രചന – ആതിര
പിറ്റേന്ന് രാവിലെ ആഹാരം കഴിക്കാൻ യദു ചാരുവിനെയും കൊണ്ട് ഡൈനിങ്ങ് ഹാളിൽ ചെന്നു.. ചാരൂവിന് മടിയായിരുന്നു..ആവുന്ന വരുന്നില്ലെന്ന് പറഞ്ഞിട്ടും യദുവിന്റെ നിർബന്ധ പ്രകാരമാണ് അവൾ വന്നത്.. താൻ ആ വീട്ടിൽ അധികപറ്റാണെന്ന് ചാരുവിന് മനസ്സിലായി.. അവർ വരുന്നത് കണ്ടതും ശ്രീരാഗ് കഴിപ്പ് മതിയാക്കി എഴുനേറ്റ് പോയി.. ചാറുവിന് അത് വലിയ വിഷമമായി.. അവൾ കാരണം ആ വീട്ടിൽ വിള്ളലുണ്ടാണ്ടാകുന്നത് അവൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല…
“ചാരൂ കുഞ്ഞിന് പേര് ഇതുവരെ ഇട്ടില്ലല്ലോ.. പേരിടീൽ ചടങ്ങ് നടത്തിയാലോ..” “യദുവേട്ടന് എങ്ങനെ സാധിക്കുന്നു എങ്ങനെയൊക്കെ സംസാരിക്കാൻ.. ഇവിടെ ഇപ്പൊ തന്നെ പ്രേശ്നങ്ങളാ.. ഇനി ഇതും കൂടി വേണോ..” “അതിന് നീയും ഞാൻ മാത്രം മതി.. ഒരു വിളക്ക് കത്തിച്ചു വെച്ച് പേര് ചൊല്ലുന്നു.. അത്രേം മതി..” നീ റെഡിയാക്.. ഇന്ന് തന്നെ പേരിടാം…” “അമ്മേ, കുഞ്ഞിന്റെ പേരിടീൽ നടത്തിയാലോന്നാ.. ജസ്റ്റ് വിളക്കൊന്ന് കത്തിച്ച് പേര് ചൊല്ലിയാൽ മതി.. ” അടുക്കളയിൽ രാവിലത്തെ പണിയിലായിരുന്നു രാധികയോട് യദു പറഞ്ഞു.. “നീ ഓരോന്ന് ഒപ്പിച്ചത് അമ്മയോട് ചോദിച്ചിട്ടാണോ.. അല്ലല്ലോ അപ്പൊ അതും അംങ്ങനെ മതി…” അന്ന് ഞായർ ആയതിനാൽ എല്ലാരും വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു.. കുഞ്ഞിക്കുറിമുണ്ടും ഉടുപ്പിച്ചുകൊണ്ട് കുട്ടിയെയും കൊണ്ട് ചാരു ഹാളിലേയ്ക്ക് വന്നു.. ഹാളിൽ ചമ്രം പിടഞ്ഞിരിക്കുകയായിരുന്നു യദു.. അവന് മുന്നിൽ അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്കും തളികയിൽ അരിയും വെറ്റിലയും… കുഞ്ഞിനെ ചാരുവിൽ നിന്നും വാങ്ങി.. കുഞ്ഞിന്റെ മറുചെവി വെറ്റിലകൊണ്ട് പൊത്തിപ്പിടിച്ചവൻ കുഞ്ഞിന് പേര് ചൊല്ലി.. “”നിഹാരിക “” വീട്ടിൽ ഗൗരിയെന്ന് വിളികാം.. അതിന് കാഴ്ച്ചക്കാരായി മുരളിയും രാധികയും…ശ്രീരാഗ് ഇതിലൊന്നും ബന്ധിക്കാതെ തന്റെ റൂമിലായിരുന്നു…
“ഹലോ..” “ശ്രീ.. ഇപ്പോഴെങ്കിലും ഞങ്ങളെ ഒന്ന് വിളിച്ചല്ലോ..ദേഷ്യം ആണെന്നറിയാം. കൂടെ നിന്ന് നിന്നെ ചതിച്ചില്ലെടാ ഞങ്ങൾ..നീ ഞങ്ങളോട് ക്ഷമിക്കണം.. ഞങൾ കാരണം നിനക്ക്..” “വേണ്ട കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലേ.. ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ..” “ഡാ.. എനിക്ക് ഒരാളുടെ ഡീറ്റെയിൽസ് വേണം.. എത്രയും പെട്ടന്ന്..ഞാൻ അയച്ച് തരുന്ന ഫോട്ടോയിലെ പെൺകുട്ടിയെ പറ്റി അന്വേഷിച്ചിട്ട് പറ..” “കാര്യമെന്താടാ..??” ശ്രീരാഗിന്റെ കൂട്ട്കാരാണ് കിരണും സുമിത്തും.. അവനൊപ്പം ജോലിചെയ്തിരുന്നവർ.. അവര് മൂന്നുപേരും ആയിരുന്നു അടുത്ത് കൂട്ടുകാർ.. എന്തിനും ഒന്നിച്ചുള്ളവർ. ശ്രീരാഗ് തന്റെ കൂട്ടുകാരോട് ചാരുവിനെപ്പറ്റിയും വീട്ടിലെ ഇപ്പോഴത്തെ സ്‌ഥിതിയും പറഞ്ഞു.. “നിങ്ങൾക്കറിയസല്ലോ ഭാഗിയെ.. യദു ഇപ്പോഴും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.. അവന് എന്തൊക്കെയോ ഒളിക്കുന്നുണ്ട്.. ഞാൻ അവന് വർക്ക് ചെയ്തിരുന്ന ഓഫീസ് ഡീറ്റൈൽസും അയച്ചിട്ടുണ്ട്…”
“ശരിയെട..നീ വിഷമിക്കണ്ട.. നമുക്ക് സത്യാവസ്ഥ കണ്ടുപിടിക്കാം..നീ ഇപ്പൊ ഓക്കേ ആയല്ലോ.. അത് തന്നെ ഞങ്ങൾക്ക് സന്തോഷം. നിന്റെ അവസ്ഥായുടെ കാരണക്കാർ ഞങ്ങൾ ആയിരുന്നു.കൂട്ട്കാരെന്ന് പറയാൻ പോലും അർഹതയില്ലാത്തവർ..നിന്റെ മുന്നിൽ വരാൻ പോലും ധൈര്യം ഇല്ലായിരുന്നു..നിന്നെക്കുറിച്ച് തിരക്കി വിളിച്ച അമ്മയോടും അച്ഛനോടും പറയാൻ പോലും ഒരു മറുപടി ഇല്ലായിരുന്നു ..ഞങ്ങൾ നിന്നോട് കാണിച്ചത് ചതിയല്ലായിരുന്നോ..” “സാരമില്ല..അവൾ ഇപ്പോൾ പുതിയൊരു ജീവിതം തിരഞ്ഞെടുത്തല്ലോ.. ഇനിയും നമ്മുടെ ഇടപെടൽ കാരണം ആരും ഒന്നും അറിയണ്ട.. ചിലപ്പോൾ തിരക്കി ചെന്നാൽ അതവളുടെ ജീവിതത്തെ തന്നെ ബാധിക്കും. എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ.. മറക്കാൻ മാത്രം പറ്റില്ലെനിക്ക്.. അതൊക്ക വിട്.. ഇപ്പോൾ ഇതാ അത്യാവശ്യം..” “ശരിയെട.. ഇപ്പോൾ തന്നെ തിരക്കാം..” ഫോൺ വെച്ചിട്ടിട്ടും സാരംഗിയെയും കുഞ്ഞിനേയും ചുറ്റിപ്പറ്റി തന്നെയാ അവന്റെ ചിന്തകൾ സഞ്ചരിച്ചു..
“ആ യദു.. എപ്പോ വന്നു നീ..??” “ഞാൻ വന്നിട്ട് രണ്ടുദിവസായി..” വൈകുന്നേരം വായനശാലയിലേയ്ക്ക് വന്നതാണ് യദു.. സന്ദീപ് അപ്പോൾ അവിടെ ഉണ്ടായിരുന്നു.. “ഞാൻ നിന്നെ കാണാൻ തന്നെ വന്നതാണ്.. നമുക്ക് ഒന്ന് സംസാരിച്ചാലോ…” സന്ദീപിനോട് മുഖവര കൂടാതെ യദു ചോദിച്ചു.. “വാ..” യദു അവനെയും കൂട്ടി ഗ്രൗണ്ടിനു പിന്നിലുള്ള സ്ഥലത്തേയ്ക്ക് നടന്നു.. കുട്ടികൾ കളിയാക്കുന്നത് അവിടെ ഇരുന്നാൽ കാണാം.. ഇരിക്കാനായി പാലകകൊണ്ട് ഒരു തട്ടുണ്ട്.. ബെഞ്ച് പോലെയൊന്ന്.. “ഇനി നീ പറ യദു.. എന്താ കാര്യം..??” “വളച്ച് കെട്ടി പറയുന്നില്ല.. ഭാഗിയെ നീ സ്വീകരിക്കാമോ.. നിന്റെ ഭാര്യയായിട്ട്..എനിക്ക് അവളെ ഇനി സ്വീകരിക്കാൻ കഴിയില്ല.. നീ എന്തെന്ന് ചോദിക്കരുത്.. അവള് നല്ല കുട്ടിയ.. എന്നെക്കാളും ചേരുന്നത് നിനക്കാ..” അവന്റെ വാക്കുകൾ സന്ദീപിൽ ഉണ്ടാക്കിയ അതിശയവും ഞെട്ടലും ചെറുതൊന്നും അല്ല.. “അപ്പൊ ഇയാൾക്ക് ഞാൻ കൊടുത്ത വാക്കോ…” സന്ദീപ് തന്റെ മോതിരം വിരലിൽ കിടന്ന മോതിരത്തിലേക്ക് ചൂണ്ടി പറഞ്ഞു.. യദു വിശ്വസിക്കാനാവാതെ അവനെ നോക്കി..
പിന്നീട് ‘പാർവതി ‘ എന്ന പേരുകൊത്തിയ മോതിരത്തിലേക്കും അവന്റെ നോട്ടം പാളിവീണു.. “മൂന്ന് മാസം ആയി നിശ്ചയം കഴിഞ്ഞിട്ട്.. രണ്ട് മാസം കഴിഞ്ഞാൽ കല്യാണവും.. അന്ന് വീട്ടിൽ വന്നു കഴിഞ്ഞ് സങ്കടപ്പെട്ട എന്നോട് അമ്മ പറഞ്ഞൊരുവകാര്യമുണ്ട്. എനിക്കുള്ള പെണ്ണിനെ ദൈവം എവിടെയോ നോക്കി വെച്ചിട്ടുണ്ട്.. സമയാവുമ്പോൾ എത്തുമെന്ന്.. അത് ശരിയാ.. ഇപ്പോൾ ന്റെ പാറൂ,, അവളാണെന്റെ പ്രണയം..” “സോറി.. എനിക്കിതൊന്നും അറിയില്ലായിരുന്നു..” “യദു.. നമ്മൾ തമ്മിൽ വഴക്കിട്ടതൊക്കെ ഭാഗിയ്ക്ക് വേണ്ടി ആയിരുന്നു.. നിങ്ങളുടെ സ്നേഹം കണ്ട് അസൂയ തിന്നീട്ടുണ്ട്.. നീ പലപ്പോഴും അവളുടെ കാര്യത്തിൽ സ്വാർത്ഥനായിരിന്നു.. അത്രക്ക് ഇഷ്ടായിരുന്നു നിനക്കവളെ.. ആ നീ ഇപ്പോൾ അവളെ വേണ്ടന്ന് വെക്കണമെങ്കിൽ അത് വെറുതെയിരിക്കില്ല..എന്ത് തന്നെയായാലും അവളോട് തുറന്ന് പറയ് നീ.. എന്തിനും ഒരു പരിഹാരം ഇല്ലേ.. പരസ്പര വിശ്വാസം ആണ് ഓരോ ബന്ധത്തിന്റെയും അടിത്തറ എന്നൊക്കെ പറയാറില്ലേ..” “മ്മ്മ്..” യദു അലസനായി ഒന്ന് മൂളി.. ” ഭാഗി ഇല്ലാതെ ജീവിക്കാനാവുമോ യദൂ..നിന്റെ നെഞ്ചിലെ വേദന കാണാൻ കഴിയുന്നുണ്ട് എനിക്ക്. എന്ത് തന്നെയായാലും അവളോട് പറ.. നിന്റെ സുഖത്തിലും ദുഖത്രത്തിലും അവളല്ലേ കൂട്ട് നിൽക്കേണ്ടനത്..ശരിയെട..ഞാൻ എങ്കിൽ പോകുവാ.. അമ്മ വീട്ടിൽ തനിച്ചേയുള്ളൂ..” അവനോട് യാത്ര പറഞ്ഞ് പോകുമ്പോഴും യദുവിന്റെ മനസ്സിൽ സന്ദീപിന്റെ വാക്കുകക്കായിരുന്നു.. *””*””*ഭാഗി ഇല്ലാതെ ജീവിക്കാനാവുമോ യദൂ.*””*”* (തുടരും..)

by