രചന – ആതിര
ദിവസങ്ങൾ വീണ്ടും ഓടിക്കൊണ്ടേയിരുന്നു.. യദുവും ചാരുവും വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.. ദിവസം ചെല്ലും തോറും ഭാഗി വീട്ടിൽ തന്നെ ആയിരുന്നു.അപ്പുറത്തേക്ക് പോകൻ അവള് കൂട്ടാക്കിയതേയില്ല. ശ്രീരാകും രാധികയും മുരളിയും അവളെ കാണാൻ വരുമായിരുന്നു. മനസ്സ് ശരിയല്ലാത്തതിനാൽ ഓഫീസിൽ ഒരാഴ്ചത്തെ മെഡിക്കൽ ലീവ് പറഞ്ഞിട്ടുണ്ട്..അവളും അല്പമൊക്കെ ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ തോറ്റ് പോകുന്നെന്ന് മാത്രം.. ഈ ദിവസങ്ങളിലെല്ലാം കുഞ്ഞ് ഗൗരി എല്ലാരുടെയും ഇഷ്ടം പിടിച്ച് പറ്റിയിരുന്നു.. ചാരുവിന്റെ മുറിയ്ക്ക് മുന്നിലൂടെ നടന്നു പോകുകയായിരുന്നു ശ്രീരാഗ്.. ചുമ്മാതൊരു നോട്ടം മുറിയിലേക്ക് പായിച്ചപ്പോൾ കണ്ട കാഴ്ചയിൽ അവന് ഓടി അകത്തേക്ക് കയറി.. കുഞ്ഞിന് തടവെച്ച തലയിണ താഴെ വീണുകിടക്കുന്നു.. ഉണർന്ന് കിടക്കുന്ന കുഞ്ഞ് താഴെ വീഴാറായിരിക്കുന്നു..കുഞ്ഞിനെ വാരിയെടുത്തവൻ നെഞ്ചോട് ചേർത്തു..
കുഞ്ഞിമോണ കാട്ടിച്ചിരിക്കുന്ന കുഞ്ഞ് അവന്റെ മനവും കവർന്നിരുന്നു..കുഞ്ഞ് വിരൽ ചപ്പിക്കൊണ്ട് അവനെ കണ്ണ് വിടർത്തി നോക്കുന്നുണ്ട്..അവനെ കാണും നേരം കുഞ്ഞികവിലുകൾ വിടരുന്നുണ്ട്.. “നിന്നെ എനിക്ക് വെറുക്കാൻ പറ്റുന്നില്ല കുഞ്ഞാ.. അവരൊക്കെ ചെയ്തതിന് നിന്നോട് പിണങ്ങിയിട്ട് എന്താ കാര്യം.. ന്റെ ഭാഗിയെ ഞാൻ മെയ്ക്കുന്നതൊന്നും അല്ല.. അവളിപ്പോൾ ന്റെ ദുഖമാണ്.. അതിനു മുന്നേ നിന്റെ അമ്മയെ ഞാൻ ഒന്ന് ശരിക്ക് കാണുന്നുണ്ട്.. എന്തൊക്കെയോ കല്ലാത്തരങ്ങൾ ഉണ്ട്.. കുണുപ്പെണ്ണിന്റെ മുഖാമൊന്ന് മങ്ങി.. അത് കണ്ടതും ശ്രീരാഗിൽ ചിരി വിരിഞ്ഞു.. “അയ്യോടാ.. ഗൗരിപ്പെണ്ണിന് നിന്റമ്മേ പറഞ്ഞത് ഇഷ്ടായില്ലല്ലേ..” കുഞ്ഞിന്റെ കാൽ വെള്ളയിൽ ഉമ്മവെച്ചപ്പോൾ കുഞ്ഞിപ്പെണ്ണ് കുണുങ്ങി ചിരിച്ചു.. ശ്രീരാഗ് കുഞ്ഞിനേയും കൊണ്ട് അവന്റെ റൂമിലേയ്ക്ക് നടന്നു..കുഞ്ഞിനെ കട്ടിലിൽ കിടത്തി കുഞ്ഞിനൊപ്പം അവനും കൂടി.. കുളികഴിഞ്ഞു വന്നു ചാരൂ കുഞ്ഞിനെ കാണാതെ പരിഭ്രമിച്ചു..
റൂമിൽ നിന്നും വെളിയിലിറങ്ങി നടക്കുന്നതിനിടയ്ക്കാണ് ശ്രീരാഗിന്റെ റൂമിൽ നിന്നും കുഞ്ഞിന്റെ ചിരി ഒച്ച കേട്ടത്.. ഒന്നും ആലോചിക്കാതെ കുഞ്ഞിനെ എടുത്തവൾ മാരോട് ചേർത്തു.. അവളുടെ ആ പ്രവൃത്തി ശ്രീരാഗിനെന്തോ അത്ര ഇഷ്ടമായില്ല.. അവള് കുഞ്ഞിന്റെ തുടയിടുക്കിലും മുഖത്തും ദേഹത്തും എല്ലാം സൂക്ഷിച്ചു നോക്കുന്നുണ്ട്.. അവള് എന്താണ് ഭയപ്പാടോടെ നോക്കുന്നതെന്ന് മനസ്സിലായതും ശ്രീരാഗിന് ദേഷ്യം വന്നു.. “ആരുടെയും കയ്യിൽ ചെല്ലാത്ത ന്റെ മോളാ..നിങ്ങൾ എന്റെ കുഞ്ഞിനെ എന്താ ചെയ്തത്.. ആരേം വിശ്വസിക്കാൻ പറ്റാത്ത കാലമാ.” “ദേ പറഞ്ഞ് പറഞ്ഞത് നീയിതെങ്ങോട്ടാ കേറി പോകുന്നെ.. കുഞ്ഞിനെ ഇപ്പൊ തരാൻ മനസില്ല..” ശ്രീരാഗ് കുഞ്ഞിനേയും കയ്യിൽ എടുത്ത് കൊണ്ട് മുറിയ്ക്ക് വെളിയിൽ ഇറങ്ങി.. ചാരു ദേഷ്യത്തോടെ അവന്റെ മുന്നിൽ ചെന്നു കുഞ്ഞിന് നേരെ കൈയ് നീട്ടി കാണിച്ചു.. എന്നാൽ അവന്റെ കയ്യിൽ നിന്ന് വരാൻ കൂട്ടാക്കാതെ കുഞ്ഞവന്റെ ദേഹത്ത് ചാഞ്ഞു കിടന്നു..
ചാരൂ ദേഷ്യത്തോടെ അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ബലമായി വാങ്ങി.. കുഞ്ഞ് കരഞ്ഞെങ്കിലും അത് കാര്യമാക്കാതെ കുഞ്ഞിനേയും കൊണ്ടാവൾ മുറിയിലേയ്ക്ക് നടന്നു.. കരയുന്ന കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ കരച്ചിൽ നിർത്തി കുഞ് ഗൗരി പാല് കുടിക്കാൻ തുടങ്ങി.. ഇടയ്ക്ക് അമ്മയെ നോക്കി ചിരിക്കാനും കരഞ്ഞില്ല.. “കള്ളിപ്പെണ്ണ്.. അമ്മേടെ കയ്യിൽ വരാൻ ഇന്ന് എന്താ എത്ര ഇഷ്ടക്കേട്.. വേണ്ട മോളേ..ഇപ്പൊ തന്നെയാ നമ്മൾ അതികപറ്റ.. എവിടുന്ന് നമ്മൾ പോകണം മോളേ.. നമ്മൾ കാരണം നിന്റെ യദുവച്ചന്റെ ജീവിതം തകരാൻ പാടില്ല.. അമ്മയ്ക്ക് ന്റെ പൊന്നുമോളില്ലേ.. അത് മതി..” ചാരു കുഞ്ഞിനെ തന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയത് ശ്രീരാഗിന് ഇഷ്ടമായില്ല..കുഞ്ഞിന്റെ പാൽമണം ഇപ്പോഴും തങ്ങി നിൽക്കുന്ന പോലെ.. കുഞ്ഞിനെ കാണുമ്പോൾ എല്ലാം മറക്കുന്നു. “അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അവളുടെ കുഞ്ഞായിരിക്കും.. ഇന്ന് പറഞ്ഞത് ന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു കൊണ്ടുപോകാൻ അവളാരാ..” ശ്രീരാഗ് ദേഷ്യത്തോടെ ചാരുവിന്റെ മുറിയിലേയ്ക്ക് ചെന്നു..
എന്നാൽ കുഞ്ഞിന് പാല് കൊടുക്കുന്ന അവളെ കണ്ടതും അവന് വല്ലാണ്ടായി..എന്നാൽ കുഞ്ഞിനെ കയ്യിൽ കൊടുത്ത് പിടിച്ചിരിക്കുന്ന മലയിലെ ലോക്കറ്റിലേയ്ക്ക് ഒരു നിമിഷം അവന്റെ ശ്രദ്ധപോയി..ചെറിയ കല്ലുകൾ പതിപ്പിച്ച ഹാർട്ട് ഷേയ്പ്പിലുള്ള ഒരു ലോക്കറ്റ്.. എവിടെയോ കണ്ട് മറന്ന പോലെ.. എന്നാൽ പെട്ടന്ന് തിരിഞ്ഞ ചാരൂ തന്നെ നോക്കി നിൽക്കുന്ന ശ്രീരാഗിനെ കണ്ട് പരിഭ്രമിച്ചു.. അവന്റെ നോട്ടം പോയിടം മനസ്സിലായതും ചാരു അടുത്ത കിടന്ന് കുഞ്ഞിന്റെ ടർക്കി കൊണ്ട് മാറ് മറച്ചു.. “ഛേ…” അറപ്പോടെ അവളിൽ നിന്നും ശബ്ദം വന്നു.. “സോറി.. ഞാൻ അതൊന്നും..” അവൾ തെറ്റിദ്ധരിച്ചെന്ന് മനസ്സിലായതും അവന് വെപ്രാളംത്തോടെ മറുപടി പറഞ്ഞു.. അവള് വേഗം തന്നേ തിരിഞ്ഞിരുന്നു കുഞ്ഞിനെ മാറിൽ നിന്നും മാറ്റി തട്ടി ഗ്യാസ് കളഞ്ഞു.. ശ്രീരാഗ് വേഗം തന്നേ അവിടെ നിന്നും സ്വന്തം മുറിയിലേയ്ക്ക് പോയി.. “ഛേ.. അവളെന്ത് വിചാരിച്ച കാണും.. എങ്കിലും ആ ലോക്കറ്റ്..എവിടെയാണത് കണ്ടത്.. ഓർമ്മ വരുന്നില്ലല്ലോ..” അവന് ഫോണെടുത്ത് സുമിത്തിനെ വിളിച്ചു.. എന്നാൽ സുമിത്തിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. സന്തോഷവും സങ്കടവും ഒരുപോലെ തോന്നി.. “ടാ ഞാൻ ബീച്ചിൽ വെയിറ്റ് ചെയ്യാം.. കിരണും ന്റെ കൂടെയുണ്ട്..” “നീ അവിടെ നിക്ക്.. ഞാനിതാ വേഗം വരുവാ..
ശ്രീരാഗ് നേരെ പോയത് ബീച്ചിലോട്ട് ആയിരുന്നു.. ഉച്ചകഴിഞ്ഞ നേരമായതിനാൽ തിരക്ക് കൂടുതൽ ആയിരുന്നു.. ഇതിനിടയിൽ അവരെ കണ്ടുപിടിക്കുന്നത് ശ്രമകരമാണെന്ന് ശ്രീരാഗിന് തോന്നി.. അവന് ഫോണെടുത്ത് സുമിത്തിനെ വിളിച്ചു.. ബീച്ചിനോട് ചേർന്നുള്ള ചെറിയൊരു കോഫി ഷോപ്പിൽ അവർ ഒത്തുകൂടി.. കിരൺ സുമിത്തിനോട് ശ്രീരാഗിനോട് പറയാൻ കണ്ണ് കാട്ടി.. “ശ്രീ.. ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്.. ” “നീ പറ..” “അണ്ണാ സംഭവത്തിന് ശേഷം അവളെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ച് മനസ്സിലാക്കിയതാ.. പക്ഷേ അവളുടെ അവസ്ഥാ അറിഞ്ഞാൽ നീ അടങ്ങിയിരിക്കില്ലന്ന് മനസ്സിലാക്കിയ കൊണ്ടാ ഒന്നും മിണ്ടാതിരുന്നത്.. നിന്റെ ഭാവിയെ ഓത്താടാ ഞങ്ങൾ ഒന്നും മിണ്ടാതിരുന്നത്..അത് കൂടാതെ നമ്മളെ അവർക്ക് അറിയില്ല.. നീ അന്വേഷിച്ച് ചെന്നാൽ അവർ അടങ്ങിയിട്ടിക്കുമെന്ന് തോന്നുന്നുണ്ടോ.. അതുകൊണ്ട് മനഃപൂർവ്വം പറയാതിരുന്നത്.. സോറി..” ഇതെല്ലാം കേട്ട ശ്രീരാഗ് ദേഷ്യത്തോടെ അവിടെനിന്നും എഴുനേറ്റ് നടന്നു.. കിരണും സുമിത്തും അവന്റെ പുറകെ ചെന്നു തടഞ്ഞു നിർത്തി..
“ടാ.. സോറി.. നിന്റെ ഭാവിയോർത്ത്..” “മതി.. നിങ്ങൾ എന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചല്ലോ.. അവളോ.. ഒരുതെറ്റും ചെയ്യാഞ്ഞിട്ടും അവൾ.. ആ അവസ്ഥയിലേയ്ക്ക് ഞാനവളേ.. അറിഞ്ഞിരുന്നില്ലല്ലോ.. ഞാൻ.. അറിഞ്ഞിരുന്നെങ്കിൽ ഞാനവളെ കൂടെ കൂട്ടുമായിരുന്നു.. ഈ ശ്രീരാഗിന്റെ പെണ്ണായിട്ട്..പാവം എന്ത് വിഷമിച്ച് കാണും..ആ രാത്രയ്ക്ക് ശേഷം ഞാൻ നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല.. കുറ്റബോധം കൊണ്ടാ ഞാൻ ജോലിപോലും ഉപേക്ഷിച്ചത്.. ആർക്കും അറിയില്ല ഒന്നും.. എന്റെ അവസ്ഥ നിനക്കൊന്നും ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു.. അവളെ കണ്മുന്നിൽ എത്തിച്ച് താരാണെന്നും പറഞ്ഞ് വിളിക്കാത്ത ദൈവങ്ങൾ ഇല്ല..” “ഞങളുടെ ബുദ്ധിമോഷവും എടുത്ത് ചാട്ടവും കൊണ്ട് നഷ്ടപെട്ടത് നിനക്കാണ്.. എത്ര മാപ്പ് പറഞ്ഞാലും പൊറുക്കനാവത്ത കൊടും ചതി.. കൂട്ടുകാർ നന്നായില്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിരിക്കും.. ഞങ്ങൾ ഒരിക്കലും നിനക്ക് ചേർന്നവരല്ല..” “പോട്ടെടാ..എനിക്ക് ഒരു വിരോധവും ഇല്ല.. അവളെ കണ്ട് കിട്ടിയല്ലോ.. അത് മതി.. ഇനി എന്ത് വേണമെന്ന് എനിക്കറിയാം..” “നീ ഇനി ഏത് ചെയ്യാനാ.. അതും ഇങ്ങനെയൊരു സിറ്റുവേഷനിൽ.. അറ്റ്ലീസ്റ്റ് അവള് സമ്മതിക്കുവെന്ന് തോന്നുന്നുണ്ടോ..” “എന്ത് വന്നാലും ഫേസ് ചെയ്യാൻ ഞാൻ തയ്യാറാ.. ഞാനാണിപ്പോ ഈ പ്രേശ്നത്തിന്റെ എല്ലാം കാരണക്കാരൻ..അത് ഞാൻ തന്നെയാ തീർക്കേണ്ടത്..ശരിക്കും എനിക്ക് സന്തോഷം തോന്നുന്നു..എത്രയും പെട്ടന്ന് എനിക്കവളെ കാണണം.ഞാൻ പോവാടാ..” “പാവം നമ്മൾ കാരണം ഒരുപാട് അനുഭവിച്ചു.. എല്ലാം നേരെയാകണേ.. അവന്റെ സങ്കടങ്ങൾ എല്ലാം ഇന്ന് കൊണ്ട് തീരുമല്ലോ..” ശ്രീരാഗ് പോകുന്നതും നോക്കി അവർ നെടുവീർപ്പെട്ടു.. (തുടരും…)

by