സ്റ്റോറി 5 (dec)
കിച്ചേട്ടന്റെ കടുകുമണി
” എന്താടോ ഭാര്യയെ ഉണ്ടാക്കുന്നത് സ്പെഷ്യൽ ആണോ.എന്റെ സഹായം വല്ലതും വേണോ.”അശോകൻ ഭാര്യ അനിതയോട് ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു..
” ചെമ്മീൻ ഇടിച്ച് വറക്കുന്നത് അവൾക്ക് ഇഷ്ടമാണല്ലോ. ഇതിലെ മീൻകാരൻ പോയപ്പോൾ ഞാൻ കുറച്ച് ചെമ്മീൻ വാങ്ങിച്ചു. അവൾക്ക് ജോലി കിട്ടിയിട്ട് ആദ്യത്തെ ദിവസമല്ലേ. ഉച്ചയ്ക്ക് അവൾക്കിഷ്ടപെട്ട വിഭവം തന്നെ ആയിക്കോട്ടെ.” അനിത സന്തോഷത്തോടെ അശോകനോട് പറഞ്ഞുകൊണ്ട് ചെമ്മീൻ വറക്കാൻ തുടങ്ങി..
” രണ്ടും രാവിലെതന്നെ റൊമാൻസ്സികുകയാണല്ലേ ആണല്ലേ.” അനുലക്ഷ്മി എന്ന അനു ചോദിച്ചുകൊണ്ട് അടുക്കളയിൽ തുള്ളിച്ചാടി വന്നു..
” എന്താടി ഞങ്ങൾക്ക് റൊമാൻസിച്ചാൽ കുഴപ്പം..ഞാൻ എന്റെ ഭാര്യയോടാണ് റൊമാൻസിക്കുന്നത്. അല്ലാതെ വല്ല പെണ്ണുങ്ങളോട് അല്ല “അശോകൻ അനുവിനോട് കേറുവോടെ പറഞ്ഞു.
” വല്ല പെണ്ണുങ്ങളോട് റൊമാന്റിക്ക് ആവാൻ പോയാൽ ഞാൻ കൊല്ലും ” പെട്ടെന്ന് അനിത ടെററായി
” ദൈവമേ ടോപ്പിക്ക് ആകെ മാറിപ്പോയോ ” അനു മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു.
അശോകനും അനിതയും ചിരിച്ചു.
ഇതു അനുലക്ഷ്മി അശോകന്റെയും അനിതയുടെയും ഓരോ ഒരു മകൾ.
22 വയസ്സ്. ഡിഗ്രി കഴിഞ്ഞ് എഴുതിയ p s c പരീക്ഷയിൽ വിജയിച്ചു ഇന്ന് എൽഡി ക്ലർക്ക് ആയി ജോയിൻ ചെയ്യാൻ പോകുന്നു. സെക്രട്ടറിയേറ്റിൽ ആണ് ജോലി.
അനുക്കുട്ടി ഒരു കാന്താരിയാണ്. വിവാഹം കഴിഞ്ഞ് 10 കൊല്ലം കഴിഞ്ഞു ഉണ്ടായ കുട്ടിയായതു കാരണം അച്ഛന്റെയും അമ്മയുടെയും പുന്നാര കുട്ടിയാണ്. സംസാരപ്രിയ ആണ്. ആരോടും ഇടിച്ചുകയറി വർത്താനം പറയും. ഇത്ര ചെറുപ്പത്തിൽ ജോലി കിട്ടുന്ന അവരുടെ ഏരിയയിലെ ആദ്യത്തെ കുട്ടിയാണ് അനു. എല്ലാവർക്കും അവളോട് വളരെ സ്നേഹമുണ്ട്.
ആദ്യത്തെ ദിവസം അശോകൻ അവളെ സെക്രട്ടറിയേറ്റിൽ കൊണ്ടാക്കി. ഓഫീസിൽ എത്തിയ അവൾ അന്ന് തന്നെ അവിടെയുള്ള എല്ലാവരെയും വർത്തമാനം പറഞ്ഞു കുപ്പിയിൽ ആക്കി. ജോലിയിൽ അവൾക്ക് വളരെ സംശയമായിരുന്നു. എപ്പോഴും ഓരോരുത്തരോടും സംശയം ചോദിച്ചു കൊണ്ടിരുന്നു. സംശയം ചോദിക്കൽ അധികമായപ്പോൾ ഓരോരുത്തരും അവളെ ചീത്ത പറഞ്ഞു തുടങ്ങി. കാരണം സംശയം ചോദിക്കാൻ വന്നശേഷം അവൾ വർത്താനത്തോട് വർത്താനം ആയിരിക്കും. അവർക്കും ജോലി ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
എന്നാലും എല്ലാവർക്കും അവളുടെ കുറുമ്പ് ഇഷ്ടമാണ്. കുറച്ചുപേർക്ക് അവളോട് പ്രത്യേക മമതയുണ്ട്.
അവൾ ചെറിയ കുട്ടിയാണെന്നും പക്വത എത്തിയിട്ടില്ല എന്നും എല്ലാവർക്കും അറിയാം. പഠിക്കാൻ വലിയ സാമർത്ഥ്യക്കാരി അല്ലായിരുന്നു കൂടി പിഎസ്സി പരീക്ഷയെ വളരെ ആത്മാർത്ഥമായി പഠിച്ചത് കൊണ്ട് മാത്രമാണ് അവൾക്ക് ജോലി കിട്ടിയത്..
ഓരോ സംശയം ചോദിച്ചു ചെല്ലുമ്പോൾ ഓരോരുത്തരും കണ്ണുരുട്ടുന്നതിനാൽ അവൾ വളരെ പാവം സ്വഭാവമുള്ള രണ്ടുപേരെ കണ്ടു വച്ചിട്ടുണ്ട്. ഒരാൾ അനന്തകൃഷ്ണൻ, വേറൊരാൾ സത്യഭാമ.
വളരെ സൗമ്യതയുള്ള സ്ത്രീയായ സത്യഭാമ യോടാണ് അവൾ കൂടുതലും സംശയം ചോദിക്കുന്നത്. സത്യഭാമ എട്ടുമാസം ഗർഭിണിയാണ്. ഡെലിവറിക്ക് വേണ്ടി മെറ്റെർണിറ്റി ലീവ് എടുത്തപ്പോൾ അവൾ അനന്തകൃഷ്ണന്റെ പുറകെയായി.
അയാൾ സൗമ്യ സ്വഭാവമുള്ള വ്യക്തി ആയതിനാൽ ഇവളുടെ കുറുമ്പുകൾ ആസ്വദിക്കും. സംശയമെല്ലാം ദൂരീകരിച്ചു കൊടുക്കും. അതിനാൽ അവിടെയുള്ളവർ ഈ പ്രാവശ്യത്തെ സമാധാനത്തിന്റെ നോബൽ പ്രൈസ് അനന്തകൃഷ്ണന് കൊടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ് .
ഒരു ദിവസം തിരക്ക് കുറഞ്ഞൊരു സമയം അനന്തകൃഷ്ണൻ ഫോൺ നോക്കി കൊണ്ടിരിക്കുന്ന കണ്ട അവൾ സംസാരിക്കാനായി അവന്റെ അടുത്തേക്ക് ചെന്നു.
‘കിച്ചേട്ടനു എത്ര കുട്ടികളുണ്ട്”
” എനിക്ക് കുട്ടികൾ ഇല്ല “അനന്തകൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു
” അയ്യോ സാരമില്ലട്ടോ.നല്ലൊരു ഡോക്ടറുണ്ട് എന്റെ അമ്മയെ കാണിച്ച ഡോക്ടർ ആണ്. നല്ല ഗൈനക്കോളജിസ്റ്റ് ആണ്.വയസ്സായെങ്കിലും സൂപ്പറാ. ഞാൻ നമ്പർ വാങ്ങി തരാം..വീട്ടിൽ ചെന്ന് ചേച്ചീനോട് സംസാരിക്കണം കേട്ടോ “അനു സമാധാനിപ്പിച്ചുകൊണ്ട് അനന്തകൃഷ്ണനോട് പറഞ്ഞു.
അനന്തകൃഷ്ണൻ ചിരിച്ചു.
” അവന്റെ വീട്ടിൽ ചേച്ചി ഒന്നുമില്ല ” ഒരു സഹപ്രവർത്തകൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
” അയ്യോ ചേച്ചി പിണങ്ങി പോയോ. അപ്പോൾ കിച്ചേട്ടൻ ആണോ കുഴപ്പം. സങ്കടപ്പെടേണ്ട ട്ടോ ഡോക്ടറെ കണ്ടാൽ എല്ലാം ശരിയാകും. ചേച്ചിയോട് ഞാൻ സംസാരിക്കാം” അനു വിഷമത്തോടെ പറഞ്ഞു.
ഈ വർത്തമാനം കേട്ട് അനന്തകൃഷ്ണൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് അനുവിനോട് പറഞ്ഞു” കടുകുമണി എന്റെ കല്യാണം കഴിഞ്ഞിട്ടില്ല”
അനു ആകെ ചമ്മി. എന്നാലും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ. “അതെ എത്ര വയസ്സുണ്ട്.” അവൾ കപട ഗൗരവത്തോടെ ചോദിച്ചു.
“38 ” അനന്തകൃഷ്ണൻ ചിരിയോടെ തന്നെ പറഞ്ഞു.
“ഇത്ര ചിരിക്കാൻ എന്താണ്. നല്ല വയസ്സ് ഉണ്ടല്ലോ. തേപ്പ് കിട്ടിയ കാരണം കല്യാണം കഴിക്കാതിരിക്കുകയാണല്ലേ.”അനു പുച്ഛിച്ചുകൊണ്ട് ചോദിച്ചു.
” എന്റെ കടുകുമണി, എനിക്കൊരു തേപ്പും കിട്ടിയിട്ടില്ല. കല്യാണം കഴിക്കാൻ പറ്റിയില്ല അതുകൊണ്ട് കല്യാണം കഴിച്ചില്ല. അല്ലാതെ വേറൊന്നുമില്ല. ഓരോന്നും പറഞ്ഞ് എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ. പിന്നെ ഇനി ചോദിക്കാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം. ഞാനൊരു ഗേ ആണോ എന്നല്ലേ . നിനക്ക് കുറുമ്പും നല്ല കൂടുതലാണ് ട്ടോ കുറുമ്പി. ” അനന്തകൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
” എന്നെ എന്തിനാ കടുകുമണി എന്നും കുറുമ്പി എന്നും വിളിക്കുന്നത് ” അവൾ മുഖം ചുളുക്കി കൊണ്ട് ചോദിച്ചു.
” അത് ഇഷ്ടം കൊണ്ട് “അവൻ പൊട്ടിച്ചിരിച്ചു.
” കിച്ചേട്ടാ ചേട്ടന്റെ ചിരി കാണാൻ നല്ല രസം. നുണക്കുഴി നല്ല സൂപ്പർ ആണ്. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
.
അനന്തകൃഷ്ണന്റെ ചിരി പെട്ടെന്ന് നിന്നു. അവൻ വേഗം തന്നെ ജോലിയിലേക്ക് തിരിഞ്ഞു.
പിന്നെ തൊട്ട് അവളുടെ ഓരോ പ്രവർത്തിയിലും അവനു എന്തോ ബുദ്ധിമുട്ട് തോന്നി തുടങ്ങി. അവനെ നോക്കുന്ന അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം. അവൻ അവളെ അവോയ്ഡ് ചെയ്യാൻ തുടങ്ങി. അവൾക്ക് അത് വിഷമമുണ്ടാക്കി.
ഒരു ദിവസം അവൾ അവനെ പിടിച്ചു നിർത്തി . അവളുടെ ഇഷ്ടം അവനെ അറിയിച്ചു. ആദ്യമായി അവന്റെ ദേഷ്യം എന്തെനു അവൾ അറിഞ്ഞു.
അവൾ പെട്ടെന്ന് ഒരു കാര്യം അവനോട് പറഞ്ഞു. അതോടെ അവന്റെ മിണ്ടാട്ടം മുട്ടിപ്പോയി. അവൻ പരിഭ്രമിച്ച് വേഗം അവിടുന്ന് പോയി. കാരണം അവിടെ ഓഫീസിലുള്ള കുറച്ചാളുകൾ നിൽക്കുന്ന ഉണ്ടായിരുന്നു.
അവൾ ചിരിച്ചുകൊണ്ട് ബസ് കയറാൻ പോയി. മുമ്പ് നടന്ന ഓരോ കാര്യങ്ങളും ആലോചിച്ചു.
അവൾ ജോലിക്ക് വന്ന പിറ്റേദിവസം ആണ് അനന്തകൃഷ്ണനെ ആദ്യമായി കണ്ടത്. അവന്റെ സൗമ്യ സ്വഭാവം അവൾക്ക് വളരെ ഇഷ്ടമായി. പിന്നീട് ഒരാഴ്ച കഴിഞ്ഞു വന്ന സത്യഭാമയെ അവൾക്ക് വളരെ ഇഷ്ടമായി. ഓരോരുത്തരുടെയും കാര്യം അവൾ വീട്ടിൽ വന്നു പറയാറുണ്ട്. അവളുടെ അച്ഛൻ അശോകനും അനിതയും അത് കേട്ടിരിക്കും. ആളുകളെ കണ്ടിട്ടില്ലെങ്കിലും അവളുടെ വർത്തമാനത്തിൽ നിന്ന് ഓഫീസിലുള്ളവരെ അവളുടെ അച്ഛൻ അമ്മയ്ക്ക് അറിയാം.
അനന്തകൃഷ്ണനോട് അവൾക്ക് എന്തോ അടുപ്പം തോന്നി. അതെന്താ എന്ന് അവൾക്ക് മനസ്സിലായില്ല. അവൻ വിവാഹിതൻ എല്ലാ എന്നും അറിഞ്ഞപ്പോൾ അവളുടെ ഉള്ളിൽ എന്തോ ഒരു സന്തോഷമുണ്ടായി. അവന്റെ ചിരി കണ്ടപ്പോൾ അവളുടെ ഉള്ളിൽ മഞ്ഞുവീണ പ്രീതിതി ആയിരുന്നു. പിന്നീട് അവൾ മനസ്സിലാക്കി അവൻ അവളുടെ പ്രണയമാണെന്ന്.
പിന്നെ അവൾ ഓരോന്നും പറഞ്ഞു അവന്റെ പുറകെ നടക്കാൻ തുടങ്ങി.
അവനും അവളുടെ പ്രവർത്തിയിൽ ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. അവൻ അവളെ അവോയ്ഡ് ചെയ്തു തുടങ്ങി.
അവളോട് സംസാരിക്കാതെ ബാക്കി എല്ലാവരോടും അവൻ സംസാരിക്കും. ഇത് കണ്ടു ദേഷ്യം കയറിയ ഒരു ദിവസം അവൾ അവനോട് തന്റെ ഇഷ്ടം അറിയിച്ചു.
അവൻ ആദ്യമായി അവളോട് ദേഷ്യപ്പെട്ടു. അവളെ നന്നായി ചീത്ത പറഞ്ഞു. സഹികെട്ടു അവൾ അവനോട് ” ഐ ലവ് യു കിച്ചേട്ടാ ” എന്നു പറഞ്ഞു.
അതോടെ അവൻ മിണ്ടാതെ ആയി. എന്നിട്ട് വേഗം അവിടെ നിന്നുപോയി. അവിടെ നിന്നിരുന്ന ആളുകൾ ഇത് കേൾക്കുകയും ചെയ്തു.
.
അവൾ തന്റെ ഇഷ്ടം അച്ഛനോടും അമ്മയോടും പറഞ്ഞു.അമ്മയ്ക്കും അച്ഛനും അത് എതിർക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവളെ വിഷമിപ്പിക്കാൻ വയ്യ. അവളുടെ തീരുമാനം നല്ലതായിരിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അവർ അനന്തകൃഷ്ണനെ കാണാൻ പോകാം എന്ന് തീരുമാനിച്ചു.
അങ്ങനെ അടുത്ത ഒഴിവുദിവസം അവർ അനന്തകൃഷ്ണന്റെ വീട്ടിൽ പോയി.
രാവിലെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് അന്തകൃഷ്ണൻ വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ. രണ്ട് മുതിർന്ന വ്യക്തികൾ അവിടെ നിൽക്കുന്നു.
“ആരാ മനസ്സിലായില്ലല്ലോ “അനന്തകൃഷ്ണൻ ഭവ്യതയോടെ ചോദിച്ചു.
” ഞങ്ങൾ അനുലക്ഷ്മിയുടെ അച്ഛനും അമ്മയുമാണ്”
അനന്തകൃഷ്ണൻ ഒന്നും ഞെട്ടി.
” നിങ്ങൾ പേടിക്കേണ്ട ഞാൻ കടുകുമണിയോട് അല്ല അനു ലക്ഷ്മിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. “എന്നു പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുൻപ്.
” എന്താ കിച്ചേട്ടാ പറഞ്ഞത് എന്നെ കല്യാണം കഴിക്കാമെന്ന് ആണോ.” അനു പെട്ടെന്ന് കയറി വന്നു ചോദിച്ചു.
അനന്തകൃഷ്ണന്റെ മുഖം ആകെ വിളറി വെളുത്തു.
” അനു വെറുതെ പറയുന്നതാ. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്തിനാ അനു അങ്ങനെയൊക്കെ പറയുന്നത്. ” അവൻ വെപ്രാളത്തോടെ അശോകനെയും അനിതയെയും നോക്കി
അവന്റെ വിനയ സ്വഭാവം കണ്ട് അവർക്ക് അവനെ ഇഷ്ടമായി. പിന്നെ അവന് ഗവൺമെന്റ് ജോലിയുണ്ട്… നല്ലൊരു ജീവിത സാഹചര്യമുണ്ട് .. അതിൽ കൂടുതൽ അവർക്ക് ഏറ്റവും വലുത് അനുക്കുട്ടിയുടെ സന്തോഷമാണ്….. അവളുടെ സന്തോഷം അവനാണെന്ന് അവർക്കറിയാം…..അവനിൽ നിന്ന് അവളെ പറിച്ചു മാറ്റാൻ ശ്രമിച്ചാൽ. അതോടെ അവളുടെ സന്തോഷം പോകുമെന്നും ഇഷ്ടപ്പെട്ടാൽ അവളുടെ ഉള്ളിൽ നിന്നത് പറിച്ചു മാറ്റാൻ സാധിക്കില്ലെന്നും അവർക്കറിയാം. അനു ഒരുതരം വാശിക്കാരിയാണ്. ഈ വാശി കൊണ്ടാണ് 22 വയസ്സിൽ ഗവൺമെന്റ് ഉദ്യോഗസ്ഥയായത്.
“എന്താണ് കിച്ചേട്ടാ ഞങ്ങളെ ഇങ്ങനെ പുറത്ത് പുറത്തു നിർത്തുന്നത്. ഒന്നുമില്ലെങ്കിൽ ബന്ധുക്കാര് വന്നിട്ട് ഇങ്ങനെയാണോ നിർത്തുന്നത്. അങ്ങട് ഒന്നും മാറി നിന്നെ. അച്ഛാ അമ്മേ അകത്തേക്ക് കയറി വാ. ഞാൻ നിങ്ങൾക്ക് ചായ ഇടാം. ” എന്നും പറഞ്ഞ് അനു അടുക്കള നോക്കിപ്പോയി.
ഇതെല്ലാം കണ്ട് അനന്തകൃഷ്ണൻ കിളി പോയ പോലെ നിൽക്കുകയാണ്.
“മോനെ വാ ഇവിടെ ഇരിക്ക് നമുക്ക് സംസാരിക്കാം.” അശോകൻ അനന്തകൃഷ്ണനെ വിളിച്ചു.
അനിത യാണെങ്കിൽ വീട് എല്ലാം നോക്കിക്കാണുകയായിരുന്നു. അവരുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി. അവർക്ക് വീടിനകവും വളരെ ഇഷ്ടപ്പെട്ടു.എന്നിട്ട് അവർ അശോകന്റെ അടുത്ത് വന്നിരുന്നു.
” മോനെ മോന് ഇവിടെ നടക്കുന്നതോന്നും മനസ്സിലാകുന്നില്ലല്ലേ.ഞങ്ങൾക്ക് മകളുടെ ഇഷ്ടമാണ് വലുത്.മോനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു.ഞങ്ങൾക്ക് ഈ വിവാഹത്തോട് താൽപര്യമുണ്ട്.”അശോകൻ പറഞ്ഞു.
“അച്ഛൻ എന്താണ് ഈ പറയുന്നത്. എനിക്ക് 38 വയസ്സുണ്ട്.ഒരു വിവാഹത്തെക്കുറിച്ച് ഒന്നും ഇപ്പോൾ ചിന്തിക്കുന്നില്ല.നല്ല പ്രായത്തിൽ അത് നടന്നില്ല. ഇപ്പോൾ വേണമെന്ന് ഇല്ല” . അനന്തകൃഷ്ണൻ നിസ്സഹായനായി പറഞ്ഞു.
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….എനിക്ക് കല്യാണം കഴിക്കണ്ടേ രണ്ടു കുട്ടികളും വേണം.കിചേട്ടനു മൂന്നു കുട്ടികൾ വേണമെങ്കിൽ ഞാൻ ഒക്കെയാണ് ട്ടോ. പക്ഷേ ഗവൺമെന്റ് ജോലിക്കാർക്ക് രണ്ടു കുട്ടികൾ പാടുള്ളൂ എന്നിലെ. അപ്പോൾ നമുക്ക് രണ്ടു കുട്ടികൾ മതി “ചായയുമായി ഹാളിലേക്ക് വന്നുകൊണ്ട് അനു പറഞ്ഞു.
ഇതെല്ലാം കേട്ട് അന്തകൃഷ്ണൻ തലയിൽ കൈ താങ്ങിപ്പോയി.
“അച്ഛാ എനിക്ക് 38 വയസ്സുണ്ട്. അനുവിന് 22 വയസ്സ് ഉള്ളൂ. ഞങ്ങൾ തമ്മിൽ 16 വയസ്സിന് വ്യത്യാസമുണ്ട്. ഒരു ജനറേഷൻ ഗ്യാപ്പ് തന്നെയുണ്ട്. എനിക്ക് പറയത്തക്ക സ്വന്തക്കാർ ഒന്നുമില്ല. പറയുമ്പോൾ രണ്ട് പെങ്ങമ്മാരും അനിയനും ഉണ്ട്. അവർക്കെല്ലാം അവരുടെ കാര്യമാണ് വലുത്. ഗൾഫിൽ നിന്ന് ജോലി ഉപേക്ഷിച്ചു വന്ന ചേട്ടൻ അവർക്ക് ഒരു ബുദ്ധിമുട്ടായിരുന്നു. ഗൾഫിലോ ജോലി കളഞ്ഞു വന്നതോടെ അവർക്ക് ഞാൻ ഭാരമായിരുന്നു. ഈയൊരു സ്ഥലം മാത്രമേ എനിക്കായി ബാക്കി ഉണ്ടായിരുന്നുള്ളൂ. വിദേശത്ത് 20 വയസ്സിൽ പോയതാണ്. ഡിഗ്രിയുടെ റിസൾട്ട് പോലും കാത്തുനിൽക്കാതെയാണ് പോയത്. കോളേജ് പ്രൊഫസർ ആകണം എന്നായിരുന്നു ആഗ്രഹം. അച്ഛന്റെ മരണശേഷം അമ്മയെയും മൂന്നു കൂടപ്പിറപ്പുകളെയും നോക്കുവാൻ വേണ്ടി വിദേശത്തേക്ക് പോകേണ്ടിവന്നു. അവർക്ക് വേണ്ടി ജീവിച്ചു. ഓരോ കാര്യങ്ങളും അവർക്ക് വേണ്ടി നടത്തി. അമ്മയുടെ മരണശേഷവും അവർക്ക് എന്നോട് സ്നേഹം ആയിരുന്നു എന്ന് ഞാൻ തെറ്റിദ്ധരിച്ചു. ഒരു ആക്സിഡന്റ് പറ്റി എന്നെ നാട്ടിലേക്ക് കയറ്റി അയച്ചു.
കയ്യിലുണ്ടായ ബാക്കി സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചിലവായി. പിന്നെയാണ് അവർക്ക് ഞാൻ ഒരു ബാധ്യതയായത്. തിരിച്ചു വിദേശത്ത് പോകുവാൻ പറഞ്ഞു. എന്തോ എനിക്ക് അത് സമ്മതമല്ലായിരുന്നു. എന്റെ സ്ഥലത്ത് ചെറിയൊരു ഷെഡ് വച്ച് ഞാൻ താമസിച്ചു. 34 ആം വയസ്സിൽ ഞാൻ ഒരു ഷെഡ് വച്ചു താമസിച്ചത്. പിന്നെ കൂലിപ്പണിക്ക് പോയി. നല്ലൊരു ജോലി നേടണമെന്ന് ചിന്തയിലാണ് പിഎസ്സിക്ക് പഠിച്ചത് . പിന്നെ ഗവൺമെന്റ് ജോലിക്കായി പരിശ്രമിച്ചു അടുത്ത കൊല്ലം തന്നെ നേടി. 36 വയസ്സിനു മുമ്പ് തന്നെ ഞാൻ ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ചു. ലോണെടുത്ത് ഈ വീട് പണിതു.
ഗവൺമെന്റ് ജോലിയും വീടുമായപ്പോൾ അവർക്കെല്ലാം എന്നെ വേണമെന്ന് ആയി. പക്ഷേ ഞാൻ അവരെ ആട്ടിയോടിച്ചോന്നുമില്ല. പക്ഷേ അധികം അടിപ്പിച്ചുമില്ല. ഇങ്ങനെ ഒറ്റ തടിയായി ജീവിക്കുന്നതാണ് എനിക്കിഷ്ടം.” അനന്തകൃഷ്ണൻ അശോകനോടും അനിതയോടും തന്റെ മനസ്സിലുള്ളത് പറഞ്ഞു .
“കിച്ചട്ടാ ഇനിമുതൽ കിച്ചേട്ടന് ഞാനുണ്ട്. എന്റെ അച്ഛനും അമ്മയും ഉണ്ട്. അതുപോരെ നമുക്ക് ജീവിക്കാൻ. എന്നിട്ടും കിച്ചേട്ടൻ എന്നെ സ്വീകരിക്കാൻ മടിയാണെങ്കിൽ വേണ്ട ഞാൻ ബുദ്ധിമുട്ടിക്കില്ല. പക്ഷേ ഈ അനുലക്ഷ്മിയുടെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുന്നുണ്ടെങ്കിൽ അത് അനന്തകൃഷ്ണൻ മാത്രമായിരിക്കും. അതെനിക്ക് ഉറപ്പാണ്. അച്ഛാ അമ്മേ നമുക്ക് പോകാം കിച്ചേട്ടനെ വിഷമിപ്പിക്കേണ്ട” അതും പറഞ്ഞ് അനു തിരികെ പോയി കൂടെ അവളുടെ അച്ഛനും അമ്മയും..
പിറ്റേദിവസം അനന്തകൃഷ്ണൻ ഓഫീസിൽ വന്നപ്പോൾ അനു അധികം മൈൻഡ് ചെയ്തില്ല. അവൾ നിരന്തരമായി അവോയ്ഡ് ചെയ്തപ്പോൾ അനന്തകൃഷ്ണന്റെ ഉള്ളിൽ ബുദ്ധിമുട്ടായി തുടങ്ങി.അവൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ഇതെല്ലാം ആ കാന്താരിയുടെ അടവായിരുന്നു. അവൾക്കറിയാം അന്തകൃഷ്ണൻ അവളുടെ ആണെന്ന്.
വൈകാതെ അനന്തകൃഷ്ണന്റെയും അനുലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞു. ഈ വിവാഹത്തോട് അനന്തകൃഷ്ണന്റെ വീട്ടുകാർക്ക് വലിയ താല്പര്യമില്ല.
രാത്രി ആയപ്പോഴേക്കും അവർ എല്ലാം അവരുടെ വീടുകളിലേക്ക് പോയി. വീട്ടിൽ തനിച്ച് അനന്ത കൃഷ്ണനും അനുലക്ഷ്മിയും മാത്രം.
രാത്രി ആയപ്പോഴേക്കും അനന്തകൃഷ്ണന് ടെൻഷനായി. അനു ആണെങ്കിൽ ഏഴുമല പൂഞ്ചോല പാട്ടും പാടി അതിൽ കൂടി ഡാൻസും കളിച്ചു സന്തോഷത്തോടെ നടന്നു. ആ പാട്ടും കൂടി കേട്ടതും അനന്തകൃഷ്ണൻ ആകെ തകർന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ഗ്ലാസ് പാലുമായി അനുലക്ഷ്മി മുറിയിലേക്ക് പോയി.അത് കണ്ട അനന്തകൃഷ്ണൻ ടെൻഷൻ ആയിട്ട് ഓരോ ജോലിയെടുക്കുന്ന വ്യാജേന അവിടെ ഇവിടെ തൂങ്ങി നിന്നു.
അനു മുറിയിൽ കാത്തിരുന്നു. അനന്തകൃഷ്ണൻ വരാത്തതുകൊണ്ട് അവനെ അന്വേഷിച്ച് മുറിയുടെ പുറത്തിറങ്ങിയപ്പോൾ. അടുക്കളയിൽ അതും ഇതും എടുത്ത് നിൽക്കുന്നു. അവൾ കൈകെട്ടി കുറച്ചുനേരം അവനെ നോക്കി നിന്നു. അതിനുശേഷം അവൻ എടുത്തുകൊണ്ടിരുന്ന ബോക്സ് ഒക്കെ അവിടെ വാങ്ങി വച്ചു. അവനെ വലിച്ചു അടുക്കളയുടെ പുറത്ത് എത്തിച്ചു. അടുക്കളയുടെ ലൈറ്റും ഓഫ് ചെയ്തു. ഹാളിലെ ലൈറ്റ് ഓഫ് ചെയ്യത് അവനെ വലിച്ചുമുറിയിൽ കയറ്റി ലോക്ക് ചെയ്തു.
ഇതെല്ലാം കണ്ട് ആകെ ടെൻഷൻ കയറിയ അനന്ത കൃഷ്ണൻ ”
” കടുകുമണി നല്ല നല്ല ക്ഷീണം ഇല്ലേ ഉറങ്ങിക്കോ . ആ ചോദ്യം അവൾ നിഷ്കരുണം തള്ളിക്കളഞ്ഞു.
എന്നാൽ ഞാൻ ഫ്രഷായി വരാമെന്ന് പറഞ്ഞു അനന്തകൃഷ്ണൻ ബാത്റൂമിലേക്ക് കയറാൻ നേരം
” 5 മിനിറ്റ് തരും അതിനുള്ളിൽ പുറത്തു വന്നില്ലെങ്കിൽ ഞാൻ വാതിൽ പൊളിച്ച് അകത്തേക്ക് വരും.” അനു കണ്ണുരുട്ടി കൊണ്ട് അനന്ത കൃഷ്ണനോട് പറഞ്ഞു.
അവൻ അറിയാതെ തലയാട്ടി പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അവനെ കാണാതെ അവൾ വാതിൽ കൊട്ടി വിളിച്ചു. പേടിച്ച് പേടിച്ച് അവൻ പുറത്തേക്ക് വന്നു.
അവനെ വലിച്ച് കട്ടിൽ കൊണ്ട് ഇരുത്തി. അവൾ അവന്റെ മടിയിൽ കയറിയിരുന്നു. അവന്റെ കഴുത്തിലൂടെ വട്ടം കെട്ടിപ്പിടിച്ചു. അവന്റെ കവിളിൽ അമർത്തിച്ചു ചുംബിച്ചു.
അപ്പോൾ അവന്റെ ഉടൽ വിറച്ചു. അവൾ അവന്റെ മുഖത്തുനോക്കി നിഷ്കളങ്കമായി ചിരിച്ചു. പക്ഷേ അവന്റെ ചിരി വികൃതമായിരുന്നു. ആകെ ടെൻഷനടിച്ച് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.
” അനു” എന്ന് വിളിച്ചു പൂർത്തിയാക്കുന്നതിന് മുൻപ്
” എന്നെ കടുകുമണി എന്ന് വിളിച്ചാൽ മതി ”
അനു അനന്ത കൃഷ്ണനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
എന്താ കിച്ചേട്ടൻ പറയാൻ പോയത്.
” അത് എനിക്ക് നല്ല പ്രായമുണ്ടല്ലോ ” അനന്തകൃഷ്ണൻ പറഞ്ഞു.
” ഉണ്ട്”
അനു മറുപടി കൊടുത്തു.
” കുറച്ചുനാൾ കഴിഞ്ഞ് എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ” അനന്തൻ ടെൻഷനോടെ അവളോട് ചോദിച്ചു.
” ഞാൻ കത്തിക്കും. എന്നിട്ട് ഈ വീടും സ്ഥലവും വിറ്റ് കിച്ചേട്ടന്റെ ഗവൺമെന്റ് ജോലിയിൽ നിന്ന് കിട്ടുന്ന പൈസ എല്ലാം എടുത്ത് ബാങ്കിൽ നിക്ഷേപിച്ചു നല്ല ചുള്ളൻ ചെക്കനെ കെട്ടി സുഖമായി ജീവിക്കും. എന്തേ അതുമതില്ലേ.” അനു ചിരിച്ചുകൊണ്ട് ചോദിച്ചു
ഉത്തരം കേട്ട് അനന്തകൃഷ്ണന്റെ കണ്ണ് മിഴിഞ്ഞു.
അവൾ വേഗം തന്നെ പൊട്ടിച്ചിരിച്ചു കൊണ്ട് അനന്തകൃഷ്ണന്റെ ഇരു കവിളിലും ചുംബിച്ചു.ഇപ്രാവശ്യം അനന്തകൃഷ്ണനും ചിരി വന്നു.
അതെ ആദ്യം മരിക്കുന്നത് ആരാണെന്ന് ആർക്കും പറയാൻ പറ്റില്ല. അടുത്ത നിമിഷം ആരെല്ലാം ജീവിച്ചിരിക്കുമെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ. ഇങ്ങനത്തെ കാര്യമൊന്നും പറയരുത്. നമ്മുക്ക് നമ്മുടെ ജീവിതം സുന്ദരമായി ജീവിക്കാം. ഞാനും കിചേട്ടനും നമ്മുടെ മക്കളും എന്നും പറഞ്ഞ് ഇപ്രാവശ്യം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
അവരുടെ പുതിയൊരു ജീവിതത്തിന് തുടക്കമായി .
അവരുടെ ജീവിതം വളരെ സന്തോഷപൂർണ്ണമായിരുന്നു. കിച്ചേട്ടൻ അവന്റെ കടുകുമണിയെ പൊന്നുപോലെ നോക്കി. അവൾ ഗർഭിണിയാണെന്ന് അറിഞ്ഞ സമയം അവൻ സന്തോഷം കൊണ്ട് ഒരുപാട് കരഞ്ഞു. അവൾ അവനെ ഒരുപാട് കളിയാക്കി.
ഏഴാം മാസം കൂട്ടിക്കൊണ്ടു പോകാൻ അവൻ അശോകനെയും അനിതയും സമ്മതിച്ചില്ല . അതിനുപകരം അവൻ അശോകനെയും അനിതയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
അവന്റെ കടുകുമണിയുടെ ഓരോ കുട്ടികുറുമ്പും ആസ്വദിച്ച് അവൻ അവളെ പൊന്നുപോലെ നോക്കി. അവളുടെ പ്രസവ സമയത്ത് അവളെക്കാളും വേദന അവനായിരുന്നു.
പ്രസവസമയത്തും അവനും അവളുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞു. അവൾ അവനെ ഓടിച്ചു വിട്ടു. “അവിടെ കിച്ചേട്ടൻ തലകറങ്ങി വീണാൽ എനിക്കും മര്യാദയ്ക്ക് പ്രസവിക്കാൻ പോലും പറ്റില്ല. അതുകൊണ്ട് എന്നെയും കുഞ്ഞിനെയും പുറത്ത് കാത്തിരുന്നാൽ മതി.”
അനുവിന്റെ ആഗ്രഹം പോലെത്തന്നെ പോലത്തെ ഒരു മകനാണ് ആദ്യം ജനിച്ചത്. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു . അവളുടെ പ്രസവ ശുശ്രൂഷക്കും അവനും അനിതയെ സഹായിച്ചു.
എന്തിനാ പ്രസവിച്ച പെണ്ണിന്റെ അടുത്ത് ഭർത്താവിനെ വിടുന്നത് നീ അമ്മയല്ലേ നിനക്ക് പറഞ്ഞുകൂടെ എന്നും പറഞ്ഞ് എല്ലാവരും അനിതയെ കുറ്റപ്പെടുത്തി.
“ഈ ലോകത്ത് അവളെ ഏറ്റവും നന്നായി നോക്കാൻ അവനെക്കാളും വലുത് ആരുമില്ല” ഇതായിരുന്നു അനിതയുടെ മറുപടി.
അശോകനും അനിതയും വളരെ സന്തോഷത്തിലാണ്. കാരണം തങ്ങളുടെ മകൾക്ക് ഇതിനും നല്ലൊരു ഭർത്താവിനെ കിട്ടാനില്ല.
അവരുടെ സന്തോഷത്തിനു മാറ്റുകൂട്ടി രണ്ടുകൊല്ലം കഴിഞ്ഞപ്പോഴേക്കും പുതിയ അതിഥി വരവറിയിച്ചു. അതും അനുവിന്റെ ആഗ്രഹപ്രകാരം ആയിരുന്നു.
ഇപ്രാവശ്യം അനന്തകൃഷ്ണന്റെ ആഗ്രഹം പോലെ ഒരു കുഞ്ഞു കടുകുമണിയാണ് ജനിച്ചത്.
27 വർഷങ്ങൾക്ക് ശേഷം
“കടുകുമണി നീ റെഡി ആയില്ലേ. മക്കൾ അവിടെ അന്വേഷിക്കുന്നുണ്ട്. ” അനന്തകൃഷ്ണൻ മുറിയിൽ കയറിക്കൊണ്ട് അനുവിനോട് ചോദിച്ചു.
” റെഡിയാവുന്നു കിചേട്ടാ ഇന്ന് നമ്മുടെ ദിവസമല്ലേ. കുറച്ചു വൈകി ഒക്കെ ചെല്ലാം.”
അവൾ തിരിഞ്ഞു കൊണ്ട് അനന്തകൃഷ്ണന്റെ കഴുത്തിൽ കൈവട്ടം ചുറ്റിപ്പിടിച്ച് ഉയർന്നുപൊങ്ങി അവന്റെ ചുണ്ടിൽ ചുംബിച്ചു.
” എന്റെ പൊന്നു കടുകുമണി വാതിൽ അടച്ചിട്ടില്ല. പിന്നെ നിനക്ക് പ്രായമില്ലെങ്കിലും എനിക്ക് പ്രായമായി. ആളുകൾ കണ്ടാൽ കളിയാക്കും. ഇപ്പോൾ വിവാഹം കഴിഞ്ഞ് ഇന്ന് 30 കൊല്ലമായി. നമ്മുടെ പേരക്കുട്ടികൾ കണ്ടാൽ മതി പിന്നെ നാണക്കേടാ “. അനന്തകൃഷ്ണൻ വാതിലിലേക്ക് നോക്കി പറഞ്ഞു.
” ഓ പിന്നെ വയസ്സായ ഒരാള്. എന്നോട് തന്നെ ഇങ്ങനെ പറയണോട്ടോ. “അനു കളിയാക്കി കൊണ്ട് പറഞ്ഞു.
” ഒന്നു പതുക്കെ പറയ് എന്റെ കടുകുമണി” അവൻ ഞെട്ടിക്കൊണ്ട് വാതിലിലേക്ക് വീണ്ടും നോക്കി.
ഇന്ന് അവരുടെ മുപ്പതാം വിവാഹ വാർഷികമാണ്. രണ്ടു മക്കളും രണ്ടു മരുമക്കളും ചേർന്ന് വലിയ ആഘോഷമായിട്ടാണ് നടത്തുന്നത്.
വിവാഹ വാർഷികം അടിച്ചുപൊളിച്ചു. എല്ലാവരും ഒരുപാട് എൻജോയ് ചെയ്തു.
രാത്രി ആയപ്പോഴേക്കും അനുക്കുട്ടിയെ സുന്ദരിയാക്കി കയ്യിൽ ഒരു ഗ്ലാസ് പാലും കൊടുത്ത് മകളും മരുമകളും ചേർന്ന് മുറിയിൽ ആക്കി. അനുവിന് ആണെങ്കിൽ ഒരു നാണമൊന്നും ഉണ്ടായിരുന്നില്ല.
അനുവിനെ ആവേഷത്തിൽ മുറിയിൽ കണ്ട അനന്തകൃഷ്ണനായിരുന്നു ആകെ നാണം . കാരണം അനുവിന്റെ കൂടെ മകളും മരുമകളും ഉണ്ടായിരുന്നു. അവർ അനന്ത കൃഷ്ണനെ നോക്കി തലകുലുക്കി ചിരിച്ചു.
” അതെ രണ്ടുപേരും വേഗം മുറിയിൽ നിന്നിറങ്ങിയെ.. എനിക്കും എന്റെ ഹസ്ബൻഡിനും കുറച്ച് സമയം ചിലവഴിക്കണം. ശല്യം ചെയ്യാതെ പോയ രണ്ടും. ” അനു മക്കളെ രണ്ടുപേരെയും ഓടിച്ചു.
“എന്നാലും എന്റെ കടുകുമണി.എന്തിനാ ഇങ്ങനെ പറഞ്ഞത്.നാളെ രാവിലെ രണ്ടും കൂടി നമ്മളെ കളിയാക്കി കൊല്ലും.” അനന്തകൃഷ്ണൻ ആകെ ചമ്മിക്കൊണ്ടു പറഞ്ഞു.
” അവരൊന്നും പറയില്ല. പറയാതെ ഞാൻ നോക്കിക്കോളാം.”അനു കെർവിച്ചുകൊണ്ട് പറഞ്ഞു.
” കിച്ചേട്ടന്റെ കടുകുമണി പിണങ്ങിയോ. അനന്തകൃഷ്ണൻ അവളെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.
അവൾ ചിരിച്ചുകൊണ്ട് അവനെ കട്ടിലിലേക്ക് ഇരുത്തി. അവന്റെ മടിയിൽ കയറി ഇരുന്ന് അവനെ ഗാഢമായി ചുംബിച്ചു.
” എന്റെ ഭാഗ്യമാണ് എന്റെ കിചേട്ടൻ ” അനു പറഞ്ഞു.
” അല്ല എന്റെ ഭാഗ്യമാണ് കടുക് മണി ” അനന്തകൃഷ്ണൻ മറുപടി പറഞ്ഞു.
അവൾ അവന്റെ നെഞ്ചിൽ പതുങ്ങി.
രാവിലെ അനന്തകൃഷ്ണനാണ് ആദ്യം എഴുന്നേറ്റത്. അവൻ കണ്ണു തുറന്നു നോക്കിയപ്പോൾ. അവന്റെ നെഞ്ചിലെ ചൂടിൽ അവന്റെ കടുകുമണി പറ്റി കൂടി കിടക്കുകയാണ്.
അവൻ വേഗം അവളുടെ നെറുകയിൽ ചുംബിച്ചു. കടുകുമണി എഴുന്നേൽക്കുന്നില്ലേ. നമുക്ക് ഒരുമിച്ച് താഴേക്ക് പോകാം. അല്ലെങ്കിൽ അവൾമാർ എന്നെ കളിയാക്കി കൊല്ലും. ഒന്നു വേഗം എഴുന്നേൽക്കു കിച്ചേട്ടന്റെ കടുകുമണി.
അവൻ അവളെ കുലുക്കി വിളിച്ചു. പക്ഷേ അവൾ എഴുന്നേറ്റില്ല.
“കുറുമ്പി എന്നെ പറ്റിക്കുകയാണ് അല്ലേ ” എന്നും പറഞ്ഞ് അവളെ അവന്റെ ശരീരത്തിൽ നിന്ന് ബലമായി പിടിച്ചുമാറ്റിയപ്പോഴേക്കും. അവൾ പെട്ടെന്ന് മലർന്നുവീണു. അപ്പോൾ അവനെ പിടിച്ച അവളുടെ കൈകൾ ഉയർന്നു തന്നെ ഇരുന്നു. അപ്പോഴാണ് അവളുടെ ശരീരത്തിലെ തണുപ്പ് അവൻ ശ്രദ്ധിച്ചത്..
അനന്തകൃഷ്ണൻ ആകെ ഞെട്ടിപ്പോയി. ഒരിക്കലും തിരിച്ചു വരാതെ…. കടുകുമണി തിരിച്ചു പോയെന്ന് വിശ്വസിക്കാൻ പറ്റാതെ….. അവന്റെ വിളി അവൾ ഒരിക്കലും കേൾക്കില്ല എന്ന് വിശ്വസിക്കാൻ പറ്റാതെ…., തന്നെ ഒറ്റക്കാക്കി അവൾ പോയെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ അവൻ അവളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു. അവന്റെ ഒച്ച അത്യധികമായി ഉയർന്നപ്പോൾ. മക്കൾ കഥകിൽ തട്ടി വിളിച്ചു.
അവന്റെ വായിൽ നിന്ന് ഒരു വാക്യമേ വരുന്നുണ്ടായിരുന്നുള്ളൂ.
” കിച്ചേന്റെ കടുകുമണി.”
അവസാനം മക്കൾ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് വന്നപ്പോൾ അച്ഛൻ അമ്മയെ കെട്ടിപ്പിടിച്ച് “കിച്ചേട്ടന്റെ കടുകുമണി “എന്നു വിളിച്ചുകൊണ്ട് നിൽക്കുന്നു.
മക്കൾ ഓടി അടുത്തുവന്ന് അമ്മയെ തൊട്ടപ്പോൾ അമ്മ തണുത്തുറഞ്ഞു നിൽക്കുന്നു.
ഡോക്ടർ വന്ന് മരണം സ്ഥിരീകരിച്ചു. അനന്തകൃഷ്ണൻ ആ മുറിയിൽ തന്നെ കസേരയിൽ ഇരുന്നു.
വേഗം എഴുന്നേറ്റ് മകന്റെ അടുത്ത് വന്ന് അമ്മയുടെ കർമ്മങ്ങൾ ഭംഗിയായി നടത്തണമെന്ന് പറഞ്ഞു. വിവാഹ സാരി ഉടുപ്പിക്കണം എന്ന് മകളോട് പറഞ്ഞു.
പിന്നെ വേഗം മുറിയിൽ പോയി. കർമ്മങ്ങൾക്കായി അനന്തകൃഷ്ണനെ വിളിക്കാൻ മകൻ വന്നപ്പോൾ അനന്തകൃഷ്ണൻ കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു.
” അച്ഛാ കർമ്മങ്ങൾക്ക് സമയമായി. അച്ഛൻ വാ നമുക്ക് അങ്ങോട്ടേക്ക് പോകാം. അച്ഛാ എഴുന്നേൽക്ക്.” മകൻ പേടിയോടെ കുലുക്കി വിളിച്ചു.
” ഞാൻ വരാം നീ പൊക്കോ ” അനന്തകൃഷ്ണൻ പതുക്കെ പറഞ്ഞു.
” നമുക്കൊരുമിച്ചു പോകാം ” എന്ന് മകൻ പറഞ്ഞപ്പോൾ അവനോട് ദേഷ്യപ്പെട്ട് പറഞ്ഞയച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ വിവാഹ വസ്ത്രം ധരിച്ച് അനന്തകൃഷ്ണൻ താഴെ എത്തി.
“അച്ഛാച്ച ഷർട്ട് കുറച്ച് കീറിയിട്ടുണ്ട്” പേരക്കുട്ടി അനന്തകൃഷ്ണനോട് പറഞ്ഞു.
“അത് സാരമില്ല കുഞ്ഞാ. അച്ഛമ്മ ഇത്ര സുന്ദരിയായി കിടക്കുമ്പോൾ അച്ഛാച്ച സുന്ദരനായി നിൽക്കണ്ടേ. അല്ലെങ്കിൽ കിച്ചേന്റെ കടുകുമണി പിണങ്ങും. മഹാ വികൃതിയാണ്. “അനന്ത കൃഷ്ണൻ ചിരിച്ചുകൊണ്ട് തന്റെ പേരക്കുട്ടിയോട് പറഞ്ഞു.
അതിനുശേഷം അനുവിന്റെ അടുത്തിരുന്ന് അവളുടെ നെറുകയിൽ സിന്ദൂരം തൊട്ടു കൊടുത്തു. “എന്നാലും എന്നെ പറ്റിച്ച് ആദ്യം പോയല്ലേ. ഇത്ര വേണ്ടായിരുന്നു കടുകുമണി.”
അനന്തകൃഷ്ണന്റെ സംസാരം കേട്ട് അവിടെ നിന്നവരെല്ലാം കണ്ണുനീർ പൊഴിച്ചു.
” കിച്ചേട്ടന്റെ കടുകുമണി” എന്നും പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു. അവളെ പുണർന്നു.
“അച്ഛാ കർമ്മത്തിനുള്ള സമയമായി. അച്ഛൻ എഴുന്നേറ്റു ഇവിടെ കസേരയിൽ ഇരിക്കു.” എന്നും പറഞ്ഞ് അനന്തകൃഷ്ണനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ. അനന്തകൃഷ്ണൻ അനങ്ങുന്നില്ല. കുറച്ചു ബലം പിടിച്ചു വലിച്ചപ്പോൾ അനന്തകൃഷ്ണൻ മറിഞ്ഞുവീണു.
അപ്പോഴേക്കും അവിടെ നിലവിളികൾ ഉയർന്നു.
മരണത്തിനുപോലും കിച്ചേട്ടന്റെയും കടുകുമണിയുടെയും പ്രണയത്തെ തകർക്കാൻ ആയില്ല
.
അവസാനിച്ചു
സുബിഷ

by