രചന – പാറു പാറൂട്ടി
ഇന്ദ്രാണി കൺമണിയെ ജ്വലിക്കുന്ന കണ്ണുകളോടെ ഉറ്റുനോക്കി. പേടിച്ചരണ്ട കൺമണി Rk യുടെ പിന്നിലേയ്ക്ക് മറഞ്ഞു. അവൾ Rk യുടെ ചുമരിൽ മുറുക്കി പിടിച്ചു കൊണ്ട് ഇന്ദ്രാണി യെ നോക്കി. “എന്ത് ധൈര്യത്തിലാടി നീ എൻെറ മുന്നിൽ വന്നു നിൽക്കുന്നത്??? ” ഇന്ദ്രാണി കൊടുങ്കാറ്റ് പോലെ വീശിയടിച്ചു കൊണ്ട് കൺമണിയുടെ മുന്നിൽ വന്നു നിന്നു. അവർ Rk യേയും കൺമണിയേയും മാറി മാറി നോക്കി കൊണ്ട് പല്ലുകൾ കടിച്ചു പിടിച്ചു… “ഇവൾ ഞാൻ താലി കെട്ടിയ പെണ്ണാണ്.ഇങ്ങോട്ട് അല്ലാതെ പിന്നെ എവിടേയ്ക്കാ ഇവൾ പോകേണ്ടേ?? അമ്മ തന്നെയല്ലേ ഇവളുടെ കഴുത്തിൽ താലി അണിയിച്ചത്?? Rk യുടെ പെട്ടെന്ന് ഉള്ള ചോദ്യത്തിന് മുന്നിൽ ഇന്ദ്രാണി ഒന്ന് പകച്ചെങ്കിലും അവർ തോൽക്കാൻ തയ്യാറല്ലായിരുന്നു. ” ഇവളെ ഈ വീട്ടിൽ കെട്ടിലമ്മയായി വാഴ്ത്താമെന്ന് എൻെറ പൊന്നു മോൻ വിചാരിക്കണ്ടാ..”വീണ്ടും ഇന്ദ്രാണി ശക്തമായി വീശി.
“ഒരു ഗതിയും പരഗതിയും ഇല്ലാത്ത നിനക് എൻെറ മോനെ തന്നെ വേണമല്ലേടീ..??”നിൻെറ ജീവനിൽ കൊതിയുണ്ടെങ്കിൽ ഈ നിമിഷം എൻെറ മകനുമായിട്ടുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ഛിട്ട് ഈ വീടിൻറെ പടിയിറങ്ങണം..”””” അതല്ല എന്നെ എതിർത്തു കൊണ്ട് ഈ വീട്ടിൽ വാഴാനാണ് മോഹമെങ്കിൽ നിൻെറ തന്തയും തള്ളയും അസത്ത് അനിയത്തിയേയും അടക്കം പച്ചയ്ക്ക് ഞാൻ കത്തിയ്ക്കും.” വിരൽ ചൂണ്ടികൊണ്ട് ഇന്ദ്രാണി ഉറഞ്ഞു തുള്ളി. നീ ഇതൊന്നും കാര്യാക്കണ്ടാ.. വരൂ.. നമ്മുടെ ബഡ് റൂമിൽ പോയി ഭാവി കാര്യങ്ങൾ സംസാരിക്കാം..” കുസൃതി ചിരിയോടെയുള്ള Rk യുടെ സംസാരം കേട്ട് കൺമണിയും ഇന്ദ്രാണി യും അന്തംവിട്ട് നിന്നു. ” ഇതൊക്കെ എങ്ങനെ സാധിക്കുന്നു. “കൺമണി Rk യെ നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.. Rk കൺമണിയുടെ കൈവിരലുകൾ കോർത്തു ഇണക്കി കൊണ്ട് പടി കയറാനൊരുങ്ങവേ അനുരാധ കർപ്പൂരം കത്തിച്ച താലവുമായി ഇറങ്ങി വന്നു..” നിൽക്..നിൽക്.. ദൃഷ്ടി ദോഷവും സകല ദോഷവും മാറട്ടേ…”അനുരാധ അവരെ ആരതി ഉഴിഞ്ഞു കൊണ്ട് താലത്തിലെ സിന്ദൂരം കൺമണിയുടെ സീമന്തരേഖയിൽ ചാർത്തി ഇന്ദ്രറാണിയെ ഒന്ന് നോക്കി ചുണ്ടുകൾ കോടിച്ചു.. ഇതെല്ലാം കണ്ടു കൊണ്ട് ദേഷ്യം പിടിച്ചു നിർത്താനാവാതെ ഇന്ദ്രാറാണി മദംമിളകിയ ആനയെ പോലെ വീടിനുള്ളിലേയ്ക്ക് കയറി പോയി. ” വലതു കാൽ വച്ച് കയറി വാ മോളേ..” അനുരാധ സ്നേഹപൂർവ്വം കൺമണിയെ ക്ഷണിച്ചു.. ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ട് കൺമണി വീടിനുള്ളിലേയ്ക്ക് കയറി.
*************************
“എന്നാലും മധൂ… നീ എന്ത് കണ്ടിട്ടാ കൺമണിയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നേ.. അമ്മ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്.. ???” ഉത്കണ്ഠതയോടെ കൈവിരലുകളുടെ ഞെട്ട് ഒടിച്ചു കൊണ്ട് അനുരാധ Rk യോട് ചോദിച്ചു. ” അമ്മ എന്തു വേണമെങ്കിലും ചെയ്യും. പക്ഷേ മറ്റേതൊരു സ്ഥലത്തെക്കാളും കൺമണി ഈ വീട്ടിൽ തന്നെയാണ് സേഫായി ഇരീക്കുക.”ഇവിടെ ആവുമ്പോൾ നമ്മൾ ഒക്കെ ഉള്ളത് കൊണ്ട് അമ്മയുടെ ഭാഗത്ത് നിന്ന് പെട്ടെന്നൊരു ആക്രമണം കാണില്ല”പുരികങ്ങൾ ഉയർത്തി കൊണ്ട് Rk ചിരിച്ചു.
.. “എങ്കിലും മധൂ.. വല്ലാത്തൊരു ടെൻഷൻ.. ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ..”
അനുരാധയുടെ വേവലാതി കണ്ടു കൺമണിയുടെ നെഞ്ചും പിടഞ്ഞു. എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
നിങ്ങൾ സംസാരിച്ചു ഇരിക്കൂ.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്കാം. ഫ്രഷായിട്ട് ഇരിക്..” അനുരാധ കൺമണിയുടെ കവിളുകൾ തലോടി കൊണ്ട് പറഞ്ഞതിനു ശേഷം മുറിയിൽ നിന്നും ഇറങ്ങി പോയി.മൂന്ന് നാല് ദിവസങ്ങൾ കടന്നു പോയി. ഒരുപാട് പെർഫോമൻസ് ഇന്ദ്രാണിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും കാര്യമായി ഒന്നും തന്നെ ഉണ്ടായില്ല.എങ്കിലും അമ്മയുടെ ഈ മൗനം വരാൻ പോകുന്ന ഏതോ വല്യ ആപത്തിൻെറ മുന്നോടിയായിട്ടുള്ള ശാന്തതയാണെന്നുള്ള തോന്നൽ Rk ൽ തികട്ടി വന്നു കൊണ്ടിരുന്നു.കൺമണിയോട് സംസാരിക്കുവാൻ പോലും അവർ മുതിർന്നില്ല. ഇടയ്ക്കിടെ ഫോൺ കോളുകൾ വരുന്നതും അതിൽ ഉത്കണഠതയോടെ പെട്ടെന്ന് ഇറങ്ങി പോകുന്നതും എല്ലാവരും ശ്രദ്ധിച്ചിരുന്നുവെങ്കിലും എന്താണ് കാര്യം എന്ന് അന്വോഷിക്കാനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.
മധുരാധയും ഹരിമാഷും കോളേജിനോട് ചേർന്നുള്ള വീട്ടിൽ ആണെന്നും അവിടേയ്ക് ഇതുവരെ ഞങ്ങൾ ആരും പോയിട്ടില്ല എന്നും അനുരാധയിൽ നിന്നും കൺമണി അറിഞ്ഞിരുന്നു. തൻെറ വീട്ടുകാരെയും ഹരിമാഷിനേയും കാണാനുള്ള ആഗ്രഹം കൺമണി പ്രകടിപ്പിച്ചെങ്കിലും കമ്പനിയിലെ തിരക്ക് കാരണം Rk യ്ക് അത് നിറവേറ്റാൻ കഴിഞ്ഞില്ല. അമ്മയെ പേടിച്ച് കൺമണിയെ ഡ്രൈവർ നെ കൂട്ടി തനിച്ച് വിടാനുള്ള ധൈര്യവും Rk യ്ക് ഉണ്ടായിരുന്നില്ല. എങ്കിലും അനുരാധ കൂടി നിർബന്ധിച്ചപ്പോൾ കൺമണിയെ അനുരാധയ്ക്ക് ഒപ്പം പോകുവാൻ Rk സമ്മതം മൂളി. ചേച്ചി സൂക്ഷിച്ചു പോയിട്ട് വരണേ..”Rk തെല്ലു ഭയത്തോടെ പറയുമ്പോൾ കൺമണി കണ്ണുകൾ അടച്ചു കൊഴപ്പല്യ എന്ന ഭാവത്തിൽ അയാളെ നോക്കി പുഞ്ചിരിച്ചു. ശേഷം കാർ മുന്നോട്ടേയ്ക് പായ്ചു.
***********************************
ഓഫീസിൽ മീറ്റിങ്ന് ഇടയിൽ ഒത്തിരി പ്രാവശ്യം Rk യുടെ ഫോണിൽ കോൾ വന്നെങ്കിലും ഫോൺ സയലൻറിൽ ആയതിനാൽ അയാൾ കോളുകൾ വന്നത് അറിഞ്ഞില്ല. മീറ്റിങ് കഴിഞ്ഞു മുറിയിലെ കസേരയിൽ ഇരുന്നു ഫോണെടുത്ത് നോക്കുമ്പോൾ അനുരാധയുടെ പത്തിരുപത്തഞ്ച് മിസ് കോൾ. അതുകണ്ടപ്പോൾ അപകടം മണത്തത് പോലെ Rk പെട്ടെന്ന് ചാടി എഴുന്നേറ്റു.അയാൾ പെട്ടെന്ന് തന്നെ അനുരാധയുടെ ഫോണിലേക്ക് വിളിച്ചു. ” ഹലോ.. ഹലോ ചേച്ചി എന്താപ്പറ്റിയേ..” കിതപ്പോടെ Rk ചോദിക്കുമ്പോൾ മറുവശത്ത് നിന്നും കരച്ചിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ചേച്ചി ടെൻഷനടിപ്പിക്കാതെ കാര്യം പറയൂ.. എന്താണ്ടായേ”
Rk യുടെ നെഞ്ചിടിപ്പ് ക്രമാതീതമായി കൂടി മധൂ.. ആരൊക്കെയോ ചേർന്ന് കൺമണിയെ പിടിച്ചു കൊണ്ട് പോയി..” വീണ്ടും അവർ പൊട്ടി കരഞ്ഞു..
” എന്ത്.. ചേച്ചിയോട് ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്.. ചേച്ചി ഇപ്പോൾ എവിടെയാ..”
ചുണ്ടുകൾ കടിച്ചു കൊണ്ട് Rk ചോദിച്ചു.” ഞാൻ വീട്ടിൽ ഉണ്ട് നീ പെട്ടെന്ന് ഒന്ന് വാ..” തിരിച്ചു മറുപടി പറയാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു കൊണ്ട് Rk വീട്ടിലേയ്ക്ക് കുതിച്ചു. വീട്ടിലേയ്ക്ക് വന്നു കയറുമ്പോൾ കരഞ്ഞു തളർന്നു കിടക്കുന്ന അനുരാധയും നിറകണ്ണുകളോടെ ആശ്വസിപ്പിക്കുന്ന കാത്തൂനെയും ആണ് കണ്ടത്. Rk ഓടി അനുരാധയുടെ അടുക്കൽ വന്നു ഇരുന്നു.എന്താ ഉണ്ടായേ ചേച്ചി പറയ്….”Rk അനുരാധയുടെ ചുമരിൽ കുലുക്കി കൊണ്ട് ചോദിച്ചു..” ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങി സിറ്റിയിലേയ്ക് തിരിയുന്ന വളവിൻെറ മുന്നെ എത്തികയായിരുന്നു പെട്ടെന്ന് ഒരു കാർ ഞങ്ങളുടെ കുറുകെ വണ്ടി നിർത്തി കൺമണിയെ വലിച്ചു പിടിച്ചു കൊണ്ട് പോയി””ആരാണെന്നോ ഒന്നും അറിയില്ല.. അനുരാധ വീണ്ടും പൊട്ടി കരഞ്ഞു.. Rk ഭ്രാന്ത് പിടിച്ചത് പോലെ അവിടെയുള്ള സാധനങ്ങൾ ഒക്കെ അടിച്ചു പൊട്ടിച്ചു.. അയാൾ തലയിൽ കൈ വച്ചു അലറി കരഞ്ഞു..
പെട്ടെന്ന് ആണ് പുറത്ത് ഒരു കാറിന്റെ ശബ്ദം Rk പുറത്തേയ്ക്ക് വന്നു നോക്കുമ്പോൾ ഇന്ദ്രാണിയായിരുന്നു.Rk യുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു. കൈകൾ ചുരുട്ടി പിടിച്ചു കൊണ്ട് അയാൾ ഇന്ദ്രാണി യെ ഉറ്റുനോക്കി.. അമ്മയല്ലേ എൻെറ കൺമണിയെ തട്ടിക്കൊണ്ടു പോയത്.. അമ്മ മരിയാദിക് അവൾ എവിടെയാണെന്ന് പറയ്..” അയാൾ കിതച്ചു.” എനിക്ക് അറിയില്ല.. ഞാൻ അല്ല അവളെ തട്ടി കൊണ്ട് പോയത്.. നിൻെറ അച്ഛൻ വിളിച്ചു പറഞ്ഞപ്പൊഴാണ് ഞാൻ കാര്യങ്ങൾ അറിയണേ..” ഇന്ദ്രാണി യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. അമ്മ കള്ളം പറയുകയാണ്.. അമ്മ സത്യം പറയ് എവിടെ കൺമണി.. എനിക്ക് ആകെ സമനീല തെറ്റി നിൽക്കുകയാണ്.. അവൾ എന്തെങ്കിലും സംഭവിച്ചാൽ..”
Rk ഭിത്തിയിൽ ശക്തമായി കൈ ചുരുട്ടി പിടിച്ചു കൊണ്ട് ഇടിച്ചു. ” എനിക്ക് അറിയാത്ത കാര്യം ഞാൻ എങ്ങനെ പറയാനാ.. അവളെ കാണാതായെങ്കിൽ പോലീസിൽ പരാതി കൊടുക്കുകയാണ് വേണ്ടത്.. അല്ലാതെ എന്നോട് തട്ടി കയറുകയല്ല ചെയ്യേണ്ടത്..” ഇന്ദ്രാണി യാതൊരു കൂസലുമില്ലാതെ പോകാനൊരുങ്ങുവെ Rk കൈയ്യിൽ പിടിച്ചു വലിച്ചു. ” അമ്മ കൂടുതൽ അഭിനയിക്കരുത്.. നിങ്ങളല്ലാതെ വേറെ ആരും അവളെ ഉപദ്രവികില്ല. അമ്മ തന്നെ ആണ് കൺമണിയെ കാണാതായതിൻെറ പുറകിൽ.. അമ്മ സത്യം പറയ്.. കൺമണി എവിടെ..” വീണ്ടും Rk അലറി.” എനിക്ക് അറിയില്ല എന്നല്ലേ പറഞ്ഞത്.. എനിക്ക് അവളെ കൊല്ലണമെന്നായിരുന്നുവെങ്കിൽ അത് പണ്ടേ ആകാമായിരുന്നു.. ഞാൻ അല്ല ഇതിന് പിന്നിൽ..” ഇന്ദ്രാണി ദേഷ്യത്താൽ തുടുത്തു.
” അമ്മയ്ക്ക് എങ്ങനെ എൻെറ മുഖത്ത് നോക്കി കള്ളം പറയുവാൻ സാധിക്കുന്നു..??”” ഇതിന് മുൻപും അമ്മ അവളെ കൊല്ലാൻ ശ്രമിച്ചിട്ടില്ലേ..??” എന്നിട്ട് ഒന്നും അറിയാത്തപോലുള്ള അഭിനയം… അമ്മ എവിടെ അവളെ കൊണ്ട് ഒളിപ്പിച്ചാലും ഞാൻ അവളെ കണ്ടെത്തും.. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ…” Rk ചുണ്ട് വിരൽ നീട്ടി കൊണ്ട് പറഞ്ഞു നിർത്തി. കാറിൽ കയറി പുറത്തേയ്ക്ക് പോയി.. എങ്ങോട്ട് എന്നില്ലാതെ ഒരു ഭ്രാന്തനെപ്പോലെ Rk അലഞ്ഞു..സങ്കടം സഹിക്കാൻ കഴിയാതെ അയാൾ അലറി കരഞ്ഞു. ഓവർ ബ്രിഡ്ജിനു സമീപം കാർ നിർത്തി സ്റ്റിയറിങ്ങിൽ തല ചായ്ച്ചു Rk തളർന്നിരുന്നു. നേരം ഇരുട്ടിൻെറ നിഗൂഢതയിലേയ്ക് നീങ്ങി തുടങ്ങിയിരിക്കുന്നു. ദാഹവും വിശപ്പും ഉള്ളിലെ സങ്കടവും അയാളെ തീർത്തും തളർത്തിയിരുന്നു. ബോധം മറയുന്നത് പോലെ തോന്നി Rk യ്ക്.
************************
ആരോ കുലുക്കി വിളിയ്ക്കുന്നത് കേട്ട് കൊണ്ട് Rk തളർന്ന കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിച്ചു.. നോക്കുമ്പോൾ ഹരിമാഷായിരുന്നു. ഹരിമാഷ് എന്തെല്ലാമോ പറയുന്നുണ്ടെങ്കിലും എല്ലാം അവ്യക്തമായീ മാത്രമേ Rk കേൾക്കുന്നുണ്ടായിരുന്നുള്ളൂ.. ഹരിമാഷ് Rk യേയും കൊണ്ട് ഒരു ഹോട്ടലിലേയ്ക് കയറി. ഹരി മാഷ് നിർബന്ധിച്ചു Rk യെ ആഹാരം കഴിപ്പിച്ചു. ശേഷം ഒരു മുറി എടുത്ത് ഫ്രഷായി വരുമ്പോഴേയ്കും Rk യുടെ തളർച്ച എല്ലാം മാറിയെങ്കിലും മുഖത്ത് നിരാശയും സങ്കടവും തളംകെട്ടി നിന്നിരുന്നു ആരുടെയോ ഫോൺ കോൾ വന്നപ്പോൾ ഹരിമാഷ് കോളെടുത്ത് കൊണ്ട് പുറത്തേയ്ക്ക് പോയി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ധൃതിയിൽ വരുന്ന ഹരിമാഷിനെ കണ്ടു Rk സംശയത്തോടെ നോക്കി.മധു കൺമണി എവിടെ ഉണ്ടെന്ന് അറിഞ്ഞു.. പെട്ടെന്ന് നമുക്ക് ഇവിടെ നിന്നും ഇറങ്ങണം.” ഹരിമാഷ് പറഞ്ഞു തീരുന്നതിനു മുൻപേ Rk ചാടി എഴുന്നേറ്റു . അവർ രണ്ടു പേരും പെട്ടെന്ന് തന്നെ ബിൽ ക്ലോസ് ചെയ്തു കൊണ്ട് കാറെടുത്ത് പാഞ്ഞു.വലിയൊരു മാർക്കറ്റിൻെറ അങ്ങേയറ്റത്തായീ നിൽക്കുന്ന വലിയൊരു ഗോഡൗണിൻെറ മുന്നിലേയ്ക്ക് കാർ നിർത്തുമ്പോൾ Rk യുടേതെന്നപ്പോലേ ഹരിമാഷിൻേറയും നെഞ്ചിടിപ്പ് കൂടിയിരുന്നു.
അവർ ശബ്ദം ഉണ്ടാകാതെ പതുക്കെ ഗോഡൗണിൻെറ അകത്തേക്ക് കയറി. ഏയർ ഹോളിൻെറ ഇടിയിലൂടെ സ്ട്രീറ്റ് ലൈറ്റിൻെറ വെളിച്ചം ചെറുതായി അരിച്ചിറങ്ങുന്നുണ്ട്.മഞ്ഞ പ്രകാശത്തിൽ ഒരു മങ്ങിയ വെളിച്ചം പരത്തുന്ന ബൾബിൽ മാറാലകൾ തൂങ്ങിയാടുന്നുണ്ട്. അവർ പതിയെ മുന്നോട്ടേയ്ക് നടക്കുമ്പോൾ മീൻവലകൾ തൂക്കിയിട്ടിരിക്കുന്ന വിശാലമായ മുറിയുടെ മധ്യത്തിൽ കസേരയിൽ കൈകാലുകൾ കെട്ടി വായും കെട്ടി ഇട്ട് തളർന്നു കിടക്കുന്ന കൺമണിയെ കണ്ടു.പെട്ടെന്ന് മൂന്നാല് പേർ അവളുടെ അരികിലേക്ക് നടന്നു വന്നു. Rk അവളുടെ അടുത്തേയ്ക്ക് പോകാൻ ഒരുങ്ങവേ ഹരിമാഷ് തടഞ്ഞു കൊണ്ട് നിൽക്കാൻ പറഞ്ഞു. കൺമണിയുടെ തലയ്ക്ക് മുകളിൽ ആയി മഞ്ഞ നിറത്തിൽ പ്രകാശം പരത്തി കൊണ്ട് നിൽക്കുന്ന ബൾബിൻെറ മുന്നിലേയ്ക്ക് ഒരു രൂപം നടന്നു വന്നു. അയാൾ കൈയ്യിലെ കത്തി കൊണ്ട് കൺമണിയുടെ കഴുത്തിലേയ്ക് ചേർത്ത് വച്ചുആ പ്രകാശത്തിൽ ആ രൂപത്തിൻെറ മുഖം കണ്ടു ഹരിമാഷും Rk യും ഒരു പോലെ ഞെട്ടി ..അവരുടെ കണ്ണുകളിൽ ഞെട്ടലും അവശ്വാസനീയതയും ഒരുപോലെ നിറഞ്ഞു. മുന്നിലെ കാഴ്ച വിശ്വസിക്കാനാകാതെ അവർ പകച്ചു നിന്നു….തുടരും

by