|

അനന്തുവിന്റെ പെണ്ണ്,,

,,അനന്തുവിന്റെ പെണ്ണ്,,

……..,,………,,………,,……..,,

സീനിയേഴ്‌സിന്റെ റാഗിങ്ങിനിടയിൽ പേടിച്ചരണ്ട പേടമാനിന്റെ മുഖം അതായിരുന്നു അവൾ

അവളുടെ മിഴികൾ ഒരു സഹായതിനെന്ന പോലെ ചുറ്റും നോക്കുന്നുണ്ട്

ദയയുള്ള ഒരു നോട്ടത്തിന് വേണ്ടി ചുറ്റും നോക്കുന്നതിനിടയിലാണ് അവളുടെ കണ്ണുകൾ അനന്തുവിന്റെ കണ്ണുകളുമായി ഉടക്കിയത് പേടിച്ചത് കൊണ്ട് തന്നെ അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു

നിഷ്‌കളങ്കമായ ഒരു പാവം പെണ്കുട്ടി തന്നെ രക്ഷിക്കണെ എന്നവൾ അവന്റെ മുഖത്ത് നോക്കി പറയാതെ പറയുന്നുണ്ടായിരുന്നു

ഇങ്ങോട്ട് നീങ്ങി നിക്കെടി… നീയെന്താടി സ്വപ്നം കാണുകയാണോ എന്ന ചോദ്യമാണ് അവളെ ചിന്തയിൽ നിന്നും ഉയർത്തിയത്

വിറക്കുന്ന കൈകളുമായി അവൾ അവരുടെ അടുത്തേക്ക് നടന്നു

എന്താടി.. നിന്റെ പേര്

ആര്യ……

നിനക്ക് പാട്ട് പാടാൻ അറിയോ ഇനി അറിഞ്ഞാലും ഇല്ലെങ്കിലും നീ ഒരു പാട്ട് എല്ലാവരും കേൾക്കെ പാടണം എന്നിട്ട് പോയാൽ മതി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അവളെ കാണികളെ പോലെ എല്ലാവരും നോക്കി നിൽക്കുന്നുണ്ടായിരുന്നു

മച്ചു…അവളെയങ് വിട്ടേക്ക് ആകെകൂടെ ഒരു കണ്ണീരും കിനാവും കേസാണെന്ന് തോന്നുന്നു കണ്ടിട്ട്

അനന്തു പറഞ്ഞത് കൊണ്ട് തൽക്കാലം നീ പൊക്കോ

അവന്റെ വാക്കുകൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി തന്നെ രക്ഷിച്ച അവനോട് അവൾ മനസ്സ് കൊണ്ട് ഒരായിരം തവണ നന്ദി പറഞ്ഞു കാരണം തന്റെ കണ്ണുകൾ അവനോട് അത്രയേറെ യാചിച്ചിരുന്നു രക്ഷിക്കാൻ വേണ്ടി…

അവൾ പതിയെ നടന്നു നീങ്ങുമ്പോൾ നന്ദിയോടെ അവൾ നോക്കിയ ഒരു നോട്ടം അത് അവന്റെ ഹൃദയത്തിലാണ് ചെന്ന് തറച്ചത്

അവളുടെ ആ നോട്ടം അതവന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു

അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു പിന്നീട് പല സ്ഥലങ്ങളിൽ വെച്ച് അവർ കണ്ടു മുട്ടി വാക്കുകൾ കൊണ്ട് പറയാതെ മനസ്സും മനസ്സും തമ്മിൽ പറഞ്ഞ പ്രണയമായിരുന്നു അവരുടേത്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോളേജിലെ താരപദവിയിലുള്ള പ്രണയ ജോടികളായി മാറിയിരുന്നു അവർ

യഥാർത്ത പ്രണയത്തിന്റെ സുഖവും ദുഃഖവും അവർ ഒന്നിച്ച് അനുഭവിച്ചു

പക്ഷെ ഇപ്പോ കുറച്ചു ദിവസമായി അവൾ കോളേജിൽ വന്നിട്ട് ആദ്യമൊക്കെ അവൾ വരും എന്ന് കരുതി അവൻ സമാധാനിച്ചു

പക്ഷെ..

ഇനി അവളെ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല അവളുടെ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ അവിടെയെങ്ങും അവൻ ആരെയും കണ്ടില്ല

അവന്റെ മനസ്സ് ആകെ അസ്വസ്തമായിരുന്നു ഇവൾക്കിത് എന്ത് പറ്റി എവിടെയാ പോകുന്നത് എന്ന് പറഞ്ഞിട്ട് പൊക്കൂടയിരുന്നോ ബാക്കിയുളവനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി…

നീണ്ട ഒരു മാസത്തിന് ശേഷമാണ് അവൾ വീണ്ടും കോളേജിലേക്ക് വരുന്നത് അവളെ കണ്ടതും അത് വരെ അടക്കിപിടിച്ചിരുന്ന ദേഷ്യവും സങ്കടവുമെല്ലാം അവന് നിയന്ത്രിക്കാൻ പറ്റിയില്ല

ആര്യേ….

നീ ഇതിവിടെ പോയിരുന്നു കുറച്ച് ദിവസം നിനക്ക് ഒന്ന് പറഞ്ഞിട്ട് പോയലെന്താ നിന്നെ കാണാത്തത് കൊണ്ട് ഞാൻ എത്ര ടെൻഷനടിച്ചു എന്നറിയോ നിനക്ക്

അതിന് നിന്നോട്‌ ഞാൻ പറഞ്ഞൊ ഞാൻ വരുന്നതും നോക്കി നിൽക്കാൻ

അവളുടെ ആ ചോദ്യം കേട്ടതും അവൻ ഷോക്കേറ്റത് പോലെയായി നീ എന്താ ആര്യ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്

പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം

അര്യേ.. നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ …..

അതിന് നിന്നോടാരാ എന്നെ സ്നേഹിക്കാൻ പറഞ്ഞത്

അപ്പൊ നിനക്ക് എന്നോട് സ്നേഹമില്ലേ ഇത്രയും കാലം നമ്മൾ സ്നേഹിച്ചതല്ലേ പിന്നെയെന്താ നീ ഇങ്ങനെയൊക്കെ പറയുന്നത്

നീ മാത്രം സ്നേഹിച്ചു എന്ന് പറയ് …. അന്ന് കോളേജിലെ റാഗിങിൽ നിന്ന് എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ ശ്രദ്ധ നിന്നിൽ വീണത് നീ ഒരു പിടി വള്ളിയാണെന്ന് തോന്നി എനിക്ക് ….ആ അവസരം ഉപയോഗിച്ചു എന്ന് മാത്രം…..

എനിക്ക് ഈ കോളേജിൽ മൂന്ന് വർഷം ആരെയും പേടിക്കാതെ പടിക്കണമായിരുന്നു അതിന് ഏറ്റവും നല്ല മാർഗം അതായിരുന്നു നീ ഞാൻ നിന്റെ പെണ്ണാണെന്ന് ഈ കോളജിൽ പാട്ടായതോടെ എന്റെ ലക്ഷ്യം നിറവേറിയിരുന്നു

നിന്റെ ലക്ഷ്യം അതായിരുന്നെങ്കിൽ ഞാൻ തോൽവി സമ്മതിക്കുന്നു ഇനി ഞാൻ നിന്റെ മുന്നിൽ വരില്ല നിനക്കൊരു ശല്യമായിട്ട് എന്തായാലും നിന്റെ ആഗ്രഹം നടന്നല്ലോ ഇനി രണ്ട് മാസം കൂടിയല്ലേ ഉള്ളു ആ രണ്ടു മാസം കൂടി നിനക്ക് നിന്റെ നാടകം തുടരാം

അത്രയുംപറഞ്ഞു കൊണ്ടവനവിടെ നിന്നിറങ്ങി പോകുമ്പോൾ നിസ്സഹായതയോടെ അവനെ നോക്കി നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു

വർഷങ്ങൾ കടന്നു പോയി ………

ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ അവൻ എല്ലാം മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നീറുന്ന ഓർമ്മയായി അവൾ എന്നും അവന്റെ മനസ്സിലുണ്ടായിരുന്നു

ഒരു പ്രൈവറ്റ് കമ്പിനിയിൽ മാനേജരായി ജോലി ചെയ്യുമ്പോഴാണ് യാദൃശ്ചികമായി അവളെ വീണ്ടും കാണുന്നത്

തന്റെ ഓഫീസിലെ സ്റ്റാഫിനെയെല്ലാം പരിചയപ്പെടുന്നതിന്റെ ഇടക്കാണ് അവളെ യാദൃശ്ചികമായി അവൻ കാണുന്നത് തന്നെ കണ്ടതിന്റെ യാതൊരു ഭവമാറ്റവും അവളിൽ ഉണ്ടായിരിന്നില്ല

അവളെ വീണ്ടും കണ്ടാൽ ചോദിക്കാൻ ഒരു ചോദ്യം അതവൻ മനസ്സിൽ സൂക്ഷിച്ചിരുന്നു

എന്താണ് സർ .. .സർ വിളിച്ചു എന്ന് ആ പയ്യൻ വന്നു പറഞ്ഞു

അനന്തുവേട്ട എന്ന് വിളിച്ചിരുന്ന അവളുടെ നാവ് ഇന്ന് സർ എന്ന് വിളിച്ചപ്പോൾ മനസ്സിന് വല്ലാത്ത അരോചകം പോലെ തോന്നി ആ വാക്ക്

ഇനി ഒരിക്കലും നിന്റെ മുന്നിൽ വരരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു പക്ഷെ വിധി ഈ രൂപത്തിൽ വീണ്ടും എന്നെ നിന്റെ മുന്നിലെത്തിച്ചു

എനിക്കറിയണം അന്ന് നീ പറഞ്ഞതെല്ലാം സത്യമാണോ എന്ന് നിന്നെ ഇനി എന്നെങ്കിലും കാണുകയാണെങ്കിൽ ചോദിക്കാൻ ബാക്കി വെച്ച ഒരേ ഒരു ചോദ്യം അത് മാത്രമാണ്

അനന്ദേട്ടാ…ഞാൻ …. എനിക്ക്… അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർതുള്ളികളെ നിയന്ത്രിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു

എനിക്ക് ഒരുപാട് ഇഷ്ടാണ് എന്റെ അനന്തേട്ടനെ അന്നും ഇന്നും എന്നും

അന്ന് ഏട്ടന്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സ് എത്ര മാത്രം വേദനിച്ചു എന്നറിയോ അനന്തേട്ടന് എന്നെ വെറുക്കാൻ വേണ്ടി തന്നെ മനപ്പൂർവം തന്നെയാ അന്ന് ഞാൻ അങ്ങിയൊക്കെ പറഞ്ഞത്

എന്തിന് …. അതിന് മാത്രം നമുക്കിടയിൽ എന്താ ഉണ്ടായത്

നമുക്കിടയിൽ ഒന്നും സംഭവിച്ചില്ല പക്ഷെ….

അന്ന് ഞാൻ കുറച്ചു ദിവസം കോളേജിൽ വരാത്തത് അനന്തേട്ടന് ഓർമ്മയില്ലേ

അച്ചന് ഒരക്‌സിഡന്റ്റ് പറ്റി എന്നറിഞ്ഞിട്ടാണ് ആരോടും ഒന്നും പറയാതെ ഞാൻ പെട്ടന്ന് പോയത് അപകടത്തിൽ അച്ചന്റെ നട്ടെല്ലിന് പൂർണമായും തകർന്നു ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഇനി ഒരിക്കലും എണീറ്റ് നട ക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി

അച്ചന്റെ ആ അവസ്‌ഥ കണ്ട്‌ ആകെ തകർന്നു പോയി ഞാൻ എനിക്കും അമ്മക്കും വേണ്ടി മാത്രം ജീവിച്ച അച്ഛന്റെ അവസ്ഥ ശരിക്കും തകർന്നു പോയി….. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവളത് പറഞ്ഞത്

ഒരു മകൾ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വാർത്തയാണ് പിന്നെ എന്നെ തേടി വന്നത് ബില്ല് അടക്കാൻ വേണ്ടി ക്യാഷ് എടുക്കാൻ വീട്ടിലെക്ക് പോയ അമ്മ പിന്നെ വന്നില്ല കാമുകന്റെ കൂടെ സ്വന്തം അമ്മ ഒളിച്ചോടിയ വാർത്തയാണ് എന്നെ തേടി വന്നത് ആകെ ഒരു മരവിപ്പായിരുന്നു മനസ്സിന്

അച്ചന് തണലാക്കേണ്ട അമ്മ അച്ചന്റെ വീഴ്ച നോക്കിയിരുന്നത് പോലെ അച്ചന്റെ ആ അപകടം പോലും അമ്മ മനപ്പൂർവം വരുത്തിവെച്ചതാണോ എന്ന് കൂടി എനിക്ക് സംശയമുണ്ടായിരുന്നു

ജീവിതതോട് തന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നിയതാണ് പക്ഷെ അച്ചനെ ഓർത്തപ്പോൾ എനിക്ക് ഒന്നിനും ശക്തിയില്ലാതായി

ഒളിച്ചോടിയ അമ്മയുടെ മകളെന്ന പരിഹാസവും ആളുകളുടെ കുത്തുവാക്കുകളും സഹിക്കാൻ വയ്യാതായപ്പോളാണ് ഇവിടെയുള്ളതെല്ലാം വിറ്റ്പെറുക്കി അമ്മാവന്റെ വീട്ടിലെക്ക് താമസം മാറിയത്

അച്ചന്റെ മരണശേഷം അമ്മവന്റെ വീട്ടിൽ നിൽക്കാൻ പറ്റാതെയായി മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങിയതോടെ ജീവിതം അവസാനിപ്പിക്കാൻ വേണ്ടി നിന്നതാണ് അപ്പോഴാണ് ഈശ്വര ഭാഗ്യം പോലെ ഈ ജോലി കിട്ടുന്നത് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളിയെ നിയന്ത്രിക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടിരുന്നു

ഇങ്ങനെയുള്ള വീട്ടിൽ നിന്ന് വരുന്ന ഒരു പെണ്ണിനെ ഏതൊരു പുരുഷനാണ് ഇഷ്ടപ്പെടുക ഏട്ടൻ എന്നെ വെറുക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു

അന്നും ഇന്നും എന്നും ഏട്ടനെ അത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ട് അത് കൊണ്ടാണ് അന്ന് മനപ്പൂർവം ഏട്ടൻ എന്നെ വെറുക്കാൻ വേണ്ടി അങ്ങനെയൊക്കെ….
വാക്കുകൾ മുഴുമിപ്പിക്കാനാകാതെ അവൾ പൊട്ടി കരഞ്ഞു

എന്ത് പറയണം എന്നറിയാതെ അവളെ തന്നെ നോക്കി നിന്ന അവന്റെ കണ്ണുകളും ഈറനണഞ്ഞിരുന്നു

മറ്റുള്ളവർ കാരണം ഒരുപാട് കണ്ണീർ കുടിച്ച പെണ്ണാണ് ഇനി അവളുടെ കണ്ണുകൾ നിറയാൻ പാടില്ല അവളുടെ കണ്ണുകളിൽ നിന്ന് ഒലിചിറങ്ങുന്ന കണ്ണീർ തുള്ളിയെ തന്റെ കൈകളാൽ തുടച്ചു കൊണ്ടവൻ പറഞ്ഞു

ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല എന്റെ മരണം വരെയെങ്കിലും പൊട്ടിക്കരച്ചിലോടു കൂടി അവൾ അവന്റെ നെഞ്ചിലേക്ക് വീണു…….

ശുഭം

Similar Posts

Leave a Reply