25/04/2026

നിശ്വാസങ്ങൾക്കപ്പുറം : 3

രചന : അശ്വതി അച്ചു

ആദിക്ക് രണ്ട് മൂന്ന് ദിവസം ആയി ഉറക്കമേ ഇല്ല. കണ്ണുകൾ അടച്ചാൽ മുന്നിൽ തെളിയുന്നത് രണ്ട് കണ്ണുകൾ ആണ്. ഭയം മാത്രം നിറഞ്ഞ രണ്ട് കണ്ണുകൾകുഞ്ഞാ…മോളെ. അവൻ നെഞ്ചിൽ ഒന്ന് കൈ ചേർത്തു. പറ്റുന്നില്ലടി… വെറുക്കുന്നു എന്ന് അഭിനയിച്ച് അഭിനയിച്ച് നിന്റെ ചെറിയൊരു അവഗണന പോലും താങ്ങാൻ പറ്റാതായി എനിക്ക്.
നിർമല രാജീവ്. നിമ്മി എന്ന് താൻ വിളിക്കുന്ന ബ്യുട്ടി കീൻ. അന്നത്തെ ദിവസത്തിന് ശേഷം അവൾ എന്നെ മൈൻഡ് ചെയ്തതെ ഇല്ല. അവളും കൂടെ മിണ്ടാതെ നടന്നപ്പോൾ എന്തോ പോലെ. ഒടുവിൽ ക്ഷമ നശിച്ചാണ് അവൾക്ക് അരികിൽ എത്തിയത്.

നിമ്മി എന്താ ആദി നിനക്ക് എന്ത് പറ്റി എനിക്ക് എന്ത്‌ പറ്റാൻ നീ എന്താ കുറച്ച് ദിവസം ആയി എന്നെ അവോയ്ഡ് ചെയ്യുന്നേ ഓ അത് നിനക്ക് മനസ്സിലായോ പിന്നെ മനസിലാക്കാതെ എന്റെ അവോയ്ഡ് നിനക്ക് മനസിലായി എങ്കിൽ നിന്റെ അവഗണയും… വെറുപ്പ് നിറഞ്ഞ വാക്കുകളും…. മുഖം നോക്കാതെ ഉള്ള കുറ്റപെടുത്തലുകളും… അവൾ എങ്ങനെ സഹിച്ചു കാണും എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏത് അവൾ
ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു
ജനനി എന്തോ ആ പേര് കേട്ട നിമിഷത്തിൽ തന്നെ അവന്റെ ദേഷ്യം മഞ്ഞു പോയിരുന്നു.

നീ ഇങ്ങ് വന്നേ ആദി എനിക്ക് സംസാരിക്കാൻ ഉണ്ട്
അവന്റെ കൈ പിടിച്ചു ഓഡിറ്റോറിയത്തിന് ഉള്ളിൽ കയറി. കുട്ടികൾ അവിടെ അവിടെ ആയി പ്രാക്ടീസ് ചെയുന്നുണ്ടായിരുന്നു.ഇരിക്ക് ആദി അവന്റെ കൈ പിടിച്ചു ഒഴിഞ്ഞ സീറ്റിൽ ഇരുത്തിയിട്ട് അവൾ അവന്റെ മറുവശം ഇരുന്നു.എന്താ നിമ്മി ആദി ഞാൻ പറയുന്നത് നീ ശ്രെദ്ധിച്ച് കേൾക്കണം. എടുത്ത് ചാടി ഒന്നും പറയുകയോ എണീറ്റ് പോവുകയോ ചെയ്യരുത്.
എന്താ നീയെന്നെ തേക്കാൻ പോവണോ അവൾ ഒരു നിമിഷം നിശബ്ദ യായി ആണെങ്കിൽ… ആദി എന്ത് ചെയ്യും

എന്ത് ചെയ്യാൻ. എന്റെ റിലേഷൻ ഇഷ്ടം ആകാത്തത് കൊണ്ടാണല്ലോ വേറെ ആളെ കണ്ടെത്താൻ കഴിഞ്ഞത്. ഞാൻ അത് മനസിലാക്കും നിമ്മി ഹും… നല്ലത്. സത്യം പറഞ്ഞാൽ നീയുമായി റിലേഷൻ സ്റ്റാർട്ട്‌ ചെയ്തിട്ട് രണ്ട് വർഷം കഴിഞ്ഞു.അപ്പോഴേക്കും മടുത്തോ നിനക്ക്ടക്ക് കേറല്ലേ ആദി സോറി.. പറ
എന്തോ അന്ന് തൊട്ട് ഈ നിമിഷം വരെ ഞാൻ അതിൽ ഹാപ്പി അല്ല. ഞാൻ നിന്നെ ഇഷ്ടപെടുന്നുണ്ട്… നിന്നോട് സംസാരിക്കാൻ… നിന്റെ ഒപ്പം നടക്കാൻ …. നിന്നോടൊപ്പം സമയം പങ്കിടാൻ ഒക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ അതൊന്നും നീ ഈ പറഞ്ഞ റിലേഷന്റെ പേരിൽ അല്ല മറിച് നീയെന്റെ നല്ലൊരു ഫ്രണ്ട് ആണ് എന്നത് കൊണ്ടാണ്

അവൾ പറയുന്നത് ശ്രദ്ധയോടെ അവൻ കേട്ടിരുന്നു
എന്തോ മറ്റൊരു അടുപ്പം എനിക്ക് നിന്നോട് തോന്നുന്നില്ല ആദി…. സത്യമാണ്. നീയെന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് പറയുമ്പോഴും ആ ഒരുപാട് എനിക്ക് അറിയാൻ കഴിയുന്നില്ല ആദി. എനിക്ക് അത് അനുഭവിക്കാൻ ആകുന്നില്ല.നിമ്മി… ഞാൻ
ഞാൻ പറയട്ടെ ആദി. അന്ന് നീയെന്നെ ചേർത്തു പിടിച്ചു പറയുമ്പോൾ നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ പിന്നീട് ഒരിക്കലും എനിക്ക് സമാധാനം തന്നിട്ടില്ല ആദിആദി നിന്റെ ഒരോ വാക്കിലും… ഓരോ നോട്ടത്തിലും…. ഓരോ നിശ്വാസത്തിൽ പോലും ജനനി നിറഞ്ഞു നിൽക്കുന്നു. പക്ഷെ നീയത് കണ്ടില്ല എന്ന് നടിക്കുന്നു… അറിഞ്ഞിട്ടും അറിയാത്ത പോലെ… എന്തിനാ ആദി ഇങ്ങനെ ഒരു ഒളിച്ചു കളി. എന്നെ ഓർത്തണേ വേണ്ട ടാ. നീയെന്നും എന്റെ നല്ലൊരു ഫ്രണ്ട്‌ ആണ്. എന്നും അങ്ങനെ ആയിരിക്കും

അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു ആദി… ഞാൻ പറയുന്ന കേൾക്ക് ടാ. നീ സ്വയം മനസിലാക്ക് എനിക്ക് പോലും ഇത്രയും മനസിലായി എങ്കിൽ സ്വയം മനസിലാക്കാൻ ശ്രെമിക്കാത്തത് എന്താടാ. നോക്ക് സ്നേഹിച്ചില്ല എങ്കിലും അതിനെ വേദനിപ്പിക്കാതെ ഇരിക്ക് ടാ. അല്ലെങ്കിൽ നാളെ മറ്റൊരാൾ അവളെ സ്വന്തമാക്കി കൊണ്ട് പോകുമോ നെഞ്ച് തകർന്നു നീ നിൽക്കുന്നത് ഞാൻ തന്നെ കാണേടി വരും.അവൻ മുഖം പൊത്തി പിടിച്ചു കരഞ്ഞു ആദി ഇവിടെ ഇരുന്ന് കരയല്ലേ. നിനക്ക് ഒപ്പം എന്നും നല്ലൊരു ഫ്രണ്ട് ആയി ഞാൻ ഉണ്ടാകും. നീ ചെല്ല് ഇനി വൈകണ്ട. ഇനിയെങ്കിലും അവളെ കണ്ട് ഒന്ന് സംസാരിക്കുക എങ്കിലും ചെയ്. അന്ന് പോന്നതാണ് പിന്നീട് അവളെ ഒന്ന് കാണാൻ കഴിഞ്ഞില്ല. പിന്നെ അമ്മയും വിച്ചൂവും തമ്മിൽ ഉള്ള സംഭാഷണത്തിൽ നിന്നാണ് അറിഞ്ഞത് അവൾ നഴ്‌സിംഗ് പഠിക്കാൻ ബാംഗ്ലൂർ പോയി എന്ന്.

വേദന തോന്നി കാണാൻ ആഗ്രഹിച്ചു വന്നിട്ട് . ആ കണ്ണുകളിലെ പിടപ്പ് ഒന്നൂടെ കാണണമായിരുന്നു…. ഇഷ്ടമാണെന്ന് ഒന്ന് പറയാൻ. അവളുടെ മുഖം ഒന്ന് കാണാമായിരുന്നു… എന്റെ തുറന്ന് പറച്ചിലിന് ശേഷം ഉള്ള ആ ചിരി ഒന്ന് കാണാൻ. പക്ഷെ കഴിഞ്ഞില്ല.അവിടന്ന് അങ്ങോട്ട് ഒരു ഉത്സവത്തിനും താൻ പങ്കെടുത്തിട്ടില്ല. അവളില്ലാതെ തനിക്ക് എന്ത് ആഘോഷം.ഒരു പിറന്നാളും ആഘോഷിച്ചിട്ടില്ല. അവളുടെയും തന്റെയും പിറന്നാൾ ഒരു ദിവസം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല അതും അഘോഷിച്ചില്ല.എങ്ങനെ ഒക്കെയോ കഴിഞ്ഞു പോന്നു. അന്നൊരു മഴ ദിവസം ഒരു കടയുടെ നീളൻ വരാന്തയിൽ ഒരു വിധം ആളൊക്കെ കേറി നില്പ്പുണ്ട്. താനും.അപ്പോഴാണ് അഭിയേ കണ്ടത്

എയ് അഭി കുറെ നാളായല്ലോ കണ്ടിട്ട് സുഖംഅതേ ഡോ തനിക്കോഅങ്ങനെ പോകുന്നു.വിച്ചു എന്ത് പറയുന്നുആ അവൻ അവിടെ ഉണ്ട് പുതിയ ജോബ് ഒക്കെ ആയി അങ്ങനെ പോകുന്നു.നാളെ കല്യാണത്തിന് വരില്ലേ താൻആരുടെആരുടെ എന്നോ. എന്റെ അനിയത്തി ദേവിക അവളുടെ കല്യാണം ആണ് നാളെആരുമായിട്ട്ജീവൻ ആയിട്ട്. നീ മറന്നോ
ഓ സോറി. മറന്നു പോയി. അവർ ലവ് മാരേജ് അല്ലായിരുന്നോ ആ അവർ പണ്ടേ തന്നെ ഇഷ്ടത്തിൽ അല്ലെ പിരിക്കേണ്ട കാര്യം എന്ത്. അവർ സന്തോഷം ആയിരിക്കട്ട

ആദിയുടെ മുഖം ഒന്ന് വിളറി. പണ്ട് തൊട്ടേ ഇഷ്ടം ആയിരുന്നു എന്ന്. തനിക്കോ….. തനിക്കും ജീവനല്ലായിരുന്നോ. എന്നിട്ട് പാതി വഴിയിൽ….
അവന് ജനനിയെ ഒന്ന് കാണണം എന്ന് തോന്നി. ഇപ്പൊ കണ്ടില്ലെങ്കിൽ മരിച്ചു പോകുമെന്ന് തോന്നി. ഇല്ലാത്ത ഒരാളെ എങ്ങനെ കാണും. കല്യാണത്തിന് വന്നു കാണുമല്ലോ ആലോചനയോടെ നിൽക്കുമ്പോൾ ആണ്അഭിയേട്ടഅവനൊപ്പം ആദിയും നോക്കി. ഈ സ്വരം തനിക്ക് അറിയാതെ ആകുമോ. ഒരിക്കലും ഇല്ല. ഇവിടെ ഉണ്ടായിരുന്നോ. കണ്ടില്ലലോ.

കുഞ്ഞോളെ എന്തെ ഇവിടെഅത്….ഞാൻ കടയിലേക്ക് വന്നതാ മഴ പൈയ്തപ്പോൾ
അവൾ മുഖം ഉയർത്തി നോക്കിയില്ല. താൻ ഇവിടെ നിൽപ്പുണ്ട് എന്നറിയാം അതുകൊണ്ടല്ലേ തല ഉയർത്തി നോക്കാത്തത്. അവൻ അവളെ തന്നെ നോക്കി നിന്നുജീവേട്ടൻ തിരക്കിൽ ആണ്. അഭിയേട്ടൻ എന്നെ വീട് വരെ കൊണ്ടാക്കുമോ
അതിനെന്താ കുഞ്ഞോളെ. വാ മഴ ഒന്ന് തോർന്നിട്ടുണ്ട് ഇപ്പൊ തന്നെ പോകാംഉം
ഒന്നും മിണ്ടാതെ… തന്നെ ഒന്ന് നോക്കാതെ അകന്നു പോകുന്നവളെ കാണെ കണ്ണ് ഒന്ന് നിറഞ്ഞു.അവൻ അപ്പോൾ തന്നെ ഇറങ്ങി. ആ മഴക്കൊപ്പം കണ്ണുനീരും ഒഴുകിയിറങ്ങി.

ഫോൺ ബെല്ലടിച്ചപ്പോൾ അവൻ ഒന്ന് ഞെട്ടി.
പന്ത്രണ്ടു മണി ഹലോ ഹാപ്പി ബർത്ത് ഡേ ആദി
ഏയ്‌ നിമ്മി പേടിച്ചു പോയി ഞാൻബാക്കി പറയാൻ നാളെ വരുണ്ട് ഞാൻഒക്കെ വന്നോനാളെ ജനനിയുടെ ബർത്ത് ഡേ അല്ലെ വിഷ് ചെയ്യാൻ മറക്കല്ലേ.
താങ്ക്സ് നിമ്മിഅവൻ കാൾ കട്ട് ചെയ്തു.
എന്തോ ഒരു ഉണർവ്. എല്ലാ വർഷവും മുടങ്ങാതെ താൻ അമ്പലത്തിൽ പോയിരുന്നതാണ്. അത് മുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞു.സുഖമുള്ള ഒരു സ്വപ്നവും കണ്ട് ഒരു ഉറക്കം

**************

ഈശ്വരാ ആരും കാണല്ലേ ഇന്ന് പ്രാർത്ഥിച്ചാണ് അവൻ അമ്പലത്തിലേക്ക് ഇറങ്ങിയത് പക്ഷെ എല്ലാവരും അവനെ നോക്കി ഇരിപ്പുണ്ടായിരുന്നു.
അവനെ കണ്ടതെ വിജേഷ് ഒന്ന് ചുമച്ചു.എങ്ങോട്ടാ
അത്… അത്‍പിന്നെ നിന്നോട് പറഞ്ഞിട്ട് വേണോ എനിക്ക് പോകാൻഓ വേണ്ട അമ്മയോട് പറയാലോ. അമ്മ ചോദിക്ക്അവർ അവനെ ഒന്ന് നോക്കി
അമ്പലത്തിൽ പോകാൻ ഇന്ന് എന്താ വിശേഷം
വിശേഷം പ്രത്യേകിച്ച് ഒന്നും ഇല്ല ഉംഅവരൊന്നു മൂളി
ഞാൻ പോയിട്ട് വരാം അച്ഛനോക്കി പോ മോനെ
അവൻ പോയപ്പോൾ അവർ ഭർത്താവിന്റെ നേരെ തിരിഞ്ഞു

ദേ മനുഷ്യ എന്താ അവന്റെ ഉദ്ദേശം എന്ത് ഉദ്ദേശം
പതിവില്ലാതെ അവൻ എന്തിനാ അമ്പലത്തിൽ പോകുന്നെ ഇന്ന് അവന്റെ പിറന്നാൾ അല്ലെ
കഴിഞ്ഞ മൂന്ന് കൊല്ലവും ഈ പിറന്നാൾ ഉണ്ടായിരുന്നു അന്നൊന്നും ഇവന്. അമ്പലം എന്താണ് എന്ന് അറിയില്ലായിരുന്നൊ നിനക്ക് എന്താ മധു
അവരുടെ കണ്ണ് നിറഞ്ഞുഏട്ടന് അറിയാഞ്ഞിട്ടാ. ഇന്ന് തന്നെ കുഞ്ഞോളുടെ പിറന്നാളും അതിന്
അതിന്… അച്ഛാ ഏട്ടൻ അവന്റെ പേരിൽ അല്ല അർച്ചന ഒഴിപ്പിക്കുക. കുഞ്ഞോളുടെ പേരിൽ ആണ്.ബാക്കി മറുപടി നൽകിയത് വിച്ചു ആണ്.

അത് നിനക്ക്. എങ്ങനെ അറിയാംഅത് ആർക്കാ അറിയാത്തെ എല്ലാവർക്കും അറിയാം ഈ നാടു മുഴുവൻ.അവർ കണ്ണ് തുടച്ചുഇഷ്ടമാണോ എന്ന് ചോദിച്ച അല്ലെന്ന് പറയും ചെയ്യും പിന്നെ എന്തിനാ ഇങ്ങനെ. അവസാനം അവൻ ചങ്ക് പൊട്ടി കരയുന്നത് ഞാൻ തന്നെ കാണും അതാ എനിക്ക് വിഷമംഅയാളും എന്ത് വേണം എന്നറിയാതെ നിന്നു

💔💔💔

അമ്പലത്തിൽ എത്തിയ പാടെ അവൻ തിരഞ്ഞത് ജനനിയെ ആയിരുന്നു. കണ്ടില്ല. ഇന്നാണെങ്കിൽ തിരക്ക് കൂടുതൽ ഉണ്ട്ഒന്ന് ചുറ്റ് ഇട്ടു വന്നു എങ്കിലും അവൻ അവളെ കണ്ടതെ ഇല്ല.പെട്ടന്നാണ് നട തുറന്ന് പൂജാരി വന്നത്. തീർത്ഥം എല്ലാവർക്കും മീതെ തെളിച്ചു. ഇനി അർച്ചന കഴിപ്പിച്ചവർ വന്നോ
അയാൾ ഓരോ പേരും വിളിച്ചു. ചെറിയൊരു നെഞ്ചിടിപ്പോടെ ആണ് അവൻ കേട്ട് നിന്നത്. ആദിഷ് ആയില്യംആദിക്ക് അവിടെ നിന്ന് ഒന്ന് തുളി ചാടാൻ തോന്നി. പ്രസാദം കൈ നീട്ടി വാങ്ങുന്ന ജനനി.

അവൻ അവൾക്ക്. തൊട്ട് പിന്നിൽ വന്നു നിന്നു.
പ്രസാധം വാങ്ങി പിന്നിലേക്ക് മാറിയ ജനനി അവന്റെ മേലിടിച്ചു വീഴാൻ ആഞ്ഞുസോറി. കണ്ടില്ലായിരുന്നു.
പറഞ്ഞിട്ടാണ് ജനനി തിരിഞ്ഞു നോക്കിയത്.
അരയിലൂടെ കൈയിട്ടു അവളെ പിടിച്ചു.വീഴല്ലേ ജെനി
ജനനി ഒന്ന് പതറി. ആ ശബ്ദം.ആദി അവളെ തന്നെ ഒന്ന് നോക്കി.ജനനി ആയില്ല്യംആ പ്രസാദം അവൻ കൈ നീട്ടി. വാങ്ങിയത് കണ്ണുകൾ നിറഞ്ഞിട്ട് ശരിക്ക് കാണുന്നു പോലും ഉണ്ടായില്ല.

അവിടെ നിന്ന് ഓടി പോകാൻ അവൾ ആഗ്രഹിച്ചു. വേഗം.. എത്രയും വേഗം. ആദിയുടെ കണ്ണ് എത്താത്ത ദൂരത്തേക്ക്. എന്തിനാ ഇങ്ങനെ വീണ്ടും. വീണ്ടും കുത്തി നോവിക്കുന്നത്. മഹാദേവന് പോലും മതിയാകുന്നില്ലേ തന്നെ വേദനിപ്പിച്ചിട്ട്.അവൾ വേഗം ഇറങ്ങി.മഹാദേവൻ ഒന്ന് കണ്ണിറുക്കി ചിരിച്ചു കാണും. അവൾ അത് അറിഞ്ഞത് പോലും ഇല്ല.
ഒന്നൂടെ തൊഴുതു പ്രാർത്ഥിച്ച ശേഷം ഇറങ്ങുമ്പോഴേ ആദി കണ്ടു ധൃതിയിൽ ചെരിപ്പ് ഇട്ടു പോകുന്നവളെ.
ഒന്ന് ചിരിച്ചിട്ട് ഷർട്ട് ഇട്ടു വണ്ടിയിൽ കയറി

അവൾക്ക് മുന്നിൽ തന്നെ വണ്ടി കൊണ്ട് വന്നു നിർത്തി.അത് പ്രതീക്ഷിച്ചതിനാൽ അവൾ അധികം ഞെട്ടിയില്ല. എന്നാലും നെഞ്ചിൽ ഒരു പെടപ്പ്.
ആദിയേട്ടൻ… എന്നെ ഇഷ്ടം ആണോ അപ്പോ. അതോ ചുമ്മാ പറ്റിക്കാനോ. ഇല്ല ഇനി പറ്റിച്ചാൽ തന്നെ എന്ത്. താൻ വേറെ ഒരാളുടെ ഭാര്യയാവൻ പോകുന്നവളല്ലേ.വണ്ടിയിൽ നിന്ന് ഇറങ്ങാതെ തന്നെ അവളെ നോക്കി നിന്നു. അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് തങ്ങി നിന്നു.