രചന : ഷംസിയ ഫൈസൽ
നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കോള്‍ അറ്റന്‍റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു
അത് കണ്ട് നന്ദൂന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരി അപ്രതിക്ഷമായി അര്‍പ്പണയുടെ മെസ്സേജാണ്
അര്‍പ്പണയുടെ പേര് കണ്ടപ്പോയേക്കും നന്ദൂന്‍റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞ് പൊന്തി.നന്ദു അവളെ മെസ്സേജ് നോക്കാതെ കോള്‍ അറ്റന്‍റ് ചെയ്തു
”ഹലോ ദച്ചൂസേ.., നന്ദു ചിരിയോടെ ഫോണെടുത്ത് ബെഡില്‍ പോയിരുന്നു.”ഹലോ നന്ദേട്ടാ എന്തൊക്കെ ജോലി കഴിഞ്ഞെത്തിയോ ? ദച്ചു ചോദിച്ചു.”എത്തിയെടീ.,ഇന്നത്തെ എക്സാം എങ്ങനെ ഉണ്ടായിരുന്നു.,
വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു.,പഠിക്കാന്‍ ടൈം കിട്ടിയത് കൊണ്ട് കുറച്ചൊക്കെ ഈസിയായി തോന്നി. ദച്ചു മറുപടി പറഞ്ഞു”നീ എവിടെ നിന്‍റെ വീട്ടിലാണോ ?”ആ..ഹ് ഞാന്‍ എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോന്നു.,രാത്രി ഭക്ഷണമെല്ലാം കഴിച്ചിങ്ങനെ കിടക്കാണ്.,നന്ദേട്ടന്‍ ചായ കുടിച്ചോ ?
ദച്ചു അവന്‍റെ വിശേഷം തിരക്കി.”കുടിച്ചില്ല കുടിക്കണം.,ഞാനിന്ന്ഫ്ലാറ്റ്പോയിനോക്കിയിരുന്നു.,എന്‍റെ കമ്പിനിയുടെ അടുത്ത് തന്നെ കിട്ടി.,ഇനി ഒരു എക്സാം കൂടെയല്ലെ ഒള്ളൂ..,നിനക്കുള്ള ടിക്കറ്റെടുത്തൂടെ നന്ദു ചോദിച്ചു.’ഹാ ഒരു സബ്ജക്റ്റ് കൂടെയൊള്ളു.,ഫ്ലാറ്റെടുത്തത് അര്‍പ്പണ അറിഞ്ഞോ ?
‘ഹെയ് എല്ലാം രഹസ്യമായാണ്.,ഇവിടെത്തെ ഫ്രണ്ട്സിനോടും കൂടെ പറഞ്ഞിട്ടില്ല.ഞാനറിയാതെ നീ ഇങ്ങോട്ട് വന്നു എന്നുള്ള രീതിയിലാകണം കാര്യങ്ങള്‍ മുന്നോട്ട്പോകേണ്ടത്.നമ്മളവിചാരിക്കുന്നതിനപ്പുറമാണ് അര്‍പ്പണയും അവളെ അച്ഛനും.,കുറച്ച് സംഭവങ്ങളൊക്കെ നടന്നു.’എന്ത് ..എന്തെങ്കിലും പ്രശ്നമുണ്ടോ നന്ദേട്ടാ..,ദച്ചൂനാകെ വെപ്രാളമായി
”ഹെയ് നീ ഇങ്ങനെ പേടിക്കല്ലെ.,അര്‍പ്പണയുടെ അമ്മ എന്നെ വിളിച്ച് സംസാരിച്ചിരുന്നു അര്‍പ്പണയെ അടുപ്പിക്കരുത് അവളെ ഉദ്ദേശംവേറെയാണെന്നൊക്കെ പറഞ്ഞ് പക്ഷെ ഞാനൊന്നും അറിയാത്ത പോലെയാണ് പെരുമാറിയത്.
അതും അര്‍പ്പണക്ക് അനുകൂലമായി നിന്ന് കൊണ്ട്
ആരെയും വിശ്വസിക്കാന്‍ പറ്റില്ല ചിലപ്പോള്‍ അര്‍പ്പണയുടെ അച്ഛന്‍റെ പ്ലാന്‍ ആണെങ്കിലെന്ന് കരുതി ഞാന്‍ ഒന്നും വിട്ട് പറഞ്ഞില്ല.,”എന്നിട്ട്.,,
നന്ദു പറഞ്ഞ് നിര്‍ത്തിയതും ദച്ചു ബാക്കി അറിയാനായി ദൃതി കൂട്ടി’എന്നിട്ട് അര്‍പ്പണയുടെ അമ്മയിന്ന് എനിക്ക് കുറേ മെസ്സേജും വീഡിയോയും അയച്ചിട്ടുണ്ട്.,അര്‍പ്പണയുടെയും അച്ഛന്‍റെയും തനി രൂപം എന്നെ വിശ്വസിപ്പിക്കാന്‍.സത്യം പറഞ്ഞാല്‍ പലതും എന്നെ ഞെട്ടിച്ച് കളഞ്ഞു. ഭൂരിഭാഗവും നമുക്ക് അറിയാവുന്നത് തന്നെ.,ഞാനൊരു വോയിംസ് റെക്കോര്‍ഡ് നിനക്കയക്കാം.,
നീ കേട്ടയുടനെ ഡിലീറ്റ് ചെയ്യണം.,
നന്ദു സീരിയസ്സായി പറഞ്ഞു.”എന്താ നന്ദേട്ടാ നമ്മുടെ കൈപിടിയില്‍ ഒതുങ്ങില്ലെ ദച്ചു ടെന്‍ഷനോടെ ചോദിച്ചു”അങ്ങനെ ചോദിച്ചാല്‍ അറിയില്ല.,പക്ഷെ ശ്രമിക്കണം.,തല്‍ക്കാലം നമ്മള്‍ രണ്ട് പേരും അറിഞ്ഞാല്‍ മതി.,ആ റെക്കോര്‍ഡിലുള്ളത് വേറെ ആരും അറിയേണ്ട.,
നമ്മളെ കൈയ്യില്‍ നിന്ന് ഒരു മിസ്റ്റേക്കും വന്ന് പോകരുത് അതാ., ഞാന്‍ എന്തായാലും പ്ലാന്‍ കുറച്ച് സ്ട്രോങ് ആക്കാണ്., അര്‍പ്പണയോട് കുറച്ചൂടെ അടുപ്പത്തില്‍ പെരുമാറണം.,പിന്നെ അപ്പന്‍റെ സഹായം നമുക്ക് അത്യാവിശ്യമായിട്ടുണ്ട്.,
നന്ദു പറഞ്ഞ് നിര്‍ത്തി”അപ്പന്‍റെ സഹായോ ?
അപ്പനും അമ്മയൊന്നും അറിയാതെ വേണം എല്ലാം സോള്‍വാക്കാനെന്ന് പറഞ്ഞിട്ട്.,അഭിയെ പോലും അറിയിക്കാത്തത് അവന്‍ അപ്പനോട് പറയും എന്ന് കരുതിയല്ലെ.,
”അതൊക്കെ ശെരിയാ ദച്ചൂ.,പക്ഷെ ഈ സമയത്ത് അപ്പന്‍റെ സഹായം കിട്ടിയെ പറ്റൂ.,ഇപ്പോള്‍ അല്ല അപ്പനൊന്ന് എണീറ്റ് നടക്കട്ടെഅത് വരെ നമ്മള്‍ കുറച്ച് ക്ഷമിച്ചെ പറ്റൂ.., നന്ദു പറഞ്ഞു.’എനിക്ക് നന്ദേട്ടന്‍റെ ഉള്ളിലെന്താണെന്ന് മനസ്സിലാകുന്നില്ല.,
ദച്ചൂന് ഒന്നും പിടികിട്ടുന്നില്ലായിരുന്നു”വഴിയെ മനസ്സിലാകും.,അത് വിട്എവിടെ എന്‍റെ അളിയമ്മാര്., നന്ദു ദേവനേയും ദീപൂനേയും തിരക്കിഅവര് ജോലി കഴിഞ്ഞ് വന്ന് ക്യാമറയും കൊണ്ട് ഇറങ്ങിയിട്ടുണ്ട്.,യൂറ്റ്യൂബ് ചാനലിലേക്ക് എന്തോ പ്രമോഷന്‍ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ്.,”വല്ല ഹോട്ടലിന്‍റേയും ആകും.,നന്ദു ചിരിച്ചു
‘കറക്ട് ഇവിടെ ടൗണില്‍ പുതിയതായി വന്ന റെസ്റ്റോറന്‍റിന്‍റെയാണ്.,എന്നെയും വിളിച്ചു ഞാന്‍ പോയില്ല.,ഫ്രീയായി പുട്ടടിക്കാനുള്ള ഒാരോ വഴികളെ ദച്ചുവും കൂടെ ചിരിച്ചു.’പിന്നെന്തൊക്കെ എന്നെ മിസ്സ് ചെയ്യുന്നുണ്ടോ ? നന്ദു തലയണയില്‍ മുഖം ചേര്‍ത്ത് കിടന്ന് ചോദിച്ചു.”ഇല്ലല്ലൊ.,ഞാനെന്തിന് മിസ്സ് ചെയ്യണം.,’എന്നാ ശെരി നീ ഫോണ്‍ വെച്ചോ ?
എന്നെ മിസ്സ് ചെയ്യുന്ന വേറാരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ.,നന്ദു ചിരി കടിച്ച് പിടിച്ച്പറഞ്ഞു”അയ്യോ വെക്കല്ലെ.,ഞാന്‍ ചുമ്മാ പറഞ്ഞയാ.,എനിക്ക് ഒാരോ നിമിഷവും കാണാന്‍ കൊതിയാകുന്നുണ്ട്. ഉറങ്ങാനാണ് ഒട്ടും പറ്റാത്തത്.,എന്ത് മാന്ത്രികതയാണ് നന്ദേട്ടാ നിങ്ങള്‍ക്കുള്ളത്.,
പ്രണയം തന്നെ ഒരു മാന്ത്രികതയല്ലെ പെണ്ണെ.,
തനിച്ചിരിക്കുമ്പോള്‍ പോലും നിന്‍റെ ഒാര്‍മകളഎന്നെ തനിച്ചാക്കാതിരിക്കുന്നുണ്ടെങ്കില്‍ പ്രണയം അതൊരു മാന്ത്രികം തന്നെയല്ലെ.,അകന്നിരുന്നിട്ടും അടുത്തുള്ള പോലെ നിന്‍റെ പ്രണയം എന്നെ വലയം ചെയ്തോണ്ടിരിക്കാണ്.,നന്ദു ചെറു ചിരിയോടെ പറഞ്ഞു.’എന്നിട്ടും എന്നെ മിസ്സ് ചെയ്യുന്നതെന്താ ?ദച്ചൂന്‍റെ ചോദ്യത്തില്‍ നന്ദു ഒന്ന് ചിരിച്ചു”നിന്‍റെ മനസ്സ് കൊണ്ടുള്ള സാമീപ്യം എന്‍റെ തൊട്ടരികിലുണ്ടെങ്കിലും ശരീരം കൂടെ എന്നോട് ചേര്‍ന്നിരിക്കുമ്പോള്‍ അല്ലെ ആ പ്രണയം മുയുവനാകുന്നത്.,നിന്‍റെ മനസ്സും ശരീരവും എപ്പോയും എന്‍റെ അരികില്‍ വേണം
അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്.,
അവരെ സംസാരം നീണ്ട് പോയി.ചുറ്റും പ്രശ്നങ്ങള്‍ വലയം ചെയ്തിട്ടും അവര് അവരുടേതായ ലോകത്ത് സന്തോഷത്തിലായിരുന്നു സംസാരം മിനിറ്റില്‍ നിന്ന് മണിക്കൂറുകളും കടന്ന് പോയി.മറ്റ് ഫ്രണ്ട്സ് വീട്ടിലേക്ക് ജോലി കഴിഞ്ഞ് വന്ന ശബ്ദം കേട്ടാണ് നന്ദു ഫോണ്‍ വെച്ചത്. കൂട്ടുക്കാരെ കൂടെ ഒരു കോഫിയൊക്കെ കുടിച്ച് കളിചിരി സംസാരമൊക്കെ കഴിഞ്ഞ് റൂമിലേക്ക് തന്നെ വന്നു.ഫോണെടുത്ത് അര്‍പ്പണയുടെ മെസ്സേജ് ഒാപ്പണ്‍ ചെയ്തു’ആര്‍ യൂ ഒക്കെ നന്ദൂ..,,അര്‍പ്പണയുടെ മെസ്സേജ് നന്ദു വായിച്ചു”ഒാക്കെയാകുന്നു., ഇത്രമാത്രം മറുപടി അയച്ച് നന്ദു ഫോണ്‍ മാറ്റി വെച്ച ഉടനെ വീണ്ടും അവളെ മെസ്സേജ് വന്നു.
”ഇത് വല്ലാത്ത ശല്ല്യം തന്നെ., നന്ദു പിറുപിറുത്ത് ഫോണ്‍ എടുത്ത് നോക്കി”ഇന്ന് കാണാന്‍ പറ്റില്ലെ ?”ഇന്നിനി വയ്യ.,നാളെ കാണാം., ഞാന്‍ പറഞ്ഞില്ലെ ഞാനത്ര നല്ല മൂഡിലല്ല അപ്പൂ..,നന്ദു മറുപടി അയച്ചു.”നിനക്ക് എന്താ പറ്റിയത് നന്ദൂ..,
നിന്‍റെ പെരുമാറ്റം ശെരിക്കും എന്നെ തളര്‍ത്തി കളഞ്ഞു.,ഞാനും ആകെ വിഷമത്തിലാണ്.,
എന്താ കാര്യമെന്ന് പറ., ഞാന്‍ കാരണമാണോ അതറിഞ്ഞാല്‍ മതിയെനിക്ക്.,പെട്ടന്ന് തന്നെ അടുത്ത മെസ്സേജും നന്ദൂനെ തേടിയെത്തി.’എല്ലാം നാളെ പറയാം.,നീ കാരണം ഞാനെന്തിന് വിഷമിക്കണം.,നീയെല്ലെ എന്‍റെ സന്തോഷം.,
നീയെങ്കിലും കൂടെയുണ്ടെന്ന് കരുതിയാണ് ഞാന്‍ ആശ്വസിക്കുന്നത്.,
നന്ദു മനസ്സില്‍ അര്‍പ്പണയെ തെറി വിളിച്ച് സ്നേഹത്തില്‍ ചാലിച്ചൊരു മെസ്സേജ് വിട്ടു നന്ദൂന്‍റെ ഈ മെസ്സേജ് കണ്ടപ്പോയാണ് അര്‍പ്പണക്ക് ആശ്വാസമായത്അത് വരെ ഫ്ലാറ്റില്‍ നന്ദു എല്ലാം അറിഞ്ഞെന്ന് കരുതി തെക്ക് വടക്ക് ക്ഷമകെട്ട് നടക്കായിരുന്നു.”എന്നാ നീ റിലാക്സ് ചെയ്യ്.,
നമുക്ക് നാളെ കാണാം.,എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ എനിക്ക് വിളിച്ചാല്‍ മതി.,സംസാരിച്ചാല്‍ തീരാത്ത സങ്കടങ്ങളുണ്ടോ .,”ശെരി അപ്പൂ..
നാളെ കാണാം.,രാവിലെ നിന്നെ കമ്പനിയിലേക്ക് കൊണ്ട് വിടാന്‍ പറ്റില്ല എനിക്ക് കുറച്ച് അര്‍ജന്‍റുണ്ട്.,
നാളെ വൈകീട്ട് ജോലി കഴിഞ്ഞിട്ട് നമുക്ക് കാണാം.,
നന്ദു അവസാന മെസ്സേജ് അയച്ച് ഫോണ്‍ മാറ്റി വെച്ച അവന്‍റെ മനസ്സില്‍ എന്തിനെന്നറിയാതെ അപ്പന്‍റെ മുഖം തെളിഞ്ഞ് വന്നു.എന്ത് സങ്കടം ഉണ്ടെങ്കിലും അത് ഇറക്കി വെക്കാന്‍ പറ്റിയ ഇടമായിരുന്നു അപ്പന്‍.,ആ നെഞ്ചിലായിരുന്നു ഞങ്ങളുടെ ചിരി മുയുവനഞങ്ങളെ സന്തോഷം കെടുത്താന്‍ തുനിഞ്ഞിറങ്ങിയേക്കാണ് അര്‍പ്പണയുടെ അച്ഛനഈ പ്രശ്നങ്ങള്‍ അറിഞ്ഞയുടെ താന്‍ അപ്പനോട് തുറന്ന് പറയണമായിരുന്നു.
എങ്കില്‍ ഇതിന് മുന്നെ എല്ലാം പ്രശ്നങ്ങളും തീര്‍ന്നിരുന്നേനെ ഞങ്ങളെ കുടുംബത്തിന്‍റെ സന്തോഷം തന്നെ അപ്പനെ ചുറ്റിപറ്റിയാണെന്ന് അര്‍പ്പണയുടെ അച്ഛന്‍ മനസ്സിലാക്കിയിരിക്കുന്നുഅത് കൊണ്ടല്ലെ അപ്പനെ തന്നെ ഇല്ലാതാക്കാന്‍ നോക്കിയത്ത്രത്തോളം കഠിന ഹൃദയമാണ് അയാളുടേത്അര്‍പ്പണയുടേതും അതെ
എങ്കിലും അവളും സ്വന്തം അച്ഛനാല്‍ പറ്റിക്കപ്പെട്ട് കൊണ്ടിരിക്കയാണ് പക്ഷെ അതവള്‍ അര്‍ഹിക്കുന്നുണ്ട്വിരഹ വേദന അവളും അറിയണം.,
പ്രണയിക്കുന്നവര്‍ തമ്മില്‍ പിരിയുന്നത് എത്രത്തോളം നൊമ്പരം നിറഞ്ഞതാണെന്ന് അവള്‍ അറിഞ്ഞിരിക്കണം.
അതിന് അര്‍പ്പണയോട് താന്‍ പ്രണയം അഭിനയിക്കണം., അവള്‍ സ്വന്തത്തേക്കാള്‍ തന്നെ പ്രണയിക്കണം. എന്നിട്ട് ആ പ്രണയം തകരുമ്പോള്‍ ഞാന്‍ അവള്‍ക്കുള്ളതെന്നറിയുമ്പോള്‍ അവള്‍ ഹൃദയം പൊട്ടി നെഞ്ച് തകര്‍ന്ന് കരയണം.,ഞാനും ദച്ചുവും കടന്ന് പോയവഴികളഎത്രകടുപ്പമായിരുന്നെന്ന് അര്‍പ്പണ തിരിച്ചറിയണം.ആത്മാര്‍ത്ഥമായ ഒരു സൗഹൃദത്തെ അവള്‍ ചതിച്ച പോലെ പ്രണയം കൊണ്ടവളെ എനിക്ക് ചതിക്കണം.നന്ദൂന് വാശി കേറിദേഷ്യം കുമിഞ്ഞ് കൂടുന്നതറിഞ്ഞ് തല കുടഞ്ഞ് നന്ദു മുറി വിട്ടിറങ്ങി
*(തുടരും..)*

by