പ്രണയമഴ 01
സഹോ… ഇന്നും പ്രണയത്തെ കുറിച്ചാണോ എഴുതുന്നത്? ഇന്നെങ്കിലും ഒന്ന് മാറ്റിപിടിയെടോ.
വാതിൽ പാതി തുറന്ന് നിമ്മി ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി ഒന്ന് മന്ദഹസിച്ചു.
അവൾ മെല്ലെ കട്ടിലിൽ വന്നിരുന്നു.
നിന്റെ പ്രണയ കഥകളും കവിതകളും വായിച്ചു ഞാൻ മടുത്തെടോ..എല്ലാത്തിന്റെയും പ്രമേയം ഒന്ന് തന്നെ…പ്രണയം… അതും നഷ്ടപ്രണയം…. എഴുതുന്ന നിനക്ക് ഒരു മടുപ്പൊന്നും തോന്നുന്നില്ലേ സായു .. എന്റെ പൊന്നു എഴുത്തുകാരി ഇനിയെങ്കിലും വേറെ ഏതെങ്കിലും വിഷയത്തെ കുറിച്ച് എഴുതൂ.. ഒരു വായനക്കാരിയുടെ അഭ്യർത്ഥനയാണ്.
അവൾ രണ്ടു കൈകളും പൊക്കിപിടിച്ചു എനിക്ക് നേരെ ചിരിച്ചു കൊണ്ട് കൈകൂപ്പി കാണിച്ചു
നീ പോടീ.. ആയിരകണക്കിന് ഓൺലൈൻ വായനക്കാർ എന്റെ കഥ പോസ്റ്റ് ചെയ്യുന്നതും നോക്കി അക്ഷമരായി കാത്തിരിയ്ക്കാണ്.. അതിനിടയിൽ ഓസിക്ക് എന്റെ കഥ അപ്പോൾ തന്നെ വായിക്കുന്ന നിന്നെ പോലെ ഒരു ആരാധിക എന്റെ കഥ ബഹിഷ്കരിക്കുകയാണെങ്കിൽ എനിക്കൊരു ചുക്കും ഇല്ല മോളെ…
ആ മോളെ .. നീ ഇങ്ങനെ തന്നെ പറയണം.. ആരും വായിക്കാൻ ഇല്ലാതെ പുസ്തത്തിന്റെ ഉള്ളിൽ വീർപ്പുമുട്ടി കിടന്നിരുന്ന നിന്റെ കഥകൾക്കും കവിതകൾക്കും പുറംലോകം കാണിച്ചു കൊടുക്കാനുള്ള ഐഡിയ പറഞ്ഞു തന്നത് ഞാനാ.. എന്നിട്ടിപ്പോൾ ഞാൻ പുറത്ത്.. കൊള്ളാം
നീയീ സെന്റി അടിക്കാതെ കിടക്കാൻ പോയെ നിമ്മി.. നീ എന്റെ എഴുതാനുള്ള മൂഡ് എല്ലാം ഇല്ലാതാക്കി.
അയ്യോ ഞാൻ പോകാമേ.. നല്ലൊരു കഥ വായിക്കാനുള്ള അവസരം ഞാൻ ആയി കളയുന്നില്ല.. എന്നാൽ ഓക്കേ സഹോ ഗുഡ് നൈറ്റ്. നാളെ ഞായറാഴ്ച ആണെന്ന് വിചാരിച്ചു പുലർച്ചെ വരെ ഉറക്കം ഒഴിച്ചു എഴുതാൻ നിൽക്കണ്ട കേട്ടോ
അതും പറഞ്ഞ് അവൾ റൂമിൽ നിന്നും ഇറങ്ങി.
നിമ്മി… എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.. ബാംഗ്ലൂരിലെ ഓഫീസിലേക്ക് ആദ്യമായി പകപ്പോടെ ഞാൻ വന്നു കയറിയപ്പോൾ പുഞ്ചിരിയോടെ എന്നെ ചേർത്തു നിർത്തിയവൾ.. അന്ന് മുതൽ തുടങ്ങിയതാണ് ഈ സൗഹൃദം..
നല്ല തകൃതിയായി എഴുതി വരികയായിരുന്നു.. അപ്പോഴാണ് നിമ്മി വന്നു തടസ്സപ്പെടുത്തിയത്. അവൾ പറഞ്ഞപോലെ എന്നും എഴുതാൻ എനിക്ക് നഷ്ടപ്രണയത്തെ കുറിച്ചു മാത്രമേ ഉള്ളൂ.. അതെന്താണെന്നു അനുഭവിച്ചവർക്ക് അതിനെ കുറിച്ചല്ലാതെ മറ്റെന്തിനെ കുറിച്ച് എഴുതാൻ സാധിക്കും!!ഒരിക്കലും മറക്കാൻ കഴിയാത്ത തീരാ വേദനയുടെ തീചൂളയിലിട്ടു വെന്തുരുകി ജീവൻ വെച്ചവയാണ് എന്റെ സൃഷ്ടികൾ ഓരോന്നും .
ഞാൻ എഴുതിയ കഥകളിലെ നായകനും നായികയും അവരുടെ ചുറ്റുപാടും എല്ലാം വേറെ വേറെ ആണെങ്കിലും അതിന്റെ എല്ലാം ഉറവിടം അങ്ങ് ദൂരെ കേരളത്തിലെ ഒരു കുഗ്രാമത്തിലെ ഒരു ദാവണികാരിയും അവളുടെ മുറച്ചെറുക്കനും ആയിരുന്നു.
സായന്ത എന്ന ഞാൻ പാവടക്കാരി ആവുന്നതിനു മുമ്പ് അച്ഛന്റെയും അമ്മയുടെയും കൂടെ ദുബായിയിൽ ആയിരുന്നു സ്ഥിര താമസം. വല്ലപ്പോഴും വെക്കേഷന് അമ്മയുടെ നാടായ ആ കുഗ്രാമത്തിലേക്ക് വരുന്നതേ ഇഷ്ടമില്ലായിരുന്നു.. ടൈൽ വിരിച്ച മുറ്റത്തിനു പകരം ചാണകം മെഴുകിയ മുറ്റവും തൊഴുത്തും ആടും പശുവും കോഴികളും ആകെ വൃത്തിഹീനമായ ഒരു സ്ഥലം…. ഒരുമാസം ആ ഓടിട്ട വീട്ടിൽ താമസിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ അസഹനീയം ആയിരുന്നു.അങ്ങനെ കേരളത്തിലെ ഒരു വിരുന്നുകാരി മാത്രം ആയിരുന്ന എനിക്ക് ദൈവം കരുതിവെച്ചിരുന്നത് മറ്റൊന്നായിരുന്നു.
എന്റെ പത്തിലെ എക്സാം കഴിഞ്ഞു എന്നത്തേയും പോലെ നാട്ടിലേക്ക് ഒരു മാസത്തിനു വിരുന്നു വന്നതായിരുന്നു ഞങ്ങൾ . പപ്പയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചത് കൊണ്ട് നാട്ടിൽ എത്തിയാൽ പോകുന്ന ദിവസം വരേയും അമ്മ വീട്ടിൽ തന്നെ ആയിരിക്കും താമസം. അമ്മമ്മയും അമ്മാവനും അമ്മായിയും അവരുടെ ഒരേ ഒരു സന്തതി ആയ അഭിനന്ദ് എന്ന അഭിയേട്ടനും അടങ്ങിയതാണ് അമ്മയുടെ കുടുംബം. അഭിയേട്ടൻ എന്നേക്കാൾ 3 വയസ്സ് മൂത്തതാണ്. ചെറുപ്പം മുതലേ ഞങ്ങൾ രണ്ടു പേരും കീരിയും പാമ്പും പോലെ ആണ്. ഒറ്റ മകനായി ആ വീട്ടിൽ വാഴുന്ന അഭിയേട്ടന്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായിരുന്നു ഞാൻ.. ഞാൻ വന്നാൽ എല്ലാവരും എന്നെ നന്നായി കൊഞ്ചിപ്പിക്കുന്നതൊന്നും അവന് ഇഷ്ട്ടമല്ല. അവന്റെ കളിപ്പാട്ടങ്ങൾ ഞാൻ തൊടുന്നതൊക്കെ വലിയ ദേഷ്യം ആയിരുന്നു. അമ്മമ്മ അവനെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും അവൾ ഒരു മാസം കഴിഞ്ഞാൽ പോവില്ലേ അത് കഴിഞ്ഞാൽ എല്ലാം നിനക്കുള്ളതല്ലേ എന്ന് .. എന്നെ കൊല്ലാൻ എന്നവണ്ണം ദഹിപ്പിച്ചു നോക്കി കൊണ്ട് അഭിയേട്ടൻ ഒരു പോക്കങ്ങു പോവും.
വലിയ കുട്ടികൾ ആയിട്ടും ഞങ്ങളുടെ ശത്രുതയ്ക്ക് ഒരു മാറ്റവും വന്നില്ല. ഞാൻ പത്തിൽ പഠിക്കുമ്പോൾ അഭിയേട്ടൻ ബി ആർക് ന് ജോയിൻ ചെയ്തിരുന്നു. ഒരു ദിവസം എന്തിനോ തല്ലു കൂടിയപ്പോൾ പറഞ്ഞു
നാണമില്ലെടീ വന്നാൽ പോകും വരെ ഇവിടെ തന്നെ കടിച്ചു തൂങ്ങി നിൽക്കാൻ. നിന്റെ പപ്പക്ക് വീടൊന്നും ഇല്ലേ.
പെട്ടന്നങ്ങനെ കേട്ടപ്പോൾ നൊന്തെങ്കിലും സങ്കടം പുറത്ത് കാട്ടാതെ ഞാൻ വീറോടെ പറഞ്ഞു
ഞാൻ അതിന് നിന്റെ പേരിൽ തീറെഴുതിയ വീട്ടിൽ ഒന്നും അല്ലല്ലോ നിൽക്കുന്നത്. എന്റെ അമ്മയുടെ വീട്ടിലാ. എന്റെ അമ്മമ്മ മരിക്കും വരെ എനിക്ക് തോന്നുമ്പോ ഞാൻ വരും തോന്നുമ്പോ ഞാൻ പോവും.അത് കഴിഞ്ഞ് ആലോചിക്കാം ഞാൻ എങ്ങോട്ട് വരണം എന്നുള്ളത്.
ഗൾഫിലേക്ക് തിരിച്ചു പോകുന്നതിന്റെ രണ്ടു ദിവസം മുൻപേ പപ്പയും അമ്മയും യാത്ര പറച്ചിലിൽ ആയിരുന്നു. എനിക്ക് എങ്ങനെയെങ്കിലും അവിടുന്ന് പോയി കിട്ടിയാൽ മതി എന്നായി. അഭിയേട്ടൻ പറഞ്ഞ വാക്കുകൾ അത്രമേൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞിരുന്നു. അമ്മയോട് ഗൾഫിൽ എത്തിയിട്ട് വേണം പറയാൻ.. ഒരുപക്ഷെ ഇപ്പോൾ പറഞ്ഞാൽ അമ്മയ്ക്ക് സങ്കടം ആയാലോ എന്ന് വിചാരിച്ചു മനഃപൂർവം പറയെണ്ടെന്നു വെച്ചു .
പക്ഷേ വിധി അന്നെന്റെ മുന്നിൽ പ്രത്യക്ഷപെട്ടത് വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ടു ജീവനറ്റ ശരീരത്തിന്റെ രൂപത്തിൽ ആയിരുന്നു. അനാഥ എന്ന പദവിയിലേക്ക് ഞാൻ സ്വയം സ്ഥാനാരോഹണം ചെയ്യപ്പെട്ട ദിവസം!. ഒരു കാർ ആക്സിഡന്റിന്റെ രൂപത്തിൽ എന്നെ തനിച്ചാക്കി പപ്പയും അമ്മയും സ്വർഗത്തിലേക്ക് ചേക്കേറിയ ദിവസം.! എന്റെ ജീവിതം മാറ്റികുറിക്കപ്പെട്ട ദിവസം.!
അങ്ങനെ ആ ഒറ്റ ദിവസം കൊണ്ട് അമ്മമ്മയുടെ ചിറകിനടിയിലേക്ക് ഞാൻ മെല്ലെ ഒതുങ്ങി പോവുകയായിരുന്നു. കണ്ണീരിൽ കുതിർന്ന ദിനരാത്രങ്ങൾ.. എന്റെ വീറും വാശിയുമൊക്കെ എവിടെയോ പോയിമറിഞ്ഞു.അമ്മാവൻ എന്നെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. ഗൾഫിൽ പഠിച്ചു ശീലിച്ച എനിക്ക് കാൽനടയായി സ്കൂളിൽ പോകുന്നതൊക്കെ പുതിയ അനുഭവം ആയിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത ഈ ലോകത്തിൽ നിന്നും എത്രയും പെട്ടെന്ന് എന്നെയും കൊണ്ടു പോവണേ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അമ്മമ്മയുടെ സ്നേഹം എന്റെ സങ്കടത്തെയൊക്കെ ഉള്ളിൽ ഒതുക്കിപിടിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നു.അതുകൊണ്ട് തന്നെ ഉള്ളിലെ സങ്കട കടൽ അമ്മമ്മ കാണാതെ കരഞ്ഞു തീർക്കാൻ തൊടിയിലോ കുളത്തിന്റെ പടവിലൊക്കെ ഒറ്റയ്ക്ക് പോയിരിക്കും . പലപ്പോഴും അത് അഭിയേട്ടൻ കാണാൻ ഇടയായി.. ആദ്യമൊക്കെ കാണാത്ത പോലെ നടന്നിരുന്ന ആൾ പിന്നീട് കളിയാക്കി ചിരിക്കാൻ തുടങ്ങി.
അതുംകൂടി ആയപ്പോൾ അഭിയേട്ടനോടുള്ള ദേഷ്യം പിന്നേയും കൂടി . ഒരു വീട്ടിൽ കഴിയുന്ന ആജന്മ ശത്രുക്കളായി ഞങ്ങൾ മാറി.
പ്ലസ് ടു കഴിഞ്ഞു ഞാൻ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ ബി ടെക് ന് ചേർന്നു.അഭിയേട്ടൻ അവന്റെ പഠിത്തവുമായി തിരക്കിൽ ആയിരുന്നു.. എന്നാലും എന്നോട് തല്ലുകൂടാനുള്ള സമയം എപ്പോഴും ഉണ്ടായിരുന്നു.
ആയിടയ്ക്കാണ് അഭിയേട്ടന്റെ കോളേജിലെ 4 കൂട്ടുകാർ ഒരു ഞായറാഴ്ച വീട്ടിലേക്ക് വന്നത്. തലേ ദിവസം തന്നെ വരും എന്ന് അഭിയേട്ടൻ പറഞ്ഞിരുന്നു. അമ്മായിയും അമ്മമ്മയും കൂടി ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞു എല്ലാവരും അഭിയേട്ടന്റെ റൂമിൽ കൂടി നല്ല ബഹളം ആയിരുന്നു. അമ്മമ്മയും അമ്മായിയും നേരത്തെ എണീറ്റത് കൊണ്ട് അവർ ഉച്ചമയക്കത്തിനായി റൂമിൽ കയറി.ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ എന്റെ ചിന്തകളുമായി മെല്ലെ കുളപ്പടവിൽ പോയിരുന്നു. ഓർമയിൽ നിറയെ അച്ഛനും അമ്മയും അവരോടൊത്തുള്ള ഗൾഫിലെ ജീവിതവുമൊക്കെ ആയിരുന്നു. കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞൊഴുകി. പെട്ടെന്ന് ബാക്കിൽ നിന്നും ട്ടോ എന്നൊരു പേടിപ്പിക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റു.നോക്കുമ്പോൾ അഭിയേട്ടന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു.
ഹലോ.. ഇയാളൊന്നു പുറത്തേക്ക് വന്നാൽ അല്ലേ പരിചയപ്പെടാൻ പറ്റൂ.. അഭി പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു കസിനെ കുറിച്ച്. പക്ഷേ ഇത്രയ്ക്ക് സുന്ദരി ആണെന്ന് പറഞ്ഞിട്ടില്ല കേട്ടോ..
സംസാരം കേട്ടപ്പോൾ തന്നെ അവന്റെ സ്വഭാവം മനസ്സിലായി. അതിനാൽ മറുപടി ഒന്നും പറയാതെ ഞാൻ പോവാൻ ആയി
തിരിഞ്ഞു. അപ്പോഴേക്കും അവൻ എന്റെ മുന്നിലേക്ക് ചാടി നിന്നു.
ആഹാ അങ്ങനെ അങ്ങ് പോയാലോ.. അറ്റ്ലീസ്റ്റ് നമുക്കൊന്ന് പരിചയപെടുകയെങ്കിലും വേണ്ടെ… ഞാൻ ജിതിൻ .. സുന്ദരിയുടെ പേരെന്താ..
ഞാൻ മറുപടി നൽകാതെ അവന്റെ മുന്നിലൂടെ നടന്നു നീങ്ങിയതും അവൻ എന്റെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു അവന്റെ മാറോടു ചേർത്തു നിർത്തിയതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം ഞാൻ പതറിയെങ്കിലും അടുത്ത നിമിഷത്തിൽ എന്റെ വലതു കൈ അവന്റെ മുഖത്ത് പതിഞ്ഞു
നീ വിചാരിച്ച ആളല്ല ഞാൻ… ഓർത്തോ…
വിറപൂണ്ടു ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അഭിയേട്ടൻ ഓടി വരുന്നത് കണ്ടു.
എന്താ സായു.. എന്താ അവിടെ?
അഭിയേട്ടന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
ഒന്നുമില്ല .. കൂട്ടുകാരനോട് പറഞ്ഞേക്കൂ… എല്ലാ പെണ്ണുങ്ങളെയും ഒരേ ത്രാസിൽ ഇട്ട് അളന്നു നോക്കരുതെന്ന്…
ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു.
കൂട്ടുകാർ എല്ലാം അപ്പോൾ തന്നെ യാത്ര പറഞ്ഞു ഇറങ്ങുന്നത് റൂമിൽ നിന്നും ഞാൻ കേട്ടു.
അഭിയേട്ടൻ ആദ്യമായി എന്നെ തിരഞ്ഞു റൂമിലേക്ക് വന്നു.
എന്നെ ഫേസ് ചെയ്യാൻ അഭിയേട്ടൻ വല്ലാതെ ബുദ്ധിമുട്ടുന്നത് പോലെ… എന്നോട് തല്ലു കൂടാൻ വേണ്ടി വീറോടെ എന്റെ മുന്നിൽ തലയുയർത്തി നിൽക്കുന്ന അഭിയേട്ടനിൽ നിന്നും ഇപ്പോൾ പരുങ്ങലോടെ എന്റെ മുഖത്തേക്ക് നോക്കാതെ നിൽക്കുന്ന അഭിയേട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
എന്തേ അഭിയേട്ടാ..
അത്.. അത്… അവന് വേണ്ടി ഞാൻ സോറി പറയുന്നു.. അവൻ അറിയാതെ ചെയ്തതാണ്.
ആഹാ.. കൂട്ടുകാരന് വേണ്ടി വക്കാലത്തും കൊണ്ട് വന്നതാണല്ലേ. ഞാൻ വിചാരിച്ചു എന്നെ സമാധാനിപ്പിക്കാൻ വന്നതായിരിക്കും എന്ന്
ഏയ് അങ്ങനെ അല്ല…
പിന്നെ എങ്ങനെയല്ലാന്ന്… കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ വീട്ടിൽ കയറ്റാൻ കൊള്ളാവുന്നവരെ എടുക്കണം . അതോ ഇയാളും അയാളെ പോലെ തന്നെ ആണോ
വേണ്ടാതീനം പറയരുത്. അഭിയേട്ടന്റെ കൈകൾ എന്നെ തല്ലാൻ ആയി പൊന്തി
ആഹാ…കൂട്ടുകാരൻ വേണ്ടാതീനം കാട്ടിയതും പോരാ.. എന്നെ തല്ലുന്നോ.. ഞാൻ അമ്മമ്മയോടൊന്ന് പറഞ്ഞ് കൊടുക്കട്ടെ
പ്ലീസ് സായു പ്ലീസ്.. പറയല്ലേ
അഭിയേട്ടൻ കൈകൾ കൂപ്പി നിന്നു
ഓഹ് എന്തൊരു രസമാ അഭിയേട്ടനെ ഇപ്പോൾ കാണാൻ. ഇങ്ങനെ ഒരു ഭാവവും ഉണ്ടായിരുന്നു അല്ലേ.എന്തായാലും ഇപ്പോൾ അമ്മമ്മയോട് പറയാൻ ഉദ്ദേശിക്കുന്നില്ല.. പക്ഷേ ഇനി എന്നോട് എന്തിനെങ്കിലും വഴക്കിനു വന്നാൽ എന്റെ ശിവൻ ആണേ സത്യം ഞാൻ പറഞ്ഞു കൊടുക്കും. ഓക്കേ
ഓഹ് ഒന്ന് പോടീ നീ.. നിന്നെ പേടിച്ചു ഞാൻ നിന്നെ ഓച്ചനിച്ചു നിൽക്കും എന്ന് കരുതിയോ.. നീ ആരോടാച്ച ചെന്ന് പറയ്… എനിക്കും ഉണ്ട് കുറച്ചു പറയാൻ.. അവനെ കണ്ടപ്പോൾ നീ ഒന്ന് ഇളകി എന്നും ഞാൻ വരുന്നത് കണ്ടപ്പോൾ നല്ല പിള്ള ചമയാൻ വേണ്ടി പ്ലേറ്റ് മാറ്റിപ്പിടിച്ചതാണെന്നും അവൻ പറഞ്ഞെടീ… കോളേജിൽ കയറിയതേയുള്ളൂ . അപ്പോഴേക്കും അവൾ വളയ്ക്കാൻ തുടങ്ങിയിരിക്കുന്നു. നാണമില്ലെടീ നിനക്ക്..
നാണം തീരെ ഇല്ല .. അതുകൊണ്ടാണല്ലോ ഞാൻ അവനോട് ഒരു ഉമ്മ കൂടി ചോദിച്ചത്. അപ്പോഴേക്കും കറക്റ്റ് സമയത്ത് എഴുന്നള്ളിയല്ലോ തമ്പുരാൻ..എല്ലാം നശിപ്പിച്ചു..എന്താ ചെയ്യാ എന്റെ യോഗം ഇങ്ങനെ ആയി പോയി.. ആകെ ഒരു മുറച്ചെറുക്കൻ ഉള്ളതാ.. അവന്റെ കോലം കണ്ടാൽ കഴിച്ചതെല്ലാം അപ്പോൾ തന്നെ ഛർദിക്കാൻ തോന്നും. അപ്പോൾ പിന്നെ ഭംഗിയുള്ള പയ്യന്മാരെ കണ്ടാൽ ഞാൻ ഒന്ന് ഇളകി എന്നൊക്കെ വരും. അതിന് എന്നെ കുറ്റപ്പെടുത്താൻ പറ്റുമോ എന്റെ മുറച്ചെറുക്കാ..
പോടീ അസത്തെ അവിടുന്ന്.. മര്യാദയ്ക്ക് നിന്നാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ നിന്നെ എന്റെ വീട്ടിൽ നിന്ന് ആട്ടിയോടിപ്പിക്കാൻ ഒക്കെ എനിക്കറിയാം.. ആരും ഇല്ലാത്തവളല്ലേ എന്ന് കരുതി സഹതാപം കാണിക്കുമ്പോൾ അവൾ ഇവിടുത്തെ രാജ്ഞി ആവാൻ നോക്കുകയാ.. നിന്റെ സ്വഭാവം അത്രയ്ക്ക് നന്നായത് കൊണ്ടല്ലെടീ നിന്റെ പപ്പയുടെ വീട്ടുകാർ കൂടി തിരിഞ്ഞു നോക്കാത്തത്.
അത് കൊണ്ടു തന്നേടാ… പിന്നെ എനിക്ക് അവകാശപ്പെട്ട വീട്ടിൽ തന്നെയാ ഞാൻ നിൽക്കുന്നത്.. അല്ല എന്ന് തെളിയിപ്പിക്കാൻ വല്ല രേഖയും ഉണ്ടെങ്കിൽ കൊണ്ടു വാഡാ
ഡാ എന്നോ… ആദ്യം വയസ്സിനു മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്ക്.. എന്നിട്ട് മതി മറ്റു ആണുങ്ങളെ കാണുമ്പോൾ വളയ്ക്കാൻ നോക്കൽ…
എന്നാലും എന്റെ അഭിയേട്ടാ… എന്നാ ആ ചേട്ടന്റെ ഗ്ലാമർ.. ഇനിയും ആ ചേട്ടനെ ഇങ്ങോട്ട് കൊണ്ടു വരണേ.. കണ്ട് കൊതി തീർന്നില്ല..
നിന്നോട് സംസാരിച്ചാൽ എന്റെ ഉള്ള സംസ്കാരം കൂടി ഇല്ലാണ്ടാവും.. എങ്ങനെ ഇങ്ങനെയൊന്ന് ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായി.
അതും പറഞ്ഞ് അഭിയേട്ടൻ ചാടി തുള്ളി റൂമിൽ നിന്നും പോയി.
പൊതുവെ അമ്മമ്മയോ അമ്മായിയോ വന്നു ഞങ്ങളുടെ തല്ല് പിരിക്കുന്നവരെ രണ്ടു പേരും മത്സരിച്ചു അങ്ങോട്ടും ഇങ്ങോട്ടും പറയുമായിരുന്നു. ഇന്നിപ്പോൾ അവർ വരുന്നതിനു മുന്നേ അഭിയേട്ടൻ തടി തപ്പിയതാണെന്ന് എനിക്ക് മനസ്സിലായി.. ഞാൻ അമ്മമ്മയോട് പറഞ്ഞ് കൊടുക്കുമോ എന്ന് ആൾക്ക് നല്ല പേടിയുണ്ട്. പക്ഷെ സമ്മതിച്ചു തരാൻ വയ്യാ..
പിറ്റേന്ന് അഭിയേട്ടൻ കോളേജിൽ ഇറങ്ങാൻ നേരം ഞാൻ വേഗം ഉമ്മറത്തേക്കോടി..
അഭിയേട്ടാ… ഏട്ടനോട് എന്റെ അന്വേഷണം പറയണേ..
ഏത് ഏട്ടനോട്…
അവൻ നെറ്റി ചുളിച്ചു ചോദിച്ചു
ഇന്നലെ വന്ന ചുള്ളൻ ചേട്ടനില്ലേ…. ജിതിൻചേട്ടൻ … എന്റെ ജിത്തൂവേട്ടനോട്…
അവൻ എന്നെ ദഹിപ്പിച്ചൊന്നു നോക്കി ഒന്നും മിണ്ടാതെ പോയി… നേരമില്ലാത്തത് കൊണ്ടാവും ഒന്നും തിരിച്ചു പറയാത്തത്.
അന്ന് വൈകുന്നേരം ഉമ്മറകോലായയിൽ അമ്മമ്മയുടെ മടിയിൽ കിടന്നു കോളേജിലെ വിശേഷങ്ങൾ പറയുമ്പോൾ അവനും അവിടെ വന്നിരുന്നു.
മുഖവുര ഇടാൻ എന്നോണം അവൻ പറഞ്ഞു
അച്ഛമ്മേ… എനിക്കൊരൂട്ടം പറയാനുണ്ട്
ഹാ പറ മോനേ…
അവന്റെ ഫോൺ തുറന്ന് അമ്മമ്മയ്ക്ക് എന്തോ കാണിച്ചു കൊടുത്തു.
ഇതാരാടാ…. നല്ല ഐശ്വര്യമുള്ള കുട്ടി. ..
അമ്മമ്മ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു
പ്രണയമഴ 02
അച്ഛമ്മേ… എനിക്കൊരൂട്ടം പറയാനുണ്ട്
ഹാ പറ മോനേ…
അവന്റെ ഫോൺ തുറന്ന് അമ്മമ്മയ്ക്ക് എന്തോ കാണിച്ചു കൊടുത്തു.
ഇതാരാടാ…. നല്ല ഐശ്വര്യമുള്ള കുട്ടി. ..
അമ്മമ്മ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു.
എന്റെ കൂടെ പഠിക്കുന്നതാണ് .. ഈ കുട്ടിയെ നമ്മുടെ വീട്ടിലെ മരുമകൾ ആയി കൊണ്ടു വരുന്നതിൽ തെറ്റുണ്ടോ അച്ഛമ്മേ…
അവൻ പറയുമ്പോൾ എന്നെയൊന്നു പാളി നോക്കി. ഞാൻ അങ്ങോട്ട് നോക്കാതെ എന്റെ ഫോണിൽ ഓരോന്ന് തോണ്ടി കൊണ്ടിരുന്നു.
അതിന് കല്യാണം കഴിക്കാൻ മാത്രം വലിയ ചെക്കൻ ആയോ അച്ഛമ്മേടെ കുട്ടി. അതിനൊക്കെ സമയം ഇഷ്ടം പോലെ കിടക്കുകയല്ലേ..
അമ്മമ്മ എന്തോ ഓർത്തെന്ന പോലെ വീണ്ടും പറഞ്ഞു..
അന്യ വീട്ടിലെ കുട്ടിയെ തന്നെ വേണോ നിനക്ക് വേളി കഴിക്കാൻ .. ഇവൾ നിന്റെമുറപ്പെണ്ണല്ലേ… ഞാൻ മാത്രമല്ല രാജനും സുമതിയുമൊക്കെ അങ്ങനെ തന്നെ കരുതിയിരിക്കുന്നത്… ഇവളെ നിന്റെ കയ്യിൽ ഏൽപ്പിക്കണം എന്ന്..എന്റെ മോളെ വേറൊരു വീട്ടിലേക്ക് പറഞ്ഞയക്കാ എന്ന് വെച്ചാൽ… അച്ഛമ്മയ്ക്ക് അത് ഓർക്കാൻ കൂടി വയ്യ മോനേ.. എന്റെ കണ്ണടയും വരെ അവൾ എന്റെ കണ്മുന്നിൽ തന്നെ വേണം എന്നാ എന്റെ ആഗ്രഹം.
അതിനെന്തിനാ അച്ഛമ്മ സങ്കടപ്പെടണേ… അവളെ എന്നും കാണണം എന്നല്ലേ.. ആ ആഗ്രഹം ഇല്ലാതാക്കേണ്ട.. നമ്മുടെ അപ്പുറത്തെ വീട്ടിലെ നാരായണേട്ടന്റെ രമേശിനെ കൊണ്ട് ഇവളെ കല്യാണം കഴിപ്പിച്ചു വിടാം .. എന്നാ എന്നും ഇവളെ കാണേo ചെയ്യാം പിന്നെ അവനെ ഇടയ്ക്കിടെ ഗുണ്ടായിസം കാട്ടിട്ട് പോലീസ് പിടിച്ചോണ്ട് പോവുമ്പോൾ അവൾക്കിവിടെ വന്നു നിൽക്കേം ചെയ്യാം.എന്താടീ.. നിനക്ക് സമ്മതം അല്ലേ?
അവൻ മുപ്പത്തി രണ്ടു പല്ലും കാട്ടി എന്നെ നോക്കി ഇളിച്ചു കാണിച്ചു
അഭിയേട്ടനേക്കാൾ എന്തു കൊണ്ടും നല്ലത് രമേശേട്ടൻ തന്നെയാ.. അഭിയേട്ടനെ കല്യാണം കഴിക്കേണ്ട ഒരവസ്ഥ വന്നാൽ വല്ല ട്രെയിനിനടിയിലും തല വെയ്ക്കുന്നതാവും ഭേദം..
അവന്റെ ശ്രദ്ധയൊന്ന് മാറിയ നിമിഷം ഞാൻ വേഗം അവന്റെ ഫോൺ കൈക്കലാക്കി.. ആ പെൺകുട്ടിയുടെ ഫോട്ടോ സൂം ചെയ്ത് ഞാൻ പൊട്ടിപ്പൊട്ടി ചിരിച്ചു..
ഇതാണോ അമ്മമ്മേ ഇവന്റെ ഐശ്വര്യ റാ യ്..
ഞാൻ പരമാവധി പുച്ഛിച്ചു ചിരിച്ചു.
എന്താടീ അവൾക്കൊരു കുറവ്. നിന്നെക്കാൾ എന്ത് കൊണ്ടും ബെറ്ററാ.. ദാവണിയും ചുറ്റി ചന്ദന കുറിയും തൊട്ട് മുട്ടറ്റം നീളമുള്ള മുടിയിൽ തുളസി കതിരും ചൂടി മുന്നിൽ വന്ന് നിൽക്കുമ്പോൾ തന്നെ നിന്ന നിൽപ്പിൽ തൊഴാൻ തോന്നും. നിനക്കൊരു കസവു സാരി പോലും നേരാവണ്ണം ചുറ്റാൻ അറിയുമോടീ.. അവളുടെ മുടി കണ്ടില്ലേ അച്ഛമ്മേ…കുരുവികൂട് പോലെ..
അവൻ ആർത്തു ചിരിച്ചു.
ഹാ എന്നാൽ നിന്റെ കെട്ട്യോളെ അമ്പലത്തിലെ ദേവി ആയി പ്രതിഷ്ഠിച്ചോ ?
ഹാ അപ്പോൾ അവൾ സുന്ദരി ആണെന്ന് മോളങ്ങു സമ്മതിച്ചു തന്നു അല്ലേ.
അയ്യടാ.. പാടത്തു കെട്ടി തൂക്കി വെച്ച കോലം പോലെയുണ്ട്.. ഇത്തിരി തൊലി വെളുപ്പുണ്ടായാൽ അത് സൗന്ദര്യം ആണെന്ന് മോന് തോന്നുന്നുണ്ടാവും. പക്ഷേ ഞങ്ങൾക്ക് തോന്നുന്നില്ല.അല്ലേ അമ്മമ്മേ
ഹാ എനിക്കിത്ര സൗന്ദര്യ ബോധമേ ഉള്ളൂ.എന്തായാലും നിന്നെക്കാൾ എന്ത് കൊണ്ടും കൊള്ളാം..നാളെ നീ ഏടത്തിയമ്മ എന്ന് വിളിക്കേണ്ട കുട്ടിയാ.. നേരാവണ്ണം നോക്കിയിട്ട് എന്റെ ഫോൺ ഇങ്ങു ഏട്ടന് തന്നേ മോള്..
ഓഹ് കണ്ടിരിക്കാൻ മാത്രം ഉണ്ട് താനും.. ഇന്നാ ഫോൺ പിടിച്ചോ
ഞാൻ കൈയ്യിൽ ശക്തിയായി ഫോൺ വെച്ചു കൊടുത്തു…
ആ പിന്നെ അഭിയേട്ടാ..ജിത്തുവേട്ടന്റെ ഫോട്ടോ ഫോണിൽ ഉണ്ടെങ്കിൽ എനിക്കൊന്നു സെൻറ് ചെയ്യണേ. പിന്നെ ഫോൺ നമ്പറും കൂടി അയച്ചേക്ക് .. സമയം കിട്ടുമ്പോൾ ഒക്കെ ചാറ്റാലോ.
മതി മതി രണ്ടാളും തല്ലു കൂടിയത്. എന്റെ ചെവി പൊട്ടിപോകും ഇപ്പോൾ.. എന്റീശ്വരാ ഈ കുട്ടികൾ എന്നായിനി സ്നേഹത്തോടെ ഒന്ന് സംസാരിക്കുന്നതൊന്ന് കാണാൻ കഴിയുക.. അമ്മമ്മ ഇടയിൽ കയറി പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഞങ്ങളുടെ തല്ലുകൂടലിന്റെ തീവ്രത കൂടി വന്നതേയുള്ളൂ.
എനിക്ക് സാരിഉടുക്കാൻ അറിയില്ല എന്നത് ഒരു കുറച്ചിലായി എനിക്ക് തന്നെ ഫീൽ ചെയ്തു. യൂട്യൂബിൽ വീഡിയോ നോക്കി അധികം വൈകാതെ തന്നെ സാരി വൃത്തിയിൽ ഉടുക്കാൻ പഠിച്ചു. പിറ്റേന്ന് തന്നെ രാവിലെ സാരിയും ചുറ്റി അമ്പലത്തിലേക്ക് പോയി.
തിരിച്ചു വരുമ്പോൾ പുറത്തു അഭിയേട്ടൻ എന്നെയും നോക്കി നിൽക്കുന്നത് കണ്ടു.. തെല്ലൊരു ഗർവ്വോടെ ഞാൻ തലയും ഉയർത്തി നടന്നു. അങ്ങനെ ഒന്നും എന്നെ തളർത്താൻ ആവില്ല മോനേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ അടുത്ത് എത്താനായതും അഭിയേട്ടൻ അകത്തേക്ക് നോക്കി എല്ലാവരെയും വിളിച്ചു കൂട്ടി.
അമ്മമ്മയും അമ്മായിയും എന്താണെന്നറിയാനുള്ള വെപ്രാളത്തിൽ ഓടി വന്നു.
അച്ഛമ്മേ.. നോക്കിയേ… നമ്മുടെ പറമ്പിൽ ചാരി വെച്ചിരുന്ന തോട്ടിയിതാ സാരിയും ഉടുത്തു നടന്നു വരുന്നു
അവൻ എന്നെ ചൂണ്ടിക്കാട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
രാവിലെ തന്നെ തുടങ്ങിയോ രണ്ടും അമ്മായി കെറുവിച്ച് കൊണ്ട് വന്ന സ്പീഡിൽ തന്നെ അകത്തേക്ക് പോയി.
എന്തിനാടാ അവളെ രാവിലെ തന്നെ വിഷമിപ്പിക്കുന്നെ.. അമ്മമ്മയുടെ മോള് അടുത്തു വന്നേ.. എന്റെ സരളയിപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ എന്റെ മോള് ഇത്രയും വലുതായത് അവൾക്ക് കൺനിറച്ചു കാണാമായിരുന്നില്ലേ..
അമ്മമ്മ അതും പറഞ്ഞു കണ്ണീർ തൂകി
എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അഭിയേട്ടൻ കാണാതിരിക്കാൻ ഞാൻ തല കുനിച്ചു നിന്നു.
കൊച്ചു മോൾ വലുതായി എന്ന് അച്ചമ്മക്കും തോന്നി തുടങ്ങിയല്ലോ അല്ലേ.. ഇനി ഇവളെ കെട്ടിച്ചു വിട്ടാലോ അച്ഛമ്മേ .. എന്റെ പെണ്ണ് ഇങ്ങോട്ട് വരുമ്പോൾ പോര് കാണിക്കാൻ ഇവൾ ഇവിടെ ഉണ്ടാവരുത്.
എനിക്കത്ര ഉള്ളൂ…അല്ല അച്ഛമ്മേ അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ കൊച്ചുമോൾക്കെന്താ ഒരു കല്യാണാലോചന പോലും വരാത്തെ.. ഈ പ്രായത്തിലുള്ള പെൺകുട്ട്യോൾ ഉള്ള വീടാണെങ്കിൽ രാവിലെ തന്നെ ബ്രോക്കർമാരുടെ ക്യു ആവും.. ഇവിടെ ഒരു മരുന്നിനു പോലും ആരും വരുന്നില്ലല്ലോ..
അത്രയും നേരം ഒന്നും മിണ്ടാതിരുന്ന എന്റെ ക്ഷമ അപ്പോഴേക്കും നശിച്ചിരുന്നു . വർദ്ധിച്ച ദേഷ്യത്തോടെ ഞാൻ പറഞ്ഞു
എന്റെ കാര്യം ഓർത്ത് അഭിയേട്ടൻ ടെൻഷൻ ആവേണ്ട.. ഞാൻ കെട്ടുപ്രായം കഴിഞ്ഞു നിന്നാലും അഭിയേട്ടന് ഞാൻ ഒരു ശല്യം ആവില്ല.. എന്റെ പപ്പയും അമ്മയും ഉള്ളപ്പോൾ തന്നെ അഭിയേട്ടന് ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമില്ല… എനിക്കും ഇവിടെ നിൽക്കാൻ ഇഷ്ട്ടമായത് കൊണ്ടല്ല… ഇപ്പോൾ ഇതെന്റെ നിവൃത്തി കേടായിപ്പോയി.. പിന്നെ എന്റെ അമ്മമ്മയെ ധിക്കരിച്ചു ഒന്നും ചെയ്യാനും പറ്റണില്ല. അഭിയേട്ടാ… ഒന്നോർത്തോളൂ… എന്റെ വീടാണിതെന്നും പറഞ്ഞു അഭിയേട്ടൻ എന്നെ ആട്ടുമ്പോഴെല്ലാം എന്റെ അമ്മയ്ക്കും കൂടി അവകാശപെട്ട വീട്ടിൽ നിന്നാണ് എന്നെ പുറത്താക്കാൻ നോക്കുന്നത്. അമ്മമ്മേ … എനിക്ക് മതിയായി… എന്നെ ഇവിടെ നിന്നും പോവാൻ ഒന്ന് സമ്മതം മൂളാമോ.. ഇനിയും അധികപറ്റായി എനിക്കിവിടെ നിൽക്കാൻ വയ്യാത്തോണ്ടാ… പ്ലീസ് അച്ഛമ്മേ…
പെട്ടെന്നുള്ള എന്റെ പൊട്ടിക്കരച്ചിൽ കേട്ട് അവൻ അന്ധാളിച്ചു നിന്നു..
ഇങ്ങോട്ട് ഒന്ന് പറഞ്ഞാൽ അങ്ങോട്ട് പത്ത് പറയുന്ന ഞാനാണ് കുട്ടികളെ പോലെ ഏങ്ങി കരയുന്നത്..
അമ്മമ്മയും ആകെ വല്ലാതെ ആയിട്ടുണ്ട്..
ഞാൻ വേഗം റൂമിലേക്ക് ഓടി കതകടച്ചു.
എല്ലാവരും മാറി മാറി വന്നു റൂം തുറക്കാൻ പറഞ്ഞെങ്കിലും വാതിൽ തുറന്നതേയില്ല..
അമ്മമ്മ ഞാൻ പുറത്തിറങ്ങാതെ പച്ച വെള്ളം കുടിക്കില്ല എന്ന പ്രതിജ്ഞയിൽ അവസാനം ഞാൻ മുട്ടുമടക്കി.. ഉച്ചയായപ്പോൾ എനിക്ക് വാതിൽ തുറക്കേണ്ടി വന്നു.. അത്രയും നേരം എന്റെ ജീവിതത്തിലെ വിലപ്പെട്ട തീരുമാനങ്ങൾ എടുക്കുകയായിരുന്നു ഞാൻ ..
ഇനി അഭിയേട്ടനോട് ഒരക്ഷരം അങ്ങോട്ട് മിണ്ടാൻ പോവില്ല.. എന്നെ എന്തൊക്കെ പറഞ്ഞാലും മൗനം പാലിക്കുക തന്നെ. പിന്നെ കോഴ്സ് കഴിയാൻ ആയി.. വേഗം ഒരു ജോലി തരപ്പെടുത്തി ഈ വീട്ടിൽ നിന്നും ഇറങ്ങണം.. ഇനി അമ്മമ്മയുടെ കരച്ചിലിൽ മനസ്സ് പതറിയാൽ ഇനിയും അഭിയേട്ടന്റെ അവഹേളനങ്ങൾ കേൾക്കേണ്ടി വരും.. പിന്നേ ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീട്.. അമ്മയുടെയും പപ്പയുടെയും സ്വത്തുക്കളിൽ എനിക്ക് അവകാശമുണ്ട്. പക്ഷെ അതൊന്നും അല്ലാതെ എന്റെ അധ്വാനം കൊണ്ട് സമ്പാദിച്ച പൈസ കൊണ്ട് ഒരു മൂന്ന് സെന്റിൽ ഒരു കൊച്ചു വീട്.. അതിന് അവകാശം പറയാനോ എന്നെ ആട്ടിയോടിക്കാനോ ആരും വരരുത്.. ഇനി സ്വപ്നത്തിലേക്കുള്ള യാത്ര എത്രയും പെട്ടെന്ന് തുടങ്ങണം… ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
പിന്നീടുള്ള ഒരാഴ്ച അഭിയേട്ടൻ എന്നോട് ഒന്നും മിണ്ടിയില്ലെങ്കിലും പതിയെ ആദ്യത്തെ പോലെ തല്ലുകൂടാൻ ശ്രമിച്ചു നോക്കി.. എന്റെ മൗനത്തിനു മുന്നിൽ അഭിയേട്ടൻ അവസാനം പത്തി മടക്കി.
അഭിയേട്ടൻ ടൗണിൽ തന്നെ ഒരു ഓഫീസിട്ട് അത്യാവശ്യം തിരക്കുള്ള ആർക്കിടെക്ടർ ആയി മാറിയിരുന്നു. ഞങ്ങൾക്കിടയിലുള്ള മൗനം വീടിന്റെ അന്തരീക്ഷം ആകെ മാറ്റി മറിച്ചു.. വീടാകെ ഉറങ്ങിയത് പോലെ ആയിഎന്ന് പറഞ്ഞു മുത്തശ്ശി പരിഭവിച്ചു കരയാൻ തുടങ്ങി.
കോളേജിൽ നടന്ന ക്യാമ്പസ് സെലെക്ഷൻ വഴി ബാംഗ്ലൂരിലുള്ള ഒരു IT കമ്പനിയിൽ എനിക്ക് പ്ലേസ്മെന്റ് ആയി എന്ന വിവരം തുള്ളിച്ചടിയാണ് ഞാൻ വൈകുന്നേരം എല്ലാവരെയും അറിയിച്ചത്. ഞാൻ പ്രതീക്ഷിച്ചത് പോലെ ആരിലും സന്തോഷം കണ്ടില്ല. ഓഫീസിൽ നിന്നും വന്ന് രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോളാണ് അമ്മായി അഭിയേട്ടനോട് ഈ വിവരം പറഞ്ഞത്. അവൻ ഒന്ന് അമർത്തി മൂളി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
രണ്ടുമാസം കഴിഞ്ഞാൽ ഈ വീട്ടിൽ നിന്നും ഇറങ്ങി പുതിയൊരു ലോകത്തേക്ക് ചേക്കേറുകയാണ്.ഓർക്കും തോറും ആധിയാണ്.. പക്ഷേ പേടിച്ചു പിൻ വലിയാനാവില്ല. സ്വപ്നങ്ങൾ നേടി എടുക്കണം എന്നുണ്ടെങ്കിൽ ധൈര്യവതി ആയേ തീരൂ..
ഞാൻ ബാംഗ്ലൂരിലേക്ക് പോവാണ് എന്ന് അറിഞ്ഞപ്പോ തൊട്ട് അമ്മമ്മ കിടപ്പിലായതാണ്.അമ്മമ്മയെ കാണുമ്പോൾ സങ്കടം ഉണ്ട്.. പക്ഷേ…….
മരണവീട് പോലെ ആയിരിക്കുന്നു ഇപ്പോൾ വീടിന്റെ അവസ്ഥ.. ആരും തമ്മിൽ സംസാരം ഇല്ല. അഭിയേട്ടൻ എന്റെ മുന്നിലേക്ക് തന്നെ വരാതെ ആയി.. ഇനി അഥവാ മുന്നിൽ പെട്ടാലും കാണാത്ത പോലെ നടക്കാൻ രണ്ടാളും ഇതിനകം പഠിച്ചു കഴിഞ്ഞിരുന്നു.
ബാംഗ്ലൂരിലേക്ക് പോകുന്നതിന്റെ രണ്ടു ദിവസം മുന്നേ സന്ധ്യാസമയം കുളക്കടവിൽ ഇരുന്നു ഓരോന്ന് ഓർക്കുമ്പോൾ ആണ് അടുത്താരോ വന്നിരിക്കുന്നത് പോലെ തോന്നിയത്
നോക്കിയപ്പോൾ അഭിയേട്ടൻ ആണ്..
ഒന്നും മിണ്ടാതെ അവൻ കുളത്തിലേക്കും നോക്കിയിരുന്നു….
എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല… നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ മെല്ലെ എണീറ്റു.. അപ്പോഴാണ് കയ്യിൽ ഒരു പിടിത്തം വീണത്..
സായു… കുറച്ചു നേരം ഇവിടെ ഇരിക്കൂ.
ഞാൻ അവിടെ ഇരുന്നതും കയ്യിലെ പിടുത്തം വിട്ടു..
നീ ബാംഗ്ലൂരിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു ലേ..
ഹ്മ്മ്… ഞാൻ മെല്ലെ മൂളി ..
എന്നോടുള്ള വാശി ആണോ ഇങ്ങനെ ഒരു തീരുമാനം എടുത്തതിനു പിന്നിൽ
ഞാൻ ഒന്നും മിണ്ടിയില്ല
അച്ഛമ്മ പറ്റെ കിടപ്പിലായി.. ഒരുപക്ഷെ നീ പോകുന്നില്ല എന്നറിഞ്ഞാൽ ഈ വയ്യായ്ക ഒക്കെ മാറിക്കോളും.
ഞാൻ എന്തിനാ അഭിയേട്ടാ ഇനിയും ഇവിടെ നിൽക്കുന്നത് ?അഭിയേട്ടന്റെ ആട്ടും തുപ്പും കേൾക്കാനോ… മടുത്തു എനിക്ക്.. ഇനി ഈ വീട്ടിലേക്ക് തിരിച്ചു വരാൻ ഇട വരുത്തരുതേ എന്ന് മാത്രമേയുള്ളൂ എന്റെ പ്രാർത്ഥന.
എന്റെ ഈ പറച്ചിൽ അഭിയേട്ടനിൽ ഒരു ഞെട്ടൽ ഉളവാക്കി
എന്താ സായു നീ ഈ പറയുന്നേ.. അപ്പോൾ ഇവിടെ ഉള്ളവർ നിനക്കാരും അല്ലേ
അല്ല… ഞാൻ കടുപ്പിച്ചു പറഞ്ഞു
അപ്പോൾ അച്ഛമ്മയോ
അവരെന്റെ ദൈവം ആണ്.. എനിക്ക് ജീവിക്കണം എന്ന് തോന്നുന്നത് തന്നെ അമ്മമ്മയെ കാണുമ്പോൾ മാത്രം ആണ്
അപ്പോൾ ഞാൻ നിനക്ക് ആരും അല്ലേ സായു…
ആണല്ലോ… ആരൊക്കെയോ ആണ്.. എന്നെ കരയിപ്പിച്ചവൻ.. എന്നെ അവഹേളിച്ചവൻ… എന്നെ ആട്ടിയിറക്കിയവൻ…അങ്ങനെ അങ്ങനെ ആരൊക്കെയോ ആണ്
അത്രേ ഉള്ളോ ഞാൻ… അതിനപ്പുറത്തേക്ക് ആരും അല്ലേ ഞാൻ…
ആരും അല്ല…
ഉറപ്പാണല്ലോ അല്ലേ
അതേ ആയിരം വട്ടം ഉറപ്പ്…
പിന്നെന്തിനാ ഞാൻ കെട്ടാൻ പോവുന്നവളുടെ ഫോട്ടോ ഞാൻ കാണാതെ എന്റെ മുറിയിൽ കയറി എന്റെ ഫോണിൽ നിന്നും ഡിലീറ്റ് ആക്കിയത്
ആര് പറഞ്ഞു ഞാൻ ആണെന്ന്… ദേഷ്യത്തോടെ ഞാൻ മുഖം തിരിച്ചു..
അതുപോലെ ആരെ കാണിക്കാൻ വേണ്ടിയാ സെറ്റ് സാരിയും ദാവണിയും മാറി മാറി അണിഞ്ഞു തുളസി കതിരും ചൂടി രാവിലെ അമ്പലത്തിലേക്ക് പോയിരുന്നത്.?
ജിത്തൂവേട്ടൻ അമ്പലത്തിൽ കാത്തു നിൽക്കാം എന്ന് പറഞ്ഞിരുന്നു… അവനെ കാണിക്കാൻ…
ആണോടീ എന്നും പറഞ്ഞു അഭിയേട്ടൻ എന്റെ കൈ പിടിച്ചു തിരിച്ചു.
വിട് അഭിയേട്ടാ.. എനിക്ക് നോവുന്നു…
എങ്കിൽ സത്യം പറ നിനക്ക് എന്നെ ഇഷ്ടമല്ലേ.. ഐ മീൻ പ്രണയം.. കാതൽ.. മൊഹബത്..
അയ്യേ.. അഭിയേട്ടനോടോ… ഒന്ന് പോയെ.. ജീവിതത്തിൽ ഏറ്റവും വെറുക്കുന്നത് ആരെയാ എന്ന് ചോദിച്ചാൽ അതിന് ഒരുത്തരം മാത്രേ ഉള്ളൂ… ആ ഉത്തരമാണ് അഭിയേട്ടൻ … ആ അഭിയേട്ടനോട് എനിക്ക് പ്രണയമോ… നോ നെവർ
സായു.. നീ തമാശ വിട്..
ഇല്ല അഭിയേട്ടാ ഞാൻ സത്യമാ പറയുന്നത്… അങ്ങനെ ഒരു ഫീലിംഗ്സ് തോന്നണം എന്നുണ്ടെങ്കിൽ എന്നോട് എന്തെങ്കിലും ഒരു നല്ല വാക്ക് അഭിയേട്ടൻ പറഞ്ഞാൽ അല്ലേ…എന്നും അഭിയേട്ടൻ എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ.. എന്നും എന്നെ കരയിപ്പിച്ചിട്ടേയുള്ളൂ..അങ്ങനെയുള്ള അഭിയേട്ടനോട് എനിക്കെങ്ങനെ പ്രണയം തോന്നാനാ
സായു… അത്…അങ്ങനെ ആയിപോയതാണ്.. വല്യ ഗൾഫുകാരി എന്ന പത്രാസ് കാണിക്കുന്ന നിന്നോട് വല്ലാത്തൊരു അസൂയ ആയിരുന്നു എനിക്ക് .. എന്നെ തീരെ മൈൻഡ് ചെയ്യാത്ത നിന്റെ അഹങ്കാരം കുറക്കാൻ വേണ്ടി വേണം വെച്ച് പറയുന്നതായിയുന്നു അതൊക്കെ..അന്ന് അവസാനമായി നിങ്ങൾ നാട്ടിലേക്ക് വന്നപ്പോൾ ‘ഗൾഫിലേക്ക് പോവുന്നത് വരെ എന്റെ വീട്ടിൽ നിൽക്കാൻ നാണമില്ലേ നിനക്ക്’ എന്ന് ചോദിച്ചത് അധികമായി പോയി എന്നറിയാമായിരുന്നു.. പോവുന്നതിനു മുന്നേ നിന്നോട് ക്ഷമ ചോദിക്കണം എന്നൊക്കെ കരുതിയിരുന്നു. അപ്പോഴല്ലേ അമ്മായിയുടെയും മാമയുടെയും മരണം.. പിന്നേ നിന്നെ കൂടുതൽ ഒന്നും പറഞ്ഞു വിഷമിപ്പിക്കേണ്ട എന്ന് കരുതി… പക്ഷേ അവരുടെ മരണ ശേഷം നീ വേറെ ഒരാളായി മാറുക ആയിരുന്നു.. ആരും കാണാതെ ഒറ്റക്കിരുന്നു നീ കരയുമ്പോൾ എന്റെ ചങ്ക് പിടഞ്ഞു .. നിന്നെ വീണ്ടും എന്റെ പഴയ സായു ആക്കാൻ വേണ്ടിയാണ് വേണം വെച്ച് ഞാൻ വീണ്ടും നിന്നെ കളിയാക്കാനും കുത്തി നോവിക്കാനും തുടങ്ങിയത്… അപ്പോൾ നീയും പഴയതു പോലെ ആയി.നമ്മുടെ കല്യാണം എന്ന അച്ഛമ്മയുടെ ആഗ്രഹത്തിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ എന്റെ മനസ്സിൽ ഇങ്ങനെയൊരു ഇഷ്ടം തോന്നിയതാണ് ..അച്ഛമ്മ നമ്മളോട് ആഗ്രഹം പറഞ്ഞ അന്ന് തന്നെ അച്ഛമ്മയോട് നീ കേൾക്കാതെ ഞാൻ സത്യം പറഞ്ഞിരുന്നു, അവളെ ശുണ്ഠിപിടിപ്പിക്കാൻ വേണ്ടി കാണിച്ചു തന്ന വെറും ഒരു ഫോട്ടോ മാത്രമാണ് അതെന്ന് .. അച്ഛനും അമ്മയും എല്ലാം നമ്മുടെ കല്യാണം സ്വപ്നം കണ്ടു നടക്കുന്നവർ ആണ്.. അതുകൊണ്ടാണ് പുറമെ നിന്നും ഒരു കല്യാണലോചന പോലും ഇതിനകത്തേക്ക് കൊണ്ടു വരാത്തത്. എല്ലാം അറിഞ്ഞിട്ടും നിന്റെ ദേഷ്യം കാണാൻ വേണ്ടി ആണ് ഓരോന്ന് പറഞ്ഞു പിന്നാലെ വന്നിരുന്നത് ..പക്ഷെ നീ അതൊക്കെ എൻജോയ് ചെയ്യുന്നുണ്ടെന്ന് കരുതി പോയി.. ക്ഷമിക്കെടീ …. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല.. പ്രോമിസ്.
അഭിയേട്ടൻ ഇനി എന്ത് ന്യായീകരണങ്ങൾ പറഞ്ഞാലും ഞാൻ വേദനിച്ചതിനു പകരമാവില്ല അതൊന്നും.. അതുകൊണ്ട് എന്നെ മറന്നേക്കൂ. ദയവ് ചെയ്ത് ഈ കാര്യവും പറഞ്ഞ് ഇനി എന്നെ ബുദ്ധിമുട്ടിക്കരുത്….
പിന്നെ അവിടെ നിന്നില്ല.. വീട്ടിലെത്തി എന്റെ മുറിയിലേക്ക് ഓടി കയറി വാതിലടച്ചപ്പോൾ പൊട്ടിക്കരയുകയായിരുന്നു ഞാൻ… എത്രയോ രാത്രികളിൽ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ… എത്രയൊക്കെ വാക്കുകൾ കൊണ്ട് അഭിയേട്ടൻ എന്നെ വേദനിപ്പിച്ചാലും ആരും കാണാതെ എന്നിലേക്ക് നീണ്ടു വരുന്ന ഒരു നോട്ടമുണ്ട്.. പ്രണയാതുരമായ ഒരു നോട്ടം.. അത് സത്യം തന്നെ അല്ലേ എന്നറിയാൻ വേണ്ടിയാണ് അന്നെന്റെ കയ്യിൽ പിടിച്ച ജിതിനോട് അന്വേഷണം പറയാനും ഫോട്ടോയും ഫോൺ നമ്പർ എല്ലാം തരണം എന്നൊക്കെ പറഞ്ഞത്.. അന്ന് അഭിയേട്ടന്റെ മുഖം കാണണമായിരുന്നു.. അഭിയേട്ടൻ അതിന് പകരം വീട്ടിയത് വേറൊരു പെൺകുട്ടിയുടെ ഫോട്ടോ അമ്മമ്മയ്ക്ക് കാണിച്ചു കൊടുത്താണ്.. എനിക്കിട്ട് പകരം വീട്ടിയതാണെന്ന് എനിക്കറിയാമെങ്കിലും ശാലീന സുന്ദരിയായ ആ കുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ എനിക്കാകെ സങ്കടമായി.. അഭിയേട്ടന്റെ മനസ്സിലെ പ്രണയ സൗന്ദര്യം ഇങ്ങനെ ആയിരുന്നോ.. മോഡേൺ ലുക്കിൽ നടന്നിരുന്ന ഞാൻ അതിന് ശേഷം സാരി ഉടുക്കാനും ദാവണി ചുറ്റാനുമെല്ലാം ഉത്സാഹം കാട്ടി.. ആ കുട്ടിയുടെ ഫോട്ടോ എന്റെ ഉറക്കം കെടുത്തിയിരുന്നു. അതുകൊണ്ടാണ് ഒരു ദിവസം അഭിയേട്ടൻ ബാത്റൂമിൽ കയറിയ തക്കത്തിൽ ആ കുട്ടിയുടെ ഫോട്ടോ വേഗം ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തത് ..
എനിക്ക് അഭിയേട്ടനോടുള്ള സ്നേഹം ആരും അറിയില്ല എന്ന വിശ്വാസത്തിൽ ആയിരുന്നു ഞാൻ. പക്ഷെ ഇന്നിപ്പോൾ അഭിയേട്ടൻ അക്കമിട്ട് ഓരോന്നായി പറഞ്ഞപ്പോൾ കള്ളത്തരം കണ്ടുപിടിച്ച കുട്ടിയുടെ അവസ്ഥയായി എനിക്ക്.. അഭിയേട്ടന്റെ മുന്നിൽ സത്യം സമ്മതിക്കാൻ ഒരു മടി.. ഞാൻ തോറ്റുപോവില്ലേ എന്നൊരു തോന്നൽ…എന്നിലെ വാശി ആയിരിക്കാം എന്നെക്കൊണ്ടപ്പോൾ അങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്.
ഒരുപക്ഷേ ഞാൻ എല്ലാം സത്യമാണെന്നു അംഗീകരിക്കുകയായിരുന്നെങ്കിൽ ആ നിമിഷം തൊട്ട് ഞങ്ങളുടെ പ്രണയകാവ്യത്തിന് തുടക്കം കുറിച്ചേനെ… വേണ്ടാ.. അങ്ങനെ ഒറ്റയടിക്ക് അഭിയേട്ടന്റെ മുന്നിൽ മനസ്സ് തുറക്കാനുള്ള സമയം ആയിട്ടില്ല.. സ്വപ്നങ്ങൾ ഒരുപാടുണ്ട്.. അതെല്ലാം സാഫല്യമാക്കണം.. അഭിയേട്ടൻ പൊഴിക്കുന്ന പ്രണയ മഴയിൽ ഞാൻ നനഞ്ഞു കുതിർന്നാൽ ഒരു പക്ഷേ ഞാൻ എന്നെ തന്നെ മറന്നു പോയെന്ന് വരും … വേണ്ടാ ഇപ്പോഴേ എന്റെ പ്രണയം അഭിയേട്ടൻ അറിയേണ്ട… ഇതിങ്ങനെ തന്നെ പോട്ടെ…
ബാംഗ്ലൂരിലേക്ക് എന്നെ കൊണ്ടാക്കുന്നത് അഭിയേട്ടൻ ആണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.. പക്ഷേ ഈ സംഭവത്തിന് ശേഷം എന്തോ ഒഴിച്ചു കൂടാൻ പറ്റാത്ത തിരക്കെന്നും പറഞ്ഞ് അഭിയേട്ടൻ മെല്ലെ ഒഴിയുന്നത് കേട്ടു.. അവസാനം രാജൻ മാമനാണ് എന്നെ കൊണ്ടാക്കിയത്.. അമ്മമ്മയുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നീറി കൊണ്ടേയിരുന്നു.. എല്ലാം നല്ല കാര്യങ്ങൾക്ക് വേണ്ടിയാണല്ലോ എന്നോർത്ത് ഞാൻ സ്വയം ആശ്വസിച്ചു.
ഇതുവരെ ഒറ്റയ്ക്ക് എവിടെയും താമസിക്കാത്ത ഞാൻ ബാംഗ്ലൂരിൽ എത്തിയപ്പോൾ ആകെ പകച്ചു പോയി.. പലപ്പോഴും തിരിച്ചു അമ്മമ്മയുടെ അടുത്തേക്ക് തന്നെ ഓടിപ്പോയാലോ എന്നാലോചിച്ചു.. അപ്പോഴെല്ലാം ഒരു സഹോദരിയെ പോലെ ചേർത്ത് പിടിച്ചത് നിമ്മി ആയിരുന്നു…
അഭിയേട്ടനെ വല്ലാതെ മിസ്സ് ചെയ്തു തുടങ്ങി.. നാട്ടിൽ സ്ഥിരമായതിനു ശേഷം ഒരു ദിവസം പോലും ആളെ കാണാതിരിക്കേണ്ടി വന്നിട്ടില്ല.. ജോലി തിരക്കായപ്പോൾ പലപ്പോഴും രാത്രിയിൽ വൈകി വരുമായിരുന്നു അഭിയേട്ടൻ.. അമ്മായി വാതിൽ തുറക്കുന്ന ശബ്ദം കേട്ടാൽ വേഗം ജഗ്ഗിലെ വെള്ളം ബാത്റൂമിൽ ഒഴിച്ചു കളഞ്ഞ് വെള്ളം നിറക്കാനെന്ന പോലെ ഞാൻ വേഗം അടുക്കളയിലേക്ക് വരും .. അപ്പോൾ ആളവിടെ ഇരുന്ന് അത്താഴം കഴിക്കുന്നത് കാണാം.. ചില ദിവസങ്ങളിൽ കാത്തിരുന്നു കാത്തിരുന്ന് ഞാൻ മെല്ലെ ഉറങ്ങിപോകും… പിന്നെ പുറത്തെ ബഹളം കേട്ട് ഞെട്ടി ഉണരുകയാണ് പതിവ്.. ബഹളത്തിന്റെ കാരണം എന്നും ഒന്ന് തന്നെ ആയിരിക്കും അഭിയേട്ടന്റെ ഫോൺ ചാർജർ കാണാൻ ഇല്ല എന്നോ ഇയർ ഫോൺ കാണാൻ ഇല്ല എന്നൊക്കെ ആയിരിക്കും.. കുറച്ചു സമയം കഴിഞ്ഞാൽ അമ്മായി എന്റെ വാതിലിൽ മുട്ടുമ്പോൾ ഞാൻ പുറത്തേക്ക് വരും
മോളെ നീ അഭിയുടെ ചാർജർ എടുത്തിട്ടുണ്ടോ?
ഇല്ല അമ്മായി ഞാൻ കണ്ടിട്ടില്ല…എന്ന് ഞാൻ പറയുമ്പോൾ അമ്മായിയുടെ പിറകിൽ നിന്നും പറയുന്നത് കേൾക്കാം
ഹാ അമ്മേ കിട്ടി എന്ന്..
എന്നെ കാണാൻ വേണ്ടി അഭിയേട്ടൻ ഒരുക്കിയ കള്ളത്തരം ആണതെന്ന് എനിക്ക് നല്ല പോലെ അറിയാം.. അതെല്ലാം ഞാൻ നന്നായി ആസ്വദിക്കാറും ഉണ്ട്.. പക്ഷേ അപ്പോഴൊക്കെ എന്റെ വിശ്വാസം എന്റെ കള്ളത്തരങ്ങൾ ഒന്നും അഭിയേട്ടൻ അറിയില്ല എന്നായിരുന്നു പക്ഷേ.. അന്ന് അഭിയേട്ടൻ നേരിട്ട് ചോദിച്ചപ്പോൾ ഞാൻ ആകെ ചൂളി പോയി.
അഭിയേട്ടന്റെ ശബ്ദമെങ്കിലും കേൾക്കണമെന്ന് എനിക്ക് തോന്നി..അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന അവസ്ഥയായി…. പക്ഷേ
എങ്ങനെ വിളിക്കും… എന്ത് പറഞ്ഞു വിളിക്കും… അറിയില്ല…
ഫോൺ എടുത്ത് അഭിയേട്ടന്റെ നമ്പർ കോൺടാക്ട് ലിസ്റ്റിൽ നിന്നും എടുത്തെങ്കിലും കാൾ ബട്ടണിൽ അമർത്താൻ വിരലുകൾ മടിക്കുന്നു…ഇത്രയ്ക്കെന്നെ ഇഷ്ട്ടപെടുന്ന ആളാണെങ്കിൽ എന്റെ വിവരങ്ങൾ അന്വേഷിച്ചു എനിക്കും വിളിക്കാലോ.. ഞാൻ ബാംഗ്ലൂരിലേക്ക് വരുന്ന ദിവസം അതിരാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു അഭിയേട്ടൻ.. ഞാൻ ഇറങ്ങുന്ന ടൈമിലെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു.. അതും ഉണ്ടായില്ല…ഇവിടെ വന്നിട്ടിപ്പോൾ ഇത്രയും ദിവസമായി.. എനിക്ക് സുഖമാണോ.. താമസമൊക്കെ ok ആയോ.. ഓഫീസിലെ ജോലിയൊക്കെ എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചു വിളിക്കാമായിരുന്നല്ലോ…
എന്നും ഞാൻ അമ്മമ്മയെ വിളിച്ചു ഓഫീസിലെ വിശേഷങ്ങൾ പറഞ്ഞു കൊടുക്കും.. അമ്മമ്മ സംസാരിക്കുമ്പോൾ തൊട്ടപ്പുറത്തു നിന്നും അഭിയേട്ടന്റെ ശബ്ദം കേൾക്കുന്നുണ്ടോയെന്നു കാതോർക്കും.. അമ്മമ്മയും അഭിയേട്ടനെ കുറിച്ച് ഒന്നും പറയാറില്ല.. എനിക്കാണെങ്കിൽ ചോദിക്കാനും മടി…
പ്രണയമഴ 03
എന്നും ഞാൻ അമ്മമ്മയെ വിളിച്ചു ഓഫീസിലെ വിശേഷങ്ങൾ പറഞ്ഞു കൊടുക്കും.. അമ്മമ്മ സംസാരിക്കുമ്പോൾ തൊട്ടപ്പുറത്തു നിന്നും അഭിയേട്ടന്റെ ശബ്ദം കേൾക്കുന്നുണ്ടോയെന്നു കാതോർക്കും.. അമ്മമ്മയും അഭിയേട്ടനെ കുറിച് ഒന്നും പറയാറില്ല.. എനിക്കാണെങ്കിൽ ചോദിക്കാനും മടി…
ബാംഗ്ലൂരിൽ വന്നിട്ട് ദിവസങ്ങൾ ഇപ്പോൾ മാസങ്ങൾ ആയി മാറിയിരിക്കുന്നു.. അമ്മമ്മയ്ക്ക് വിളിച്ചാൽ ഇപ്പോൾ ഒന്നേ എന്നോട് ചോദിക്കാനുള്ളൂ വരുന്നില്ലേ എന്ന്..അവസാനം മൂന്ന് മാസങ്ങൾക്കു ശേഷം നാട്ടിൽ പോവാം എന്ന് വെച്ചു.. ഇനിയും അഭിയേട്ടനെ കാണാതെ… ആ ശബ്ദം കേൾക്കാതെ പിടിച്ചു നിൽക്കാൻ വയ്യ..
ബാംഗ്ലൂരിൽ നിന്നും രാത്രി ബസ് കയറി.. രാവിലെ നാട്ടിൽ എത്തും.. അഭിയേട്ടൻ കൊണ്ടുവരാൻ വരുമെന്നായിരുന്നു പ്രതീക്ഷ.. എന്നെ പോലെ തന്നെ അഭിയേട്ടനും എന്നെ മിസ്സ് ചെയ്യുന്നുണ്ടാവും.. പക്ഷേ രാജൻ മാമ കാറുമായി ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്നത് കണ്ടപ്പോൾ മനസ്സൊന്നു തേങ്ങി..പക്ഷേ പുറമേക്ക് കാണിച്ചില്ല
അമ്മമ്മയും അമ്മായിയും പുറത്തു തന്നെ കാത്തു നിൽപുണ്ടായിരുന്നു.. കാണണമെന്ന് ആഗ്രഹിച്ച ആൾക്ക് വേണ്ടി കണ്ണുകൾ നാലുപാടും തിരഞ്ഞു.. എവിടെയും കണ്ടില്ല.. ആരോടും ചോദിക്കാനും പോയീല.പകൽ മുഴുവൻ അമ്മമ്മയോടൊപ്പം ചുറ്റിപറ്റിയിരുന്നു..അഭിയേട്ടൻ വീട്ടിലേക്ക് വന്നതേയില്ല..
ഈ ചെക്കൻ എവിടെ പോയി കിടക്കാണ്.. എന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുന്നതാ…ഇന്ന് എന്തു പറ്റിന്നാവോ….
അമ്മമ്മ ഉമ്മറത്തേക്കും നോക്കി ആകുലപ്പെടുന്നത് കേട്ടു..ഞാൻ ഉള്ളതുകൊണ്ട് അഭിയേട്ടൻ വേണംവെച്ചു വരാത്തതാണെന്ന് മനസ്സിലായി…
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അമ്മായി ഉമ്മറ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.. അഭിയേട്ടനെ കാണണം എന്ന അതിയായ ആഗ്രഹം ഇത്രയും നേരത്തെ അവഗണനയിൽ ഇല്ലാതായിരുന്നു..
വീട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ തുളസിക്കതിരും ദാവണിയുമൊക്കെ അണിഞ്ഞു അമ്പലത്തിൽ പോകണം എന്ന് ബാംഗ്ലൂരിൽ നിന്ന് പോരുമ്പോൾ തന്നെ വിചാരിച്ചതായിരുന്നു.. പക്ഷേ ആ ആഗ്രങ്ങളെല്ലാം ഇപ്പോൾ ഇല്ലാതായിരിക്കുന്നു.. രാവിലെ നേരത്തെ എണീറ്റെങ്കിലും ബെഡിൽ നിന്നും എണീക്കാതെ മടിപ്പിടിച്ചു കിടന്നു…
9 മണി ആയപ്പോൾ അമ്മമ്മ വന്നു വിളിച്ചു.. എന്താ കുട്ട്യേ… വയ്യായ്ക എന്തെങ്കിലും ഉണ്ടോ
ഇല്ല അമ്മമ്മേ.. ഒന്നും ഇല്ല..
എന്നാൽ വേഗം മുഖമൊക്കെ കഴുകി വരൂ.. അമ്മമ്മ ചായ എടുത്തു വെച്ചിട്ടുണ്ട്
ബാത്റൂമിൽ കയറി പല്ലും മുഖവും കഴുകി അടുക്കളയിലേക്ക് നടന്നു..
ആഹാ ബാംഗ്ലൂർക്കാരി ആയപ്പോൾ നാട്ടിലെ ശീലമൊക്കെ മറന്നോ സായൂട്ടി നീ
അമ്മായി ആണ്
മറുപടി പറഞ്ഞില്ല.. പകരം ഒന്ന് ചിരിച്ചെന്നു വരുത്തി
രാവിലെ നേരത്തെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയിരുന്ന കുട്ടിയാ.. ഇപ്പോൾ കണ്ടില്ലേ കോലം..9 ആയിട്ടും എണീക്കാതെ കണ്ടപ്പോൾ അമ്മമ്മയെ ഞാനാ പറഞ്ഞയച്ചത്
അമ്മായി നിർത്തുന്ന ലക്ഷണം ഇല്ല
നീ തലയിൽ എണ്ണയൊന്നും ഇടാറില്ലേ സായു
അമ്മായിക്ക് എന്റെ കോലം കണ്ട് ആകെ സങ്കടം ആയ പോലെയുണ്ട്
നിനക്കീ വീട്ടിൽ എന്തിന്റെ കുറവുണ്ടായിട്ടാ കുട്ടീ നീയാ അന്യനാട്ടിൽ പോയി കഷ്ടപ്പെടണേ…
അമ്മായിക്ക് ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും അറിയുന്നില്ല.. അങ്ങനെ ഓരോന്ന് പറയുന്നുണ്ട്..
അമ്മേ ഭക്ഷണം എടുത്തു വെച്ചേ.. എനിക്ക് ധൃതിയുണ്ട്
പിറകിൽ നിന്നും പെട്ടെന്ന് കേട്ട ശബ്ദം എന്റെ മനസ്സിൽ മഞ്ഞുമഴ പൊഴിയിച്ചു.. എന്നാലും തിരിഞ്ഞു നോക്കിയില്ല..
എന്റെ എതിർ വശത്തെ കസേരയിൽ അഭിയേട്ടൻ ഇരുന്നപ്പോൾ ഞാനൊന്ന് പാളി നോക്കി..
എന്നെ ശ്രദ്ധിക്കുന്നേയില്ല.. ഫോണിൽ എന്തൊക്കെയോ കുത്തുന്നുണ്ട്.. ഞാൻ വേഗം ഭക്ഷണം കഴിച്ചു അവിടെ നിന്നും എണീറ്റു.. തോറ്റു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു…
3 ദിവസം എങ്ങനെയൊക്കെയോ നീക്കികൊണ്ടുപോയി ….വല്ലപ്പോഴും ഇതുപോലെ അഭിയേട്ടന്റെ ഒരു നിഴൽ കാണാൻ പറ്റിയാൽ ആയി . ഞാനും മുന്നിലേക്ക് ചെല്ലാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു..
നാലാമത്തെ ദിവസം രാത്രിയിൽ രാജൻ മാമ എന്നെ ബസ് കയറ്റി.. അമ്മമ്മ അന്നും യാത്ര പറയുമ്പോൾ കരഞ്ഞു.. ഞാൻ വേഗം വരാം എന്നും പറഞ്ഞു ആശ്വസിപ്പിച്ചു
ബാംഗ്ലൂരിൽ എത്തിയപ്പോൾ ആണ് മനസ്സ് തുറന്ന് ഒന്നുറക്കെ കരയാൻ പറ്റിയത്.. അഭിയേട്ടന്റെ അവഗണന… അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. നിമ്മിയോട് എല്ലാം തുറന്നു പറയാറുണ്ടെങ്കിലും അഭിയേട്ടനോടുള്ള സ്നേഹത്തെ കുറിച്ചെന്തോ പറയാൻ തോന്നിയില്ല… പക്ഷേ ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിച്ചില്ലെങ്കിൽ ഞാൻ ഹൃദയം പൊട്ടി മരിക്കും എന്ന് തോന്നി
അങ്ങനെയാണ് ഡയറിയിൽ ഓരോന്ന് കുത്തി കുറിക്കാൻ തുടങ്ങിയത്.. പിന്നെ മെല്ലെ മെല്ലെ അത് കഥകളും കവിതകളും ആയി രൂപാന്തരപ്പെട്ടു.. എല്ലാം എന്നെയും അഭിയേട്ടനെയും ചുറ്റി പറ്റിയുള്ളവ ആയിരുന്നു.. കഥാപാത്രങ്ങൾക്ക് ഞങ്ങളുടെ പേരിനു പകരം വേറെ വേറെ പേരുകൾ കൊടുത്തു.. അങ്ങനെയിരിക്കെയാണ് നിമ്മി ഒരു ദിവസം ഞാൻ കാണാതെ അതെല്ലാം വായിക്കാനിടയായത് .. അവളാണ് എല്ലാം ഓൺലൈൻ സാഹിത്യ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചത്.
മെല്ലെ മെല്ലെ നാട്ടിലേക്കുള്ള പോക്ക് കുറഞ്ഞു വന്നു.. ഓഫീസിൽ തിരക്കുള്ള ജോലിക്കാരിയായി ഞാൻ മാറി. അതിനനുസരിച്ചു ശമ്പളവും കൂടി.അഭിയേട്ടൻ എന്നുള്ളത് മനസ്സിലെ നീറ്റലുള്ള ഒരു മുറിവായി തന്നെ അവശേഷിച്ചു.. ഒരുപക്ഷെ അന്നത്തെ എന്റെ വാക്കുകൾ അഭിയേട്ടനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കാം. ഞാനൊന്ന് അടുത്തിരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ..പക്ഷേ അതിനെന്റെ മനസ്സ് അനുവദിക്കുന്നുമില്ല..
ബാംഗ്ലൂരിലെ അന്തേവാസി ആയിട്ട് വർഷം 3 കഴിഞ്ഞിരിക്കുന്നു.. ഇപ്പോൾ ജീവിതത്തിൽ ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ട്.. എവിടെയും ഒറ്റയ്ക്ക് പോവാനും ആരോടും ഒരു സങ്കോചവും ഇല്ലാതെ സംസാരിക്കാനും ഒക്കെ ബാംഗ്ലൂർ ലൈഫ് എന്നെ പ്രാപ്തയാക്കിയിരിക്കുന്നു . എന്റേത് മാത്രമായ സങ്കടങ്ങൾ കവിതകളും കഥകളും ആക്കി ഓൺലൈനിൽ പോസ്റ്റും.. വായനക്കാരുടെഹൃദയം നിറഞ്ഞ അഭിപ്രായങ്ങൾ മനസ്സിന് ഒരുപാട് സന്തോഷം നൽകി ..
അമ്മമ്മ നാട്ടിലേക്ക് വരാൻ പറയുമ്പോഴൊക്കെ ഓണത്തിന് വരാം എന്നും പറഞ്ഞു പിടിച്ചു നിന്നു.. അങ്ങനെ ഓണവും ഇങ്ങെത്തി.. ഇനി പോയില്ലെങ്കിൽ അമ്മമ്മയോട് ചെയ്യുന്ന ക്രൂരതയാവും.. എന്നെ വിളിക്കാനും എന്റെ വിശേഷങ്ങൾ ചോദിക്കാനും അമ്മമ്മ മാത്രമേയുള്ളൂ എനിക്കിപ്പോൾ .ആ അമ്മമ്മയെ ഇനിയും സങ്കടപ്പെടുത്തികൂടാ… പക്ഷേ അഭിയേട്ടൻ ഉള്ള വീട്ടിലേക്ക് ചെല്ലുക എന്ന് പറയുന്നത് എന്നെ കൊല്ലുന്നതിനു സമമായിരിക്കുന്നു. ഒരു നോട്ടം കൊണ്ടു പോലും അഭിയേട്ടൻ എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു.അല്ലെങ്കിലും ദൈവത്തിന്റെ വിധികൾ എല്ലാം പരീക്ഷിക്കുന്നത് എന്നിലാണല്ലോ.
അങ്ങനെ ഓണത്തിന് എല്ലാവരും സദ്യ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അമ്മമ്മ സംസാരത്തിന് തുടക്കം കുറിച്ചത്.
അഭികുട്ടന്റേം സായു മോളുടെയും തീരുമാനം എന്താണെന്ന് ഞങ്ങൾക്കിപ്പോൾ അറിയണം.. രണ്ടാളും ചെറിയ കുട്ടികൾ ഒന്നും അല്ല .. സായുന് ഈ മകയിരത്തിൽ 25 ആ ആവാൻ പോകുന്നെ.. അഭിക്ക് മീനത്തിൽ 28 ഉം..ഇനീം രണ്ടാളും ജോലി എന്നും പറഞ്ഞ് രണ്ടറ്റത്ത് നിൽക്കാൻ പറ്റില്ല.. നല്ലൊരു മൂഹൂർത്തത്തിൽ എല്ലാവരെയും ക്ഷണിച്ചു കെങ്കേമമായി സദ്യയും ഒരുക്കി വേഗം രണ്ടാൾടേം വേളി നടത്തണം.. ഇനിയിതിങ്ങനെ നീട്ടി കൊണ്ടുപോവാൻ പറ്റില്ല.
ആരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല..
രണ്ടാൾക്കും ഇതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ
അമ്മമ്മ വീണ്ടും ചോദിച്ചു.
ഞാൻ അഭിയേട്ടനെ പാളി നോക്കി.. അതേ നിമിഷത്തിൽ അഭിയേട്ടനും എന്നെ നോക്കി.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.. എന്തോ തെറ്റ് ചെയ്തെന്ന പോലെ രണ്ടാളും പെട്ടെന്ന് നോട്ടം മാറ്റി.
ഞാൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.
ഞാൻ ഇപ്പ്രാവശ്യം നാട്ടിലേക്ക് വന്നത് തന്നെ വേറൊരു കാര്യം എല്ലാവരെയും അറിയിക്കാൻ ആയിരുന്നു..
എല്ലാവരും ആകാംക്ഷയോടെ എന്നെ കാതോർത്തിരുന്നു.
ഇവിടുന്ന് ഒരു കിലോ മീറ്റർ അകലെയായി, കവല കഴിഞ്ഞ ഉടനെ ഞാനൊരു പ്ലോട്ട് നോക്കിവെച്ചിട്ടുണ്ട്.. എന്റെ ഫ്രണ്ട് അഖിലിനിപ്പോൾ റിയൽ എസ്റ്റേറ്റ് പരിപാടിയാണ് . അവനാണ് എല്ലാം ശരിയാക്കി തന്നത്.മറ്റന്നാൾ അതിന്റെ രെജിസ്ട്രേഷൻ ആണ്.. എല്ലാം ശരിയായിട്ട് നിങ്ങളെ എല്ലാവരെയും അറിയിക്കാം എന്ന് വെച്ചു…
ആരും ഒന്നും മിണ്ടിയില്ല…വീണ്ടും ഞാൻ തന്നെ സംസാരിച്ചു തുടങ്ങി
രെജിസ്ട്രേഷൻ കഴിഞ്ഞാൽ എനിക്ക് രാജൻ മാമയുടെ ഹെൽപ് വേണം.. ഏതെങ്കിലും അറിയാവുന്ന എഞ്ചിനീയറിംഗ് നെ കൊണ്ട് വീടിന്റെ പ്ലാൻ വരപ്പിക്കണം.. ചെറിയൊരു വീട്.. ഒറ്റ നിലയിൽ.. അതിന്റെ പണി വേഗത്തിൽ തുടങ്ങണം.. പിന്നെ ഒരപേക്ഷയുണ്ട്… എന്റെ പൈസ അല്ലാതെ ഒരു ചില്ലിക്കാശ് ആരും ഇതിലേക്ക് ഇറക്കരുത്.. എനിക്കറിയാം എന്റെ അമ്മയുടെ വിഹിതം എനിക്ക് അവകാശപ്പെട്ടതാണെന്ന്.. വേണമെങ്കിൽ ഈ പറമ്പിന്റെ ഒരറ്റത്ത് എനിക്ക് വീട് വെയ്ക്കാമായിരുന്നു… പക്ഷേ….. ഇതെന്റെ ഒരു സ്വപ്നമാ.. ആ സ്വപ്നവുമായിട്ടാ ഞാൻ ബാംഗ്ലൂരിലേക്ക് പോയത് തന്നെ …എന്റെ അധ്വാനം കൊണ്ടൊരു വീട്.. അവിടെനിന്ന് എന്നെ ഇറക്കി വിടാനോ അവഹേളിക്കാനോ ആരും ഉണ്ടാവരുത് …. എന്റെ ബാങ്ക് ബാലൻസ് മൊത്തം മാമ യുടെ അക്കൗണ്ടിലേക്ക് ഇന്ന് തന്നെ ഞാൻ ട്രാൻസ്ഫർ ചെയ്യാം… പിന്നെ ബാക്കി ആവശ്യാനുസരണം ചോദിച്ചാൽ മതി… ഞാൻ അയച്ചു തരാം…
ആരും ഒന്നും മിണ്ടിയില്ല..
അമ്മമ്മേ… അമ്മമ്മയ്ക്ക് എന്നെ മനസ്സിലാവും എന്ന് വിചാരിക്കുന്നു… ഇന്നേ വരെ ഞാൻ എന്റെ ഒരാഗ്രഹവവും അറിയിച്ചിട്ടില്ല.നിങ്ങളുടെ ജീവിത ശൈലയിലേക്ക് ഞാനും കൂടിച്ചേരാൻ ശ്രമിച്ചിട്ടേയുള്ളൂ എന്നും.. പക്ഷേ ഇത്…
ബാക്കിയുള്ള വാക്കുകൾ പുറത്തേക്ക് വന്നില്ല… ശബ്ദം അപ്പോഴേക്കും മുറിഞ്ഞിരുന്നു..
രാജാ.. അവളുടെ ആഗ്രഹം എന്തായാലും അതങ്ങ് നീ മുന്നിൽ ഇറങ്ങി വേഗം സാധിപ്പിച്ചു കൊടുത്തേക്ക്.. അമ്മമ്മയ്ക്ക് സന്തോഷമേയുള്ളൂ കുട്ടി…ഈ പ്രായത്തിൽ എന്റെ കുട്ടി ഇത്രയൊക്കെ ചെയ്യാൻ പ്രാപ്തയായല്ലോ എന്നോർത്ത് ..
അമ്മമ്മ കണ്ണുനീർ തൂകി
എല്ലാവരും ഊണ് കഴിച്ചു എണീക്കാനായി നിന്നപ്പോൾ അമ്മായി വേഗം പറഞ്ഞു
അല്ല കല്യാണ കാര്യം ഒരു തീരുമാനം ആയില്ല..
അവർ രണ്ടാളും പറയട്ടെ…..അമ്മമ്മ ഞങ്ങളെ രണ്ടുപേരെയും നോക്കി പറഞ്ഞു..
എന്ത് പറയണം എന്നറിയാതെ എന്റെ മനസ്സ് ഉഴറി.. അഭിയേട്ടന്റെ മനസ്സിലിപ്പോൾ എന്താണെന്ന് അറിയില്ലല്ലോ.. എന്നോട് തുറന്നു പറഞ്ഞ അന്നത്തെ ആ പഴയ സ്നേഹം അഭിയേട്ടന് എന്നോട് ഇപ്പോഴും ഉണ്ടോ… അറിയില്ല ഒന്നും .. ഈ അവഗണന കാണുമ്പോൾ തന്നെ അറിയാം അഭിയേട്ടന് എന്നെ കാണുന്നത് പോലും ചതുർത്ഥിയാണെന്ന് .
പ്രണയമഴ 04
(കുറച്ചു മുന്നേ പോസ്റ്റ് ചെയ്തിരുന്നു.. പക്ഷേ ലെങ്ത് കൂടിയ കാരണം ആദ്യത്തിലെ കുറച്ചു ഭാഗം കട്ട് ആയിട്ടാണ് വന്നത്.. അതുകൊണ്ട് പകുതിയായി പോസ്റ്റ് ചെയ്യുന്നു.. വായിച്ചവർ ക്ഷമിക്കുമല്ലോ 🙏🏻.. അടുത്ത പാർട്ട് നാളെ ഇടാം )
എന്ത് പറയണം എന്നറിയാതെ എന്റെ മനസ്സ് ഉഴറി.. അഭിയേട്ടന്റെ മനസ്സിലിപ്പോൾ എന്താണെന്ന് അറിയില്ലല്ലോ.. എന്നോട് തുറന്നു പറഞ്ഞ അന്നത്തെ ആ പഴയ സ്നേഹം അഭിയേട്ടന് എന്നോട് ഇപ്പോഴും ഉണ്ടോ… അറിയില്ല ഒന്നും .. ഈ അവഗണന കാണുമ്പോൾ തന്നെ അറിയാം അഭിയേട്ടന് എന്നെ കാണുന്നത് പോലും ചതുർത്ഥിയാണെന്ന് ..
അവൾടെ വീട് പണി കഴിയട്ടെ ആദ്യം.. എന്നിട്ട് ആലോചിക്കാം
അഭിയേട്ടന്റെ ഗാoഭീര്യമുള്ള വാക്കുകൾ എന്റെ ചെവിയിൽ വന്നലച്ചു. എന്നോടുള്ള ഇഷ്ടക്കേട് ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു .
രെജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ ഞാൻ ബാംഗ്ലൂരിലേക്ക് പോന്നു..
വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ മാറിയും മറിഞ്ഞും കൊണ്ടേയിരുന്നു.. രാജൻ മാമ ഉത്സാഹത്തോടെ തന്നെ വീട് പണിയുടെ കാര്യങ്ങൾ നോക്കി… അമ്മമ്മയ്ക്ക് വിളിക്കുമ്പോൾ ചോദിച്ചറിയാൻ ഒരു വിഷയം കൂടി ഉണ്ടായി എന്നതായിരുന്നു ഏക സന്തോഷം..
അതിനിടയിൽ 3 മാസം കഴിഞ്ഞപ്പോൾ അമ്മമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെ നാട്ടിലേക്ക് വരേണ്ടി വന്നു.. അഭിയേട്ടന് എന്നോടുള്ള മനോഭാവത്തിൽ മാറ്റമൊന്നും അപ്പോഴും ഉണ്ടായില്ല…. ഇതിങ്ങനെ ഒരർത്ഥമില്ലാതെ നീട്ടികൊണ്ടു പോവുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി തുടങ്ങി.. എന്നോട് ഇഷ്ടമില്ലെങ്കിൽ വെറുതെ അമ്മമ്മയുടെ ആഗ്രഹം നടക്കാൻ എന്ന വണ്ണം ഞങ്ങളുടെ കല്യാണം നടന്നിട്ട് കാര്യമില്ല.. അഭിയേട്ടൻ വേറെ കല്യാണം കഴിച്ചോട്ടെ.. വെറുതെ അഭിയേട്ടന്റെ ലൈഫ് സ്പോയിൽ ചെയ്യേണ്ടല്ലോ. ഒറ്റയ്ക്കുള്ള ഈ ജീവിതം എനിക്ക് ശീലമായി. അഭിയേട്ടനല്ലാതെ വേറെ ഒരാളെ എനിക്ക് സങ്കൽപിക്കാൻ പോലും ആവുന്നില്ല. അച്ഛനും അമ്മയും ഇല്ലാതെ ഇത്രയും കാലം ഞാൻ ഒറ്റയ്ക്ക് ജീവിച്ചില്ലേ.. അതുപോലെ തന്നെ അഭിയേട്ടൻ ഇല്ലാതെയും ഞാൻ ജീവിച്ചോളാം…മനസ്സിനെ പാകപ്പെടുത്തിയെടുത്തു ഞാൻ.
പകൽ സമയം വീടുപണി നടക്കുന്ന അങ്ങോട്ടേക്ക് പോകും..1200 സ്ക്വയർ ഫീറ്റിൽ ഒതുങ്ങിയ 2 ബെഡ്റൂം ഉള്ള വീട്.. ഗ്യാപ് ഇല്ലാതെ തുടർച്ചയായി പണി നടക്കുകയാണെങ്കിൽ 6 മാസം കൊണ്ട് പാല് കാച്ചൽ നടത്താംമെന്നു മേസ്തിരി ഉറപ്പു തന്നു.. അത് കേട്ടപ്പോൾ അമ്മമ്മയ്ക്കും സന്തോഷം.. കൊച്ചു മക്കളുടെ കല്യാണം വേഗം നടത്താലോ…
തിരിച്ചു പോവുന്നതിനു മുന്നേ അഭിയേട്ടനോടൊന്നു സംസാരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷേ എനിക്ക് പിടിതരാതെ മാറികൊണ്ടേയിരുന്നു അഭിയേട്ടൻ. അവസാനം പോകുന്നതിന്റെ തലേ ദിവസം അഭിയേട്ടന്റെ ഫോണിലേക്ക് ഞാൻ വിളിച്ചു.. ആദ്യം ഫോൺ എടുത്തില്ല.. വീണ്ടും വിളിച്ചപ്പോൾ ഗൗരവത്തോടെ ഹലോ എന്ന ശബ്ദം കേട്ടു.
ഞാൻ സായു…സായന്ത ആണ്… അഭിയേട്ടൻ ഫ്രീയാണെങ്കിൽ എനിക്കൊന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്നുണ്ട്.
ഞാൻ ഫ്രീയല്ല.. പിന്നെ എപ്പോഴെങ്കിലും സംസാരിക്കാം..
ഞാൻ നാളെ രാവിലെ പോവും അഭിയേട്ടാ…
മ്മ്…. ഞാൻ രാത്രിയിൽ വീട്ടിൽ വരുമ്പോൾ സംസാരിക്കാം.
അത് പറ്റില്ല.. എനിക്കൊന്ന് ഫ്രീ ആയിട്ട് സംസാരിക്കണം ഒറ്റയ്ക്ക് … ഞാൻ ഓഫീസിലേക്ക് വരട്ടെ ഇപ്പോൾ..
ഇപ്പോൾ ഞാൻ തിരക്കിൽ ആണ്… ഉച്ചയ്ക്ക് ശേഷം വരൂ..
ഓക്കേ.. താങ്ക്സ്
ഞാൻ ഫോൺ കട്ടാക്കി
ഉച്ചയ്ക്ക് ശേഷം സ്കൂട്ടിയും എടുത്ത് ഞാൻ അഭിയേട്ടന്റെ ഓഫീസിലേക്ക് ചെന്നു..അപ്പോഴും അവിടെ ഒരു ക്ലയന്റ് മായി അഭിയേട്ടൻ സംസാരിക്കുകയായിരുന്നു.. ഞാൻ പുറത്ത് വെയിറ്റ് ചെയ്തിരുന്നു..
അയാൾ പോയതിന് ശേഷം ഞാൻ അകത്തേക്ക് കയറി..എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ.പക്ഷേ അഭിയേട്ടൻ തന്നെ സംസാരിച്ചു തുടങ്ങി.
സായു ഇരിക്ക്.. വീട് പണിയൊക്കെ എന്തായി..
നടന്നു കൊണ്ടിരിക്കുന്നു.അഭിയേട്ടൻ ഫ്രീ ആവുമ്പോൾ ആ വഴി ഒന്ന് ഇറങ്ങൂ … എന്തെങ്കിലും മിസ്റ്റേക്സ് ഉണ്ടെങ്കിൽ പറയണം.
അതിന് ഞാൻ വരച്ച പ്ലാനിനു മിസ്റ്റേക്സ് ഒന്നും ഇതുവരെ വന്നിട്ടില്ല
അപ്പോൾ അഭിയേട്ടൻ ആണോ പ്ലാൻ വരച്ചേ… രാജൻ മാമ ഒന്നും പറഞ്ഞില്ലല്ലോ എന്നോട്
അതിനു നിനക്ക് വീട് റെഡി ആയാൽ പോരെ… ആര് വരച്ചാൽ എന്താ..ഇനി ഇയാൾ പേടിക്കൊന്നും വേണ്ടാട്ടോ… അസ്സലായി എന്റെ ശമ്പളം ഞാൻ ചോദിച്ചു വാങ്ങിയിട്ടും ഉണ്ട്.. ഇനി അതിന്റെ അവകാശവും പറഞ്ഞ് ഞാൻ ആ വഴിക്ക് വരില്ല…അച്ഛൻ നിർബന്ധിച്ചപ്പോൾ ഏറ്റെടുത്തതാണ്.ഹാ പിന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത്?
അത് പിന്നെ.. നമ്മുടെ കല്യാണകാര്യം പറയാൻ വേണ്ടി…
കല്യാണത്തിന് ഞാൻ പിന്മാറണം എന്നല്ലേ.. സായു പേടിക്കേണ്ട.. അച്ഛമ്മയെ പറഞ്ഞ് ഞാൻ മനസ്സിലാക്കി കൊള്ളാം… ഇത്തിരി സാവകാശം എനിക്ക് തന്നാൽ മതി..
അഭിയേട്ടാ…. അത്… അങ്ങനെ അല്ല… ഞാൻ പറഞ്ഞു വരുന്നത്…
എനിക്ക് വാക്കുകൾ കിട്ടാതെ വീർപ്പുമുട്ടി…
സായു… ഈ കാര്യത്തിൽ ഒരുപാട് പറഞ്ഞ് നമ്മൾ വെറുതെ സമയം കളയണോ… സായുവിന്റെ അഭിപ്രായം സായു അന്ന് ഓപ്പൺ ആയി എന്നോട് പറഞ്ഞതാണ്…. അതിന് ശേഷം ഞാൻ നിന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാൻ വന്നിട്ടില്ല..ഇനിയും ബുദ്ധിമുട്ടിക്കില്ല. പുറത്തൊരു ക്ലയന്റ് വന്നു നിൽപ്പുണ്ട്.. സായു പുറത്തിറങ്ങിയാൽ അവരെ വിളിപ്പിക്കാമായിരുന്നു.
പുറത്ത് അക്ഷമയോടെ നിൽക്കുന്ന രണ്ടു പേരെ അപ്പോഴാണ് കണ്ടത് .. പിന്നെ അവിടെ നിന്നില്ല… വേഗം പുറത്തിറങ്ങി തിരിച്ചു പോന്നു..
അഭിയേട്ടന്റെ സംസാരത്തിൽ നിന്നും മനസ്സിലായി അഭിയേട്ടന്റെ ജീവിതത്തിലേക്ക് ഇനി എന്നെ ആഗ്രഹിക്കുന്നെയില്ല എന്ന്… അവസരം കിട്ടുവാണെങ്കിൽ എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല എന്നും ഒരു വാശി പുറത്ത് അന്നങ്ങനെയൊക്കെ പറഞ്ഞതാണെന്നുമൊക്കെ പറയണം എന്നുണ്ടായിരുന്നു.പക്ഷെ അതിന് എന്റെ മനസ്സൊന്നു തുറക്കാൻ പോലും അഭിയേട്ടൻ സമയം തരുന്നില്ലല്ലോ .
എന്തായാലും ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞങ്ങളിന്ന് വീണ്ടും സംസാരിച്ചിരിക്കുന്നു..അത് തന്നെ മഹാ ഭാഗ്യം
രാവിലെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അമ്മായി വീണ്ടും ജോലി റിസൈൻ ചെയ്യുന്ന കാര്യം ഓർമ്മപ്പെടുത്തി.
അടുത്ത വരവിന് ജോലി കളഞ്ഞിട്ട് വേണം ട്ടോ സായുട്ടീ നീ വരാൻ.. കുറച്ചു മാസം നീ റസ്റ്റ് എടുക്ക്.. അപ്പോഴേക്കും നിന്റെ വീട് പണിയും കഴിയും.. കല്യാണവും വീടിരിക്കലും ഒരുമിച്ചാക്കാം എന്നാണ് എല്ലാവരും പറയുന്നത്…. അത് കഴിഞ്ഞ് ജോലി ഇവിടെ എവിടെയെങ്കിലും നോക്കാം… അല്ലാതെ നീ അവിടേം അഭി ഇവിടേം ആയിട്ട് നിൽക്കുന്നതിൽ അർത്ഥമില്ല..ഒരുമിച്ചു ജീവിക്കേണ്ട പ്രായത്തിൽ ഒരുമിച്ചു തന്നെ നിൽക്കണം.
അത് കേട്ടു നിന്ന അമ്മമ്മയും പറഞ്ഞതെല്ലാം ശരിയെന്ന മട്ടിൽ തലയാട്ടി
ബാംഗ്ലൂരിൽ ചെന്നിട്ടും മനസിന് ഒരു സമാധാനവും കിട്ടിയില്ല .. അമ്മമ്മയോട് അഭിയേട്ടൻ എങ്ങനെ അവതരിപ്പിക്കും എന്നോർത്ത് ആകെമൊത്തം ടെൻഷൻ ആയിരുന്നു…സായൂന് ഇഷ്ടമില്ല ഈ കല്യാണത്തിന് എന്നല്ലേ അഭിയേട്ടൻ അമ്മമ്മയോട് പറയുന്നുണ്ടാവുക. അമ്മമ്മ എങ്ങനെ പ്രതികരിക്കും എന്നാവോ.
നീ എന്നാ വരുന്നത്.. നിന്റെ പെട്ടീം കിടക്കയുമൊക്കെ കൊണ്ടുവരാൻ ഉണ്ടെങ്കിൽ അഭികുട്ടനെ വണ്ടിയുമായി പറഞ്ഞയക്കാം..
അമ്മമ്മയെ ഫോൺ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത് തന്നെ ഇതാണ്.. ഞാൻ വന്നിട്ടിപ്പോൾ 4 മാസം ആയി.. ഇനിയുള്ള വരവിന് ജോലി കളഞ്ഞ് വരാൻ ആണ് വിളിക്കുമ്പോൾ വിളിക്കുമ്പോൾ ഉള്ള ഓർമപ്പെടുത്തൽ.. ഞാൻ ഇതൊന്നും ഓഫീസിൽ അറിയിച്ചിട്ട് പോലും ഇല്ല.. അഭിയേട്ടനുമായുള്ള എന്റെ കല്യാണം ഇല്ലെങ്കിൽ ഞാൻ എന്തിന് വെറുതെ നല്ലൊരു ജോലി കളയണം. പക്ഷേ അമ്മമ്മയോട് ഇതൊന്നും ഇപ്പൊ പറയാൻ പറ്റില്ലല്ലോ..
അതൊന്നും വേണ്ടാ അമ്മമ്മേ …വണ്ടിയിൽ കൊണ്ടു വരാൻ മാത്രം ഒന്നും ഇല്ല… അടുത്ത ആഴ്ച നാട്ടിലേക്ക് വരാം എന്നും പറഞ്ഞു ഞാൻ വേഗം ഫോൺ കട്ടാക്കി.
ഓഫീസിൽ തിരക്കുള്ള ദിവസം രാത്രി 11 മണിയൊക്കെ ആവും റൂമിൽ എത്താൻ.. ആ ദിവസങ്ങളിൽ വൈകുന്നേരം തന്നെ അമ്മമ്മയ്ക്ക് ഫോൺ ചെയ്തു കുറച്ചു നേരം സംസാരിക്കും.. അഥവാ ഞാൻ തിരക്കിൽ മറന്നുപോയാൽ ഞാൻ വിളിക്കുന്നത് വരെ ഉറക്കമൊഴിച്ചു എന്റെ വിളിക്കായി കാത്തിരിക്കും.. ഇടയ്ക്കൊക്കെ തിരക്കിൽ പെട്ട് അങ്ങനെ സംഭവിച്ചിട്ടുണ്ട്.. അപ്പോൾ വിളിക്കുമ്പോൾ വല്ലാത്തൊരു കുറ്റബോധം ആണെനിക്ക് .. ഇപ്പോൾ ആ അബദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.. ഓഫീസിലെ തിരക്ക് കാണുമ്പോഴേ കിട്ടിയ ഗ്യാപ്പിൽ അമ്മമ്മയെ ആദ്യം വിളിക്കും.എന്നാൽ അമ്മമ്മയ്ക്ക് കറക്റ്റ് ടൈമിൽ ഉറങ്ങാലോ.
ഇന്നും ഓഫീസിൽ തിരക്കുള്ള ദിവസം ആയിരുന്നു … അതാണ് വൈകുന്നേരം തന്നെ അമ്മമ്മയെ ആദ്യം വിളിച്ചത്..റൂമിലേക്ക് നിമ്മിയുടെ കൂടെ എത്തിയപ്പോൾ സമയം പതിനൊന്നരയും കഴിഞ്ഞിരുന്നു.. ഡ്രസ്സ് പോലും മാറാതെ ഒറ്റ കിടത്തം ആയിരുന്നു..
ഫോൺ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി എണീറ്റത്.. അലാറം ആണെന്ന് കരുതി അതേ പോലെ വീണ്ടും കിടന്നു.. പിന്നേയും റിങ് ചെയ്തു കൊണ്ടേയിരുന്നു .. അപ്പോഴാണ് ട്യൂൺ അലാറത്തിന്റെയല്ലല്ലോ എന്ന ബോധം വന്നത്. ഉറക്കപിച്ചിൽ ഫോൺ വേഗം കയ്യിലെടുത്തു. സ്ക്രീനിൽ തെളിഞ്ഞ പേര് അഭിയേട്ടൻ എന്നായിരുന്നു.
വേഗം ഞാൻ സമയം നോക്കി.. നാലര ആവുന്നതേയുള്ളൂ… എന്തിനായിരിക്കും ഈ സമയത്ത് വിളിക്കുന്നുണ്ടാവുക എന്ന സന്ദേഹത്തോടെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.
ഹലോ അഭിയാണ്..
മനസ്സിലായി.. എന്താ അഭിയേട്ടാ ഈ സമയത്ത്..
ഒന്നും ഇല്ല.. പിന്നെ നീ പെട്ടെന്ന് നാട്ടിലേക്കൊന്ന് വരണം..
എന്താ.. എന്താ കാര്യം
ഞാൻ ആകെ പരിഭ്രമിച്ചിരുന്നു.
നിനക്ക് വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്.. ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട് 7 മണിക്കാണ് ഫ്ലൈറ്റ്.. നീ വേഗം പുറപ്പെടാൻ നോക്ക്..
അഭിയേട്ടാ.. എന്താ കാര്യം എന്നു പറയാതെ ഞാൻ വരില്ല.. ഫ്ലൈറ്റിലൊക്കെ വരണം എന്നുണ്ടെങ്കിൽ എന്തെങ്കിലും അത്യാവശ്യം ആയിരിക്കും.കാര്യമെന്താണെന്ന് പറയൂ ആദ്യം..
എന്റെ ടെൻഷൻ കൂടി കൂടി വന്നു
ഞാൻ പറഞ്ഞല്ലോ സായു.. കാര്യമായിട്ട് ഒന്നും ഇല്ല
അഭിയേട്ടന്റെ ഈ പറച്ചിൽ എനിക്ക് വിശ്വാസം ആവണില്ല.. അത്ര അത്യാവശ്യം അല്ലെങ്കിൽ ഞാൻ ബസ്നോ ട്രെയിനിനോ വന്നോളാം.. എന്റെ പപ്പയും അമ്മയും മരിച്ചതിനു ശേഷം ഞാൻ ഫ്ലൈറ്റ് യാത്ര ചെയ്തിട്ടില്ല.. എനിക്കിനി ഫ്ലൈറ്റ് യാത്ര ചെയ്യാൻ താത്പര്യവും ഇല്ല.
സായു.. അത് പിന്നെ….പേടിക്കാൻ മാത്രം ഒന്നും ഉണ്ടായീട്ടില്ല.. അച്ചമ്മയ്ക്ക് ഇന്നലെ രാത്രിയിൽ ഒരു വയ്യായ്ക. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി…കാര്യായിട്ട് ഒന്നും ഇല്ല.. എന്നാലും ഒരു ദിവസം ഒബ്സെർവേഷനിൽ കിടത്താം എന്ന് ഡോക്ടർ പറഞ്ഞു.. ഉണരുമ്പോഴൊക്കെ നിന്നെയാ ചോദിക്കുന്നത്.. അതാ പെട്ടെന്ന് വരാൻ പറഞ്ഞത്..
മുഴുവൻ കേൾക്കുന്നതിന് മുന്നേ തന്നെ ഞാൻ തളർന്നു പോയിരുന്നു..എന്റെ തേങ്ങലുകൾ മാത്രം പുറത്തേക്ക് വന്നു..
സായു… നീ പറയുന്നത് കേൾക്ക്….അപ്സെറ്റാവാൻ മാത്രം ഒന്നും ഇല്ല.. ഞാൻ പറഞ്ഞില്ലേ.. ഇനി അച്ഛമ്മയെ നേരിട്ട് കാണുമ്പോൾ നിനക്കത് ബോധ്യമാവും.. നീ കരഞ്ഞിരിക്കാതെ വേഗം വരാൻ നോക്ക്.
അമ്മമ്മയ്ക്കൊന്ന് ഫോൺ കൊടുക്ക് അഭിയേട്ടാ… അമ്മമ്മയുടെ ശബ്ദം കേട്ടാലേ എനിക്ക് വിശ്വാസം വരൂ
ഞാൻ വിതുമ്പലോടെ പറഞ്ഞു
അച്ഛമ്മ അതിന് ഒബ്സെർവേഷൻ റൂമിൽ ആണെന്ന് പറഞ്ഞില്ലേ.. ഞാൻ റൂമിൽ ആണ്.. നീ വെറുതെ സീൻ ഉണ്ടാക്കാതെ റെഡിയാവാൻ നോക്ക് സായു
അഭിയേട്ടൻ ഫോൺ വെച്ചു.
വേഗം റെഡിയായി നിമ്മി എന്നെ എയർപോർട്ടിൽ ആക്കി തന്നു.. എയർപോർട്ടും ഫ്ലൈറ്റ് യാത്രയുമൊക്കെ അച്ഛനും അമ്മയുമായുള്ള ഓർമ്മകളിൽ ചുറ്റിപറ്റി നിൽക്കുന്നതാണ്.. അതുകൊണ്ട് തന്നെ അവരുടെ വേർപാടിന് ശേഷം ഫ്ലൈറ്റ് യാത്ര പിന്നെ നടത്തിയിട്ടില്ല..ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള ബസ് യാത്ര മടുപ്പിക്കുന്നതാണ്..എന്നാലും ഫ്ലൈറ്റ് യാത്ര ചെയ്യാൻ വയ്യാത്തത് കൊണ്ട് ഇന്നേവരെ ബസ്സിലായിരുന്നു വരവും പോക്കുമൊക്കെ.
എയർപോർട്ടിൽ ചെന്നിറങ്ങിയപ്പോൾ അഭിയേട്ടൻ എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു..അഭിയേട്ടനെ കണ്ടപ്പോൾ എന്തോ സങ്കടം നിയന്ത്രിക്കാൻ പറ്റിയില്ല..
അമ്മമ്മകൂടി പോയാൽ പിന്നെ എനിക്കാരാണ്ടാവാ അഭിയേട്ടാ…
അവൻ ഒന്നും മിണ്ടാതെ എന്നെ ചേർത്ത് പിടിച്ചു… എന്തോ ആ ഒരു ചേർത്ത് പിടിക്കൽ എനിക്ക് വല്ലാത്തൊരു ആശ്വാസം തരുന്നത് പോലെ തോന്നി.
ഹോസ്പിറ്റലിൽ എത്താൻ ആയപ്പോളാണ് അഭിയേട്ടൻ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ഇന്നലെ രാത്രിയിൽ കിടക്കാൻ നേരം അമ്മമ്മയ്ക്ക് ഒരു നെഞ്ച് വേദന പോലെ.. വേഗം തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.. ആഞ്ചിയോഗ്രാം ചെയ്തപ്പോൾ 3 ബ്ലോക്ക് ഉണ്ട്.. അപ്പോൾ തന്നെ അഞ്ചിയോ പ്ലാസ്റ്റും ചെയ്തു.. Icu വിൽ ആണിപ്പോൾ.. ബോധം വരുമ്പോഴൊക്കെ നിന്നെ കാണണം എന്നും പറഞ്ഞ് തിരക്ക് കൂട്ടുകയാണ്..
എത്രനേരം കരഞ്ഞു എന്നെനിക്കറിഞ്ഞു കൂടാ. അമ്മമ്മ എന്ന എന്റെ വലിയ തണൽ ഇല്ലാണ്ടായാൽ …….ഓർക്കാൻ പോലും ആവുന്നില്ല..
അഭിയേട്ടൻ കുറേ അശ്വസിപ്പിച്ചു എന്നെ..എന്നിട്ട് പറഞ്ഞു
നിന്റെ കരച്ചിലൊക്കെ മാറിയിട്ട് ഹോസ്പിറ്റലിൽ പോവാം.. ഈ കരഞ്ഞു വീർത്ത മുഖവുമായി പോയാൽ അമ്മമ്മ
എല്ലാം അറിയും… അമ്മമ്മയുടെ മുന്നിൽ ചിരിച്ചു കൊണ്ടേ പോകാവൂ ട്ടോ..
ഞാൻ icu വിൽ കയറിയപ്പോൾ അമ്മമ്മ നല്ല ഉറക്കം ആണ്.. ഞാൻ ശോശിച്ച കൈകളിൽ മെല്ലെ തൊട്ടതും അമ്മമ്മ കണ്ണ് തുറന്നു
അമ്മമ്മയുടെ കുട്ടി എത്തിയോ.. അമ്മമ്മയ്ക്ക് ഒന്നും ഇല്ലാട്ടോ..
അമ്മമ്മ അധികം സംസാരിക്കണ്ട…
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അമ്മമ്മയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാൻ.
പിറ്റേ ദിവസമാണ് അമ്മമ്മയെ റൂമിലേക്ക് മാറ്റിയത്..ആറാംമത്തെ ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു വന്നു.. അമ്മമ്മയുടെ കൂടെ ഫുൾ ടൈം ഞാൻ കൂടെ നിന്നു.
വീട്ടിൽ വന്നതിന്റെ പിറ്റേന്ന് അമ്മമ്മ എല്ലാവരെയും റൂമിലേക്ക് വിളിപ്പിച്ചു.. അഭിയേട്ടൻ ഓഫീസിലേക്ക് പോവാൻ വേണ്ടി ഇറങ്ങുകയായിരുന്നു…അഭിയേട്ടനോടും വരാൻ അമ്മമ്മ പറഞ്ഞു.
പ്രണയ മഴ 05
വീട്ടിൽ വന്നതിന്റെ പിറ്റേന്ന് അമ്മമ്മ എല്ലാവരെയും റൂമിലേക്ക് വിളിപ്പിച്ചു.. അഭിയേട്ടൻ ഓഫീസിലേക്ക് പോവാൻ വേണ്ടി ഇറങ്ങുകയായിരുന്നു…അഭിയേട്ടനോടും വരാൻ അമ്മമ്മ പറഞ്ഞു.
സായുന്റെ വീട് പണി കഴിയാൻ ഇനിയും 2 മാസം പിടിക്കോ രാജാ..
മാമയോട് അമ്മമ്മ ചോദിച്ചു.
അത് വേണ്ടി വരും.. രണ്ടു മാസം ഇല്ലെങ്കിലും ഒന്നര മാസം എന്തായാലും വേണം
ഹാ എന്നാൽ പണിക്കാരെ കൂടുതൽ ഇറക്കി പണി പെട്ടെന്ന് തീർപ്പിക്കണം..
ഒരു മാസം കൊണ്ട് കഴിയണം.. മുറ്റം പണിയൊക്കെ പിന്നെ ചെയ്താലും മതി.. അകത്തെ പണി വേഗം അങ്ങോട്ട് തീർത്തോളൂ.. അങ്ങനെച്ചാ ഒരു മാസം കൊണ്ട് പണി കഴിയൂലെ രാജാ
ആ കഴിയും അമ്മേ…
എന്നാൽ അതിന്റെ അടുത്ത ദിവസത്തിൽ തന്നെ നല്ലൊരു മുഹൂർത്തം ഉണ്ടോന്ന് പണിക്കരെ കൊണ്ടൊന്നു നോക്കിപ്പിച്ചോളൂ… കുട്ട്യോൾടെ കല്യാണം അങ്ങട് നടത്താം. എന്റേം എന്റെ കുട്ടീടേം ആഗ്രഹം ഒരുമിച്ചങ്ങു നടത്തണം…ആദ്യം മോൾടെ വീടിന്റെ പാലു കാച്ചൽ… അതിന്റെ പിറ്റേന്ന് കല്യാണവും ആക്കാം… അങ്ങനെ പോരെ രാജാ… ഇനി സുമതിക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറഞ്ഞോളൂ
ഇല്ലമ്മേ.. നാളെങ്കിൽ നാളെ കല്യാണം വേഗം നടത്തണം .. ആൾക്കാരൊക്കെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു..
എല്ലാം കേട്ട് വാതിലിൽ ചാരി നിൽക്കുന്ന അഭിയേട്ടനെ അമ്മമ്മ അടുത്തേക്ക് വിളിപ്പിച്ചു..
അമ്മമ്മയുടെ തൊട്ടപ്പുറത്തായി ഇരുന്നിരുന്ന എന്റെ വലതു കൈ അഭിയേട്ടന്റെ കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞു
അമ്മമ്മ ഇല്ലാണ്ടായാലും എന്റെ കുട്ടി ഒറ്റക്കായി എന്ന് തോന്നരുത്.. അഭിയെ ഏല്പിയ്ക്കാണ് ന്റെ കുട്ടിയെ…പൊന്നു പോലെ നോക്കണം .. ഇനി വേളി കഴിഞ്ഞ് ഇവൾക്ക് പുതിയ വീട്ടിലാണ് നിൽക്കാൻ ആഗ്രഹം എങ്കിൽ അതങ്ങട് സമ്മതിച്ചു കൊടുക്കണം എല്ലാരും.. അവൾ അത്രയ്ക്ക് ആഗ്രഹിച്ചു ഉണ്ടാക്കിയ വീടാ… ഒരിക്കലും ഇവള്ടെ കണ്ണ് നിറയിപ്പിക്കരുത് … നമ്മുടെ മുന്നിൽ ചിരിച്ചു നടന്നാലും ഒരു ആയുസ്സിൽ കരയാനുള്ളതെല്ലാം അവൾ ആരെയും കാണാതെ കരഞ്ഞു തീർത്തിട്ടുണ്ട് …ന്റെ കുട്ടി അനുഭവിച്ച അനാഥത്വം… അതിന്റെ വേദന അവൾക്കേ അറിയൂ… ഇനി നീ വേണം അവൾക്ക് അച്ഛനായും അമ്മയായും ഒക്കെ സ്നേഹം കൊടുക്കാൻ … നിങ്ങൾടെ വേളി കഴിയുന്നവരെ അമ്മമ്മയുടെ ആയുസ്സ് നീട്ടി കിട്ടണേ എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളു എനിക്കിപ്പോൾ..
അമ്മമ്മ കണ്ണീർ തൂകി…
എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ഒരു കണ്ണുനീർ തുള്ളി അഭിയേട്ടന്റെ കൈത്തണ്ടയിൽ വീണു.. പെട്ടന്നു പൊള്ളിയാലെന്ന പോലെ അഭിയേട്ടൻ എന്റെ കയ്യിൽ നിന്നും കൈ എടുത്തു.അമ്മമ്മയുടെ മൂർദ്ധാവിൽ ഒന്ന് തടവി കൊണ്ട് വേഗം റൂമിൽ നിന്നും അഭിയേട്ടൻ ഇറങ്ങിപോയി ..
ഒറ്റ ദിവസം കൊണ്ട് വീടാകെ മാറി.. രാജൻ മാമ അപ്പോഴേ പണിക്കരെ കാണാൻ പോയി.. അമ്മായിക്ക് എന്തെന്നില്ലാത്ത സന്തോഷം…. അമ്മമ്മയുടെ ക്ഷീണവും പകുതി മാറിയത് പോലെ..
ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.. മനസ്സാകെ കലുഷിതമാണ്… ഒരുപാട് ആഗ്രഹിച്ച കാര്യം തന്നെയാണ് നടക്കാൻ പോകുന്നത്.. പക്ഷേ അഭിയേട്ടന് ഇഷ്ടമാണോ അല്ലയോ എന്നറിയാതെ.. അമ്മമ്മയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഇനി അഭിയേട്ടന് സത്യം പറയാൻ പറ്റുമോ.. ഡോക്ടർ അത്രയും ഓർമ്മപ്പെടുത്തിയിട്ടുണ്ട് ടെൻഷൻ ആവുന്ന ഒരു കാര്യവും ഇനി അമ്മമ്മയെ അറിയിക്കരുതെന്ന്… ഈശ്വരാ…ഞാൻ കാരണം അഭിയേട്ടൻ പെട്ടു പോവുമല്ലോ.. ഇനി അഭിയേട്ടന് വേറെ വല്ല ഇഷ്ടവും ഉണ്ടോ ന്നാവോ… അങ്ങനെയെങ്കിൽ ആ കുട്ടിയുടെ ശാപം കൂടി ഞാൻ ഏൽക്കണ്ടേ ..
അഭിയേട്ടൻ അന്നും വൈകിയാണ് വീട്ടിൽ എത്തിയത്.. കണ്ടാൽ തന്നെ അറിയാം ആൾ ആകെ മൂഡ് ഓഫിൽ ആണ്… എനിക്ക് ഇതിൽ നിന്ന് പിന്മാറാൻ ഒരു പ്രശ്നവും ഇല്ല.. പക്ഷെ അമ്മമ്മ… അതാണ് പേടി….
അടുത്ത മാസത്തിലെ ആദ്യ ഞായറാഴ്ച…. അതാണ് പണിക്കര് കുറിച്ചു കൊടുത്തിരിക്കുന്ന ദിവസം .. തലേ ദിവസം രാവിലെ വീടിന്റെ പാലു കാച്ചലും പിറ്റേ ദിവസം പത്തരയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ കല്യാണവും…
രാജൻ മാമയും അമ്മായിയും ഓട്ടം തന്നെ.. പാവം തോന്നി അടുക്കളയിൽ അമ്മായിയെ സഹായിക്കാൻ ചെന്നപ്പോൾ ആട്ടി ഓടിച്ചു.. ഇന്നേവരെ നിന്നെ കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല.. ഇനീപ്പോ ഈ കല്യാണം അടുപ്പിച്ചപ്പോ ഇവിടുത്തെ കരിയും പുകയും കൊണ്ട് മുഖം കരിവാളിപ്പിക്കാനാണോ നിന്റെ പുറപ്പാട്…
ബോറടിക്കുന്നു അമ്മായി.. അതോണ്ടാ..
അഭിയോട് നാളെ മുതൽ ഓഫീസിൽ പോവണ്ടാ എന്ന് പറയണം.. കല്യാണ ദിവസം ഇങ്ങെത്താനായി. കല്യാണ പുടവയും താലി മാലയും നമുക്കെല്ലാവർക്കും ഒരുമിച്ച് പോയി എടുക്കാം.. ബാക്കിയുള്ളതെല്ലാം നീയും അഭിയും പോയി നാളെ തന്നെ എടുക്കണം.
അമ്മായീ.. എനിക്കായിട്ട് പുതിയതൊന്നും വാങ്ങിക്കേണ്ട.. അലമാറ നിറഞ്ഞിരിയ്ക്കാ.. പോരാത്തത് ബാംഗ്ലൂരിൽ വേറെയും ഉണ്ട്.
നീ മിണ്ടാതിരിക്ക് കുട്ടീ .. കല്യാണം കഴിഞ്ഞാൽ എല്ലാം പുതിയതേ ധരിക്കാവൂ എന്നുണ്ട്.. മുതിർന്നവർ പറയുന്നത് അനുസരിച്ചാൽ മാത്രം മതി നീ.. അഭിയോട് ഞാൻ പറയാം. നാളെ രാവിലെ തന്നെ പൊയ്ക്കോളൂ.. എന്നാലേ തിരഞ്ഞെടുക്കാൻ സമയം കിട്ടൂ..
രാത്രിയിൽ അഭിയേട്ടൻ വന്നപ്പോൾ അമ്മായി പറയുന്നത് ഞാൻ റൂമിൽ നിന്നും കേട്ടു.
അതിന് ഞാൻ എന്തിനാ പോകുന്നെ.. എനിക്ക് സെലക്ട് ചെയ്യാൻ ഒന്നും അറിയില്ല.. അമ്മയ്ക്ക് പോയാൽ പോരെ കൂടെ
അഭിയേട്ടൻ ചോദിക്കുന്നത് കേട്ടു.
ഹാ നല്ല കഥയായി.. നാളെ രാവിലെ പെയിന്റിംഗ്ക്കാര് വരും.. അപ്പോഴേക്കും ഓരോ റൂമിലേയും സാധനങ്ങൾ മാറ്റി കൊടുക്കണം..
മ്മ്മ്.. എന്നാൽ അവളോട് പത്തുമണിക്ക് റെഡി ആയിക്കോളാൻ പറഞ്ഞോളൂ.. ഉച്ചേടെ മുന്നേ എനിക്ക് തിരിച്ചെത്തണം.
പിറ്റേന്ന് അഭിയേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ ആയിരുന്നു.. അഭിയേട്ടന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ ഞാൻ ഉഴറി.
സായു.. ഞാനൊരു കാര്യം ചോദിക്കട്ടെ..
കാറിൽ അതുവരെ തളം കെട്ടി നിന്നിരുന്ന മൗനത്തെ ഭംജിച്ചു കൊണ്ട് അഭിയേട്ടന്റെ പെട്ടെന്നുള്ള ചോദ്യം എന്നിൽ ഞെട്ടൽ ഉണ്ടാക്കി
ഉം.. ഞാൻ മൂളി
നിനക്ക് ആരെയെങ്കിലും ഇഷ്ടമാണോ?
എന്തേ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കാൻ?
ഞാൻ കൗതുകത്തോടെ ആരാഞ്ഞു .
നീ ചോദിച്ചതിനു ഉത്തരം പറയൂ
അഭിയേട്ടന് ആരോടെങ്കിലും ഇഷ്ടമുണ്ടോ.. അത് പറഞ്ഞാൽ മാത്രമേ ഞാനിതിനു ഉത്തരം പറയൂ.
അഭിയേട്ടൻ കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു.
ഞാൻ ഒരാളെ മാത്രമേ ഇഷ്ടപ്പെട്ടിട്ടുള്ളൂ… ആ സ്നേഹം അറിയിച്ചപ്പോൾ ഏറ്റവും വെറുപ്പ് എന്നെയാ എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അന്ന് മരവിച്ചതാ എന്റെ ഹൃദയം .. അതുകൊണ്ട് പിന്നെ ആരോടും അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ല..
ഇപ്പോഴും ആദ്യ പ്രണയം പറഞ്ഞ ആളോട് ഇഷ്ടമുണ്ടോ അഭിയേട്ടന്..
ഞാൻ മെല്ലെ ശങ്കിച്ചു കൊണ്ട് ചോദിച്ചു.. അഭിയേട്ടൻ ദേഷ്യപ്പെടുമോ എന്ന പേടി ഉള്ളിൽ ഉണ്ടായിരുന്നു.
എന്റെ ഇഷ്ടത്തിന് പിന്നെ അവിടെ പ്രസക്തിയില്ലലോ … ഞാൻ കാരണം പിന്നീട് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ.. എന്റെ ഒരു വാക്കോ പ്രവൃത്തിയൊ നിന്നെ….സോറി…. അയാളെ വേദനിപ്പിക്കരുത് എന്ന് കരുതി.. അതാ പിന്നെ മൗനത്തെ കൂട്ട് പിടിച്ചത്.. അതൊക്കെ പോട്ടെ.. എന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല..
അഭിയേട്ടന് എന്നോട് ഇഷ്ട്ടക്കേടൊന്നും ഇല്ലെന്ന തിരിച്ചറിവിൽ ഞാൻ എന്നെ തന്നെ മറന്നിരിക്കുകയായിരുന്നു.. അഭിയേട്ടന്റെ ചോദ്യം കേട്ടപ്പോളാണ് സ്വബോധം വന്നത് .
മ്മ്മം… എനിക്ക് ഒരാളെ ഭയങ്കര ഇഷ്ട്ടാ അഭിയേട്ടാ..
ബാംഗ്ലൂരിലെ ആരെങ്കിലും ആണോ?
അല്ല… കുഞ്ഞിലേ തോന്നിയ ഇഷ്ട്ടമാ
ഓഹ്.. ഗൾഫിൽ ആയിരുന്നപ്പോൾ ഉള്ളതായിരിക്കും അല്ലേ
ഹ്മ്മ്.. ഞാൻ മെല്ലെ മൂളി.
ഇനിയിപ്പോ ഈ കല്യാണത്തിൽ നിന്നും നിന്നെ എങ്ങനെയാ ഞാൻ രക്ഷപ്പെടുത്തുക സായു.. എനിക്കറിയില്ല.. അച്ഛമ്മയോട് പറയാൻ ധൈര്യം ഇല്ല.. വീണ്ടും അറ്റാക്ക് വന്നാൽ…
അഭിയേട്ടൻ പാതി നിർത്തി.. എന്തോ ഓർത്തെന്ന പോലെ പെട്ടെന്ന് പറഞ്ഞു
നിന്റെ ചെക്കനോട് വീട്ടുകാരെയും കൂട്ടി നേരിട്ട് വീട്ടിലേക്ക് വരാൻ പറ.. നമുക്ക് മെല്ലെ അച്ഛമ്മയെ പറഞ്ഞു മനസിലാക്കാം… നിശ്ചയിച്ച മുഹൂർത്തത്തിൽ നിങ്ങൾടെ കല്യാണം നടത്തുകയും ചെയ്യാം..
ഇതൊക്കെ പറയുന്ന പോലെ എളുപ്പത്തിൽ നടക്കുമോ അഭിയേട്ടാ
അറിയില്ല…പിന്നെന്താ ഒരു വഴി… നിന്റെ കല്യാണം നിശ്ചയിച്ചത് അവനോട് പറഞ്ഞിട്ടില്ലേ നീ
..അവൻ എന്താ പറഞ്ഞത്
ഏതവൻ
നിന്റെ കാമുകൻ.. അല്ലാതാര്
അഭിയേട്ടന് എന്റെ ഒഴുക്കൻ റിപ്ലൈ കേട്ടിട്ട് ദേഷ്യം വന്നെന്ന് തോന്നുന്നു.
ഹാ പറഞ്ഞു….
എന്ത് പറഞ്ഞു
ഒളിച്ചോടാം എന്ന്
ഒളിച്ചോടാനോ… അഭിയേട്ടൻ ഒന്ന് ഞെട്ടി.
അപ്പോൾ അച്ഛമ്മയുടെ കാര്യം നീ മറന്നോ. നീ ഒളിച്ചോടിപ്പോയാൽ ആ നിമിഷം അച്ഛമ്മടെ കാര്യം ഞാൻ കൂടുതൽ പറഞ്ഞു തരണോ സായു നിനക്ക്…
കാമുകന് നട്ടെല്ലില്ലെങ്കിൽ പിന്നെ ഞാനെന്ത് ചെയ്യാനാ അഭിയേട്ടാ… എനിക്കാണേൽ അവൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ വയ്യ..
അതും പറഞ്ഞു ഞാൻ അഭിയേട്ടനെ ഒളിഞ്ഞു നോക്കി
പെട്ടെന്നൊരു വിഷാദം അഭിയേട്ടന്റെ മുഖത്ത് മിന്നി മറയുന്നത് ഞാൻ കണ്ടു.. എന്നിലെ പ്രണയിനിക്ക് സന്തോഷിക്കാൻ അതുമാത്രം മതിയായിരുന്നു…
ഒളിച്ചോട്ടം അല്ലാതെ മാന്യമായ രീതിയിൽ വേറെ എന്തെങ്കിലും നിങ്ങൾ പ്ലാൻ ചെയ്യ്.. അല്ലെങ്കിൽ എന്റെ താലി നിന്റെ കഴുത്തിൽ വീണിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല..
ഇനിയിപ്പോ അങ്ങനെയങ്ങ് സംഭവിച്ചാൽ എന്താ ചെയ്യാ അഭിയേട്ടാ..
ആ എനിക്കറിയില്ല..
അഭിയേട്ടൻ എന്നെ പഴയത് പോലെ സ്നേഹിക്കോ…
എന്റെ സ്നേഹത്തിന് അന്നും ഇന്നും ഒരു കുറവും വന്നിട്ടില്ല.. നിന്നെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി ഞാൻ സ്വയം മാറി നിന്നിട്ടേ ഉള്ളൂ..
പറയുമ്പോൾ
അഭിയേട്ടന്റെ സ്വരം ഇടറിയിരുന്നു
ഞാൻ അവനെ കല്യാണം കഴിച്ചാൽ അഭിയേട്ടൻ വേറെ കല്യാണം കഴിക്കോ?
ഇതാണോ ഇപ്പൊ ഇവിടുത്തെ പ്രശ്നം… നീ ഒന്ന് സേഫ് ആവാൻ നോക്ക് ആദ്യം..
അതിന് ഞാനിപ്പോൾ എന്താ ചെയ്യാ അഭിയേട്ടാ… അഭിയേട്ടൻ തന്നെ ഒരു മാർഗം പറഞ്ഞു തായോ..
ഞാനെന്ത് പറയാനാ… ഇത്ര പെട്ടെന്ന് നമ്മുടെ കല്യാണം നിശ്ചയിക്കുമെന്ന് ഞാൻ കരുതിയോ.
അഭിയേട്ടൻ എന്നെ കല്യാണം കഴിക്കുമോ?
അവൻ ഞെട്ടലോടെ എന്നെ നോക്കി
അതല്ല ഞാൻ ഉദ്ദേശിച്ചത്…. തത്കാലം അഭിയേട്ടൻ എന്നെ കല്യാണം കഴിക്കൂ.. പിന്നെ അമ്മമ്മ ഓക്കേ ആവുമ്പോൾ സാവധാനം പറഞ്ഞു മനസ്സിലാക്കാം.. എന്നിട്ട് അഭിയേട്ടൻ എന്നെ ഡിവോഴ്സ് ചെയ്ത് ഞാൻ അവനെ കെട്ടിക്കൊള്ളാം
എന്താ നീയീ പറയുന്നത് സായു. കല്യാണം എന്ന് പറയുന്നത് കുട്ടിക്കളി ആണെന്ന് വിചാരിച്ചോ നീ…
സോറി അഭിയേട്ടാ.. വേറെ ഒരു വഴിയും കിട്ടാത്തോണ്ട്….
ഇനിയിപ്പോൾ എന്താണ് ഒരു വഴി… അഭിയേട്ടൻ ആലോചനയിൽ മുഴുകി..
ഞാൻ ആണെങ്കിൽ ഈ ലോകം മുഴുവൻ കയ്യടക്കിയ സന്തോഷത്തിൽ ആയിരുന്നു.അഭിയേട്ടന് എന്നോട് ഇഷ്ടക്കേടൊന്നും ഇല്ലാതിരിക്കണേ എന്ന എന്റെ മനസ്സുരുകിയ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു. ഇനി എനിക്ക് സന്തോഷത്തോടെ…. നിറഞ്ഞ മനസ്സോടെ ഞങ്ങളുടെ കല്യാണത്തിന് വേണ്ടി ഒരുങ്ങാലോ…ഞാൻ ആനന്ദനിർവൃതിയിലാറാടി..
നീ അവന്റെ ഫോണിലേക്കൊന്നു വിളിച്ചു തായോ… ഞാൻഒന്ന് സംസാരിക്കട്ടെ… ഇനിയിങ്ങനെ നീട്ടി കൊണ്ട് പോവാൻ പറ്റില്ല.കയ്യിൽ എണ്ണാവുന്ന ദിവസമേ ഉള്ളൂ മുന്നിൽ… അച്ഛമ്മയ്ക്ക് ടെൻഷൻ ആവാത്ത വിധത്തിൽ കാര്യങ്ങൾ കൊണ്ട് പോവണം.. അത്രേ ഉള്ളൂ.. അച്ഛനെയും അമ്മയെയും ഞാൻ ഹാൻഡിൽ ചെയ്തോളാം..
നീ എന്താ സായു അന്തം വിട്ട് ഇരിക്കുന്നത്
ഫോൺ എടുത്ത് ഡയൽ ചെയ്യടോ
അഭിയേട്ടൻ എന്റെ ഫോൺ കയ്യിൽ വെച്ചു തന്നു
നുണ പറയുമ്പോൾ ഇങ്ങനെയൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു….
ഞാൻ ഫോൺ എടുത്തു കോൺടാക്ട് ലിസ്റ്റ് തപ്പികൊണ്ടിരുന്നു.
അപ്പോഴേക്കും അഭിയേട്ടന്റെ ഫോൺ റിങ്
ചെയ്തു
അഭിയേട്ടൻ ഫോൺ എടുത്ത് സ്ക്രീനിലേക്ക് നോക്കി.. എന്നിട്ട് എന്നെ ഒന്ന് നോക്കി.
അറ്റൻഡ് ചെയ്യാതെ ഫോൺ അവിടെ തന്നെ വെച്ചു..
എന്നിട്ട് എന്റെ തലക്കിട്ടൊരു കൊട്ട് തന്നു..
വിളിച്ച നമ്പർ ഒന്ന് നേരാവണ്ണം നോക്ക്.. നീ എനിക്കാഡീ വിളിച്ചോണ്ടിരിക്കുന്നത്…
ഞാൻ പതറിയ പോലെ ഇരുന്നു..
നീ നേരാവണ്ണം പേര് നോക്കി വിളിക്ക്…
വീണ്ടും ഞാൻ ഡയൽ ചെയ്തു.. അപ്പോഴും അഭിയേട്ടന്റെ ഫോൺ റിങ് ചെയ്തു..
അഭിയേട്ടൻ ഫോൺ എടുത്ത് എന്റെ പേര് കണ്ടപ്പോൾ ചോദിച്ചു
നിനക്കെന്താ സായു വട്ടായോ….
ഞാൻ ഒന്നും മിണ്ടിയില്ല..
അല്ല അവന്റെ പേരും അഭി എന്നാണോ..
അഭിയേട്ടൻ സംശയത്തിൽ ചോദിച്ചു
മ്മ്മ്…ഞാൻ മെല്ലെ മൂളി
എന്നാൽ നമ്പർ നോക്കി വിളിക്ക്.. ഒരേ പേരിലാ നീ രണ്ട് നമ്പറും സേവ് ചെയ്തു വെച്ചിട്ടുണ്ടാവുക .
വീണ്ടും അഭിയേട്ടന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ കണ്ണും അടച്ചു ഇരുന്നു..
നീ എന്താ സായു ആളെ പൊട്ടനാക്കാണോ?
അഭിയേട്ടന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു
എന്റെ സ്നേഹം ഇങ്ങനെയൊക്കെ എനിക്ക് പ്രകടിപ്പിക്കാൻ അറിയൂ.. അല്ലാണ്ട് കണ്ണിൽ നോക്കി ഐ ലവ് യു എന്നൊന്നും പറയാൻ എനിക്കറിയില്ല അഭിയേട്ടാ ..
ഒറ്റ ശ്വാസത്തിൽ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
അപ്പോഴേക്കും കാർ സഡൻ ബ്രേക്കിട്ട് നിന്നിരുന്നു ..
എനിക്ക് അഭിയേട്ടന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.. ഞാൻ കണ്ണും അടച്ചു തല താഴ്ത്തി തന്നെ ഇരുന്നു….
എന്തൊക്കെയാ സായു നീയീ പറയുന്നത്?.. അന്ന് നീ വെറുപ്പാണെന്നു പറഞ്ഞു… ഇപ്പോൾ ഇഷ്ട്ടമാണെന്നും
. ഞാനിതിൽ ഏതാ വിശ്വസിക്കേണ്ടത്…
അഭിയേട്ടൻ എന്നോട് ക്ഷമിക്കണം.. അന്നത്തെ വാശിപ്പുറത്ത് അങ്ങനെ വെറുതെ പറഞ്ഞു പോയതാ .. എന്തോ പിന്നെ തിരുത്തി പറയാൻ ഞാനും ശ്രമിച്ചില്ല.. അഭിയേട്ടന്റെ മൗനം, അവഗണന… അതെന്നെ അത്രയ്ക്കങ്ങോട്ട് തളർത്തിയിരുന്നു… പക്ഷേ അഭിയേട്ടൻ മൗനം പാലിച്ച അന്ന് തൊട്ട് അഭിയേട്ടന്റെ ഒരു നോട്ടത്തിനായി ഞാൻ അലയുകയായിരുന്നു… അഭിയേട്ടാനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അഭിയേട്ടാ…..
അപ്പോഴേക്കും എന്റെ തൊണ്ടകുഴിയിൽ നിന്നും ഒരു ഗദ്ഗദം പുറത്തേക്ക് വീണിരുന്നു ..
അഭിയേട്ടൻ പെട്ടെന്ന് എന്റെ മുഖം കൈകുമ്പിളിലാക്കി..
ഒരുപാട് കാലത്തിനു ശേഷം അഭിയേട്ടന്റെ പ്രണയാതുരമായ നോട്ടം എന്നിലേക്ക് വീണപ്പോൾ നാണത്താൽ ഞാൻ പൂത്തുലഞ്ഞു.
അങ്ങനെ അഭിയും സായുവും അവരുടെ സ്വപ്ന ജീവിതം തുടങ്ങാൻ പോവുകയാണ്.. മരണം വരെ പരസ്പരം സ്നേഹിച്ചും പരിഭവിച്ചും തല്ലുകൂടിയും നല്ലൊരു കുടുംബ ജീവിതം അവർ നയിക്കട്ടെ…..
അവസാനിച്ചു

by