കല്യാണം കഴിഞ്ഞ അന്ന് മുതൽ അവളുടെ കഷ്ടകാലം തുടങ്ങി ഹസ്ബൻഡ് ഒടുക്കത്തെ കുടിയാണ് കുടിച്ചു വന്നു അവളെ പൊതിരെ തല്ലും ചെറിയ ചെറിയ കാരണങ്ങൾ മതി..
അവൾക്കു അയാളെ മുൻപേ മടുത്തു തുടങ്ങിയിരുന്നു.പിന്നെ മൂന്നു വയസ്സുള്ള മകനെ ഓർത്താണ് ചാവാതെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നത് …..
ലോറിയുടെ വളയം പിടിക്കുന്ന തഴമ്പ് വന്ന കൈകൊണ്ടു നടുപ്പുറം നോക്കി തല്ലി പരുവം ആക്കിയിട്ടുണ്ട് ഓരോ ശക്തമായ ഇടി കിട്ടുമ്പോഴും പുറത്തു ബ്ലഡ് കോട്ടായ പാടുകൾ കാണാം…..ഇടയ്ക് അടി കിട്ടി ചുമച്ചു ചമച്ചു തുപ്പുമ്പോൾ അയാൾ വന്നു ഒന്ന് പുറം തടവി തരും എന്നെങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു….അയാൾക്ക് അവളൊരു ഭോഗവസ്തു എന്നതിലപ്പുറം മറ്റൊന്നുമല്ലായിരുന്നു
എങ്കിലും സ്വന്തം വീട്ടിൽ പോകാനും അച്ഛനോടും അമ്മയോടും എന്നെയും കുഞ്ഞിനേയും ഇവിടുന്നു രക്ഷിച്ചു കൊണ്ട് പോകാനും പറയാൻ അവൾക്ക് കഴിയില്ല അവൾക്ക് താഴെയും പെൺകുട്ടികൾ ആണ് അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് വീട് കഴിയുന്നത് അവളുടെയും കുഞ്ഞിന്റെയും കാര്യം കൂടെ നോക്കാൻ ഇനി അവർക്കു കഴിയില്ല എന്ന് അവൾക്ക് നന്നായി അറിയാം….
ഒരു നാൾ ലോറിയുമായി എവിടേയോ ലോങ്ങ് ട്രിപ്പ് പോയപ്പോൾ കുടിച്ചു പൂസ്സായി ആരെയോ തെറിവിളിച്ചു അടിയുണ്ടാക്കി ഏതോ ഒരുത്തൻ പിച്ചാത്തി പള്ളക്ക് കേറ്റി ആള് സ്പോട്ടിൽ രക്തം വാർന്നു കാഞ്ഞു പോയി….
വിവരം അറിഞ്ഞു നാട്ടുകാരെയും കുടുംബക്കരെയും കാണിക്കാൻ ഇത്തിരി സങ്കടവും കരച്ചിലുമാക്കെ ആയി അവന്റെ ഡെഡ് ബോഡിക്കു അരികിൽ കെട്ടി പിടിച്ചു കിടന്നു ആ കിടപ്പിൽ അവൾ ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു അവന്റെ മരണം അവൾ ആഗ്രഹിച്ചത് തന്നെ ആണ്…
എന്നെങ്കിലും ഒരിക്കൽ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തിൽ ഇത്തിരി വിഷം കലക്കി കൊടുക്കാൻ അവൾ തീരുമാനിച്ചത് തന്നെ ആണ് ദൈവമായി അതിനു മുന്നേ അയാളെ അങ്ങ് തിരിച്ചു വിളിച്ചത് പോലെ ആയി ….
പന്ത്രണ്ടു സെന്റ് സ്ഥലവും പുരയിടവും പിന്നെ ലോറി മുതലാളി കൊടുത്ത കുറച്ചു പണവും അവൾക്ക് കിട്ടി അതൊക്കെ വച്ചു ചെറിയ രീതിയിൽ ടൈലറിങ് ഷോപ്പ്. ഇട്ടു…
അവളുടെ ദയനീയത കണ്ടിട്ടാണോ എന്നറിയില്ല പരിചയമുള്ളവർ ഓക്കേ അവൾക്ക് തയ്ക്കാൻ കൊണ്ടു കൊടുക്കും ചെറിയ രീതിയിൽ വരുമാനം ഓക്കേ ആയി പിന്നീട് ഹോളിഡേയ്സ്ൽ ഓക്കേ മകനെയും എടുത്തു കറങ്ങാൻ പോകും ഉത്സവത്തിന് പോകും സിനിമയ്ക്കു പോകും അവൾക്ക് ഏതാണ്ട് സ്വാതന്ത്രം കിട്ടിയത് പോലെ ആണ് …
പിന്നീടങ്ങോട്ട് നാട്ടിൽ നടക്കുന്ന എല്ലാതരം ആഘോഷങ്ങളിലും അവൾ പങ്കെടുക്കും വർക്ക് ചെയ്യുക ആഴ്ചയിൽ ഒരു ദിവസം എന്തെങ്കിലുമൊരു എന്റർറ്റൈൻട്മെന്റ് ജീവിതത്തിൽ ഉറപ്പാക്കുക..
.അങ്ങിനെ ജീവിച്ചോണ്ടിരിക്കുമ്പോൾ ആണ് വീണ്ടും തന്തയും തള്ളയും കൂടെ മറ്റൊരു കല്യാണം കഴിക്കാൻ അവളെ നിർബന്ധിക്കാൻ തുടങ്ങിയത് അവരോടു പോയി പണി നോക്കാൻ പറഞ്ഞു ഒരുത്തൻ വന്നു മേലാകെ പലതരത്തിലുള്ള പാടുകൾ അവശേഷിപ്പിച്ചിട്ടാണ് പോയത് ഇനി വരുന്നവൻ ഏതു തരത്തിൽ ഉള്ളതായിരിക്കും ഒരുപിടിയും ഇല്ലല്ലോ…
ഇന്നത്തെ കാലത്തു ജീവിക്കാൻ ഒരു പുരുഷന്റെ ആവശ്യം ഒന്നും ഇല്ലന്നെ എനിക്കെന്റെ മകനുണ്ട് അവനിൽ ആണ് ഇനിയുള്ള പ്രതീക്ഷ അമ്മയ്ക്കും അച്ഛനും നൂറു ശതമാനം ഉറപ്പു തരാൻ കഴിയുമോ ഇനി എന്റെ ജീവിതത്തിലേക്ക് വരുന്നവൻ എന്നെ സ്നേഹം കൊണ്ട് മൂടുന്നവൻ ആയിരിക്കും എന്ന് ഇല്ലല്ലോ അപ്പൊ ഇനിയുള്ള ജീവിതമെങ്കിലും എനിക്ക് വിട്
ഞാൻ നിങ്ങളെ ആരെയും ശല്യപെടുത്താൻ വരില്ല അതുപോരെ ഇത് പറയാൻ ഈ വീട്ടിലേക്കു ഇനി നിങ്ങളാരും വരണമെന്നില്ല …..അനുഭവിച്ചത് ഞാൻ ആണ് അതിന്റെ വേദന നിങ്ങൾക്കാർക്കും മനസ്സിലാവില്ല എന്ന് പറഞ്ഞു അവൾ തന്റേടിയായി ഇന്നും ജീവിക്കുന്നു…..വിധവ എന്ന് വച്ചാൽ ചിലർക്കൊക്കെ സ്വാതന്ത്രം,രക്ഷപ്പെടൽ,സമാധാനം എന്നൊക്കെ കൂടി അർത്ഥം ഉണ്ട് 😊😊
By സന്ദീപ് സി എൻ

by