രചന – അമീന
ഐശ്വര്യമായി വലതുകാൽ വെച്ച് കേറൂ മോളെ….. മായമ്മ കാവ്യക്ക് നേരെ നിലവിളക്ക് നീട്ടി….. ഒരു പുഞ്ചിരിയോടെ അവൾ അതേറ്റു വാങ്ങി കൊണ്ട് അകത്തേക്ക് കേറി….. ഫോട്ടോ എടുപ്പും മധുരം കൊടുക്കലും കല്യാണ റിസപ്ഷനുമൊക്കെയായി അന്നത്തെ ദിവസം ശ്രീ മങ്കലം തറവാട് നിറഞ്ഞു നിന്നു….. ****** ദിവസങ്ങൾ മാസങ്ങളായി കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു….. നാളുകൾക്കു ശേഷം നാളെ പാറുവും ശിവയും തിരികെ നാട്ടിലേക്ക് വരുകയാണ്….. എടി പാക്കിങ് ഒക്കെ കഴിഞ്ഞില്ലേ ഇനി കിടക്കാം…. പാറു എനിക്കെന്തോ ഒരു ടെൻഷൻ പോലെ…. എന്തിന് നമ്മൾ നമ്മുടെ വീട്ടിലേക്കാണ് പോകുന്നത്…. അല്ലാതെ ശ്രീ മങ്കലത്തേക്ക് അല്ല…. നീ വെറുതെ നല്ലൊരു ദിവസം കുളമാക്കാതെ വന്ന് കിടക്കാൻ നോക്ക് പെണ്ണെ….. അത് കേട്ടതും പിന്നെയൊന്നും പറയാതെ ശിവ ബെഡ് റൂമിലേക്ക് നടന്നു …… ****** വൈകുന്നേരത്തെ ഫ്ലൈറ്റിൽ ആണ് ശിവയും പാറുവും പോകുന്നത്…
അഭിയേട്ട ഞാൻ പോയാൽ എന്നെ മിസ്സ് ചെയ്യുവോ….😁(പാറു ) അയ്യടാ മിസ്സ് ചെയ്യാൻ പറ്റിയൊരു മൊതല്…. (ശിവ ) നീ പോടീ…. ഏട്ടൻ പറ…. ശിവ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്…. ഒരു കള്ള ചിരിയോടെ അഭിലാഷ് പറഞ്ഞു നിർത്തിയതും പാറു മുഖം തിരിച്ചു പുറത്തെ കാഴ്ചകളിൽ മുഴുകി….. അഭി ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു….. അതികം താമസിയാതെ വണ്ടി എയർപോർട്ടിലേക്ക് എത്തി…. പാറു ആരെയും മൈൻഡ് ചെയ്യാതെ ആദ്യമെ പുറത്തേക്ക് ഇറങ്ങി….. അത് കണ്ടതും ശിവ അഭിയെ തള്ളി പാറുവിന്റെ അരികിലേക്ക് വിട്ടുകൊണ്ട് ലഗേജ് എടുക്കാൻ തുടങ്ങി…. അഭിയെ കണ്ടതും മുന്പോട്ട് നടക്കാൻ തുടങ്ങിയ പാറുവിനെ അവൻ അവനിലേക്ക് ചേർത്ത് നിർത്തി…. പാറുസെ…. കൂടുതൽ പിണക്കം ഒന്നും ഇവിടെ വിലപോകില്ലട്ടോ…. അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അഭി പറഞ്ഞു… I really miss u❤ അവളുടെ ചെവിയോരം ചെന്ന് മെല്ലെ അവൻ പറഞ്ഞു കൊണ്ട് അവളെയൊന്ന് പുണർന്നു……
നിറ പുഞ്ചിരിയോടെ അവൾ അവനിലേക്ക് ചേർന്ന് നിന്നു…. അതേ, ഇങ്ങനെ നിന്നാൽ ഫ്ലൈറ്റ് മിസ്സ് ആവും.. ശിവയുടെ ശബ്ദം കേട്ടതും പാറു അവനിൽ നിന്ന് വിട്ടു മാറിക്കൊണ്ട് ശിവയുടെ അരികിലേക്ക് ചെന്നു….. അഭി അവരുടെ ലഗേജുമായി പുറകെ വച്ചുപിടിച്ചു…. അങ്ങനെ അഭിയോട് യാത്ര പറഞ്ഞു ഇരുവരും എയർപോർട്ടിലേക്ക് കേറി….. ❣️❣️❣️❣️❣️❣️ നിർമലെ മക്കള് വരുമ്പോഴുതെക്കും കുറച്ചു പായസം കൂടി ഉണ്ടാക്കി വെച്ചേക്ക്….. എത്ര നാള് കൂടിയാണ് അവര് ഇങ്ങോട്ടേക്കു വരുന്നത്…. എന്റെ ഏട്ടാ അതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്…. ഇനി അവര് ഇങ്ങോട്ടേക്കു വന്ന മതി…. ഹ്മ്മ്, ഞാനൊന്ന് അവരെ വിളിച്ചു നോക്കട്ടെ… അവരിങ്ങു എത്തിക്കോളും നിങ്ങള് അതോർത്തു വിഷമിക്കണ്ട… നിർമ്മല പറഞ്ഞു തീർന്നതും മുറ്റത്തൊരു കാറ് വന്ന് നിന്നു…. ആഹ് മക്കള് എത്തിയല്ലോ….. (നിർമ്മല) ആഹാ പോയ പോലെയല്ലല്ലോ വരവ്, നല്ല മിടുക്കികൾ ആയല്ലോ രണ്ട് പേരും….. ഞങ്ങൾ നേരത്തെ മിടുക്കികൾ തന്നെ ആയിരുന്നു…. അല്ലേടി…. (പാറു ) പിന്നല്ല…..😁 യാത്രയൊക്കെ സുഖമായിരുന്നോ മക്കളെ…. (അച്ഛൻ ) സുഗായിരുന്നു അച്ഛാ…. (ശിവ ) വന്നാകാലേ നില്കാതെ അകത്തേക്ക് കേറിവാ മക്കളെ…. (അമ്മ )
ചെന്നപാടെ ഫ്രഷ് ആയി നേരെ ഡൈനിങ് ടേബിളിലേക്ക് വെച്ച് പിടിച്ചു….. എന്തിനാമ്മേ ഈ രാത്രി നേരത്തു ഇത്രയും ഫുഡ് ഉണ്ടാക്കി വെച്ചത്…. (ശിവ ) ഒത്തിരി നാളായില്ലേ നാട്ടിലെ ഫുഡ് ഒക്കെ കഴിച്ചിട്ട്…. അപ്പൊ ഇന്ന് വയറു നിറയെ കഴിക്കണം…… നിർമ്മലമ്മാ രണ്ട് പേരെയും വയറു നിറയെ കഴിപ്പിച്ചു, ഒപ്പം ഓരോ വിശേഷങ്ങളും പറഞ്ഞിരുന്നു സമയം പുലർച്ചെ 2 മണിയോടെ അടുത്തു….. ഇനി ബാക്കിയൊക്കെ നാളെ, ചെല്ല് പോയി കിടന്ന് ഇറങ്ങു… യാത്ര ക്ഷീണം കാണും…. അച്ഛൻ ഇരുവരെയും റൂമിലേക്ക് പറഞ്ഞായിച്ചു……. നല്ല ക്ഷീണം ഉള്ളതോണ്ട് ഇരുവരും പെട്ടെന്ന് തന്നെ ഉറക്കിലേക്ക് വീണു….. **** നിർമ്മല വന്ന് വിളിച്ചപ്പോഴാണ് ഇരുവരും ഉണർന്നത്…. സമയം 12 മണിയായി…. പോയി കുളിച്ചു ഫ്രഷ് ആയി വാ… അമ്മ സദ്യ ഉണ്ടാക്കി വെച്ചിട്ടുണ്ട്… ആ പിന്നെ രണ്ട് പേർക്കു ഡ്രസ്സ് വാങ്ങി ഷെൽഫിൽ വെച്ചിട്ടുണ്ട് കുളിച്ചു കഴിഞ്ഞു അത് ഇട്ടോട്ട് വേണം വരാൻ….. അത്രയും പറഞ്ഞു നിർമല മുറിവിട്ടിറങ്ങി……
നിർമല പോയ പുറകെ ശിവ എണിറ്റു വാഷ് റൂമിലേക്ക് നടന്നു….. എന്റെ പൊന്ന് പാറു ഒന്ന് എണീക്ക്, സമയം ഉച്ചയായി…. നില കണ്ണാടിക്ക് മുന്പിൽ വന്ന് നിന്ന് തല തുകർത്തികൊണ്ട് ശിവ പറഞ്ഞു…. ശിവയുടെ പറച്ചിൽ സഹിക്കാൻ പറ്റാതെ പാറു എണിറ്റു വാഷ് റൂമിലേക്ക് ഓടി…..😁 ***** ഒരു പോലത്തെ ബ്രൗൺ കളർ സിംപിൾ ജോർജറ്റ് ടോപ്പും ക്രീം കളർ ലെഗിൻസും അണിഞ്ഞു ഇരുവരും താഴത്തേക്ക് ചെന്നു….. ക്ഷീണമൊക്കെ മാറിയോ മക്കളെ…. മാറി അച്ഛാ…. ഇനി കുറച്ചു നേരം അടുക്കളയിൽ ചെന്ന് അമ്മയെ സഹായിക്കട്ടെ….. (പാറു ) ആ തിന്നു സഹായിക്കും എന്ന് പറ മോളെ…. കൂടുതൽ കളിയാക്കണ്ടാട്ടോ….. പാറു അച്ഛനെ നോക്കി കൊഞ്ഞനം കുത്തി….. അത് കണ്ടതും ശിവയുടെ കണ്ണുകൾ നിറഞ്ഞു….. എന്ത് പറ്റി മോളെ…. എന്താ കണ്ണു നിറഞ്ഞിരിക്കുന്നത്…. ശിവയെ ചേർത്ത് പിടിച്ചുകൊണ്ടു രാജീവ് ചോദിച്ചു….. എനിക്കൊന്നു വീട്ടിൽ പോയ കൊള്ളാമെന്നുണ്ട്….
ദൂരെ നിന്നാണെങ്കിലും അച്ഛമ്മയെയും അച്ചാച്ചനയും ഒരു നോക്ക് കാണാൻ….. അതിനിപ്പോ എന്താ, മോള് പോയിട്ട് വാ…. അത് വേണോ ശിവ…. (പാറു ) അത് വേണം, ഇപ്പൊ എന്റെ മോള് പഴയെ പോലെയൊന്നും അല്ല, സ്വന്തം കാലിൽ നിന്ന് സ്വന്തമായി അധ്വാനിക്കുന്നവളാണ്…… ആര് എന്ത് പറഞ്ഞാലും തിരിച്ചു മറുപടി കൊടുക്കാൻ കരുത്തുള്ളവൾ….. മോള് പോണം പോയി കാണണം….. എന്നാ ഞാനും കൂടെ പോകാം അച്ഛാ….(പാറു ) വേണ്ട മോളെ, അവൾ തനിയെ പോകട്ടെ….. മോള് എന്ന് പോകാനാ ഉദ്ദേശിച്ചേക്കുന്നത്….. ഇന്ന് തന്നെ….. (ശിവ ) ഹ്മ്മ്, ഫുഡ് കഴിച്ച് കഴിഞ്ഞു പോയ മതി, അച്ഛൻ നിങ്ങൾക്ക് രണ്ടുപേർക്കും കൂടി ഒരു പുതിയ കാർ വാങ്ങിയിട്ടുണ്ട് അതിൽ മോള് പൊക്കോ….. പക്ഷെ അവിടെ ചെന്ന് കരയാൻ പാടില്ല…. കേട്ടല്ലോ…. ഇല്ല……. ഹ്മ്മ്, എന്നാ വാ ഫുഡ് കഴിക്കാം…. (അച്ഛൻ ) ഭക്ഷണം കഴിക്കുമ്പോൾ ശിവയുടെ ഹൃദയം എന്തിനോ വേണ്ടി ഇടിക്കുന്നുണ്ടായിരുന്നു…. നാളുകൾക്കു ശേഷം ആ തറവാട്ടിലേക്ക് കേറി ചെല്ലുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രെശ്നങ്ങളെ കുറച്ചു അവൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു……
എന്തും വരട്ടെ പക്ഷെ എന്റെ പ്രിയപെട്ടവരെ ഒരു നോക്ക് എനിക്ക് കാണണം….. ഭക്ഷണം കഴിച്ചു എല്ലരോടും യാത്ര പറഞ്ഞു ശിവ ശ്രീ മങ്കലം തറവാട്ടിലേക്ക് യാത്ര തിരിച്ചു….. ***** ഇതേ സമയം ശ്രീ മങ്കലത്തു മായമ്മയുടെ തറവാട്ടിൽ ഉള്ള എല്ലാവരും ഒത്തു കൂടിയിരിക്കുക്കയാണ്….. ശിവ മോള് ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ എന്ത് രസം ആയേനെ…. അച്ഛമ്മ മനസ്സിൽ ഓർത്ത് കൊണ്ട് ഉമ്മറത് വന്നിരുന്നു….. ഹരിയുടെയും ഋഷിയുടെയും കല്യാണം കഴിഞ്ഞ സ്ഥിക്ക് ഇനിയിപ്പോ രുദ്ര് ന്റെയും അഭിയുടെയും അതികം വെച്ച് താമസിപ്പിക്കണ്ട….. (മഹി ) അഭിയേക്കാൾ മൂത്തത് രുദ്ര് അല്ലെ അപ്പൊ അവന്റെ വിവാഹം ആദ്യം നടക്കട്ടെ…..(തുഷാര ) എന്റെ വിവാഹ കാര്യം ഇവിടെയാരും ചർച്ച ചെയ്യണ്ട….. (രുദ്ര് ) പിന്നെ നിന്റെ വിവാഹം ഞങ്ങൾ അല്ലാണ്ട് പിന്നെ ആരാ ചർച്ച ചെയ്യേണ്ടത്….. (സേതു ) അതെ, ഞങ്ങൾ ഒരു പെൺ കുട്ടിയെ അങ്ങോട്ട് കണ്ട് പിടിക്കും…(മഹി…) അങ്ങനെ നിങ്ങൾ പറയുന്ന പെണ്ണിനെ കെട്ടാൻ ഞാൻ ഹരി കൃഷ്ണൻ അല്ല…. “രുദ്രാക്ഷ് ആണ് “….. നീ എന്താ ഉദ്ദേശിക്കുന്നത്, നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ…. (സേതു ) രുദ്ര് എന്തെങ്കിലുമൊരു മറുപടി പറയുന്നതിന് മുന്പേ ഉമ്മറത്ത് ഒരു കാർ വന്ന് നിന്നു…… എല്ലാരും ഒരുനിമിഷം പുറത്തേക്ക് കണ്ണ് പായിച്ചു….. കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും ഹരിയുടെ തല കുനിഞ്ഞു….. രുദ്രിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു……”ശിവ ” അവൻ മെല്ലെ മൊഴിഞ്ഞു…….❤ (തുടരും )
