സിന്ദൂരം…. 16
പൊട്ടിയ ചില്ലുകളിൽ ചവിട്ടി, സ്തംഭിച്ച് നിന്ന ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി, അവൻ അവളെയും കൊണ്ട് വാതിൽ കടന്നു.
പിന്നിൽ ബാക്കിയായത് തകർന്ന ഹാളും, പൊട്ടിയ bottles-ന്റെ മണവും, അഗ്നി എന്ന പേര് കൊണ്ട് വിറയ്ക്കുന്ന ഒരു ജനക്കൂട്ടവും മാത്രം….
തന്റെ ഓഫീസിലെ വെറുമൊരു PA പെണ്ണിന് വേണ്ടി ഇത്രമാത്രം കലഹം ഉണ്ടാക്കുന്നവരാണ് അഗ്നി എന്ന് അവർക്ക് ആർക്കും വിശ്വസിക്കാനായില്ല…
മുറുകെ പിടിച്ച അവളുടെ കൈ അവൻ കാറിനെടുത്ത് എത്തിയപ്പോഴാണ് വിട്ടത്..
കൈവിട്ട അവളുടെ മുഖത്തേക്ക് നോക്കിയവന് മനസ്സിലായി ജ്വാല നന്നെ ഭയന്നിട്ടുണ്ട് എന്ന്..
ജ്വാല താൻ ഓക്കേ അല്ലേ..
സാർ ഇങ്ങനെയൊരു സംരക്ഷണം ഇതുവരെ എന്റെ ജീവിതത്തിൽ എനിക്ക് എവിടെനിന്നും ലഭിച്ചിട്ടില്ല എനിക്ക് അതിലെ ഒരുപാട് സന്തോഷമുണ്ട് അതിലുപരി എനിക്ക് വല്ലാതെ ഭയവും തോന്നുന്നുണ്ട് കാരണം പിന്നീട് എപ്പോഴെങ്കിലും ഇവരെന്നെ ഇതിന്റെ പേരിൽ ഉപദ്രവിക്കാനോ മറ്റോ വന്നാൽ ചെറുത്തുനിൽക്കാൻ കഴിയുന്ന ഒരു പെണ്ണല്ല ഞാൻ എന്റെ കൂടെ നിൽക്കാനായി എനിക്ക് ആരും തന്നെയില്ല…
നിരാശയോടെ പറയുന്നവളേ നോക്കി അഗ്നി അല്പനേരം നിന്നു…
എന്തുപറഞ്ഞാണ് ഈ അവസരത്തിൽ അവളെ സമാധാനിപ്പിക്കേണ്ടത് എന്ന് അവന് അറിയില്ലായിരുന്നു….
അതൊക്കെ പോട്ടെ ഇതിന് പിന്നിലെ ഇനി ഒരു പ്രശ്നം ഉണ്ടാവില്ല അത് ഈ അഗ്നിയുടെ വാക്കാണ്…
അഗ്നി അവൾക്ക് ഉറപ്പു നൽകിക്കൊണ്ട് അവളുടെ കയ്യിൽ തലോടി..
ചെറിയ നീരസത്തോടെ ആണെങ്കിലും അവൾ ആ തലോടൽ ഏറ്റുവാങ്ങി….. ഒരു ബോസ് എന്നതിലുപരി ഒരാങ്ങളയായി അവൾ അവനെ കണ്ടു കഴിഞ്ഞിരുന്നു….. അതിനപ്പുറത്തേക്ക് കടക്കരുത് എന്ന് അവരുടെ മനസ്സിനോട് അവൾ തന്നെ ഒന്നു മന്ത്രിച്ചു…
ജ്വാലക്ക് കയറാനായി അഗ്നി കാറിന്റെ ഡോർ തുറന്നു നൽകി…
അകത്തേക്ക് കയറിയിരുന്ന അവർക്ക് സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു കൊണ്ട് അഗ്നി കാറിന്റെ ഡോർ അടച്ചു..
ജ്വാലിയുടെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണത്തേതു പോലെ ആയിട്ടില്ല… ഉള്ളിൽ എവിടെയോ ഒരു ഭയം ഒളിഞ്ഞിരിക്കുന്നത് പോലെ….
കാരണകത്തേക്ക് ഇരിക്കുമ്പോഴും അവളുടെ ഇരുത്തം അത്ര പന്തിയല്ല എന്ന് കണ്ടതും അഗ്നി അവളുടെ കൈകളെ മുറുകെ പിടിച്ചു..
ജ്വാല പെട്ടെന്ന് തന്നെ അവന്റെ കൈ കുടഞ്ഞു മാറ്റി….
അഗ്നിയിൽ അത് വല്ലാത്ത ഒരു അമർഷം തന്നെ ഉണ്ടാക്കി…
സോറി സാർ ഇനിയും പറയാതിരിക്കാൻ പറ്റില്ല… എനിക്ക് നിങ്ങളെന്നെ തൊടുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്…
ജ്വാല അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു..
അഗ്നി ഒന്നും മിണ്ടാതെ കാർ മുന്നോട്ട് എടുത്തു…
ഈശ്വരാ ഞാൻ പറഞ്ഞത് അഗ്നി സാറിന് ഇഷ്ടപ്പെട്ടു കാണില്ലേ…
അവൾ അവളുടെ മനസ്സാക്ഷിയോട് തന്നെ ചോദിച്ചു….
നീ എന്തിനാ ജ്വാല ഇത്രമാത്രം ടെൻഷൻ അടിക്കുന്നത് അദ്ദേഹം നിന്നെ ഒരു ആപത്തിൽ നിന്നും സഹായിച്ചു അത്രമാത്രം മതി അല്ലാതെ തൊടാനും പിടിക്കാൻ ഒന്നും നീ നിന്നു കൊടുക്കരുത് നിന്റെ കഴുത്തിലെ നിന്റെ മാറോട് ചേർന്ന് കിടക്കുന്ന താലി അത് കെട്ടിയവൻ എന്നെങ്കിലും തിരിച്ചുവന്നേക്കാം.. അവൻ തിരിച്ചു വരുമ്പോൾ നീ ഒരിക്കലും മറ്റൊരുവനിൽ അടിമപ്പെട്ടു എന്ന് അവന് തോന്നരുത്….
അവളുടെ മനസ്സ് അവളെ തന്നെ പറഞ്ഞു ഉപദേശിക്കാൻ തുടങ്ങി….
ഓഫീസിലേക്ക് ഒരുപാട് ദൂരം ഡ്രൈവ് ചെയ്യാൻ ഉണ്ടായിരുന്നു…. ആ സമയങ്ങളിലെല്ലാം അഗ്നിയും ജ്വാലയും നിശബ്ദരായിരുന്നു……
ഇടയ്ക്ക് എപ്പോഴോ അഗ്നിയുടെ ഫോൺ റിങ് ചെയ്തു….
ആ ഫോണിൽ തെളിഞ്ഞ പേര് കണ്ടതും അങ്ങയുടെ മുഖം ഒരു പുച്ഛത്തോടെ തിരിഞ്ഞു….
ആദ്യത്തെ ഒന്ന് രണ്ട് തവണ അഗ്നി ഫോൺ അറ്റൻഡ് ചെയ്തില്ല…
സ്വാഭാവികമായും ജ്വാല വിചാരിച്ചത് ഡ്രൈവിങ്ങിൽ ശ്രദ്ധ പുലർത്തുന്നത് കൊണ്ടായിരിക്കാം എന്നാണ്…. മൂന്നാമത്തെ തവണ ഫോൺ റിംഗ് ചെയ്തതും ജ്വാല അഗ്നിയെ വിളിച്ചു…
സാർ ഒരുപാട് നേരമായില്ലേ വിളിക്കുന്നു വണ്ടി എവിടെയെങ്കിലും സൈഡ് ആക്കി അറ്റൻഡ് ചെയ്തുകൂടെ…
താൻ തന്റെ കാര്യം നോക്ക് എനിക്കറിയാം ഏതൊക്കെ കോൾ എപ്പോഴൊക്കെ എടുക്കണം എന്ന്. താൻ എന്റെ ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ് ആണ് അല്ലാതെ എന്റെ ജീവിതത്തിലെ പേഴ്സണൽ അസിസ്റ്റന്റ് അല്ല… അതുകൊണ്ട് ഇതുപോലുള്ള ഉപദേശങ്ങളുടെ ആവശ്യം തന്നിൽ നിന്നും എനിക്കില്ല…
അഗ്നി മുഖത്തടിച്ചത് പോലെ പറഞ്ഞു…
ജ്വാല പിന്നെ ഒന്നും മിണ്ടിയില്ല…
നാലാമത് ഫോൺ റിംഗ് ചെയ്തതും അഗ്നി കാറോടി സൈഡിലേക്ക് ഒതുക്കി നിർത്തിക്കൊണ്ട് ഫോൺ ചെവിയോട് ചേർത്തു..
ഹലോ…
അഗ്നി ഏട്ടാ എത്ര നേരായി ഞാൻ വിളിക്കുന്നു? എന്താ ഫോൺ എടുക്കാതെ…
വർഷ ഞാൻ നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് അനാവശ്യമായി എന്റെ ഫോണിലേക്ക് ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കരുതെന്ന്…
എന്തിനാ അഗ്നി ഏട്ടാ എപ്പോഴും ഈ ദേഷ്യപ്പെട്ട് കൊണ്ട് സംസാരിക്കുന്നത് എപ്പോഴെങ്കിലും എന്നോട് നല്ലതുപോലെ ഒന്ന് സംസാരിച്ചിട്ടുണ്ടോ … സ്നേഹത്തോടെ വേണ്ട ഒരു മുറപ്പെണ്ണ് അതും വേണ്ട ഒരു അനിയത്തി എന്നാ പരിഗണന എങ്കിലും തന്നുടെ…
നിനക്കെന്റെ ജീവിതത്തിൽ അനിയത്തി എന്ന പരിഗണനയല്ല വർഷം വേണ്ടത് നിനക്കെന്റെ ഭാര്യ എന്ന പദവിയാണ് അതിലേക്ക് നിന്നെ വലിച്ചു കൊണ്ട് വരാൻ എനിക്ക് താല്പര്യമില്ല..
അഗ്നി പല്ലുകൾ ഇറുമി കൊണ്ട് പറഞ്ഞു..
ശരി യേട്ടന് പറയാനുള്ളതെല്ലാം മുത്തശ്ശിയോട് പറഞ്ഞോ……
ദേവർഷ മുത്തശ്ശിക്ക് വിളിക്കാൻ ഉണ്ടെങ്കിൽ അവിടെ മറ്റൊരു ഫോണുണ്ട് അതിൽ നിന്നും മുത്തശ്ശിക്ക് എന്നെ വിളിച്ചു കൊടുത്താൽ മതി വെറുതെ നിന്റെ നമ്പറിൽ നിന്നും വിളിച്ചിട്ട് ബാക്കിയുള്ളവരെ കൂടി ബുദ്ധിമുട്ടിക്കണമെന്നില്ല…
സത്യത്തിൽ അവന്റെ ഹൃദയം തുള്ളകുന്ന വാക്കുകൾ വർഷയിൽ വല്ലാത്ത വിഷമം ഉണ്ടാക്കുന്നുണ്ടായിരുന്നു…. എങ്കിലും അതൊന്നും പുറമേ കാണിക്കാൻ ആ പൊട്ടി പെണ്ണിന് അറിയില്ലായിരുന്നു….. അഗ്നി എന്ന് വെച്ചാൽ ജീവനായി കൊണ്ട് നടക്കുകയാണ് ആ പെണ്ണ്….. താൻ മറുത്ത് എന്തെങ്കിലും പറഞ്ഞു അതൊരു ദേഷ്യമായി തീരണ്ട എന്ന് കരുതി മാത്രമാണ് എല്ലാം ചിരിച്ചുതള്ളി വിടുന്നത്……
ഞാൻ എന്തായാലും മുത്തശ്ശിക്ക് കൊടുക്കാം അഗ്നി ഏട്ടനോട് സംസാരിക്കാൻ വേണ്ടി കയർ പൊട്ടിച്ച് നിൽക്കുകയാണ് ഇവിടെ…
വർഷം ഞാനിപ്പോ ഒരു ഓഫീസ് മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയതെയുള്ളൂ ഞാൻ തിരിച്ചു വിളിക്കാം എന്ന് പറ മുത്തശ്ശിയോട് .
അപ്പോഴേക്കും ഫോൺ മുത്തശ്ശി വാങ്ങിയിരുന്നു…
മോനേ അഗ്നികുട്ടാ..
മുത്തശ്ശിയുടെ മോനെ എപ്പോഴാ മുത്തശ്ശിയെ കാണാൻ വരുന്നത്..
കാണാൻ മാത്രം വന്ന പോരല്ലോ മുത്തശ്ശി മുത്തശ്ശിക്ക് അവളെ എന്റെ തലയിൽ കെട്ടിവയ്ക്കുക കൂടെ വേണ്ടേ…
എന്താടാ ദൈവദോഷം പറയുന്നത് ആ പാവത്തിനെ നിന്റെ തലയിൽ കെട്ടിവയ്ക്കുന്നു എന്നെല്ലാം പറയല്ലേ… കുഞ്ഞിലെ മുതൽ പറഞ്ഞു വെച്ചതല്ലേ നീ അവൾക്കുള്ളതാണെന്ന് ഇനി എന്താ അഗ്നി അതിൽ ഒരു മാറ്റം….
എന്റെ മുത്തശ്ശി കുഞ്ഞിലേ എനിക്കും ആഗ്രഹമുണ്ടായിരുന്നു… വലുതാകുമ്പോൾ അല്ലേ ബന്ധങ്ങളെ പറ്റി അറിയുന്നത്…
അഗ്നി മുത്തശ്ശിയോട് പറഞ്ഞു…
എന്ത് ബന്ധമാണ് എന്ന് പറഞ്ഞാലും എന്തൊക്കെ ബന്ധം ആയാലും അവൾ നിന്റെ മുറപ്പെണ്ണ് തന്നെയാണ്..
എന്റെ മുത്തശ്ശി ഈ കാര്യം സംസാരിക്കാനാണെങ്കിൽ ദയവുചെയ്ത് എന്റെ ഫോണിലേക്ക് വിളിക്കരുത് ഇതൊക്കെ തന്നെയാണ് ഞാൻ നാട്ടിലേക്ക് നിങ്ങളെ ആരും കാണാനും വരാത്തത്……
അഗ്നി ദേശത്തോടെ പറയുന്നത് കേട്ടതും മുത്തശ്ശി നിറമിഴികളുടെ വർഷയെ നോക്കി…
അവളുടെ മുഖതെ നിസഹായത്തയും വിഷമവും മുത്തശ്ശി വല്ലാതെ വേദനിപ്പിച്ചു…
അഗ്നി നീയൊന്ന് ഓർത്തോ ഈ കുഞ്ഞിനെ വേദനിപ്പിക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ നീ ഒന്നും ഒരുകാലത്തും…
മുത്തശ്ശി ബാക്കി പറയാനാവാതെ വിങ്ങിപ്പൊട്ടി…
മുത്തശ്ശി എന്ത് വേണമെങ്കിലും പറഞ്ഞോ ഞാൻ ഒരു മനുഷ്യനാണ് എനിക്കുമുണ്ട് ആഗ്രഹങ്ങള് ഞാൻ ആരെ വിവാഹം കഴിക്കണമെന്ന് ഞാൻ തീരുമാനിക്കും… അതിനി ദൈവം തമ്പുരാൻ എന്ന് പറഞ്ഞാൽ പോലും അതിൽ യാതൊരു മാറ്റം ഉണ്ടാവില്ല…
ഓഹോ അപ്പോ എന്റെ അഗ്നികുട്ടൻ മറ്റൊരുതിയെ കണ്ടുവെച്ചിട്ടുണ്ട് എന്നല്ലേ അതിന് അർത്ഥം…
അതിന് അങ്ങനെ ഒരു അർത്ഥം ഉണ്ടെങ്കിൽ മുത്തശ്ശി അങ്ങനെ തന്നെ കരുതിക്കോള്ളൂ…
അതും പറഞ്ഞുകൊണ്ട് അഗ്നി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു..
കണ്ണുകൾ മുറുകെ അടച്ചുകൊണ്ട് കാറിന്റെ സ്റ്റിയറിങ്ങിൽ തലവെച്ച് അൽപ്പനേരം കിടന്നു..
ജ്വാല അവന്റെ സംസാരം കേട്ട് വല്ലാത്തൊരു അവസ്ഥയിൽ തന്നെ ആയിരുന്നു
..
വിഷമിച്ചിരിക്കുന്ന ഒരാളെ സമാധാനിപ്പിക്കാൻ പോകുന്ന നല്ല കാര്യമൊക്കെ തന്നെയാണ് അത് പക്ഷേ അഗ്നി സാറിൽ പരീക്ഷിക്കേണ്ട എന്ന് അവൾ വിചാരിച്ചു….
ഏകദേശം 15 മിനിറ്റുകൾക്ക് ശേഷമാണ് അഗ്നി സ്റ്റിയറിങ്ങിൽ നിന്നും തല ഉയർത്തിയത്….
പണ്ടു മുതൽക്കേ വായാടിയായ നമ്മുടെ ജ്വാലക്ക് അവന്റെ പ്രശ്നം കേൾക്കാൻ വല്ലാത്ത ആകാംക്ഷ ഉണ്ടായിരുന്നു….
അവളുടെ നാവ് എന്തോ അടങ്ങിയിരുന്നില്ല…..
വഴിയേ പോകുന്ന വയ്യാവേലി എടുത്ത് തോളത്ത് വയ്ക്കുന്ന പരിപാടി പണ്ടുമുതലേ ഉള്ളതുകൊണ്ട് തന്നെ അവൾ അഗ്നിയോട് കാര്യം തിരക്കാനായി തീരുമാനിച്ചു..
അഗ്നി സർ എന്താ പ്രശ്നം..
പ്രശ്നം എന്താണെന്ന് പറഞ്ഞാൽ താൻ അതിനു പോo വഴി കണ്ടെത്തി തരുവോ..
ഇത്തവണ അവളും വിട്ടുകൊടുത്തില്ല..
പറ്റുന്നതാണെങ്കിൽ കണ്ടെത്തി തരും സാർ പറ….
അത് കേട്ടതും അഗ്നി അവളെ തന്നെ രൂക്ഷമായി ഒന്നു നോക്കി..
അതിനുമാത്രം വളർച്ച ഈ ജ്വാലയ്ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..
ഒരു പോംവഴി പറഞ്ഞു തരാൻ അത്ര മാത്രം ഒന്നും വളരേണ്ട ആവശ്യമില്ല..
ജ്വാല വിട്ടുകൊടുക്കാതെ പറഞ്ഞു..
പെട്ടെന്നായിരുന്നു അഗ്നി അവളുടെ കഴുത്തിന് പിന്നിലായി കുത്തിപ്പിടിച്ചുകൊണ്ട് അവളുടെ മുഖം അവന്റെ മുഖത്തോട് ചേർത്ത് പിടിച്ചത്…
ഇരുവരുടെയും ശ്വാസം പരസ്പരം മൂക്കിൻ തുമ്പിലും മേൽചുണ്ടിനും മുകളിൽ സ്പർശിക്കും പോലെ..
ഒരു വേള അവൾ ഭയന്നുകൊണ്ട് കണ്ണുകൾ വിടർത്തി അവനെ നോക്കി..
എന്നാ നീ ഒരു കാര്യം ചെയ്യ് എന്റെ ഭാര്യയായി എന്റെ നാട്ടിലേക്ക് വാ…. അതല്ലാതെ നിന്നെ പോലൊരു പെണ്ണിന് ഇതിനപ്പുറം എന്നെ സഹായിക്കാൻ കഴിയില്ല..
പെട്ടെന്ന് അമ്പരപ്പു കൊണ്ട് അവളുടെ കണ്ണുകൾ വിടർന്ന് വെളിയിൽ വരുന്നതുപോലെ തോന്നി..
എന്തേ തനിക്കൊന്നും പറയാനില്ലേ.
അഗ്നി അവളോട് ചോദിച്ചു..
സാർ അത്.





