സിന്ദൂരം… 4

സത്യം പറഞ്ഞാൽ ഭദ്രേ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..

ഹരിദേവൻ നിറകണ്ണുകളോടെ പറഞ്ഞവസാനിപ്പിച്ചു…

പോകുന്നതിന്റെ തലേദിവസം പോലും അവൾക്ക്  വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നത്തേയും പോലെ ചിരിച്ചും കളിച്ചും ഒക്കെ നിന്നതല്ലേ അവൾ പെട്ടനെന്താ അവൾക്ക് പറ്റിയെ എന്ന് ഒരു പിടിയും ഇല്ല.

മുത്തശ്ശി നിറ കണ്ണുകളോടെ പറഞ്ഞു …..

അൽപനേരം കഴിഞ്ഞതും അമ്പലത്തിൽ പോയവർ തിരിച്ചെത്തി.അവരെയും കാതെന്ന പോലെ മുത്തശ്ശിയും ഹരിദേവനും ഹാളിൽ ഇരിപ്പുണ്ടായിരുന്നു…

അഗ്നിക്ക് പിന്നിലായി വരുന്ന ജ്വാലയെ കണ്ടതും ഹരിദേവൻ വിടർന്ന കണ്ണുകളോടെ അമ്പരപോടെ എഴുന്നേറ്റു നിന്നു..

ഹരിദേവന്റെ മുഖത്തെ ആശ്ചര്യം കണ്ടെന്നോണം വിടർന്നു മുത്തശ്ശി ഒന്ന് ചെറുതായി പുഞ്ചിരിച്ചു..

ഞാൻ പറഞ്ഞതിൽ വല്ല തെറ്റുണ്ടോ ഹരിദേവ.

  അല്ല അമ്മേ ഇത് നമ്മുടെ ഭദ്ര തന്നെയാണ്.. ഏതോ മാന്ത്രിക ലോകത്ത് എന്നതു പോലെ ഹരിദേവൻ പറഞ്ഞു…

ഇനി പറ ഇത് നമ്മുടെ കുട്ടി തന്നെയല്ലേ ഹരിദേവ…

സത്യമായിട്ടും ഭദ്രയ്ക്ക് ഒരു മോള് ജനിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും ആ കുട്ടിയും ഈ കൊച്ചിനെ പോലെ തന്നെയായിരിക്കും…

ഹരിദേവൻ അന്താളിപ്പ് വിടാതെ പറഞ്ഞുകൊണ്ടിരുന്നു…

എന്തു പറയാനാ ദൈവത്തിന്റെ ഓരോ വികൃതികൾ ഇന്നലെ രേവതി ഭദ്രയുടെ പഴയ ഫോട്ടോസ് എല്ലാം ആ കുട്ടിയെ കാണിച്ചിരുന്നു എന്നാൽ ആ കുറിക്ക് ഭദ്രയെ കട പരിജയം ഇല്ല. രാവിലെ രേവതി പറഞ്ഞിരുന്നു സ്വന്തം അമ്മയാണെങ്കിൽ തീർച്ചയായും ആ കുട്ടിക്ക് ഭദ്രയെ മനസ്സിലാക്കേണ്ടതല്ലേ.. എന്നാലും ഇത്ര സ്വാമി ഒക്കെ എങ്ങനെയാണെന്ന എനിക്ക് മനസ്സിലാവാത്തത്.

ഒരാളെപ്പോലെ ഏഴ് പേരുണ്ട് എന്നല്ലേ പറയുക നമ്മുടെ ഭദ്രേ പോലെയും ഉണ്ടാവും…

ഹരിദേവൻ മുത്തശ്ശി നോക്കിക്കൊണ്ട് പറഞ്ഞു….

അപ്പോഴേക്കും അമ്പലത്തിൽ പോയ നാലുപേരും ഹാളിൽ മുത്തശ്ശിക്കും ഹരിദേവൻ മുന്നിൽ വന്നെത്തിയിരുന്നു.

എന്താ വല്യേട്ടാ പെട്ടെന്നൊരു വരവ്.. ചേച്ചി അമ്മ വന്നിട്ടുണ്ടോ…..

ഇല്ല ഞാൻ അമ്മ വിളിച്ചപ്പോൾ പെട്ടെന്ന് വന്നതാ..

എന്തുപറ്റി ഞങ്ങൾ പോകുന്നവരെ അമ്മയ്ക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ..

ഇവിടെ ഭദ്ര വന്നിട്ടുണ്ട് കാണാൻ വാ എന്ന് പറഞ്ഞു ഇന്നലെ രാത്രി തുടങ്ങിയത. പകലാവാൻ കൂടി അമ്മ സമയം തന്നില്ല എന്ന് പറഞ്ഞാൽ മതി …..

ഹരി ദേവൻ നേർത്ത ചിരിയോടെ പറഞ്ഞു.

ഒന്നും മനസ്സിലാവാതെ ജ്വാല ചുറ്റും ഉള്ളവരെ നോക്കി..

അവരെല്ലാം അവളെ നോക്കി ചിരിക്കുവായിരുന്നു..

മോളെ മോൾടെ പേരെന്താ.

ഹരിദേവൻ എന്തേലും ചോദിക്കണ്ട എന്നോണം ചോദിച്ചു.

എന്റെ പേര് ജ്വാല.

ആഹ് അഗ്നിയുടെ കൂടെ ജോലിചെയ്യാൻ തുടങ്ങി കുറെ ആയോ.

ഇല്ല ഞാൻ 2വീക്ക്‌ ആവുന്നതേ ഒള്ളു.

വീട്ടിൽ ആരൊക്കെയാ ഉള്ളത്.

അമ്മയും അച്ഛനും അനിയത്തിയും..

ആഹ്..

അങ്ങനെ എന്ത് ചോദിക്കണം എന്നറിയാത്ത പല ചോദ്യങ്ങൾ ഹരിദേവൻ ചോദിച്ചു..

അപ്പോഴാണ് മുത്തശ്ശി ജ്വാലയുടെ കയ്യിൽ കെട്ടിയിരുന്ന ചോര പിടിച്ച തുണി കാണുന്നത്…

അയ്യോ ഇതെന്തുപറ്റി..

പെട്ടെന്ന് മുത്തശ്ശി അവൾക്ക് അരികിലേക്ക് വന്നുകൊണ്ട് അവളുടെ കൈമുട്ടനെ പിടിച്ചു നോക്കിക്കൊണ്ട് ചോദിച്ചു…

ഒന്നുമില്ല മുത്തശ്ശി പോകുന്ന വഴി ചെറുതായി.ഒന്ന് വീണത വലിയ കുഴപ്പമൊന്നുമില്ല വെറുതെ ഒരു കെട്ട് കെട്ടി എന്ന് മാത്രമേയുള്ളൂ..

വെറുതെ ഒന്നുമല്ല മുത്തശ്ശി അത്യാവശ്യം വലിപ്പമുള്ള മുറി തന്നെയാണ്…. കണ്ടില്ലേ ആ തുണി മുഴുവൻ ചോര ആയിരിക്കുന്നത്..

എന്നിട്ടാണോ അഗ്നി നിങ്ങൾ ഇത്രയും വൈകി എത്തിയത് ഈ കൊച്ചിനെ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് ഒരാൾക്കും ചിന്തയില്ലേ….

ഞാൻ ഒരുപാട് തവണ പറഞ്ഞത് മുത്തശ്ശി അവൾക്ക് വയ്യ വരാൻ. പിന്നെ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ എടുത്തുകൊണ്ടുപോകാൻ…

അയ്യോ മുത്തശ്ശി ഹോസ്പിറ്റലിൽ പോകണ്ട ആവശ്യം ഒന്നുമില്ല ഇതൊരു ചെറിയ മുറിയാണ് എനിക്ക് പെട്ടെന്ന് ഒരുപാട് രക്തം പോകുന്ന ശരീരപ്രകൃതമാണ് അതുകൊണ്ടാണ് ഇത്ര ചോര വന്നത്…

എന്റെ ഭദ്ര ഇങ്ങനെ തന്നെയായിരുന്നു. ചെറിയൊരു മുറിവുണ്ടായാൽ മതി പെണ്ണിന് ചോര ശരവകാശം പോലെ ഒലിച്ചിറങ്ങും…..

മുത്തശ്ശി ഒരു നെടുവീർപ്പോടെ പറഞ്ഞു…..

അപ്പോഴേക്കും ഹരിദേവന്റെ ഫോണിലേക്ക് ഭാര്യയുടെ കാൾ എത്തിയിരുന്നു……. ഹരിദേവന്റെ ഭാര്യ ഇടയ്ക്ക് മാത്രമേ തറവാട്ടിലേക്ക് വരത്തൊള്ളൂ… ഹരിദേവന് മൂന്ന് പെൺകുട്ടികളാണ് അതിൽ അഗ്നിക്കായി ആലോചിക്കണം എന്ന് പലതവണ ഹരിദേവനും ഭാര്യയും മുത്തശ്ശിയോട് പറഞ്ഞിട്ടുണ്ട്… എന്നാൽ മുത്തശ്ശി ആ ഒരു തീരുമാനത്തെ എതിർക്കുകയാണ് ചെയ്തത് കാരണം  മുത്തശ്ശിക്ക് കുഞ്ഞിലെ മുതൽ വർഷയും അഗ്നിയും ഒന്നിക്കണം എന്നായിരുന്നു ആഗ്രഹം അതുകൊണ്ടുതന്നെ ഒരാലോചനയും അഗ്നിയിൽ എത്തിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല…

ഹരിദേവൻ ഫോൺ കട്ട് ചെയ്ത് മുത്തശ്ശിയോട് പറഞ്ഞു…

അമ്മേ ഞാൻ പോകുവാണ് അവൾക്ക് എങ്ങോട്ടോ പോകാൻ ഉണ്ട് പോലും ഇനിയും വൈകിയ അവിടെ എത്തുമ്പോഴേക്കും ഒരു സമയമാവും..

അതും പറഞ്ഞ് തിരിഞ്ഞു നടന്ന ഹരിദേവൻ ജ്വാലയെ ഒന്ന് തിരിഞ്ഞു നോക്കി…..

ഭദ്രേ അങ്ങനെ പറിച്ചു വെച്ചിരിക്കുന്നു ആ കുട്ടി…

ആരോടെന്നില്ലാതെ ഹരിദേവൻ മന്ത്രിച്ചു….

ഉച്ചയ്ക്ക് ആഹാരം കഴിച്ചു കഴിഞ്ഞ് അഗ്നിയും ജ്വാലയും തിരികെ റൂമിലേക്ക് കയറി….  പകൽ സമയങ്ങളിൽ ഒന്നും ഒരിക്കലും ജ്വാല അഗ്നിക്കൊപ്പം റൂമിൽ ഒറ്റയ്ക്ക് ഇരിക്കുമായിരുന്നില്ല രാത്രി സമയങ്ങളിൽ മാത്രമേ ജ്വാല റൂമിൽ കയറാറുള്ളൂ…..

ഇന്ന് ഉച്ചമയക്കാം അവളുടെ കണ്ണിനെ മടി തുടങ്ങിയിരുന്നു…

അഗ്നി ആവട്ടെ  ഓഫീസിലെ പല ഫയലുകളും ഇമെയിൽ വഴി ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു…

അപ്പോഴാണ് ജ്വാല റൂമിലേക്ക് വന്നത്..

അവൾ ഒന്ന് കിടന്നാൽ മതി എന്ന് അവസ്ഥയിലാണ് റൂമിൽ എത്തിയത് എങ്കിലും അഗ്നി അവളെ പെട്ടെന്ന് അവൻ അരികിലേക്ക് വിളിച്ചു..

ജ്വാല ഒന്ന് രണ്ട് മെയിൽസ് ഞാൻ ദേ ആപ്പിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് അതൊന്ന് വായിച്ച് ഇന്ന് ഈവനിംഗിനുള്ളിൽ എനിക്ക് അതിന്റെ റിപ്പോർട്ട് തരണേ..

അയ്യോ സാറേ എനിക്ക് തീരെ വയ്യ..

ജ്വാല ഉറക്കപ്പിച്ച പോലെ പറഞ്ഞു..

എന്തുപറ്റി..

എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഇന്നത്തെ ഫുഡ് നല്ല രീതിയിൽ തളർത്തി.

ഓ അതാണോ കാര്യം? എങ്കിൽ താൻ കിടന്നോ ഞാൻ നോക്കിക്കോളാം..

വേണ്ട ഞാൻ ചെയ്തോളാം..

അതും പറഞ്ഞുകൊണ്ട് ജ്വാല അടുത്തിരുന്ന ലാപ്ടോപ്പ് ഓപ്പൺ ചെയ്തു അതിലേക്ക് അഗ്നി അയച്ച മെയിൽ എല്ലാം വായിക്കാൻ തുടങ്ങി..

കോട്ടുവായിട്ട് കോട്ടുവായിട്ട് ജ്വാല ഒരു വഴിയായിരുന്നു.

ഇതെല്ലാം നേർത്ത ഒരു ചിരിയോടെ അഗ്നി കാണുന്നുണ്ടായിരുന്നു…

അല്പം കഴിഞ്ഞതും അഗ്നി അവൾക്ക് അരികിലേക്ക് ചെന്ന് ആ ലാപ്ടോപ്പ് അടച്ചുവെച്ചു..

സാർ ഞാൻ ഇത് ഫിനിഷ് ചെയ്തില്ല..

  താൻ ഇപ്പോൾ പോയി കിടന്നുറങ്ങ് ബാക്കി നമുക്ക് പിന്നെ നോക്കാം.

അത്രയും പറഞ്ഞുകൊണ്ട് അഗ്നി അവിടെ നിന്നും പോയി…..

ഏകദേശം ആറുമണിയോടെയാണ് പിന്നെ ജ്വാല ഉണർന്നത്..

ഉണരാൻ കാരണം വേറൊന്നുണ്ടായിരുന്നു താഴെ ഹാളിൽ നിന്നും വലിയ രീതിയിൽ ശബ്ദങ്ങൾ ആ റൂമിനെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു…

ഒരു ഞെട്ടലോടെയാണ് ജ്വാല ഉണർന്നത്..

ജ്വാല പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങി ഓടി..

ഇതിനു മുൻപ് ഈ തറവാട്ടിൽ കണ്ടിട്ടില്ലാത്ത ഒന്ന് രണ്ട് പേരായിരുന്നു അവിടെ നിന്നിരുന്നത്….. അത്യാവശ്യം പ്രായമുള്ള ആളുകൾ ആയിരുന്നു അത്. കൂട്ടത്തിൽ ഏതാണ്ട് 28 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു.

നിങ്ങൾ ഇനി എന്തൊക്കെ മറച്ചുവെക്കാൻ നോക്കിയിട്ടും കാര്യമില്ല… ഞങ്ങളുടെ മാനമാണ് അന്ന് കപ്പലു കയറിയത്.. അതിന് ബദലായി ഇന്ന് ഞങ്ങൾക്ക് ഒരു തീരുമാനം വേണം..

സുധാകര നീ എന്തൊക്കെയാണ് ഈ പറയുന്നത്… പത്തിരുപത് വർഷം മുന്നേയുള്ള കാര്യങ്ങൾക്ക് ഇപ്പൊ തീരുമാനം ഉണ്ടാക്കാൻ പറഞ്ഞാൽ എങ്ങനെ നടത്താനാ…. നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ..

മുത്തശ്ശിയും അഗ്നിയുടെ അച്ഛനും അവരോട് എന്തോ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

  അപ്പോഴേക്കും ജ്വാല ഗോപണി ഇറങ്ങി താഴെ എത്തിയിരുന്നു അവളുടെ കൊലുസിന്റെ നേർത്ത ശബ്ദം കേട്ടാണ് എല്ലാവരും അങ്ങോട്ടേക്ക് തിരിഞ്ഞത്.

ദേ വന്നല്ലോ നിങ്ങളുടെ പേരക്കുട്ടി… അതും പറഞ്ഞുകൊണ്ട് സുധാകരൻ അവളെ തന്നെ ആശ്ചര്യത്തോടെ നോക്കി..

എന്റെ പൊന്നു സുധാകര ഞാനൊന്നു പറയട്ടെ നീ എങ്ങനെ ശബ്ദം ഉയർത്തി കൊണ്ടിരുന്ന ബാക്കിയുള്ളവൻ പറയുന്നത് എന്തെങ്കിലും നീ കേൾക്കുമോ….

നിങ്ങൾ ഒന്നും പറയണ്ട  അന്ന് എന്റെ തല കുനിഞ്ഞപ്പോൾ അന്നൊരക്ഷരം മിണ്ടാതെ നിങ്ങൾ നിന്നില്ല ഇന്നും അതുപോലെ നിങ്ങൾ മിണ്ടാതെ നിന്നാൽ മതി….

ദേവ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്..

മുത്തശ്ശി വിശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് പറഞ്ഞു..

അതിന് അമ്മയെ സംസാരിക്കാൻ ഈ വട്ടവന്മാര് സമയം തരണ്ടേ..

ദേവൻ ദേഷ്യം കൊണ്ട് പറഞ്ഞു..

അപ്പോഴേക്കും ജ്വാല രേവതിക്ക് പിന്നിലായി നിന്നു.

എന്താ അമ്മ ഇവിടെ പ്രശ്നം…

എന്റെ പൊന്നുമോളെ ഇന്നും ഇന്നലെയുള്ള പ്രശ്നമൊന്നുമല്ല ഇത്. കൊല്ലങ്ങൾക്ക് മുന്നേയുള്ള പ്രശ്നമാണ്…. ഇവിടുത്തെ ഭദ്രയിലെ അവളെ കുഞ്ഞിലെ മുതല് ഈ ശങ്കരന് വേണ്ടി പറഞ്ഞു വെച്ചിരുന്നത് ആയിരുന്നു ഈ സുധാകരൻ അയാളുടെ അച്ഛനാണ്… വിവാഹ ഉറപ്പിച്ച ശേഷമാണ് ഈ ഭദ്ര ഇവിടെ വിട്ട് പോയത് അതിനുശേഷം ഉള്ള പുകിലാണ് ഇതെല്ലാം..

അപ്പോൾ അമ്മേ ഈ കൂടെ നിൽക്കുന്ന പയ്യനോ..

അതല്ലേ രസം ഇവിടുത്തെ ഭദ്രയേ കുന്നിലെ മുതൽ ഇവന് പറഞ്ഞു വെച്ചതിനുശേഷം ഇവനെങ്ങാണ്ട് വേലക്കാരിയുമായി ചെറിയ സംബന്ധം ഒക്കെ ഉണ്ടായിരുന്നു പോലും അതിലുണ്ടായിരുന്ന പയ്യന ഇവൻ.

അപ്പോ ഇദ്ദേഹമല്ല ശരിക്കും ഭദ്രാ ആന്റിയെ ചതിച്ചത് പിന്നീട് ഇങ്ങനെ ഒരു പ്രശ്നം വീണ്ടും കുത്തിപ്പൊക്കാൻ കാരണം എന്താ….

കാരണം മോള് തന്നെയാണ്.

ഞാനോ ഞാനെന്തു ചെയ്തു..

മോളെ കണ്ടിട്ട് ഭദ്രേടെ മോൾ തിരിച്ചുവന്നിരിക്കുന്നു എന്ന് നാട്ടിലാകെ ഒരു കര കമ്പി പറഞ്ഞിട്ടുണ്ട്… അന്ന് നടക്കാതെ പോയ വിവാഹം പുനരുദ്ധാരണം ചെയ്യാൻ വേണ്ടി വന്നവരാണ് ഇവര്..

തറവാട്ടിൽ അതിന് പറ്റിയ പെൺകുട്ടികൾ ഒന്നുമില്ലല്ലോ ആകെയുള്ളത് വർഷല്ലേ  വർഷേച്ചിയെ അഗ്നിയേട്ടന് വേണ്ടി പറഞ്ഞു വെച്ചിരിക്കുന്നതല്ലേ…

എന്റെ പൊന്നു ജ്വാല മോളെ അവര് വന്നത് വർഷയേ ചോദിച്ചൊന്നുമല്ല നിന്നെ ചോദിച്ചതാണ്.

എന്നെ ചോദിച്ചോ..

ജ്വാല അൽപ്പം ഉറക്കെ ആണ് ആ ചോദ്യം ചോദിച്ചത്….

എടി കൊച്ചേ ഇനി നീയും നിന്റെ തള്ളയെ പോലെ വല്ലവന്മാരെയും കണ്ട് വെച്ചിട്ടുണ്ടോടി പെണ്ണെ..

ശങ്കരന്റെ അച്ഛനാണ് സുധാകരൻ അദ്ദേഹമാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്…

ജ്വാല പെട്ടെന്ന് ഭയത്തോടെ രേവതിക്ക് പിന്നിലായി മറഞ്ഞുനിന്നു…

എന്റെ പൊന്നു സുധാകര നീ വിചാരിക്കുന്നത് പോലെ അതെന്റെ ഭദ്രേടെ കുട്ടി ഒന്നുമല്ല..

മതി ലക്ഷ്മിഅമ്മേ ഈ താങ്ങൊന്നും ഇവിടെ വില പോവില്ല

എന്റെ പൊന്നു സുധാകര. അല്ലെങ്കിൽ വേണ്ട ശങ്കര നീയൊന്നു മനസ്സിലാക്ക്. നിങ്ങൾ വിചാരിക്കുന്ന പോലെ ഈ കൊച്ച് ഭദ്രേടെ മോളോ കൊച്ചുമോളോ ഒന്നുമല്ല ഈ കൊച്ച് നമ്മുടെ അഗ്നിയുടെ ഓഫീസിൽ വർക്ക് ചെയ്യുന്ന കൊച്ച അവന്റെ കൂടെ ഇങ്ങു വന്നു എന്ന് മാത്രമേ ഉള്ളൂ..

പൊന്നുലക്ഷ്മി അമ്മേ ഇത്രയും മുഖ സ്വാമിയുള്ള ഈ കൊച്ച് ഭദ്രേടെ അല്ല എന്ന് പറഞ്ഞാൽ ഞങ്ങൾ ആരും വിശ്വസിക്കില്ല… അല്ലെങ്കിലും കുഴപ്പമില്ല ഈ കുട്ടിയെ എന്റെ മകന്റെ മകനായ കാർത്തിക്കിന് വിവാഹം കഴിച്ചു കൊടുക്കണം.. വർഷങ്ങൾക്കു മുന്നേ ഞങ്ങൾക്കുണ്ടായ മാനക്കേടിന് ഇതൊരു പരിഹാരം ആവട്ടെ.

അമ്മ എനിക്ക് പേടിയാവുന്നു.

ജ്വാല പെട്ടെന്ന് രേവതിയുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു

Similar Posts

Leave a Reply