാതെ അവിടെ നിക്ക് ഞാൻ പിന്നെ പറയാം… വല്യമ്മായി : എന്താ രണ്ടും കൂടി ഒരു കള്ളത്തരം…. അജു : അമ്മേ അതെ ഇവന് പൊന്നുവിനെയും ഇവളെയും കണ്ടിട്ട് വിശ്വസിക്കാൻ പറ്റണില്ല.. അവൻ അതും പറഞ്ഞു നിവിയെ ഒന്ന് നോക്കി… വല്യമ്മായി : മ്മ്… അത് കണ്ടപ്പോഴേ തോന്നി… ഡാ അജു നീയൊന്നു ഇങ്ങോട് വന്നേ എന്റെ കാലു മരവിച്ചു… അമ്മുട്ടിയെ ഞാനൊന്നു ഇങ്ങോട് കിടത്തട്ടെ… രണ്ടു പേരും കൂടെ അവളെ കിടത്തി… നിവി മോനെ ആ ജനൽ രണ്ടും ഒന്ന് അടച്ചെക്… അതും പറഞ്ഞു വല്യമ്മായി പുറത്തോട്ടു പോയി പുറകെ അജുവും… നിവി ജനൽ അടച്ചു തിരിഞ്ഞപ്പോൾ അവർ രണ്ടുപേരും ഇല്ല…അവൻ അവളുടെ അടുത്തുപോയി അവളെ തന്നെ നോക്കി നിന്നു… അവളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സ്നേഹവും സങ്കടവും വന്നു…
പാവം ഒരുപാട് അനുഭവിച്ചു… അതിന്റെ കൂടെ ഞാനും… ശേ…. വേണ്ടാരുന്നു…. മ്മ് കൊഴപ്പമില്ല മോളെ….. നിന്നെ ഞാൻ റെഡി ആക്കിക്കോളാം… എന്നും പറഞ്ഞു അവൻ അവളുടെ കവിളിൽ ചെറുതായൊന്നു കടിച്ചു… അവൾ ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു….. ഭാഗ്യം ഉറക്കത്തിലായ കൊണ്ട് അറിഞ്ഞില്ല… എന്റെ പൊന്നുമോളെ തരുന്നുണ്ട് നിനക്ക്… ഈ രണ്ട് ദിവസം കൊണ്ട് നീ എന്നെ വിഷമിപ്പിച്ചു…. എന്റെ പൊന്നെ നേരം ഒന്ന് വെളുത്തോട്ടെ… ഈ ഏട്ടൻ ഇവിടെ തന്നെ ഉണ്ട്…. ഇനി നിന്നെ സ്വന്തമാക്കാതെ ഈ നിവിക് സമാദാനമില്ല… അവൻ ഒന്നുടെ അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് തിരിഞ്ഞതും… ഡോറിന്റെ അവിടെ അജു നിക്കുന്നു… അജു : ഡാ മോനെ നിവിക്കുട്ടാ ഇങ്ങു വന്നേ ചേട്ടൻ ചോദിക്കട്ടെ….. നിവി ഒരു ചിരി പാസ്സിക്കികൊണ്ട് അവളെ ഒന്നുടെ നോക്കി അവന്റെ അടുത്തോട്ടു പോയി.. അജു : ഡാ ഞാൻ ഇപ്പൊ വന്നില്ലാരുന്നെങ്കിൽ.. ശേ… അമ്മുനെ നീ… അയ്യേ…. നിവി : പോടാ പട്ടി…. നീ വിചാരിക്കുന്ന പോലെ അല്ല….. അജു : എന്താണേലും….. നിവി : ഡാ അജു ഇങ്ങു വന്നേ അളിയൻ പറയട്ടെ…. അജു : അളിയനോ…. ഇതെപ്പോ……. തുടരും…….

by