രചന – മഞ്ജിമ സുധി
അതിശക്തമായ അപ്രതീക്ഷിതമായ ആ പ്രഹരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിനരിക്കിലെ വലിയ മരത്തെ ലക്ഷ്യമാക്കി കുതിച്ചു… കാറിന്റെ മുൻഭാഗം മരത്തിൽ വലിയ ശബ്ദത്തോടെ ഇടിച്ഛ് നിന്ന് കൊണ്ട് നിശ്ചലമായി….. ഇടിയുടെ ആഘാതത്തിൽ തുറന്ന് പോയ ഡ്രൈവർ സീറ്റിലെ ഡോറിലൂടെ ചോര പുരണ്ട വലത്തേ കൈ സ്റ്റിയറിങ്ലിൽ നിന്ന് വഴുതി പുറത്തേക്ക് വീണു…… *സിദ്ധു…….!!!* ഉയർന്ന ഹൃദയമിടിപ്പോടെയും ശ്വാസഗതിയോടെയും അടിമുടി വെട്ടിവിയർത്തു കുളിച്ഛ് കണ്ണുകൾ വലിച്ഛ് തുറന്ന് കൊണ്ട് ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു….. പുഴപ്പോലെ ചെന്നിയിൽ നിന്നും ഒഴുകുന്ന വിയർപ്പ് തുള്ളികളെ കൈ കൊണ്ട് അമർത്തി തുടയ്ച്ഛ് കിതപ്പോടെ ഞാൻ ചുറ്റും നോക്കി…..
ഒരിറ്റ് ഉമിനീര് പോലും ഇല്ലാതെ തൊണ്ടയൊക്കെ വറ്റി വരണ്ടിരിക്കുന്നു…. രണ്ട് കൈ കൊണ്ടും തല കുത്തി നിർത്തി ഞാൻ കണ്ണടച്ഛ് ഇരുന്നു….. ന്റെ കൃഷ്ണാ…എന്താ ഇതൊക്കെ…?? എന്താ ഇപ്പോ ഇങ്ങനെയൊരു സ്വപ്നം…..??? ഞാൻ കണ്ടപ്പോലെ ന്റെ ദേവീ സിദ്ധു ന്ന് എന്തെങ്കിലും….??? ഇല്ല…. ഇല്ല…. ഒന്നുല്ല….അനൂ നീ വെറുതെ അവിശ്യമായില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിച്ഛ് കൂട്ടണ്ട,,,, അവൻ ഒന്നും പറ്റിട്ടില്ല,,, അവനൊന്നും പറ്റില്ല….. വെപ്രാളത്തോടെ ടേബിളിൽ പരന്ന് കിടക്കുന്ന ഫയലസിനിടയിൽ ഒരു ഭ്രാന്തിയെപോലെ ഞാൻ ഫോൺ തപ്പി…. പേടിയോടെ തിരഞ്ഞിട്ടോ എന്തോ ഫോൺ കണ്ടില്ല… ഫയൽസ് ഒക്കെ തട്ടിയെറിഞ്ഞു ഞാൻ വീണ്ടും വീണ്ടും തപ്പി… അവസാനം കയ്യിൽ തടഞ്ഞ് ഫോൺ ആവേശത്തോടെ എടുത്ത സിദ്ധു ന്റെ നമ്പറിലേക്ക് ഡൈൽ ചെയ്യുമ്പോ വാശിയോ ദേഷ്യമോ ഒന്നും എന്നെ പിന്തിരിപ്പിച്ചില്ല… കസേരയിൽ നിന്ന് എണീറ്റ് വെപ്രാളത്തോടെ ഫോൺ ചെവിയോട് ചേർത്ത റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….
ഏതോ ഒരു നിമിഷത്തിൽ അറിയാതെ ഡൈൽ ചെയ്ത് പോയതാണ്… പക്ഷേ,,, അവന്റെ ശബ്ദമെങ്കിലും ഒന്ന് കേൾക്കാൻ വല്ലാതെ കൊതി തോന്നി…. ആഗ്രഹം മാത്രമല്ല,, ഇല്ലെങ്കിൽ ഞാൻ ചിലപ്പോ ഹൃദയവും പൊട്ടി മരിക്കും അത്രെയേറെ തീവ്രമായാണ് അത് മിടിപ്പേറുന്നത്… അല്ലാതെ എനിക്ക് സമാധാനം കിട്ടില്ല….. നിറഞ്ഞൊഴുകുന്ന കണ്ണുകളെ വകവെയ്ക്കാതെ ഞാൻ ഫോണിലേക്ക് മുഴുവൻ ശ്രദ്ധയും ചെലുത്തി വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഉള്ളീന് ആരോ അവന് എന്തോ പറ്റിയെന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നു…. വീണ്ടും വീണ്ടും ആ ചിത്രങ്ങൾ മനസ്സിൽ തെളിയുന്നു….. ആദ്യ വട്ടം ഫുൾ റിങ് പോയിട്ടും സിദ്ധു ഫോൺ എടുക്കാത്തത് എന്നെ വല്ലാത്ത തളർത്തി…. പോരാത്തതിന് വൈകുന്നേരം നിമ്മി ഫോൺ വിളിച്ചപ്പോ പറഞ്ഞതും ഇപ്പൊ സ്വപ്നത്തിൽ കണ്ടത്തും എല്ലാം കൂടി എനിക്ക് തല പെരുകുന്ന പോലെ തോന്നുന്നു… വീണ്ടും വീണ്ടും ഇടവേളകളില്ലാതെ ആവർത്തിച്ചു വിളിച്ചെങ്കിലും സിദ്ധു ഫോൺ എടുത്തില്ല….
ചങ്കിൽ പൊട്ടിവരുന്ന കരച്ചിൽ അടക്കി പിടിച്ഛ് വേദനയോടെ ഞാൻ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു…. ഭയം എന്നിൽ അനാവശ്യമായ പല പല ചിത്രങ്ങൾ തന്നു കൊണ്ടിരുന്നു… വേണ്ടാത്ത പല ചിന്തകളും മനസ്സിൽ ഇടം പിടിച്ചു….. ന്റെ കൃഷ്ണാ… സിദ്ധു,,,അവനൊന്നും പറ്റല്ലേ…..!!!! എന്തായിരിക്കും അവൻ ഫോൺ എടുക്കാത്തത്…..??? ഇനി ഞാൻ കണ്ടപ്പോലെ വല്ലതും…..!! ഇല്ല… ഇല്ല… അങ്ങനെയൊന്നും ഇല്ല… ഞാൻ ജീവിച്ചിരിക്കുമ്പോ അവനങ്ങനെയൊന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല…. ഭഗവാനേ…… ഞാൻ എന്താ ചെയ്യാ…..???? ആരെയാ ഒന്ന് വിളിക്കാ…???? ന്റെ സർപ്പക്കാവിലമ്മേ…… ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ…??? ഫോൺ മാറോട് ചേർത്ത് ചുമരിലൂടെ ഊർന്നിറങ്ങി ഞാൻ തറയിൽ ഇരുന്ന് നിറയുന്ന കണ്ണുകൾ ഇരുക്കിയടച്ചു…. പെട്ടന്നാണ് എനിക്ക് ഏട്ടന്റെ ഓർമ വന്നത്…. പാതിരാത്രി ആയെന്ന് കൂടി വകവെയ്ക്കാതെ ഞാൻ വേഗം ഫോൺ എടുത്ത് ഏട്ടനെ വിളിച്ചു……
“ഹലോ ഏട്ടാ…ഞാൻ…… ഞാനാ അനുവാ……” ഉറക്കമായത് കൊണ്ടാവും ഏട്ടൻ ഫോൺ എടുക്കാൻ കുറച്ഛ് താമസിച്ചു.. എന്നാലും ഒരു മുഷിച്ചിലും ഇല്ലാതെ ഏട്ടൻ സൗമ്യമായി വിളിച്ചു…. “ആഹ്… അനൂ… പറ മോളേ…. നീ എന്താ ഈ നേരത്ത്…??? സമയം ഒരുപാട് ആയല്ലോ…??? എന്താ….. എന്തെങ്കിലും പ്രശ്നം ണ്ടോ…???” ഏട്ടന്റെ ചോദ്യം കേട്ടപ്പഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു… വെപ്രാളത്തോടെ എന്താ, എന്താ പറ്റിയത് എന്നൊക്കെയുള്ള എട്ടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ മറുപടി പറയാൻ കഴിയാതെ വലഞ്ഞു…. “അനൂ….. നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഡാ,,, എന്താ… എന്താ പറ്റിയത്… എന്തിനാ ഇങ്ങനെ കരയുന്നത്….???” “അത് പിന്നെ ഏട്ടാ…. സിദ്ധു…..സിദ്ധു നെ വിളിച്ചിട്ട് കിട്ടുന്നില്ല…… അവൻ……..അവൻ കാൾ അറ്റൻഡ് ചെയ്യുന്നില്ല…. ഏട്ടൻ ഒന്ന്…… ഒന്ന് വിളിച്ചു നോക്ക്… പ്ലീസ്….. ഞാൻ…..ഞാൻ വിളിച്ചോണ്ടായിരിക്കും അവൻ ചിലപ്പോ എടുക്കാത്തത്…. പ്ലീസ്… ഏട്ടാ… ഒന്ന് വിളിക്ക്…..” “അനൂ…. യൂ ജസ്റ്റ് റിലാക്സ്…. എന്നിട്ട് കാര്യം എന്താ ന്ന് പറ….??? ഏട്ടൻ ചോദിച്ചതും കരച്ചിൽ അടക്കി ഉമിനീര് തുടരെത്തുടരെ ഇറക്കി കൊണ്ട് ഞാൻ കിതപ്പോടെ പറഞ്ഞു….
” അത് പിന്നെ ഏട്ടാ….. ഞാൻ… ഞാനൊരു…. സിദ്ധുന്….. സിദ്ധുന് എന്തോ…. അവനെന്തോ പറ്റിയിട്ടുണ്ട്…. എന്നോട് ഒന്നും ചോദിക്കല്ലേ ഏട്ടാ പ്ലീസ്….. ഏട്ടൻ ഒന്ന് വിളിക്ക് അവനെ…. ഇപ്പോ തന്നെ വിളിയ്ക്ക് ഏട്ടാ പ്ലീസ്…..” ഇത്രയും തന്നെ എങ്ങനെയാ പറഞ്ഞൊപ്പിച്ചതെന്ന് എനിക്ക് അറിയില്ല… പേടിയും വെപ്രാളവും കിതപ്പും കാരണം എനിക്ക് ശ്വാസമെടുക്കാനോ കാര്യം പറയാനോ പറ്റാത്ത സ്ഥിതിയായിരുന്നു…. “ഓകെ….. ഓകെ…. നീ ഇങ്ങനെ കരയാതെ…. ഞാൻ വിളിക്കാം….. ” “വിളിച്ചിട്ട് കിട്ടിയാൽ എന്നെ ഒന്ന് വിളിച്ച അറീക്കണേ… ഞാൻ പറഞ്ഞിട്ടാണ് വിളിച്ചതെന്ന് പറയണ്ട…!! ഇപ്പൊ തന്നെ വിളികണേ…… ഇപ്പോ തന്നെ പ്ലീസ്….” “ആഹ് അനൂ….. നീ ഫോൺ വെക്ക്…… ഇപ്പോ തന്നെ വിളിക്കാ…” അല്പാശ്വാസത്തോടെ ഫോൺ കടാക്കി ഞാൻ വീണ്ടും ചുമരിനോട് തല മുട്ടിച്ചു….. ഭഗവാനേ…കൃഷ്ണാ……. സിദ്ധുന്,,,, അവനൊന്നും പറ്റല്ലേ….. മനസ്സുരുക്കി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഏട്ടന്റെ കാൾ ന്ന് വൈറ്റ് ചെയ്തു…
കുറച്ചു അധികം കഴിഞ്ഞപ്പഴാണ് ഏട്ടൻ തിരിച്ഛ് വിളിച്ചത്… ‘കുഴപ്പം ഒന്നും ഇല്ലഡാ… അവൻ ഫോൺ ഓഫീസിൽ വെച്ഛ് മറന്നു പോയി അതാ വിളിച്ചപ്പം എടുക്കാഞ്ഞത്…’ ന്ന് ഏട്ടൻ പറഞ്ഞ് കേട്ടപ്പഴാ എനിക്ക് എന്റെ ജീവൻ തിരിച്ഛ് കിട്ടിയത്… സമാധാത്തോടെ കോൾ കടാക്കി ശ്വാസം വലിച്ഛ് വിട്ട് ആശ്വാസതോടെ ഞാൻ കണ്ണടച്ചു……. ഈ നേരം കൊണ്ട് തന്നെ ഞാൻ ഒരുപാട് നേർച്ചയും വഴിപാടും ന്റെ കൃഷ്ണനും സർപ്പാക്കവിലേക്കും നേർന്നു പോയിരുന്നു….. ആശ്വാസത്തോടെ ഞാൻ വീണ്ടും വർക്കിലേക്ക് ശ്രദ്ധിച്ചു…. നാളെ ഒരു ഇന്റർനാഷണൽ മീറ്റിങ് ണ്ട്… അകത്തും പുറത്തുമായുള്ള ഒരുപാട് വലിയ വലിയ കമ്പിനികൾ പങ്കെടുക്കുന്ന വലിയൊരു ഇവന്റ് ആണ്….. അതിനുള്ള പേപ്പർ വർക്ക്സ് ആണിത്…. ഒരുവിധം അതൊക്കെ തീർത്ത് കിടക്കാൻ നോക്കുമ്പോഴേക്കും ഒരുപാട് വൈക്കിയിരുന്നു……
“ഡോക്ടർ സാറിന് കുഴപ്പം ഒന്നും ഇല്ലല്ലോ….???” ജയൻ “Nothing to worry…. He is alright now… എയർ ബാഗ്സ് ഉണ്ടായത് കൊണ്ട് വലിയ മുറിവുകൾ ഒന്നും ഇല്ല… പിന്നെ ഫ്രണ്ട് ഗ്ലാസ് ബ്രേക്ക് ആയി തെറിച്ച ചില്ല് കൊണ്ട് നെറ്റിയിലും കയ്ക്കും ചെറിയൊരു മുറിവ് അത്രേള്ളൂ…… സെഡേഷൻ മാറിയാൽ ഇന്ന് തന്നെ വീട്ടിൽ പോകാം…” “താങ്ക് യൂ ഡോക്ടർ…..” ” No mention…..” ഡോക്ടർ നീങ്ങി തുടങ്ങിയതും ജയൻ ഫോൺ എടുത്ത അനന്തന്റെ നമ്പറിലേക്ക് വിളിച്ചു.. “Hello sir,,,,, ഞാൻ ജയൻ ആണ്…..” “ആഹ് ജയാ പറ…. സിദ്ധു…. സിദ്ധു ഓകെ അല്ലേ…?? പേടിക്കാൻ ഒന്നും ഇല്ലല്ലോ..?? ഞാൻ ഇപ്പോ തന്നെ വരണോ..???” അനന്തൻ ” No sir….. he is fine now…. പേടിക്കാനൊന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞു…നെറ്റിയിലും കയ്യിലും ചില്ല് കൊണ്ട് പോറിയ ചെറിയൊരു മുറിവ് അത്രേള്ളൂ….. സർ തിടുക്കപ്പെട്ട് വരേണ്ട ആവിശ്യം ഒന്നും ഇല്ല… ഇന്ന് രാത്രി ഞാൻ ഉണ്ടാവും ഇവിടെ…. നാളെ തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്……
“ജയൻ “ഓകെ ജയാ….. ഞാൻ നാളെ രാവിലെ എത്താം…Thank you soo much jayaa… ” അനന്തൻ “ഓഹ്.. its my pleasure sir…..” അനു പറഞ്ഞ പ്രകാരം ഞാനും സിദ്ധുനെ കുറേ വിളിച്ചെങ്കിലും റിങ് ചെയ്തതല്ലാതെ മറ്റൊരു റെസ്പോൻസും അവന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല… അതോണ്ടാണ് ഞാൻ വേഗം ജയനെ വിളിച്ചു ഒന്ന് അന്വേഷിക്കാൻ പറഞ്ഞത്….. ജയൻ പോയി നോക്കുമ്പഴാണ് അവന്റെ കാർ റോഡരികിൽ മരത്തിലിടിച്ചു കിടക്കുന്നത് കണ്ടതും വേഗം ഹോസ്പിറ്റലിൽ ആക്കിയതും… ഇത് അപ്പോ അവളോട് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ അവൾ വെറുതെ പേടിക്കും അതോണ്ടാണ് കുഴപ്പം ഒന്നും ഇല്ലെന്ന് ജയൻ പറഞ്ഞതിന് ശേഷം ഞാൻ അനൂനെ വിളിച്ചു അവൻ ഫോൺ എടുക്കാൻ മറന്നതാണെന്ന് കള്ളം പറഞ്ഞത്… വിശ്വാസം ആവാതെ അവള് ഒരുപാട് വട്ടം കുത്തി കുത്തി ചോദിച്ചു…. സത്യണോ ഒന്നും ഇല്ലല്ലോ അവൻ സേഫ് അല്ലെ എന്നൊക്കെ പാവം….. നാളെ രാവിലെ വിളിച്ചു പറയാം സത്യം… ഇന്ന് അവള് സമാധാനത്തോടെ ഉറങ്ങിക്കോട്ടെ… ഭാഗ്യത്തിന് സിദ്ധു ന്ന് ഒന്നും പറ്റിയിയല്ലോ…… ഇത്രയും സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങളെ ദൈവം എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് ആവോ…..???
കണ്ണ് വലിച്ചു തുറന്ന് ചുറ്റും നോക്കിയപ്പഴാണ് ആശുപത്രിയിൽ ആണെന്ന് മനസ്സിലായത്…. തൊട്ടടുത്ത ചെയറിൽ നല്ല കട്ട കലിപ്പിൽ ഇരിക്കുന്ന അനന്തനെ കണ്ടപ്പോ ആദ്യം ഞാനൊന്ന് ഞെട്ടിയെങ്കിലും പിന്നെ നല്ല സ്റ്റൈൽ ആയിട്ട് മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു കൊടുത്തു…. അപ്പൊ തന്നെ അവൻ അതേ രീതിയിൽ തിരിച്ചും ഇളിച്ചു കാണിച്ചു പിന്നെ ദേഷ്യത്തോടെ നോക്കി…. “ചത്തിട്ടില്ല…..ല്ലേടാ…..???” ഞാൻ “എന്താടാ ചാകണായിരുന്നോ….??? ഓഹോ,,,,,,,, അപ്പോ ചാകൻ വേണ്ടി കല്പിച്ചു കൂട്ടി ചെയ്തതാണോ….???? എനിക്ക് അപ്പഴേ ഡൗട്ട് തോന്നിയതാ… സത്യം പറയെടാ ഇത് അങ്ങനെ വല്ലതും ആണോ…???” അനന്തൻ ഇത്രയും പറയലും ഒരു രോഗിയാണെന്ന കൂടി നോക്കാതെ അവൻ എന്റെ നേരെ കൊലവെറിയോടെ പാഞ്ഞടുത്തിരുന്നു…. “ഛേ… ഛേ… ഛേ….. ഞാൻ പ്ലാൻ ചെയ്തതായിരുനെങ്കിൽ നീ ഈ നിപ്പ് ഇപ്പോ മോർച്ചറിന്റെ മുന്നിൽ നിൽക്കായിരുന്നു… പൊതിഞ്ഞു കെട്ടി വാങ്ങിക്കാൻ…..!!” എന്റെ കോളറിൽ കുത്തി പിടിച്ഛ് ആക്രോശിക്കുന്ന അവനെ നോക്കി പുഞ്ചിരിയോടെ ഞാൻ മൊഴിഞ്ഞു…
” നീ ഈ പറഞ്ഞതിന്റെ മറുപടി നിന്റെ ചെകിടത് ഒന്ന് പൊട്ടിച്ചിട്ട് പറയാൻ അറിയാഞ്ഞിട്ടല്ല, നീ ഇങ്ങനെ ഇവിടെ കിടക്കായിപ്പോയി….* സത്യം പറയെടാ,,,, നീ തന്നെ മനപ്പൂർവ്വം പ്ലാൻ ചെയ്ത ആക്സിഡന്റ് ആണോ ഇത്…..???”അനന്തൻ “ഛേ…… നീ എന്താടാ ഈ പറയുന്നത്… ഞാൻ അങ്ങനെ ഒരു ബുദ്ധിമോശം കാണിക്കുമെന് തോന്നുന്നുണ്ടോ നിനക്ക്….???? that was an accident…. പുറകിൽ നിന്ന് പെട്ടന്ന് ഉണ്ടായ അറ്റാക്ക് ആയിരുന്നു…. കാർ നിയന്ത്രണം വിട്ട് മരത്തിൽ ചെന്ന് ഇടിച്ചത് മാത്രേ എനിക്ക് ഓർമയുള്ളൂ…. പിന്നെ കാണുന്നത് നിന്നെയാ സത്യം…!!!” അതൊക്കെ പോട്ടെ… ആരാ…? എപ്പഴാ…? എങ്ങനാ…?” പതിയെ എണീറ്റ് ഇരുന്ന് തലയണ പുറക്കിലേക്ക് വെച്ഛ് ചാരി ഇരുന്നോണ്ട് ഞാൻ ചോദിച്ചത് കേട്ട് അവന്റെ മുഖത്ത് കലിപ്പ് മാറി സംശയം വിരിഞ്ഞു….
“എന്ത്…..????” ഒന്ന് ചിരിച്ഛ് ഞാൻ വീണ്ടും പറഞ്ഞു.. “ആരാ കണ്ടത്….??? എപ്പഴാ ഇവിടെ എത്തിച്ചത്…???? നീ എങ്ങനെയാ അറിഞ്ഞത്…???” ചോദ്യം വ്യക്തമായതും എന്നെ ഒന്ന് നോക്കി അമർത്തി മൂളി അവൻ വീണ്ടും കസേരയിലേക്ക് ചെന്നിരുന്ന്…. “മ്മ്മം…!!!! ജയനാ ആദ്യം കണ്ടത്….” “ജയനോ…?????? അതിന് അവൻ ഇന്നലെ നേരത്തെ പോയതാണല്ലോ…???” ഞാൻ സംശയത്തോടെ ഓർത്ത് പറഞ്ഞു…. “ഞാൻ വിളിച്ചു പറഞ്ഞതാ…… നിന്നെ വിളിച്ചിട്ട് നീ കോൾ അറ്റൻഡ് ചെയ്തില്ല…… അപ്പോ ഞാൻ ജയനെ വിളിച്ചു.. അപ്പൊ അവൻ പറഞ്ഞു ഞാൻ നേരത്തെ പോന്നൂ അറിയില്ല ന്നൊക്കെ… ഞാൻ ഞാൻ ഒന്ന് റിക്യുസ്റ്റ് ചെയ്തപ്പോ അവൻ തിരക്കി വന്നു.. അപ്പഴാ നീ അക്സിഡ്ണ്ട് ആയി കിടക്കുന്നത് കണ്ടതും, ഇവിടെ അഡ്മിറ്റ് ആക്കിയതും…..” “ഓഹോ….. അപ്പോ അങ്ങനെയാണ് കാര്യങ്ങൾ……. ആട്ടെ നീ എന്തിനാ വിളിച്ചത്….????” വീണ്ടും സംശയത്തോടെ ഞാൻ ചോദിച്ചു… “ഞാൻ അനു പറഞ്ഞിട്ട് വിളിച്ചതാ….!!” “ഓഹ്….!!!!!” തെല്ല് ലാഘവത്തോടെ അവൻ പറഞ്ഞു കേട്ട് അധികം ആലോചിക്കാതെ നിസ്സാരമായൊരു ഓഹ് യിൽ ഞാൻ മറുപടി ഒതുക്കി…. പക്ഷേ,,, പറഞ്ഞു കഴിഞ്ഞപ്പഴാണ് ഇടയിൽ അവൻ പറഞ്ഞ പേര് ഞാൻ ശ്രദ്ധിച്ചത്….
അനു….!!!!! ഞാൻ വേഗം ആശ്ചര്യത്തോടെ അവനോട് ഒന്നൂടെ കൃത്യമായി ചോദിക്കാൻ ആവേശത്തിൽ കൈ ബെഡിൽ കുത്തി മുന്നോട് ആഞ്ഞതും കയ്യിലെ ട്രിപ്പിന്റെ സൂചി ഇളകി വേദനിച്ചത്… കുറച്ചധികം വേദനിച്ചെങ്കികും ആ വേദനയെക്കാൾ വലിയ സന്തോഷം അന്നേരം എന്റെ മനസ്സിൽ നിറഞ്ഞിരുന്നു…. “ആരാ….??? ആര് പറഞ്ഞിട്ടെന്നാ നീ ഇപ്പോ പറഞ്ഞത്..അനുവോ…???? അവള് വിളിച്ചിരുന്നോ നിന്നെ…???എപ്പഴാ വിളിച്ചത്….?? എന്തിനാ വിളിച്ചത്….??? എന്നെ വിളിക്കാൻ പറഞ്ഞത് എന്തിനാ…???” ഞാൻ എന്തൊക്കെ ചോദിച്ചൂനോ പറഞ്ഞൂനോ സത്യം പറഞ്ഞാൽ എനിക്ക് തന്നെ അറിയില്ല… കുറേ കാലത്തിന് ശേഷമാണ് മറ്റൊരാളുടെ വായിൽ നിന്ന് ഞാൻ ആ പേര് കേൾക്കുന്നത്… അവള് വിളിക്കാൻ പറഞ്ഞാ അനന്തൻ എന്നെ വിളിച്ചതെന്ന് ഓർക്കെ സന്തോഷം കൊണ്ട് ഞാൻ മതിമറന്ന് പോയിരുന്നു…. ഞാൻ വീണ്ടും വീണ്ടും അവനെ ചോദ്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടിച്ചതും അവൻ ഫോണിൽ നിന്ന് തലയുയർത്തി എന്നെ ഒന്ന് നോക്കി….
“നന്താ….. സസ്പെൻസ് ഇട്ടാതെ പറയെടാ… എന്റെ അനു തന്നെയാണോ വിളിച്ചത്…??” “ആഹ്ടാ….. നിന്റെ ഭാര്യ അനു തന്നെ…. രാത്രി ഒരു 11.30 ന്ന് 12.30 ഒക്കെ ആയി കാണും വിളിച്ചപ്പോ… കാൾ എടുത്തതും അവള് വിളിച്ചിട്ട് നീ കാൾ അറ്റൻഡ് ചെയുന്നില്ല, നിനക്ക് എന്തോ ആപത്ത് പറ്റിട്ടുണ്ട്, എന്നൊക്കെ വല്ലാത്ത ടെൻഷനോടെ അവള് പറഞ്ഞു…. വല്ലാതെ പേടിച്ചാണ് സംസാരിച്ചത്….. ശബ്ദമൊക്കെ ഇടറിയിരുന്നു, കിതപ്പോണ്ട് പാവത്തിന് നല്ലോണം സംസാരിക്കാൻ പോലും പറ്റിയിരുന്നില്ല…. എന്തൊക്കെയോ പറഞ്ഞൊപ്പിക്കായിരുന്നു…. ഞാൻ ചോദിച്ചതിനൊന്നും പ്രോപ്പർ ആയ ഒരു ഉത്തരം ഒന്നും അവള് തന്നില്ല…. പക്ഷേ,, നിനക്ക് എന്തോ പറ്റിട്ടുണ്ടെന് മാത്രം ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞോണ്ടിരുന്നു…. അവളോടുള്ള നിന്റെ ദേഷ്യം കൊണ്ട് നീ മനപ്പൂർവ്വം എടുക്കാത്തതായിരിക്കും അതോണ്ട് എന്നോട് വിളിക്കാൻ പറഞ്ഞു…. അങ്ങനെയാ ഞാൻ നിന്നെ വിളിക്കുന്നത്…. ഞാൻ വിളിച്ചിട്ടും നീ അറ്റൻഡ് ചെയ്യാത്തത് കണ്ടപ്പോ ഞാൻ ജയനെ വിളിച്ചു….
അങ്ങനെ നിന്നെ നോക്കാൻ ഓഫീസിൽ ലേക്ക് പോകുമ്പഴാണ് നീ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടത്…. അവൻ ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് തന്നെ എന്നെ വിളിച്ചു പറഞ്ഞു…. അവളോട് എന്തോ ആക്സിഡന്റ് ആയെന്നു പറയാൻ തോന്നിയില്ല.. ചെറിയ മുറിവേ ഉള്ളൂന്നു ജയൻ പറഞ്ഞതോണ്ട് നീ ഫോൺ ഓഫീസിൽ വെച്ച് മറന്നു ന്ന് ഞാൻ വെറുതെ ഒരു കള്ളം പറഞ്ഞു…. ഞാൻ വിളിക്കുന്ന വരെ അവള് ഉറങ്ങാതെ എന്റെ കാൾ ന്ന് വൈറ്റ് ചെയ്യായിരുന്നൂന്,,, അവള് ഒറ്റ റിങ്ങിൽ കാൾ അറ്റൻഡ് ചെയ്തപ്പോ എനിക്ക് മനസ്സിലായി….. ഹാ ഇപ്പഴാ ഓർത്തേ,,,,,,, രാത്രി ആയതോണ്ടാ ഞാൻ കള്ളം പറഞ്ഞത്… അവള് വെറുതെ ടെൻഷൻ അടിക്കണ്ടല്ലോന്ന് വെച്ചത്… രാവിലെ അവളെ വിളിച്ചു പറയണം ന്ന് കരുതിയതാ…..മറന്നു… ഞാൻ അവളെ വിളിച്ചു പറയട്ടെ…..” അവൻ പോക്കറ്റിൽ നിന്ന് phn എടുത്ത് വിളിക്കാൻ നോക്കിയതും ഞാൻ വേഗം കൈ പിടിച്ഛ് വെച്ഛ് വേണ്ടന്ന് തലായട്ടി…. അവൻ എന്നെ സംശയത്തോടെ നോക്കിയതും നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു…. “വേണ്ടെടാ…. എനിക്ക് ഒന്നും പറ്റിയില്ലല്ലോ… അവളെ വിഷമിപ്പികണ്ട… അവള് വെറുതെ ടെന്ഷന് ആവും… നീ പറഞ്ഞ കള്ളം…… അങ്ങനെ തന്നെ നിന്നോട്ടെ….” ഞാൻ പറഞ്ഞത് ശെരി വെച്ഛ് അവന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു…
തിരിച്ഛ് കസേരയിൽ ഇരുന്ന് അവൻ വീണ്ടും എന്നെ നോക്കി…. “മ്മ്മം… അങ്ങനെ എങ്കിൽ അങ്ങനെ…… ആഹ്,,,,,, ഞാൻ വീട്ടിൽ പോയിട്ടാ ഇങ്ങോട്ട് വന്നത്……. ഈയിടെയായിട്ടുള്ള മോന്റെ വീരശൂര പരാക്രമങ്ങളെ കുറിച്ചും ദേഷ്യത്തെ കുറിച്ചും ഒക്കെ അമ്മയും വെല്യമ്മയും പറഞ്ഞു…. നീ വീട്ടിൽ പോകാറില്ലെന്നും ഓഫീസിൽ തന്നെയാണ് ഇപ്പോ നിപ്പും കിടപ്പും ഒക്കെയെന്നും പറഞ്ഞു…. എന്താടാ ഇതൊക്കെ…….???? നീ ആരോടാ ഈ ദേഷ്യവും വെറുപ്പും ഒക്കെ കാണിക്കുന്നത്… എന്തിനാ….??? എന്താ ഇതിന്റെ ഒക്കെ ആവിശ്യം…??” കളിയായി തുടങ്ങിയ അവന്റെ ചോദ്യം പരിഭവത്തിൽ അവസാനിച്ചത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു… പിന്നെ കൈ മാറിൽ കെട്ടി പുറക്കിലേക്ക് ചാഞ്ഞ് ചുമരിൽ തല മുട്ടിച്ഛ് ഇരുന്നു…. “എന്റെ ഈ ദേഷ്യവും വെറുപ്പും ഒക്കെ എന്നോട് തന്നെയാടാ…. എന്റെ സന്തോഷവും സമാധാനവും ഒക്കെ നഷ്ടപ്പെടുത്തിയത് ഞാൻ തന്നെയാ… നിനക്ക് അറിയോ നന്താ,,,, ശരീരം കൊണ്ട് മാത്രേ ഞാൻ അവളിൽ നിന്ന് അകന്നിട്ടുള്ളൂ…. മനസ്സ് കൊണ്ട് അവളിപ്പഴും എന്റെ കൂടെ ഉണ്ട്… എന്റെ ശ്വാസത്തിൽ പോലും എനിക്ക് അവളെ ഫീൽ ചെയ്യാറുണ്ട്…..
കാണാതിരിക്കുമ്പഴാ നമ്മൾ കൂടുതൽ സ്നേഹിക്കാ….!!!! രണ്ടിടത്താണെങ്കിലും എന്നെ അവൾക്കും അവളെ എനിക്കും നന്നായി അറിയാം… മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും ഞങ്ങൾ ഒരുപാട് അടുത്താണ്… അതു മതി…..!!!” “ഞാൻ ഒന്നും പറയുന്നില്ല… പറഞ്ഞു പറഞ്ഞു ഞാൻ നിർത്തിയ വിഷയാ ഇത്… ഇനി ഞാൻ പറയില്ലെ ന്ന് കരുതിയതാ…. അറിയാതെ വന്നു പോയി….സോറി…” എന്റെ ഫിലോസഫി കേട്ട് എനിക്ക് നേരെ കൈകൂപ്പി കൊണ്ട് അവൻ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു പോയി… ഡിസ്ചാർജ്ന്റെ കാര്യങ്ങൾ നോക്കാൻ അവൻ പുറത്തേക്ക് പോയതും ഞാൻ വീണ്ടും ചാരി കിടന്ന് കണ്ണടച്ചു….. അവള് നിറഞ്ഞ ചിരിയോടെ മനസ്സിൽ നിറഞ്ഞു… അന്ന് തറവാട്ടിൽ സർപ്പക്കാവിൽ വിളക്ക് കത്തിക്കാൻ പോയതും അവള് വയ്യല്ലോ നടന്ന് എന്തിനാ രക്ഷിച്ചതെന്ന് ചോദിച്ചതും… പാമ്പിന്റെ പുറ്റിൽ കയ്യിട്ടാൻ കൊണ്ടുപ്പോയതും ഒക്കെ ഒന്നെന്നായി മനസ്സിൽ തെളിഞ്ഞു…. പതിയെ പുഞ്ചിരിയായി ചുണ്ടിലും….. “* ഇത്രമേൽ ഭംഗിയായി, മനോഹരമായി പ്രണയിക്കാൻ മറ്റാർക്ക് കഴിയും…???”* തുടരും……

by