രചന : ജിഫ്ന നിസാർ
അന്നുണരുമ്പോഴും രാജീവിന്റെ മനസ്സിൽ തലേന്ന് രാത്രിയിൽ ജയശ്രീ പറഞ്ഞ വാക്കുകളായിരുന്നു.
അതങ്ങനെ ഉള്ളിൽ ദഹിക്കാതെ കിടന്നു കൊണ്ടവനെഅസ്വസ്ത്ഥതപ്പെടുത്തി.”കൃഷ്ണപ്രിയയെ നീയായിട്ട് വേണ്ടെന്ന് വെച്ചതാണ് രാജൂ. നീതുവിനെ നിന്നോട് കല്യാണം കഴിക്കാൻ വേണ്ടി ഞാൻ വാശി പിടിച്ചിട്ടുമില്ല. പക്ഷേ ഈ രണ്ട് കുറ്റങ്ങൾക്കും നിന്നെക്കാൾ പഴി കേൾക്കുന്നത് ഞാനാണ് ”
തന്നോടുള്ള ദേഷ്യം മുഴുവനും അമ്മയുടെ മുഖത്തും വാക്കുകളിലുമുണ്ടെന്ന് രാജീവിനുറപ്പുണ്ട്.
അമ്മയല്ലങ്കിലും അങ്ങനെയാണല്ലോ.അമ്മയുടെ സന്തോഷം.. സമാധാനം ഇഷ്ടം..അതിനെതിരെ ആരും എതിർത്തു സംസാരിക്കുന്നത് അമ്മക്കിഷ്ടമല്ല.അതിന് കാരണക്കാരായവർ അമ്മയുടെ വെറുപ്പിന്റെ ലിസ്റ്റിലേക്ക് എഴുതി ചേർക്കപ്പെടും.പിന്നവരെത്ര നന്മ ചെയ്താലും ആ ലിസ്റ്റിൽ നിന്നൊരു മോചനം അസാധ്യമാണ്.
സ്വന്തം വീട്ടുകാർക്ക് മുന്നിൽ അമ്മയെ നാണം കെടുത്തി എന്നൊരു പഴി തനിക്ക് മേൽ അമ്മ ആരോപിക്കുന്നുണ്ട്.പ്രത്യക്ഷ്യത്തിൽ ഇന്ദുവാണ് അങ്ങനൊരു സംസാരത്തിന് തിരി കൊളുത്തിവിട്ടതെങ്കിലും അമ്മ അതിന്റെ കലിപ്പ് തീർക്കാൻ തന്നെയാണ് തിരഞ്ഞെടുത്തത്.
രാജീവ് നെടുവീർപ്പോടെ ഓർത്തു.”പ്രിയയെ നിനക്ക് വേണമെന്ന് പറഞ്ഞപ്പോഴും വേണ്ടന്ന് പറഞ്ഞപ്പോഴും ഞാൻ നിനക്കൊപ്പം നിന്നു. നീതുവിനെ നീ കണ്ടിഷ്ടമായതാണ്.. അല്ലേ?”ജയശ്രീയുടെ കുത്തുള്ള ചോദ്യം അവനപ്പോഴും കേൾക്കാൻ കഴിഞ്ഞിരുന്നു.
“നിനക്കെന്തൊ പറ്റിയിട്ടുണ്ട്. അതെന്താണെന്ന് നിന്നോട് ഞാൻ ചോദിക്കുന്നില്ല. അതെന്ത് തന്നെയായാലും ഇനി നീതന്നെപരിഹരിക്കണം.പക്ഷേ മോന്ത വീർപ്പിച്ചു നടന്നിട്ട് അതിന്റെ പഴി കൂടി എനിക്ക് മേൽ വന്നു പതിഞ്ഞ.. മകനാനെന്നും നോക്കൂല ഞാൻ.. നിനച്ഛനെ മെരുക്കിയ എനിക്ക് നീ വലുപ്പമേറുകയുമില്ല. പൊന്നുമോൻ അത് മറക്കണ്ട ”
ഓർമ്മിപ്പിച്ചു കൊണ്ടമ്മയിറങ്ങി പോയിട്ടും പിന്നെത്രയോ നേരം കഴിഞ്ഞിട്ടാണ് താനാ വാക്കുകളുടെ പൊള്ളലിൽ നിന്നും പുറത്ത് വന്നത്.
അല്ലെങ്കിലും ആ പറഞ്ഞതെല്ലാം സത്യമാണല്ലോ..?
പ്രിയയെ വേണമെന്ന് പറഞ്ഞതും വേണ്ടന്ന് പറഞ്ഞതും താൻ മാത്രമാണ്.അമ്മ രണ്ടിനും കൂടെനിന്ന് തന്നു.വേണമെന്ന് പറഞ്ഞപ്പോൾ അത്യാവശ്യം കലിപ്പോടെയും വേണ്ടന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷത്തോടെയും.ഇതിൽ അമ്മയുടെ ഭാഗത്ത് തെറ്റില്ല.അപ്പോൾ പിന്നെ അതിന്റെ പേരിൽ കിട്ടുന്ന പഴിയും അമ്മക്ക് അർഹതപ്പെട്ടതല്ല.
പ്രിയയോട് തോന്നിയ ആ ഇമ്പ്രെസ്സ്.. കല്യാണത്തിന് മുന്നേ തന്നെ അവളോട് തോന്നിയ ആഗ്രഹം.. വിരൽ തുമ്പിലൊന്ന് തൊടാൻ പോലും നിന്ന് തരാത്തവളോടുള്ള നീരസമായി വളരെ പെട്ടന്ന് തന്നെ മാറുകയായിരുന്നു.
പ്രിയയുടെ കഴുത്തിലൊരു താലി കുരുക്കിയാൽ പിന്നൊയൊരിക്കലും താൻ പ്രതീക്ഷിച്ചത് പോലെ.. ആശ തീരുമ്പോൾ ഉപേക്ഷിച്ചു കളയാം.. ആരും ചോദിക്കാൻ വരില്ലെന്നുള്ള തന്റെ ധൈര്യവും ആത്മ വിശ്വാസവും അവളെ അടുത്തറിഞ്ഞപ്പോൾ നടക്കില്ലെന്നു തോന്നി.ഇന്നും അവളെ ഉപേക്ഷിച്ചു കളയാൻ അതായിരുന്നു കാരണമെന്ന് തനിക്കല്ലാതെ മറ്റാർക്കുമറിയില്ല.തന്റെതാണെന്നുറപ്പിക്കാൻ.. ഒരു മോതിരമിട്ടെങ്കിലും പ്രിയക്കാ ഉറപ്പ് പോരായിയുന്നുവെന്ന് തോന്നിയ നിമിഷം താൻ വളരെ വിധക്തമായി പ്ലാൻ മാറ്റുകയായിരുന്നു.
കല്യാണം കഴിക്കാതെ തന്റെ ഒരു ഇഗിതത്തിനും അവളെ കിട്ടില്ലെന്നുറപ്പായപ്പോൾ.. അവൾക്ക് മേലുള്ള ആരോപണങ്ങളെ മറയാക്കി തനിക്കവളെ ഉപേക്ഷിച്ചു കളയാൻ വളരെ എളുപ്പമായിരുന്നു.
തന്റെടിയായ അവളോടുള്ള വൈര്യാഗ്യമുള്ളവരെല്ലാം തന്നോടൊപ്പം ചേർന്നപ്പോൾ കാര്യങ്ങൾ താൻ വിചാരിച്ചത്തിലും ഭംഗിയായി.എന്നിട്ടും തോൽക്കാതിരിക്കാൻ ശ്രമിച്ചവളോടുള്ള പ്രതികാരം.. തീ ജ്വാലകളെ പോലെ പൊള്ളിക്കാൻ തുടങ്ങിയപ്പോഴായിരുന്നു ആദിയോട് ചേർത്ത് അവളെയൊന്ന് നാണം കെടുത്താൻ ശ്രമിച്ചത്.
രാജീവിന്റെ മുഖം ആ ഓർമയിൽ പോലും വലിഞ്ഞു മുറുകി..അതാണ് ഇന്ന് തന്റെ ഏറ്റവും വലിയ അസ്വസ്ഥത .അവൻ അവളെ നിഷ്കരുണം ദ്രോഹിക്കുമെന്നും ഉപേക്ഷിച്ചു കളയുമെന്നും കരുതിയ താൻ വിഡ്ഢി.പകരം അവനവളെ സ്നേഹിക്കയാണ്.
അതവൾ ആഗ്രഹിക്കുന്നത്തിലും ഭംഗിയായാണ്..
മനോഹരമായാണ്..കാണുന്നവർക്ക് പോലും മനസ്സിലാവുന്നത്രേം ആഴത്തിലാണ്..പക്ഷേ… പക്ഷേ തനിക്കതങ്ങനെ സഹിക്കാനാവും..?ആ സന്തോഷം അവൾക്ക് വേണ്ട..അതുറപ്പിച്ചു വെച്ചതാണ്.ഈ വിവാഹമൊന്നു നടന്നോട്ടെ..
ഇപ്പൊ എന്തെങ്കിലും ചെയ്താൽ അതീ വിവാഹത്തിനെ ബാധിക്കുമെന്ന് തോന്നിയിട്ടാണ് രാജീവ് അടങ്ങിയിരിക്കുന്നതെന്ന് മനസ്സിലാകാത്ത വിഡ്ഢികളെ..നിങ്ങളുടെ പതനം കണ്ടിട്ട് സന്തോഷിക്കാൻ കാത്തിരിക്കുന്നൊരു രാജീവ് രാധാകൃഷ്ണൻ അണിയറയിലുണ്ട്..രാജീവിന്റെ ചുണ്ടിലെ ചിരിക്ക് വന്യമായൊരു തിളക്കമുണ്ടായിരുന്നു..പുതപ്പ് മാറ്റി ഏറെ പ്രസന്നതയോടെയാണ് അവൻ എഴുന്നേറ്റത്.
മൂടി കെട്ടിയ മുഖം കണ്ടിട്ടിനിയാരും അമ്മയെ പഴിക്കരുതെന്ന് കരുതി ചിരിയോടെ തന്നെയാണ് രാജീവ് ഫ്രഷായി പുറത്തേക്കിറങ്ങിയതും.
❣️❣️
അന്ന് ഹോസ്പിറ്റലിലേക്ക് പോകാനൊരുങ്ങുമ്പോൾ തലേന്നുള്ള ആകുലതകളൊന്നും തന്നെ മാളുവിനുണ്ടായിരുന്നില്ല..ഉച്ചക്ക് ശേഷമാണ് ഇന്നലെ തിരികെ മടങ്ങിയത്.ദുഹാ അപ്പോഴും മയക്കം വിട്ടുണർന്നിട്ടില്ല.അവളെഴുന്നേറ്റിട്ട് പോരാമെന്ന് കരുതി കുറച്ചു നേരം കൂടി കാത്തിരുന്നിട്ടാണ് പോരാനിറങ്ങിയത്.പനിയെല്ലാം നന്നായി കുറഞ്ഞിരുന്നു.നെറ്റിയിൽ ചെറുത്തായി പൊടിഞ വിയർപ്പ് തുള്ളികളെ ആശ്വാസത്തോടെയാണ് നോക്കിയത്.മരുന്നുകൾ തളർത്തിയിട്ടത് പോലുള്ള ആ കിടപ്പ് കണ്ടിറങ്ങി പോരാൻ തോന്നിയിരുന്നില്ല.
പക്ഷേ പോരാതെ വയ്യല്ലോ..?പോട്ടെ എന്നൊരൊറ്റ വാക്കിൽ യാത്ര ചോദിക്കുമ്പോൾ മനസ്സിലെ നന്ദി മുഴുവനും പ്രകാശിക്കുന്നത് പോലൊരു ചിരിയോടെ ഷമീർ തലയാട്ടി.നാളെയും വരണമെന്നവനോ.. നാളെയും വരാമെന്നു താനോ പറഞ്ഞില്ലങ്കിൽ കൂടിയും വീട്ടിലെത്തിയ ഉടനെ നാളെ പോണമെന്നുള്ളത് താൻ തീരുമാനിച്ചുറപ്പിച്ചത് പോലെ.. വരുമെന്നുള്ളത് അവനും മനസ്സിലായി കാണുമോ?ദുഹാ മോളുടെ മുഖം വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു അവളെ.വീട്ടിലെത്തി സുജയോടും പത്മയോടെ അന്നവൾ പറഞ്ഞത് മുഴുവനും ആ കുഞ്ഞിനെ കുറിച്ചായിരുന്നു.
ഒറ്റ ദിവസം കൊണ്ടവൾ വല്ലാതെ കീഴ്പ്പെടുത്തി കളഞ്ഞത് പോലൊരു തോന്നൽ.
പ്രതീക്ഷ വറ്റിയ ജീവിതത്തിന്റെ ഇരുണ്ടു കൂടിയ പാതയോരത്താരോ ഒരു കുഞ്ഞു ചിരാത് കൊളുത്തി വെച്ചത് പോലൊരു ഉന്മേഷം.സുജയും പത്മയും അവളുടെ ആവേശം കണ്ടിട്ട് ആശങ്കയോടെ പരസ്പരം നോക്കുന്നുണ്ട്.കാരണം ഇത്രയും ആവേശത്തിലും ഉത്സാഹത്തിലും മാളവികയെ അവർ കണ്ടിട്ടുള്ളത് വളരെ മുന്നെയായിരുന്നു..അവൾ ദീപുവിനോപ്പം പോകുന്നതിനും മുന്നേ…
❣️❣️
വീണ്ടും സഞ്ജുവെന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ പ്രിയയങ്ങോട്ട് കയറി വന്നു.അതോടെ കൈകളൊന്നു കഴുകി മേശയിൽ കിടന്ന തോർത്തിൽ തുടച്ചു കൊണ്ടൊരു പാട്ടിന്റെ ഈണം ചൂളമിട്ട് ആദി അകത്തേക്ക് പോയി.”വല്ല്യ യോശുദാസാന്നാ കൂട്ടുകാരന്റെ വിചാരം “അവൻ പോയ വഴിയേ കണ്ണ് കാണിച്ചൊരു ചിരിയോടെ സഞ്ജുവിനെ നോക്കി.. പ്രിയ പറയുമ്പോൾ സഞ്ജുവെന്തോ ഓർത്തു കൊണ്ടിരിപ്പായിരുന്നു.തനിക്കു മറുപടി കിട്ടാഞ്ഞത് കൊണ്ട് തന്നെ പ്രിയ മുഖം ചുളിച്ചു കൊണ്ടവന്റെ കയ്യിലൊരു തട്ട് കൊടുത്തു.
“എന്തുവാ.. ഇനിയും ഓർത്തോണ്ട് നിക്കുന്നെ?”
പ്രിയ അവനെ നോക്കി കണ്ണുരുട്ടി.ഞാനോ… ഞാനെ.. ആ പോയ സാധനതിനെന്തു പറ്റിയെന്നോർത്തു നിന്നതാ “സഞ്ജു അവളെ നോക്കി പറഞ്ഞു.”ഇപ്പോഴെന്താ പെട്ടന്നങ്ങനെയൊരു തോന്നൽ?”ആദി കഷ്ണങ്ങളാക്കി വെച്ച പച്ചക്കറികൾ വേവിക്കുവാൻ കുക്കറിൽ പൊറുക്കിയിടുന്നതിനിടെ പ്രിയ ചിരിയോടെ സഞ്ജുവിനെ നോക്കി.”അതല്ല.. പെങ്ങളെ. അവന്.. അവന് മൊത്തത്തിലൊരു വശപിശക്.. പക്ഷേ അവനങ്ങനെ പിടി തരാത്തെ നടന്നാലും ഈ സഞ്ജീവ് ബാല കൃഷ്ണനത് കണ്ട് പിടിക്കും.. പിടിച്ചിരിക്കും “സഞ്ജു പ്രിയയെ നോക്കി വെല്ലുവിളി പോലെ ചോദിച്ചു.
“കുറേ.. കഷ്ടപ്പെടേണ്ടി വരുമല്ലോ എന്റെ പൊന്നാങ്ങള..”പ്രിയ അവന്റെ ആവേശം കണ്ടിട്ട് കളിയാക്കി.കഷ്ടപെട്ടവരെ ലൈഫിൽ രക്ഷപെട്ടിട്ടൊള്ളൂ..”സഞ്ജു കൈ ഉയർത്തി കാണിച്ചു.”ഓഹോ.. അത് കൊണ്ടാവും ആങ്ങളയിന്നലെ ബാറിൽ പോയി നന്നായി കഷ്ടപെട്ടു വലിച്ചു കേറ്റിയത്..ല്ലേ?”പ്രിയ നടുവിന് കൈ കൊടുത്തു കൊണ്ടവനെ നോക്കി കണ്ണുരുട്ടി.”ശേ.. അതിങ്ങനെ വീണ്ടും വീണ്ടും പറയല്ലേ.. ഞാനൊന്ന് മറന്നോട്ടെ…”സഞ്ജു ദയനീയമായി അവളെ നോക്കി.പ്രിയ ചിരിയൊതുക്കി കൊണ്ട് കറിയിലേക്ക് വേണ്ട മസാലകളൊക്കെ ചേർത്ത് കുക്കർ അടുപ്പത്തേക്ക് വെച്ച് അവൾ നുള്ളി കൊണ്ട് വന്ന ചീര കഴുകിയെടുത്തു.
“പെങ്ങൾക്ക് തോന്നിയോ.. അളിയനൊരു മാറ്റമുണ്ടെന്ന്?”കട്ടിങ് ബോർഡ് അരികിലേക്ക് നീക്കി പ്രിയയുടെ കയ്യിൽ നിന്നുമത് വാങ്ങി സഞ്ജു അരിയാൻ തുടങ്ങി കൊണ്ട് ചോദിച്ചു.”എന്ന് ചോദിച്ചാൽ…””ച്ചാൽ… ബാക്കി പറ..”
സഞ്ജുആകാംഷയോടെഅവളെനോക്കി.”മാറ്റങ്ങൾ… ഉണ്ടെന്ന് തോന്നുന്നു “പ്രിയ ആശങ്കയോടെയാണ് പറയുന്നത്. ഇനിയത് തന്റെ തോന്നലാണെന്ന് ഇവർ കരുതുമോ എന്നവൾക്കൊരു ഭയമുള്ളത് പോലെ..
“ഉറപ്പില്ലേ..?”സഞ്ജു നിരാശയോടെ ചോദിച്ചു.
ഇല്ലെന്ന് ചുണ്ട് ചുളുക്കി.”ഡാ…”പെട്ടന്ന് പിന്നിൽ നിന്നും ആദിയുടെ വിളി കേട്ടതും.. സഞ്ജുവും പ്രിയയും ഒപ്പം തിരിഞ്ഞു നോക്കി.അവനെങ്ങോട്ടോ പോവാനൊരുങ്ങി വന്നത് പോലെ…”ഞാനൊന്ന് പുറത്ത് പോകുവാ.. അര മണിക്കൂർ കൊണ്ട് തിരികെ വരും “വിളിച്ചത് സഞ്ജുവിനെയാണേലും പറഞ്ഞത് പ്രിയയോടായിരുന്നു.അവർ രണ്ടാളും പരസ്പരമൊന്നു നോക്കിയിട്ട് നിഷ്കളങ്കതയോടെ തലയാട്ടി കാണിച്ചതും ആദി അവരേ തുറിച്ചു നോക്കി.
“നീ വരുന്നോടാ.. ഷാപ്പിലാക്കി തരാം ”
സഞ്ജുവിനെ നോക്കിയത് ചോദിക്കുമ്പോൾ പ്രിയക്കൊപ്പം കൂടി തന്നെ കളിയാക്കിയത്തിനുള്ള പകരം വീട്ടലിന്റെ സുഖമുണ്ടായിരുന്നു ആദിയുടെ മുഖം നിറയെ.”നമ്മളില്ലേ… ഇനിയാ വഴിയിൽ കൂടി പോലും പോണില്ല.. അളിയൻ ചെല്ല്..”സഞ്ജു അവനെ തൊഴുതു കൊണ്ടാണ് പറഞ്ഞത്.”ശേ.. അങ്ങനെ പറയല്ലേ.. തുടങ്ങി വെച്ച സ്ഥിതിക്ക് നീ അതങ്ങ് തുടരേടാ മോനെ.. ബ്ലീസ് “ആദിയൊരു വല്ലാത്ത ചിരിയോടെ സഞ്ജുവിനെ നോക്കി.
“സത്യത്തിൽ നിനക്കെന്ത് വേണം.. അത് പറ..?”
സഞ്ജു ആദിയുടെ അരികിലേക്ക് ചെന്നു.
“പെങ്ങളോടൊപ്പം ചേർന്ന് ഒരുമാതിരി ഓഞ്ഞ ഇളി ഇളിക്കരുത്.. കേട്ടാ “സഞ്ജുവിന് മാത്രം കേൾക്കാൻ ശബ്ദം താഴ്ത്തി ആദി പറഞ്ഞു.”ഒക്കെ ടാ.. ഇത്രേംഒള്ളോ..ഇതങ്പറഞ്ഞപോരെ..അളിയാ..സെറ്റ്.. ഇനിയുണ്ടാവില്ല..”കൈ പിടിച്ചെടുത്തു ബലമായി കുലുക്കി ചിരിയോടെയാണെങ്കിലും പല്ല് കടിച്ചു കൊണ്ട് സഞ്ജു പറയുന്നത് കേട്ടതും ആദി ചിരിയോടെ പ്രിയയേ നോക്കി.
“റെഡിയായ് നിൽക്.. ടൗണിൽ പോണം..”
അവളോടത് പറഞ്ഞു കൊണ്ടവൻ തിരികെ നടന്നു.
“ഞാനെന്തിന് ടൗണിൽ പോണം..?”പ്രിയ സഞ്ജുവിനെ നോക്കി കൈ മലർത്തി കാണിച്ചു.
“അതെന്നോടാണോ ചോദിക്കുന്നത്.. ഞാനാണോ നിന്നെ ടൗണിലേക്ക് വിളിച്ചത്?”സഞ്ജു അവളെ തുറിച്ചു നോക്കി.അല്ലെന്നവൾ തലയാട്ടി.”ആഹ്.. എങ്കിൽ ആ പറഞ്ഞവനോട് പോയി ചോദിക്ക്.. അല്ല പിന്നെ..”സഞ്ജു കെറുവിച്ചു കൊണ്ട് അവിടെയുള്ള മേശയിൽ ചാരി.”പണ്ട് അമ്പലത്തിൽ വെച്ചൊരു പാട്ട് കേട്ടിട്ട് അതിന് പിറകെ ചാടി തുള്ളി നടന്നവനാണ്.. ഇന്നിപ്പോ അവന്റെ ജാഡ കണ്ടാൽ ഇന്ത്യൻ പ്രസിഡന്റ് ആണെന്ന് തോന്നും.. ജാഡ തെണ്ടി.. മനുഷ്യനൊരു തെറ്റ് പറ്റി.. അതിങ്ങനെ ശവത്തിൽ കുത്തുന്നത് പോലെ വിളിച്ചു പറഞ്ഞു നടക്കുവാ തെണ്ടി..”
സഞ്ജുവിരുന്ന് പിറുപിറുത്തു.”എന്തോന്ന്…?”
പാതി മാത്രം കേട്ട പ്രിയ അവനോട് ചോദിച്ചു.
“ഒന്നുല്ല…”സഞ്ജു മുഖം വീർപ്പിച്ചു.”ഹാ.. പറ സഞ്ജു..”പ്രിയ അവന്റെ കയ്യിൽ പിടിച്ചു.”അത്.. അതൊരു പഴയ കഥയാ പെങ്ങളെ…”സഞ്ജു അലസതയോടെ പറഞ്ഞു.”എന്നാലും പറ.. കേൾക്കട്ടെ..”പ്രിയ പ്രോത്സാഹിപ്പിച്ചു.”ഇവന് അന്നൊരു മൂരാച്ചി സ്വഭാവമാണ്. അതിന്നും അങ്ങനെ തന്നെ..പള്ളിയും പട്ടകാരുമൊന്നുമില്ല. ഒരൂസം എന്തിനോ അമ്പലത്തിൽ വന്നു പെട്ട ഇവൻ അവിടെ നിന്നൊരു കൃഷ്ണ സ്തുതി കേട്ട് വട്ടിളകി. അത് പാടിയ ആളെ തിരിഞ്ഞു കൊണ്ടവൻ രണ്ടു മൂന്നു പ്രാവശ്യം അമ്പലത്തിൽ പോയി. പെട്ടന്നുവനുണ്ടായ ഭക്തി ആ പാട്ടുകാരിയെ കണ്ടു പിടിക്കാൻ വേണ്ടി മാത്രമുണ്ടായതായിരുന്നു. അന്നിവൻ ഏതാണ്ട് പ്രേമപനി പിടിച്ചത് പോലൊരു അവസ്ഥയിലായിരുന്നു. എന്നിട്ടവൻ എന്നെ കളിയാക്കാൻ വന്നിരിക്കുന്നു ”
പുച്ഛത്തോടെ സഞ്ജു പറഞ്ഞ കഥ കേട്ട് പ്രിയയുടെ കണ്ണുകളാണ് മിഴിഞ്ഞു പോയത്..ശ്വാസമെടുക്കാൻ കൂടി കഴിയാതൊരു പരവേശത്തോടെ അവൾ സഞ്ജുവിനെ തുറിച്ചു നോക്കി..
💞💞
വന്നയുടനെ തന്നെ മാത്രം നോക്കിനിൽക്കുന്നവളെ കണ്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു.എന്ത് പറ്റിയെന്ന് അവൻ പുരികം പൊക്കി ചോദിച്ചിട്ടും ഒന്നുമില്ലെന്നവൾ തലയാട്ടി മറുപടി കൊടുത്തിട്ട് തിരിയുമ്പോൾ മനോഹരമായൊരു ചിരി അവളുടെ ചൊടികളിൽ വിരിഞ്ഞു നിൽക്കുന്നത് കണ്ടതും ആദിയുടെ മുഖം ചുളിഞ്ഞു.”താൻ റെഡിയായില്ലേ…?”ആദി ചോദിക്കുമ്പോൾ പ്രിയ തിരിഞ്ഞു നോക്കി.”പറഞ്ഞിട്ടല്ലേ ഞാൻ പോയത് കൃഷ്ണ..?”ആദി അവളുടെ നോട്ടം കണ്ടതും ചോദിച്ചു.
“ഞാൻ.. ഞാനെന്തിനാ വരുന്നത്?”
പ്രിയ അവനെ നോക്കി.”അത് ശെരി… അതാണോ റെഡിയാവാഞ്ഞത്..?”ആദി ചിരിയോടെ ചോദിച്ചു.അവളൊന്നും മിണ്ടിയില്ല.അവനെ കാണുമ്പോഴൊക്കെയും സഞ്ജു പറഞ്ഞു കൊടുത്താ ആ കൃഷ്ണ സ്തുതി കേട്ട ആളെ തിരഞ്ഞു കൊണ്ട് ഭ്രാന്തെടുത്തത് പോലെ ഓടി പാഞ്ഞു നടക്കുന്ന ആദിയെ അവൾക്കോർമ്മ വരും.അവൻ തേടി നടന്നലഞ്ഞ ആള്.. താനാന്നെന്നറിഞ്ഞാൽ എന്തായിരിക്കും ഇവന്റെ പ്രതികരണം.?
അന്നത്തെ ആ ആവേശമുണ്ടാവുമോ?
സ്വരത്തിനോട് തോന്നിയ ഇഷ്ടം.. ആ സ്വരത്തിനുടമയെ കാണുന്നതോടെ നഷ്ടപെട്ടു പോകുമോ?ചോദ്യങ്ങൾ നിരവധിയുണ്ടായിരുന്നുവെങ്കിലും ആ ഓർമകൾക്കവളെ വല്ലാത്തൊരു നിർവൃതിയിലേക്ക് കൊണ്ടെത്തിക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു.
വിധിയുടെ വിളയാട്ടം കൊണ്ടവൻ തന്നിലേക്കെത്തി ചേർന്ന നിധിയാണ്!മറ്റാർക്കും അടയാളപ്പെടുത്താണോ അംഗീകരിക്കാനോ കഴിയാത്ത കൃഷ്ണപ്രിയക്ക് വേണ്ടി എന്തൊക്കെയോ ചെയ്തവനാണ്..!അഴകളവുകളുടെ ആഴം നോക്കാത്ത കണ്ണോടെ.. മനസ്സോടെ തന്നേ താനായിട്ടി കണ്ട് സംസാരിക്കുന്നവനോട് കൃഷ്ണ പ്രിയക്കുള്ളത് അന്നോളമറിയാത്ത…അനുഭവിക്കാത്ത പ്രണയമാണെന്ന് അവനോടെങ്ങനെ പറയാൻ…?
അവനോടത് പറയാനും തോന്നാനും ഒരു യോഗ്യതയുമില്ലാഞ്ഞിട്ടും .. വേണ്ടന്ന് ഒരായിരം പ്രാവശ്യം സ്വയം തിരുത്തിയിട്ടും അവൾക്കവളുടെ മനസ്സിനെ പിടിച്ചു കെട്ടാനോ അടക്കി നിർത്തനോ കഴിഞ്ഞിട്ടില്ലെന്ന് അവനോടെങ്ങനെ പറഞ്ഞു മനസ്സിലാക്കും.?ഒരിക്കലും.. ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും ജീവനോളം സ്നേഹിച്ചിട്ട് ഉള്ള് പൊള്ളിക്കുന്നൊരു പ്രണയത്തിന്റെ നോവും നീറ്റലും അനുഭവിച്ചാൽ മാത്രമേ മനസ്സിലാവുകയൊള്ളൂവെന്ന് പറയുന്നതെത്ര നേരാണ്!
പ്രിയക്കുള്ളിലെ പ്രണയപൊള്ളലാണിപ്പോ ആദിത് മഹാദേവെന്ന് ആരറിയുന്നു…?ഉള്ള് പൊള്ളിക്കുന്ന വേനലും… ഉയിര് തണുപ്പിക്കുന്ന കുളിരും അവനൊരാൾ മാത്രം…!മറക്കണമെന്നും.. അവനൊരിക്കലും തനിക്ക് സ്വന്തമാവില്ലെന്ന് ഓർമ്മിപ്പിക്കുമ്പോഴും ഉള്ളിലെ പിടച്ചിലിൽ സ്വയം ഉരുകി തീരുന്നുണ്ടവളെന്ന് അവനിനി ആര് പറഞ്ഞിട്ടറിയാൻ.?ഉള്ളിലെപ്പഴോ നിന്നോട് തോന്നിയ ഭ്രാന്തമായൊരിഷ്ടം തന്നെയാണ് നോവുമെന്നറിഞ്ഞിട്ടും വിട്ടിട്ട് പോകുമെന്നറിഞ്ഞിട്ടും നിന്നെ ഞാനെന്റെ നെഞ്ചിലേക്കൊതുക്കി പിടിക്കാനുള്ള കാരണമെന്നവനോട് പറയാനിപ്പോഴും ധൈര്യമില്ലാത്ത വിധം ഭീരുവാണിന്ന് കൃഷ്ണ പ്രിയയെന്ന് അവനെന്നറിയും?
നോക്കി നോക്കി നിൽക്കെ അവൾക്കവനോടുള്ള ഇഷ്ടം ഉള്ളിൽ വിങ്ങി…അടങ്ങാത്തയാ ഇഷ്ടം കൊണ്ട് ഹൃദയമിപ്പോൾ പൊട്ടി പൊളിയുമെന്നത് പോലെ നിറഞ്ഞു കവിഞ്ഞു..വിട്ട് പോവാനും മാറി പോവാനും എനിക്കിനി വയ്യെന്റെ പ്രണയമേയെന്നവളുടെ ഉള്ളം അലറി വിളിച്ചു..
എനിക്കിഷ്ടമാണ്.ഉപാദികളോ ഉപമകളോ ഒന്നുമില്ല..
ഇഷ്ടമാണ്.. എന്റെ കൈപിടിയിലൊതുക്കി ഹൃദയത്തോട് ചേർത്തു കാത്ത് സൂക്ഷിക്കാൻ മാത്രം വലുപ്പമുള്ളൊരിഷ്ടം…
കൃഷ്ണ… “ആദി കുലുക്കി വിളിക്കുമ്പോൾ അവളവനെ ഞെട്ടി കൊണ്ട് തുറിച്ചു നോക്കി.
“എന്തൊരു നോട്ടമാടോ.. ഞാനങ്ങു ദഹിച്ചു പോകുമല്ലോ..?”പാതി കളിയായും കാര്യമായും ആദി പറയുമ്പോൾ പ്രിയ വിളറിയ ചിരിയോടെ അവനെയൊന്നു നോക്കിയിട്ട് വേഗം തിരിഞ്ഞു നിന്നിട്ട് കണ്ണുകൾ ഇറുകെയടച്ചു.സഞ്ജു പറഞ്ഞു കേട്ടത് മുതൽ കിളി പോയത് പോലുള്ള തന്റെ മാനസികവസ്ഥയിൽ അവൾക്ക് തന്നെ ജാള്യത തോന്നി.
“തനിക്കെന്തുപറ്റിയെടോ.. ആകെയൊരു..”
ആദിയവളുടെ മുന്നിലേക്ക് വന്നു നിന്നിട്ട് ചോദിച്ചു.
“ഒന്നുല്ല..പ്രിയ മുഖം ഉയർത്തി നോക്കാതെ തന്നെ പറഞ്ഞു.”അത് വെറുതെ.. എന്തോ ഉണ്ട്. മിക്കവാറും അത് നിന്റെയാ ആങ്ങള തെണ്ടിയുടെ സംഭാവനയാവും.. സാരമില്ല.. ഞാൻ കണ്ട് പിടിച്ചോളാം..”ആദിയവളെ ചുഴിഞ്ഞു നോക്കിയിട്ടൊരു കള്ള ചിരിയോടെ പറഞ്ഞു.
“റെഡിയായി വാ കൃഷ്ണ.. നമ്മുക്ക് പോവണ്ടേ..?”
ആദി വീണ്ടും ചോദിച്ചത് കേട്ടതും പ്രിയ മുഖമുയർത്തി നോക്കി.
“ഞാൻ.. ഞാൻ വരണോ?”പ്രിയ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.”മ്മ്.ഓഫ്‌കോഴ്സ് വരണം..”
ആദി കൈ കെട്ടി നിന്നിട്ട് ഗൗരവത്തോടെ പറഞ്ഞു.
“എന്തിനാ പോണത്..?”പ്രിയ അവനെ നോക്കി.
“കാര്യമറിഞ്ഞാലേ വരുവൊള്ളോ നീ?””അങ്ങനല്ല..”
“പിന്നെങ്ങനാ?”പ്രിയ നഖം കടിച്ചു കൊണ്ടവനെ നോക്കി.ശെരി.. ഇനി കാര്യമാറിയാഞ്ഞിട്ട് വരാതിരിക്കണ്ട.. പറയാം..”ആദി അവളെ നോക്കി ചിരിയോടെ പറഞ്ഞു.
“നാളേയെന്റെ പ്രിയപ്പെട്ട ഭാര്യയുടെ കൂട്ടുകാരിയുടെ കല്യാണത്തിന് പോണം. അവളെ ഏറ്റവും ഭംഗിയായി അവിടെ പ്രസന്റ് ചെയ്യുകയെന്നത് സ്നേഹവും കെയറിങ്ങുമുള്ളൊരു ഭർത്താവെന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്.. അത് കൊണ്ട് കുഞ്ഞൊരു ഷോപ്പിംഗ് നടത്തി കളയാമെന്ന് വെച്ച് ഭർത്താവ് സ്നേഹത്തോടെ വിളിക്കുമ്പോൾ ഇങ്ങനെ ജാഡയിട്ട് വെറുപ്പിക്കുന്നത് ശെരിയാണോ ഫാര്യേ…?”
ആദിയവളുടെ മൂക്കിൻ തുമ്പിൽ ചെറിയൊരു തട്ട് കൊടുത്തു പറയുന്നത് കേട്ടതും പ്രിയയുടെ കണ്ണുകൾ മിഴിഞ്ഞു.”ആണോ…?”ആദി അവൾക്കൊപ്പം കുനിഞ്ഞു കൊണ്ടാ ചോദ്യം ചോദിച്ചതും പ്രിയ വേഗം അല്ലെന്ന് തലയാട്ടി.”എങ്കിൽ നിന്ന് താളം ചവിട്ടാതെ പെട്ടന്ന് പോയൊരുങ്ങി വാടി “അവളോട്ടും പ്രതീക്ഷിക്കാതെ ആദി ഉറക്കെ ഒച്ചയിട്ടതും പ്രിയ ഞെട്ടി കൊണ്ടവനെ നോക്കി.
“ഞാൻ.. ഞാനൊരുങ്ങി നില്ക്കാ..”അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.”ഓഹോ.. അപ്പൊ വെറുതെ ജാഡയിട്ട് മനുഷ്യനെ ചുറ്റിച്ചതാ.. അല്ലേ?”
ആദി കണ്ണുരുട്ടി.പ്രിയ അവനെയൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.എങ്കിൽ വാ പോവാം “ആദി മുന്നോട്ടു നടന്നു കൊണ്ട് പറഞ്ഞു.ആദിയേട്ടാ…”പിന്നിൽ നിന്നും പ്രിയ വിളിച്ചു..”നിനക്കിപ്പോ ഡ്രസ്സൊന്നും വേണ്ടന്ന് പറയാനല്ലേ..?”തിരിഞ്ഞു നോക്കാതെ നടക്കുന്നതിനിടെ തന്നെ ആദി ചോദിച്ചു..”അതേ.. എങ്ങനെ മനസ്സിലായി…?”
പ്രിയ അത്ഭുതത്തോടെ ചോദിച്ചു കൊണ്ടവന്റെ പിറകെ ചെന്നു.”നിന്ന് ചിണുങ്ങാതെ ഇങ്ങോട്ട് വാ കൃഷ്ണ..”ചിരിയോടെ അത് പറഞ്ഞു കൊണ്ടവൻ കാറിന്റെ നേരെ നടന്നു.അവനു പിറകെ പ്രിയയും..
💞💞
ഡ്രസ്സെടുക്കുന്ന കൂട്ടത്തിൽ തന്റെ വീട്ടുകാർക്ക് കൂടി എടുക്കെന്ന് ആദി പറഞ്ഞെങ്കിലും പ്രിയ വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞതും അവനവളെ രൂക്ഷമായൊന്ന് നോക്കി.ആ കടക്കുള്ളിൽ വെച്ച് അവൻ വഴക്ക് പറയുമോ എന്നൊരു സങ്കോചമുള്ളത് കൊണ്ട് തന്നെ പ്രിയ പിന്നെ എതിരൊന്നും പറഞ്ഞില്ല.എങ്കിലും..
വലിയ വിലയൊന്നുമിലാത്ത ഓരോ ജോഡി ഡ്രസ്സ് പത്മക്കും മാളുവിനും സുജക്കും തിരഞ്ഞെടുത്തു.
അതെല്ലാം നോക്കി നിന്നതല്ലാതെ ആദി അഭിപ്രായമൊന്നും പറഞ്ഞില്ല.ശേഷം അവൾക്കായ് ചുരിദാർ തിരഞ്ഞവളെ അവൻ തന്നെയാണ് സാരി സെക്ഷൻ എവിടെയാണെന്ന് ചോദിച്ചു കൊണ്ടങ്ങോട്ട് കൂട്ടി കൊണ്ട് പോയത്..
“അതേയ്…”ആദിക്ക് പിറകെ ലിഫ്റ്റിലേക്ക് കയറുമ്പോൾ ഒപ്പമുള്ള സ്റ്റാഫ് കേൾക്കാതെ പ്രിയ അവനെ വിളിച്ചു.”മ്മ്..”ആദിയവളെ മുഖം ചെരിച്ചു നോക്കി.”എനിക്ക്… എനിക്ക് ചുരിദാർ മതിയായിരുന്നു..”പ്രിയ അവനോടായി ശബ്ദം കുറച്ചു പറഞ്ഞു.”അതെന്താ.. നിനക്ക് സാരി ചുറ്റാനറിയില്ലേ?”അവൾ ചോദിച്ചത് പോലെ തന്നെ ശബ്ദം കുറച്ചു കൊണ്ടാദി ചോദിച്ചു.”അതല്ല..”
പ്രിയ അവരുടെ കൂടെയുള്ള സ്റ്റാഫ് കേൾക്കുന്നുണ്ടോ എന്ന് പാളി നോക്കി.
“പിന്നെന്താ കൃഷ്ണ പ്രശ്നം?”
ആദിയൊരു ചിരിയോടെ അവളെ നോക്കി.
ഇവിടെയുള്ള ഡ്രസ്സിനൊക്കെ ഒരുപാട് വിലയുണ്ടെന്നുള്ളത് അവൾ മനസ്സിലാക്കിയിരുന്നു.
ഏറ്റവും കുറഞ്ഞതെന്ന് പറയുന്നത് തന്നെ ആയിരത്തിന് മുകളിലാണ് വില.
സാരിക്ക് അതിനേക്കാൾ കൂടും..
അത് പക്ഷേ ഇവനോട് പറഞ്ഞാൽ വീണ്ടും ദേഷ്യപ്പെടും.പ്രിയ സമർദ്ധത്തിലാണ്..അപ്പോഴേക്കും ലിഫ്റ്റ് നിന്നു.ആദ്യം പുറത്തേക്കിറങ്ങിയ സ്റ്റാഫിനൊപ്പം ആദി കൂടിയിറങ്ങിയതോടെ പ്രിയക്കും അവർക്കൊപ്പമിറങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.
അവിടെയും നിറയെ സ്റ്റാഫും കസ്റ്റമെഴ്‌സുമുണ്ട്.
അവർക്കിടയിൽ കൂടി നടക്കുമ്പോൾ ആദി അവളെ നോക്കാതെ തന്നെ പ്രിയയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.കുഞ്ഞൊരു ചിരിയോടെ അവന് പിറകെ നടക്കുമ്പോൾ മറ്റെല്ലാതും മറക്കുന്നത് പോലെ അവളാ തണലിലൊതുങ്ങി..ഒടുവിൽ… നിരത്തിയിട്ട സാരികൾക് മുന്നിലേക്ക് അവളെ നീക്കി നിർത്തി ആദി കൈ കെട്ടി നിന്നു.”നിനക്കിഷ്ടമുള്ളത് നോക്കിയെടുക്ക്…കൃഷ്ണ..”കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ പറഞ്ഞു.ഒന്നു തലയാട്ടി കൊണ്ടവൾ തിരിഞ്ഞു.
സാരികളെ നോക്കുന്നതിനേക്കാൾ വേഗത്തിൽ അവളുടെ കണ്ണുകൾ പ്രൈസ് ടാഗിലേക്കാണ് നീളുന്നത്.അതറിയാവുന്ന ആദി ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് ചിരിയൊതുക്കി..പ്രതീക്ഷിച്ചത് പോലെ തന്നെ.. എല്ലാം നല്ല വിലയുള്ളതാണ്.പ്രിയ ആദിയെ നോക്കി.”ഇവിടില്ലങ്കിൽ വേറെ ഷോപ്പിൽ പോയി നോക്കാം “ആദി അവളുടെ നോട്ടം കണ്ടിട്ട് പറഞ്ഞു.അത് കേട്ടതും സെയിൽസ് ഗേൾ അവളുടെ മേലേക്ക് ഓരോ സാരിയും വിരിച്ചു ഭംഗിയുണ്ടോന്ന് ചോദിക്കുന്നത് പോലെ ആദിയെ നോക്കും..
പക്ഷേ അവൾ ചേർത്ത് വെച്ചതൊന്നും അവന്റെ മുഖം തെളിയിച്ചില്ല.ഏറ്റവും അടിയിൽ നിന്നൊരു കരിനീല കളറിൽ… ചുവന്ന ബോർഡറുള്ള സാരി വലിച്ചെടുത്തു കൊണ്ട് പ്രിയയുടെ മേൽ ചേർത്ത് വെച്ചത് ആദി തന്നെയാണ്.പിന്നിൽ ചേർന്ന് നിന്നിട്ട് അവൻ അവളെ കണ്ണാടിക്ക് മുന്നിലേക്ക് നിർത്തി.
എങ്ങനെയുണ്ടെന്ന് പുരികം പൊക്കി അവൻ ചോദിച്ചത് കണ്ണാടിയിലൂടെ കണ്ടതും പ്രിയക്ക് നാണം വന്നിരുന്നു.അതവൻ കൃത്യമായി കണ്ട്പിടിക്കുകയും ചെയ്തു.”പായ്ക്ക് ചെയ്‌തോളൂ..”സാരി തിരികെ കൊടുത്തു കൊണ്ടവൻ പറയുമ്പോൾ.. അവളെ കൊതിപ്പിക്കുന്നൊരു ചിരി അവന്റെ ചുണ്ടിലുമുണ്ടായിരുന്നു..
തുടരും…
മനസ്സിൽ ഇന്നത്തെ പാർട്ടിന് വേണ്ടി കരുതി വെച്ചത് ഇനിയുമുണ്ടായിരുന്നു..പക്ഷേ ഒറ്റ പാർട്ടിൽ ഒതുങ്ങില്ല.. ലെങ്ത് വല്ലാതെ കൂടിയാൽ മറ്റുള്ളയിടങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ അത് വെർഡ്സ് പ്രോബ്ലം വരും എന്നുള്ളത് കൊണ്ട് മാത്രം ഇവിടെ ഒതുക്കുന്നു..റിവ്യൂ ഇട്ടിട്ട് പോണേ…
സ്നേഹത്തോടെ jiff❣️

by