രചന – തൻശി തനു
കിച്ചു ആദ്യം സൈൻ ചെയ്യത് പേന അജുവിന് നീട്ടി.. അജു അവന്റെ മുഖം നോക്കാതെ പേന വാങ്ങി വധുവിന്റെ സ്ഥാനത് സൈൻ ചെയ്യാൻ തുടങ്ങിയതും പെട്ടന്നവളുടെ കണ്ണിൽ വരന്റെ പേര് തടഞ്ഞു ‘സായ് കൃഷ്ണ.. ” ചുണ്ടിൽ പതിയ ഉരുവിട്ട് വേഗം തിരിഞ്ഞു നോക്കി അവിടെ പുഞ്ചിരിയോടെ തന്നെ നോക്കുന്ന കാപ്പിപ്പൊടി കണ്ണുകൾ കണ്ടതും അവൾ സ്വയം പറഞ്ഞു. “ഇച്ഛൻ..❤” അജു സായിയെ തന്നെ നോക്കി നിന്നു.. അവന്റെ കണ്ണിലെ കുസൃതി അവളിൽ ദേഷ്യത്തിൽ വഴി തെളീക്കും മുമ്പ് മഹി അജുവിനെ വിളിച്ചു “അജു മോളേ ഒപ്പിടു…” മഹി പറയുന്നത് കേട്ട് അജു ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും അത് പുറമേ കാട്ടാതെ അജു മഹിയേ നോക്കി ചെറുതായി പുഞ്ചിരിച്ച് ചെറുതായി വിറയ്ക്കുന്ന കൈയോടെ ഒപ്പ് വച്ചു.. തുടർന്ന് സാക്ഷി ആയി രാമനാഥനും ഭരതനും സായിയുടെ ഭാഗത്തു നിന്നും മഹിയും ജോൺസിയും അജുവിന്റെ ഭാഗത്തു നിന്നും സാക്ഷിയായി ഒപ്പുവെച്ചു..
“ഇനി ഇവിടെ അടുത്തുള്ള അമ്പലത്തിൽ നിന്നും താലി കെട്ടാം…” രെജിസ്റ്റർ ഓഫീസിൽ നിന്നും വെളിയിൽ ഇറങ്ങിയതും ശ്രീദേവി അഭിപ്രായം പറഞ്ഞു.. “ഏയ് അതിന്റെ ആവിശ്യമില്ല ശ്രീയമ്മേ നിയമപരമായി വിവാഹം കഴിഞ്ഞല്ലോ അതു മതി… പിന്നെ ഞാൻ ഇച്ഛ… സോറി സായ് ടെ ഭാര്യ ആണെന്ന് നിങ്ങൾക്കും അറിയാം.. അതു മതി പിന്നെ താലി നിർബന്ധം ആണേൽ എന്റെ അമ്മ പൂർണാരോഗ്യവതിയായി എന്ന് വരുന്നോ അന്ന് അമ്മയുടെ മുന്നിൽ വച്ചു കെട്ടാം…” അജു പറഞ്ഞത് കേൾക്കേ എല്ലാവരും ഒന്ന് ഞെട്ടി പരസ്പരം നോക്കി “എന്റെ അഭിപ്രായവും അതു തന്നെ ആണ്.. നിയമപരമായി ഞങ്ങൾ വിവാഹിതരാണ്… പിന്നെ ഈ താലി കെട്ടലൊക്കെ ഇപ്പഴല്ലേ പണ്ട് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട് മുത്തശ്ശന്റെ കൈയിൽ നിന്നും പുടവ വാങ്ങി തന്നെ കുടുംബക്കാർ കൈപിടിച്ച് ഏൽപ്പിച്ചാൽ അന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞു എന്ന്.. അങ്ങനെ മതി, ഞങ്ങളുടെ ഇടയിൽ പുടവ കൊടുക്കൽ ഇല്ലെങ്കിലും അജുവിനെ മഹി അങ്കിളും ജോൺസി അങ്കിളും കൈപിടിച്ചു ഏൽപ്പിച്ചാൽ മതി…
പിന്നെ എന്റെ കല്യാണം കാണാൻ അതിയായി ആഗ്രഹിച്ച ഒരാൾ ഉണ്ട്.. ആ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കണം..” സായ് പറഞ്ഞ് നിർത്തിയതും എല്ലാവരും നിശബ്ദരായി.. “മകളുടെ ഇഷ്ടം അങ്ങനെ ആണേൽ അങ്ങനെ മതി… ഇന്ദ്രാ ജോൺസി അജുവിനെ കൈ പിടിച്ചേൽപ്പിക്…” രാമനാഥൻ പറഞ്ഞതും മഹിയും ജോൻസിയും അജുവിന്റെ അരികിൽ വന്നു നിറക്കണ്ണുകളോടെ ചേർത്തു പിടിച്ചു സായിയുടെ അരികിലേക് നടന്നു അജുവിന്റെ കൈകളിൽ സായിയുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകിയിരുന്നു… എന്നാൽ അജു സായിയെ ഒന്ന് നോക്കിയത് പോലും ഇല്ല എന്നത് മറ്റാരും മനസിലാക്കിയില്ലെങ്കിലും സായ് ശ്രദ്ധിച്ചിരുന്നു…
എല്ലാവരും മേലെടത്തേയ്ക് യാത്ര തിരിച്ചു ഇന്ന് തന്നെയാണ് ചികിത്സയ്ക്കായി തുളസിയുമായി വിദേശത്ത് പോകുന്നത് അതിനാൽ തന്നെ അവരെ യാത്രയാക്കി മാത്രമേ കൃഷ്ണാലയത് തിരിച്ചു പോകുന്നുള്ളൂ… സായിയും അജുവും ഒരു കാറിൽ ആയിരുന്നു പോയത് അവരുടെ കൂടെ മറ്റാരും വേണ്ട എന്ന് സായിയുടെ തീരുമാനമായിരുന്നു.. മേലെടത്തേയ്ക് പുറപ്പെട്ടെങ്കിലും അജുവിന് അവളുടെ ഇച്ഛനോട് സംസാരിക്കാൻ താല്പര്യമില്ലയിരുന്നതിനാൽ അവൾ കാറിൽ കേറിയതും കണ്ണടച്ച് സീറ്റിൽ ചാരിയിരുന്നു… അതു മനസിലാക്കിയ പോലെ സായ് അവളെ ഒന്ന് നോക്കി ദീർഘശ്വാസം എടുത്ത് ഡ്രൈവിംഗിൽ ശ്രദ്ധ കൊടുത്തു. സായിയുടെ കാർ എത്തും മുന്നേ മറ്റുള്ളവർ എത്തിയിരുന്നതിനാൽ ഇരുവരേയും സ്വീകരിക്കാൻ എല്ലാവരും പുറത്തുണ്ടായിരുന്നു…
അവർ എത്തിയതും ശ്യാമ നിറഞ്ഞ ചിരിയോടെ ഇരുവരുടെയും അരികിൽ ചെന്ന് രണ്ടുപേരുടെയും കൈയിൽ പിടിച്ചു വീട്ടിനകത്തു കേറി… സോഫയിൽ ഇരുത്തിയപ്പോഴേയ്ക്കും ലിസമ്മ മധുരവുമായി വന്നു ഇരുവർക്കും നൽകി… അപ്പോഴാണ് അജുവിന്റെ നെറുകയിൽ സിന്ദൂരം ഇല്ല എന്ന കാര്യം ശ്യാമ ശ്രദ്ധിച്ചത്.. അവർ വേഗം പൂജ മുറിയിൽ ചെന്നു കുങ്കുമം എടുത്തു സായിയുടെ അരികിൽ എത്തി അവന് നേരെ നീട്ടി… ശ്യാമയേ സംശയത്തോടെ കിച്ചു നോക്കിയതും അജുവിന് തൊട്ടു കൊടുക്കാൻ കണ്ണാൽ നിർദേശം നൽകി.. കിച്ചുവിന് മനസിലായതും അവൻ അജുവിനെ നോക്കി.. “ഇതൊക്കെ വേണോ ശ്യാമമ്മേ… ” കിച്ചുവിന്റെ നോട്ടം പാടെ അവഗണിച്ചു അജു ശ്യാമയോടായി തിരക്കി.. “അറിയാം.. മോളുടെ മനസ്സിൽ എന്താണെന്ന് ഈ അമ്മയ്ക്ക്..
എനിക്കൊരു സമാധാനത്തിനു വേണ്ടി ഈ നെറുകയിൽ സിന്ദൂരം കാണണം എന്റെ മോള് എതിര് പറയരുത്…” അപേക്ഷ പോലെ ശ്യാമ പറയുന്നത് കേൾക്കേ അജു പിന്നെ മറുതൊന്നും പറഞ്ഞില്ല അവൾ സമ്മതഭാവത്തിൽ അവരെ നോക്കി തലയനക്കി… അത് കണ്ടതും ശ്യാമ സന്തോഷത്തോടെ കിച്ചുവിന് നേരെ കുങ്കുമം നീട്ടി അവൻ നിറഞ്ഞ പുഞ്ചിരിയോടെ അതിൽ നിന്നും മോതിരവിരലിൽ അൽപ്പം കുങ്കുമം എടുത്ത് അജുവിന്റെ സീമന്ദരേഖയെ ചുവപ്പിച്ചു.. കണ്ടു നിന്ന എല്ലാവരിലും സന്തോഷത്തിന്റെ സമാധാനത്തിന്റെ പുഞ്ചിരി വിരിഞ്ഞു… തുളസിയെ ചികിത്സയ്ക്കായി എയർപോർട്ടിൽ വിട്ടു മടങ്ങുമ്പോൾ അജു നന്നേ തളർന്നിരുന്നു.. സായ് അജുവിനെ തന്നെ നോക്കി… കണ്ണടച്ചുള്ള ആ ഇരിപ്പ് ഉറക്കം എന്ന് കരുതി ആരും അവളെ ശല്യം ചെയ്തില്ല..
എന്നാൽ സായുടെ ശ്രദ്ധ ഇടയ്ക്കിടെ അജുവിലേയ്ക് എത്തി… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിൽ തട്ടിയത് കൺകെ സായുടെ നെഞ്ചോന്നു പിടഞ്ഞു.. അജുവിന്റെ ഉള്ളിലേ സംഘർഷം എത്രമാത്രം ഉണ്ടെന്നു ആരെക്കാൾ നന്നായി അവനറിയാമായിരുന്നു… തുളസിയെ യാത്രയാകുമ്പോൾ അജു ടെസയെ ചേർത്തു പിടിച്ച വാക്കുകൾ സായിയുടെ മനസ്സിൽ നിറഞ്ഞു നിന്നു… ‘പപ്പയെ ഇല്ലാതാക്കിയ വാവാച്ചിയെ നമ്മളിൽ നിന്നും അകറ്റിയവർക്കുള്ള ശിക്ഷ ഈ ഇച്ചേച്ചി കൊടുത്തിരിക്കും ഒന്നിനെയും വെറുതെ വിടാതെ… എന്റെ മോള് വിഷമിച്ചിരിക്കരുത് നീ മടങ്ങിയെത്തുമ്പോൾ നിന്റെ പ്രിയപ്പെട്ടവൾ കൂടെ കാണും ഈ ഇച്ചേച്ചി തരുന്ന വാക്ക്…’ അനു ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ ഇങ്ങനെയൊരു വാക്ക് നൽകാൻ അവളെ പ്രേരിപ്പിച്ചത് എന്ത്, എന്തിരുന്നാലും കൂടെ ഉണ്ടാകും ഞാൻ അവൾ താങ്ങായി.. ” സായ് പലതും കണക്കുകൂട്ടി..
“എനിക്കിവിടെ മടുത്തു ഡാഡ് ഇനിയും എത്രനാൾ ഈ ഒളിവാസം… കേസിന്റെ കാര്യം എന്തായി…” “കരൺ നീ അൽപ്പം കൂടി ക്ഷമിക് നമുക്ക് പരിഹാരം ഉണ്ടാകാം… പിന്നെ മോനെ നമ്മൾ കരുതും പോലെ ചില കാര്യങ്ങൾ നമുക്ക് അനുകൂലമായി വരുന്നുണ്ട്…” “വാട്ട്സ് ഡാഡ്…” “ആനന്ദ് ഇല്ലാതായതോടെ ജോൺസി തളർന്നു… അവൻ ആത്മ മിത്രത്തിന്റെ ഭാര്യയുടെ ചികിത്സയ്ക്ക് വിദേശത്ത് പോയി… ബിസിനസിൽ ഇനി ഇല്ല എന്ന് പറഞ്ഞ് നാടുവിട്ടു എന്ന് പറയാം… ഇപ്പോൾ പിഎം ഗ്രൂപ്പിന്റെ ഭരണം മകളാണ്.. ആനന്ദിന്റെ മകൾ ഇല്ല പകരം ആ സിഇഒ ആയി വന്ന ആ വരുത്താൻ തന്നെ.. പക്ഷേ അവൻ നാട്ടിൽ ഇല്ല മറ്റെങ്ങോ പോയിരിക്കുവാ… പിന്നെ ഉള്ളത് പുതിയതായി വന്ന ജോൺസിയുടെ മകൻ ആണ് ടിജോ.. ബിസിനസിന്റെ എബിസിഡി അറിയാത്തൊരുത്തൻ അവനെ രാജന്റെ വരുത്തിയിൽ ആക്കി എന്ന് പറയുന്നതാവും നല്ലത്…
ഇപ്പോ കാര്യങ്ങൾ ഏകദേശം അനുകൂലം ആയാൽ നീ ഇവിടെ എത്തണം എന്നിട്ട് ആ ടിജോയോ കൈയിൽ എടുത്ത് വീണ്ടും നമുക്ക് പിഎം യിൽ കേറാം…” “ഡാഡ് പറഞ്ഞതൊക്കെ കൊള്ളാം പക്ഷേ അതികം വിശ്വാസിക്കേണ്ട അവനെ..” “ഏയ് ഇല്ല മോനെ.. രാജൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ആ സായിയുമായി അവൻ അത്ര രസത്തിൽ അല്ലെന്ന കേട്ടെ പിന്നെ ആ ആനന്ദിന്റെ മക്കളുടെ വിവരം ഒന്നും ഇത് വരെ ഇല്ല… പിന്നെ സായ് നോകാം അവൻ എവിടെ വരെ പോകും എന്ന് ടിജോയെ രാജൻ കൈയിൽ എടുത്തോളും..” “ആ ഡാഡ് കാര്യങ്ങൾ ആലോചിച്ചു ചെയ്യ് പിന്നെ ശില്പ അവൾ മംഗ്ലൂർ ഓഫീസ് അധിപത്യം സ്ഥാപിക്കാൻ എന്ന് പറഞ്ഞു പോയിട്ടുണ്ട് എന്താകും എന്നറിയില്ല…” “ശില്പയെ ബോധിച്ചപ്പോലെ ഉണ്ടല്ലോ.. എങ്ങനെയുണ്ട്..”
“ശില്പ അവൾ ഒരു മുതലല്ലേ ഡാഡി.. ഇതുവരെ രുചിച്ചതിൽ മികച്ചത്… അവൾ പോയതോടെ എനിക്ക് ഇവിടെ ബോറായി തുടങ്ങിയത് അതുവരെ ഞാൻ നന്നായി എൻജോയ് ചെയ്തിരുന്നു… ” “എനിക്കും തോന്നി അല്ലേൽ ഈ വിളി കുറച്ചു നേരത്തെ ഞാൻ പ്രതീക്ഷിച്ചു..” അപ്പോഴേയ്ക്കും കരണിന്റെ റൂമിലെ ഡോർ ആരോ തട്ടി “എന്തായാലും കേസ് ഊരാനുള്ള വഴിയിൽ വേഗം നോക് ഡാഡ് ഞാൻ പിന്നെ വിളികാം..” കരൺ മറ്റൊന്നും പറയാതെ ഫോൺ വേഗം വെച്ചു.. ഡോർ തുറന്നതും തന്റെ കൂട്ടാളികളെ കണ്ട് അവന്റെ കണ്ണുകൾ ചുരുങ്ങി… “എന്തായി പറഞ്ഞ കാര്യം കിട്ടിയോ..” അവരുടെ മുഖഭാവം കണ്ട് കരൺ അൽപ്പം ദേഷ്യത്തോടെ തിരക്കി… “അത് കിട്ടിയില്ല..” “ഛെ.. നിന്നെയൊക്കെ എന്തിന് കൊള്ളാം ക്യാഷ് എത്ര വേണേലും തരാം എന്ന് പറയണം പറ്റില്ലേൽ പിടിച്ചു കെട്ടി കൊണ്ടുവരാൻ അറിയില്ലേ നിനക്കൊക്കെ… പറഞ്ഞ പണി ചെയ്യാതെ നായം പറഞ്ഞു വന്നേക്കുന്നു… ഇറങ്ങി പോടാ..” ദേഷ്യം കരൺ അവർക്ക് മുന്നിൽ കതകടച്ചു… “ഒരു പെണ്ണിനെ പോലും കൊണ്ടു വരാൻ പറ്റാത്ത പന്ന********” കരൺ റൂമിൽ ദേഷ്യത്തിൽ പിറുപിറുത്തു നടന്നു..
“കിച്ചു നീ എന്ന മംഗലാപുരം പോകുന്നെ എന്ന് ഭരതൻ ചോദിച്ചു.. വേഗം പോകുന്നുണ്ടേൽ പറയാൻ പറഞ്ഞു..” “ആ ഞാൻ ചിക്കപ്പാനെ വിളിച്ചോളാം അമ്മ…” വീട്ടിൽ വന്നു കേറിയ സായിയോട് ശ്രീദേവി പറഞ്ഞു.. അതിനു മറുപടി നൽകി അവൻ സ്റ്റെപ് കേറി പോയി.. അജുവിനു നൽകിയ റൂമിന്റെ മുന്നിൽ എത്തിയതും സായ് ഒന്ന് നിന്നു… ‘അന്ന് തുളസി ആന്റിയെ എയർപോർട്ടിൽ വിട്ട് ഇങ്ങോട്ട് വരുമ്പോൾ അവൾ ആരോടും മിണ്ടാൻ തയ്യാറായിരുന്നില്ല… വീട്ടിൽ എത്തി അജു എല്ലാവരോടും ആവിശ്യപ്പെട്ടത് അവൾക് തനിച്ചു നിൽക്കാൻ ഒരു റും ആയിരുന്നു… അജുവിന്റെ മാനസികാവസ്ഥ ഓർത്തു തന്നെ ആരും എതിർ പറഞ്ഞില്ല… അജുവിനെ തനിച്ചാക്കാൻ വയ്യാന്നു പറഞ്ഞ് മഹി അങ്കിൾ ലോങ്ങ് ലീവ് എടുത്തു ചിറ്റയും മഹി അങ്കിളും ഇവിടെ കൂടി… ചിറ്റയോടും അങ്കിളിനോടും മാത്രം ആദ്യം മിണ്ടിയ അവൾ ഇപ്പോൾ ഈ വീട്ടിൽ താൻ ഒഴികെ മറ്റെല്ലാവരോടും സംസാരിക്കുന്നുണ്ട്…
അമ്മയ്ക്കും അച്ഛനും പ്രിയപ്പെട്ട മകളായി മാറിക്കഴിഞ്ഞു… ഒന്ന് സംസാരിക്കാൻ ശ്രമിക്കുമ്പോൾ പല കാരണങ്ങൾ കൊണ്ട് പറ്റാറില്ല എന്ന് പറയുന്നതാവും നല്ലത്… നാളെ നാളെ നീളേ നീളേ ആയിപ്പോകുന്ന അവസ്ഥ.. തന്റെ മനസിലെ കാര്യങ്ങൾ പറഞ്ഞില്ലേൽ കാര്യങ്ങൾ താൻ ഉദേശിച്ചത് പോലെ നടക്കില്ല.. അജു ഈ വീടിനു വെളിയിൽ ഇറങ്ങാൻ സമയമായി.. ഇനിയും വൈകിയാൽ ശരിയാവില്ല.. ആദ്യം മംഗലാപുരത്തെ ഓഫീസിൽ ഇൻചാർജ് എടുത്ത് കാര്യങ്ങൾ തുടങ്ങണം.. അതിനാദ്യം അജുവിനോട് സംസാരിക്കുക എന്ന് തന്നെയാണ് വേണ്ടത് എന്ന തീരുമാനത്തോടെ സായ് അജുവിന്റെ റൂമിന്റെ കതക് തട്ടി… അജു കുളികഴിഞ്ഞു വന്നതും ഡോർ തട്ടുന്ന ശബ്ദം കേട്ട് അവൾ തലയിൽ തോർത്ത് ചുറ്റിക്കൊണ്ട് വെപ്രാളത്തോടെ ഡോർ തുറന്നു… മുന്നിൽ നിൽക്കുന്ന സായിയെ കണ്ട് അവളുടെ കണ്ണ് ചുരുങ്ങി…
എന്നാൽ ഡോർ തുറന്ന് അജുവിനെ കണ്ട് സായ് ഒരു നിമിഷം മതിമറന്നു നോക്കി നിന്നു പോയി.. “എന്താ.. ” സായിയുടെ നോട്ടം കണ്ട് അൽപ്പം ദേഷ്യത്തോടെ അജു തിരക്കി.. അജുവിന്റെ ചോദ്യം കേട്ടതും സായ് ഒന്ന് ഞെട്ടി.. ഇതുവരെ അവളെ നോക്കി നിന്നതായിരുന്നോ എന്ന് ചിന്തിച്ചു അവൻ… “എനിക്കൊന്ന് സംസാരിക്കണം..” ഗൗരവത്തോടെ അവൻ പറഞ്ഞു.. “എനിക്ക് തന്നോടൊന്നും സംസാരിക്കാൻ ഇല്ല എനിക്കൊന്നും കേൾക്കുകയും വേണ്ട… ” സായ് പറഞ്ഞത് കേൾക്കേ അജു പുച്ഛത്തോടെ മറുപടി നൽകി… “സംസാരിക്കാൻ ഉണ്ടോ എന്നല്ല ഞാൻ ചോദിച്ചത് എനിക്ക് സംസാരിക്കാൻ ഉണ്ടെന്നാണ് പറഞ്ഞത് അത് നീ കേൾക്കുകയും ചെയ്യും..” അജുവിന്റെ മറുപടി കേട്ട് സായ് അൽപ്പം ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് അകത്തു കേറി ഡോർ ലോക് ചെയ്യ്തു.. അത് കൺകെ അജുവിനും ദേഷ്യം വന്നു “താൻ എന്താടോ കാണിക്കുന്നേ ഡോർ തുറന്നു ഇറങ്ങിപ്പോയെ…” അജു സായിയുടെ നേരെ കൈ ചൂണ്ടി ചീറി… സായ് അവൾ നീട്ടിയെ കൈയിൽ പിടിച്ചമർത്തിൽ….
“കൈ ചൂണ്ടി സംസാരിക്കുന്നോടി.. ഞാൻ സംസാരിക്കും നീ അത് കേൾക്കുകയും ചെയ്യും കേട്ടോടി ഭാര്യേ… ” സായ് ആദ്യം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവളെ ബെഡിൽ ഇരുത്തി ഒരു താളത്തിൽ പറഞ്ഞ് നിർത്തി. അജു അത് കേട്ടതും സായിയെ കണ്ണുരുട്ടി തുറിച്ചു നോക്കി.. “ഉണ്ടാക്കണ്ണും വെച്ചു നോക്കി പേടിപ്പിക്കല്ലേ…” സായ് പരിഹസിക്കുന്ന കേൾക്കേ അജുവിന് ദേഷ്യം വീണ്ടും കൂടി… ബട്ട് സായ് പറയാൻ വന്നത് പറയാതെ പോകില്ല എന്ന് മനസിലായതും അജു കണ്ണുകൾ ഇറുകിയ അടച്ച് ദേഷ്യം കണ്ട്രോൾ ചെയ്യ്തു… “തനിക് എന്താ പറയാനുള്ളെ എന്ന് വച്ചാൽ പറഞ്ഞ് തുലയ്ക്കു ഞാൻ കേൾകാം… പക്ഷേ എന്റെ ദേഹത്ത് തൊട്ടുള്ള സംസാരം വേണ്ട തന്റെ ഈ കൈ എടുക് ആദ്യം…” താൻ ചൂണ്ടിയാ കൈ വിരരിൽ അവൻ പിടി വിട്ടില്ല എന്ന് കൺകെ അജു പറഞ്ഞത് കേൾക്കേ സായ് പെട്ടന്ന് പിടി വിട്ടു… “ഞാൻ തൊട്ടിട്ടു അശുദ്ധി ആവേണ്ട പറയാനുള്ളത് പറഞ്ഞിട്ട് പോയി കൊള്ളാം.
” സായ് പറഞ്ഞത് കേൾക്കേ അജുവിന് ചെറിയൊരു വേദന തോന്നി എങ്കിലും അത് പുറത്തു കാട്ടാതെ അവന് എന്താ പറയാൻ ഉള്ളത് എന്നാ പോലെ അജു സായിയെ നോക്കി. “നീ ഇവിടെ തന്നെ കൂടനാണോ പ്ലാൻ…” “പിന്നെ ഞാൻ എന്ത് വേണം വെളിയിൽ ഇറങ്ങി നാട്ടുകാരുടെ നെഞ്ചത്ത് കേറണോ..” “വെളിയിൽ ഇറങ്ങി നാട്ടുകാരുടെ നെഞ്ചത്ത് കേറണ്ട പകരം കുറച്ചു പേരുടെ നെഞ്ചത്ത് കേറണം….” “മനസിലായില്ല…” സായ് പറഞ്ഞത് മനസിലാവാതെ അജു സംശയത്തോടെ തിരക്കി.. “എന്താ നിനക്ക് മനസിലാവാതെ… എന്നും ഈ വീട്ടിൽ ചടഞ്ഞുകൂടാൻ ആണോ നിന്റെ ഭാവം ഹേ… നിന്റെ സന്തോഷം ഇല്ലാതാകിയവർ പുറത്ത് വിലസുമ്പോൾ നീ ഇതിനകത്ത് അടയിരിക്കാനാണോ… പറ..” ദേഷ്യത്തോടെ സായിയുടെ ചോദ്യം കേൾക്കേ അജു അമ്പരപ്പോടെ അവനെ നോക്കി..
“എന്താ നിനക്കൊന്നും പറയാനില്ലേ പപ്പയെ കൊന്ന്, വാവച്ചിയെ ഭക്ഷിച്ചു ജീവശവം ആക്കിയ ആ നരഭോജികൾ സുഹിച്ചു ജീവിക്കട്ടെ എന്നാണോ…” “ഇച്ഛാ… ” അനുവിനെ പറഞ്ഞതും അജു കണ്ണുകൾ ഇറുകിയ അടച്ച് സായിയെ വിളിച്ചു… “എന്തേ നിനക്ക് ദേഷ്യം വരുന്നുണ്ടോ ഹേ… പറയുന്ന എന്നോട് ഇത്ര ദേഷ്യം ഉണ്ടേൽ ചെയ്ത അവരോട് എത്രകാണും അത് ഇനിയെങ്കിലും പുറത്തെടുക്ക് മോളെ ഇങ്ങനെ ഉരുകി കഴിയല്ലേ നീ പറ്റുന്നില്ല എനിക്ക്..” സായ് ദേഷ്യത്തിൽ പറഞ്ഞ് അവസാനം അജുവിനെ നോക്കി അലിവോടെ പറഞ്ഞതും അജു നിസ്സഹായത്തോടെ അവനെ നോക്കി.. സായ് അടുത്തു വന്നു അവളെ ചേർത്തു പിടിച്ചു… ഏതിർപ്പുകൾ ഏതുമില്ലാതെ അവൾ ആ കരവാലയത്തിൽ ചേർന്നു… അജു സായിയുടെ മുഖത്തേക് തന്നെ ഉറ്റു നോക്കി… “ഈ സങ്കടം ഏറ്റുവാങ്ങാൻ ഈ നെഞ്ചിനാകും പെണ്ണേ.. നിന്റെ ഉള്ളിലെ കനലിന്റെ ആക്കം കുറയ്ക്കാതെ അൽപ്പം ആശ്വാസത്തിനു നീ ഒന്ന് കരഞ്ഞോടി…
” സായ് പറഞ്ഞതും അജു അവന്റെ മുഖത്തേക്കൊന്നു നോക്കി.. നിന്റെ കൂടതന്നെ ഞാൻ ഇല്ലേ എന്ന് കണ്ണുകളാൽ അവൾ മൗനം വാഗ്ദാനം നൽകിയതും… അജുവിന്റെ ചുണ്ടുകൾ വിതുമ്പി അവൾ ഒരു ആശ്രയം പോലെ അവന്റെ നെഞ്ചിൽ ചേർന്നു കണ്ണീർ ഒഴുകി.. ഇതുവരെ അടക്കി പിടിച്ച മനപ്രയാസം അല്പം ശമിക്കാൻ.. തന്റെ സന്തോഷങ്ങളിൽ കരിനിഴലായി മാറിയ ചെകുത്താന്മാരെ ഉന്മൂലനം ചെയ്യാൻ ഉള്ളിലെ കനലിന്റെ ആക്കം കുറയ്ക്കാതെ പതിന്മടങ്ങു ശക്തിയോടെ തിരിച്ചടി നൽകാൻ അവൾക് അവന്റെ വാഗ്ദാനം മാത്രം മതിയായിരുന്നു… ഇച്ഛന്റെ സാനിധ്യം അജുവിന് അത്രയും ഊർജം കൈവന്ന പോലെ തോന്നി… “അജു ഇനി ഞാൻ പറയുന്ന കാര്യങ്ങൾ സൂക്ഷിച്ചു കേൾക്കണം… പപ്പയുടെ അവസാനവാക് വാവാച്ചി അനുഭവിച്ച ആ അവസ്ഥക് കാരണക്കാരൻ ആരുമായിക്കോട്ടെ ഒന്നിനെയും വെറുതെ വിടരുത്… അത് ചെയ്തവനായാലും ഒത്താശ ചെയ്തവനായാലും ഒന്നിനേയും വെറുതെ വിടരുത് അതല്ലേ ഇപ്പോൾ മനസിലുള്ള കാര്യം… ” അതേ എന്നപോലെ അവൾ തല ചലിപ്പിച്ചു..
“അതിനു ഇതുപോലെ ചുരുണ്ടു കൂടുവല്ല വേണ്ടത്… അജു പുറത്തിറങ്ങാൻ സമയമായി… ഈ സംഭവത്തിന് പിന്നിൽ അച്ഛന്റെ പെങ്ങളെന്നു പറയപ്പെടുന്ന ഒരാളില്ലേ ശശികല അവർക്കും ഫാമിലിയ്ക്കും ഇതിൽ എന്തേലും ഇൻവോൾ ഉണ്ടോ എന്നറിയണം കാരണം ആ സമയത്ത് അവർ എറണാകുളത്തു എംകെ ഗ്രൂപ്പിലേ മോഹനന്റെ കൂടെ ആയിരുന്നു… അതായത് കരണിന്റെ ഫാമിലിക്കൊപ്പം…” അത് പറഞ്ഞതും അജു ഞെട്ടലോടെ സായിയെ നോക്കി.. “ഉറപ്പില്ല.. ഇതിൽ അവരുടെ സാനിധ്യം എത്രയുണ്ടെന്ന് അറിയില്ല… കുമാരനും ശശികലയ്കും ഒപ്പം ശില്പയും ഉണ്ടായിരുന്നു.” “അവൾ ഇപ്പോൾ ഓഫീസിൽ ഇല്ലേ..” “ഉണ്ട്… കുറച്ചു ദിവസം ലീവിലായിരുന്നു.. അത് അന്വേഷിച്ചപ്പോൾ അവൾ എറണാകുളം ഉണ്ടെന്നു അറിയാൻ കഴിഞ്ഞു അതും അവന്റെ ഫാമിലിയുടെ കൂടെ… ഇപ്പോൾ ഓഫീസിൽ അധികാരഭാവത്തോടെ ആണ് പെരുമാറ്റം എന്ന് കേട്ടു… എന്റെ മുന്നിൽ കാണിച്ചിട്ടില്ലേൽ പോലും മറ്റു സ്റ്റാഫുകൾക്കിടയി അങ്ങനെ ഉണ്ടെന്നു സംസാരം… സോ ഓഫീസിൽ അവളുടെ ആ വിളയാട്ടം കുറയ്ക്കാൻ ഏക സൊല്യൂഷൻ നീ ആണ്…”
“ഞാനോ എങ്ങനെ.. ” “ഉം.. നീ തന്നെ നാളെ നീ കമ്പനിയിൽ വരുന്നു കമ്പനി ബോർഡ് മെംബേർസിൽ ഒരുവളായിട്ട്… എല്ലാ അധികാരത്തോട് കൂടി…” “ഞാൻ വന്നിട്ടെന്തിനു…” “പറഞ്ഞല്ലോ അവർ ഇതിൽ ഇൻവോൾ ആയിട്ടുണ്ടോ എന്നറിയാൻ നീ രംഗത്തിറങ്ങണം.. നീ തിരിച്ചു വന്നെന്നറിഞ്ഞാൽ അവർക്ക് ഇരികപ്പൊറുതി ഉണ്ടാവില്ല സോ വീണ്ടും മോഹനന്റെ സഹായം തേടും ശില്പ കരണിന്റെയും ഒളിവിൽ പോയ അവൻ രംഗത്ത് വരണമെങ്കിൽ നീ കളത്തിൽ ഇറങ്ങിയേ തീരൂ…” “അപ്പോൾ ഞാൻ ഓഫീസിൽ വരണം എന്നാണോ ഇച്ഛൻ പറയുന്നത്…” “വരണം അതും നാളെത്തന്നെ…” “നാളെയോ അതും ഒരു മുന്നറീപ്പും ഇല്ലാതെ ഡയറക്ടർ ബോർഡിലേയ്ക്..” “മുന്നറിപ്പില്ലെന്നു ആര് പറഞ്ഞു ചിക്കപ്പാ എനിക്ക് സമാധാനം തന്നിട്ടില്ല നിന്നെ ഓഫീസിൽ എത്തിക്കാൻ വേണ്ടി… ഇതുവരെ ശില്പയുടെ ഓരോ നീക്കവും നോക്കി കാണുവായിരുന്നു ഞാൻ.. കമ്പനി ആണ് അവളുടെ ലക്ഷ്യം അതും ഞാൻ മുഖേനെ കൈക്കലാക്കാൻ ആണ് ഉദ്ദേശം…” “മനസിലായില്ല…”
“ഡി എന്നെ കെട്ടി കമ്പനി കൈവശപ്പെടുത്താനുള്ള പ്ലാൻ എന്ന്…” “ഐവ അവള് കുറേ കെട്ടും…” അജു പറയുന്നത് കേൾക്കേ സായ് ചിരിയോടെ അജുവിനെ വീണ്ടും ചേർത്ത് പിടിച്ചു… “എന്നിട്ട്..” “എന്നിട്ടെന്താ നീ കമ്പനിയിൽ അടുത്ത ആഴ്ച ജോയിൻ ആവും ഡയറക്ടർ ബോർഡിൽ നീ മെംബേർ ആയിരിക്കണം എന്ന് പറഞ്ഞതും ചിക്കപ്പ പറഞ്ഞു. ഞാൻ അതു പറഞ്ഞില്ലേലും കമ്പനിയിൽ ആരെക്കാളും അധികാരം നിനക്ക് അവിടെ നൽകും എന്ന്…” “കമ്പനി നീ എത്താൻ വേണ്ടി വെയ്റ്റിംഗ് ചിക്കപ്പൻ എന്റെ വാക്ക് കേൾക്കാൻ കാത്തിരിക്കുന്ന പോലെ അപ്പോൾ തന്നെ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു എല്ലാവരോടും കമ്പനിയിൽ ഡയറക്ടർ ബോർഡിൽ പുതിയ മെംബേർസ് ഉടനെ വരും എന്ന് അറീച്ചു.. ഫാമിലിയിൽ വളരെ വേണ്ടപ്പെട്ട ആൾ എന്ന് പറഞ്ഞല്ലാതെ ആരെന്ന് പറഞ്ഞില്ലേ… ഇത് കേൾക്കേ ശില്പ പുതിയ ബോർഡ് മെംബേർ അവൾ എന്നരീതിയിൽ സ്റ്റാഫുകളോട് വീരവാദം പറഞ്ഞു.. ചിക്കപ്പൻ എതിർക്കാൻ പോയതാണ് പക്ഷേ ഞാൻ തടഞ്ഞു… അവൾ അഹങ്കാരത്തിന്റെ കൊടുമുടി എത്തട്ടെടി അവിടന്നു താഴേയ്ക് വീഴുമ്പോൾ അതിന്റെ കിട്ടുന്ന ആ വീഴ്ച നമുക്ക് നേട്ടമേ ഉണ്ടാകൂ…
” “ശരിയാ ഇച്ഛാ അവൾ അഹങ്കാരിക്കട്ടെ അവിടെ നിന്നു ഞാൻ തന്നെ ഇറക്കിക്കോളാം… ഞാൻ അടുത്ത ആഴ്ചയല്ല നാളെ.., നാളെത്തന്നെ ജോയിൻ ചെയ്യുവാ എന്ന് പറ.. പിന്നെ ആരും ഇക്കാര്യം ഇപ്പോൾ അറിയേണ്ട.. നമ്മൾ മാത്രം അറിഞ്ഞാൽ മതി എന്ന് ചിക്കപ്പനോട് പറ അജന്യ മേനോൻ നാളെ കമ്പനിയിൽ വരും അതും കമ്പനി CEO സായ് കൃഷ്ണയുടെ P.A ആയിട്ട്…” “എന്ത്…” ഒരു കുസൃതി ചിരിയോടെ അജുവിന്റെ മുഖത്തു നോക്കി സായ് ചോദിച്ചു.. “ഇതുവരെ എന്റെ അപ്ഡേറ്റ്സ് അവൾക് കിട്ടികാണും എന്റെ കല്യാണം കഴിഞ്ഞതടുക്കാം ബട്ട് ഇച്ഛനാ കെട്ടിയത് എന്ന് അറിഞ്ഞു കാണില്ല അതാവും നിങ്ങൾക്കുടെ പിറകെ വരുന്നത്… അറിഞ്ഞിരുന്നു എങ്കിൽ അവർ കമ്പനി നേടാൻ വേറെ പ്ലാൻ നോക്കുമായിരുന്നു സോ ഇച്ഛന്റെ P. A പോസ്റ്റിൽ ഞാൻ ഒരു ഒരാഴ്ച ജോലി ചെയ്തിട്ട് അവിടത്തെ ഇപ്പോഴത്തെ കാര്യങ്ങൾ മനസിലാക്കട്ടെ അത് കഴിഞ്ഞു ബാക്കി…”
“ശരി നിന്റെ ഇഷ്ടം ഞാൻ ചിക്കപ്പനെ വിളിച്ച് പറഞ്ഞോളാം അതിനു മുമ്പ് ഞാൻ പണ്ട് അതിയായി കൊതിച്ച കാര്യം ഇപ്പോൾ അങ്ങ് എടുക്കുവാ…” സായ് പറഞ്ഞതും എന്താണെന്ന് ചോദിക്കും മുമ്പ് സായ് തന്റെ അധരങ്ങൾ തന്റെ ഇണയോട് ചേർത്തിരുന്നു.. അജുവിന്റെ കണ്ണുകൾ മിഴിഞ്ഞു… പതിയെ തുടങ്ങിയ ചുംബനം ഗാഢമായതും അജുവിന്റെ കൈകളിൽ അവന്റെ മുടികളെ കോർത്തു വലിച്ചു… ശ്വാസം വിലക്കിയതറിഞ്ഞതും അവൻ പതിയെ ചുംബനത്തിൽ നിന്നും പിന്മാറി… അജു അവന്റെ നെഞ്ചിൽ തല ചേർത്തുവച്ചു കിതപ്പടുക്കി…. “തളർന്നോ പെണ്ണേ ഇത്രെയെങ്കിലും ചെയ്തില്ലേൽ എനിക്ക് ശ്വാസം മുട്ടിപോയേനെ നീ ഇച്ഛനോട് ക്ഷമിച്ചേക്ക്…” സായ് പറയുന്നത് കേൾക്കേ അവന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നു… “ആ കടിക്കാതെടി കുറുമ്പി…” സുഖമുള്ള വേദനയാൽ സായ് നിറഞ്ഞ ചിരിയോടെ അജുവിനെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു… അപ്പോൾ ശരി,, പിന്നെ കാണാം..

by